മിഴിനിറയാതെ : ഭാഗം 24

Share with your friends

എഴുത്തുകാരി: റിൻസി പ്രിൻസ്

എന്തുചെയ്യണമെന്നറിയാതെ വിജയ് ആകെ ധർമസങ്കടത്തിലായി ഒരുവശത്ത് പ്രിയപ്പെട്ട കൂട്ടുകാരി, മറുവശത്ത് സ്വന്തം കൂടെപ്പിറപ്പിനെ പോലെ കാണുന്ന ആദി ചങ്ക്‌ പറിച്ചു സ്നേഹിച്ച പെൺകുട്ടി താൻ ആരുടെ കൂടെ നിൽക്കും “നീ എന്തൊക്കെയാണ് പ്രിയ പറയുന്നത്, ഇതൊക്കെ നടക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ? നിനക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ തന്നെ തിരിച്ചു ആദിക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടാവുമോ?ആദി നിന്നെ അങ്ങനെ കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ അത് നിന്നെ കൂടുതൽ വേദനിപ്പിക്കുകയും ഉള്ളൂ,

അതെല്ല ഇപ്പോൾ ഓർമ്മ ഇല്ലാത്ത സമയത്ത് നീ അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു ഇന്ന് തന്നെ ഇരിക്കട്ടെ ഒരു കാര്യവും മറ്റും ഓർമ്മയില്ലാതെ ഇരിക്കുന്നതുകൊണ്ട് അവൻ നിന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചു എന്ന് തന്നെ ഇരിക്കട്ടെ,ആദീക്ക് ഓർമ്മ എല്ലാ കാലത്തേക്കും ആയി അവസാനിച്ചതല്ല എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം,ഓർമ്മകൾ തിരിച്ചു വരുന്ന മനസ്സിലേക്ക് ആദിക്ക് നിന്നെ ഭാര്യ ആയി അംഗീകരിക്കാൻ കഴിയില്ല, എനിക്ക് 100% ഉറപ്പാണ്, “വിജയ് അങ്ങനെ എങ്ങനെ ഉറപ്പു പറയാൻ കഴിയും,

വിവാഹം കഴിഞ്ഞാൽ പിന്നെ ഞാൻ അവൻറെ ഭാര്യയാണ്, എന്റെ സ്നേഹത്തെ കണ്ടില്ലെന്ന് നടിക്കാൻ ഒരുപാട് തവണ അവന് ആവില്ല, പിന്നീട് അവൻ എന്നെ സ്നേഹിച്ചു തുടങ്ങുക തന്നെ ചെയ്യും, അതിനു വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാം ഞാൻ, ” സമ്മതിച്ചു ചിലപ്പോൾ വിവാഹം കഴിച്ചു എന്ന പേരിൽ അവൻ നിന്നെ സ്നേഹിക്കാം, പക്ഷേ ഒരിക്കലും ആത്മാർത്ഥമായി ആയിരിക്കില്ല കാരണം എനിക്ക് നല്ലപോലെ അറിയാം അവൻറെ മനസ്സിൽ അവൻ നിനക്ക് തരുന്ന സ്ഥാനം അത് ഇതല്ല പ്രിയ, “പക്ഷേ എനിക്ക് ഇനി ആദി ഇല്ലാതെ ജീവിക്കാൻ കഴിയില്ല വിജയ് , ”

ഈ സംസാരം ഇവിടെ വച്ച് തുടരണ്ട, ആദിയുടെ അമ്മയോ മറ്റോ കേട്ടാൽ മോശമാണ്, അതുകൊണ്ട് നീ ഒരു കാര്യം ചെയ്യു, നാളെ നമുക്ക് വിശദമായി സംസാരിക്കാം, ” ആദിയുടെ അമ്മ സമ്മതിക്കില്ല എന്ന് വിചാരിച്ചാണോ വിജയ് നടക്കില്ല എന്ന് പറഞ്ഞത്, ഇഷ്ടമാണെന്ന് ഞാൻ ആദ്യം പറഞ്ഞത് അമ്മയോടാണ്, അവൻറെ അമ്മയ്ക്ക് ഒക്കെയാണ്, ആദി തിരിച്ചുവരുമ്പോൾ അമ്മ എല്ലാം പറഞ്ഞ് സമ്മതിപ്പിക്കാമെന്ന് എനിക്ക് ഉറപ്പു തന്നതാ, ആ സമയത്താണ് ഈ ആക്സിഡൻറ്,

പ്രിയ ഉത്സാഹത്തോടെ പറഞ്ഞു അവൾ എല്ലാം മുൻകൂട്ടി ചെയ്തിരുന്നുവെന്ന് വിജയ് ഓർത്തു, കുറച്ചുകൂടി നേരത്തെ പറഞ്ഞിരുന്നെങ്കിൽ തനിക്ക് പിന്തിരിപ്പിക്കാം ആയിരുന്നു എന്ന് അവൻ മനസ്സിൽ ഓർത്തു, “നമുക്ക് ഈ കാര്യം പിന്നീട് സംസാരിക്കാം, ആദിക്ക് ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ഡോക്ടർ വരാനുള്ള സമയം ആയി വിജയ് വിഷയത്തിൽ നിന്നും മാറാൻ ശ്രമിച്ചു പക്ഷേ ഒരു വാതിലിനപ്പുറം ഇതെല്ലാം കേട്ട് കൊണ്ടുവന്ന കിരൺ മനസ്സിൽ വേദനകളുമായി വാതിലിനപ്പുറം തന്നെ നിന്നു, മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടിയത് പ്രിയയെ ചുറ്റിപ്പറ്റി ആയിരുന്നു , അതെല്ലാം അവളുടെ വാക്കുകളിലൂടെ അവന് നഷ്ടമായി,

വർഷങ്ങളായി മനസ്സിൽ ആരാധിച്ചിരുന്ന ബിംബം വീണുടഞ്ഞത് അവൻറെ മനസ്സിന് വല്ലാത്ത നിരാശ നല്കി, “കിരൺ ഇഞ്ചക്ഷൻ എടുക്കാൻ വന്നതല്ലേ? വിജയുടെ ശബ്ദമാണ് കിരണിനെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്, “അതേ വിജയ്, “എന്നാ പിന്നെ വിളിക്കാമായിരുന്നില്ലേ? എന്താ മുഖം വല്ലാതെ ഇരിക്കുന്നത്, “ഇന്നലെ നൈറ്റ് ആയിരുന്നു ഉറക്കം ശരിയായില്ല, കിരൺ കള്ളം പറഞ്ഞു മുറിയിൽ ചെന്ന് ആദിക്ക് ഇഞ്ചക്ഷൻ എടുക്കുമ്പോൾ പ്രിയയെ ഒരിക്കൽപോലും നോക്കാതിരിക്കാൻ കിരൺ പരമാവധി ശ്രദ്ധിച്ചിരുന്നു,

എങ്കിലും അറിയാതെ നോട്ടം അവളിലേക്ക് നീണ്ടു, രണ്ടുമൂന്നുവട്ടം വിജയ് അത് ശ്രദ്ധിച്ചു, കിരൺ പോയതിനുശേഷം വിജയ് പ്രിയെ വിളിച്ചു “എന്താ വിജയ് ഞാൻ ആ കാര്യം പറഞ്ഞപ്പോൾ മുതൽ നീ ആകെ ഡിസ്റ്റർബ് ആണല്ലോ, കാര്യം എന്താണെന്ന് വെച്ചാൽ എന്നോട് തുറന്നു പറ, പ്രിയ പറഞ്ഞു “നിന്നോട് ഞാൻ തുറന്നു പറയാൻ പോവുകയാണ് കുറേ കാര്യങ്ങൾ, നമുക്ക് ബാൽക്കണിയിലേക്ക് ഇരിക്കാം , “ഇനി പറ നിൻറെ മനസ്സിനെ അലട്ടുന്ന പ്രശ്നം എന്താ? പ്രിയ ചോദിച്ചു

“ഞാൻ പറയാൻ പോകുന്നത് ഒക്കെ നീ ഏത് രീതിയിൽ എടുക്കും എന്ന് എനിക്കറിയില്ല, എല്ലാം കേട്ടതിനു ശേഷം തീരുമാനം നിനക്ക് എടുക്കാം, പക്ഷേ അത് ന്യായം ഉള്ള തീരുമാനം ആയിരിക്കണം നീയൊരു ബോൾഡ് ആയ പെൺകുട്ടിയാണ് എന്നാണ് എൻറെ വിശ്വാസം, “നീ മുഖവര ഇടാതെ എന്നോട് കാര്യം എന്താണെന്ന് വെച്ചാൽ പറയൂ വിജയ്, “പ്രിയ നീ കരുതുന്നത് പോലെയുള്ള കാര്യങ്ങൾ ,അല്ല ഞാൻ പറയാൻ പോകുന്നത് പ്രത്യേകിച്ച് നിന്റെ മനസ്സിനോട്ടും സുഖം തരുന്ന കാര്യങ്ങളല്ല, കുറച്ചു മാസങ്ങൾക്ക് മുൻപ് വിജയ് യുടെ ജീവിതത്തിലെ സംഭവങ്ങൾ ആണ്, അതിനെ കുറിച്ച് നീ അറിയണം,

അതിനുശേഷം എന്ത് തീരുമാനവും എടുക്കാം, വിജയ് പറഞ്ഞു തുടങ്ങി,ആദിയുടേം സ്വാതിയുടെയും പ്രണയത്തെക്കുറിച്ച്, സ്വാതി നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്, എല്ലാം കേട്ടതിനു ശേഷം പ്രിയയുടെ കണ്ണിൽ നിന്നും ഒഴുകിവന്ന കണ്ണുനീർ എന്തിനാണ് എന്ന് വിജയിക്ക് മനസ്സിലായില്ല, “പ്രിയാാ…… ഒരു ആശ്വാസ വാക്കുപോലെ വിജയ് അവളെ വിളിച്ചു, പക്ഷേ മറുപടിയൊന്നും പറയാതെ കരച്ചിലോടെ അവൾ പുറത്തേക്ക് പോയി, തൻറെ കാറിൽ വീട്ടിലേക്ക് യാത്ര തിരിച്ചു, അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റു വീഴുന്നുണ്ടായിരുന്നു,

അത് എന്തിനാണെന്ന് അവൾക്ക് തന്നെ മനസ്സിലായിരുന്നില്ല, ആദിയെ താൻ എത്രമാത്രം സ്നേഹിച്ചിരുന്നു, ഒരിക്കലും ഇനി അവനെ നഷ്ടപ്പെടുകയില്ല എന്ന് വിശ്വസിച്ചിരുന്നു, പക്ഷേ മറ്റൊരു പെൺകുട്ടിയെ ഹൃദയം തുറന്ന് ആദി സ്നേഹിച്ചിരുന്നു എന്ന് അറിഞ്ഞ നിമിഷം താൻ മരിച്ചുപോയ പോലെയായി, പ്രിയ മനസ്സിൽ ചിന്തിച്ചു വീട്ടിലേക്ക് കയറി ചെന്ന് ആരും കാണാതെ മുറിയിൽ കയറി കതകടച്ചു, ബാത്റൂം തുറന്ന് ഷവറിനു കീഴിൽ നിന്ന് കുറേനേരം പൊട്ടിക്കരയുകയായിരുന്നു, അവളുടെ സങ്കടം മുഴുവൻ ആ ഷവറിലെ വെള്ളത്തിനൊപ്പം അവൾ ഒഴുക്കി കളയുകയായിരുന്നു,

കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഫോണിൽ കുറെ മിസ്ഡ് കോളുകൾ വിജയുടെ കണ്ടിരുന്നു, അവൾ തിരിച്ചു വിളിക്കാതെ തിരികെ വിളിക്കാം എന്നൊരു മെസ്സേജ് അയച്ചതിനു ശേഷം ഫോൺ സ്വിച്ച് ഓഫ് ആക്കി ബെഡിലേക്ക് കിടന്നു, അവളുടെ മനസ്സ് കലുഷിതമായിരുന്നു എന്ത് ചെയ്യണമെന്നറിയാതെ അവൾ ഉയരുകയായിരുന്നു ഒരു തീരുമാനമെടുക്കാൻ അവൾക്ക് ആകുമായുരുന്നില്ല, ****** ഏകദേശം മൂന്ന് മണിയോടെയാണ് വേണുവും സ്വാതിയും പോലീസ് സ്റ്റേഷനിൽ എത്തിയത്, ” എന്താണ് കേസ്….?

എസ്.ഐ ചോദിച്ചു വേണു തൻറെ കയ്യിലിരുന്ന പേപ്പർ അദ്ദേഹത്തിന് നീട്ടി, അത് വായിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു, ” ഇതാണ് സ്വാതി അല്ലേ? ഡി,ജി.പി പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു , അയാൾ പറഞ്ഞു കോൺസ്റ്റബിൾ രണ്ടുപേർക്കും ചായ കൊണ്ടുവന്ന് നല്കി, ” കുട്ടി ഒന്നുകൊണ്ടും പേടിക്കേണ്ട, എല്ലാവിധ സഹകരണങ്ങളും പോലീസിൻറെ ഭാഗത്തുനിന്നും ഉണ്ടാകും , അയാൾ രണ്ട് കോൺസ്റ്റബിളിനെ വിളിച്ചുകൊണ്ട് പറഞ്ഞു, ” ഇപ്പോൾ തന്നെ ഈ കുട്ടിയുടെ വീട്ടിൽ പോകണം അവിടെ ബന്ധപ്പെട്ടവരെ ഞാൻ പറയുന്ന കാര്യങ്ങൾ അതുപോലെ അറിയിക്കണം,

പിന്നെ സൈബർസെല്ലിൽ വിളിച്ച് അയാളുടെ ലൊക്കേഷൻ ലൊക്കേറ്റ് ചെയ്യാൻ പറയണം, അവൻ എവിടെയെങ്കിലും ഉടനെ തന്നെ നമ്മൾ അറ്റസ്റ്റ് ചെയ്തിരിക്കണം, അയാൾ നിർദ്ദേശം നൽകി , “കുട്ടി ഒന്നുകൊണ്ടും പേടിക്കേണ്ട, ഇനി അയാളുടെ ശല്യം ഉണ്ടാവില്ല , എസ് ഐ ഉറപ്പുകൊടുത്തു, വേണു നന്ദിപൂർവം കൈകൂപ്പി ഒപ്പം സ്വാതിയും, പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയപ്പോഴും സ്വാതീടെ മുഖത്തിന് തെളിച്ചം ഉണ്ടായിരുന്നില്ല, അതുകൊണ്ടാണ് വേണൂ കാര്യം തിരക്കിയത്, ” എന്താ മോളെ എന്താ ഒരു വിഷമം പോലെ, ”

അല്ല അച്ഛാ ,ഇനി ഞാൻ എങ്ങനെയാ വീട്ടിൽ പോവുക, വലിയമ്മയുടെ മുഖത്ത് ഞാൻ എങ്ങനെയാണ് നോക്കുക, ” മോള് വിഷമിക്കേണ്ട തൽക്കാലം കുറച്ചുനാൾ വീട്ടിൽ നിന്നാൽ മതി, അവിടേക്ക് പോകണ്ട, വൈകുന്നേരം ചായ ഇട്ടു കൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തൊരു ജീപ്പ് വന്നു നിൽക്കുന്നതായി ഗീതക്ക് തോന്നിയത്, ആരാണെന്നറിയാൻ ഇറങ്ങി ചെന്നപ്പോൾ പോലീസ് ജീപ്പ് കണ്ട് അവർ ഒന്നും ഭയപ്പെട്ടു, അതിൽനിന്നും ഒരു കോൺസ്റ്റബിൾ ഇറങ്ങി , അയാൾ ചോദിച്ചു, “ഇതല്ലേ ദത്തന്റെ വീട്…? ” അതെ, അവൾ വിറയലോടെ മറുപടി പറഞ്ഞു, ” അവനെ ഒന്ന് വിളിച്ചേ ” ഇവിടെ ഇല്ല ,

“എവിടെ ചെന്നാൽ കാണാൻ പറ്റും? ” വണ്ടി ഓടിക്കുന്നത് സേലത്താണ്, “ഇവിടെ വന്നാൽ എത്രയും പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ എത്താൻ പറയണം, അയാളുടെ പേരിൽ ഒരു കേസ് ഉണ്ട് , “എന്ത് കേസ് ആണ് സാറേ, ഗീത പേടിയോടെ ചോദിച്ചു, ” പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനുള്ള കേസാണ്, ഗീതയുടെ ശരീരത്തിലൂടെ ഒരു വിറയൽ കയറി, ” ഞങ്ങൾ ആ കുട്ടിയെ ചോദ്യം ചെയ്തു. അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു, ഗാർഹിക പീഡനത്തിന് നിങ്ങളുടെ പേരിലും കേസ് എടുക്കേണ്ടതാണ്,

പക്ഷേ അത് വേണ്ട എന്ന് ആ കുട്ടി പറഞ്ഞതുകൊണ്ടാണ്, ഗീത നിന്നു വിറച്ചു ” ഇനി ഈ വീട്ടിൽ ആ കുട്ടിക്ക് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ അത് നിയമത്തിൻറെ വഴിയിലൂടെ പോവുകയുള്ളൂ, ഓർത്തു വച്ചാൽ നന്ന്, പിന്നെ അയാളുടെ ഫോൺ നമ്പർ ഞങ്ങൾക്ക് ഇപ്പോൾ തന്നെ വേണം, നിങ്ങളുടെയും, “ഞാൻ ഇപ്പോൾ തന്നെ എഴുതിത്തരാം സാറേ, ഗീത പേടിയോടെ പറഞ്ഞു, അവൾ ഫോൺ നമ്പറും എഴുതി പോലീസുകാരുടെ കയ്യിലേക്ക് കൊടുത്തു, ” പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ, അത് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു അയാൾ പോയി വൈകുന്നേരം സ്ഥിരം മടങ്ങി വരുന്ന സമയത്തും അമ്മുവിനെ കാണാഞ്ഞപ്പോൾ ഗീത ഒന്ന് ഭയന്നു,

അങ്ങനെയാണ് അവളുടെ കൂട്ടുകാരെ വിളിച്ചത്, അപ്പോഴാണ് അവൾ ഇന്ന് കോളേജിൽ ചെന്നിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞത്, സംശയം തോന്നിയ ഗീത അവളുടെ മുറി മുഴുവൻ പരിശോധിച്ചു, അപ്പോഴാണ് ആ കത്ത് കിട്ടിയത് , അവൾക്ക് ഇഷ്ടപ്പെട്ട ഒരാളോടൊപ്പം പോകുന്നു, തന്നെ അന്വേഷിക്കേണ്ടതില്ല എന്നായിരുന്നു ആ കത്ത്, കത്ത് വായിച്ച് ഗീതയുടെ നെഞ്ച് തകർന്നു പോയി ,സ്വാതിയോട് ചെയ്തത് എല്ലാം തനിക്ക് ശിക്ഷ കിട്ടുകയാണ് എന്ന് അവർ മനസ്സിൽ ഓർത്തു,

പലവട്ടം പറഞ്ഞിട്ടുണ്ട് അവൾ ആരുടെയെങ്കിലും ഒപ്പം ഇറങ്ങി പോകും എന്ന്, അതിനുള്ള മറുപടി ഇപ്പോൾ തന്റെ മകളിലൂടെ തനിക്ക് കാലം തെളിയിച്ചു തന്നിരിക്കുന്നു എന്ന് അവൾ ഓർത്തു, സ്വാതിയെ ദ്രോഹിച്ചതിനുള്ള ശിക്ഷയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഗീത മനസ്സിലോർത്തു, അവർ അലമുറയിട്ട് കരയാൻ തുടങ്ങി , പിന്നീട് കുറേ ദിവസങ്ങൾക്കു ശേഷമാണ് പ്രിയ ആദിയെ കാണുവാനായി ശ്രീമംഗലത്തേക്ക് വന്നത്, പ്രിയയെ കണ്ടെത്തും വിജയ് അവൾക്ക് അരികിലേക്ക് ചെന്നു,

“പ്രിയ ഞാൻ എത്ര തവണ വിളിച്ചു നീ എന്താ ഫോൺ എടുക്കാത്തത്, ഞാൻ പറഞ്ഞ കാര്യം നിനക്ക് ഫീൽ ആയിട്ടുണ്ട് എന്ന് എനിക്കറിയാമായിരുന്നു, എങ്കിലും ഫോൺ അറ്റൻഡ് ചെയ്യാഞ്ഞത് എന്താ…? വേദനയോടെ വിജയ് ചോദിച്ചു. “മനപ്പൂർവ്വമല്ല വിജയ്, ഞാൻ എല്ലാ കോളുകളും അവോയ്ഡ് ചെയ്തുവരികയായിരുന്നു, വിജയ് പറഞ്ഞ കാര്യത്തോട് പൊരുത്തപ്പെടാൻ എൻറെ മനസ്സ് പ്രാപ്തമാക്കുക ആയിരുന്നു ഞാൻ, എന്നെ തന്നെ തിരിച്ചു പിടിക്കുകയായിരുന്നു ഞാൻ , ശാന്തമായി പ്രിയ പറഞ്ഞു വിജയ് അവളെത്തന്നെ ഉറ്റുനോക്കി , അവൾ പുതിയൊരു ആളാണെന്ന് വിജയിക്കു തോന്നി,

“വിജയ് നിൻറെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലാകുന്നുണ്ട്, പക്ഷേ നീ കരുതുന്നതുപോലെ ഒരു വില്ലത്തി ആകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, നായികയിൽ നിന്നും നായകനെ തട്ടിയെടുക്കുന്ന വില്ലത്തി, പ്രത്യേകിച്ച് ആ കുട്ടിയുടെ അവസ്ഥകൾ എല്ലാം മനസ്സിലായ സ്ഥിതിക്ക് ഞാൻ അങ്ങനെ ചെയ്താൽ, അത് ഞാൻ എൻറെ മനസാക്ഷിയോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആകും, മാത്രമല്ല സ്നേഹം പിടിച്ചുവാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ വിജയ്, ആദിയെ എനിക്ക് ഇഷ്ടമാണ് ഒരുപാട്, അതെന്നും അങ്ങനെ തന്നെ ആയിരിക്കും,

പക്ഷേ ഇനി ഒരിക്കലും അവനെ സ്വന്തമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, എന്ന് വെച്ച് ഒരിക്കലും മറക്കാനും പോകുന്നില്ല, എൻറെ മനസ്സിൻറെ ഒരു കോണിൽ എന്നും മായാത്ത ഒരു ഓർമ്മയായി ആദി ഉണ്ടാകും, എൻറെ ഒരു നഷ്ടപ്രണയം ആയി തന്നെ, “അപ്പോൾ ആദിയെ മനസ്സിൽ വിചാരിച്ചു നീ ജീവിതം തീർത്തുകളയാം എന്ന് ആണോ പറഞ്ഞുവരുന്നത്? വിജയ് വേവലാതിയോടെ ചോദിച്ചു ” നിന്റെ ചോദ്യ ത്തിൻറെ അർത്ഥം എനിക്ക് മനസ്സിലായി, ഞാൻ അങ്ങനെ നഷ്ട പ്രണയം മനസ്സിൽ വെച്ച് സന്യാസത്തിന് ഒന്നും പോകുന്നില്ല,

എൻറെ മനസ്സ് കുറച്ച് പാകപ്പെട്ട് കഴിയുമ്പോൾ എനിക്ക് പറ്റുന്ന ഒരു പാർട്ട്ണറെ കണ്ടുപിടിക്കുമ്പോൾ ഞാൻ എന്താണെങ്കിലും വിവാഹം കഴിക്കും, പക്ഷേ ആദിയോടുള്ള സ്നേഹം മനസ്സിൻറെ ഒരു കോണിൽ എവിടെയെങ്കിലും ഉണ്ടായിരിക്കും ഒരിക്കലും മറക്കാൻ കഴിയില്ല, നമ്മളൊക്കെ എത്ര പകർച്ചവ്യാധികളെ നേരിട്ടിട്ടുള്ള ഡോക്ടെർസ് ആണ് വിജയ്, പക്ഷേ ഏറ്റവും വലിയ പകർച്ചവ്യാധി അത് സ്നേഹമാണ്, അതെങ്ങനെയേലും നമ്മളിലേക്ക് എത്തും, ഓർമ്മകൾ കൊണ്ട് നമ്മളെ തളർത്തും ,

ചിലർ മരിച്ചതിനു തുല്യം ജീവിക്കും ,ഒരു മനുഷ്യനെ കൊല്ലാതെ കൊല്ലാൻ പറ്റുന്ന ഏറ്റവും വലിയ മഹാമാരി, “പ്രിയാ, നീ ആദിയെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് എന്ന് വാക്കുകളിലൂടെ എനിക്ക് മനസ്സിലായി, അതുകൊണ്ടാണ് നിനക്ക് ഇത്രയും വിഷമം, ” ശരിയാണ് ഒരുപാട് സ്നേഹിച്ചിരുന്നു ,നമ്മൾ എന്ത് കാര്യത്തിന് ആണോ കൂടുതൽ ഒട്ടിചേരുന്നത് അത് മാത്രമാണ് നമുക്ക് നഷ്ടപ്പെടുന്നത്, നമ്മൾ എത്ര മുറുകെ പിടിച്ചാലും നമുക്കുള്ളത് അല്ലെങ്കിൽ അത് നമ്മളിൽ നിന്നും ചോർന്നു പോവുക തന്നെ ചെയ്യും, നമുക്ക് ഉള്ളതാണെങ്കിൽ അത് എങ്ങനെയും നമ്മുടെ കയ്യിൽ തന്നെ നിൽക്കും,

പിടിച്ചു വാങ്ങുന്നതിനേക്കാൾ മനോഹാരിത വിട്ടുകൊടുക്കുന്നതിന് തന്നെയാണ് വിജയ്, നഷ്ടപ്പെടുന്നതോന്നും നമുക്കുള്ളത് ആയിരുന്നില്ല, നമുക്കുള്ളത് അല്ലാത്തത് കൊണ്ടാണ് അത് നഷ്ടപ്പെട്ടത്, സ്നേഹം അത് ആരുടെയും ജീവിതത്തെ ദോഷകരമായി ബാധിക്കേണ്ട ഒന്നല്ല, ആദി അവൻ എനിക്ക് ഉള്ളത് ആയിരുന്നില്ല, ആയിരുന്നെങ്കിൽ ഹിമയോ സ്വാതിയോ ഒന്നും അവൻറെ ജീവിതത്തിൽ വരുമായിരുന്നില്ല, ഏറ്റവും പ്രിയമുള്ളത് നഷ്ടമായവരുടെ അവസാന ആശ്രയമാണ് “അടുത്ത ജന്മം” ഞാനും അങ്ങനെതന്നെ പ്രതീക്ഷിക്കുകയാണ്, അടുത്ത ജന്മത്തിൽ എനിക്ക് കിട്ടുമായിരിക്കും,

അതിനുവേണ്ടി ഈ ജന്മം ഞാൻ അവനെ വിട്ടുകൊടുക്കുകയാണ്, അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു , അവൾ ഒന്നും മിണ്ടാതെ വിജയ് നോക്കാതെ അകത്തേക്ക് കയറി ചെന്നു, അവൾ ആദ്യം അടുക്കളയിലേക്ക് ആണ് ചെന്നത്ത്, അവിടെ പാർവതി അമ്മ സാമ്പാർ ഉണ്ടാക്കുകയായിരുന്നു, കായത്തിന്റെയും മല്ലിയിലയുടേയും രുചിയുള്ള മണം അവളുടെ നാസിക തുമ്പിലെ അടിച്ചു, അവൾ വേഗം കണ്ണുകൾ തുടച്ച് അവരുടെ അടുത്തേക്ക് നടന്നു, അവളെ കണ്ടതും അവരുടെ മുഖം വിടർന്നു, “മോൾ എന്താ ഇത്രയും ദിവസം ഇവിടേക്ക് വരാഞ്ഞത്…..?

പരിഭവം നിറഞ്ഞ ശബ്ദത്തോടെ പാർവതി അമ്മ തിരക്കി, ” ഞാൻ കുറച്ചു തിരക്കിലായിരുന്നു അമ്മേ…. അവൾ മറുപടി പറഞ്ഞു, ” ഞാൻ മോളെ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു,കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ, ഞാൻ ഈ അവസരത്തിൽ എങ്ങനെയാണ് പറയുന്നത് എന്ന് വിചാരിച്ച് ഇരിക്കുകയാണ്, എങ്കിലും അവന് കുറച്ച് ഭേദമായാൽ ഉടൻ തന്നെ നിങ്ങളുടെ കാര്യം ഞാൻ പറയാം, ഇത്ര നാളത്തെയും പോലെയല്ല,കുറച്ചുകാലം കൂടി മോള് അവനുവേണ്ടി കാത്തിരിക്കണം,

“അവനു വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ എനിക്ക് ഒരു മടിയുമില്ല, പക്ഷേ ഇനി അതിൽ അർത്ഥമില്ല അമ്മേ, പ്രിയ അവരോട് പറഞ്ഞു എന്താ മോളെ? എന്താ അവന് അപകടം പറ്റിയത് കൊണ്ടാണോ? ഒരിക്കലും അവന് ഓർമ്മ തിരിച്ചു കിട്ടില്ലെന്ന് കരുതിയാണോ? അവർ വേവലാതിയോടെ ചോദിച്ചു “എന്നെക്കുറിച്ച് അമ്മ അങ്ങനെയാണോ ചിന്തിച്ചിരുന്നത്, അവന് അപകടത്തിൽപെട്ട് ഓർമ്മ പോയ ഉടനെ ഞാൻ അവനെ ഉപേക്ഷിച്ചുപോകുമെന്ന്, അവൻറെ ലൈഫിലെ ഏതു മോശ സമയത്തും അവനോടൊപ്പം നിൽക്കാനാണ് ഞാനാഗ്രഹിക്കുന്നത് ,

പക്ഷേ….. “എന്താ മോളെ ഒരു പക്ഷേ ? “എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് അമ്മയോടെ, “എന്താ മോളെ …? അവൾ സൗമ്യമായി പറഞ്ഞു തുടങ്ങി എല്ലാം, ആദിയുടെയും സ്വാതിയുടെയും പ്രണയത്തെപ്പറ്റി വിജയ് പറഞ്ഞവയെല്ലാം, പിന്നെ സ്വാതിയുടെ ജീവിതത്തെക്കുറിച്ച്, ഏറ്റവും ഒടുവിൽ അവരുടെ പ്രിയപ്പെട്ട അനുജന്റെ മകളാണ് സ്വാതി എന്നുള്ളത് അടക്കം, ഒരു ഞെട്ടലോടെയാണ് ആ സത്യം പാർവതിയമ്മ കേട്ടത്, അവരുടെ മുഖത്തെ ഭാവം വിവേചിച്ച് എടുക്കാൻ അറിയാതെ പ്രിയ നിന്നു  (തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 23

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!