ക്ഷണപത്രം : ഭാഗം 6

ക്ഷണപത്രം : ഭാഗം 6

എഴുത്തുകാരി: RASNA RASU

സ്കൂട്ടിയുമായി നേരെ അടുത്തുള്ള ബിച്ചിലേക്ക് ചെന്നു. അവിടെ അടുത്തായി വണ്ടി നിർത്തി കൊണ്ട് കരയിലേക്കടിച്ച് കയറുന്ന തിരമാലകളെ നോക്കി കാണുകയായിരുന്നു നയന.. “”” വന്നിട്ട് കുറേനേരമായോ?””” പിറകിലായി കാൽ പെരുമാറ്റം കേട്ടതും ഒന്ന് പുച്ഛിച്ച് കൊണ്ട് തിരിഞ്ഞ് നോക്കി. “”” എന്താണാവോ ശരതദ്ദേഹം എന്നെ കാണാൻ വന്നത്? ഞാൻ പാവം മറ്റേ ടൈപ്പ് പെണ്ണല്ലേ…”””” “””നയു Stop it… പ്ലീസ്….”””” അവൾക്ക് നേരെ ദേഷ്യത്തോടെ അവൻ കൈയുയർത്തി.. “”

” എന്തായാലും നല്ല അഭിനയമായിരുന്നു. ഞാൻ പോലും ഒരു നിമിഷം അതിശയിച്ച് പോയി.. മിസ്റ്റർ നട രാക്ഷ് സൃഷ്ടിതിന്റെ അടിയിൽ നിനക്ക് പഞ്ചറൊന്നും പറ്റിയിലല്ലോ ഭാഗ്യം…””” ഒന്ന് പൊട്ടിച്ചിരിച്ച് കൊണ്ട് വീണ്ടും തിരമാലകളിലേക്കവൾ നോട്ടമെഴുതു. “”” നീ പറഞ്ഞത് പോലെയൊക്കെ ഞാൻ ചെയ്തില്ലെ? നടരാഷ് നാട്ടിൽ വന്ന ദിവസം തൊട്ട് അവന്റെ പിറകിൽ ഞാനുണ്ടായിരുന്നില്ലെ? ആ കോഫി ഷോപ്പിൽ അവൻ വരുന്നുണ്ടെന്ന് അറിഞ്ഞത് കൊണ്ടല്ലെ നമ്മളന്ന് ആ നാടകം നടത്തിയത്.

നിന്നെ തൊട്ടാൽ അവൻ പ്രതികരിക്കും എന്ന് നീ പറഞ്ഞെങ്കിലും ഞാൻ വിശ്വസിച്ചില്ല.. പക്ഷേ നീയായിരുന്നു ശരി.. പക്ഷേ എന്തിനായിരുന്നു ഈ വിവാഹം? നമ്മുടെ പ്ലാനിൽ അതിലല്ലോ..? സ്വന്തം ജീവിതം വച്ച് കളിക്കാൻ നിന്നോടാരാ പറഞ്ഞത്?””” ഒരു ചെറുപുഞ്ചിരിയായിരുന്നു അതിന് അവൾ നൽകിയ മറുപടി.. “””നിനക്ക് അറിയോ… ഇപ്പോൾ മിസ്റ്റർ നടരാഷ് സൃഷ്ടിത് സോറി നന്ദേട്ടന്റെ മുമ്പിൽ ഞാൻ നല്ലൊരു ഭാര്യയാണ്. ആ ദിവസത്തെ നയനയാണ് ഇപ്പോഴും ഞാനെന്നാ അവന്റെ വിചാരം..

അഭിനയിക്കുവായിരുന്നു. കണ്ണ് നിറച്ച് കാണുവായിരുന്നു അവന്റെ അവസാന സന്തോഷം..””” “””നയു.. മതി.. നിന്റെ പോക്ക് കണ്ടിട്ട് എനിക്ക് പേടിയാവുകയാണ്..””” “”” എന്റെ പൊന്ന് ശരതേട്ടാ… ഇങ്ങനെ ടെൻഷനടിക്കണ്ട. ഞാൻ ചെയ്യാൻ പോവുന്നത് എന്താണെന്നും അതിന്റെ വരും വരായ്ക എന്താണെന്നും നന്നായി അറിഞ്ഞിട്ട് തന്നെയാ ഞാനീ നാടകം കളിച്ചത്.. ഈയടുത്തൊന്നും തുടങ്ങിയതല്ല ഈ മനസിലെ നീറിപുകയൽ.. ഭ്രാന്തായിരുന്നു.. ആ നട രാഷ് നെ കണ്ട് പിടിക്കുന്നത് വരെ.. ഒടുവിൽ സൃഷ്ടിത് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ കയറി പറ്റിയതും അവനെ പറ്റി അറിയാനാ..

ഒടുവിൽ അവനെ ആദ്യമായി കാലങ്ങൾക്ക് ശേഷം കണ്ട നിമിഷം… ഉള്ളിലെ പ്രതികാരം മുഴുവൻ പുറത്ത് വരുമോ എന്നായിരുന്നു പേടി.. അവന് മുമ്പിൽ ഒന്നു ഓർമയില്ലാത്ത പോലെ ആടി.. അവന്റെ താളത്തിനനുസരിച്ച് പലതും കാട്ടികൂട്ടി.. നമ്മുടെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞ് വരെ ഞാൻ നാടകം കളിച്ചു. സ്വന്തം അച്ഛനെയും അമ്മയെയും വരെ നമ്മൾ ഇഷ്ടത്തിലാണെന്ന് വിശ്വസിപ്പിച്ചു. ഒടുക്കം കല്യാണ കുറി മനപ്പൂർവ്വം അർഥവ്വിന് കൈമാറി. എനിക്കുറപ്പുണ്ടായിരുന്നു എന്റെ കല്യാണം ഉറപ്പിച്ചു എന്നറിഞ്ഞാൽ അവൻ നാട്ടിൽ വരുമെന്ന്. വിചാരിച്ച പോലെ അവൻ വരുകയും ചെയ്തു..

പിന്നെ നമ്മൾ പ്ലാൻ ചെയ്തത് പോലെ.. ഒടുക്കം അവന്റെ തന്നെ ഭാര്യയാവേണ്ടി വന്നു…””” തീയെരിയുന്ന കണ്ണുകളോടെ അവൾ ഓരോന്നും എണ്ണി പറഞ്ഞ് കൊണ്ടിരുന്നു. “””നിനക്ക് അങ്കിളിനോടെങ്കിലും സത്യം പറയാമായിരുന്നു. പാവം നിന്റെ അച്ഛൻ…””” “”” അറിയാം ശരത്തേട്ടാ.. പക്ഷേ അച്ഛനോട് ഞാനെന്ത് പറയും? പറയാൻ തുടങ്ങിയാൽ എല്ലാം പറയേണ്ടി വരും? അതവർ സഹിക്കും എന്ന് തോന്നുന്നുണ്ടോ? അച്ഛനിപ്പോഴും നന്ദൻ പ്രിയപ്പെട്ടവനാ..അതാണീ കല്യാണത്തിന് താൽപര്യമില്ലെന്ന് പറഞ്ഞിട്ട് കൂടി എന്നെ നിർബന്ധിച്ചത്.

ആർക്കും എന്റെ വിഷമം അറിയില്ല. ഹോസ്പിറ്റലിൽ രണ്ട് വർഷത്തോളം ജീവച്ഛവം പോലെ കിടന്നപ്പോൾ പോലും ആരും അറിഞ്ഞില്ല സത്യമെന്താണെന്ന്..എല്ലാരും എന്റെ ചേട്ടനെ പഴിചാരി..ഒടുക്കം അവന്റെ മരണം കണ്ട് എല്ലാരും സുഖിച്ചപ്പോഴും ഉള്ളിൽ കനലെരിയുകയായിരുന്നു. നടരാഷ് സൃഷ്ടിതിന്റെ മരണത്തിനായി.. ഒന്നും ഓർമയില്ലാത്തപോലെ പോലീസിന് മുമ്പിലും വീട്ടുകാരുടെ മുമ്പിലും അഭിനയിച്ചത് അവനെ സ്വയം നശിപ്പിക്കാനാ… ഇപ്പോൾ കണ്ടില്ലേ എന്റെ മൂന്ന് വർഷത്തെ പ്രയത്നമാണിന് സഫലമായത്.. അവന്റെ നാശം ഇനി എന്നിലൂടെയാവും..”””

“”” എന്നാലും എന്നെ കൊണ്ടെന്തിനാടീ ഈ വേഷം കെട്ടിച്ചത്? അതും സ്വന്തം കുഞ്ഞനിയത്തിയെ തന്നെ അസംഭ്യം വിളിക്കേണ്ടി വന്ന ചേട്ടനായി ചിത്രീകരിച്ചില്ലെടീ.. നയനീത് ഉണ്ടാവണമായിരുന്നു..നിന്റെ മുഖത്തിട്ട് പൊട്ടിച്ചെന്നേ..!!””” നയനീതിന്റെ പേര് കേട്ടതും നയനയുടെ കണ്ണ് നിറഞ്ഞു.. അത് കണ്ടിട്ടെന്ന പോലെ ശരത്ത് വേഗം വിഷയം മാറ്റി. “”” എന്തായാലും ഞാനും നിന്റെ വകയിലെ ചേട്ടനല്ലേ.. അപ്പോൾ ഒന്ന് പൊട്ടിക്കാം.. ഏപ്പടി…!!!””” അവളുടെ നേരെ കൈ കൊണ്ട് വന്ന് കൊണ്ടവൻ തല്ലുന്ന പോലെ കാണിച്ചു. “”” കഴിഞ്ഞോ അഭിനയം? ഒന്ന് പോ മോനെ. ഇനി ഇവിടെ നിന്നാൽ ആരെങ്കിലും കാണും. ഒടുവിൽ അത് എനിക്ക് തന്നെ പണിയാവും”””

“”” അപ്പോൾ ശരി.. ഞാൻ ബൈ പറയാൻ വന്നതാ.. ഇന്ന് ഞാൻ അമേരിക്കയ്ക്ക് തിരിക്കും. പോകുന്നതിന് മുമ്പ് നിന്നെ കാണണം എന്ന് തോന്നി. എന്റെ കുഞ്ഞൂസ് നല്ല കുട്ടിയായി അടങ്ങിയിരുന്നോണം.. പ്രതികാരമൊക്കെ കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അമേരിക്ക ചുറ്റാൻ..നിന്റെ ആഗ്രഹമല്ലേ..? പിന്നെ വേണ്ടാത്ത അപകടത്തിൽ ചെന്ന് ചാടരുത്..എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കണം. നിന്നെ ഇവിടെ ആ വീട്ടിലാക്കി പോകാൻ തോന്നുന്നില്ല. സൂക്ഷിച്ചോളേ മോളേ….!!!”””

“”” എന്റെ ശരത്തേട്ടാ…!! ഞാനിവിടെ ഓക്കെയാണ്. മോൻ സുഖമായി അമേരിക്ക കറങ്ങി വാ….!!!””” “”” നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. മരിക്കുന്നതിന് തൊട്ട് മുമ്പ് എന്റെ കൈയ്യിൽ നിന്നെ ഏൽപ്പിച്ചാ അവൻ പോയത്. അന്ന് തൊട്ട് നീയെന്റെ സ്വന്തമാ.. ആ നിന്നെ ഞാനെങ്ങനെ ഉപേക്ഷിച്ചു പോവും?””” കലങ്ങിയ കണ്ണുകളുമായി പരിഭവം പറയുന്ന ശരത്തിനെ അവൾ സന്തോഷത്തോടെ നോക്കി പോയി. പറയാൻ രക്തബന്ധംപോലുമില്ല ഞങ്ങൾ തമ്മിൽ. നയനീത് എന്ന എന്റെ ചേട്ടൻ കൂട്ടുകാരൻ മാത്രമാണ് ശരത്തേട്ടൻ.. പക്ഷേ ചേട്ടന്റെ മരണത്തോടെയാണ് എന്റെ ധാരണയെ തെറ്റിച്ച് കൊണ്ട് എന്റെ സ്വന്തം ചേട്ടനായി ശരത്തേട്ടൻ മാറിയത്.

ബോധമില്ലാതെ കിടന്ന രണ്ട് വർഷം പോലും എന്റെ അരികിൽ നിന്ന് മാറാതെ എന്നെ സ്വന്തം കുഞ്ഞിനെ പോലെ പരിപാലിച്ചു. തീർത്താൽ തീരാത്ത കടപ്പാടാണീ മനുഷ്യനോട് എനിക്ക്…!! “”” ടീ ലൂസേ..എന്താലോചിച്ച് നിൽക്കുവാ.. ഇപ്പോൾ പോയാൽ ആരും അറിയില്ല. വാ നീയെന്റെ കൂടെ അമേരിക്കയ്ക്ക്.. നമുക്ക് പ്രതികാരം ഒന്നും വേണ്ട..””” ഒരു ചിരിയോടെ അവന്റെ പുറത്തിട്ടൊന്ന് കൊടുത്ത് കൊണ്ടവൾ അവനെ പുണർന്നു. “”” ഞാൻ നിന്നെ വല്ലാതെ മിസ് ചെയ്യും..!!””” “”” Me too…!! അത് കൊണ്ട് എന്നും ഫോൺ വിളിച്ചോണം.. മനസിലായോ?”” “”” ഉത്തരവ് തമ്പ്രാ…!!!”””

അവനെ ഒന്ന് കളിയാക്കി കൊണ്ടവൾ സ്കൂട്ടിയുടെ സമീപത്തേക്ക് നടന്നു. “””പിന്നെ…അമ്മ അന്വേഷിച്ചു.. ഒന്ന് എന്റെ വീട്ടിൽ പോകണേ…!!!””” “”” എന്തിനാ.. അവിടെ ആ ബിസിനസ് മാൻ കാണില്ലേ?””” “”” നീ എന്താ ഉദ്ദേശിച്ചത് എന്നെനിക്കറിയാം.. ഡാ നീയത് വിട്ടില്ലേ..നിനക്കറിയില്ലേ എന്റെ പപ്പയുടെ സ്വഭാവം.. കാശ് എന്ന ചിന്തയേ ഉള്ളൂ.. അതിനിടയിൽ വെറൊന്നും കണ്ണിൽ പിടിക്കില്ല. നയനീത് മരിച്ചപ്പോൾ തന്നെ നിന്റെ കാര്യം പറഞ്ഞ് വഴക്ക് ഉണ്ടായതാ.., പപ്പക്ക് പേടിയാ നമ്മുടെ ബന്ധത്തെ പറ്റി””” “”” അതെനിക്കറിയാം..

ഒറ്റ മോനല്ലേ.. കാൽ കാശിന് വില്ലയില്ലാത്ത എന്നെയെങ്ങാനും മോൻ വിളിച്ച് കേറ്റിയാലോ എന്ന ഭയം? ആ ഭയം കൊണ്ടാണല്ലോ അന്ന് നമ്മൾ കല്യാണം എന്ന നാടകം കളിച്ചപ്പോൾ സത്യമാണെന്ന് കരുതി എന്റെ അച്ഛനെ കണ്ട് കല്യാണത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത്? എന്തായാലും അത് കൊണ്ട് ഒരു ഗുണമുണ്ടായി.. നീയും ഞാനും ഇഷ്ടത്തിലാണെന്ന് അത് വരെ വിശ്വസിക്കാതിരുന്ന എന്റെ അച്ഛൻ അത് വിശ്വസിച്ചു.””” “”” വയസ്സായവരല്ലേ.. ലോകം മാറിയാലും അവരുടെ കാഴ്ചപ്പാടിൽ അങ്ങനെ മാറ്റം വരില്ല. അവരുടെ ചിന്തയും അപ്പോൾ അവർ നമ്മളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. അതൊരിക്കലും അവരുടെ തെറ്റല്ല..

അച്ഛൻ ചെയ്തത് തെറ്റാ.. അതിന് ഞാൻ നിന്റച്ഛനോട് മാപ്പ് ചോദിക്കാം””” “”” അതൊക്കെ ഞാനെപ്പോഴേ വിട്ടു..!! ആന്റിയോട് ഞാൻ സമയം കിട്ടുമ്പോൾ വരാമെന്ന് പറ…!!!””” “”‘മ്മംമ്.. ശരി..പിന്നെ സൂക്ഷിക്കണം… പക്ഷേ ഒരു കാര്യം പറയട്ടെ… ഞാൻ ആഗ്രഹിക്കുന്നത് നീ പറഞ്ഞതെല്ലാം തെറ്റാവണേ എന്നാണ്. എന്തോ അയാൾ അത്ര ദുഷ്ടനാണെന്ന് എനിക്ക് തോന്നുന്നില്ല. അന്ന് നിന്നെ അവിടെ വച്ച് രക്ഷിച്ചപ്പോഴേ എനിക്കെന്തോ അവനെ വല്ലാതെ പിടിച്ചു. ഒരു സ്ത്രീയെ ബഹുമാനിക്കാനറിയുന്നവൻ അങ്ങനെയൊക്കെ ചെയ്യുമെന്ന് എന്തോ എനിക്ക് തോന്നുന്നില്ല.

മാത്രവുമല്ല എല്ലാം അറിഞ്ഞ് കൊണ്ടും അവൻ നിന്നെ സ്വീകരിക്കണമെങ്കിൽ അയാൾക്ക് ശരിക്കും നിന്നെ ഇഷ്ടം തന്നെയാവും””” “”” ഇഷ്ടം…!! ആ വാക്കുകളുടെ അർത്ഥം പോലും എനിക്കന്യമാണിപ്പോൾ…!! എല്ലാം അയാളുടെ അഭിനയമാണ്.. എനിക്കുറപ്പാ..അല്ലെങ്കിൽ എന്നോടുള്ള ദയ…!! പക്ഷേ അയാൾക്കറിയിലല്ലോ ഞാൻ എന്തിനാ അയാളുടെ ജീവിതത്തിലേക്ക് വീണ്ടും കടന്ന് വന്നതെന്ന്… ഞങ്ങൾ തമ്മിൽ വെറും ഒരു ദിവസത്തെ ബന്ധമേ ഉള്ളൂ.. പക്ഷേ ആ ദിവസം തന്നെ ജീവിതക്കാലം മുഴുവൻ നരകിക്കാൻ വിധിച്ചാണയാൾ പോയത്. അതേ പോലെ ഞാനും അയാളെ ഇഞ്ചിഞ്ചായി നരകിപ്പിക്കും..””” മനസ്സിൽ പലതും കണക്ക് കൂട്ടി കൊണ്ടായിരുന്നു അവളത് പറഞ്ഞത്. ***

** സൃഷ്ടിത് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മുന്നിലായി സ്കൂട്ടി നിർത്തി കൊണ്ട് നയന പുച്ഛത്തോടെ അകത്തേക്ക് കയറി. എല്ലാരുടെയും നോട്ടം തന്റെ നേർക്കാണെന്ന് അറിഞ്ഞിട്ടും അവൾ ശ്രദ്ധിക്കാതെ തന്റെ സീറ്റിലായി ഇരുന്നു. “””നയു… നീയെന്താ ഇവിടെ? ഇന്നലെയല്ലേ നിന്റെ കല്യാണം കഴിഞ്ഞത്?””” തന്റെ സമീപത്തെ സീറ്റിലിരുന്ന് കൊണ്ട് ഉത്തര ചൂഴ്ന്ന് നോക്കി. “””അതിനെന്താ? കല്യാണം കഴിഞ്ഞാൽ പിറ്റേന്ന് ഓഫീസിൽ വരാൻ പാടില്ലെന്ന് വല്ല നിയമവുമുണ്ടോ…?””” “”” അങ്ങനെയല്ല. ഞാൻ വെറുതെ ചോദിച്ചതാ..എന്നാലും നിന്നെ സമ്മതിക്കണം..

ഇത്ര പെട്ടെന്ന് ഒന്നിനെ വിട്ട് അതിനെക്കാൾ വലിയ പുള്ളി കൊമ്പിൽ പിടിച്ചില്ലേ…?””” “”” What do you mean?””” സീറ്റിൽ നിന്ന് ദേഷ്യത്താൽ എഴുന്നേറ്റ് കൊണ്ട് നയന അവളെ കനപ്പിച്ച് നോക്കി. “”” ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്? ശരത്ത് ആയിട്ട് നിന്റെ കല്യാണം ഉറപ്പിച്ചിരിക്കുവായിരുന്നല്ലോ.. അപ്പോഴല്ലേ നിനക്ക് നടരാഷ് സർ ൽ കണ്ണ് പതിച്ചത്.. അത് കൊണ്ട് നീയവനെ പറ്റിച്ചതല്ലേ ടീ..!!എന്നിട്ട് പാവം സർനെ വലയിലാക്കി..നിനക്കൊന്നും നാണമിലല്ലോ.. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന….!!!””

” പൂർത്തിയാക്കാൻ ശ്രമിക്കുന്നതിന് മുൻപേ നയനയുടെ കൈ അവളുടെ കവിളിൽ പതിച്ചിരുന്നു. ദേഷ്യത്താൽ വിറയ്ക്കുകയായിരുന്നു നയു. മനസിൽ നയനീതിന്റെ മുഖവും നടരാഷ് ചെയ്ത ചതിയും ഓർമ വന്നതോടെ തന്നെ നിയന്ത്രിക്കാനവൾക്ക് സാധിച്ചിരുന്നില്ല. ഉത്തരയുടെ മുടിക്ക് കുത്തി പിടിച്ച് കൊണ്ടവൾ വീണ്ടും കരണത്തിട്ട് ഒന്ന് കൊടുത്തു. “”” നിങ്ങളെ പോലെ അപ്പുറം കണ്ടവനെ കയറി അച്ഛാ എന്ന് വിളിക്കുന്ന ശീലം എനിക്കില്ല. പിന്നെ മറ്റുള്ളവരുടെ ദോഷം നോക്കി ഗോസിപ്പ് ഇരക്കുന്നതിന് മുമ്പ് സ്വന്തം കാര്യം ഒന്ന് നോക്കുന്നത് നല്ലതായിരിക്കും.. വെറുതെ എനിക്ക് പണിയുണ്ടാക്കരുത്…!!

മര്യാദക്കാണെങ്കിൽ ഞാനും മര്യാദക്കാ.. ഇടഞ്ഞാൽ എനിക്ക് വെറൊരു മുഖം കൂടി ഉണ്ട്. നീയത് എന്നെ കൊണ്ട് എടുപ്പിക്കരുത്. കേട്ടോടീ ഉത്തരേ….!!!””” അവരെ തള്ളിയിട്ട് കൊണ്ട് ദേഷ്യത്താൽ ക്യാന്റിനീൽ വന്നിരുന്നു. ഇതേ സമയം ഇതെല്ലാം കണ്ട് അർഥവ് നേരെ നന്ദന് ഫോൺ കോൺ ചെയ്തിരുന്നു.. “”” ചേട്ടായി… വേഗം എന്റെ ഓഫീസിൽ വാ… ചേട്ടത്തി കലിപ്പിലാ… ആ ഗോസിപ്പ് കേട്ടു…””” “”” What…..!!!! നിന്നോട് പറഞ്ഞതല്ലേ അവളെ ഒരു കാരണവശാലും ഓഫീസിൽ വിടണ്ട എന്ന്…..!!!!””” “”” ഞാനെന്താക്കാനാ.. ചേട്ടത്തി പറഞ്ഞാൽ കേൾക്കണ്ടേ… ഇപ്പോ ആ ഉത്തരക്കിട്ട് ഒന്ന് പൊട്ടിച്ചിട്ട് പോയതാ…കൂടുതൽ പ്രശ്നം ആവുന്നതിന് മുമ്പ് വേഗം വാ…..!!!!””””

“””” ഇവളെ ഞാൻ….!!! കുറച്ച് കൂടുന്നുണ്ട് ഇവൾക്ക്….!!! ഇന്ന് ശരിയാക്കി കൊടുക്കാം….!!!!””” ഫോൺ വച്ച് തിരിഞ്ഞതും തന്നെ നോക്കി നിൽക്കുന്ന മിസ്റ്റർ ഫെഡറിക്കിനെയാണ് കണ്ടത്. “”” Sorry…!! Actually i need to leave now…””” “”” Whaat….!!! Mr. Nadarash you need to finish this presentation right now…!!””” “”” I know…but there is an emergency situation.. please try to understand…””” “””If you need our partnership..,you need to do what i say…!! decision is yours…..”””” കള്ള കിളവൻ.. അവസരം മുതലെടുക്കുവാ… ഇപ്പോൾ പോയാലും പ്രശ്നമാവും പോയില്ലെങ്കിൽ അവളാ ഓഫീസ് കത്തിക്കും.. “”” എന്ത് ചെയ്യും?””” ഒന്ന് ആത്മഗതിച്ച് കൊണ്ട് അവൻ ഇറങ്ങിയൊരോട്ടമായിരുന്നു…. (തുടരും)

ക്ഷണപത്രം : ഭാഗം 5

Share this story