💔 മൊഴിയിടറാതെ 💔 : ഭാഗം 27

Share with your friends

എഴുത്തുകാരി: തമസാ

പുഴയിറമ്പിനോട് ചേർന്നുള്ള കലുങ്കിന്റെ ആരും ശ്രദ്ധിക്കാത്ത വശത്ത് മണ്ണിട്ട് മൂടിയ നീളൻ വാക്കത്തി , മണ്ണ് മാന്തി പുറത്തെടുക്കുകയായിരുന്നു ദീപൻ ….. ഗീതുവിന്റെ വീട്ടിലേക്ക് നീളുന്ന മിഴികളെ , വഴക്ക് പറഞ്ഞു തടയുവാൻ ശ്രമിച്ചവൻ പരാജിതനായി ……താൻ അങ്ങോട്ട് ശ്രദ്ധിക്കുന്ന നേരം ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തി വൈകും എന്ന് അറിഞ്ഞു മനസിനെ അടക്കുവാൻ ശ്രമിച്ചിട്ടും ഉള്ളിൽ അടിഞ്ഞു കിടക്കുന്ന പേടി അവനെ വഴി തെറ്റിച്ചു ……..

ഗീതുവിന്റെ വീട്ടിൽ നിന്ന് കാണാറുള്ള വെട്ടത്തിന്റെ തോത് അന്ന് കുറവായിരുന്നു …..കാരണം ചുറ്റും ഇടാറുള്ള ലൈറ്റുകളിൽ ചിലത് , ദീപന്റെ മുൻസുഹൃത്തുക്കൾ തന്നെ അടിച്ചു പൊട്ടിച്ചിരുന്നു ………. അവരുടെ അടുത്ത് നിന്ന് രക്ഷപെട്ടു വരാൻ പറ്റിയത് തന്നെ ഒരു അത്ഭുതം ആയി തോന്നി ദീപന് ……. 💛കയ്യിലൂടെ മൂർച്ചയേറിയ കത്തി തുളച്ചിറങ്ങിയപ്പോൾ രക്തം ചീറ്റിയൊഴുകി ……ഒപ്പം ഇടുപ്പിൽ ആദ്യം പാളിപ്പോയ വെട്ട് വായ പൊളിച്ചുകൊണ്ട് നോവിച്ചു അവനെ …….. അവന്റെ രക്തത്തിനും ചുവന്ന നിറമായിരുന്നു ….

ആ നിമിഷം മറ്റൊന്നും ചിന്തിച്ചില്ല ……വലതു കയ്യിൽ ഇരുന്ന കഠാരയുടെ പിടിയിൽ പിടിച്ചു കീഴ്പ്പോട്ടാക്കി , തന്നെ കുത്തിയിട്ട് നീങ്ങിയവന്റെ കഴുത്തിൽ തന്നെ ഒന്ന് കൊടുത്തു …….സ്ഥാനം കുറച്ചു തെറ്റിപ്പോയി എങ്കിലും കഴുത്തിനു തൊട്ട് താഴെ അപ്രതീക്ഷിതമായി കിട്ടിയ കുത്തിൽ അയാൾ താഴേക്ക് മറിഞ്ഞു വീണു കൊണ്ട് മുറിവിൽ അമർത്തിപ്പിടിച്ചു …. തോറ്റുപോയാൽ തനിക്കാകും മുറിവുകൾ കൂടുതൽ ഉണ്ടാവുക എന്ന് അവന് അറിയാമായിരുന്നു …..കാരണം അവർ എണ്ണത്തിൽ കൂടുതലാണ് ….മനക്കരുത്തു മാത്രം ആണ് ആകെ കൂടെ ഉള്ളത് …….

ഗീതുവിന്റെയും കുഞ്ഞിന്റെയും ജീവൻ നിലനിർത്തിയെ പറ്റു എന്ന ദൃഢനിശ്ചയവും ……..തന്റെ മുന്നിലേക്ക് വരുന്ന ആരെയും അവൻ പിന്നെ ശ്രദ്ധിച്ചതേ ഇല്ല …..വർഷങ്ങൾ കൂടെ നടന്നവരാകാം …..പക്ഷേ അവരൊന്നും എന്റെ കുഞ്ഞിനേക്കാൾ എനിക്ക് വലുതല്ല …….. ദീപൻ മുന്നോട്ട് നോക്കുമ്പോൾ , രണ്ടുപേർ ഒരുമിച്ച് അവൻ്റെ അടുത്തേക്ക് കുത്താനായി വന്നു …..അതിൽ ഒരാളുടെ കയ്യിൽ മാത്രം വലിയ ഒരു കൊടുവാൾ ഉണ്ടായിരുന്നു …..മറ്റേ ആളുടെ കയ്യിൽ ആയുധങ്ങൾ ഒന്നുമില്ലെന്ന് കണ്ടപ്പോൾ ദീപൻ വേഗം അയാളുടെ കഴുത്തിൽ ഇടം കൈ മുറുക്കി …….

അയാളൊന്ന് പിടഞ്ഞ നേരം കൊണ്ട് തൊണ്ടക്കുഴിയിൽ ചൂണ്ടു വിരൽ ആഴത്തിൽ കുത്തിയിറക്കി …… എക്കിൾ എടുക്കുന്ന പോലെ ശ്വാസം വലിച്ചു വിട്ടു കൊണ്ട് അയാൾ നിലത്തേക്കിരുന്നു ……അയാളായിരുന്നു അന്ന് ഗീതു തളർന്നു വെള്ളത്തിനായി കെഞ്ചിയപ്പോൾ അവളുടെ കടിച്ചു പറിക്കപ്പെട്ട ചുണ്ടുകൾക്ക് മീതെ ഉമിനീർ കട്ടയാക്കി തുപ്പി നൽകിയവൻ ………… വെള്ളം ……വ് ….വെ ….ള്ളം ……… മുറിഞ്ഞു പോകുന്ന വാക്കുകളെ ഒരുവിധം കൂട്ടിച്ചേർത്തു കൊണ്ട് അയാൾ പറഞ്ഞു …..പക്ഷേ അപ്പോഴും മറ്റുള്ളവർ ദീപനെ ആക്രമിക്കുന്ന തിരക്കിൽ ആയിരുന്നു ……

തന്റെ നെഞ്ചിനു നേരെ വീശി വന്ന കൊടുവാളിനു താഴേ കൂടി കുനിഞ്ഞ് , ദീപൻ അയാളുടെ തുടയിൽ കഠാരയിറക്കി ……….ചെറിയ മുറിവായത് കൊണ്ട് അയാൾ പിന്നെയും അക്രമിക്കുമോ എന്ന ഭയം കൊണ്ട് ദീപൻ അയാളുടെ രണ്ട് കാലുകളുടെയും വെള്ളയിൽ അയാൾക്ക് എഴുന്നേൽക്കാൻ ആകാത്ത പരുവത്തിൽ ആഴത്തിൽ കുത്തി …….അകലെ നിന്ന് രണ്ട് വലിയ വെട്ടം കണ്ടപ്പോൾ ദീപൻ അവരെയെല്ലാം വലിച്ചു കാറിന്റെ അടുത്തേക്ക് നീക്കിയിട്ടു ……..ബാക്കി ഉള്ളവർ ഇനി എന്തെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു …… ദീപനിൽ നിന്നും ആക്രമണം തിരിച്ചു പ്രതീക്ഷിച്ചിരുന്നു അവരെല്ലാം …..

പക്ഷെ ഇത്രയും വേഗത്തിൽ ആകുമെന്ന് അവരാരും കരുതിയിരുന്നില്ല ….. നിമിഷ നേരം കൊണ്ട് മൂന്ന്പേർ വീഴുന്നതിന്റെ അന്താളിപ്പിൽ ആയിരുന്നു അവർ …. കാർ കടന്ന് പോകുന്നത് കണ്ട് കൊണ്ട് ദീപൻ ബാക്കി ഉള്ള രണ്ടുപേരുടെ അടുത്തേക്ക് നടന്നു …….അവൻ്റെ മുഖം വിയർത്തൊലിച്ചിരുന്നു ……… മേൽ മുഴുവൻ രക്തം വ്യാപിച്ചു കൊണ്ടിരുന്നു …. “”” എന്നെ കൊന്നോ ……..ദീപൻ ചിലപ്പോൾ നിന്ന് തന്നെന്നിരിക്കും ……പക്ഷേ എന്റെ കൊച്ചിനേം അതിന്റെ തള്ളേടേം നേർക്ക് നീയൊക്കെ പഴയ കടം പറഞ്ഞു കൊണ്ട് തിരിഞ്ഞാൽ …….. നല്ല ഒന്നാം തരം കക്കൂസുംകുഴി വെട്ടും നിനക്കൊക്കെ വേണ്ടി മാത്രം …..

അതിലിട്ട് മൂടും ഞാൻ ……..അറിയാലോ……….””” അവർ തന്നെ തിരിച്ചാക്രമിക്കാൻ സാധ്യത ഇല്ല ….കാരണം ബാക്കി ഉള്ളവരെ ആശുപത്രിയിൽ എത്തിക്കണം ……ആ ചിന്തയിൽ അവൻ വേഗം വണ്ടിയിൽ കേറി ഗീതുവിന്റെ വീട്ടിലേക്ക് തിരിച്ചു …. 💛 മണ്ണ് പറ്റിയ വാക്കത്തിയുടെ വായ്ത്തല മുണ്ടിന്റെ അറ്റം കൊണ്ട് ഒന്ന് തുടച്ചിട്ട് അവൻ വേഗം എഴുന്നേറ്റു …….മുണ്ട് കൊണ്ട് തന്നെ കയ്യിലേയും ഇടുപ്പിലെയും മുറിവ് തുടച്ചു …… ശ്ശ് ……………………. വേദന കൊണ്ട് ദീപൻ കണ്ണും പല്ലും ഇറുക്കി ….കലുങ്കിലേക്ക് വാക്കത്തി വെച്ചിട്ട് അവൻ മുണ്ട് ഒന്നുകൂടി മുറിവും കൂടി ചേർത്ത് മുറുക്കി ഉടുത്തു …… ആാാാാഹ് …….. അപ്പോഴും കയ്യിൽ നിന്ന് ചോര മണ്ണിലേക്ക് ഒഴുകി…. തുടരും….. © തമസാ ലക്ഷ്മി ….

💔 മൊഴിയിടറാതെ 💔 : ഭാഗം 26

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!