ക്ഷണപത്രം : ഭാഗം 9

ക്ഷണപത്രം : ഭാഗം 9

എഴുത്തുകാരി: RASNA RASU

“”” ചേട്ടത്തി… ആ വെള്ളപ്പം ഒന്ന് തരുമോ?””” രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ കൂടിയിരിക്കാണ് എല്ലാരും. നയന ഒന്നും സംഭവിക്കാത്ത രീതിയിൽ എല്ലാരോടും പെരുമാറുന്നുണ്ടെങ്കിലും നന്ദനെ മാത്രം ശ്രദ്ധിക്കുന്നില്ല. അതിൽ നന്ദന് വല്ലാത്ത വിഷമം ഉണ്ട്. “”” ചേട്ടത്തി കഴിക്കുന്നില്ലെ? നല്ല മൊരിഞ്ഞ വെള്ളപ്പമാ.. ഇരിക്ക്””” അർഥവ് അവളെ നന്ദന്റെ അടുത്തായി പിടിച്ചിരുത്താൻ നോക്കി.. അവൾ വെറുപ്പോടെ മുഖം ചുളിക്കുന്നത് കണ്ടതും നന്ദൻ വേഗം അവിടെ നിന്ന് എഴുന്നേറ്റു. “”” ചേട്ടൻ കഴിപ്പ് നിർത്തിയോ?””” “””മ്മ്…. കുറച്ച് തിരക്കുണ്ട്. ഞാനിന്ന് വരാൻ വൈകും.”””

“”” ചേട്ടാ ഞാനും ഉണ്ട്..എന്റെ കാറ് പഞ്ചറായി..””” അവന് പിറകിലായി ഓടി കൊണ്ട് അർഥവ് കോ ഡ്രൈവർ സീറ്റിലിരുന്നു. യാത്രയിലൂടനീളം മൂകനായിരുന്നു നന്ദനെ ശ്രദ്ധിക്കുകയായിരുന്നു അർഥവ്. “”” ചേട്ടത്തി എല്ലാം അറിഞ്ഞല്ലേ?””” അവൻ പറഞ്ഞത് കേട്ടതും നന്ദൻ വണ്ടി സണ്ടൻ ബ്രേക്കിട്ടു. “””നീ.. നീയിതെങ്ങനെ അറിഞ്ഞു?””” “””ഞാൻ കണ്ടിരുന്നു ഇന്നലെ ചേട്ടത്തി ഒളിച്ചിരുന്നു നമ്മൾ സംസാരിക്കുന്നത് കേൾക്കുന്നത്. എന്തോ നിങ്ങളോട് പറയാൻ തോന്നിയില്ല. എന്തിനാ ഇനിയും മറച്ച് വയ്ക്കുന്നത്? വൈകി അറിയുന്നതിലും നല്ലത് ഇതാ..””” “”” അവൾക്ക് വെറുപ്പാണ് എന്നോട്. എന്നെ നോക്കിയത് കൂടിയില്ല ഇന്ന്. ഞാൻ പറയുന്നത് ഒന്നും അവൾ കേൾക്കാൻ പോലും കൂട്ടാക്കുന്നില്ല.”

“” കണ്ണ് നിറച്ച് കൊണ്ട് പറയുന്ന നന്ദനെ കണ്ട് അർഥവിനും വല്ലാത്ത സങ്കടായി.. “”” ചേട്ടാ.. ചേട്ടത്തിക്ക് കുറച്ച് സമയം വേണം. ഇത്ര പെട്ടെന്ന് ഇതൊന്നും അംഗീകരിക്കാൻ പറ്റിലല്ലോ..!””” “”” അറിയാം..പക്ഷേ ഈ അവഗണന സഹിക്കാൻ പറ്റുന്നില്ല. അവൾക്ക് മുമ്പിൽ എന്റെ നിരപരാധിത്വം തെളിയിച്ചേ പറ്റൂ.. ആ കൊലയാളിയെ ഞാൻ കണ്ട് പിടിക്കും””” “”” ചേട്ടൻ വിഷമിക്കണ്ട. ചേട്ടന്റെ കൂടെ എല്ലാത്തിനും ഞാനുണ്ടാവും””” പരസ്പരം ഒന്ന് കെട്ടിപുണർന്ന് കൊണ്ടവർ യാത്ര തുടർന്നു. പുതിയ കണ്ട്പിടുത്തത്തിനായി.. ******* “”” ഞാൻ പറഞ്ഞില്ലേ ശരത്തേട്ടാ.. ഇപ്പോൾ വിശ്വാസമായില്ലേ? ചതിയനാ..! ചതിച്ചില്ലേ അവർ? എന്റെ ചേട്ടനെ അയാൾ ചതിയനെന്ന് മുദ്ര കുത്തി.. ഇനി എന്താ വേണ്ടത്”””

“””മോളെ നീ കരയാതെ… നീ തിരിച്ച് വാ.. അവിടെ ഇനി നിൽക്കണ്ട.. ഞാൻ പറഞ്ഞതാ ഈ കല്യാണം വേണ്ടെന്ന്..””” “”” ഇല്ല ചേട്ടാ… എന്റെ ചേട്ടന്റെ മരണത്തിൽ പടുത്തുയർത്തിയ ഈ സന്തോഷം ഇനി തുടരാൻ ഞാനനുവദിക്കില്ല. എന്റെയും കുടുംബത്തിന്റെയും കണ്ണീരിന് ഇവർ വില പറഞ്ഞേ പറ്റൂ.. വെറുതെ വിടില്ല ഞാൻ.. പ്രതികാരം ചെയ്തിരിക്കും””” “”” ഞാൻ പറയുന്നത് കേൾക്ക് നീ.. ഇനി അവൻ പറഞ്ഞതിൽ വല്ല കാര്യവും ഉണ്ടെങ്കിലോ? 5 ദിവസത്തെ സാവകാശം അവൻ ചോദിച്ചില്ലെ? അത് വരെ ഒന്ന് ക്ഷമിച്ചൂടെ നിനക്ക്? എടുത്തു ചാടി ഓരോന്ന് വരുത്തി വയ്ക്കാതെ”””

“”” അയാൾക്ക് തെളിവ് നശിപ്പിക്കാനാവും ഈ 5 ദിവസം.. ഇല്ല ചേട്ടാ… ഇനി ആരുടെ മുമ്പിലും താഴാൻ ഞാൻ തയ്യാറല്ല. ഇനി എല്ലാം നേരിട്ട് തന്നെ…! ഞാനിപ്പോൾ ഓഫീസിൽ പോവാ.. കുറച്ച് കാര്യമുണ്ട്””” “””നയു… സൂക്ഷിച്ച് വേണംട്ടോ..””” “”” ശരി ചേട്ടാ…!””” ഫോൺ വെച്ച് വേഗം താഴേക്കിറങ്ങാൻ തുടങ്ങി.. “”” മോളിതെങ്ങോട്ടാ?””” “”” അമ്മാ..ഞാനൊന്ന് ഓഫീസ് വരെ പോയിട്ട് വരാം.. ഇവിടെ ഇരുന്ന് ബോറടിക്കുവാ…””” “”” ശരി.. പക്ഷേ അധിക നേരം നിൽക്കണ്ട. നീ ഒന്നും കഴിച്ചിലല്ലോ.. വെറും വയറ്റിൽ പോവുന്നത് നല്ലതല്ല. മാധു….!!!””” അമ്മയുടെ വിളി കേട്ടതും ചിരിച്ച് കൊണ്ട് മാധു ചേച്ചി ജ്യൂസുമായി വന്നു. ”

“” ഇത് കുടിച്ചിട്ട് പോ…!!””” തിരക്കോടെ ഒറ്റ ഇറക്കിന് ജ്യൂസ് മൊത്തം കുടിച്ച് കൊണ്ട് നയന ഓഫീസിലേക്ക് പുറപ്പെട്ടു. “”” സാബ്… കാംമ് ഹോ ഗയാ..നയു ബേട്ടി ഓഫീസ് കെ ലിയേ നിക്കൽ ഗയാ..പ്ലീസ് മേരേ ബച്ചേ കൊ കുച്ച് മത്ത് കർനാ..! (സർ.., ജോലി നടന്നു.നയു മോൾ ഇപ്പോൾ ഓഫീസിലേക്ക് ഇറങ്ങിയിട്ടുണ്ട്. പ്ലീസ് എന്റെ മകനെ ഒന്നും ചെയ്യരുത്) “”” പേടിക്കേണ്ട..നിന്റെ മകനെ ഞാനൊന്നും ചെയ്യില്ല. ഒന്നുമില്ലെങ്കിലും ഇത്രയും ദിവസം ആ വീട്ടിൽ നിന്ന് എന്നെ സഹായിച്ചതല്ലേ..നന്ദി കാണിക്കാം. അവൾ ആ ജ്യൂസ് കുടിച്ചോ?””” “”” ജീ സാബ്..(അതെ സർ)””” “”” അപ്പോൾ ഒരു 3 മണിക്കൂർ മതി..

Anyway താങ്ക്സ് മാധൂരി..നിനക്കുള്ള പണം അക്കൗണ്ടിൽ ഇട്ടേക്കാം””” ഫോൺ വെച്ച് കൊണ്ടവൻ എന്തോ ഓർത്ത് കൊണ്ടയാൾ പൊട്ടിചിരിച്ചു. ****** “””Sir….!!””” വാതിൽ ക്നോക്ക് ചെയ്ത് കൊണ്ട് വർഷ അകത്തേക്ക് കയറി.. “””വാട്ട്? വല്ല ആവശ്യവുമുണ്ടോ?””” “”” അത് സർ.. ഇത് ഇന്നലത്തെ മീറ്റിംഗ് ന്റെ റിപ്പോർട്ടാ..പിന്നെ ഇത് പുതിയ പ്രോജക്ടിന്റെ ഫിനാൻസ്വൽ റിപ്പോർട്ട്…””” “”” ഓക്കെ… യു മെ ലീവ് നൗ…!!””” “”” സർ… താങ്കളുടെ Sister in law വന്നിട്ടുണ്ട്.””” “””വാട്ട്? ചേടത്തിയോ? ഇന്ന് ലീവാക്കാൻ പറഞ്ഞതല്ലേ?””” “”” സർ.. ഞാൻ വിളിക്കണോ..?””” “”” ഓകെ..പിന്നെ 2 കോഫീ കൂടി സെർവ് ചെയ്യ്‌”””

“”” പറയുമ്പോൾ പറയുമ്പോൾ ഇങ്ങേർക്ക് കോഫി കൊടുക്കാൻ ഞാനെന്താ ഹോട്ടല് നടത്താണോ? മരപ്പട്ടി…!!””” വർഷ ഒന്ന് ആത്മഗതിച്ചു. “””ന്താ…? വല്ലതും പറഞ്ഞോ താൻ?””” അർഥവ് ഗൗരവത്തോടെ അവളെ രൂക്ഷമായി നോക്കി. “”” ഒന്നുമില്ല സർ.. കോഫീ സെർവ് ചെയ്യാം എന്ന് പറഞ്ഞതാ””” അവിടെ നിന്നാൽ അവൻ കടിച്ച് തിന്നാലോ എന്ന് പേടിച്ച് കൊണ്ട് അവൾ കോഫി എടുക്കാനായി പുറത്തേക്കോടി.. “”” അച്ചേട്ടൻ വിളിച്ചോ?””” ഒന്നു ചിരിച്ച് കൊണ്ട് നയന അർഥവിന്റെ ക്യാബീനിലേക്ക് കയറി.. “”” ചേട്ടത്തി…! എന്തിനാ ഇങ്ങോട്ട് വന്നത്? ചേട്ടൻ എന്നെ ചീത്ത പറയും. ഇന്ന് വലിയ പണിയൊന്നും ഇല്ല..”””

“”” വീട്ടിൽ ഇരുന്നാൽ എനിക്ക് ബോറടിക്കും. അമ്മയും എവിടെയോ പോവാൻ നിൽക്കുവാ.. മാധു ചേച്ചിയോട് സംസാരിക്കാമെന്ന് വച്ചാൽ മാധു ചേച്ചിക്ക് പിടിപ്പത് പണിയും. ഞാനിവിടെ വെറുതെ ഇരുന്നോളാം. പ്ലീസ്…””” മുഖത്ത് നിഷ്കളങ്കത ലോഡ് വാരിയെറിഞ്ഞ് കൊണ്ടവൾ ചോദിച്ചതും അവനൊന്ന് പൊട്ടിച്ചിരിച്ച് കൊണ്ട് സമ്മതം മൂളി. പുതിയ പ്രോജക്ടിന്റെ കാര്യം സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു വാതിൽ തുറന്ന് വർഷ കയറി വന്നത്. “”” ചേട്ടത്തി…, സോറി..!നയു ഇത് വർഷ. എന്റെ പുതിയ സെക്രട്ടറിയാ.. വർഷ.., ഇത് നയന.. എന്റെ ചേട്ടത്തി””” “”” അറിയാം സർ.. ഞാൻ മാര്യേജിന് വന്നിരുന്നു. മാഡം കോഫി”

“” നയനക്ക് നേരെ കോഫി നീട്ടിയിട്ട് അർഥവിന് കൊടുക്കാൻ ചെന്ന വർഷ കാല് ചെയറിൽ തട്ടി ഒന്ന് മുന്നോട്ടാഞ്ഞു. കോഫി കൃത്യമായി അർഥവിന്റെ വൈറ്റ് ഷർട്ടിനെ പൊതിഞ്ഞിട്ടുണ്ട്. അതും ചൂട് കോഫി.. അർഥവ് ദേഹം പൊള്ളിയത് കൊണ്ട് തുള്ളി കളിക്കാണ്. പാവത്തിന്റെ കണ്ണിൽ കൂടി വെള്ളം വരുന്നുണ്ട്. നയന അവന് തുടയ്ക്കാൻ ടിഷ്യൂ പേപ്പർ കൊടുത്തു. “””Idiot… തനിക്ക് ഇത് തന്നെയാണോ പണി? പറയടീ നീ മനപ്പൂർവ്വം ചെയ്തതല്ലേ..? പ്രതികാരം വീട്ടിയതല്ലേ? വന്ന് കയറിയില്ല അപ്പോഴേ തുടങ്ങി.. ഇന്നെനിക്ക് client മീറ്റിംഗ് ഉണ്ടല്ലോ…!! ടീ… ഇതിന് ഞാൻ നിനക്ക് വന്നിട്ട് തരാമെടീ…”

“” അവളെ കനപ്പിച്ച് നോക്കി കൊണ്ടവൻ പുറത്തേക്ക് പോയതും വർഷ കണ്ണ് നിറച്ച് കൊണ്ട് നയനയെ നോക്കി.. അവളുടെ മുഖം കണ്ട് നയനക്കും സങ്കടം തോന്നി.. കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഇറങ്ങിപോയ വർഷക്ക് പിന്നാലെ പോകാനിറങ്ങിയ നയന പെട്ടെന്നാണ് താൻ വന്നതിന്റെ കാര്യം ഓർത്തത്. അവൾ അർഥവിന്റെ ഓഫീസ് മുഴുവൻ തപ്പി തിരഞ്ഞു. നയനീതുമായി ബന്ധമുള്ള എന്തെങ്കിലും കാണണമല്ലോ…! ഓഫീസിലെ ഫയലുകളിലെല്ലാം അവൾ തപ്പി തിരഞ്ഞു. ഒടുക്കം ലോക്ക് ചെയ്ത ഒരു ഷെൽഫ് അവളുടെ കണ്ണിൽ പെട്ടു. “”” ഇതിന്റെ താക്കോൽ ആരുടെ അടുത്താ? അർഥവിന്റെ കൈയ്യിൽ കാണുമോ?””” “”” ചേട്ടത്തിയെന്താ ചെയ്യുന്നത്?”

“” തലയിലെ ഹെയർപിൻ കൊണ്ട് ലോക്ക് തുറക്കാൻ ശ്രമിക്കുമ്പോഴാണ് പിറകിൽ നിന്ന് അർഥവ് വിളിക്കുന്നത്. “”” അ… അത്… ഞാൻ… സാരി തുമ്പ് ഷെൽഫിൽ കുടുങ്ങി പോയി. അത് എടുക്കായിരുന്നു””” വിയർക്കുന്ന നെറ്റിതടം ഒന്ന് തുടച്ച് കൊണ്ടവൾ വെപ്രാളത്തോടെ പറഞ്ഞു. “”” ആ useless പോയോ? ചേടത്തി വിട്ടോ.. ഞാനവൾക്ക് നാല് മലയാളം പറഞ്ഞ് കൊടുക്കട്ടെ..””” “”” വേണ്ട… പാവം കുട്ടി. അറിയാതെ പറ്റിയതല്ലേ.. വിട്ട് കള””” “”” അത് ചേടത്തിക്ക് അവളെ അറിയാൻ മേലാഞ്ഞിട്ടാ.. ഇന്നവളെ കൊണ്ട് കോഫി സെർവ് ചെയ്യാൻ ഞാൻ പഠിപ്പിച്ചിരിക്കും””” നയന പുറത്തേക്കിറങ്ങിയതും നീട്ടിയടിക്കുന്ന ബെല്ലിന്റെ ശബ്ദം കേട്ടതും നയന ദയനീയമായി വർഷയെ നോക്കി.

കണ്ണ് ചിമ്മി കാണിച്ച് കൊണ്ട് അകത്തേക്ക് കയറിയ അവളെ ഒന്ന് കൂടി നോക്കി കൊണ്ട് നയന നടന്നു. ചുറ്റുപാടും തലകറങ്ങുന്നത് പോലെ തോന്നിയതും അവൾ തന്റെ സീറ്റിലായി ഇരുന്ന് കൊണ്ട് ഡെസ്കിൽ മുഖം ചേർത്തു കിടന്നു. മനസ് നിറയെ നയനീതായിരുന്നു. ആരെയും ദ്രോഹിക്കാത്ത മനുഷ്യൻ.. ഒരിക്കലും എന്റെ ചേട്ടൻ ആരെയും ചതിക്കില്ല. ആരോ എന്റെ ചേട്ടനെ കുറ്റക്കാരനാക്കിയതാ.. ഇനി നന്ദേട്ടൻ തന്നെയാണോ? അതോ വെറേ ആരെങ്കിലും ആണോ? ഇരിപ്പുറക്കാത്ത പോലെ തോന്നിയതും അർഥവിന്റ ക്യാബീനിലേക്ക് വച്ച് പിടിച്ചു. എങ്ങനെയെങ്കിലും ചേട്ടനെ പറ്റി അറിയണം.

ക്യാബീനിൽ അർഥവിനെ കാണാത്തത് കൊണ്ട് പെട്ടെന്ന് തന്നെ നയന ആരും കാണാതെ ആ ഷെൽഫ് തുറക്കാൻ ശ്രമിച്ചു. ഹെയർ പിൻ കൊണ്ട് ഉള്ള പരിപാടിയിൽ മാസ്റ്റർ ഡിഗ്രി നേടിയത് കൊണ്ടാവും പെട്ടെന്ന് തന്നെ ഷെൽഫ് തുറന്നു. പക്ഷേ അതിൽ ഉണ്ടായിരുന്നത് മുഴുവൻ ബിസിനസ് ഡീൽ ന്റെ ഫയലായിരുന്നു. അവസാനം കയ്യിൽ കിട്ടിയ ഒരു ഫയലിൽ അവളുടെ നോട്ടം പതിഞ്ഞു. അത് എടുത്ത് കൊണ്ടവൾ വായിച്ചു. * വേന്ദ്രനാഥ് ബിൽഡിംഗ് പ്ലാൻ ** “”ഈ വേന്ദ്രനാഥ് എന്ന പേര് എവിടെയോ കേട്ടപോലെ..?”” അവളുടെ മനസിലേക്ക് പെട്ടെന്നാണ് ചേട്ടന്റെ കൂടെയുള്ള ആ അവസാന യാത്ര ഓടിവന്നത്. “”

” ഈ ഫയലെന്താ ചേട്ടാ…? വേന്ദ്രനാഥ് ഗ്രൂപ്പ് ഓഫ് കമ്പനി യോ?””” “”” നീയത് അവിടെ വച്ചേ നയു…! അത് എന്റെ ഒരു ബിസിനസ് പാർട്ട്നരാ..””” ആരുടെയോ നിഴലനക്കം കണ്ടതും നയന പെട്ടെന്ന് തന്നെ ആ ഫയൽ മറച്ച് കൊണ്ട് ആരും കാണാതെ മുകളിലേ ടെറസിലേക്ക് ചെന്നു. അവിടെ കരഞ്ഞ് കൊണ്ട് എന്തോ പിറുപിറുക്കുന്ന വർഷയെ കണ്ടതും പെട്ടെന്ന് തിരിഞ്ഞ് നടന്നു. “”” ചേച്ചി…?””” പിറകിൽ നിന്ന് വർഷ വിളിച്ചതും നയന ഫയൽ ഷാളിൽ മറച്ച് പിടിച്ച് കൊണ്ട് അവൾക്കരികിലായി ഇരുന്നു. “”

” എന്തായി? അച്ചേട്ടൻ തലിയോ?””” കണ്ണ് തുടക്കുന്ന അവളെ നോക്കി കൊണ്ട് ചോദിച്ചു. “”” എനിക്കു മാത്രം എന്താ ഇങ്ങനെ? ചേച്ചി പറ..! ഞാനെന്ത് നാശം പിടിച്ച ജന്മവാ അല്ലേ? ജനിച്ചപ്പോൾ തന്നെ അമ്മ മരിച്ചു. അച്ഛൻ ഉപക്ഷിച്ച് പോയി. ആകെയുള്ളത് മുത്തശ്ശിയാ.. മുത്തശ്ശിക്ക് ക്യാൻസറാ.. മുത്തശ്ശിയുടെ ചികിത്സക്ക് പണം വേണം. അതിനാ ഞാനീ കമ്പനിയിൽ ജോലിക്ക് വന്നത്. അറിയാതെയാണെങ്കിലും ഒരുപാട് തെറ്റ് പറ്റി. എന്ന് വച്ച് ഞാനൊരിക്കലും തെറ്റിലൂടെ സഞ്ചരിച്ചിട്ടില്ല””” “”” അതിനു മാത്രം എന്താ ഉണ്ടായത്? ഒരു കോഫി വീണതല്ലേ? അത് അപ്പോഴത്തെ ദേഷ്യത്തിന് അച്ചേട്ടൻ ചീത്ത പറഞ്ഞതാവും..”””

“”” അതല്ല ചേച്ചി… അർഥവ് സർ പറഞ്ഞു പുതിയ പ്രൊജക്ടിലെ പണമിടപാടിൽ തിരിമറി നടന്നിട്ടുണ്ടെന്ന്. ആ ഫയൽ ഞാനും സാറും മാത്രമേ നോക്കിയിട്ടുള്ളൂ.. സർ എന്നെയാ സംശയിക്കുന്നത്. ഞാനല്ല ചേച്ചി.. എനിക്കൊന്നും അറിയില്ല. എന്നെ ജോലിയിൽ നിന്ന് പുറത്താക്കി. 2 ദിവസത്തെ സാവകാശം തരാനെങ്കിലും ഒന്ന് പറയാമോ സാറിനോട്? ഞാൻ എന്റെ തറവാട് വിറ്റാണെങ്കിലും പണം തരാം… കള്ളി എന്ന ചീത്ത പേര് കൂടി കേൾക്കാൻ വയ്യ.. മുത്തശ്ശി അറിഞ്ഞാൽ ചങ്ക് പൊട്ടി മരിക്കും”

“” പൊട്ടി കരഞ്ഞ് കൊണ്ട് കാല് പിടിക്കുന്ന വർഷയെ കണ്ടതും നയന വേഗം ചാടിയെഴുന്നേറ്റ് കൊണ്ടവളെ വാരിപുണർന്നു. “”” വിഷമിക്കണ്ട. നിനക്ക് ജോലിയൊന്നും നഷ്ടമാവില്ല. നീ തെറ്റ് ചെയ്തിട്ടില്ലല്ലോ..പിന്നെ എന്തിനാ വിഷമിക്കുന്നത്.കള്ളനാരായാലും അയാളെ വെറുതെ വിടില്ല””” അവളെ സമാധാനിപ്പിച്ച് കൊണ്ട് അർഥവിനെ തിരഞ്ഞ് ക്യാബീനിലേക്ക് നടക്കുമ്പോഴാണ് എന്തോ കാര്യത്തിന് പുറത്തേക്ക് ഇറങ്ങുന്ന അർഥവിനെ കണ്ടത്. അവന്റെ പിന്നാലെ വച്ച് പിടിച്ചതും ചുറ്റുപാടും വല്ലാതെ കറങ്ങുന്നത് പോലെ തോന്നിയവൾക്ക്. “”” എന്താ കൃഷ്ണാ ഇത്? ഭക്ഷണം കഴിക്കാത്തത് കൊണ്ടാണോ?”

“” ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും അവൾക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. തളർച്ചയോടെ നിലത്തേക്ക് ഊർന്ന് വീഴുമ്പോഴും കയ്യിൽ ബലമായി ഫയൽ മുറുകെ പിടിച്ചിരുന്നു. കണ്ണടഞ്ഞ് പോവുന്തോറും ആരുടെ യോ സാമീപ്യം അടുത്ത് വരുന്നത് പോലെ തോന്നിയവൾക്ക്. “”” നന്ദേട്ടാ… നന്ദേട്ടാ….!!!””” തളർച്ചയോടെ മുന്നിലുള്ള രൂപത്തെ നോക്കിയവൾ മന്ത്രിച്ചു. “”” സർ…. ആളെ കിട്ടി… പൊക്കട്ടെ ?””” ഫോണിൽ ആരോടോ അനുവാദം ചോദിക്കുന്ന അയാളെ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു. എവിടെയോ കണ്ട് മറന്ന മുഖം..ഒടുവിൽ ചെറിയൊരു മിന്നൽ പോലെ മുമ്പിലുള്ള വ്യക്തിയെ അവൾ കൺചിമ്മാതെ നോക്കി നിന്നു പോയി. “””” അയാൾ….!!”””” കൂടുതൽ പറയുന്നതിന് മുമ്പേ അവളുടെ ശ്വാസം വിലങ്ങിയിരുന്നു. മൂക്കിൽ നിന്ന് രക്തം ഒലിച്ച് കൊണ്ടിരുന്നു. (തുടരും)

ക്ഷണപത്രം : ഭാഗം 8

Share this story