സീമന്തരേഖ : ഭാഗം 4

Share with your friends

എഴുത്തുകാരി: RASNA RASU

“”” സൂക്ഷിച്ച് കുട്ടി.. ആണിയുണ്ട്.. താഴേക്ക് ഇറങ്ങിയേ? അനന്തൻ എവിടെ?””” സീതയുടെ കൈപിടിച്ച് താഴെയിറക്കി കൊണ്ടയാൾ ചുറ്റുപാടും ഒന്ന് നോക്കി. “”” അതേ….!! നിങ്ങളാരാ?””” അയാളെ ഒന്ന് ചൂഴ്ന്ന് നോക്കി കൊണ്ട് സീത ചോദിച്ചു. “”” പരിചയപ്പെടലൊക്കെ പിന്നെ.. ആദ്യം അനന്തൻ എവിടെയെന്ന് പറ കുട്ടി?””” കുറച്ച് ഗാംഭീര്യത്തോടെ അയാൾ ഒച്ചയിട്ടതും ഒന്ന് ഭയന്ന് കൊണ്ടവൾ മുകളിലെ മുറിയിലേക്ക് ചൂണ്ടി. “”” ആ പരട്ട കിളവി അകത്തുണ്ടോ?””” ഉമ്മറത്തേക്ക് ഒന്ന് എത്തി നോക്കി കൊണ്ടയാൾ താടി തടവി. “”” ആരുടെ കാര്യാ?”””

“”” ഒന്നുല്ല… ആ തള്ളയുടെ ചെലച്ചിൽ കേൾക്കണ്ടല്ലോ എന്ന് കരുതിയാ അടുക്കളവശം വരാം എന്ന് കരുതിയത്. ഇനിയിപ്പോ മുന്നിലൂടെ തന്നെ കയറാം..””” തല ചൊറിഞ്ഞ് കൊണ്ട് മുറുമുറുക്കുന്ന അവനെ സീത ഒന്ന് തട്ടി വിളിച്ചു. “”” ആ.. എന്താ…? ഓ…കുട്ടി മുന്നിൽ നടന്നോളൂ.. ആ തള്ളയെ പെട്ടെന്ന് കണ്ടാൽ എനിക്ക് കലി മൂക്കും””” അവളേ മുന്നിലേക്ക് കടത്തി വിട്ട് കൊണ്ട് അയാൾ മുണ്ട് മടക്കി കുത്തി കൊണ്ട് അവളുടെ പിറകിലായി മുഖം മറച്ച് നടന്നു. “”” മുന്നിൽ തന്നെയുണ്ടല്ലോ ഭദ്രകാളി””” ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്ന ശാരദാമ്മയെ ഒന്ന് പുച്ഛിച്ച് കൊണ്ടവൻ മുഖം കോട്ടി.

കണ്ണിലെ കണ്ണട ഊരി വച്ച് കൊണ്ടവർ ഉമ്മറത്തെ തൂണിലായി പിടിച്ചു കൊണ്ട് വരുന്നവരെ ശ്രദ്ധിച്ചു. “”” ജാനകി… കുറച്ച് വെള്ളമെടുത്ത് മുറ്റം ശുദ്ധിയാക്കൂ.. കുറേ നശ്ശൂലങ്ങൾ പടി കടന്ന് വരുന്നുണ്ട്””” അവനെ നോക്കി കാർക്കിച്ച് തുപ്പി കൊണ്ടവർ ചാരുകസേരയിലായി ഇരുന്നു. “”” ദേ കിളവി… വല്ലതും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം. പിന്നെ ഈ വീട്ടിലേക്ക് കയറാൻ എനിക്ക് യാതൊരു താൽപര്യവുമില്ല. വെറുതെ ഞാനെന്തിനാ സ്വയം കേടാവുന്നത്? നിങ്ങളെ പോലുള്ളവരോട് സംസാരിക്കുന്നത് തന്നെ അറപ്പാണ്.. എനിക്ക് അനന്തനെ കാണണം””” “”” പ്ഫ്ലാ…!! എന്റെ വീട്ടിൽ വന്ന് കുരക്കാൻ മാത്രം വളർന്നോ നീ…!

അവന്റെ ഒരനന്തൻ?നിന്റെ കൂടപിറപ്പൊന്നുമലല്ലോ..എന്റെ പേരക്കുട്ടിയെ കാണാൻ നിനക്കെന്താടാ അവകാശം?””” “”” ദേ തള്ളേ… മിണ്ടാതെ ഇരുന്നോ.. എനിക്ക് നാവ് ചൊരിഞ്ഞ് വരുന്നുണ്ട്. അവരുടെ ഒരു പേരക്കുട്ടി.. ആദ്യം പോയി അതിന്റെ അർത്ഥം പഠിക്ക്.. അവൻ സഹിക്കും എന്ന് കരുതി അതേ പോലെ ഈ ഭദ്രനോട് പെരുമാറിയാലുണ്ടല്ലോ…! ഞാൻ വന്നത് അവനെ കാണാനാണെങ്കിൽ കണ്ടിട്ടേ പോവൂ””” “”” ഭദ്രാ…….!!!””” പിറകിൽ നിന്ന് ജാനകി ചേച്ചി ശബ്ദമുയർത്തിയതും അവനൊന്ന് ശാന്തനായി.. “””

അനന്തനെവിടെ ജാനകിയമ്മേ? ഈ തള്ള കൊന്നോ ആ പാവത്തിനെ?””” അവരെ ഒന്ന് തുറിച്ച് നോക്കി കൊണ്ടവൻ അകത്തേക്ക് കയറി. “”” എങ്ങോട്ടാടാ കയറി പോകുന്നേ?””” തടയാൻ ശ്രമിച്ച ശാരദാമ്മയെ തട്ടി കൊണ്ടവൻ കനപ്പിച്ചൊന്ന് നോക്കി. “”” ദേ കിളവി.. വെറുതെ വയസ്സാൻ കാലാത്ത് എന്റെ കൈയ്യ്ക്ക് പണിയുണ്ടാക്കാതെ അടങ്ങി ഇരുന്നോ..!!””” അകത്തേക്ക് ഓടി പിടിച്ച് കയറി കൊണ്ടവൻ അനന്തന്റെ മുറിയിലായി തട്ടി വിളിച്ചു. പിറകിലായി സീതയും ഓടി വന്നിരുന്നു. “”” മുറി പുറത്ത് നിന്ന് പൂട്ടിയതാ..””” ഭദ്രനെ നോക്കി കൊണ്ട് പറഞ്ഞു. “”” ഒന്ന് മാറി നിന്നെ…”””

അവളെ ഒരു മൂലയിലേക്ക് മാറ്റി കൊണ്ടവൻ കാല് കൊണ്ട് ശക്തിയിൽ തൊഴിച്ച് കൊണ്ടിരുന്നു. പഴയ വാതിൽ ആയതിനാലാകാം വേഗം തുറന്നു. അകത്തേക്ക് കയറിയ രണ്ടാളും മുറിയിലെ കാഴ്ച കണ്ട് തറഞ്ഞ് നിന്ന് പോയിരുന്നു. മുറിയിലെ സാധനമെല്ലാം അലങ്കോലമായി കിടക്കുന്നു.നിലത്തായി വേദന കൊണ്ട് പുളയുന്ന അനന്തൻ.. ശരീരത്തിലവിടയായി എന്ത് കൊണ്ടോ അടിച്ചതിന്റെ പാടുകൾ.. മുഖം രക്തവർണ്ണമായിരിക്കുന്നു. അവ്യക്തമായി മുരളുന്ന അനന്തനെ പിടിച്ചെഴുന്നേൽപ്പിച്ച് കൊണ്ട് സീത കട്ടിലിലായി ഇരുത്തി. കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. വെറുപ്പ് നിറഞ്ഞിരുന്നു ആ കണ്ണുകളിൽ.

സാരിതലപ്പിൽ മുഖത്തെ ചോരതുള്ളികൾ ഒപ്പിയെടുക്കുമ്പോഴും ആ കൈകൾ വിറച്ചിരുന്നു. “”” ആ തള്ള നന്നാവില്ല. മിക്കവാറും അതിന്റെ അന്ത്യം എന്റെ കൈ കൊണ്ടാവുമെന്നാ തോന്നുന്നത്”” ദേഷ്യത്താൽ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു ഭദ്രൻ. ആ കണ്ണുകൾ കലങ്ങിയിരുന്നു. “”” വാ.. ഹോസ്പിറ്റലിൽ പോകാം””” അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച ഭദ്രനെ തട്ടി മാറ്റി കൊണ്ട് അനന്തൻ കിടക്കയിലേക്ക് കിടന്നു. “”” ഞാനെങ്ങോട്ടും ഇല്ല. നിനക്ക് പോകാം””” അവന്റെ മുഖത്തേക്ക് നോക്കാതെ മറിഞ്ഞ് കിടന്ന് കൊണ്ട് പറയുന്ന അനന്തനെ ദേഷ്യത്താൽ ഭദ്രൻ വലിച്ചെഴുന്നേൽപ്പിച്ചു. “”

” ഞാൻ പറയുന്നത് കേട്ടാൽ മതി നീ.. കൂടുതൽ പറച്ചിൽ വേണ്ട..””” “”” എന്റെ ദേഹത്ത് തൊടാതെ മാറിനിൽക്കടാ…””” ഭദ്രനെ തള്ളി മാറ്റി കൊണ്ട് അനന്തൻ രൂക്ഷമായൊന്ന് നോക്കി. “”” സോറി… ഞാൻ തൊടില്ല. ഇവളുടെ കൂടെ വന്നാൽ മതി. ഞാൻ പുറത്ത് നിൽക്കാം””” സീതയെ ഒന്ന് നോക്കി ആംഗ്യം കാണിച്ച് കൊണ്ട് ഭദ്രൻ പുറത്തേക്കിറങ്ങി. “”” ആരും എന്നെ കാത്ത് നിൽക്കണ്ട. ഞാൻ എങ്ങോട്ടും വരില്ല. വലിഞ്ഞ് കേറി വന്നവർക്ക് പോകാം””” അർത്ഥം വച്ച് പറഞ്ഞ് കൊണ്ട് അനന്തൻ വേച്ച് വേച്ച് സീതയുടെ അടുത്തേക്ക് നടന്നു. “”” ഇനി തന്നോടും ഞാൻ പറയണോ.. ഇറങ്ങി പോടീ….!!””

” കത്തുന്ന കണ്ണുകളോടെ അനന്തൻ സീതയെ പിടിച്ച് മുറിക്ക് പുറത്താക്കി വാതിലടയ്ക്കാൻ ശ്രമിച്ചതും മൂക്കിനിട്ട് ഭദ്രൻ ഒന്ന് കൊടുത്തു. കിട്ടിയ അടിയിൽ ബോധം മറഞ്ഞ് അനന്തനെ നോക്കി ഒന്ന് ഉള്ളിലൂറി ചിരിച്ച് കൊണ്ട് അവനെ ഭദ്രൻ എടുത്ത് പൊക്കി. കണ്ണുംതള്ളി നിൽക്കുന്ന സീതയെ ഒന്ന് ചിരിയോടെ നോക്കി. “”” പണ്ടേ പറഞ്ഞാൽ കേൾക്കുന്ന സ്വഭാവമില്ല. ഇതേ മാർഗമുള്ളൂ.. താൻ പേടിക്കേണ്ട””” അവനെയും പൊക്കി കൊണ്ട് താഴേക്കിറങ്ങുമ്പോൾ വേവലാതിയോടെ നോക്കി നിൽക്കുന്ന ജാനിയമ്മയെ ഒന്ന് നോക്കി പുഞ്ചിരിക്കാൻ ഭദ്രൻ മറന്നില്ല. “”” ഞാൻ വരും… നിങ്ങളിവനോട് ചെയ്ത് കൂട്ടിയതിനെല്ലാം എണ്ണിയെണ്ണി ഭദ്രൻ പകരം ചോദിച്ചിരിക്കും. നോക്കിയിരുന്നോ…!!”

“” ശാരദാമ്മക്ക് നേരെ കൈ ചൂണ്ടി കൊണ്ട് ഭദ്രൻ ആരെയോ ഫോൺ വിളിച്ചു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഏതോ കാർ വന്ന് ഉമ്മറത്ത് നിർത്തി. അനന്തനെയും താങ്ങി പിടിച്ച് കൊണ്ട് ഭദ്രൻ മുന്നിൽ കേറിയതും സീത അനന്ത നരികിലായി ഇരുന്നു. സംശയത്തോടെ അവളെ നോക്കുന്ന ഭദ്രനെ പുരികം പൊക്കി എന്താണെന്ന് ആംഗ്യം കാണിച്ചു. “”” ഞാനും വരും..””” അനന്തനെ തന്നെ നോക്കി കൊണ്ട് കൊച്ച് കുട്ടികളെ പോലെ പറയുന്ന അവളെ വാത്സല്യത്തോടെ നോക്കി ഭദ്രൻ. “”” ശരി.. എന്നാലും നാല് മാസം മാറി നിന്നപ്പോൾ ഒരു പെണ്ണും ആയി അവന്”” “”” എന്താ പറഞ്ഞേ?””

” ചെറുശബ്ദത്തോടെ സ്വയം ആത്മഗതിച്ച ഭദ്രനെ നോക്കി കൊണ്ടവൾ ചോദിച്ചു. “”” ഒന്നുമില്ല.. ഇവന് ബോധം തെളിയുന്നതിന് മുൻപ് ആശുപത്രിയിൽ എത്തിക്കണം. വേഗം പോവാം ചേട്ടാ””” ഡ്രൈവർക്ക് നിർദ്ദേശം നൽകി കൊണ്ട് ഭദ്രൻ ഒന്നും കൂടി അനന്തനെ നോക്കി. “”” ഡോക്ടർ… അനന്തനിപ്പോൾ എങ്ങനുണ്ട്?””” “”” കുഴപ്പമില്ല. ചെറിയ ക്ഷീണമുണ്ട്. ഗ്ലൂക്കോസ് കേറ്റി കഴിഞ്ഞാൽ പോകാം. ഞാനൊരു ഓയിൻമെന്റ് എഴുതിയിട്ടുണ്ട്. മുറിവിൽ പുരട്ടണം. എന്ത് പറ്റിയതാ? അടിപിടി കേസാണെങ്കിൽ പോലീസിനെ അറിയിക്കണം””” “”” അയ്യോ..അതൊന്നുമല്ല..ഞാൻ പറഞ്ഞില്ലേ.. കൂട്ടുകാർ തമ്മിൽ ചെറിയ ഒരു കശപിശ””” “”” മംമ്…ഡീസ്ചാർജ് ചെയ്തിട്ടുണ്ട്””” “””ഹാവൂ..

ഈ ഡോക്ടർമാർക്ക് എന്തൊക്കെ അറിയണം? ഒരു മാതിരി കുറ്റവാളികളെ പോലെയാ ഇവരുടെ ചോദ്യം ചെയ്യൽ..””” വാർഡിലേക്ക് കയറി കൊണ്ട് ഭദ്രൻ ഗ്ലാസിലേക്ക് ചായ ഒഴിച്ച് കൊണ്ട് സീതക്ക് നൽകി. “”” രാവിലെ വല്ലതും കഴിച്ചിരുന്നോ ഇവൻ?””” അനന്തനെ ചൂണ്ടികാണിച്ച് കൊണ്ട് ഭദ്രൻ സീതയോട് ആരാഞ്ഞു. “”” കഞ്ഞി കുടിച്ചതാ..പക്ഷേ വിശപ്പ് കാണും””” പറയുമ്പോൾ എന്ത് കൊണ്ടോ അവളുടെ കണ്ഠമിടറി.. “”” ഞാൻ വല്ലതും കഴിക്കാൻ വാങ്ങി വരാം. താനിവിടെ ഉണ്ടാവില്ലേ?””” “”” ചേട്ടാ…..!!””” പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞ ഭദ്രനെ വിളിച്ച് കൊണ്ട് സീത മുറിയിൽ നിന്നിറങ്ങി. “””

അത്… ചേട്ടന്റെ കൂട്ടുകാരനാണോ അനന്തേട്ടൻ?””” ചെറിയൊരു ജാള്യതയോടെയായിരുന്നു അവൾ ചോദ്യം ഉന്നയിച്ചത്. അവളുടെ മുഖഭാവം കണ്ട് അടക്കിപിടിച്ച ചിരിയോടെ ഭദ്രൻ തലയാട്ടി. “”” കൂട്ടുകാരനല്ല..അവന്റെ ചേട്ടൻ അരവിന്ദന്റെ കൂട്ടുകാരനാ ഞാൻ””” “”” ഓ…പിന്നെ അനന്തേട്ടൻ എന്തിനാ ചേട്ടനോട് ചൂടായത്?””” നിഷ്കളങ്കമായ അവളുടെ ചോദ്യത്തിന് മറുപടിയായി ഒന്ന് പുഞ്ചിരിച്ചു ഭദ്രൻ. “”” അവന്റെ അവസ്ഥക്ക് ഞാനും ഒരു കാരണമാണ്. ആപത്ത് കാലത്ത് തുണയാവുന്നവരാ യഥാർത്ഥ സുഹൃത്തുകൾ എന്നല്ലേ.. അങ്ങനെ നോക്കുമ്പോൾ ഞാനാ തസ്തികയിൽ പെടില്ല.

അരവിന്ദനും ഭാമയും മരിച്ചതോടെ അനാഥമായ മക്കളെയും അനന്തനെയും ആ താടകയുടെ മുമ്പിൽ ഉപേക്ഷിക്കാനെ അന്നെനിക്ക് കഴിയുമായിരുന്നുള്ളൂ.. ഒരു വിധത്തിൽ പറഞ്ഞാൽ ഒരു ഒളിച്ചോട്ടമായിരുന്നു. പക്ഷേ അമ്മയുടെയും ഭാര്യയുടെയും കണ്ണീരിന് മുമ്പിൽ ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു എനിക്ക്. നല്ലൊരു വരുമാനമോ ജോലിയോ അന്ന് ഇല്ലാത്ത ഞാനെങ്ങനെ അവരെ നോക്കും..അത് കൊണ്ട് തന്നെയാ ദൂരേ പോയി കഷ്ടപ്പെട്ടത്. ഇന്ന് രാവിലെയാ വന്നത്. അനന്തനെ നാളെ കാണാം എന്ന് കരുതിയതാ.. പക്ഷേ അപ്പോഴാ അവന്റെ കരച്ചിൽ കേട്ടത്. ഞാൻ അനന്തന്റെ വീടിന്റെ തൊട്ടപ്പുറത്താ താമസിക്കുന്നത്. ഇനിയിപ്പോ തിരിച്ച് വന്ന സ്ഥിതിക്ക് അവരെയും കൂട്ടി വെറെങ്ങോട്ടെങ്കിലും മാറണം എന്ന് കരുതിയതാ.. പക്ഷേ ഇനിയത് വേണ്ട എന്നൊരു തോന്നൽ””” ”

“” അതെന്താ? അനന്തേട്ടന് അവിടെ തീരെ പറ്റില്ല..അവർ മര്യാദക്ക് ഭക്ഷണം പോലും കൊടുക്കാറില്ല പാവത്തിന്. മക്കളെ നോക്കാനാ ഞാനിപ്പോൾ അവിടെ വന്നത്. പക്ഷേ എത്ര കാലം എന്ന് വച്ചാ ഞാനവിടെ..””” ശ്വാസം വിടാതെ ഓരോ കുറ്റവും കുറവും പറയുന്ന സീതയുടെ കവിളിലായവൻ മെല്ലെ തലോടി.. “”” എന്റെ കൂടെ വന്നാൽ അവനൊരു ജീവിതം ഉണ്ടാവില്ല. അവനും ഒരു കൂട്ട് വേണം. അതവന് അരികിൽ തന്നെയുള്ളപ്പോൾ ഞാൻ പേടിക്കേണ്ടതില്ല എന്നൊരു തോന്നൽ.””” “”” എനിക്ക് മനസിലായില്ല”””

“”” ഒന്നുമില്ല. വഴിയെ അറിയാം..എന്തായാലും അവൻ എഴുന്നേൽക്കുന്നത് വരെ കാവലിരിക്കവിടെ..ഞാൻ ഇപ്പോൾ വരാം””” തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ഭദ്രൻ എന്തോ ഓർത്തെന്നപോലെ തിരിച്ച് വന്നവളെ കെട്ടിപിടിച്ചു. “””നന്ദി.. അനന്തന്റെ ജീവിതത്തിലേക്ക് വന്നതിന്. നോക്കിയേക്കണേ അവനെ..ഞാൻ തന്നെ വിശ്വസിച്ച് ഏൽപ്പിക്കുവാ””” ഒരച്ഛന്റെ എല്ലാം വേവലാതിയും ആ സമയം ആ മുഖത്ത് പ്രകടമായിരുന്നു. ഒരു മന്ദഹാസം അവനായി വിടർത്തി കൊണ്ടവൾ അവിടെ നിന്ന് നടനകന്നു.  (തുടരും)

സീമന്തരേഖ : ഭാഗം 3

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!