എന്നും രാവണനായ് മാത്രം : ഭാഗം 45

എന്നും രാവണനായ് മാത്രം : ഭാഗം 45

എഴുത്തുകാരി: ജീന ജാനകി

ഏഴ് മണിക്കൂറടുപ്പിച്ച് യാത്രയുണ്ടായിരുന്നു…. സച്ചുവേട്ടനായിരുന്നു ആദ്യം ഡ്രൈവ് ചെയ്തത്…. നമ്മുടെ കൂടെ രാജിയും വല്യേട്ടനും (ജിത്തു) ഉണ്ടായിരുന്നു… പകുതി വഴിയിൽ വെച്ച് എല്ലാവർക്കും കഴിക്കാനായി മസാലദോശ പാർസൽ മേടിച്ചു… സങ്കടം ഉണ്ടെങ്കിലും മസാലദോശ ആയോണ്ട് കഴിച്ചു… തൂവാല കൊണ്ട് മൂക്ക് പിഴിഞ്ഞ് പിഴിഞ്ഞ് മൂക്കും വേദനിച്ചു… എന്റെ കരച്ചിൽ തീർക്കാൻ കണ്ണേട്ടൻ എനിക്ക് വട തന്നു…. എന്നിട്ടും സങ്കടം തീരാത്തോണ്ട് സച്ചുവേട്ടന്റെ വട കൂടി ഞാനെടുത്തു തിന്നു…. വല്യേട്ടന്റെ വട രാജി മുന്നേ അടിച്ചു മാറ്റി… തെണ്ടി……. വണ്ടിയിൽ ഇരുന്നു തന്നെയാണ് ആഹാരം കഴിച്ചത്….

പകുതി ദൂരം കഴിഞ്ഞപ്പോൾ വല്യേട്ടൻ ഡ്രൈവ് ചെയ്തു… ഞാൻ കണ്ണേട്ടന്റെ മേലേ ഇരുന്നും കിടന്നും ഒക്കെ ഉറങ്ങി… രാജി എന്റെ മേലേയും കിടന്നു…. കണ്ണേട്ടന്റെ വീട്ടിലെത്തിയപ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു…. ഗൃഹപ്രവേശമൊക്കെ പെട്ടെന്ന് കഴിഞ്ഞു…. രാത്രി ആയതുകൊണ്ട് തന്നെ അധികം ആരും ഉണ്ടായിരുന്നില്ല… പിന്നെ യാത്രയുമെല്ലാം കൊണ്ട് ആകെ ക്ഷീണിച്ചിരുന്നു…. ആഹാരം കഴിച്ച ശേഷം അമ്മയും രാജിയും കൂടി സെറ്റ് സാരി ഉടുപ്പിച്ച് പൂവും ചൂടി പാല് ഗ്ലാസും തന്ന് റൂമിലേക്ക് വിട്ടു…. ദേവ്യേ എന്റെ ഫസ്റ്റ് നൈറ്റ് ആണല്ലോ…. കാലും കയ്യും വിറയ്ക്കാൻ തുടങ്ങി… കടുവയെ എനിക്ക് വല്യ പേടിയൊന്നുമില്ലേലും ഒരു ധൈര്യക്കുറവ്… അത് മാത്രല്ല ഉറക്കം വരണുണ്ട്….

പമ്മി പമ്മി റൂമിൽ ചെന്നപ്പോൾ കണ്ണേട്ടൻ ബാത്ത്റൂമിൽ ആയിരുന്നു…. ഞാൻ പാലും മേശപ്പുറത്ത് വെച്ച് കട്ടിലിൽ ചാരി ഇരുന്നു… കണ്ണുകൾ അടഞ്ഞ് പോകുന്നുണ്ട്…. ഈർക്കിൽ കിട്ടിയിരുന്നെങ്കിൽ കൺപോളയിൽ കുത്തി നിർത്താമായിരുന്നു…. കണ്ണേട്ടൻ വന്ന് കവിളിൽ തട്ടിയപ്പോൾ ഞാൻ ഞെട്ടി നോക്കി…. “ആരാ….എന്താ….” “ആരാന്നോ…. രാവിലെ നിന്നെ താലി കെട്ടിയ ഹതഭാഗ്യനാ….” “സോറി കണ്ണേട്ടാ…. കണ്ണടഞ്ഞു പോയി…” “എന്തുവാടീ…. ഇരുന്നു ഉറങ്ങുന്നേ….” “ക്ഷീണം കൊണ്ടാ….” “എങ്കിൽ നിനക്ക് കിടന്നൂടേ…..” “അത് കണ്ണേട്ടൻ വരാതെങ്ങനാ… ദേ… പാല്…..”

“നിനക്ക് പാല് കുടിച്ചാലേ ഉറക്കം വരുള്ളോ…..” “ഏയ് അമ്മ തന്നതാ…..” “ഓഹ്….. ചടങ്ങാണല്ലോ അല്ലേ…. ഞാൻ പാല് കുടിക്കാറില്ല…. നീ കുടിച്ചോളൂ….” പറഞ്ഞത് കേട്ടതും അത് മുഴുവൻ ഞാനെടുത്തു മോന്തി…. വേറൊന്നുമല്ല അങ്ങേര് അടുത്തേക്ക് വന്നത് കണ്ടതും എന്റെ കൺട്രോൾ പോയി…. കറുത്തൊരു ബനിയനും കാവി മുണ്ടും…. പിന്നെ പുറത്ത് നല്ല മഴ പെയ്യണുണ്ട്… സാഹചര്യം….. സാഹചര്യം…. മഴ , തണുപ്പ് , കടുവ ആഹാ…. അന്തസ്സ്….. പക്ഷേ എനിക്ക് കണ്ണ് തുറക്കാൻ വയ്യ… ക്ഷീണം… അതിനിടയിൽ ഈ സെറ്റ് സാരി കൂടി…. ആകെ മുഴുവൻ ഒരു അസ്വസ്ഥത… ഞാൻ വെരുകിനെ പോലെ ഇരിക്കുന്നത് കണ്ടപ്പോൾ കണ്ണേട്ടനും മനസ്സിലായി…. “ടീ…. നീ ആ സാരി മാറ്റിയിട്ട് വേറേ വല്ല ഡ്രസ്സും ഇട്….

നിനക്ക് ഉള്ളത് ആ ഷെൽഫിൽ ഉണ്ട്….” ഒരുവിധം താങ്ങിത്തൂങ്ങി എണീറ്റ് ഒരു ടോപ്പും പാന്റും എടുത്തോണ്ട് ബാത്ത്റൂമിൽ കയറി മാറി…. മേല് കഴുകിയ ശേഷം കിടക്കാൻ വന്നപ്പോൾ ബെഡിൽ കണ്ണേട്ടൻ ചരിഞ്ഞ് കിടപ്പുണ്ട്… ഞാൻ കണ്ണേട്ടന്റെ മുഖം കാണുന്ന വിധം കിടന്നു… എന്നിട്ട് കൈ കൊണ്ട് ലൈറ്റ് ഓഫാക്കി…. പതിയെ ആ ബനിയന് ഇടയിലൂടെ തല ഉള്ളിലേക്കിട്ട് കയറി…. വലിയുന്ന ബനിയനായിരുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായില്ല… അല്ലാർന്നേൽ ഞാൻ കഴുത്തിറുകി തട്ടിപ്പോയേനേ…. “എന്താടീ പെണ്ണേ….” “അതേ…. എനിക്ക് നെഞ്ചിൽ കിടക്കണം…..” കണ്ണേട്ടൻ ചിരിച്ചു കൊണ്ട് ബനിയൻ ഊരി മാറ്റി…. ചെറുരോമങ്ങളുള്ള ആ നെഞ്ചിൽ ഞാൻ പതിയെ ചുംബിച്ച ശേഷം അവിടെ തല വെച്ച് കിടന്നു…

കൈകൊണ്ട് കണ്ണേട്ടനെ ചുറ്റിപ്പിടിച്ചു… കണ്ണേട്ടൻ എന്നെ ചേർത്ത് പിടിച്ച് തലയിൽ തലോടി… ക്ഷീണം കൊണ്ട് രണ്ട് പേരും വേഗം ഉറങ്ങി… രാവിലെ കണ്ണ് തുറന്ന് എഴുന്നേൽക്കാൻ നോക്കുമ്പോൾ ഒരു ഭാരം പോലെ… നോക്കുമ്പോൾ കടുവയുടെ കാലും കയ്യും എന്റെ മേലേയാ…. ശ്ശെടാ ഇന്നലെ ഞാനല്ലെ ഇങ്ങേരുടെ മേലേ കിടന്നത്… ടോട്ടൽ കൺഫ്യൂഷൻ…. കടുവയെ ഉണർത്താതെ എങ്ങനൊക്കെയോ എണീറ്റു… എന്നിട്ട് ആ നെറ്റിയിൽ ചുംബിച്ചു…. ആദ്യദിവസം അല്ലേ ഇംപ്രഷൻ പോണ്ടെന്ന് വിചാരിച്ചു കുളിച്ച് ഫ്രഷായി ഒരു ചുരിദാറുമിട്ട് മുഖത്ത് ഒരു പൊട്ടുമിട്ട് കരിമഷിയും വരച്ച് പൂജാമുറിയിൽ പോയി തൊഴുതിട്ട് അടുക്കളയിലേക്ക് പോയി… “മോളെണീറ്റോ….

ആറുമണി കഴിഞ്ഞേ ഉള്ളൂ…. കുറച്ചു കൂടി കിടന്നൂടായിരുന്നോ….” “നേരത്തേ എണീക്കാൻ തോന്നി…” “മോളിന്ന് അവനേം കൊണ്ട് ക്ഷേത്രത്തിൽ ഒന്ന് പോകണം കേട്ടോ…” അങ്ങനെ മീനൂട്ടിയോട് വർത്താനം പറയുകയും അടുക്കളയിൽ സഹായിക്കുകയും ചെയ്തു…. എന്നിട്ട് കടുവയുടെ എനർജി ഡ്രിങ്കും കൊണ്ട് ഞാൻ റൂമിലേക്ക് പോയി… ചെന്നപ്പോൾ കമിഴ്ന്നു കിടക്കുവാ…. കൈ രണ്ടും ചുരുട്ടി നെഞ്ചിനടിയിൽ, കാല് ഒന്നിന്റെ മേലെ മറ്റേത് മടക്കി വച്ചിരിക്കുന്നു… അച്ചോടാ… ഇള്ളക്കുഞ്ഞ്… കടുവയുടെ മുതുകത്ത് രണ്ടിടി കൊടുത്തു….. ഇങ്ങേർക്ക് ഉറക്കത്തിൽ നിന്നും വിളിക്കുന്നത് പണ്ടേ ഇഷ്ടമല്ല… പക്ഷേ അമ്പലത്തിൽ പോണ്ടേ…. ഞാൻ വെറുതെ ഇക്കിളിയാക്കി….

കണ്ണേട്ടൻ ഉണർന്ന് ദേഷ്യത്തോടെ എന്നെ നോക്കി… “എന്താടീ രാവിലെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂലേ…..” “ദേ മനുഷ്യാ…. എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്…. ഇങ്ങോട്ടെണീക്ക്….” “നീ ഒന്ന് മിണ്ടാതിരിക്ക് ചക്കി…. ഞാൻ ഉറങ്ങട്ടെ…..” “പ്ലീസ് കണ്ണേട്ടാ… അമ്പലത്തിൽ പോകാൻ വാ…” അതൊന്നും കേൾക്കാതെ കണ്ണേട്ടൻ ഉറങ്ങാൻ തുടങ്ങി…. ഞാൻ മുടിയിൽ കെട്ടിയ നനഞ്ഞ തോർത്തെടുത്ത് കണ്ണേട്ടന്റെ ദേഹത്തിട്ടു…. അവസാനം ഗതികെട്ട് എന്നെ നാല് തെറിയും വിളിച്ച് ചവിട്ടി തുള്ളി ഫ്രഷാകാൻ പോയി… ഞാൻ ഒരു ചിരിയോടെ ഡ്രസ്സ് മാറാൻ പോയി….. കണ്ണേട്ടന് വേണ്ടി കറുത്ത ഷർട്ടും അതേ കരയുള്ള മുണ്ടും ബെഡിൽ എടുത്തു വച്ചു…

ഞാൻ കറുത്ത കരയുള്ള സെറ്റ് സാരിയും ബ്ലൗസും ആയിരുന്നു…. പാവാടയും ബ്ലൗസും ഇട്ടോണ്ട് നിന്നപ്പോളാണ് കണ്ണേട്ടൻ ഇറങ്ങി വന്നത്…. ദേവ്യേ…. ഞാനാകെ ബ്ലഷ് അടിച്ചു നിന്നു…. കണ്ണേട്ടൻ ആദ്യം ഒന്നമ്പരന്നു…. എന്നിട്ട് എന്റെ നേരെ നിന്നു…. “ടീ…. നാണിച്ച് നിന്നാൽ സമയം പോകും… ഒന്ന് പെട്ടെന്ന് റെഡിയാക്….” പോയി…പോയി…. മൂഡ് പോയി…. ഇങ്ങേർക്ക് റൊമാൻസ് ഒന്നും വരൂലേ… കാലൻ…. ഹും… ഞാൻ സാരിയുടുക്കാൻ തുടങ്ങി… എത്ര നോക്കിയിട്ടും പ്ലീറ്റ് ശരിയാകുന്നില്ല… പുല്ല്… ചുരിദാർ മതിയാർന്നു… ഞാൻ വലിച്ചഴിക്കും വാരിച്ചുറ്റും…. അവസാനം കണ്ണേട്ടൻ ഗതികെട്ട് എന്റെ അടുത്ത് വന്നു….

“ആകുന്ന പണിക്ക് പൊയ്കൂടേ…. ഇങ്ങോട്ട് നില്ല്….” എന്നെ പിടിച്ചു നിർത്തിയിട്ട് സാരി വലിച്ചഴിച്ചു…. “നിങ്ങളെന്താ മനുഷ്യാ…. വസ്ത്രാക്ഷേപം നടത്തുവാണോ…..” “ആക്ഷേപിക്കാൻ പറ്റിയ മുതല്…. ഇവിടെ അനങ്ങാതെ നിന്നോ….” ഞാൻ മോന്തയും വീർപ്പിച്ചു നിന്നു…. കണ്ണേട്ടൻ ഫോൺ നോക്കി സാരി ഉടുക്കുന്ന രീതി നോക്കി… എന്നിട്ട് അതിൽ കാണുന്നപോലെ അടിപൊളിയായി ഉടുപ്പിച്ചു… ഞാൻ ഫാഷൻ ഷോ പോലെ തിരിഞ്ഞും മറിഞ്ഞുമൊക്കെ കണ്ണാടി നോക്കി… കൊള്ളാം അടിപൊളി…. കണ്ണേട്ടൻ റെഡിയാകുന്ന നേരം കൊണ്ട് ഞാൻ മുഖത്തും തലയിലുമുള്ള മിനുക്ക് പണികൾ ചെയ്തു….

അവസാനം ഞാൻ കുങ്കുമച്ചെപ്പ് എടുത്തു… അതിൽ നിന്നും കുങ്കുമം എടുക്കും മുമ്പേ കണ്ണേട്ടൻ ഒരു നുള്ള് സിന്ദൂരം എടുത്തു…. എന്നിട്ട് എന്റെ സീമന്തരേഖയിൽ ചാർത്തി… ഞാൻ കണ്ണടച്ച് നിന്നു…. “അതേ…. ഇത് എന്റെ അവകാശമാട്ടോ……” ഞാനൊന്നു തിരിഞ്ഞു കണ്ണേട്ടനെ നോക്കി…. “കൊള്ളാവോ…..” “ആരൂല്ലെങ്കിൽ…..” “ഹും….. അതേ ഞാനിങ്ങനെ അന്ന നട നടന്നാൽ മതിയോ…..” “നീ അന്നയേം ആമിനയേം നടത്തണ്ട…. മനുഷ്യർ നടക്കും പോലെ നടന്നാൽ മതി…..” എന്നിട്ട് വേഗം തന്നെ റെഡിയായി പുറത്തിറങ്ങി പോയി… ഞാനും പെട്ടെന്ന് റെഡിയായി പുറകേ ചെന്നു…. കണ്ണേട്ടന്റെ ബുള്ളറ്റിൽ ഞങ്ങൾ അമ്പലത്തിലേക്ക് വച്ചുപിടിച്ചു…

കുറച്ചു സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ വടക്കുംനാഥക്ഷേത്രത്തിലെത്തി….. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ നടയിലൊന്ന് വരണമെന്ന്… ഇത്രയും നാൾ ഇവിടെ ഉണ്ടായിട്ടും ഇവിടെ വരാത്തെന്താ എന്നൊരു സംശയം എല്ലാവർക്കും തോന്നും… പക്ഷേ അതിന് ഒരു തടസം ഉണ്ടായിരുന്നു…. ഞാൻ വടക്കുംനാഥന് ഒരു വാക്ക് കൊടുത്തിരുന്നു….. കണ്ണേട്ടന്റെ താലിയുടെ അവകാശിയായ ശേഷമേ ഞാനീ ക്ഷേത്രത്തിൽ കയറുള്ളൂ എന്ന്…. കണ്ണേട്ടൻ ഷർട്ട് അഴിച്ചു തോളിലിട്ടു…. ആ കൈയിൽ പിടിച്ചു കൊണ്ട് ഞാനകത്തേക്ക് കയറി…. ചന്ദനത്തിൻ ഗന്ധമുള്ള കാറ്റ് എന്നെ തഴുകി കടന്നുപോയി….

അന്തരീക്ഷത്തിൽ ‘ഓം’ എന്ന മൂലമന്ത്രം മുഴങ്ങുംപോലെ തോന്നി…. ശ്രീ കോവിലിന് മുന്നിൽ മനസ്സുരുകി പ്രാർത്ഥിച്ചു…. അവസാന ശ്വാസം വരെയും കണ്ണേട്ടന്റെ ചക്കിയായി ജീവിക്കുവാൻ…. കണ്ണുകൾ നിറഞ്ഞൊഴുകി…. ഇലച്ചീന്തിലെ പ്രസാദം നെറ്റിയിലും താലിയിലും ചാർത്തി… കണ്ണുകൾ തുടച്ചു കൊണ്ട് കണ്ണേട്ടനും നെറ്റിയിൽ ചാർത്തിക്കൊടുത്തു… കുറച്ചു നേരം ഞങ്ങൾ അവിടെ ഇരുന്നു…. “ചക്കീ…..” “മ്……” “നീയെന്തിനാ കരഞ്ഞത്…..” “എനിക്കെന്റെ പ്രാണനെ തന്നതിന് നന്ദി പറഞ്ഞതാ….” കണ്ണേട്ടൻ എന്നെ ചേർത്ത് പിടിച്ചു…. “നിന്നെ കിട്ടിയില്ലായിരുന്നെങ്കിൽ ഈ കണ്ണൻ പിന്നെ ഒരു ദൈവത്തെയും വിളിക്കില്ലായിരുന്നു….

നിന്നെ എനിക്ക് തന്നതിന് ഞാനും നന്ദി പറഞ്ഞു…” പിന്നീട് ഞങ്ങൾക്കിടയിൽ മൗനം വാചാലമായി…. കുറച്ചു നേരം കൂടി ഇരുന്ന ശേഷം വീട്ടിലേക്ക് മടങ്ങി…. വൈകുന്നേരം ആണ് റിസപ്ഷൻ… രാജിയും ഞാനും കൂടിയാ റെഡിയായത്…. കരിനീല കളർ ത്രീ ഫോർത്ത് ബ്ലൗസും ഡാർക് പിങ്ക് കളറിൽ കരിനീല ഫ്ളോറൽ ഡിസൈനുള്ള സാരിയായിരുന്നു ഞാൻ ധരിച്ചത്…. കഴുത്തിൽ കരിനീല കല്ല് പതിപ്പിച്ചൊരു നെക്ലേസും താലിമാലയും…. പിന്നെ കാതിൽ ജിമിക്കിയും കയ്യിൽ കല്ല് പതിപ്പിച്ച രണ്ട് വളകളും….. കണ്ണേട്ടൻ കരിനീല കളർ ഷർട്ടും അതേ കരയുള്ള മുണ്ടും…..

എന്റെ വീട്ടിന്നും എല്ലാവരും വന്നു….. അടുത്തൊരു വലിയ ആഡിറ്റോറിയത്തിൽ വച്ചായിരുന്നു റിസപ്ഷൻ…. കണ്ണേട്ടന്റെ ബന്ധുക്കളെയൊന്നും എനിക്ക് അറിയില്ലായിരുന്നു… മീനൂട്ടി എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി തന്നു… കസിൻസ് ഒരുപാട് പേര് വന്നെന്നോട് സംസാരിച്ചു…. എല്ലാവർക്കും അറിയേണ്ടത് കടുവയെ എങ്ങനെ മെരുക്കി എന്നായിരുന്നു… എല്ലാവരോടും കത്തിയടിച്ച് നിന്നപ്പോളാണ് കല്ലു വന്നത്…. അവളോടി വന്ന് എന്നെ കെട്ടിപ്പിടിച്ചു… ഞാൻ ഒരടി പ്രതീക്ഷിച്ചതാ… മല പോലെ വന്നത് മഞ്ഞ് പോലെ പോയി… “ടീ കല്ലു…. നിന്റെ മുടിയിലെന്താടീ…”

“ഞാൻ കളറ് ചെയ്തതാ… ബർഗണ്ടി…” “പറിങ്ങാണ്ടിയോ….” “പറിങ്ങാണ്ടിയും കശുവണ്ടിയും ഒന്നുമല്ല… ബർഗണ്ടി റെഡ്…. എങ്ങനുണ്ട് കൊള്ളാവോ….” “പാടത്ത് കോലം വെച്ച പോലുണ്ട്….” “ആണോ… ശ്ശൊ…. സാരല്യ…. അത് മായ്കാനുള്ള ഷാംപൂ ഉണ്ട്…. ആട്ടെ നിന്റെ കടുവ എവിടെ….” “ഇവിട് എവിടെയോ ഞാൻ കണ്ടിരുന്നു… എവിടേലും കാണും….” “നിനക്ക് ഒന്ന് പൊട്ടിക്കണം എന്നുണ്ടായിരുന്നു… പിന്നെ മേക്കപ്പ് പോകുമല്ലോ എന്നോർത്താ ഞാൻ ചെയ്യാത്തെ….” “ഈ….. സോറി….” “നിന്റെ ഒരു ചൊറി…. മനുഷ്യന്റെ നല്ല ജീവൻ പോയി…. പിന്നെ രാജി വിളിച്ചപ്പോളാ ആശ്വാസം ആയത്….” “ഇനി ചെയ്യില്ലെടാ…..”

“അത് ശരിയാ…. നിന്റെ ശല്യം കൊണ്ട് ആ മനുഷ്യൻ ചെയ്യാതിരുന്നാൽ മതി… പാവം കടുവ…. ഇതിലും വലുതൊന്നും വരാനില്ല…..” “പോടീ തെണ്ടി….” കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഹോസ്റ്റലിലേക്ക് പോയി…. ഏകദേശം ഒമ്പത് മണിയോടെ എല്ലാം അവസാനിച്ചു… രാത്രി യാത്ര ചെയ്യാൻ പാടായതിനാൽ അച്ഛയുമമ്മയുമെല്ലാം ഇവിടുത്തെ വീട്ടിൽ കൂടി… മേല് കഴുകി ഡ്രസ്സൊക്കെ മാറ്റി ഞാൻ ഒരു ബ്ലാക്ക് കളർ ടോപ്പും പാന്റും എടുത്തിട്ട് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു…. കണ്ണേട്ടൻ ഫ്രഷാകാൻ പോയി…..

കണ്ണൻ ഫ്രഷായി വന്നപ്പോൾ ചക്കി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു…. അവൻ പതിയെ പുറകിലൂടെ വന്ന് അവളെ കെട്ടിപ്പിടിച്ചു… ചക്കി അവന്റെ നെഞ്ചിലേക്ക് ചാരി…. അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു….. അവൻ അവളുടെ തോളിലേക്ക് മുഖം വച്ച് പുറത്തേക്ക് നോക്കി… “ഉഫ്…… എന്താ മനുഷ്യാ…. ഈ കാടും പടലും കുത്തിക്കേറുവാണല്ലോ…..” “എന്തേ…. വെട്ടണോ…..” “കൊല്ലും ഞാൻ… താടിയിലും മീശയിലും തൊട്ട് പോകരുത്….” “ഓഹോ….. അതേ…. ഇങ്ങനെ നിന്നാൽ മതിയോ…. ഇന്നലെ ഭയങ്കര ക്ഷീണം അല്ലാർന്നോ…. ഇന്നതങ്ങ് മാറ്റിയാലോ…” “എന്താ ഉദ്ദേശം….”

“ഞാനെന്റെ കാന്താരിയെ സ്വന്തമാക്കിക്കോട്ടെ പൂർണമായും….” ചക്കി സമ്മതമെന്നോണം തിരിഞ്ഞവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു…. “മുഖത്തേക്ക് നോക്കെടീ പെണ്ണേ….” ജനാല അടച്ച ശേഷം അവൻ അവളുടെ മുഖം ബലമായി പിടിച്ചുയർത്തി…. അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു… പതിയെ രണ്ട് കണ്ണുകളിലും അമർത്തി ചുംബിച്ചു… മൂക്കിന്റെ തുമ്പിലൊന്ന് കടിച്ച ശേഷം പതിയെ അവളുടെ അധരങ്ങളെ അവൻ സ്വന്തമാക്കി…. ശ്വാസം കിട്ടാതെ വന്നപ്പോൾ പിടഞ്ഞുമാറി…. കണ്ണൻ പതിയെ അവളെ കോരിയെടുത്ത് കട്ടിലിലേക്ക് കിടത്തി…. സിരകൾക്ക് ചൂട് പിടിക്കാൻ തുടങ്ങി…

കണ്ണൻ ചക്കിയുടെ മുടിയിലേക്ക് മുഖം പൂഴ്ത്തി…. കാച്ചെണ്ണയുടേയും മുല്ലപൂവിന്റെയും ഗന്ധം അവനെ കീഴ്പ്പെടുത്തി…. പുറത്ത് മഴ ആർത്തലച്ച് പെയ്യുന്നതിനോടൊപ്പം അവൻ അവളിലേക്ക് പെയ്തിറങ്ങി…. നിശ്വാസങ്ങൾ തമ്മിൽ ലയിച്ചു…. മാമരം കോച്ചും തണുപ്പിലും ഇരു മേനികളിലും വിയർപ്പ് പൊടിഞ്ഞു… വിയർപ്പ് കണങ്ങളിൽ അവൾ വിരലുകൾ കൊണ്ട് ചിത്രം വരച്ചു…. ശരീരം കൊണ്ടും മനസ്സ് കൊണ്ടും ചക്കി അവളുടെ രാവണനിൽ അലിഞ്ഞ് ചേർന്നു….. അവളവന്റെ മാറിലേക്ക് തല ചായ്ച്ചു…. “പൊന്നൂ……” “മ്……” “നീ എന്നെ പൂർണ്ണനാക്കി….. എന്റെ ജീവന്റെ അവസാന തുടിപ്പിലും ഈ നെഞ്ചോട് ചേർന്ന് നീ ഉണ്ടാകും പെണ്ണേ…….” അവളവന്റെ കവിളിൽ ഒന്ന് ചുംബിച്ച ശേഷം നെഞ്ചിലേക്ക് മുഖമമർത്തി കിടന്നു….

വെളുപ്പിന് തന്നെ ഉണർന്നു…. ഇന്നലത്തെ ഓർമ്മയിൽ ചുണ്ടിൽ പുഞ്ചിരി വിടർന്നു… ഫോണെടുത്ത് നോക്കുമ്പോൾ മണി അഞ്ച് കഴിഞ്ഞതേയുള്ളൂ…. എന്തായാലും കുളിച്ചേക്കാം എന്നോർത്തു…. നോക്കുമ്പോൾ കണ്ണേട്ടൻ എന്നെ മുറുകെ പിടിച്ചിട്ടുണ്ട്…. ഇങ്ങേരെന്നെ ഇറുക്കിക്കൊല്ലോ….. ഒരു തരത്തിലും കൈ മാറ്റാൻ പറ്റണില്ല… നോക്കുമ്പോൾ എന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് കിടക്കുന്നു…. “കഷ്ടമുണ്ട് കണ്ണേട്ടാ….. കൈ മാറ്റ്…. ഞാൻ കുളിക്കട്ടെ….” “സൂര്യനുദിക്കും മുമ്പേ എങ്ങോട്ടാണാവോ…..” “ഉറക്കം പോയി….. ഞാനെണീക്കട്ടെ…. മാറ് മനുഷ്യാ….” “ഞാൻ ഉറക്കിത്തരാട്ടോ…..”

കണ്ണേട്ടൻ എന്നിലേക്ക് വീണ്ടുമൊരു നനുത്ത മഴ പോലെ പെയ്തിറങ്ങി…. എന്റെ കണ്ണുകളിൽ ആനന്ദക്കണ്ണീർ ഉതിർന്നു….. എന്റെ മനസ് മന്ത്രിച്ചു…. “ഹൃദയം ക്രമാതീതമായി സ്പന്ദിക്കാൻ തുടങ്ങി. കണ്ണുകളിൽ നനവിന്റെ നേർത്ത തിളക്കം… തനുവിലേക്ക് നനുത്ത ശീതളിമ അരിച്ച് കയറുകയായിരുന്നു…… ശ്വാസം പോലുമെടുക്കാൻ മറന്നു നിന്ന നിമിഷം…… ഞാൻ നിന്നെ കാണുകയായിരുന്നു…… അതുവരെ ഇടിനാദത്തെ ഭയപ്പെട്ട ഞാൻ അന്നാദ്യമായി മിന്നൽപ്പിണരുകളെ കണ്ടില്ല… കർണകഠോരമായ ഇടിനാദം കേട്ടില്ല….. അതുവരെ മഴയിൽ കുട ചൂടിയിരുന്ന ഞാൻ എന്നിലേക്ക് പെയ്തിറങ്ങിയ പേമാരിയെ കണ്ടില്ല…….

ഞാൻ കണ്ടത് നിന്നെ ചുംബിച് ഒഴുകുന്ന മഴത്തുള്ളികളെ ആയിരുന്നു….. അന്നാദ്യമായി എനിക്കാ മഴയോട് പോലും അസൂയ തോന്നി…… ഒരായിരം മോഹങ്ങൾ എന്നിൽ നാമ്പിട്ടു…. കരങ്ങൾ കോർത്ത് പിടിച്ച് നിന്നോടൊപ്പം നടക്കണം….. നിന്നെ തഴുകുന്ന കാറ്റ് എന്നെയും പൊതിയണം….. നിന്റെ നിശ്വാസം കലരുന്ന വായുവിനെ ഉച്ഛ്വാസത്തിലൂടെ എന്റെ ഉള്ളിൽ തളച്ചിടണം….. നിന്റെ കണ്ണുകൾ കണ്ട കാഴ്ചകൾ ആർത്തിയോടെ കണ്ണുകൾ കൊണ്ട് എനിക്ക് ഒപ്പിയെടുക്കണം….. നിന്റെ പാദസ്പർശമേറ്റ മണ്ണിലൂടെ എനിക്ക് പാദങ്ങളമർത്തി നടക്കണം….. സൂര്യ താപത്തിൽ വലയുമ്പോൾ നിന്റെ ഉടലിൽ ഊറുന്ന വിയർപ്പിൻ കണങ്ങളാകണം….

നിന്നിൽ ജനിച്ച് നിനക്ക് കുളിർമയേകുവാൻ…. മഴയാവണമെനിക്ക് , നിന്നെ നനച്ച് നിന്നിലേക്ക് പെയ്തിറങ്ങുവാൻ….. കാറ്റാകണമെനിക്ക് , നിന്നെ പൊതിഞ്ഞ് നിന്നെ പുണരുവാൻ…… നീയാകണമെനിക്ക് , നിന്നെയറിഞ്ഞ് നിന്നിലേക്ക് പടർന്നിറങ്ങുവാൻ…..” ഞാനാ പ്രണയച്ചൂടിൽ ലയിച്ചു നിദ്രയിലേക്ക് വീണു…. കൈസറിന്റെ കുര കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്… നോക്കുമ്പോൾ കണ്ണേട്ടൻ അടുത്തില്ല…. ഫോണിൽ സമയം എട്ടര കഴിഞ്ഞു… ദേവ്യേ….. ഇത്രേം ആയോ…. ആ കാലൻ എന്നെ ഒന്ന് വിളിച്ചത് പോലുമില്ലല്ലോ… ഞാൻ വേഗം കുളിച്ചിറങ്ങി ഹാളിൽ ചെന്നപ്പോൾ കടുവ ഇരുന്ന് പത്രം വായിക്കുന്നു…

പോരാളി എന്നെ ഒന്ന് കടുപ്പിച്ച് നോക്കി… അമ്മയോട് പതിയെ സോറീന്ന് പറഞ്ഞു…. മര്യാദയ്ക്ക് നേരത്തെ എണീക്കണം എന്നും മീനൂട്ടിയെ സഹായിക്കണം എന്നൊക്കെ പറഞ്ഞു… അവരെല്ലാവരും വീട്ടീലേക്ക് മടങ്ങിയപ്പോൾ എനിക്ക് ചെറിയ സങ്കടമൊക്കെ തോന്നി…. പിന്നെ അടുക്കളയിലേക്ക് പോയി…. രാവിലെ തൊട്ട് കടുവയ്ക് ഒരു തട്ടലും മുട്ടലും ചിരിയുമൊക്കെ ആണ്…. അവസരം കിട്ടുമ്പോൾ ഒക്കെ എന്നെപ്പിടിച്ച് ഉമ്മിക്കും…. *********** പെണ്ണിനെ കാണുമ്പോൾ കൺട്രോൾ കിട്ടണില്ല…. ഇപ്പോ എന്റെ സ്വന്തം പ്രോപ്പർട്ടി ആണല്ലോ…. ഒരിക്കലും അകലാനാകാത്ത വിധം ഞാനവളിൽ ലയിച്ചു ചേർന്നു….

എന്റെ എല്ലാ കാര്യങ്ങളും മുറപോലെ നിർവഹിക്കും…. വൃത്തി അടുത്തൂടെ പോകാത്തവൾക്ക് ഇപ്പോൾ ഭയങ്കര വൃത്തിയാ…. മുറിയും വീടും എപ്പോഴും ക്ലീൻ ആയിരിക്കും… അത് മുമ്പും അങ്ങനെ തന്നെ…. ഇപ്പോ ചക്കിയും അതിനനുസരിച്ച് മാറി…. നോൺവെജ് ജീവനായിരുന്നവൾ ഇന്ന് എന്റെ വീട്ടിലെ പോലെ വെജിറ്റേറിയൻ ആയി…. ഇവിടെ വീട്ടിനകത്ത് നോൺവെജ് കയറ്റാറില്ല…. ഞാൻ പുറത്ത് പോയി മേടിച്ച് കൊടുത്താലും കഴിക്കില്ല… അവളെന്റെ മീനൂട്ടിയ്കും പട്ടാളത്തിനും മോളായി മാറി…. പെൺകുഞ്ഞില്ലാത്ത സങ്കടം രണ്ടിനും അവളായിട്ട് മാറ്റിക്കൊടുത്തു…. പെണ്ണിന്റെ കുറുമ്പിന് കയ്യും കണക്കുമില്ല…

രണ്ടും അവളുടെ കൂടെ കൂടി കുഞ്ഞു പിള്ളാരെ പോലെ ആയിട്ടുണ്ട്…. വീടുണർന്ന പോലെയാ ഇപ്പോൾ….. ഒരു ദിവസം ഞാൻ മഴയും നനഞ്ഞു വീട്ടിലേക്ക് ബുള്ളറ്റിൽ വന്നപ്പോൾ മൂന്നും കൂടി നടുമുറ്റത്ത് മഴ നനയുവാ… ചക്കി നിന്ന് പാട്ട് പാടി ഡാൻസ് കളിക്കണുണ്ട്… മീനൂട്ടിയും പട്ടാളവും അത് കണ്ട് കൈ കൊട്ടുന്നുണ്ട്…. എന്നെ കണ്ടതും മീനൂട്ടി അപ്പയെ തോണ്ടി…. ഞാനൊന്നു രൂക്ഷമായി നോക്കിയതും രണ്ടും കൂടി ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ തോർത്തുമെടുത്ത് അകത്തേക്ക് പോയി…. ഞാൻ പതിയെ ചക്കിയുടെ അടുത്ത് പോയി… അവിടെ ഇതൊന്നും അറിയാതെ ഡാൻസ് കൊഴുക്കുവാ…..

“അടടാ മഴ ടാ അട മഴൈടാ…. അഴകാ സിരിച്ചാൽ പുയൽ മഴൈടാ… മാറി മാറി മഴൈ അടിക്ക മനസ്സുക്കുള്ളൈ കുട പിടിക്ക കൈകൾ നാലാച്ച് കാൽകൾ എട്ടാച്ച്…” “ടീ…!!!!!!” എന്റെ അലർച്ച കേട്ട് പെണ്ണ് തിരിഞ്ഞു നോക്കി… എന്നെ കണ്ട്…. പേടിച്ചു നിക്കുവാ….. കുരുത്തംകെട്ട കാന്താരി… “അവളുടെ ഒരു അടടാ മഴടാ…. ഇന്ന് ഇവിടെ അടിയുടെ മഴയായിരിക്കും… നാല് കൈയും എട്ട് കാലും വരാൻ നീ ആരാടീ പാറ്റയാണോ…. മഴ അല്ലെടീ ഞാനാ അടിക്കാൻ പോകുന്നേ…..” അവളുടെ കണ്ണുകൾടെ ദിശ മാറുന്നത് കണ്ടപ്പോളേ എനിക്ക് തോന്നി ഓടാനുള്ള പരിപാടിയാ…. അതുകൊണ്ട് തന്നെ അതിന് മുമ്പേ കൈയിൽ പിടിച്ച് പുറകോട്ട് വലിച്ചത്….

പെണ്ണെന്റെ നെഞ്ചിലിടിച്ച് നിന്നു…. അവളുടെ ഒരു കൈ ഞാനവളുടെ പുറകിലേക്ക് തിരിച്ചു മുറുക്കി….. “ആഹ്….. കണ്ണേട്ടാ…. പ്ലീസ്… കുറേ നാളായില്ലേ മഴയത്ത് കുളിച്ചിട്ട്…. അതോണ്ടാ…. വേദനിക്കുന്നു… കൈവിട് കണ്ണേട്ടാ… ഞാനിനി ചെയ്യില്ല….” “മഴ കാണുമ്പോൾ എടുത്തു ചാടാൻ നീയെന്താടീ മാക്രിക്കുഞ്ഞ് ആണോ…. ഇനി ചെയ്യോ….” “ഇല്ല…” ഞാൻ അവളുടെ കൈ മോചിപ്പിച്ച ശേഷം ഇടുപ്പിലൂടെ കൈ ചേർത്ത് പിടിച്ചെന്നിലേക്ക് അടുപ്പിച്ചു…. മഴത്തുള്ളികൾ അവളുടെ നെറുകയിൽ വീണ് ചിന്നിച്ചിതറി… അവ നെറ്റിത്തടത്തിലൂടെ ഒഴുകി മൂക്കിനെ തഴുകി അധരങ്ങളെ നനച്ച് താഴേക്ക് ഒഴുകിപ്പോകുന്നു….

മഴയുടെ തണുപ്പിൽ അവളുടെ ദേഹവും വിറയ്ക്കുന്നുണ്ടായിരുന്നു… അവളിലെ നിശ്വാസച്ചൂട് എന്നിലെ തണുപ്പിനെ ഭേദിച്ച് കടന്നു വന്നു… അവളുടെ കണ്ണുകളിലെ പ്രണയം എന്നിലെ വികാരങ്ങളിൽ വേലിയേറ്റം സൃഷ്ടിച്ചു…. അവളെ നനച്ചിറങ്ങിയ മഴത്തുള്ളികളെ സ്വന്തമാക്കുവാൻ എന്റെ ചുണ്ടുകൾ കൊതിച്ചു…. എന്റെ നോട്ടത്തിന് സമ്മതമെന്ന പോലെ അവൾ ചിരിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖമമർത്തി…. ഇരുകൈകളും കൊണ്ട് കോരിയെടുത്ത് ഞാൻ മുറിയിലേക്ക് നടക്കുമ്പോൾ പൂച്ചക്കുഞ്ഞിനെ പോലെ അവളെന്റെ മാറിൽ പറ്റിച്ചേർന്നിരുന്നു…. തന്റെ പ്രണയിനിയായ പ്രകൃതിയിലേക്ക് മഴ പെയ്തിറങ്ങിയപ്പോൾ ഞാനും അവളിലേക്ക് ആർത്തലച്ച് പെയ്തു….  (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 44

Share this story