മിഴിയോരം : ഭാഗം 8

മിഴിയോരം : ഭാഗം 8

എഴുത്തുകാരി: Anzila Ansi

ഞങ്ങളുടെ സംസാരത്തിനിടയിൽ ആരോ വന്നു ഡോറിനു മുട്ടി.. സിദ്ധു അകത്തേക്ക് വരാൻ പറഞ്ഞു… അകത്തേക്ക് കയറി വന്ന് രൂപം എന്നെ അടിമുടി നോക്കി ഒന്ന് പുച്ഛിച്ചു… ചിരിച്ച് കൊണ്ട് സിദ്ദുന്റെ അടുത്തേക്ക് നടന്നു.. ഹായ് സിദ്ദു….. ഹലോ മനീഷ… താൻ എന്ന് തിരുച്ചു വന്നു…. 2 ദിവസമായി….അല്ല ഇതാരാ സിദ്ദു… (അവളെന്നെ ചൂണ്ടിക്കാണിച്ച് സിദ്ധുനോടയി ചോദിച്ചു…) ഹാ മനീഷ.. ഇത് നിവേദിത നമ്മുടെ ആദിയുടെ പുതിയ PA ആണ്… (അവൾ വീണ്ടും എന്നെ നോക്കി പുച്ഛിച്ചു….)

ഇവൾ എന്തിനാ ഇത്ര മാത്രം പുച്ഛിക്കുന്നെ.. ഹോ അവളെ കണ്ടാലും മതി…. ഒരു സഞ്ചരിക്കുന്ന മേക്കപ്പ് ബോക്സ്… പുട്ടി ഏതാണോ എന്തോ? ഇനി അപ്പക്സ് അൾട്ടിമ ആണോ…… എന്തായാലും കൊള്ളാം ഒരു വിള്ളൽ പോലുമില്ല….. പിന്നെ അവളുടെ ഒരു കുട്ടി നിക്കറും സ്ലീവ്‌ലെസ് റ്റി ഷർട്ടും…ഹ്മ്മ്… എന്റെ ബലമായ സംശയം ആ നിക്കർ അവളുടെ ചേച്ചിയുടെ മകളുടെയായിരിക്കും …. ഇവൾ അടിച്ചുമാറ്റി ഇട്ടതാക്കും… പാവം കൊച്ച് ……. ഇതൊക്കെ ആലോചിച്ചു നിന്നപ്പോഴാണ് സിദ്ദു എന്നെ വിളിച്ചത്..) നിവി… ഇതു മനീഷ ജയറാം… നമ്മുടെ കമ്പനിയുടെ മോഡലാണ്…. (സിദ്ദു )

കമ്പനിയുടെ മോഡൽ മാത്രം അല്ല ഞാൻ… ആദിയുടെയും സിദ്ദുവിന്റെ നല്ല ഫ്രണ്ട് കൂടിയാണ്…. അല്ലേ സിദ്ദു…. (മനീഷ) (അവള്ടെ ഒരു ചിദ്ദു…. കണ്ടാലും മതി -നിവിയുടെ ആത്മഗതം ) യെസ്.. തീർച്ചയായും… സിദ്ദു ഒന്നു ചിരിച്ചു…. അല്ല സിദ്ദു ഇവൾ ഇവിടെ എത്ര ദിവസത്തേക്ക് കാണും….? (വീണ്ടും പുച്ഛം….ഇവൾക്ക് എവിടുന്നാണോ ഇത്രയും പുച്ഛം..അതോ ഇവൾക്ക് ഈയൊരു ഭാവം മാത്രമേ മുഖത്തു വരുത്തോള്ളോ….? ) അതോർത്ത് താൻ വിഷമിക്കേണ്ട… നിവി ഇവിടെ സ്ഥിരമായി കാണും…..(സിദ്ദു ) പോ സിദ്ധു….. തമാശ പറയാതെ… ഇതിനുമുമ്പുള്ളവരുടെ അവസ്ഥ നമ്മൾ കണ്ടതല്ലേ…..

ഒന്നുമറിയാത്ത പോലെ….(മനീഷ) തമാശയല്ലഡോ… യദു അങ്കിൾ വിചാരിക്കാതെ നിവിക്കോ ആദിക്കോ ഒന്നും ചെയ്യാൻ പറ്റില്ല….. എഗ്രിമെന്റ് അങ്ങനെയാ…..(സിദ്ദു ) (ആ പറഞ്ഞത് അവൾക്കു അങ്ങോട്ട് ഇഷ്ടപ്പെട്ടില്ലന്നു തോന്നുന്നു….) സിദ്ധു… ക്യാൻ ഐ കാൾ ഹേർ മനീഷ…(നിവി ) യെസ് വൈ നോട്ട്..? ഓക്കേ സിദ്ധു … ( നിവി മനീഷയുടെ നേരെ തിരിഞ്ഞു അവളോടായി പറഞ്ഞു. ) ലുക്ക്‌ മനീഷ…ഞാൻ ഇന്നുമുതൽ ഈ കമ്പനിയുടെ CEO ടെ PA ആണ് അതായത്…. മിസ്റ്റർ അദ്വിക് മഹേശ്വരിയുടെ പേർസണൽ അസിസ്റ്റന്റ്….അതുകൊണ്ട് എന്നെ ഒന്നെങ്കിൽ നിവേദിത അല്ലെങ്കിൽ നിവി എന്ന് തനിക്ക് വിളിക്കാം….

അല്ലാതെ ഡീ പോടീ ഇവൾ…. എന്നൊന്നും വിളിക്കാൻ നിൽക്കണ്ട… മനസ്സിലായല്ലോ….? (കുറേ നേരമായിട്ട് സഹിക്കുവ….. ഇവിക്കും ആ കാട്ടാളന്റെ സ്വഭാവം തന്നെ…) ഓ സോറി മിസ്സ്‌ നിവേദിത….(വീണ്ടും പുച്ഛം ) ( നിനക്ക് ഞാൻ വെച്ചിട്ടുണ്ടഡി പുട്ടിക്കാരി… അവളെ അടിമുടി ഒന്ന് നോക്കിയിട്ട് ഞാനും അസ്സലായി ഒന്നു പുച്ഛിച്ചു കൊടുത്തു…..) സിദ്ധു ഞാൻ ഇറങ്ങുവാണ്.. നിങ്ങൾ സംസാരിക്ക്‌… (നിവി ) ഹാ നിവി… താൻ എങ്ങനെയാ പോകുന്നു…(സിദ്ധു ) വണ്ടി ഉണ്ട് സിദ്ദു….. (നിവി ) എങ്കിൽ ശരി.. നാളെ കാണാം കൃത്യം 9 മണിക്ക്…. ബൈ…. ഓക്കേ… ബൈ സിദ്ദു….. വണ്ടിയെടുത്ത് വീട്ടിലേക്ക് തിരിച്ചു…..

അമ്മേ…. അമ്മേ…..(നിവി ) നീയായിരുന്നോ ഞാൻ വിചാരിച്ചു വല്ലോ ഭിക്ഷക്കാർ ആയിരിക്കുമെന്ന്..(അമ്മ ) അമ്മയും തുടങ്ങിയോ ഈ സൈസ് അളിഞ്ഞ ചളി അടിക്കാൻ…(നിവി ) നിന്റെ ഒക്കെ കൂടെ പിടിച്ചുനിൽക്കണ്ടേ…(അമ്മ ) ചളി അടിച്ച് ഇവിടെ നിൽക്കാതെ എനിക്ക് വല്ലോം കഴിക്കാൻ എടുത്ത് താ … വിശന്നിട്ടു വയ്യ….(നിവി ) നീ പോയി വേഷംമാറി വാ…(അമ്മ ) അതൊക്കെ പിന്നെ മാറാം.. ആദ്യം കഴിക്കാൻ താ…. (നിവി ) കുളിക്കാതെ പച്ചവെള്ളം ഞാൻ തരില്ല നിനക്ക്…. (അമ്മ ) ഈ അമ്മ…. ഇനി ഇവിടെ നിന്നിട്ടും കാര്യമില്ല ഫ്രഷായി വരാം… ഫ്രഷായി താഴെ വന്നപ്പോൾ അമ്മ ചായ എടുത്തു വച്ചിരുന്നു.. അമ്മേ…. (നിവി ) എന്താടി……(അമ്മ ) ഏട്ടനും പാറും എവിടെ പോയി….? (നിവി )

തറവാട്ടിൽ പോയേക്കുവാ… ഇന്ന് തറവാട്ടിൽ അല്ലായിരുന്നോ വരുന്നത്….(അമ്മ ) മ്മ്മ്….(നിവി ) ചായ കുടിച്ച്.. ടോം ആൻഡ് ജെറിയും കണ്ട് ഞാൻ അവിടെയിരുന്നു.. സമയം പോയതറിഞ്ഞില്ല… ആറുമണിയായപ്പോൾ വിളക്ക് കത്തിക്കാൻ പോയി…. വിളക്ക് കത്തിച്ചു തുളസിത്തറയിൽ വെച്ച് കയറിയപ്പോൾ പാറുവും ഏട്ടനും വന്നു… അച്ഛനും പുറത്തു പോയിട്ട് തിരികെ വന്നിരുന്നു… 9 മണി ആയപ്പോൾ അത്താഴം കഴിക്കാൻ എല്ലാവരും ഇരുന്നു…… അന്ന് നടന്ന എല്ലാം ഞാൻ അവരോട് പറഞ്ഞു…. എല്ലാരും ചിരിയോട് ചിരി… ആ മോൻ നിന്നെ ശെരിയാക്കി എടുത്തോളൂം ….(അമ്മ ) ഏതു മോൻ…. അമ്മയ്ക്കൊരു മോനല്ലേ ഉള്ളൂ… ദാ ഈ ഇരിക്കുന്ന ഏട്ടൻ… വലിയ മോൻ വിളി ഒന്നും വേണ്ട……

ആ കാട്ടുമാക്കാൻ എന്റെ കാലൻ ആകാതിരിക്കാൻ പ്രാർത്ഥിക്ക് അമ്മേ.. (നിവി ) വേണമെങ്കിൽ നമുക്ക് നിന്റെ കാട്ടുമാക്കാനെ അമ്മയ്ക്ക് മോനായി കൊടുക്കാം…. നീയൊന്നു മനസ്സിൽ വെച്ചാൽ മതി….(പാറു ) എന്തോന്നാ നീ പറഞ്ഞേ…? (നിവി ) അല്ല മോളെ നിവി… ആദി ഏട്ടനെ കൊണ്ട് നിന്നെ കെട്ടിക്കാം…(പാറു ) ഏട്ടാ… ഏട്ടന്റെ ജാതകം ഒന്നുകൂടി ഒന്നു നോക്കികാണം…(നിവി ) അതെന്തിനാ മോളെ…( ഏട്ടൻ) രണ്ട് കെട്ടാനുള്ള യോഗം ഉണ്ടോ എന്ന് നോക്കാനാ…. മിക്കവാറും ഇവളെ ഞാൻ കൊല്ലും.. അവളുടെ ഒരു കൊതി ഏട്ടൻ… എന്റെ പട്ടി കഴിക്കും അവനെ കല്യാണം….(നിവി ) അതിന് നീ സമ്മതിച്ചാലും ആ കൊച്ചൻ സമ്മതിക്കേണ്ടേ…

ആരെങ്കിലും ട്രെയിനിന് മനപ്പൂർവം തലയ്ക്കുവോ…. (അമ്മ ) ഇപ്പോ വന്നു വന്നു അമ്മ എന്നെ നല്ലതുപോലെ ട്രോളുനുണ്ടല്ലോ….വേണ്ടട്ടോ….. (നിവി ) (ഇനി ഇവിടെ ഇരുന്നാൽ ശരിയാകത്തില്ല… എടി പാറു നിനക്കുള്ള പണി ഉടനെ വരുന്നുണ്ട്…. കൈകൾ കഴുകി നിവി മുറിയിലേക്ക് പോയി) രാവിലെ അലാറം കേട്ടാണ് നിവി ഉറക്കം ഉണർന്നത്.. സമയം ആറര ആയതേയുള്ളൂ….. എട്ടു മണിക്ക് മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങണം… എന്നാലേ 9 മണിക്ക് ഓഫീസിൽ എത്താൻ കഴിയൂ…. ഒരു മണിക്കൂർ ട്രാവൽ ഉണ്ട്.. ആദ്യ ദിവസം തന്നെ താമസിച്ചാൽ കാട്ടുമാക്കാൻ എന്നെ നിർത്തി പൊരിക്കും…..

ഏഴുമണി കഴിഞ്ഞപ്പോൾ കുളിച്ച് ഫ്രഷായി ഡ്രസ്സ് ചെയ്തു താഴേക്ക് പോയി…. എല്ലാവരും വിചിത്ര ജീവിയെ കാണുന്ന പോലെ എന്നെ നോക്കുന്നുണ്ട്….. ഇനി എന്റെ ഡ്രസ്സിന് വല്ല കുഴപ്പമുണ്ടോ….? ഏയ് ഒന്നും ഇല്ലല്ലോ…. എന്നെ കണ്ട അമ്മയുടെ കൈയിൽ ഉണ്ടായിരുന്ന ഗ്ലാസ് തറയിൽ വീണുടഞ്ഞു… അച്ഛൻ ഇതെങ്ങനെ സംഭവിച്ചു എന്ന രീതിയിൽ എന്നെ നോക്കുന്നു….. ഏട്ടൻ പുറത്തേക്കോടി മേലോട്ട് നോക്കുന്നു… പാറു കണ്ണുതള്ളി നിൽപ്പുണ്ട്….. എന്താ എല്ലാരും എന്നെ ഇങ്ങനെ നോക്കുന്നേ….? (നിവി ) നിനക്കെന്തുപറ്റി നിവി മോളെ…..? (അച്ഛൻ ) എനിക്കെന്തു പറ്റാൻ…..(നിവി )

നീ എന്താ മോളെ ഇത്ര നേരത്തെ ഒരുങ്ങി നിൽക്കുന്നെ…? (അച്ഛൻ ) മൂട്ടിൽ വെയിൽ തട്ടിയാലും എഴുന്നേൽക്കാത്തവളാ ഇപ്പോൾ ഇതെന്തുപറ്റി…. (അമ്മ ) (പാറു എന്നെ തൊട്ടു നോക്കി…) എനിക്ക് ഓഫീസിൽ പോകണ്ടേ അല്ലേ….. അതുകൊണ്ടാ നേരത്തെ എഴുന്നേറ്റെ…..(നിവി ) കാക്ക വല്ലോം മലർന്നു പറക്കുന്നുണ്ടോ ആവോ…( ഏട്ടൻ) ഏട്ടൻ നേരത്തെ പുറത്തു പോയി നോക്കിയിരുന്നുല്ലോ കണ്ടില്ലേ…..? (നിവി ) എന്റെ കുഞ്ഞു നന്നാവാനും നീ സമ്മതിക്കില്ലേ? (അമ്മ ) എത്രനാൾ കാണുവോ ആവോ…(പാറു ) ഞാൻ ഇനി മുതൽ ഡെയിലി ഈ ടൈമിൽ എഴുന്നേൽക്കും(നിവി ) ആ കൊച്ചനെ ഇവൾക്ക് ഇത്ര പേടിയാണോ…? .(അമ്മ )

ദേ അമ്മേ രാവിലെ തന്നെ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്…. എനിക്ക് ആ കാട്ടുമാക്കാനെ പേടിയൊന്നുമില്ല….. പിന്നെ അത് ഒരു ഓഫീസ് അല്ലേ കൃത്യനിഷ്ഠ ഒക്കെ വേണ്ടേ… പഞ്ചിങ് ടൈം ഒക്കെ ഉണ്ട്……ലേറ്റ് ആയ ഹാഫ് ഡേ ലീവ് ആകും….(നിവി ) ഇനി എന്റെ മോളെ ആരും കളിയാക്കണ്ട…. (ഏട്ടൻ എന്നെ ചേർത്തു നിർത്തി പറഞ്ഞു) കൂടുതൽ സ്നേഹം ഒന്നും വേണ്ട കുറച്ചുമുമ്പ് ഇവരുടെ എല്ലാരുടെയും കൂടെ നിന്ന് കളിയാക്കിയ ആളല്ലേ…? മാറികെ അങ്ങോട്ട്… ഇനി എന്നോട് മിണ്ടാൻ ഒന്നും വരണ്ട…. (നിവി ) (ഏട്ടന്റെ മുഖം വല്ലാതായി…..) ഭൂമി ഏട്ടൻ ചുമ്മാ പറഞ്ഞതല്ലേ… എന്റെ മോൾക്ക് വിഷമമായോ….(ഏട്ടൻ ) ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ ഏട്ടാ… ഇങ്ങോട്ട് വാ വല്ലതും കഴിക്കാം…..(നിവി )

പുട്ടും കടലക്കറി ആയിരുന്നു കഴിക്കാൻ… (ഡി പാറു നീ ഇപ്പോൾ വലിയ ഏട്ടത്തിയമ്മ ചമയൽ അല്ലേ…. നിനക്കുള്ള പണി വരുന്നടി… നിവി മനസ്സിൽ കണക്കുട്ടി) അല്ലേ ഏട്ടാ.. പാറുവിനെ ജോലിക്കൊന്നും അയക്കുന്നില്ലേ..? (അവൾ എന്നെ നോക്കി കണ്ണു കാണിക്കുന്നു ഞാനുണ്ടോ മൈൻഡ് ചെയ്തില്ല..) അവൾ നോക്കുന്നുണ്ട്…. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല പോലും…(ഏട്ടൻ ) ഞാൻ പൊട്ടിച്ചിരിച്ചു അതുകൊണ്ട് ഏട്ടൻ എന്നോട് ചോദിച്ചു…. നീ എന്തിനാ ചിരിച്ചേ…(ഏട്ടൻ ) ഇവൾ ഏട്ടനോട് ഒന്നും പറിഞ്ഞില്ലേ…? (നിവി ) എന്ത്…? (ഏട്ടൻ) ഇവക്ക് ജോലിക്ക് പോകാൻ ഒന്നും താല്പര്യം ഇല്ല ഏട്ടാ…. ഉത്തമ കുടുംബിനിയായി ജീവിക്കുന്നയ ഇഷ്ടം…(നിവി ) (ഏട്ടൻ ഒന്നും മിണ്ടാതെ പാറുവിനെ കൂർപ്പിച്ചു നോക്കി)

ആരു പറഞ്ഞു പാറു മോൾക്ക് അതാ ഇഷ്ടം എന്ന്…..(അമ്മ ) ദേ ഈ നിൽക്കുന്ന നിങ്ങളുടെ പാറു തന്നെ.. എന്നോട് മാത്രമല്ല ഞങ്ങൾ 5 പേരോടുകൂടിയ പറഞ്ഞത്….. വേണമെങ്കിൽ ഇപ്പൊ അന്നമ്മേ വിളിച്ചു ചോദിക്ക്…(നിവി ) എന്താ മോളെ കേൾക്കണേ ഇത്രയും പഠിച്ചിട്ട് ജോലിക്കൊന്നും പോകുന്നില്ല എന്നോ…? ആരെങ്കിലും കേട്ടാൽ തന്നെ പറയും ഇവനോ ഞങ്ങളോ പറഞ്ഞിട്ടാ മോള് പോകാതെന്ന്….(അമ്മ ) ഇന്നത്തെ കാലത്ത് സ്വന്തമായിട്ട് ഒരു വരുമാനം വേണം മോളേ(അച്ഛൻ ) ഞാൻ നോക്കാം അച്ഛാ…(പാറു ) ഇന്ദു… നമ്മുടെ മാധവേട്ടന്റെ കമ്പനിയിൽ മോളെ ട്രെയിനിയായി നിർത്താൻ പറഞ്ഞാലോ…?

ഒരു എക്സ്പീരിയൻസ് ആകുമല്ലോ….. നീ എന്തു പറയുന്നു മോനേ….(അച്ഛൻ ) അവളോട് ചോദിക്ക്(പാറുനെ നോക്കി ഏട്ടൻ പറഞ്ഞു )… ഞാൻ അദുവിനോടും അച്ചുവേട്ടനോടും പറയാം അവരല്ലേ ഇപ്പോൾ അവിടുത്തെ കാര്യം നോക്കുന്നേ….(ഏട്ടൻ ) മോൾ എന്തുപറയുന്നു അച്ഛൻ സംസാരിക്കട്ടെ….(അച്ഛൻ ) അച്ഛന്റെ ഇഷ്ടം…(പാറു ) ഇതുകേട്ടാൽ തോന്നും അച്ഛനാണ് ജോലിക്ക് പോകുന്നതെന്ന്…(നിവി ) (അവൾ എന്നെ നോക്കി പേടിപ്പിക്കുന്നണ്ട്… ഞാനൊന്നു പുച്ഛിച്ചു…) നിവി നിനക്ക് പോകാറിയില്ലേ…(പാറു ) അപ്പോഴാണ് ഞാൻ സമയം ശ്രദ്ധിച്ചത് എന്റെ ദേവിയെ…..7.50 ആയോ…. ശോ ലേറ്റ് ആയാ ഓർക്കാൻ കുടു വയ്യ…

ഞാൻ പോകുവാ….. (നിവി ) മുഴുവനും കഴിച്ചിട്ട് പോ ഭൂമി…. (ഏട്ടൻ ) വേണ്ട ഏട്ടാ മതി…..(നിവി ) അമ്മേ, അച്ഛാ, ഏട്ടാ, പാറു ഞാൻ പോയിട്ട് വരാം… (നിവി പാറുവിന്റെ ചെവിയിലായി പറഞ്ഞു…. നീ എന്നെ ഒന്നും ചൊറിഞ്ഞു… തിരിച്ച് ഞാൻ നിന്നെ അങ്ങ് മാന്തി….. ഇപ്പോൾ കണക്ക് സമാസമം.. ഇനി എന്നോട് കളിക്കാൻ വരരുത്… കേട്ടോടി പാ….റു…. ) പോടീ…. പോയി ജോലി ചെയ്യാൻ നോക്ക്….. അല്ലെങ്കിൽ നിന്റെ കാലൻ നിന്നെ അങ്ങ് സ്വർഗ്ഗത്തിലേക്ക് കെട്ടുകെട്ടിക്കും….(പാറു ) ഇതിനുള്ള മറുപടി വൈകിട്ട് താരാഡി…. ഇപ്പോ സമയം ഇല്ലാതായിപ്പോയി….. (നിവി ) ആയിക്കോട്ടെ വേഗം ചെല്ല്……(പാറു ) വീട്ടിൽ നിന്ന് ഇറങ്ങി…

വേഗത്തിൽ ഓഫീസിലേക്ക് വെച്ചു പിടിച്ചു…. വണ്ടി പാർക്കിൽ വെച്ച് ഓഫീസിലേക്ക് കയറി…. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു… ഇതെന്താ…? ഇവർക്കൊക്കെ എന്തുപറ്റി… സിദ്ധുവിനെ കാണുന്നില്ലല്ലോ…? ക്യാബിനിൽ കാണും…. ഡോറിൽ മുട്ടി ഞാൻ അകത്തേക്ക് കയറിച്ചെന്നു… അവിടെ സിദ്ദു ഉണ്ടായിരുന്നില്ല…. തിരിച്ചിറങ്ങാൻ ഡോർ തുറന്നതും.. പുറത്തുനിന്നാരോ കേറി വന്നതും ഒരുമിച്ചായിരുന്നു… ഞാനയാളെ ചെന്നിടിച്ചു… ബാലൻസ് കിട്ടാതെ ഞങ്ങൾ തറയിൽ വീണു…. നിവി…….. ….തുടരും  🔥 അൻസില അൻസി ❤

മിഴിയോരം : ഭാഗം 7

Share this story