ലിവിംഗ് ടുഗെതർ : ഭാഗം 1

ലിവിംഗ് ടുഗെതർ : ഭാഗം 1

എഴുത്തുകാരി: മാർത്ത മറിയം

“എനിക്ക് സംസാരിക്കാൻ താല്പര്യമില്ല ” മാർത്തയുടെ ശബ്ദം കൂരമ്പു പോലെ ഷൈനിന്റെ ചെവിയിൽ തറഞ്ഞു കയറി “മാർത്ത പ്ലീസ് ശബ്ദം കുറച്ചു സംസാരിക് .മറ്റുള്ളവർ ശ്രെദ്ധിക്കുന്നു ” ഷൈൻ യാചിക്കുന്നത് പോലെ അവളോട് പറഞ്ഞു . പെട്ടന്നു വെട്ടി തിരിച്ചു മാർത്ത അവളുടെ ക്ലാസ്സിലേക്ക് പോയി .അവളുടെ കണ്കോണില് ഒരു ചെറിയ കണ്ണുനീർ തുള്ളി ഉറഞ്ഞു കൂടി . ഷൈൻ എല്ലാം നഷ്ടപെട്ടവനെ പോലെ വാകച്ചുവട്ടിലെ സിമന്റ്‌ ബഞ്ചിൽ ഇരുന്നു . “ഹേയ് അളിയാ ” എന്നു ഉറക്കെ വിളിച്ചുകൊണ്ടു ബേസിൽ ക്യാന്റീനിൽ നിന്നും ഇറങ്ങി വരുന്നത് ഷൈൻ കണ്ടു .

മുഖം തൂവാല കൊണ്ട് അമർത്തി തുടച്ചു അവൻ നിവർന്നിരുന്നു . “എന്തെടാ മുഖത്തു ഒരു വാട്ടം ” ബേസിൽ ഷർട്ട്‌ ന്റെ കൈ മടക്കി കൊണ്ട് ചോദിച്ചു . “ഒന്നുല്ലടാ ചുമ്മാ ഓരോ ഓർമ “ഷൈൻ ഇടർച്ചയോടെ പറഞ്ഞു .അവന്റെ ശബ്ദത്തിൽ അതിയായ ദുഃഖം നിഴലിച്ചു . “അവൾ പോകുനകിൽ പോവട്ടെടാ .എത്ര പെണ്ണുങ്ങൾ ആണ് നിന്റെ ഒരു യെസ് കിട്ടാൻ നോക്കി നടക്കുന്നത് .അവൾ പോയാൽ അവളുടെ അനിയത്തി അത്രേ ഒള്ളു” .ബേസിൽ അലസത യോടെ പറഞ്ഞു ഷൈൻ മറുപടി ഒന്നും പറയാതെ അവന്റെ മുഖത്തു നോക്കിയിരുന്നു **************

“ഡാ മരപ്പട്ടി ,എഴുനെൽക്കട സമയം 8 മണിക്ക് ആയി .ഇന്ന് 8.30 നു സെമിനാർ ഉള്ളത് അല്ലെ …?” ബാത്‌റൂമിൽ നിന്നും മാർത്ത ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു .പിന്നെയും ന്തൊക്കെയോ പറയുന്നുണ്ട് അവൾ . ഷൈൻ ഒന്നും കൂടി പുതപ്പ് വലിച്ചു പുതച്ചു കിടന്നു . മാർത്ത കുളികഴിഞ്ഞു വന്നിട്ടും അവനു എഴുനേൽക്കാൻ ഉള്ള ഭാവം ഇല്ലെന്നു കണ്ടപ്പോൾ അവൾക് ദേഷ്യം വന്നു .അവൾ ഓടിപോയി പുതപ്പ് വലിച്ചു ദൂരെ കളഞ്ഞു . ഷൈൻ ന്റെ പിറന്നപടിയുള്ള കിടപ്പ് കണ്ടിട്ട് അവൾ കണ്ണ് പൊത്തി കളിയാക്കി .

“ഇന്നലെയും ഇത് പൊത്തി പിടിച്ചു അല്ലെ കിടന്നത് അപ്പോൾ ഇല്ലാത്ത നാണം എന്താ ഇപ്പോൾ …?”അവൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു അവൾ ഒളികാണൽ അവന്റെ നഗ്നത ആസ്വദിച്ചു . അവൻ ബെഡ്ഷീറ് വലിച്ചിടുത്തു പുതച്ചു പിന്നേയും കിടക്കാൻ ഭാവിച്ചു .അത് കണ്ട അവൾ ദേഷ്യത്തോടെ ഓടിച്ചെന്നു ബെഡ്ഷീറ്റിൽ പിടുത്തം ഇട്ടു . “മാർത്ത ഒരു 10 min ഞാൻ എഴുനേൽകാം പ്ലീസ് .”അവൻ കൊഞ്ചി ചോദിച്ചു . “ഞാനും നിന്നെ പോലെ അല്ലെ ഉറങ്ങിത് … എന്നിട്ടും രാവിലെ എഴുനേറ്റ് കഴിക്കാനും ഉണ്ടാക്കി ബുക്‌സും എടുത്ത് വെച്ചു കുളി കഴിഞ്ഞു എന്റെ ..നിയോ ഇപ്പോളും ബെഡിൽ തന്നെ …”

അവൾ പരിഭവത്തോടെ പറഞ്ഞു “പൊന്നു മാർത്ത നിന്റെ അത്രയും കപ്പാസിറ്റി ഇല്ലാലോ എനിക്ക് 2 എണം കഴിഞ്ഞപ്പോളേക്കും എന്റെ എനർജി പോയടി പെണ്ണെ ..നീ ക്ഷമിക് .ശനിയാഴ്ച നമുക്ക് തകർക്കാം .” ഷൈൻ അവളുടെ കാതിൽ പതിയെ കടിച്ചു കൊണ്ട് പറഞ്ഞു “ശനിയാഴ്ച ത്തെ കാര്യം അപ്പോൾ അല്ലെ .ഫസ്റ്റ് ഇപ്പോളത്തെ കാര്യം നോകാം” …മാർത്ത ബെഡിൽ നിന്നും എഴുനേറ്റു കൊണ്ട് പറഞ്ഞു “രാവിലെ തന്നെയോ .അപ്പോൾ കോളേജ് ൽ പോവണ്ടേ ..? “അവൻ കുസൃതിയോടെ ചോദിച്ചു ..

അവന്റെ നിഷ്കളങ്കത യോടുള്ള സംസാരം കേട്ടപ്പോൾ മാർത്താക് ചിരി പൊട്ടി .എന്നാലും അവൾ പുറത്ത് കാണിക്കാതെ അടുക്കളയിലേക് പോയ്യി . പിന്നാലെ ഷൈനും എഴുനേറ്റു റെഡി അവൻ തുടങ്ങി . ഫ്ലാറ്റ് ന്റെ ഡോർ പൂട്ടി പുറത്ത് ഇറങ്ങിയപ്പോൾ മാർത്ത ഒരു പേപ്പർ കൊണ്ട് വന്നു . “ഈവെനിംഗ് വരുമ്പോൾ കുറച്ചു സാധനങ്ങൾ വാങ്ങൽ ഉണ്ട് റെലൻസിൽ കയറണം .പിന്നെ കോണ്ടം കഴിഞ്ഞു അതും വാങ്ങണം .” അവൻ തല കുലുക്കി സമ്മതിച്ചു . ———————-*——–

“ഡാ ” ഉറക്കെ ഉള്ള ബേസിൽ ന്റെ ശബ്ദം ആണ് അവനെ മയക്കത്തിൽ നിന്നും ഉണർത്തിത് … ഞാൻ ഉറങ്ങുകയായിരുന്നു എന്നു ഓർത്തു അവനു തെല്ല് അത്ഭുതം തോന്നി . “നീ ന്താടാ ഉറങ്ങുന്നത് … മാർത്ത റൂം മാറിയില്ലേ ..?പിന്നെയും ഉറക്കം ഒഴിയാൻ ന്താ കാര്യം ..? വേറെ എന്തെകിലും ടാകത്തികൾ വന്നോ ..? ” ബേസിൽ ഒരു വഷളൻ ചിരിയോടെ ചോദിച്ചു . ഷൈൻ ദേഷ്യത്തോടെ അവന്റെ അടുത്തുന്നു വേഗത്തിൽ നടന്നു . ” ചുമ്മാ പറഞ്ഞത് ആണ് .ക്ഷെമിക്കട …” ബേസിൽ പിന്നെ ഓടി വന്നു അവന്റെ കൈയിൽ പിടിച്ചു പറഞ്ഞു .. ഷൈൻ ഒന്നും പറയാതെ നടന്നുകൊണ്ടിരുന്നു .

“നമുക്ക് ക്യാന്റീനിൽ പോയാലോ .എന്റെ വക ട്രീറ്റ്‌ ഒക്കെ ..?” ബേസിൽ ഷൈൻ നെ തണുപ്പിക്കാൻ നോക്കികൊണ്ടിരുന്നു . ഷൈൻ നും നന്നായി വിശക്കുന്നുണ്ടായിരുന്നു .2 വീക്ക്‌ ആയി മര്യാദക്ക് ഭക്ഷണം കഴിച്ചിട്ട് .ഇന്ന് രാവിലെയും ഒന്നും കഴിച്ചില്ല .ന്തൊക്കെയോ ഓർത്തു അവൻ ക്യാന്റീനിൽ കയറി . “ചേട്ടാ 2 ലെമൺ ഉം 2 പഫ്‌സും ബേസിൽ ഉറക്കെ വിളിച്ചു പറഞ്ഞു ..” അടുത്ത കണ്ട ചെയറിൽ കയറി 2 പേരും ഇരുന്നു .

ഉച്ച സമയം ആയത് കൊണ്ട് അത്യാവശ്യം തിരക്ക് ഉണ്ട് . ഷൈൻ ചുമ്മാ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ബാക് സീറ്റിൽ മാർത്തായുടെ കൂട്ടുകാരികൾ ആണ് ഇരിക്കുന്നത് .പക്ഷെ മാർത്ത ഇല്ല ആ കൂട്ടത്തിൽ . ആലോചിച്ചു കൊണ്ട് ഇരിക്കുമ്പോൾ തന്നെ ബാത്‌റൂമിൽ നിന്നും ക്ഷിണിച്ച മുഖവുമായി മാർത്ത നടന്നു വരുന്നത് ബേസിൽ കണ്ണുകൊണ്ട് കാണിച്ചു കൊടുത്തു .കാലുകൾ വെച്ച് വെച്ച് കണ്ണൊക്കെ നന്നായി ചുവന്നിച്ചുണ്ടായിരുന്നു അവളുടെ .. ആയോ അവൾ ന്ത്‌ പറ്റിയാവോ ..?

അവളെ ചേർത്ത് പിടിക്കണം എന്നു അവന്റെ മനസ്സിൽ വല്ലാതെ ആഗ്രഹം തോന്നി .. അവൾ കാണാതെ തിരിഞ്ഞു ഇരുന്നു അവൻ . ബേസിലിനോട് ശബ്ദം ഉണ്ടാകരുത് എന്നു പറഞ്ഞു അവരുടെ സംസാരം ശ്രെദ്ധിച്ചു . “ന്താടി പറ്റിയെ …കുറച്ചായാലോ ഈ ഛർദി തുടങ്ങിട്ട് …വല്ല ഗർഭം ആണോ ” അനന്യ തമാശക്ക് മാർത്തയോട് ചോദിച്ചു . ഇത് കേട്ടിട്ട് ഷൈൻ തരിച്ചു ഇരുന്നു … കാതിൽ ഈയം ഉഴിച്ച പോലെ തോന്നി .ബേസിലിന്റെയും അവസ്ഥ വ്യത്യസ്തം ആയിരുന്നില്ല …… തുടരും..

Share this story