മഴയേ : ഭാഗം 8

മഴയേ : ഭാഗം 8

എഴുത്തുകാരി: ശക്തി കല ജി

അവൻ ഓടിക്കയറിയാതെ അവൾ വേഗം കുട നിവർത്താൻ ശ്രമിക്കുകയായിരുന്നു… അവൻ നേരെ അവളിൽ ഇടിച്ചു നിന്നു…… പെട്ടെന്നുള്ള ഇടിയുടെ ആഘാതത്തിൽ അവൾ വീഴാൻ തുടങ്ങിയപ്പോൾ ഗൗതം ഉത്തരയുടെ വയറിൽ ചുറ്റിപ്പിടിച്ച് നേരെ നിർത്തി….. മനസ്സിൽ ആരോ പറഞ്ഞു…ഇതാവും മുത്തശ്ശൻ പറഞ്ഞ സംരക്ഷകൻ… മുഖമുയർത്തി നോക്കിയപ്പോൾ മിഴികളിൽ അമ്പരപ്പ് നിറഞ്ഞ് നിന്നിരുന്നു…. “ആഹാ എന്നെ കടന്ന് കളയാനുള്ള പുറപ്പാടാറായിരുന്നല്ലേ… അങ്ങനൊന്നും തന്നെ വിടില്ല ഞാൻ ” എന്നു ഗൗതം പറഞ്ഞപ്പോൾ എൻ്റെ മുഖം താണുപോയി… ” അത് പിന്നെ കഴിച്ചില്ല…. ചായ കുടിക്കാൻ ”

വാക്കുകൾ പുറത്തേക്ക് വന്നില്ല… ഒന്നു അമർത്തി മൂളികൊണ്ട് എന്നെ പിടിച്ചു മാറ്റി നിർത്തി… “എന്നാൽ വാ ചായ കുടിക്കാം… ഞാൻ വീട്ടിന്ന് ചായ കുടിക്കാൻ നിന്നില്ല… എനിക്കറിയാം താൻ കടന്ന് കളയുമെന്ന് എനിക്ക് തോന്നിയത് കൊണ്ടാ വേഗം ഡ്രസ്സ് മാറി ചായ കുടിക്കാൻ പോലും നിൽക്കാതെ ഓടി വന്നത്…”… എൻ്റേൽ കുടയില്ല… തൻ്റെ കുടയിൽ എന്നെ കൂടെ കേറ്റണം… “… ഒരു ചിരിയോടെ ഗൗതം പറഞ്ഞു…. എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല…. മഴയുടെ തണുപ്പിൽ തന്നെ വയറിൽ ചുറ്റിപിടിച്ചു നിന്ന നിമിഷം എൻ്റെ ഹൃദയം നഷ്ട്ടപ്പെട്ടിരിക്കുന്നു… ഹൃദയ സ്പന്ദനങ്ങൾ പോലും അവന് സ്വന്തമാകുമോ എന്ന് ഞാൻ ഭയപ്പെട്ടു… ശരീരത്തിലെ വിറയൽ ഇത് വരെ മാറിയില്ല പിന്നെയാ ഒന്നിച്ചൊരു കുടയിൽ പോകുന്നത്…. ”

എനിക്ക് ചായ വേണ്ട” എന്ന് പറഞ്ഞ് കുട മടക്കാൻ ഒരുങ്ങിയപ്പോഴേക്ക് എൻ്റെ കൈയ്യിൽ നിന്ന് കുട പിടിച്ച് വാങ്ങി മഴയിൽ ഇറങ്ങിയിരുന്നു ഗൗതം… “തനിക്ക് ചായവേണം എന്നെനിക്കറിയാo… വാ വന്ന് കുടയിൽ കയറ്”… എന്ന് ഗൗതം പറഞ്ഞു…. ഹും എൻ്റെ കുട തട്ടിപ്പറിച്ചിട്ട് സ്വന്തകുടയെന്ന ഭാവത്തിലാണ് സംസാരം…. ഞാൻ വേറെ വഴിയില്ലാതെ സാരിയൊതുക്കി പിടിച്ചു കുടകീഴിൽ കയറി…. എങ്ങ് നിന്നോ കാറ്റ് ശക്തിയായി അവർക്ക് നേരെ വീശി.. … മിന്നൽ പിണറുകൾ ഭയപ്പെടുത്തും വിധം ഭൂമിയിലേക്ക് ഇറങ്ങി… . ഒരു കറുത്ത രൂപം അവൾക്ക് നേരെ പാഞ്ഞടുത്തു…. അവളുടെ നെറ്റിയിലേക്ക് ഇടിച്ചു നിന്നു….. അവളുടെ കണ്ണൊന്ന് ചിമ്മി…. എന്താ സംഭവിച്ചത് എന്ന് അവൾക്ക് മനസ്സിലായില്ല… തലയ്ക്ക് വല്ലാത്ത ഭാരം തോന്നി… . കൈ കാലുകൾ തളർന്ന് പോകുന്നത് പോലെ…..

ഗൗതം തൻ്റെ വലത് കരം ഉയർത്തി… അവൻ്റെ ചുണ്ടുകൾ എന്തോ മന്ത്രിച്ചു…… കുഞ്ഞു ദേവിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് ഗൗതമിൻ്റെ വലംകൈയ്യിൽ അണിഞ്ഞിരിക്കുന്ന രക്ഷയിൽ നിന്ന് വലയംത്തിൻ്റെ പ്രഭയിൽ കറുത്ത രൂപം ദൂരേയ്ക്ക് തെറിച്ചു പോയി….. ഉത്തരയുടെ ബോധം മറഞ്ഞു അവൾ താഴേക്ക് പതിക്കും മുന്നേ ഗൗതം അവളെ താങ്ങി പിടിച്ചിരുന്നു… മഴ മുത്തുകൾ അവളിലേക്ക് പെയ്തിറിങ്ങിയത് പോലുമറിയാതെ അവൻ്റെ കരവലയത്തിനുള്ളിൽ സുരക്ഷിതമായി ചേർന്നു കിടന്നു…. ഗൗതം അവളെ തോളിലേറ്റി ജീപ്പിനടുത്തേക്ക് നടന്നു…. കുടയും ബാഗും ഒരു കൈയ്യിൽ പിടിച്ചിട്ടുണ്ട്…. ദേവി ചൈതന്യം ഇവൾക്ക് കാവലായ് ഉണ്ട് എന്നറിഞ്ഞിട്ടും ആക്രമിക്കാൻ ശ്രമിച്ചവൻ മണ്ടൻ തന്നെ…. എത്രയും വേഗം വീട്ടിലെത്തണം….

അധികം വൈകികൂടാ… ഇനിയും തടസങ്ങൾ ഉണ്ടാവാം…. ജീപ്പിൽ കുടയും ബാഗുമിട്ടു….. കവിളിൽ തട്ടി വിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല…. ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചാണ് വണ്ടിയോടിച്ചത്…. വീടെത്തിയതു്o അമ്മ പതിവ് പോലെ വാതിൽപ്പടിയിൽ തന്നെ നിൽക്കുന്നത് കണ്ടു….. ഒരു പെണ്ണിനേയും തോളത്തിട്ട് വരുന്ന അവനെ കണ്ടതും അമ്മ പരിഭ്രമത്തോടെ ഓടി വന്നു… “എന്ത് പറ്റിയതാ.. ഏതാ ഈ കുട്ടി”രാഗിണിയമ്മ ചോദിച്ചു… “ഒന്നു ബോധം പോയതാ. അമ്മ കുറച്ച് വെള്ളം കൊണ്ടു വാ.. “…എന്ന് പറഞ്ഞ് സെറ്റിയിലേക്ക് ചാരിയിരുത്തി… രാഗിണിയമ്മ വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയി…

ഗൗതം മയങ്ങി കിടക്കുന്ന അവളെ തന്നെ നോക്കി നിന്നു… മുഖത്തിപ്പോഴും മഴത്തുള്ളികൾ അങ്ങിങ്ങ് ചിതറി വീണ മുത്ത് പോലെ കാണാo… അമ്പലത്തിൽ കണ്ടപ്പോൾ ഉള്ള നിഷ്കളങ്ക ഭാവം തന്നെയാണ് നിറഞ്ഞു നിൽക്കുന്നു…. ഇവൾക്ക് എങ്ങനെ കണ്ണിന് കാണാൻ കഴിയാത്ത ശത്രുക്കളെ തോൽപ്പിക്കാൻ കഴിയുക….. കുഞ്ഞു ദേവിയുടെ അനുഗ്രഹം ഉണ്ട് എന്ന് അവൾ തിരിച്ചറിയുന്ന നിമിഷം മാത്രമേ അവൾക്ക് തൻ്റെ ശത്രുക്കളെ തിരിച്ചറിയാൻ കഴിയു എന്നാണ് അച്ഛൻ പറഞ്ഞത്….. വൈകാതെ വേഗം അച്ഛൻ്റെയരുകിൽ ഇവളെ എത്തിക്കണം…. അവൻ മനസ്സിൽ തീരുമാനിച്ചുറച്ചു…. രാഗിണിയമ്മ വെള്ളം കൊണ്ടുവന്നു ഉത്തരയുടെ മുഖത്ത് കുടഞ്ഞു… ഞാൻ ആയാസപ്പെട്ട് എൻ്റെ കണ്ണു തുറന്നു….

തൊട്ടു മുന്നിൽ നല്ല നിറഞ്ഞു പുഞ്ചിരിയോടെ ഒരു സ്ത്രീ ഇരിക്കുന്നു…. “എന്താടോ… ഇപ്പോൾ എങ്ങനെയുണ്ട്… ” ഗൗതം ചോദിച്ചു… “എന്തോ തലയ്ക്ക് വല്ലാത്ത ഭാരം എനിക്കൊന്ന് കിടക്കണം… ബുദ്ധിമുട്ടില്ലേൽ എന്നെ വീട്ടിൽ കൊണ്ടാക്കുവോ” ഞാൻ ചോദിച്ചു… ”എനിക്ക് രാത്രികൊണ്ടു വിടാൻ ബുദ്ധിമുട്ടുണ്ട് ” ഗൗതമിൽ നിന്ന് ഉടനെ മറുപടി കിട്ടി… “ഈ കുട്ടിയുടെ വീട് അടുത്താന്നെങ്കിൽ ഞാൻ വരാം മോനെ കൊണ്ടുവിടാൻ…. വീട്ടുകാർ അന്വഷിക്കില്ലേ…. ” രാഗിണിയമ്മ ആകുലതയോടെ പറഞ്ഞു… ” അമ്മയെന്തറിഞ്ഞിട്ടാ… ഉത്തരയുടെ അമ്മയും മുത്തശ്ശനും ആശുപത്രിയിലാണ്… അവരെ ആരോ വീടുകയറി ആക്രമിച്ചു…. ആക്രമികൾ ആരാണെന്ന് കണ്ടു പിടിച്ചിട്ടില്ല…

ഈ രാത്രി ആ വീട്ടിൽ കൊണ്ടുവിട്ടിട്ട് ഇവൾക്കെന്തെങ്കിലും പറ്റിയാൽ ഞാൻ സമാധാനം പറയേണ്ടി വരും…. ഇന്നൊരു ദിവസം ഇവിടെ താമസിക്കട്ടെ…. നാളെ വേറെ താമസത്തിന് ഏർപ്പാറാക്കാം “… അമ്മ വേറെ മാറാനെന്തേലും കൊടുക്ക്… മഴ നനഞ്ഞിട്ടുണ്ട് പനി പിടിക്കണ്ട…. അമ്മുവിന് വാങ്ങിയ ഡ്രസ്സിരുപ്പുണ്ടല്ലോ…. തൽക്കാലo അതിൽ നിന്നെടുത്ത് കൊടുക്കു” എന്ന് പറഞ്ഞ് ഗൗതം മുറിയിലേക്ക് കയറിപ്പോയി…. എന്നെ രാഗിണിയമ്മ പുഞ്ചിരിയോടെ നോക്കിയിരിക്കുന്നത് കണ്ട് ഞാനും ഒന്ന് ചിരിച്ചു… “വാ എൻ്റെ മുറിയിൽ പോവാം… നടക്കാല്ലോ അല്ലേ. ” രാഗിണിയമ്മ അൽപ്പം സംശയത്തോടെ ചോദിച്ചു… ” നടക്കാം ” ഞാൻ പതുക്കെ എഴുന്നേറ്റു… സാരി മുഴുവൻ മഴയിൽ നനഞ്ഞ് കുതിർന്നിരുന്നു…

നടക്കാൻ ചെറിയ ബുദ്ധിമുട്ട് തോന്നിയെങ്കിലും ഒരു വിധത്തിൽ രാഗിണിയമ്മയുടെ പുറകേ ചെന്നു.. മുറിയിൽ ചെന്നപ്പോൾ രാഗിണിയമ്മ ഒരു ലെഗിൻസും ഒരു ടോപ്പും എടുത്ത് തന്നു… ” ഇതൊന്നും ഇട്ട് ശീലമില്ലമ്മേ ” ഞാൻ കുറച്ച് മടിയോടെ പറഞ്ഞു… ” ഇന്ന് ഒരു രാത്രിയിതിട്ടോ… നാളെ പകൽ പരിഹാരമുണ്ടാക്കാം… അല്ലേൽ എൻ്റെ കുറെ സാരിയുണ്ട് പക്ഷേ ബ്ലൗസ്സ് പാകമാകില്ലല്ലോ “… സാരമില്ല ഇട്ട് നോക്കു കുട്ടി ചേരും… അങ്ങനെ മടിയാന്നേൽ ദാ ഈ ഷാളൂടെ ഇട്ടോ” എന്ന് പറഞ്ഞ് ഒരു ഷാൾ കാവറിൽ നിന്ന് എടുത്ത് തന്നു…. “ശരി…. എനിക്കൊന്ന് കുളിക്കണം” ഷാൾ കൈയ്യിൽ വാങ്ങി കൊണ്ട് ഞാൻ പറഞ്ഞു… “ദാ മുറിയിൽ തന്നെ ബാത്രൂറൂമുണ്ട്…

ഒത്തിരി നേരം തണുപ്പത്ത് നിൽക്കണ്ട “വേഗം കുളിച്ച് വന്നോളു… ഞാൻ കുറച്ച് കഞ്ഞി കൂടെ വയ്ക്കാം “.. എന്ന് പറഞ്ഞ് രാഗിണിയമ്മ പോയി.. ഞാൻ കുറച്ച് നേരം ലെഗിൻസും ടോപ്പും കൈയ്യിൽ പിടിച്ച് നോക്കി നിന്നും…. ഇടയ്ക്ക് ഗൗതം വന്ന് എത്തി നോക്കി… ” എന്ത് പറ്റി എന്തോ ആലോചനയിലാണല്ലോ… രാത്രി ഇവിടുന്ന് ചാടി പോകാൻ വല്ല ഉദ്ദേശവുമുണ്ടേൽ നടക്കില്ല… ഞാൻ എല്ലാ വാതിലും താക്കോലിട്ടു പൂട്ടി ദാ താക്കോൽ എൻ്റെ കൈയ്യിൽ സുരക്ഷിതമാണ്” ഗൗതം താക്കോൽ ഉയർത്തി കാണിച്ച് കൊണ്ട് ഒരു കള്ള ചിരിയോടെ പറഞ്ഞു…. ” ഇല്ല.. ഞാൻ കുളിക്കാൻ… എനിക്ക് ഈ ഡ്രസ്സ് ഇട്ട് ശീലമില്ല” ഞാൻ മുഖം താഴ്ത്തി പറഞ്ഞു… ” ഇവിടെ ആരും ഇല്ല.. വിഷ്ണു മുറിയിലാ… അവൻ്റെ കാലിൽ പ്ലാസ്റ്റർ ഇട്ടത് കൊണ്ട് ഹാളിലേക്ക് വരില്ല….

പിന്നെ ഞാനാണ് പ്രശ്നമെങ്കിൽ ഞാൻ വേഗം കഴിച്ചിട്ട് മുറിയിലേക്ക് പോയ്ക്കോളാം പോരേ “… പിന്നെ അമ്മയല്ലേ ഉള്ളു.. സാരമില്ല ” എന്ന് പറഞ്ഞു ഗൗതം തിരിഞ്ഞു നടന്നു… ഞാൻ വേഗം പോയി മുറി പൂട്ടി…. കുളിച്ചു ഉടുത്തിരുന്ന സാരി ബക്കറ്റിൽ കഴുകി പിഴിഞ്ഞുവച്ചു…. ഒരു വിധത്തിൽ ലെഗിൻസും ടോപ്പും വലിച്ചു കേറ്റിയിട്ടു…. ഷാൾ കഴുത്തി കൂടി ചുറ്റി മുൻപോട്ട് ഇട്ടു…. കണ്ണാടിയിൽ നോക്കി… നെറ്റിയിൽ ഒരു കറുത്ത കുഞ്ഞ് പൊട്ട് പോലെ ഒന്നൂടി അമർത്തി തൊട്ടു…. ഈ വേഷം വല്യ കുഴപ്പമില്ല… തണുപ്പിന് ഇടാൻ നല്ലതാണ് എന്ന് തോന്നു… ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു….. തലമുടിയിൽ ചുറ്റിയിരിക്കുന്ന തോർത്ത് അഴിച്ചു മുടി നിവർത്തിയിട്ടു….

കതക് തുറന്നപ്പോൾ രാഗിണിയമ്മയാണ്… ” ആഹാ തല നനച്ചോ… മുടി ഉണങ്ങുമോ… പനി പിടിക്കില്ലേ… ഇങ്ങ് വാ കുറച്ച് രാസ്നാദി പൊടി ഇട്ട് തരാം” എന്ന് പറഞ്ഞ് രാഗിണിയമ്മ എൻ്റെ കൈ പിടിച്ച് അടുക്കളയിലേക്ക് വിളിച്ചു കൊണ്ടുപോയി… . അടുക്കളയിലെ ഷെൽഫിൽ നിന്ന് രാസ്നാദി പൊടി എടുത്ത് തലയിൽ തൊട്ട് ഒന്ന് ചെറുതായി ഒന്നമർത്തി….. നല്ല വാസന മൂക്കിൻ തുമ്പത്തെത്തി….. ” നല്ലത് പോലെ മുടി ഉണങ്ങിയിട്ടേ ഉറങ്ങാവു ” അവർ സ്നേഹത്തോടെ പറഞ്ഞു… എൻ്റെ അമ്മയ്ക്ക് ഇതിനൊന്നും സമയം കിട്ടിയിട്ടേയില്ലല്ലോ എന്നവൾ ഓർത്തു….. “എൻ്റെ തുണി കഴുകി വച്ചിട്ടുണ്ട് എവിടെയാ വിരിക്കുന്നത്… ഞാൻ പോയി വിരിച്ചോളാം” ഞാൻ പറഞ്ഞു… ”

അതോ.. മുകളിൽ ഗൗതമിൻ്റെ മുറിയോട് ചേർന്ന് ബാൽക്കണിയുണ്ട്.. അവിടെ ഒരു വശത്തായി അയ കെട്ടിയിട്ടുണ്ട്…. മഴയുള്ള സമയത്ത് അവിടെയാ വിരിക്കാറ്… മോള് പോകുമ്പോ അവൻ ഉറങ്ങിയില്ലേൽ അത്താഴം വിളിക്കണേ… അത്താഴം വേണ്ടാ എന്ന് പറഞ്ഞ് പോയതാ… എന്നാലും കുറച്ചെങ്കിലും കഴിച്ചിട്ട് കിടക്കാൻ പറയണം… ഞാനപ്പോഴേക്ക് വിഷ്ണുവിന് കഞ്ഞി കുറച്ച് കൊടുത്തിട്ട് വരാം. അഥവാ ഉറങ്ങുവാന്നേൽ വിളിക്കണ്ട…..”രാഗിണിയമ്മ പ്ലേറ്റിൽ കഞ്ഞി പകർന്നു കൊണ്ട് പറഞ്ഞു.. ” വിഷ്ണു എൻ്റെ വിദ്യാർത്ഥിയാണ്” ഞാൻ പഠിപ്പിക്കുന്ന കോളേജിലാ വിഷ്ണു പഠിക്കുന്നത്.. ഞാനീ തുണി വിരിച്ചിട്ട് വിഷ്ണുവിനെ കാണാൻ വരാo ” എന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് നടന്നു….

എത്ര വേഗമാണ് രാഗിണിയമ്മയുമായി അടുത്തത്.. .. ഒരു അപരിചത്വം പോലും തോന്നുന്നില്ല…. . ബാത്രൂമിൽ കഴുകി വച്ച തുണി ബക്കറ്റിലെടുത്ത് കൊണ്ട് ഗൗതമിൻ്റെ മുറിയിലേക്ക് പോവാൻ പടവുകൾ കയറി…. മനസ്സിൽ ഗൗതമിനെ കുറിച്ച് ഓർക്കുമ്പോഴെല്ലാo വല്ലാത്തൊരു ആനന്ദം വന്ന് നിറയുന്നു…. ഇനി പ്രണയമാണോ. .. ഇത് വരെ ആരോടു തോന്നാത്തൊരു വികാരം…. ഇനി കൂടുതൽ ചിന്തിച്ച് തല പുകയ്ക്കണ്ട… ഇങ്ങനെ ആപത്തിൽ സഹായിക്കാനുള്ള മനസ്സ് ആർക്കും ഉണ്ടാവില്ല…. ഗൗതമിൻ്റ മുറിയുടെ വാതിൽ ചാരിയിട്ടേയുള്ളായിരുന്നു…… ഞാൻ വാതിൽ പതുക്കെ വലത് കൈ കൊണ്ട് തള്ളി തുറന്നു…. അരണ്ട വെളിച്ചത്തിൽ ഗൗതം കട്ടിലിൽ കിടക്കുന്നത് കണ്ടു…

അവനെയുണർത്താതെ ബാൽക്കണിയിലേക്ക് നടന്നു…. തുണി വിരിക്കും മുമ്പേ ബക്കറ്റ് താഴെ തലമുടിയൊന്ന് ഒതുക്കി വച്ചു…. മുറ്റത്തെ ലൈറ്റിൻ്റെ ചെറിയ പ്രകാശം ബാൽക്കണിയിലേക്കും ഉള്ളതിനാൽ ലൈറ്റിട്ടില്ല….. തുണി ഓരോന്നായി എടുത്ത് വിരിക്കാൻ തുടങ്ങി… അവളുടെ കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലെ കുഞ്ഞു ദേവിയുടെ രൂപം ഒരു കുസൃതി ചിരിയോടെ കണ്ണു ചിമ്മുന്നുണ്ടായിരുന്നു.. ” രാവിലെ തൊട്ടുള്ള അലച്ചിലിൻ്റെ ക്ഷീണം കൊണ്ട് ഗൗതം ചെറുതായി മയങ്ങി പോയിരുന്നു… അവൻ്റെ സ്വപ്നങ്ങളിൽ ഉത്തര നിറഞ്ഞു നിന്നു…. സ്വപ്നത്തിൽ ഉത്തരയുടെ കഴുത്തിൽ താലിക്കെട്ടുന്നത് വരെ കണ്ടു … എന്തോ ശബ്ദം കേട്ടാണ് അവൻ ഉറക്കമുണർന്നത്…..

ബാൽക്കണിയിൽ നിന്നാണ് ശബ്ദം കേൾക്കുന്നതെന്ന് മനസ്സിലായി.. . അവനിലെ പോലീസ് ബുദ്ധിയുണർന്നു….. അവൻ പതിയെ എഴുന്നേറ്റു ബാൽക്കണിയിലേക്ക് നോക്കി ‘… ചെറിയ വെളിച്ചത്തിൽ അവിടെയാരോ നിൽക്കുന്നത് കണ്ട് അവൻ എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു…….. അവൾ അവസാനത്തെ തുണിയും വിരിച്ച് ബക്കറ്റെടുക്കാൻ കുനിഞ്ഞതുo ഗൗതം പുറകിൽ നിന്ന് വട്ടം പിടിച്ചു.. . “ആരാ നീ സത്യം പറഞ്ഞോണം എന്ത് ധൈര്യത്തിലാണ് ഈ പോലീസുകാരൻ്റെ വീട്ടിൽ കട്ടെടുക്കാൻ വന്നത് “ഗൗതമിൻ്റെ ശബ്ദം കേട്ടതുo ഞാൻ ” അമ്മേ’ എന്ന് അലറി വിളിച്ചു പോയി…… അവളുടെ അലർച്ചയിൽ ഗൗതമും നടുങ്ങി പോയി..

അമ്മ വിഷ്ണുവിന് കഞ്ഞി എടുത്ത് വച്ചിട്ട് ഗൗതമിൻ്റെ മുറിയിലേക്ക് വരുകയായിരുന്നു… അലർച്ചകേട്ട് അമ്മ വന്ന് മുറിയിലെ ലൈറ്റ് ഇട്ട് നോക്കുമ്പോൾ ഗൗതം ഉത്തരയെവട്ടം ചുറ്റി പിടിച്ചിരിക്കുകയാണ്… അവനാകെ അമ്പരന്നു നിൽപ്പാണ്…. ഉത്തരയ്ക്ക് കരച്ചിൽ വന്നു… ഗൗതം പിടിവിട്ടതും അവൾ ഓടി ചെന്ന് അമ്മയുടെ തോളിൽ മുഖം ചേർത്ത് കരഞ്ഞു പോയി.. അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു… ” എന്താ ചെക്കാ ഇത് ” അമ്മ ശാസനയോടെ പറഞ്ഞു… ” ഞാൻ വിചാരിച്ചു വല്ല കള്ളനുമായിരിക്കുമെന്ന്… അവൾക്ക് ലൈറ്റിട്ടിട്ട് വന്നൂടെ… ഞാൻ എന്തോ ശബ്ദം കേട്ട് ഉണർന്ന് നോക്കുമ്പോൾ ബാൽക്കണിയിലെ അരണ്ട വെളിച്ചത്തിൽ ആരോ നിൽക്കുന്നതാണ്..

അവളോടാരാ എൻ്റെ മുറിയിൽ വരാൻ പറഞ്ഞത്… “ഗൗതം അൽപം പതർച്ചയോടെയാന്നെങ്കിലും ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു…. “ഞാനാ പറഞ്ഞത് തുണി നിൻ്റെ മുറിയിലെ ബാൽക്കണിയിൽ വിരിക്കാൻ….എന്നാലും നിനക്ക് ആരാന്ന് എന്ന് ചോദിച്ചൂടായിരുന്നോ… ദേ കണ്ടില്ലേ വല്ലാതെ ഭയന്നിട്ടുണ്ട്… താഴേക്ക് വാ കഴിച്ചിട്ട് കിടന്നാൽ മതി ” എന്ന് അമ്മ പറഞ്ഞിട്ട് അവളെയും കൂട്ടി മുറിയിൽ നിന്ന് പുറത്തേക്ക് പോയി… അടുക്കളയിൽ വന്നു രാഗിണിയമ്മ എന്നെ കസേരയിൽ പിടിച്ചിരുത്തി…. ” കുട്ടി പേടിച്ച് പോയി അല്ലേ…. എന്നാലും ലൈറ്റിടാരുന്നില്ലേ…. ” അമ്മ ചിരിയോടെ ചോദിച്ചു…

“ഉറങ്ങുകയല്ലേ ശല്യപ്പെടുത്തണ്ടാന്ന് വിചാരിച്ചാ ഞാൻ “ഞാൻ മുഖം കുനിച്ചു പറഞ്ഞു… ഗൗതം അപ്പോഴേക്ക് വന്നു… ഞാൻ ഒന്നൂടെ കസേരയ്ക്കുള്ളിൽ ഒതുങ്ങിയിരുന്നു…. ഗൗതം അവളുടെ പരിഭ്രമം മനസ്സിലാക്കിയത് കൊണ്ട് രണ്ട് കസേര മാറിയാണ് ഇരുന്നത്.. അമ്മ രണ്ട് പേർക്കും കഞ്ഞി വിളമ്പിവച്ചു…. ചമ്മന്തിയും അച്ചാറും എടുത്ത് വച്ചു.. “ആ കുട്ടിയെ ഇനിയും പേടിപ്പിക്കരുത് “.. ഞാൻ വിഷ്ണു കഞ്ഞി കുടിച്ചോന്ന് നോക്കിയിട്ട് വരാം.. അപ്പോഴേക്ക് നിങ്ങൾ കഴിക്ക് ” എന്ന് പറഞ്ഞ് അമ്മ വിഷ്ണുവിൻ്റെ മുറിയിലേക്ക് നടന്നു.. മുഖമുയർത്തി നോക്കാതെ തന്നെ അവൾ ഗൗതമിൻ്റെ പ്ലേറ്റിൽ ചമ്മന്തിയും അച്ചാറും വിളമ്പി കൊടുത്തു…. “സോറിട്ടോ മന:പ്പൂർവ്വം അല്ല. താൻ പേടിച്ചു പോയി അല്ലേ… ”

ഗൗതം ചമ്മലോടെ പറഞ്ഞു… അവൾ ഒന്നു മൂളുക മാത്രം ചെയ്തു… ഇടയ്ക്കേപ്പോഴോ അവളുടെ പ്ലേറ്റിലേക്ക് ഗൗതം കുറച്ച് ചമ്മന്തി വിളമ്പി കൊടുത്തു… അപ്പോഴാണ് ഗൗതമിൻ്റെ കൈയ്യിൽ ചുവന്ന ചരടിൽ കൊരുത്തിട്ട ഏലസു കാണുന്നത്.. അവളുടെ കണ്ണുകൾ വിടർന്നു…. ശൂലത്തിൻ്റെ കൊത്തുപ്പണിയുള്ള ഏലസ്.. ” ഇത് ഞാൻ എൻ്റെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്….” ഞാൻ ചുവന്ന ചരടിൽ കൊരുത്തിട്ട ഏലസ് ചൂണ്ടി പറഞ്ഞു…. ” സത്യം ഞാനും സ്വപ്നം തന്നെ കാണാൻ തുടങ്ങിയിരിക്കുന്നു”…ഗൗതം കുസൃതി ചിരിയോടെ പറയുമ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… ” സത്യമായിട്ടുംട്ടോ ഞാൻ ഒരു ദിവസം പുലർച്ചേ കണ്ട സ്വപ്നത്തിൽ ഈ എലസ്സ് കണ്ടിട്ടുണ്ട് “…

ഞാൻ ഉറപ്പിച്ചു പറഞ്ഞു…. “നാളെ നമ്മുക്ക് ഒരിടം വരെ പോകണം… അപ്പോൾ തനിക്ക് എല്ലാം മനസ്സിലാവും… ഇന്ന് സമാധാമായി കിടന്നുറങ്ങ് ” ഗൗതം വേഗം കഞ്ഞി കുടിച്ച് എഴുന്നേറ്റു….. ഈ സമയം തലമുടി നീട്ടിവളർത്തി ഒറ്റനോട്ടത്തിൽ ഭയം തോന്നിക്കുന്ന ഒരാൾ ഹോമകുണ്ഡത്തിന് മുന്നിൽ കത്തിച്ചു വച്ച വിളക്കുകൾ തനിയെ അണഞ്ഞുപോകുന്നത് കണ്ട് ദേഷ്യത്തോടെ തട്ടി തെറിപ്പിച്ചു….. “അവൾ ഇവിടെ വരും…. വന്നിലെങ്കിലും അവളുടെ രക്ഷകൻ അവളെ ഇവിടെ കൊണ്ടുവരും” എന്ന് അയാൾ ആർത്തട്ടഹസിച്ചു…. കതകിന് മറവിൽ ഒരു സ്ത്രീ വർദ്ധിച്ചഹൃദയമിടിപ്പോടെ കേട്ടു നിൽക്കുന്നുണ്ടായിരുന്നു…. തുടരും

മഴയേ : ഭാഗം 7

Share this story