മഞ്ജീരധ്വനിപോലെ… : ഭാഗം 10

മഞ്ജീരധ്വനിപോലെ… : ഭാഗം 10

എഴുത്തുകാരി: ജീന ജാനകി

“ഉഫ്….. ഏട്ടൻ ഇതുവരെ ഉണർന്നില്ലേ…. ഏട്ടാ….. ങേ….. അയ്യോ…. പോത്ത്…. പോത്ത്…. എന്നെ തട്ടിക്കൊണ്ടു വന്നേ…. ങേ…. ഇതെന്റെ വീടാണല്ലോ…. ടോ…..” മാധവ് പെട്ടെന്ന് ഞെട്ടി ഉണർന്നു…. നോക്കുമ്പോൾ ഭാമ നെഞ്ചിൽ കിടന്ന് ബഹളം വയ്കുന്നു…. “ടീ…. ആരോട് ചോദിച്ചിട്ടാടീ എന്റെ മേലേ കേറി കിടക്കുന്നത്….” “ഓഹോ…. എന്നെക്കേറി പിടിച്ചിട്ട് അനാവശ്യം പറയുന്നോ…. ആഭാസാ….” “നിന്റെ തന്തയെ വിളിക്കെടീ….” “തന്തയ്ക് പറയുന്നോടോ മരപ്പട്ടി….” “ഭാമിക…. ഐം യുവർ ബോസ്….” “അതൊക്കെ ഓഫീസിൽ…. ഇതെന്റെ വീട്…. എന്റെ വീട്ടിൽ കേറി എന്നെ പിടിച്ച നിങ്ങളെ ഞാൻ പിന്നെ മഹാത്മാവെന്ന് വിളിക്കണോ….”

“ഉറങ്ങിക്കിടന്ന എന്റെ അടുത്ത് വന്ന് എന്നെ കെട്ടിപിടിച്ചത് നീയല്ലേടീ മറുതേ…. നീ എന്റെ ചാരിത്ര്യം ചരിത്രമാക്കീലേ…” “അയ്യേ…. ഇങ്ങേരെന്താ ഇങ്ങനെ…. ടോ മരത്തലയാ…. നോക്കെടോ ആരാ തന്നെ പിടിച്ചതെന്ന്….” നോക്കുമ്പോൾ രണ്ടു പേരും പരസ്പരം മുറുകെ പിടിച്ചിട്ടുണ്ട്…. പെട്ടെന്ന് തന്നെ ഇരുവരും കൈകൾ മാറ്റി ബെഡിൽ നിന്നും എഴുന്നേറ്റു…. അപ്പോഴേക്കും ബഹളം കേട്ട് കുട്ടൻ അങ്ങോട്ട് വന്നു…. ഭാമ – ഏട്ടാ…. ഞാൻ ഏട്ടനടുത്തല്ലേ കിടന്നേ…. പിന്നെ എന്നെ തനിച്ചാക്കി എണീറ്റ് പോയതെന്തിനാ…. കുട്ടൻ – അതിന് ഞാൻ ഇവിടെ കിടന്നില്ലല്ലോ…. ഭാമ – അപ്പോ ആരാ കിടന്നത്…. കുട്ടൻ – അത് മാധവാ കിടന്നത്….

നിങ്ങൾ താഴേക്ക് വാ…. ചായ കുടിക്കാം… കുട്ടൻ താഴേക്ക് പോയി…. ഭാമ തല കുമ്പിട്ടു നിന്നു…. മാധവ് – ടീ മത്തക്കണ്ണീ, കറുത്തമ്മേ…. ഇപ്പോ നിന്റെ നാവിറങ്ങിപ്പോയോ…. ഇത്തിരി നേരത്തെ കിടന്നു ഉറഞ്ഞ് തുള്ളുന്നത് കണ്ടല്ലോ…. ഇതിനുള്ളത് ഞാൻ നിനക്ക് തരാം വൈകാതെ…. ഭാമ ഒന്നും മിണ്ടിയില്ല…. അപ്പോഴേക്കും താഴെ നിന്നും ദേവകിയുടെ വിളി വന്നു… മാധവ് – ദാ വരുന്നമ്മേ…. അവൻ അവളെ പുച്ഛിച്ചുകൊണ്ട് താഴേക്ക് പോയി…. ഭാമ – അമ്മയോ…. ഏതമ്മ…. എവിടുത്തെ അമ്മ…. ഓഹ് മോനേന്ന് വിളിച്ചപ്പോൾ തേൻ ഒലിക്കുന്നു…. എന്നെ മുന്നിൽ എന്തേലും ചേർക്കാതെ വിളിച്ച ചരിത്രമുണ്ടോ…. ഈ മുതലിനെ ഞാനറിയാതെ ദത്തെടുത്തോ….. കാലൻ….. തനിക്ക് ഞാൻ എട്ടിന്റെ പണി തന്നിരിക്കും….

ഭാമ താഴേക്ക് പോയി…. ശ്രീനാഥ് പത്രം നിവർത്തി വായിക്കുകയായിരുന്നു…. (രാവിലെ മുതൽ ഈ പത്രത്തിൽ കമിഴ്ന്നു കിടക്കാൻ എന്ത് വാർത്തയാണോ എന്തോ…. -ആത്മ ഭാമ) മാധവും കുട്ടനും പുറത്ത് സിറ്റൗട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു…. അവൾ പതിയെ അടുക്കളയിലേക്ക് പോയി…. ദേവകി ചായ ഒഴിക്കുന്ന തിരക്കിലായിരുന്നു…. “അമ്മേ……” “ആഹാ…. തമ്പുരാട്ടി എന്താ അടുക്കളയിലൊക്കെ…..” “കളിയാക്കണ്ട…. ആവശ്യത്തിന് കുക്കിംഗ് ഒക്കെ എനിക്കറിയാം…. അമ്മ അവിടെ പോയി സ്നാക്സ് ഒക്കെ കൊടുക്ക്…. ഞാൻ ചായ എടുത്തോണ്ട് വരാം….” “മ്…. ശരി….” ദേവകി പോയതും ഭാമ ആരും കാണാതെ ഒരു ഗ്ലാസ് ചായയിൽ മാത്രം ഉപ്പ് കലക്കി… “തനിക്ക് ഞാൻ കലക്കിത്തരാട്ടോ കാട്ടുപോത്തേ….”

ഭാമ ഒന്നുമറിയാത്ത ഭാവത്തിൽ ചായയും കൊണ്ട് പോയി… ശ്രീനാഥിനും ദേവകിയ്കും കയ്യിൽ കൊടുത്തു…. പുറത്ത് ഇരിക്കുന്ന കുട്ടനും മാധവിനും മുന്നിൽ ഓരോ ഗ്ലാസ് വച്ചു…. കുട്ടൻ – ടീ സ്നാക്സ് ഇങ്ങോട്ട് എടുത്തിട്ട് വാ…. അവനെ നന്നായി നോക്കി ഇളിച്ചിട്ട് അകത്തേക്ക് പോയി… മാധവും കുട്ടനും സംസാരത്തിൽ ആയതിനാൽ മാധവ് ചായ ഗ്ലാസ് മാറിയാണ് എടുത്തത്…. ഭാമ സ്നാക്സ് കൊണ്ട് വന്നിട്ട് കുട്ടന്റെ നേർക്കാണ് നിന്നത്…. മേലേക്ക് തുപ്പിയാലോ എന്ന് പേടിച്ചിട്ട്…. ഭാമ അക്ഷമയോടെ കാത്തുനിന്നു…. രണ്ടും ചായയും കയ്യിൽ പിടിച്ച് പൊരിഞ്ഞ കത്തിയടി….

(അങ്ങോട്ട് കുടിക്ക് കുമാരേട്ടാ…. ഛേ… മാധവേട്ടാ… പുല്ല്…. ഇതിനും വേണ്ടി ചർച്ചിക്കാൻ എന്താ ആണവക്കരാർ ഒപ്പിടുകയാണോ….. ഇങ്ങേരെ ഇന്ന് ഞാൻ…. – ഭാമ ആത്മ) അതാ ഇരുവരും ചായ ചുണ്ടോടു ചേർക്കുകയാണ് സുഹൃത്തുക്കളേ…. ഭാമയുടെ കണ്ണുകൾ മാധവിന്റെ മുഖത്തായിരുന്നു….. കുട്ടൻ – ക്രാഹ്…..തൂഫ്….. കുട്ടൻ കുടിച്ചത് മുഴുവൻ ഭാമയുടെ മേലേ തുപ്പി….. ഭാമ – ഛീ…..യക്…. ഏട്ടാ….. മാധവ് – എന്താടാ…. കുട്ടൻ – ചായയിൽ മുഴുവൻ ഉപ്പാടാ…. മാധവ് ഭാമയുടെ മുഖത്ത് നോക്കിയപ്പോൾ അവൾ നിന്ന് പരുങ്ങുന്നത് കണ്ടു…. അവന് കാര്യം മനസിലായി…. പക്ഷേ പുറത്ത് കാണിച്ചില്ല….

മാധവ് – ആണോ ആന്റിയോട് ചോദിക്കട്ടെ…. ഭാമ – അമ്മയ്ക്ക് അബദ്ധം പറ്റിയതാവും ക്ഷമിച്ച് കളയ്…. മാധവ് – അതെങ്ങനാ…. എങ്കിൽ എല്ലാ ചായയ്കും ഉപ്പ് വരണ്ടേ…. കുട്ടൻ – അതെ…. ഭാമ -(ഓഹ്…. ഇയാളെ ഞാൻ…) ഇത്തവണയ്ക് ഒന്ന് ക്ഷമിക്ക് ഏട്ടാ…. കുട്ടൻ – ടീ മുഖത്ത് നോക്കെടീ….. ഭാമ – അത് ഞാൻ പിന്നെ ഏട്ടന് മധുരം ഇച്ചിരി കൂട്ടി ഇട്ടതാ…. പക്ഷേ പാത്രം മാറിപ്പോയി…. കുട്ടൻ – ആണല്ലേ…. അപ്പോ എന്റെ പൊന്നുമോളിന്ന് ചായ കുടിക്കണ്ട…. ഭാമ – അയ്യോ എന്റെ ബൂസ്റ്റിട്ട ചായ…. കുട്ടൻ – സാരല്യ…. ബൂസ്റ്റെനിക്ക് ഇഷ്ടാ…… മാധവ് ഇരുന്നു കിണിക്കണുണ്ട്…. ഭാമ ചുണ്ടും കൂർപ്പിച്ച് അകത്തേക്ക് പോയി…. ചായ കുടിച്ച ശേഷം മാധവ് വൃന്ദാവനത്തിലേക്ക് പോയി…. ഭാമ അവൻ പോകും വരെയും പുറത്തിറങ്ങിയില്ല…. **********

“ടീ ഭാമേ….” “എന്താടീ….” “കാപ്പിരി മുടിച്ചി വന്നിട്ടുണ്ട്… വീഴ്ചേട ആലസ്യം കഴിഞ്ഞെന്ന് തോന്നുന്നു…” “എന്തായാലും ചെരുപ്പിന്റെ പൊക്കം കുറഞ്ഞിട്ടുണ്ട്….” “അവളവിടെ എന്ത് തേങ്ങയാടീ പറയുന്നത്… നീ വന്നേ കേട്ടു നോക്കാം…” “എനിക്കൊന്നും വയ്യ….” “വാ പെണ്ണേ….” ഭാമയും അച്ചുവും മനീഷയുടെ കുറച്ചു പിന്നിലായി നിന്നു….. മനീഷ – വാട്ട് ഈസ് ദിസ്… ഇതിന്റെ ബ്രാൻഡ് മാർക്ക് എവിടെ…. അച്ചു – മോന്തയ്കിട്ട് ഒന്ന് കൊടുക്കണം… അപ്പോ കാണും മാർക്ക്… ഭാമ – പതിയെ പറയെടീ…. ഓഹ് നാശം കണ്ടു…..

മനീഷ – ഏയ്…. ബോത്ത് ഓഫ് യൂ…. കം ഹിയർ…. അച്ചു – യെസ് മാം…. മനീഷ – സെലക്ട് ഡ്രസ്സസ് ഫോർ മീ…. എനിക്ക് മാധുവിനെ കാണാൻ പോകണം… പിന്നെ എനിക്ക് എല്ലാം ബ്രാൻഡഡ് തന്നെ വേണം… എന്നിട്ട് അവരിരുവരേയും പുച്ഛിച്ച് അവൾ മാധവിനെ കാണാനായി പോയി…. ഭാമയും അച്ചുവും അവൾക്കുള്ള ഡ്രസ്സ് സെലക്ട് ചെയ്യാൻ പോയി…. ************ “ഹലോ…. ടാ…. രാജാ…. നീ അവിടെ തന്നെ ഉണ്ടാവണം…. എന്റെ ഫോൺ ടവർ ലൊക്കേറ്റ് ചെയ്യാതെ ഇരിക്കാനാ നിന്റെ കയ്യിൽ തന്നത്….” “അനി…. നീ ഇപ്പോ എവിടാ….” “ഞാൻ നാട്ടിലാ…. ഇവിടൊരു ബൂത്തിൽ നിന്നുമാണ് ഞാൻ വിളിക്കുന്നത്….

ആരും അറിയാതെ ഇരിക്കാൻ വേഷം മാറിയേക്കുവാ…” “എടാ എനിക്ക് പേടിയാകുന്നു…. എന്താ നിന്റെ പ്ലാൻ….” “എല്ലാവരുടെയും ശ്രദ്ധ ഭാമയുടെ മേലിൽ നിന്നും മാറിയിരിക്കുന്ന സമയമാണ്… അവരുടെ കണ്ണിൽ ഞാൻ ഇപ്പോൾ ചെന്നൈയിലാണ്… അവളെ സ്വന്തമാക്കാൻ ഇതിലും നല്ല അവസരം ഇനി ഉണ്ടാവില്ല… എല്ലാം അറിഞ്ഞവൻ ഓടി വരും മുന്നേ അവന്റെ പെങ്ങടെ കഴുത്തിൽ എന്റെ താലി വീണിരിക്കും…..” “ടാ…. ഇത് വേണോ…..” “വേണം…. അവളുടെ കഴുത്തിൽ ഒരു താലി കെട്ടിയാൽ പിന്നെ അടങ്ങി ഒതുങ്ങി എന്റെ കാൽച്ചുവട്ടിൽ കിടക്കും അവളും അവളുടെ വീട്ടുകാരും….

എനിക്ക് വേണം അവളെ എന്നും സ്നേഹിക്കാനും ചവിട്ടി അയയ്ക്കാനും…. അവൾ കരയുമെടാ…. എന്റെ ദയയ്ക് വേണ്ടി അവള് കരയും…. എന്റെ കാല് പിടിച്ച് കരയും…. അവളുടെ കരച്ചിൽ കേട്ട് എനിക്ക് അവളെ സ്വന്തമാക്കണം… അവളിലെ തേങ്ങലും നിറഞ്ഞ കണ്ണുകളും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നതായിരിക്കും…. ഞാൻ എല്ലാം കഴിഞ്ഞ് നിന്നെ വിളിക്കാം…. ഒരുപാട് നേരം നിൽക്കാൻ പറ്റില്ല…. ആർക്കെങ്കിലും സംശയം തോന്നും…. ശരി എന്നാൽ…..” “ഓകെ ടാ….” ***********

അജു – ടീ നീ ഇന്ന് സ്കൂട്ടി കൊണ്ട് വന്നില്ലല്ലോ…. ഞാൻ കൊണ്ടാക്കാം…. ഭാമ – നീയെന്നെ സ്റ്റോപ് വരെ ആക്കിയാൽ മതി…. ഞാൻ ബസിൽ പൊക്കോളാം….. അമ്പു – അച്ചൂ നീ കേറ്…. നിന്നെ ഞാൻ ആക്കിത്തരാം…. അച്ചു – ആം…. ഭാമയെ ബസ് കയറ്റി വിട്ടിട്ട് നമുക്ക് പോകാം….. ഭാമ – ഓകെ….. മൂവരും ഭാമയെ ബസിൽ കയറ്റി വിട്ട ശേഷം വീട്ടിലേക്ക് തിരിച്ചു…. ബസ്സിറങ്ങിയ ശേഷം അധികം ആൾത്തിരക്ക് ഇല്ലാത്ത വഴി കടന്നാണ് ഭാമയ്ക് വീട്ടിലേക്ക് പോകാൻ…. വഴിയോരത്ത് ഒരു വൈറ്റ് വാൻ നിർത്തിയിട്ടിരുന്നു…. അവൾ അത് ശ്രദ്ധിച്ചില്ല…. ഭാമ അടുത്തെത്തിയതും അതിനുള്ളിൽ നിന്നും ഒരു സ്പ്രേ അവളുടെ മുഖത്ത് വീണു….

ഭാമയുടെ കണ്ണുകൾ മങ്ങി…. പ്രതികരിക്കാനാകാതെ അവൾ ബോധം മറഞ്ഞ് അനിരുദ്ധന്റെ കയ്യിലേക്ക് വീണു….. അവൻ മയങ്ങിക്കിടക്കുന്ന അവളെ താങ്ങി സീറ്റിലേക്ക് കിടത്തി…. “ഭാമക്കുട്ടി ഉറങ്ങൂട്ടോ…. നിന്റെ അനിയേട്ടൻ നിനക്ക് ഇന്നൊരു സമ്മാനം തരും…. ഇവിടെ വച്ചല്ല….. കുറച്ചു ദൂരെ…” അവനവളുടെ കവിളുകളിൽ തട്ടിയ ശേഷം ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു…. അപരിചിതമായ വഴിയിലൂടെ വൈറ്റ് വാൻ കുതിച്ചു പാഞ്ഞു…. അരമണിക്കൂർ യാത്രയ്കൊടുവിൽ വാഹനം ഒരു കുന്നിന് താഴെയായി എത്തിച്ചേർന്നു… അവൻ ഭാമയേയും ചുമലിലിട്ട് മല കയറാൻ തുടങ്ങി…. അശ്രദ്ധ കാരണം അവളുടെ ബാഗ് വണ്ടിയിൽ നിന്നും പുറത്തേക്ക് വീണു…. ***********

“കോപ്പിലെ ഒരു ഗൂഗിൾ മാപ്പ്…. വല്ല സ്ഥലമോ അറിയാമോ…. അതില്ല…. അറിയാത്തത് അറിയില്ലെന്ന് പറയോ…. അതുമില്ല….” മാധവ് പുതിയൊരു പ്രോജക്ടിന്റെ കാര്യം അന്വേഷിക്കാൻ ഇറങ്ങിയതായിരുന്നു… അറിയാത്ത സ്ഥലം ആയതിനാൽ അവൻ ഗൂഗിൾ മാപ്പ് പറയുന്ന പോലെ ആയിരുന്നു ഡ്രൈവ് ചെയ്തത്…. പക്ഷേ ഒത്തിരി ഡ്രൈവ് ചെയ്തിട്ടും അവന് സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല… മാത്രമല്ല വഴി അവസാനിക്കുകയും ചെയ്തു…. അവൻ വണ്ടി നിർത്തി ഫോണെടുത്ത് ഗോപാലേട്ടനെ വിളിച്ചു…. “ഹലോ…..” “പറ സാർ…..” “ഇന്ന് ഞാനൊരു പുതിയ സ്ഥലത്ത് പോകുന്ന കാര്യം പറഞ്ഞില്ലേ ചേട്ടാ….

പക്ഷേ ഗൂഗിൾ നോക്കി വന്നപ്പോൾ വഴി തീർന്നു…. ഇവിടെ നിന്ന് എങ്ങോട്ടാണെന്ന് ഒരു പിടിത്തവുമില്ല….” “എവിടെയാ സർ നിക്കുന്നത്…. അടയാളം പറയോ….” “ഇവിടൊരു കുന്നിന് താഴെയാ ഞാൻ നിൽക്കുന്നത്…. മുകളിൽ ഏതോ ക്ഷേത്രം ഉണ്ടെന്ന് തോന്നുന്നു…” “അതിന്റെ ഇടത് വശത്തായി ഒരു ചെറിയ ഇടവഴി കാണുന്നുണ്ടോ…. അതിലൂടെ രണ്ട് മിനിട്ട് നടന്നാൽ എത്തും… പക്ഷേ വണ്ടി പോകില്ല….” “താങ്ക്സ് ചേട്ടാ…. ഞാൻ വേഗം ചെല്ലട്ടെ… സമയം അഞ്ചര കഴിഞ്ഞു….” “ശരി സർ….”

പെട്ടെന്നാണ് നിർത്തി ഇട്ടിരിക്കുന്ന ഒരു വാൻ അവന്റെ ശ്രദ്ധയിൽ പെട്ടത്… “ഓഹ്…. എന്നെപ്പോലെ വഴി തെറ്റി വന്ന ആരേലുമാണോ എന്തോ…. ഒന്ന് നോക്കിയേക്കാം….” മാധവ് വണ്ടിയുടെ അടുത്തേക്ക് നടന്നു…. പക്ഷേ ആരെയും കാണാൻ കഴിഞ്ഞില്ല… തിരിച്ചു നടക്കാൻ തുടങ്ങിയ അവന്റെ കാലിൽ എന്തോ തട്ടി…. മാധവ് താഴേക്ക് നോക്കി…. “ഈ ബാഗ്…. നല്ല പരിചയമുണ്ടല്ലോ…. ഇത്…. ഭാമയുടെ ബാഗ് പോലെ തോന്നുന്നല്ലോ….” അവനാ ബാഗ് തുറന്നു…. അതിൽ നിന്നും ഭാമയുടെ ഐഡി കാർഡ് കിട്ടിയതും മാധവിന് അപകടം മണത്തു….

പക്ഷേ എവിടേക്ക് കൊണ്ടുപോയിക്കാണും എന്ന് അവന് ഉറപ്പിക്കാൻ കഴിഞ്ഞില്ല…. മാധവ് നാലുപാടും തിരഞ്ഞു…. കാറ്റടിച്ച് കരിയിലകൾ പറന്നപ്പോൾ കുന്നിൻ മുകളിലെ ക്ഷേത്രത്തിലേക്കുള്ള ആദ്യത്തെ പടിയിൽ ഭാമയുടെ വാച്ച് വീണ് കിടന്നത് അവൻ കണ്ടു…. മാധവിന്റെ കണ്ണുകൾ കുറുകി…. പേശികൾ വലിഞ്ഞുമുറുകി…. ഒരു നിമിഷം കൊണ്ട് അവനിലെ രാക്ഷസരൂപം ഉദയം കൊള്ളുകയായിരുന്നു….. അവന്റെ കാലുകൾ അതിവേഗം പടിക്കെട്ടുകൾ ഓടിക്കയറി….. .. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 9

Share this story