ലിവിംഗ് ടുഗെതർ : ഭാഗം 4

ലിവിംഗ് ടുഗെതർ : ഭാഗം 4

എഴുത്തുകാരി: മാർത്ത മറിയം

“മാർത്ത മറിയം ഇസ്രായേൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ ഒരു ജൂത കുടുംബത്തിലെ പുതിയ തല മുറ. കേരളത്തിൽ 10 ഓളം ബ്രാഞ്ച് ഉള്ള ജ്വല്ലറി ഷോപ്പ് ഉടമകൾ ആണ് അവളുടെ ഫാമിലി .അബ്ബാ ഐസക് ജോഷ്വേ ആബെന്ദന അമ്മ തെരേസ മാർഗരറ്റ് ആബെന്ദന പിന്നെ 2 ഇരട്ട സഹോദരി കളും ഇവ എലിസബത്തും എലീസ റൂത്തും 3 വയസ് പ്രായം .വെൽ സെൽറ്റിൽഡ് ഫാമിലി .” “ഇത്രയും മാത്രമേ അവളെ പറ്റി കിട്ടിയോളു .” ആമിയുടെ അടുത്ത കൂട്ടുകാരി നിവ്യ ഒരു തികഞ്ഞ ഡിക്ടറ്റീവ് പോലെ പറഞ്ഞു . “ഓഹ് അപ്പോൾ ഇന്ത്യൻസ് അല്ല അല്ലെ ..” ആമി ഒരു പുച്ഛത്തോടെ പറഞ്ഞു “നീ പുച്ഛം ഒന്നും ഇടേണ്ട .

ഇവളുടെ വീട് ഒക്കെ ഒന്നു പോയി കാണണം കൊട്ടാരം ആണെന്ന് കേട്ടത് .അത്രക്കും പൈസകാരാണ് .ബി ബ്ലോക്കിലെ എന്റെ ഫ്രണ്ട് പറഞ്ഞതാ .പക്ഷെ പുള്ളിക്കാരിനെ കണ്ടാൽ വല്യ ഭംഗി ഒന്നു ഇല്ലന്നാണ് പറഞ്ഞത് .” നിവ്യ പിന്നെയും തന്റെ അറിവ് നിരത്തി . “ഇന്ന് കാണാൻ പറ്റില്ലേ ..?” ആമി ഒരു പുരികം ഉയർത്തി കൊണ്ട് സംശയ ഭാവത്തിൽ ചോദിച്ചു . “ഇല്ലടാ ആ പെണ്ണിന് ന്തോ വയ്യാഞ്ഞിട്ട് നേരത്തെ പോയിന്നു .” നിവ്യ പറഞ്ഞു “നീ എല്ലാം ഡീറ്റൈൽഡ് ആയിട്ട് അനേഷിച്ചിട്ടുണ്ടാലോ .ഗുഡ് ഗേൾ ” ആമി നിവി യുടെ പുറത്ത് തട്ടി . നിവിയുടെ മുഖത്തു ഒരു അഭിമാന തിളക്കം വന്നു . “എനിക്ക് വാങ്ങി തരം എന്നു പറഞ്ഞ സാധനം എവിടെ ..?

“നിവി ചോദിച്ചു “വാടി ഇപ്പോൾ തന്നെ വാങ്ങി തരം ആമി” നിവിയെയും കൂട്ടി കടയിലേക്ക് നടന്നു . ” എടി ഡിഗ്രി കഴിഞ്ഞ് പഠിക്കുന്നില്ല ബിസ്സിനെസ്സ് ആണ് താല്പര്യം എന്ന് പറഞ്ഞിട്ട് നീ ന്തേയ് പിന്നെയും msc ക് ചേർന്നത് അതും ഇത്ര ദൂരത്തു….?” നിവി സംശയഭാവത്തിൽ ചോദിച്ചു. “കാരണം ഉണ്ടെന്നു കൂട്ടിക്കോളൂ “ഞാൻ വെറുതെ ഒന്നും ചെയ്യില്ല എന്നു എന്റെ നിവി മോൾക് അറിയാലോ.. നിവിയുടെ മുക്കിന് തുമ്പത്ത് പിടിച്ചുകൊണ്ടു ആമി പറഞ്ഞില്ല അതില്ല പക്ഷെ……some thing fishy നിവി ആമിയുടെ കൈ തട്ടി കൊണ്ട് പറഞ്ഞു മോൾ അപ്പം തിന്നാൽ മതി കുഴി എണ്ണണ്ട കേട്ടോടി ആമി അല്പം ഗൗരവത്തിൽ പറഞ്ഞു. പിന്നെ നിവി സംസാരിക്കാൻ നിന്നില്ല ആമി ഒന്നാതരം തിമിഗലം ആണ് ചുമ്മാ കൂടെ നിന്നാൽ തന്നെ ഇഷ്ടം പോലെ പൈസ തരും നിവി മനസ്സിൽ ഓർത്തു. *************

അബാദ് കസ്റ്റല്ല 4.30 pm ഡാ നീ ഇന്ന് ഫുട്ബോൾ കളിക്കാൻ വരുന്നോ..? ബൈക്കിൽ നിന്നും ഇറങ്ങികൊണ്ട് ബേസിൽ ചോദിച്ചു ഏയ്‌ ഇല്ലടാ ഒരു മൂഡ് ഇല്ല… നിസ്സംഗ ഭാവത്തിൽ ഷൈൻ പറഞ്ഞു. എന്നാ വേണ്ട ശെരി എന്നാ നാളെ കാണാം… ശെരി….. ഷൈൻ മറുപടി പറഞ്ഞു.. ഷൈനിന്റെ ഫ്ലാറ്റിൽ നിന്നും 100 മീറ്റർ അകലെ ആണ് ബേസിലിന്റെ വീട്. 3rd ഫ്ലോറിൽ 12c ആണ് ഷൈനിന്റെ ഫ്ലാറ്റ്. അവൻ ഡോർ തുറന്നു അകത്തു കയറി. എന്തോ ചീഞ്ഞു നാറുന്ന മണം അവനു കിട്ടി. എന്ത് മാരണം ആണാവോ എന്നു മനസ്സിൽ പഴിച്ചുകൊണ്ട് അവൻ അടുക്കളയിലേക് നടന്നു പോകുന്ന വഴി ബാഗ് സോഫയിലേക് വലിച്ചെറിഞ്ഞു.

അടുക്കള മുഴുവൻ fast ഫുഡ്‌ ന്റെ കവർ കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് കണ്ടിട്ട് തന്നെ അവന്റെ തല കറങ്ങി. കുറച്ചു റൂം ഫ്രഷ്നെർ എടുത്തു അടിച്ചു താൽക്കാലികം ആയ ഒരു ആശ്വാസം അവൻ കണ്ടെത്തി. മാർത്ത ഉണ്ടായിരുന്നപ്പോൾ എന്ത് വൃത്തി ആയിരുന്നു. മനസ് മാർത്തയിലേക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവൻ അതിനെ നിയന്ത്രിച്ചുകൊണ്ട് ടവൽ എടുത്തു കുളിക്കാൻ കയറി. കുളി കഴിഞ്ഞു ഇറങ്ങി ഒരു boxer എടുത്തു ധരിച്ചു. ഇനി ഒരണം പോലും ഇല്ല കഴുകിയത്. നാളെ ന്ത്‌ ചെയ്യും എന്ന് അവർ ഓർത്തു. പിന്നെയും അവന്റെ മടി ജയിച്ചു. ഒരു ഗ്ലാസ്‌ കോഫി എടുത്തു കൊണ്ട് അവൻ ഫോൺ ഉം എടുത്തു കൊണ്ട് ബാൽക്കണി യിലേക്ക് വന്നിരുന്നു…..

അൺലോക്ക് ചെയ്തപ്പോൾ 4 മിസ്സ്ഡ് കാൾ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടായിരുന്നു. Unknown നമ്പർ ആയത് കൊണ്ട് അവൻ നെറ്റ് on ചെയ്തു ട്രൂ കോളർ ൽ സെർച് ചെയ്തു അമേലിയ ആമി ഇവൾക്ക് ഇങ്ങനെ എങനെ എന്റെ നമ്പർ കിട്ടി എന്ന് ആലോചിക്കുമ്പോൾ തന്നെ വീണ്ടും ആ നമ്പറിൽ നിന്നും കാൾ വന്നു. എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ആവാതെ അവൻ പരവേശം കൊണ്ടു. അവൻ കാൾ കട്ട്‌ ചെയ്ത് ഫോൺ ഫ്ലൈറ്റ് മോഡ് ൽ ഇട്ടു. അവൻ കാണുകൾ അടച്ചിരുന്നു മർത്തയെയും ആമി യെയും താരതമ്യം ചെയ്തു. കാണാൻ സുന്ദരി ആമി തന്നെ ആണ്. പക്ഷെ മാർത്ത അവൾ ക് മാത്രമേ എന്നെ എല്ലാം കൊണ്ട് തൃപ്തി പെടുത്താൻ കഴിയൂ. ഒരു ബിയർ കഴിച്ചാൽ മാർത്ത ബെഡിൽ സ്വർഗം കൊണ്ട് വരും. ന്തൊക്കെയോ മനസ്സിൽ തെളിഞ്ഞപ്പോൾ ഷൈൻ ന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. *************

“മാർത്ത എന്ത് പറ്റി ..? ഒട്ടും വയ്യേ ” കല്യാണി മർത്തയുടെ കിടപ്പ് കണ്ടു ചോദിച്ചു . “ഇങ്ങനെ വയ്യാതാവും മര്യാദക് ഭക്ഷണം കഴിച്ചിട്ട് “എത്ര ദിവസം ആയി ഇവൾ .” മരിയ കെറുവിച്ചു .” മരിയയും കല്യാണിയും ആണ് മാർത്തയുടെ ഇപ്പോളത്തെ റൂം മേറ്റ്സ് 2 പേരും വേറെ വേറെ dep ൽ bsc ചെയുന്നു . “കുറച്ചു നേരം മിണ്ടാതെ ഇരിക്കാമോ ..? മനുഷ്യന്റെ തല പൊളിയുന്നു .” മാർത്ത വർധിച്ച ദേഷ്യത്തോടെ പറഞ്ഞു . 2 പേരും മുഖത്തോടെ മുഖം നോക്കി . ആദ്യം ആയിട്ടാണ് മാർത്ത ഇങ്ങനെ പെരുമാറുന്നത് . കല്യാണി മർത്തയുടെ ബെഡിൽ വന്നിരുന്നു അവളുടെ നെറ്റിയിൽ പതിയെ തലോടി . “മാർത്ത …” അവൾ നേർത്ത ശബ്‌ദത്തിൽ വിളിച്ചു . “ഉം ..” കൺതുറക്കാതെ മാർത്ത മൂളി . കല്യാണി :”നിനക്ക് എന്താ പറ്റിയത് ..?” (നിശബ്ദത ) “നിനക്ക് ഞങ്ങളൂടെ പറയാൻ പറ്റുന്നത് ആണെകിൽ പറയു .

നമ്മൾ 3 പേര് അല്ലാതെ വേറെ ആരും അറിയില്ല .എന്റെ അമ്മയാണെ സത്യം ” കല്യാണി അവളുടെ തലയിൽ തൊട്ട് പറഞ്ഞു . മാർത്ത പതിയെ കണ്ണ് തുറന്നു . അവളുടെ കണ്കോണില് നിന്നും കണ്ണീർ ഒഴുകി . “ഡാ പറയാൻ പറ്റിലകിൽ വേണ്ട .നീ കരയാതെ ഇരിക്ക് ” മരിയ വെപ്രാളം കൊണ്ട് പറഞ്ഞു . “നീ കണ്ണ് തുടക് ” ഒരു tissue പേപ്പർ മർത്തയ്ക് നേരെ നീട്ടികൊണ്ട് മരിയ പറഞ്ഞു . “നീ കുറച്ചു നേരം വെറുതെ ഇരിക് .relax ആവൂ ..ഞങ്ങൾ പുറത്ത് നിൽകാം .” കല്യാണി ബെഡിൽ നിന്നും എഴുനേറ്റുകൊണ്ട് മർത്തയുടെ മുടിയിൽ തലോടി പറഞ്ഞു . “വേണ്ടടാ ഞാൻ പറയാം .എത്ര കാലം എനിക്ക് ഇത് മറച്ചു വെക്കാൻ പറ്റും .എന്തായാലും എല്ലാവരും അറിയും ” എന്തോ സീരിയസ് ഇഷ്യൂ ആണെന്നു 2 പേർക്കും തോന്നി .

കല്യാണി മരിയ യുടെ മുഖത്തേക്ക് നോക്കി . മാർത്തയ്ക് വല്ലാതെ ശ്വാസം മുട്ടൽ അനുഭവപെട്ടു .ഞെഞ്ചിൽ കല്ല് വെച്ചത് പോലെ ഒരു ഫീൽ .ചിലപ്പോൾ ഇവരോട് ഉള്ളിൽ ഉള്ളത് പറഞ്ഞാൽ കുറച്ചു ആശ്വാസം കിട്ടുമെന്നു അവൾക് തോന്നി . “നമുക്ക് ടെറസ്സിൽ പോയി ഇരികാം .ഇപ്പോൾ ആണെകിൽ ആരും ഉണ്ടാവില്ല .” മരിയ ഒരു നിർദേശം പറഞ്ഞു . മാർത്തയ്ക്കും അത് നല്ലതാണെന്നു തോന്നി . അവർ 3 പേരും ടെറസിലേക് നടന്നു മാർത്തയുടെ ജീവിതത്തിന്റെ ചൂരുൾ അഴിക്കാൻ … തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 3

Share this story