മഴയേ : ഭാഗം 11

മഴയേ : ഭാഗം 11

എഴുത്തുകാരി: ശക്തി കല ജി

“യശസ്സ് ” എന്നെഴുതിയ തറവാടിന് മുന്നിൽ വണ്ടി നിന്നു… കുഞ്ഞു ദേവിയോടൊപ്പം ഉത്തരയേയും വരവേൽക്കാൻ പ്രകൃതി ഒരുങ്ങി മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു… തറവാടിനരുകിലെ താമരകുളത്തിൽ കുഞ്ഞു ദേവിക്കായി താമര പൂ വിടർന്നു കാറ്റിൽ പരിമളം വീശി……. അവരുടെ വരവറിയിച്ച് കൊണ്ട് നിലവറയിലെ കത്തിക്കാതെ വച്ചിരുന്ന വിളക്കിൽ ദീപം തെളിഞ്ഞു… ഹരിനാരായണദ്ദേഹം മിഴി തുറന്നു… അദ്ദേഹത്തിൻ്റെ മുഖം തെളിഞ്ഞു… ഇത്രയും വർഷങ്ങൾ കാത്തിരുന്ന സ്വത്ത് തൻ്റെ തറവാടിൻ്റെ പടിവാതിലിൽ എത്തിയിരിക്കുന്നതിൻ്റെ തെളിവായി താനേ തെളിഞ്ഞ ദീപം സാക്ഷി….

അദ്ദേഹം കൈകൾ കൂപ്പി തൊഴുതു കൊണ്ട് എഴുന്നേറ്റു….. തറവാടിനെ മുൻപിൽ എത്തിയിട്ടും ഉത്തര ഇറങ്ങണോ വേണ്ടയോ എന്ന് അറിയാതെ ബൈക്കിൽ തന്നെ ഇരുന്നു… അവളുടെ മുഖത്ത് അപരിചത്വത്തിൻ്റെ പരിഭ്രമം നിറഞ്ഞു നിന്നിരുന്നു…. ആരാണെന്ന് പോലും അറിയാത്ത ആളുടെ കൂടെ ഇത്രയും ദൂരം ആദ്യമായിട്ടാണ്… ഇതിപ്പോ ആവശ്യം എൻ്റേതായിപ്പോയി… ഒരു ജോലി ഇപ്പോൾ അത്യവശ്യമാണ്… ജോലി ശരിയായിട്ട് വേണം ഉണ്ണിയെ വിളിക്കാൻ… ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഗൗതമിൻ്റ കൈയ്യിൽ നിന്നും എൻ്റെ ബാഗു വാങ്ങി…

ഗൗതം പടിപ്പുരയുടെ അടുത്ത് തന്നെ വണ്ടി നിർത്തിയിട്ട് ബൈക്കിൽ നിന്നിറങ്ങി…. “ദാ ഇതാണ് ഞങ്ങളുടെ തറവാട് ” പിന്നെ ഒരു കാര്യം … അച്ഛൻ ഗൗരവക്കാരനാണ്, പെട്ടെന്ന് ദേഷ്യം വരും.. അതുകൊണ്ട് നോക്കിo കണ്ടുo നിന്നോണം’ എൻ്റെടുത്ത് തർക്കുത്തരം പറയുന്നതുപോലെ അച്ഛൻ്റെ അടുക്കൽ പോയി തർക്കുത്തരം പറയരുത് കേട്ടല്ലോ …ഗൗതം ഗൗരവത്തിൽ പറഞ്ഞു… “എന്നോട് എങ്ങനെ സംസാരിക്കുന്നോ അങ്ങനെതന്നെയാണ് ഞാൻ തിരിച്ചും സംസാരിക്കുന്നത്… അല്ലാതെ ഞാൻ ആരോടും തർക്കുത്തരം പറയണം എന്ന് വിചാരിച്ചു പറയുന്നതല്ല ” ഞാൻ ഉടനെ മറുപടി പറഞ്ഞു ” എന്തേലും പറഞ്ഞാൽ ഇതാ മറുപടി..

അച്ഛൻ പൊതുവേ ചൂടൻ ആണ് അതുകൊണ്ട് പറഞ്ഞതാ .. വെറുതെ വന്ന ദിവസം തന്നെ വാങ്ങി കൂട്ടണ്ട ” എന്ന് പറഞ്ഞ് ഗൗതം മുൻപോട്ട് നടന്നു ജോലി കിട്ടിയിട്ട് എത്രയും വേഗം ഇവിടെനിന്ന് താമസം മാറണം എന്ന് അവൾ മനസ്സിൽ കരുതി . ഉത്തര ആലോചനയിൽ ബാഗ് മുറുകെ കൈയ്യിൽ പിടിച്ചു കൊണ്ട് നിൽക്കുകയാണ് “വേഗം വാ… അച്ഛനറിഞ്ഞു കാണും നമ്മൾ വന്നത്….. ഇത്രയും നേരമായിട്ടും എന്തേ അകത്തേക്ക് വരാത്തത് എന്ന് വിചാരിക്കും” എന്ന് പറഞ്ഞു ഗൗതം മുമ്പോട്ടു നടന്നു ..

ഞാനും ഗൗതമിനൊപ്പം നടന്നു തുടങ്ങി… തറവാട്ടിലെ മുറ്റത്തേക്ക് നോക്കിയപ്പോഴാണ് അമ്പരന്നുപോയയത്… നല്ല ഭംഗിയുള്ള അന്തരീക്ഷം … ഇരുവശങ്ങങ്ങളിലും പവിഴമല്ലി ഇടതൂർന്ന് നിൽക്കുന്നുണ്ട്…. വരി വരിയായി പല നിറത്തിലുള്ള തെച്ചി പൂച്ചെടികൾ അതിൽ നിറയെ പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു…. പവിഴമല്ലിക്കിടയിൽ നന്ത്യാർവട്ടം പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്… നന്ത്യാർവട്ടം ചെടികൾ കാലപ്പഴക്കം കൊണ്ടാവണം ചെറിയ മരങ്ങൾ പോലെ തോന്നിച്ചു… അതിൽ പിച്ചിയും മുല്ലയും എല്ലാം ഇരുവശങ്ങളിലുമായി പടർന്നുപന്തലിച്ചു കിടക്കുകയാണ് ..

നിറയെ പൂക്കളും അവളുടെ മിഴികളിൽ അത്ഭുതം നിറഞ്ഞു…. ഏതോ വർണ്ണങ്ങൾ നിറഞ്ഞ പൂങ്കാവനത്തിൽ എത്തിയത് പോലെ അവൾക്ക് തോന്നി . ‘ മുറ്റം മുഴുവനും പട്ടുമെത്ത വിരിച്ചത് പോലെ പല നിറത്തിലുള്ളു പൂക്കൾ ചിതറി കിടന്നിരുന്നു…. എങ്ങും പല പൂക്കളുടെ സൗരഭ്യം കാറ്റിൽ ഒഴുകി നടന്നു.. ഹോ ഇത്രയും ഭംഗിയുണ്ടാവുമെന്ന് കരുതിയില്ല അമ്മയുടെ പൂക്കളോടുള്ള ഇഷ്ടം ഇവിടത്തെ ചുറ്റുവട്ടം കണ്ടാൽ മനസ്സിലാകുന്നുണ്ട് …. അവർ മുൻപോട്ട് പോകുo തോറും കാറ്റിൽ പുഷ്പങ്ങൾ അവരുടെ മേലെ വർഷിക്കുന്നുണ്ടായിരുന്നു…..

ഗൗതമിൻ്റെ മിഴികൾ അവളിൽ തന്നെ തങ്ങി നിന്നു അമ്മ വച്ചുകൊടുത്ത മുല്ലപ്പൂവ് കൂടാതെ ചെടികളിൽ നിന്ന് പൊഴിഞ്ഞ് വീഴുന്ന പൂക്കൾ അവളുടെ നീളൻ തലമുടിയെ അലങ്കരിച്ചു… ഉത്തരയതൊന്നും തട്ടിക്കളഞ്ഞില്ല.. അവളുടെ മിഴികൾ ചുറ്റുമുള്ള ഭംഗി ആസ്വദിക്കുകയായിരുന്നു….. ഒരു വശത്തായി താമരപ്പൊയ്ക അവളുടെ ശ്രദ്ധയിൽ പെട്ടു… ചെറിയ കാറ്റു വീശി തുടങ്ങി… കാറ്റിൻ്റെ വേഗതയ്ക്കനുസരിച്ച് പൊയ്കയിലെ ജലം ചെറുകെ ഇളകി തുടങ്ങി… വെള്ളം അധികം ഒന്നും ഇല്ലെങ്കിലും നിറയെ താമര ചെടി ഇലകൾ ജലത്തിന് മീതെ നീന്തി തുടിക്കുന്നത് പോലെ തോന്നി….

ഗൗതം മുൻപോട്ട് നടന്നു…. ഉത്തര അവനെ അനുഗമിക്കാതെ താമര കുളത്തിനരുകിൽ പോയി നിന്നു…. അതിലേക്ക് സ്വയം മറന്ന് നോക്കി നിന്നു…… ഗൗതം തിരിഞ്ഞ് നോക്കുമ്പോൾ ഉത്തര താമര പൊയ്കയിലേക്ക് നോക്കി നിൽക്കുകയാണ്… ഗൗതം പുഞ്ചിരിയോടെ ഉത്തരയുടെ അടുത്തേക്ക് നടന്നു….. അവനവളെ നെഞ്ചോട് ചേർത്ത് പിടിക്കാൻ തോന്നി….. അവളുടെ മിഴികളിൽ അസാധാരണമായ എന്തോ ഒരു ഭാവം…. “ഇത് വർഷം ഒരിക്കൽ ഇവിടുത്തെ നിലവറയിലെ ദേവിയെയും ദേവനേയും ആറാട്ടിന് കൊണ്ടുപോകുന്ന കുളമാണ് ….

ഇവിടെ ആരും കുളിക്കാറില്ല .. കുളിക്കാൻ പ്രത്യേകം കുളം തറവാടിന് അകത്ത് ഉണ്ട്…. ” ഗൗതമിൻ്റെ ശബ്ദം തൊട്ടരുകിൽ കേട്ടതും ഉത്തര ഞെട്ടലോടെ തിരിഞ്ഞു നോക്കി…’ അവളുടെ കണ്ണിൽ അത്ഭുതം നിറഞ്ഞിരുന്നു… ” ഞാൻ ഇവിടെ ആദ്യമായിട്ടാണ് വരുന്നത് പക്ഷേ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്….ഈ താമരപ്പൊയ്കയും ഈ കൈയ്യിലെ ഏലസ്സുഠ.. എല്ലാം …” ഉത്തര അത്ഭുതത്തോടെ പറഞ്ഞു… ” ഞാനൊരു സ്വപ്നം കണ്ടു…ഈ കഴുത്തിൽ താലിചാർത്തുന്നത്… പക്ഷേ അത് ഉത്തരയെ കണ്ടതിന് ശേഷമാ…. ”

ഗൗതം കുസൃതി ചിരിയോടെ പറഞ്ഞു… അവളുടെ മുഖത്ത് നാണം നിറഞ്ഞു… ഗൗതമത് കാണാതിരിക്കാൻ വീണ്ടും പൊയ്കയിലേക്ക് നോക്കി നിന്നു…. അപ്പോഴാണ് ശ്രദ്ധിച്ചത് പൊയ്കയുടെ നടുക്കായി ഒരു താമര പൂവ് വിടർന്നു നിൽക്കുന്നു… ” അത്ഭുതമായിരിക്കുന്നു ഇന്ന് താമര പൂവ് വിടർന്നിരിക്കുന്നു…. ചില പ്രത്യേക ദിവസങ്ങളിൽ മാത്രമേ താമര പൂവ് വിടരാറുളളു… “താൻ വന്നതിൻ്റെ ഐശ്വര്യമാടോ ” എന്ന് പറഞ്ഞ് ഗൗതം മുൻപോട്ട് നടന്നു… ഉത്തര ഒരു നിമിഷം ആ താമര പൂവിനെ നോക്കി നിന്നു….

അവളറിയാതെ കുഞ്ഞുദേവി അതിൽ നിന്ന് കൊണ്ട് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു…. ഉത്തര ഗൗതമിൻ്റെ പുറകിലായ് നടന്നു… ദൂരെ നിന്നെ കണ്ടു തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന നാലുകെട്ട് തറവാടിൻ്റെ ഉമ്മറത്ത് അക്ഷമനായി ഐശ്വര്യം നിറഞ്ഞ മുഖത്തോട് കൂടിയാൾ കാത്ത് നിൽക്കുന്നത്…. ഗൗതം അദ്ദേഹത്തെപ്പോലെയാണ് എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി….. മുഖത്ത് ഗൗരവഭാവം… നെറ്റിയിൽ കളഭ കുറിയും കഴുത്തിൽ രുദ്രാക്ഷമാലയും വലoകൈയ്യിൽ ചുവന്ന ചരടിൽ രക്ഷയുമണിഞ്ഞിരിക്കുന്നു….

തൊട്ടു മുൻപിൽ എത്തിയതു്o ബാഗ് താഴെ വച്ച് കൈകൂപ്പി തൊഴുത് പോയി…. തിരിച്ചും അദ്ദേഹം കൈകൂപ്പി തൊഴുതപ്പോൾ അത്ഭുതം തോന്നി… തൊട്ടു പിന്നിലായി സെറ്റുടുത്ത് പ്രായമുള്ള അമ്മ നിൽക്കുന്നുണ്ടായിരുന്നു… മുത്തശ്ശിയാവുമെന്ന് ഊഹിച്ചു….. അത് വരെ തന്നോട് വഴക്ക് കൂടി നടന്നയാൾ വിനയഭാവത്തോടെ കൈ കെട്ടി നിൽക്കുന്നു… അത് കണ്ടപ്പോൾ ചിരി പൊട്ടി വന്നെങ്കിലും അടക്കി വച്ചു വിനയഭാവത്തിൽ ഞാനും നിന്നു…. “കയറി വാ മക്കളെ… ഊണ് റെഡിയാക്കി വച്ചിട്ടുണ്ട്….

ആദ്യം ഊണ് കഴിച്ചിട്ട് വിശ്രമമൊക്കെ കഴിഞ്ഞാവാം ബാക്കി കാര്യങ്ങൾ ” എന്ന് മുത്തശ്ശി പറഞ്ഞപ്പോൾ അനുവാദത്തിനായ് ഗൗതമിൻ്റെ അച്ഛൻ ഹരിനാരയണനദ്ദേഹത്തെ നോക്കി…. അദ്ദേഹം മൗനാനുവാദം നൽകിയതും ഗൗതം പടവുകൾ കയറി മുത്തശ്ശിയുടെ അടുത്ത് ചെന്ന് കാൽ തൊട്ടു വണങ്ങി… കുനിഞ്ഞ് നിന്നു കൊണ്ട് തന്നെ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു…….. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു…ഗൗതം കയറിവരാൻ കണ്ണു കാണിച്ചു.. എന്നിട്ട് മുത്തശ്ശിയുടെ കാൽ തൊട്ടു വണങ്ങാൻ കണ്ണ് കൊണ്ട് കാണിക്കുന്നുണ്ട്… ഞാനൽപ്പം പരിഭ്രമത്തോടെ പടവുകൾ കയറി മുത്തശ്ശിയുടെ അടുത്തെത്തി….

കുനിഞ്ഞ് പാദങ്ങളിൽ സ്പർശിക്കും മുന്നേ എന്നെ തോളോട് ചേർത്ത് പിടിച്ചിരുന്നു… ” കുഞ്ഞ് ദേവിയുടെ ദീപം തെളിയിക്കാൻ യോഗ്യതയുള്ള കുട്ടിയുടെ സ്ഥാനം എൻ്റെ ഹൃദയത്തിലാണ് ” എന്ന് മുത്തശ്ശി എന്നെ ചേർത്തു പിടിച്ച് കൊണ്ട് പറഞ്ഞു… ” അമ്മേ ആ കുട്ടിക്ക് മുറി കാണിച്ച് കൊടുക്ക്.. കുറച്ച് ദിവസം താമസിക്കാനുള്ളതൊക്കെ കരുതിയിട്ടുണ്ടോ… ഇല്ലേൽ ഗൗതമിൻ്റെ കൂടെ ഇന്ന് തന്നെ കടയിൽ വേണ്ടതൊക്കെ വാങ്ങിക്കോണം… ഇവിടെ താമസിക്കുമ്പോൾ ഒന്നിനും ഒരു കുറവുണ്ടാവാൻ പാടില്ല ” എന്ന് ഗൗതമിനെ നോക്കി പറഞ്ഞിട്ട് ഹരിനാരായണനദ്ദേഹം തിരികെ നിലവറയിലേക്ക് പോയി…

മുത്തശ്ശി എനിക്കുള്ള മുറി കാണിച്ചു തന്നു…. മുത്തശ്ശിയുടെ മുറിയോട് ചേർന്ന മുറിയായിരുന്നു….. ആരു വന്നാലും മുത്തശ്ശിയുടെ മുറികടന്ന് വേണം ഉത്തര താമസിക്കുന്ന മുറിയിൽ എത്താൻ….. ” വസ്ത്രമൊക്കെ മാറി വന്നോളു… ഊണ് വിളമ്പി വയ്ക്കാം… നേരെ അടുക്കളയിലേക്ക് വന്നാൽ മതി” എന്ന് പറഞ്ഞ് മുത്തശ്ശി പറഞ്ഞു… മുത്തശ്ശി പോയി കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോഴാണ് ചിരിച്ച് പോയത്… തലയിൽ നിറയെ പൂക്കൾ…. പവിഴമല്ലിയും പിച്ചിയും മുല്ലപ്പൂക്കളും കൊണ്ട് അലങ്കരിച്ചത് പോലെയുണ്ട്…. ഒരെണ്ണം കൈയ്യിലെടുത്തു മണപ്പിച്ചു… ‘ആഹാ നല്ല വാസന…. ”

അതേയ് ഞാനും സഹായിക്കാൻ വരട്ടെ” എന്ന് ഗൗതം ചിരിയോടെ ചോദിച്ചു.. “ആ എനിക്ക് സഹായം ആവശ്യമുണ്ട്… വേഗം ഇങ്ങട് വായോ” മുത്തശ്ശിയാണ് മറുപടി പറഞ്ഞു… “ദാ വരുന്നു മുത്തശ്ശി ” എന്ന് പറഞ്ഞ് ഗൗതം തലയിൽ കൈവച്ചു കൊണ്ട് ചമ്മിയ ചിരി ചിരിച്ച് കൊണ്ട് പറഞ്ഞു… തിരിഞ്ഞ് പോകുമ്പോൾ എന്നെ നോക്കി കണ്ണിറുക്കി കാണിക്കാനും മറന്നില്ല… കൂടുതൽ അടുക്കരുത് എന്ന് വിചാരിചെങ്കിലും മനസ്സിൽ നിറയെ ഗൗതം ആണ്…. രണ്ടു ദിവസം പരിചയം മാത്രമുള്ളയാളെ ഇത്രമാത്രം മനസ്സിൽ കൊണ്ട് നടക്കുന്നതെന്താണ്… . അകലുവാൻ ശ്രമിച്ച് പരാജപ്പെട്ടു തുടങ്ങിയിരിക്കുന്നു….

ഗൗതമിൻ്റെ സാന്നിദ്ധ്യത്തിൽ ഞാൻ എല്ലാം മറന്ന് അവനിൽ മാത്രം കുടുങ്ങി പോവുന്നു… കതകടച്ചു…. ആദ്യം ഫോൺ എടുത്തു ഉണ്ണിയെ വിളിച്ചു… ദിവാകരേട്ടൻ താമസ സൗകര്യമെല്ലാം ഏർപ്പാടാക്കിയിട്ട് ഇന്നാണ് മടങ്ങിയത് എന്ന് പറഞ്ഞു…. ഉണ്ണിയോട് ഇവിടെ നടന്നത് എല്ലാം ചുരുക്കി പറഞ്ഞു:.. “മുത്തശ്ശൻ പറഞ്ഞത് പോലെ ഉത്തരേച്ചി സുരക്ഷിതമായ സ്ഥലത്ത് തന്നെയാണ് എത്തിയിരിക്കുന്നത്… ഞാനുo മുത്തശ്ശനും തറവാടിലുണ്ടാകുന്ന പ്രശ്നങ്ങൾ തീർക്കാൻ കണ്ടത് “യശസ്സ്” തറവാട്ടിലെ ഹരിനാരായണനദ്ദേഹത്തെയാണ്…. .. ഞാൻ ഇവിടെ കോയമ്പത്തൂര് വന്നതിനും ഒരു ലക്ഷ്യമുണ്ട്….

ആ ലക്ഷ്യം പൂർത്തിയാകുമ്പോൾ ഞാൻ മടങ്ങിയെത്തുo…. ഉത്തരേച്ചി എന്ത് പ്രശ്നം വന്നാലും കഴുത്തിലണിഞ്ഞിരിക്കുന്ന മാല ഊരി മാറ്റരുത്… അത് തിരിച്ച് വിഗ്രഹത്തിൽ ചാർത്തുന്നത് വരെ ഉത്തരേച്ചിയുടെ കഴുത്തിലുണ്ടാവണം..” എന്ന് ഉണ്ണി പറയുമ്പോൾ അവൻ്റെ വാക്കുകളിൽ ആകുല നിറഞ്ഞിരുന്നു… “ശരി ഉണ്ണി…. ഞാൻ പിന്നെ വിളിക്കാം” എന്ന് പറഞ്ഞ് ഫോൺ വച്ചു… നല്ല ക്ഷീണവും വിശപ്പും തോന്നി…. വേഗം മേല് കഴുകി ചുവന്ന നിറത്തിലുള്ള ദാവണി ധരിച്ചു… കതക് തുറന്നപ്പോൾ അപ്പുറത്തെ മുറിയിൽ മുത്തശ്ശിയിരുപ്പുണ്ട്…

മുത്തശ്ശിയുടെ മടിയിൽ കിടന്ന് എന്നെ ആദ്യം കണ്ടത് മുതലുള്ള കാര്യങ്ങൾ വള്ളി പുള്ളി വിടാതെ വിശദീകരിക്കുകയാണ്…. “എന്നാ മുത്തശ്ശി ഞങ്ങളുടെ മംഗല്യം… കാത്തിരിക്കാൻ വയ്യ “ഗൗതം കുസൃതിയോടെ ചോദിച്ചു… ” അവളുടെ തറവാട്ടിൽ നിന്ന് എടുത്ത് കൊണ്ട് വന്ന മാല തിരിച്ചേൽപ്പിക്കാൻ കഴിഞ്ഞാലേ ഈ ജന്മം നിങ്ങൾക്ക് ഒന്നുചേരാൻ കഴിയു… മറ്റന്നാൾ വെള്ളിയാഴ്ച തൊട്ട് പൂജകൾ തുടങ്ങുകയാണ്… . ആ കുട്ടി വ്രതം എടുത്ത് തുടങ്ങണം…. തിരിച്ചേൽപ്പിക്കാൻ കഴിഞ്ഞില്ല എങ്കിൽ സംരക്ഷകൻ്റെ മരണം നിശ്ചയം “മുത്തശ്ശി, യുടെ വാക്കുകൾ ഹൃദയത്തിൽ തുളച്ചുകയറുന്നത് പോലെ തോന്നി…..

“എന്നാൽ ഞാൻ തിരിച്ച് പോവുകയാണ്.. ഞാൻ കാരണം ആർക്കും ആപത്തുണ്ടാകാൻ പാടില്ല.’ ” ഞാൻ ഉറക്കെ പറഞ്ഞു പോയി. പെട്ടെന്ന് ഉത്തരയുടെ ശബ്ദം കേട്ട് മുത്തശ്ശിയും ഗൗതമും തിരിഞ്ഞു നോക്കി… ചുവന്ന ദാവണി ചുറ്റി വന്ന് നിൽക്കുന്ന ഉത്തരയെ ഗൗതം മുത്തശ്ശിയുടെ മടിയിൽ കിടന്നു കൊണ്ട് നോക്കി… ” കുട്ടി ഇങ്ങ് വന്നേ പറയട്ടേ.. എടുത്ത് ചാടി ഒരു തീരുമാനവും എടുക്കരുത്..” മുത്തശ്ശി വാത്സല്യത്തോടെ എന്നെ അടുത്തേക്ക് വിളിച്ചു… ഞാൻ മടിച്ച് മടിച്ച് മുത്തശ്ശിക്കരുകിൽ പോയി നിന്നു..

മുത്തശ്ശി എൻ്റെ കയ്യിൽ പിടിച്ച് അടുത്തിരുത്തി. “അത് പിന്നെ മുത്തശ്ശി ഞാൻ കാരണം ഇവിടത്തെ കുട്ടിക്ക് അപകടം സംഭവിച്ചാൽ ജീവിതത്തിൽ ഒരിക്കലും സമാധാനം ഉണ്ടാവില്ല . ഞാൻ തിരിച്ചു പോയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഇങ്ങോട്ടേക്ക് വരില്ലായിരുന്നു.” എന്ന് പറഞ്ഞ് കൊണ്ട് ഞാൻ ഗൗതമിനെ നോക്കി മുത്തശ്ശി വാത്സല്യത്തോടെ കവിളിൽ തലോടി. “അങ്ങനെയൊന്നും വിചാരിക്കേണ്ട ഓരോരുത്തരുടെ ജന്മം ഓരോ ലക്ഷ്യങ്ങൾ ഉദ്ദേശിച്ചുള്ളതാണ്. ആ ലക്ഷ്യം നിറവേറ്റാൻ ദൈവം നമ്മളെ നിയോഗിക്കുന്നു . അത് നമ്മൾ ഭംഗിയായി ചെയ്തു തീർക്കുന്നു.

അത്രയും കരുതിയാൽ മതി. ഇപ്പോൾ തിരിച്ചു പോയാൽ തന്നെ കുട്ടിക്ക് മാത്രമല്ല പ്രശ്നം ,ഉത്തരയുടെ അനിയക്കുട്ടൻ ഉണ്ണിക്കും പ്രശ്നമുണ്ടാകും. അമ്മയ്ക്കും മുത്തശ്ശനും ഇനിയും പ്രശ്നമുണ്ടാകും… ഈ ജന്മം നിങ്ങൾക്ക് ജീവിതത്തിൽ ഒരു സമാധാനം ഉണ്ടാവില്ല.. ഉത്തരയുടെ അച്ഛൻ്റെ തറവാട്ടിലെ ദേവിയുടെ സമ്മതമില്ലാതെ എടുത്ത് കൊണ്ട് വന്നതാണ് പ്രശ്നം…. സമ്മതപ്രകാരം ആയിരുന്നെങ്കിൽ ഇതിൽ കൂടുതൽ ഭാഗ്യം ഉള്ളവർ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു.. പൂജ വിധികൾ ഒന്നും നടത്താതെ എടുത്ത് കൊണ്ട് വന്നത് കൊണ്ട് ദുഷ്ടശക്തികൾ കൈകലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും…

അങ്ങനെയുള്ള ശക്തികളുടെ കയ്യിൽ അത് എത്തിപ്പെട്ടാൽ എത്തിപ്പെട്ടാൽ ഉത്തരയുടെ അച്ഛൻ്റെയും അമ്മയുടെയും തറവാട് നാശത്തിലേക്ക് പോകും .: അങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കണമെങ്കിൽ പൂജ വിധികളൊക്കെ ചെയ്ത് വ്രതമെടുത്ത് തിരികെ അച്ഛൻ്റെ തറവാട്ടിലെ ദേവി വിഗ്രഹത്തിൽ ചാർത്തണം.. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ . ഇപ്പോൾ മനസ്സിൽ തോന്നുന്ന ആകുലതകൾ എല്ലാം മാറ്റി വച്ച് ഗൗതമിൻ്റെ അച്ഛൻ പറയുന്നതുപോലെ അനുസരിക്കുക … ” “അങ്ങനെ ഒരു പരാജയം ഉണ്ടാവില്ല .. തിരിച്ചു പോയാൽ തന്നെ അടുത്ത തലമുറകളും ഇതിൻ്റെ ഫലം അനുഭവിക്കും…

ഈ ജന്മം തന്നെ ചെയ്തു തീർക്കേണ്ട കർത്താവ്യം പൂർത്തിയാക്കേണ്ട ചുമതല ഉത്തരയ്ക്കുണ്ട്.. അത് ഉത്തരയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. മറ്റാർക്കും സാധിക്കില്ല.. ” മുത്തശ്ശി പറയുന്നത് ശ്രദ്ധയോടെ ഞാൻ കേട്ടു ” ഞാൻ ശ്രമിക്കാം” അൽപം പതർച്ചയോടെയാണ് ഉത്തര മറുപടി പറഞ്ഞത് “ഭയപ്പെടേണ്ട എൻ്റെ ജീവിതത്തിൽ പരാജയം എന്നൊന്നില്ല.. ഞങ്ങളുടെ കാവൽ ദൈവങ്ങൾ എല്ലാം എന്നോടൊപ്പമുണ്ട് . അവർ എന്നെ കൈവിടില്ല എന്നുള്ള ഒരൊറ്റ വിശ്വാസമുണ്ട് . ഉത്തരയെ കണ്ടു പിടിച്ച് ഇവിടെയെത്തിക്കുന്നത് തന്നെ വലിയൊരു സമസ്യ ആയിരുന്നു .

ഒരു പാട് തടസ്സങ്ങളുണ്ടായെങ്കിലും നമ്മെ കാക്കുന്നവർ കൈവിടാതെ സുരക്ഷിതമായി ഇവിടെ എത്തിച്ചു. അതുതന്നെ വലിയൊരു കടമ്പയായിരുന്നു.. അത് തന്നെ നമ്മൾ എത്ര എളുപ്പത്തിലാണ് കടന്ന് വന്നത്.. ഇനി വെള്ളിയാഴ്ച തുടങ്ങി ഇരുപത്തിയൊന്നാം ദിവസo തിരികെ ഏൽപ്പിക്കാൻ ഉള്ളതെല്ലാം ഏൽപ്പിച്ചിരിക്കുo ധൈര്യം ആയിരിക്കു” ഗൗതം അവൾക്ക് ആശ്വാസവാക്കുകൾ പറഞ്ഞു . ഗൗതം പറയുന്നത് കേട്ടപ്പോൾ എനിക്ക് കുറച്ച് സമാധാനമായി… “വാ ഊണ് കഴിക്കാം” എന്ന് പറഞ്ഞ് മുത്തശ്ശി ഗൗതമിനെ മടിയിൽ നിന്നെഴുനേൽപ്പിച്ചു… മുത്തശ്ശി മുറിയിൽ നിന്ന് പോയി… ഗൗതം ഉത്തരയുടെ മിഴികളിലേക്കു് നോക്കിയിരുന്നു…. ”

ഞാൻ മരിക്കുന്നത് വിഷമമാണോ ” ഗൗതം ചോദിച്ചപ്പോൾ ഉത്തരയുടെ കണ്ണ് നിറഞ്ഞു.. അവൾ മുഖം കുനിച്ചു നിന്നു.. “എനിക്ക് വേണ്ടി ആരും ചെന്ന് അപകടത്തിൽപ്പെടരുത് എന്നാ ഞാൻ പറഞ്ഞത്… അല്ലാതെ മറ്റൊരർത്ഥം അതിൽ കാണണ്ട…” ഞാൻ പതർച്ചയോടെ പറഞ്ഞു… “എന്നാൽ പിന്നെ കണ്ണു നിറഞ്ഞതെന്താണ്” ഗൗതം കുസൃതിയോടെ ചോദിച്ചു കൊണ്ട് ഉത്തരയുടെ അടുത്തേക്ക് നടന്നു… ഞാൻ പെട്ടെന്ന് ഗൗതമിനെ തള്ളി മാറ്റി കൊണ്ട് മുറിയിൽ നിന്നിറങ്ങി.. അടുക്കളയിൽ ചെന്നപ്പോൾ മുത്തശ്ശി ഇലയിൽ കറികളൊക്കെ വിളമ്പുകയായിരുന്നു..

“പണ്ട് ഒരു പാട് കറിയും കൂട്ടാനുമൊക്കെ വച്ച് ശീലമായ കൈകളാ… പറഞ്ഞിട്ട് കാര്യമുണ്ടോ… ഇപ്പോ വയസ്സായി പണ്ടത്തെ പോലൊന്നും പറ്റുന്നില്ല… രാഗിണിയുള്ളപ്പോ ഞാൻ ഒന്നും അറിയണ്ടായിരുന്നു… ഇനിയിപ്പോ രാഗിണിയും വിഷ്ണുവും മറ്റന്നാൾ വരും.. ഗൗതം ആഴ്ചയിൽ രണ്ടു ദിവസം ഇവിടെ വരാമെന്ന് പറഞ്ഞിട്ടുണ്ട് “.. മുത്തശ്ശി ചോറ് വിളമ്പുന്നതിനിടയിൽ പറഞ്ഞു… എല്ലാവരും ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു… നല്ല വിശപ്പുണ്ടാരുന്നത് കൊണ്ട് ആരേയും നോക്കാതിരുന്ന് കഴിച്ചു. കഴിച്ച് കഴിഞ്ഞ് മുത്തശ്ശിയെ സഹായിച്ചു പോയി മുറിയിൽ കിടന്നതേ ഓർമ്മയുള്ളു ഉറങ്ങിപ്പോയി.. വൈകുന്നേരം ഗൗതമിൻ്റെ ശബ്ദം കേട്ടാണ് ഉണർന്നത്… മുത്തശ്ശിയുമായി കഥ പറച്ചിലാണ്…..

സമയം നോക്കി അഞ്ചു മണിയായിരിക്കുന്നു… എഴുന്നേറ്റ് മുഖം കഴുകി പുറത്തേക്കിറങ്ങി.. അവളുടെ പുറകേ ഗൗതമും മുത്തശ്ശിയും ഇറങ്ങി.. ഞാൻ ചുറ്റും നോക്കി.. അവസാനം ചൂലു കണ്ടു പിടിച്ചു… മുറ്റവും വഴിയും തുത്തു വൃത്തിയാക്കി വന്നപ്പോഴേക്ക് മുത്തശ്ശി വിളക്ക് വയ്ക്കാൻ എല്ലാം ഒരുക്കുന്നത് കണ്ടു…. ഉത്തര കൈകാലുകൾ കഴുകി മുത്തശ്ശിയുടെ കൂടെ കൂടി.. മുത്തശ്ശി ദീപം തെളിയിച്ച് നാമം ജപിക്കുമ്പോൾ ഉത്തരയും ഗൗതമും മുത്തശ്ശിയുടെ ഇരുവശങ്ങളിലുമായി ഇരുന്നു… രാത്രി കഞ്ഞി കുടിച്ച് കഴിഞ്ഞ് എല്ലാരും ഉറങ്ങാൻ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല… ഞാൻ കാരണം ഗൗതമിന് ഒന്നും സംഭവിക്കാൻ പാടില്ല…

എല്ലാവരും ഉറങ്ങാൻ കാത്തിരുന്നു… പതുക്കെ എഴുന്നേറ്റു മുത്തശ്ശിയുടെ മുറിയിലേക്ക് എത്തി നോക്കി…. മുത്തശ്ശി നല്ല ഉറക്കമായി എന്ന് മനസ്സിലായി…. ബാഗുമെടുത്ത് പതുക്കെ ഇരുട്ടത്ത് തപ്പി തടഞ്ഞ് ഒരു വിധത്തിൽ വാതിലിനരുകിൽ എത്തി… വാതിലിലെ കൊളുത്തെവിടെ എന്ന് തപ്പി തടഞ്ഞപ്പോൾ എന്തിലോ കൈവിരൽ തടഞ്ഞു.. ഗൗതമിൻ്റെ കൈയ്യിലെ രക്ഷയാണ് എന്ന് ആ ഇരുട്ടിലും ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു.. ആരോ എന്നെ തള്ളി മാറ്റി… നിമിഷങ്ങൾക്കകം ഹാളിലെ വെളിച്ചം തെളിഞ്ഞു.. തൊട്ടു മുന്നിൽ ഗൗതം..ലൈറ്റിട്ടത് ആരാണെന്ന് നോക്കിയപ്പോൾ കള്ളത്തരം കണ്ടു പിടിച്ച ഭാവത്തോടെ മുത്തശ്ശി നിൽക്കുന്നു. പിന്നെ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല… ബാഗുമായി തിരികെ മുറിയിലേക്ക് തന്നെ നടന്നു. …. തുടരും

മഴയേ : ഭാഗം 10

Share this story