മഞ്ജീരധ്വനിപോലെ… : ഭാഗം 15

മഞ്ജീരധ്വനിപോലെ… : ഭാഗം 15

എഴുത്തുകാരി: ജീന ജാനകി

“ഭാമേ എണീക്ക്… വീടെത്തി… ” പെട്ടെന്ന് അവൾ ഞെട്ടി ഉണർന്നു… ഇത്രയും നേരം മാധവിന്റെ നെഞ്ചോട് ചേർന്നാണ് ഇരുന്നതെന്ന് അറിഞ്ഞപ്പോൾ അവൾക്ക് ജാള്യത തോന്നി… അവൾ ആകെ ക്ഷീണിച്ചിരുന്നു… മാധവിന്റെ നെഞ്ചിലെ സുരക്ഷിതത്വത്തിൽ അവൾ മയങ്ങിപ്പോയതായിരുന്നു…. സാരിയൊക്കെ ഒന്ന് ശരിയാക്കിയ ശേഷം അവളും കാറിൽ നിന്നും ഇറങ്ങി… മാധവും ഭാമയും വീടിന് പുറത്ത് നിന്നു… ലക്ഷ്മിയും ഹരിതയുമായിരുന്നു അവരെ സ്വീകരിക്കാൻ നിന്നത്…. ലക്ഷ്മി ഇരുവരെയും ആരതിയുഴിഞ്ഞു…

ഹരിത നെറ്റിയിൽ ചന്ദനം അണിയിച്ചു… ശേഷം നിലവിളക്ക് ഭാമ ഏറ്റുവാങ്ങി… ലക്ഷ്മിയുടെ നിർദ്ദേശം അനുസരിച്ച് അവൾ വിളക്ക് പൂജാമുറിയിൽ വച്ച് തൊഴുതു…. “മഞ്ജീ മോളെ റൂമിലേക്ക് ആക്കിക്കൊടുക്ക്…. റെസ്റ്റ് എടുക്കട്ടെ…. റിസപ്ഷൻ ഇല്ലാത്തോണ്ട് പതിയെ ഒന്ന് ഉറങ്ങിയിട്ട് വന്നാൽ മതി….” ഭാമയ്ക് വല്ലാത്തൊരു ആശ്വാസം തോന്നി…. “ഏട്ടത്തീ….. ഏട്ടന് ഇച്ചിരി ദേഷ്യം കൂടുതലാണെന്നേ ഉള്ളൂ…. ആള് പാവാ…. കുഞ്ഞിലേ എന്നെ ജീവനായിരുന്നു…. ഇപ്പോഴും ഇഷ്ടമൊക്കെയാ…. പക്ഷേ അധികം ആരോടും മിണ്ടാറില്ല…

അമ്മയോട് പോലും….” “അതെന്താ…..” “അതൊക്കെ ഏട്ടൻ തന്നെ ചേച്ചിയോട് പറയും…..” “മ്…. ഇവിടെ ആരൊക്കെയാ താമസം…” “അച്ഛനും അമ്മയും ഞാനും ഏട്ടനും ഹരിത അമ്മായിയും അമ്മാവനും…. നിലവിൽ ഇത്ര പേരേ ഉള്ളൂ…. അവരുടെ മോളും ഉണ്ട്…. പക്ഷേ ഇപ്പോ ആള് ഹയർ സ്റ്റഡിക്ക് സ്റ്റേറ്റ്സിൽ പോയതാ… രണ്ട് ദിവസം കഴിയുമ്പോൾ വരും…. ആള് പാവമാ…. നമ്മളെ പോലെ ഫ്രണ്ട്ലി ആണ്… ഏട്ടന്റെ മുറപ്പെണ്ണ് ആണ്…” അത് കേട്ടപ്പോൾ ഭാമയ്ക് ഒരു കുഞ്ഞു അസൂയ തോന്നി…. “ചേച്ചിയ്ക് പാരയൊന്നും അല്ലാട്ടോ…. ഏട്ടന് ഋതു എന്നെ പോലെ തന്നെയാ… പിന്നെ ഞങ്ങടെ ഒരു കസിൻ ചേച്ചി ഉണ്ട്…

ദാക്ഷായണി… ദച്ചു എന്ന് വിളിക്കും… ഇവിടെ നിന്നാ പഠിക്കുന്നത്… വല്ലാത്ത സ്വഭാവമാ…. അധികം സംസാരം ഒന്നൂല്ല… ആ ചേച്ചിയ്ക്ക് ഒരു ഏട്ടനുണ്ടായിരുന്നു… ആ ഏട്ടൻ ആക്സിഡന്റിൽ മരിച്ചു… അതിന് ശേഷമാ ഇങ്ങനെ മാറിയത്…. മിക്കപ്പോഴും മുറിക്കുള്ളിൽ ആയിരിക്കും… ചിരിക്കാറു പോലുമില്ല…. അത്യാവശ്യത്തിന് മാത്രം സംസാരിക്കും…. ദേ ഇതാ ചേച്ചി മുറി…. ചേച്ചീടെ ഡ്രസ്സ് ഒക്കെ കബോർഡിൽ വച്ചിട്ടുണ്ട്….” ഭാമ മുറി നോക്കി…. അവളുടെ കണ്ണ് തള്ളിപ്പോയി…. റോയൽ ബെഡ്റൂം എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ…. ഇപ്പോ ശരിക്കും കണ്ടു…. ഇവിടുത്തെ മുറി ഭാമയുടെ വീട്ടിലെ ഹാളിന്റെ വലുപ്പമുണ്ട്…. വലിയ ഒരു ബെഡ്… ബെഡിന് ചുറ്റും കാർപ്പെറ്റ് വിരിച്ചിട്ടുണ്ട്… ബെഡിന് അടുത്തായി രണ്ടു സൈഡിലും ഓരോ ടേബിൾ വിത്ത് ലാമ്പ്…

ഒരു സൈഡിൽ വലിയൊരു സോഫ… വലിയൊരു കബോർഡ്…. മുകളിൽ വലിയ സീലിംഗ് ലൈറ്റ്സ്…. അവൾക്ക് അകത്തേക്ക് കയറാനൊരു മടി പോലെ തോന്നി….. “വാ ചേച്ചി…. ഞാൻ ഇതൊക്കെ അഴിച്ചു തരാം…..” ഭാമ പോയി കണ്ണാടിക്ക് മുന്നിൽ ഇരുന്നു…. മഞ്ജി പതിയെ അവളുടെ ആഭരണങ്ങളും പൂവും ഓരോന്നായി അഴിച്ചെടുത്തു…. “ചേച്ചി കുളിച്ചിട്ട് റെസ്റ്റ് എടുത്തോ…. ഞാൻ പിന്നെ വരാം….” “ശരി മോളേ….” ഭാമ ആഭരണങ്ങളെല്ലാം ജുവൽ ബോക്സിൽ എടുത്തു വച്ചു…. അപ്പോഴേക്കും ലക്ഷ്മി അങ്ങോട്ടേക്ക് വന്നു…. “ഞാൻ അമ്മയെ കാണാൻ വരാൻ തുടങ്ങിയതാ….” “എന്താ മോളേ…. എന്തേലും വേണോ മോൾക്ക്….”

“അതല്ല…. ഈ ആഭരണം ഏൽപ്പിക്കാൻ…..” “ഇത് മോളുടെ അച്ഛനും അമ്മയും മോൾക്ക് തന്നതാണ്… അവരുടെ അധ്വാനം… അതിന് ഏറ്റവും അർഹതപ്പെട്ട കൈയിൽ തന്നെയാണ് ഇരിക്കേണ്ടതും…. കേട്ടോ….” “ശരിയമ്മേ….” “മോള് ഫ്രഷായിക്കോ…. എന്തേലും വിഷമം ഉണ്ടെങ്കിൽ അമ്മയോട് പറയണം കേട്ടോ….. അമ്മായിയമ്മ ആയിട്ടല്ല അമ്മയായി കണ്ടാൽ മതി….” അവർ ഭാമയുടെ തലയിൽ തലോടി…. അവളുടെ കണ്ണുകൾ നിറഞ്ഞു… “എന്തുപറ്റി മോളേ….” “ഏയ്…. ഒന്നൂല്ല അമ്മേ….

വീട് ഓർമ വന്നു….” “അതിന് സങ്കടം ഒന്നും വേണ്ട…. നാളെ കഴിഞ്ഞുള്ള ദിവസം അങ്ങോട്ട് പോകാം… കിച്ചൂനോട് ഞാൻ പറയാം….” അവൾ തലയാട്ടി…. ലക്ഷ്മി അവളെ നോക്കി പുഞ്ചിരിച്ചിട്ട് പുറത്തേക്ക് പോയി…. ഭാമ ഒരു സാരിയും എടുത്ത് ബാത്ത്റൂമിലേക്ക് പോയി….. ************ മാധവ് റൂമിലേക്ക് വന്നപ്പോൾ ഭാമ ബെഡിൽ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു… അവൻ ശബ്ദമുണ്ടാക്കാതെ ബാത്ത്റൂമിൽ കയറി കുളിച്ച ശേഷം ഡ്രസ്സ് മാറി ഓഫീസ് റൂമിലേക്ക് പോയി…. അവന്റെ ഫോണിൽ നിറയെ അഭിനന്ദനപ്രവാഹം ആയിരുന്നു…. മനീഷ കറുപ്പ് ഡിപിയും സ്റ്റാറ്റസും ഒക്കെ ഇട്ടിരിക്കുന്നു വാട്ട്സ്ആപ്പിൽ….

“ഇവളെന്താ കരിദിനം കൊണ്ടാടുകയാണോ…..” അവൻ അവളുടെ സ്റ്റാറ്റസ് സീൻ ചെയ്തതും മാധവിന് മെസേജ് വന്നു…. “മാധു….” “യെസ്….” “ഐം സോ സാഡ്…” “വൈ…” “ഐ തിങ്ക് യൂ ആർ മൈ ബെസ്റ്റ് ഫ്രണ്ട്…. ബട്ട് നൗ ഐ റിയലൈസ് ദാറ്റ്, ദാറ്റ്സ് എ ബിഗ് ലൈ….” “ഹൗ….” “നിന്റെ ലൈഫിലെ ഏറ്റവും വലിയ കാര്യം…. നിന്റെ വിവാഹം നീ എന്നെ അറിയിച്ചില്ല…. മാത്രല്ല നിനക്ക് ഭാമികയെ ഇഷ്ടമാണെന്ന് പോലും പറഞ്ഞില്ല….” “ഇതൊക്കെ വളരെ അൺഎക്സ്പെക്ടട് ആയി നടന്നതാ…. അവൾക്ക് എന്നെയും എനിക്ക് അവളെയും അങ്ങനെ കാണാൻ കഴിയില്ല… കുറച്ചു നാൾ കഴിഞ്ഞ് ഒരു മ്യൂച്വൽ ഡിവോർസിന് ശ്രമിക്കാം….” “അവളത് സമ്മതിക്കോ….” “അവൾക്ക് എന്നെ പോലെ ഒരാൾ ചേരില്ല….

അവളെ എനിക്ക് ഇഷ്ടാ… പക്ഷേ പ്രണയം ഒന്നുമല്ല…. നല്ലൊരു ജീവിതം ഉണ്ട് അവൾക്ക്…. അതിന് ഞാൻ തടസം ആകാൻ പാടില്ല…. അതുകൊണ്ട് വെറുപ്പിച്ചിട്ട് ആണേലും അവളെക്കൊണ്ട് ഡിവോർസ് പേപ്പേർസിൽ ഒപ്പ് ഇടീപ്പിക്കണം….” “നല്ല തീരുമാനം… ഞാനും നിന്റെ കൂടെ ഉണ്ടാകും….” “മ്… ഓകെ ബൈ….” മാധവ് കണ്ണടച്ച് ആലോചിച്ചു…. “ഇഷ്ടമാണ് പെണ്ണേ…. പക്ഷേ നിന്നെ പ്രണയിക്കാനോ ചേർത്ത് നിർത്തുവാനോ എനിക്ക് കഴിയില്ല…. കാരണം ഞാൻ സ്നേഹിച്ചവർ എന്നെ വിട്ടു പോകും… എന്റെ അച്ഛനെയും അമ്മയെയും പോലെ…… അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടുകാരോട് പോലും ഞാൻ സ്നേഹം പ്രകടിപ്പിക്കാത്തത്….

അടുക്കും ചിട്ടയും ഇല്ലാതെ കുടിച്ചു നടക്കുന്ന എന്റെ ജീവിതത്തിലേക്ക് വിളിച്ച് അവളെ കൂടെ നഷ്ടപ്പെടുത്താൻ വയ്യ…. അതുകൊണ്ട് ഞാൻ നിന്നെ വേദനിക്കാൻ പോകുവാ….” മാധവിന്റെ കണ്ണുകൾ നിറഞ്ഞു… അവൻ റൂമിലേക്ക് പോയി… ഭാമ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു…. അവളെ ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിച്ച ശേഷം അവൻ ഡ്രസ്സ് മാറി പുറത്തേക്ക് പോയി….. ************ രാത്രി ഭാമയുടെ വീട് ഒച്ചയും അനക്കവും ഇല്ലാതെ കിടന്നു…. ശ്രീനാഥ് സോഫയിൽ കണ്ണടച്ച് ഇരുന്നു…. കുട്ടൻ റൂമിൽ… ദേവകി ആഹാരം വിളമ്പിയ ശേഷം എല്ലാവരെയും കഴിക്കാൻ വിളിച്ചു… ശ്രീനാഥ് – ഭാമ പോയപ്പോൾ വീടുറങ്ങിയ പോലെ….. ദേവകി – എന്റെ കുഞ്ഞ് കഴിച്ചു കാണുമോ എന്തോ….

പെട്ടെന്ന് കുട്ടന്റെ ഫോൺ ബെല്ലടിച്ചു… കുട്ടൻ – അച്ഛാ ഭാമയാ…. വീഡിയോ കാൾ…. ഹലോ മോളേ….. ഭാമ – ആഹാ… എല്ലാവരും കഴിക്കാൻ ഇരുന്നോ….. ദേവകി – നീ കഴിച്ചോ മോളേ…. ഭാമ – ഇല്ലമ്മേ…. ഞാൻ കിടന്നു ഉറങ്ങിപ്പോയി വന്നപ്പോൾ… എണീറ്റിട്ട് ഇച്ചിരി നേരമേ ആയുള്ളൂ…. ദേവകി – അവിടെയും ഇവിടത്തെ പോലെ തോന്ന്യാസത്തിന് നടക്കല്ലേ പെണ്ണേ…. ഭാമ – ഈ…. അച്ഛാ എന്താ ഇന്ന് സ്പെഷ്യൽ….. ശ്രീനാഥ് – മാമ്പഴപ്പുളിശ്ശേരിയും ബീറ്റ്‌റൂട്ട് തോരനും അച്ചാറും നല്ല മത്തി ഫ്രൈയും…. ഉഫ്…. കുട്ടൻ – നിന്റെ മത്തി ഞാനെടുത്തേ… ഭാമ – ഇത്രേം ഉണ്ടായിരുന്നേൽ കല്യാണം നാളെ നടത്തിയാൽ പോരായിരുന്നോ….

എന്റെ മത്തി….. ടാ കുരങ്ങാ…. നിന്റെ വയറിളകും നോക്കിക്കോ…. കുട്ടൻ – ഓടിക്കോ കുരുപ്പേ…. കിച്ചു എവിടെ… ഭാമ – പുറത്ത് പോയേക്കുവാ…. ഇപ്പോ വരും…. എന്താ ചങ്കിനെ കാണാതെ ഉറക്കം വരൂലേ…. കുട്ടൻ – അല്ല…. നീ അവനെ കൊന്നോ എന്നറിയാൻ ചോദിച്ചതാ…. ഭാമ – അയ്യോടാ പാവം….. അച്ഛാ, അമ്മേ, ഏട്ടാ ഗുഡ് നൈറ്റ്…. ഞാൻ നാളെ വിളിക്കാട്ടോ…. ഉമ്മ….. ദേവകി, ശ്രീനാഥ്, കുട്ടൻ – ഉമ്മ…. എല്ലാവരും സന്തോഷത്തോടെ ആഹാരം കഴിച്ച് എഴുന്നേറ്റു…. ഭാമ തന്റെ ഫോണിൽ ഫാമിലി ഫോട്ടോ നോക്കി….. “ഞാൻ ഇങ്ങനെ സംസാരിച്ചില്ലെങ്കിൽ നിങ്ങൾ ആരും ഒന്നും കഴിക്കാതെ മൂകമായി ഇന്നത്തെ ദിവസം കഴിഞ്ഞുകൂടും എന്ന് എനിക്ക് അറിയാം…

ഞാൻ മനസ് കൊണ്ട് ഇപ്പോഴും അവിടെയുണ്ട്….” അവൾ ഫോട്ടോയിൽ ചുംബിച്ചു… പതിയെ ഡോർ തുറന്ന് ബാൽക്കണിയിലേക്ക് ഇറങ്ങി…. ബാൽക്കണിയിലേക്ക് താഴെ നട്ടിരിക്കുന്ന മുല്ലവല്ലികൾ പടർന്നു കയറിയിട്ടുണ്ട്… നറുനിലാവ് വിരിഞ്ഞു വരുന്ന മുല്ലമൊട്ടുകളിൽ തട്ടി ചിതറുന്നു… കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു…. അന്തരീക്ഷമാകെ മുല്ലപ്പൂമണം നിറയുന്ന പോലെ…. ആകാശം നിറയെ നക്ഷത്രങ്ങൾ തിളങ്ങുന്നു… വല്ലാത്തൊരു ഭംഗി തോന്നി അവൾക്ക്…. അവൾ ബാൽക്കണിയിലെ ഊഞ്ഞാലിൽ ആകാശം നോക്കി ഇരുന്നു… ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും മാധവ് വരാത്തതുകൊണ്ട് അവനോടൊപ്പം കഴിക്കാമെന്ന് പറഞ്ഞ് ഭാമ മഞ്ജിയെ തിരിച്ചയച്ചു…. എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു….. ************

മാധവ് റൂമിലേക്ക് വന്നപ്പോൾ ഭാമയെ കണ്ടില്ല…. അപ്പോഴാണ് ബാൽക്കണിയിലെ വാതിൽ തുറന്നിരിക്കുന്നത് അവൻ ശ്രദ്ധിച്ചത്…. (ഇനി അങ്ങോട്ട് എന്ത് നടന്നാലും എന്നോട് ക്ഷമിക്കണേ ദൈവമേ…. അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാക്കാനാണ്…. – മാധവ് ആത്മ) അവൻ അവിടേക്ക് ചെന്നു… ഊഞ്ഞാലിൽ കുഞ്ഞിനെ പോലെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന ഭാമയെ അവൻ കണ്ടു…. നിലാവിന്റെ ശോഭയിൽ അവളുടെ മുക്കുത്തി വൈരം പോലെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു….

കാറ്റിന്റെ കരലാളനങ്ങളാൽ അവളുടെ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ മാടിയൊതുക്കാൻ ഉയർന്ന തന്റെ വിരലുകളെ അവൻ ശാസിച്ചു നിർത്തി… “ടീ…..” “മ്….. പോ ഏട്ടാ…. ഞാൻ ഉറങ്ങട്ടെ…” “ങേ…. ഓഹ്… തമ്പുരാട്ടി വീട്ടിലെ ഓർമ്മയിലാ….. ഇപ്പോ ശരിയാക്കി തരാം….” മാധവ് ഒരു ഗ്ലാസ് വെള്ളം കൈയിൽ എടുത്തു…. (ദൈവമേ കാണിക്കുന്നത് ചെറ്റത്തരമാ… അവളെന്റെ തല തല്ലി പൊളിക്കാതെ കാത്തോണേ….. -മാധവ്) അവൻ നേരേ അത് ഭാമയുടെ മുഖത്തേക്ക് ഒഴിച്ചു…. “അയ്യോ…. പ്രളയം…. വീട്ടിൽ വെള്ളം കേറിയേ…. അയ്യോ എന്റെ ചിപ്സ് നനഞ്ഞോ ന്തോ…. ങേ…. ഞാനിതെവിടാ… ആരാ…. ങേ… കാട്ടുപോ… അല്ല മാധവ് സർ….” “എന്തുവാടീ പിച്ചും പേയും പറയുന്നേ….”

അപ്പോഴാണ് ഭാമ അവന്റെ കയ്യിലെ ഗ്ലാസ് കണ്ടത്…. അവൾക്ക് എന്താണ് നടന്നതെന്ന് അപ്പോഴാണ് മനസിലായത്… “ടോ….. താനെന്തിനാ എന്റെ മേലേ വെള്ളം ഒഴിച്ചേ…..” “എന്റെ സ്ഥലത്ത് കേറി ഇരുന്നാൽ ഞാൻ വെള്ളം കോരി ഒഴിക്കും…. ഈ റൂമിൽ ഇത്രേം സ്ഥലം ഇല്ലേ….. എന്നിട്ടും നിനക്ക് എന്റെ ഊഞ്ഞാലേ കിട്ടിയുള്ളോ….” “അയ്യേ…. നിങ്ങളെന്താ ഇങ്ങനെ…. കുഞ്ഞു പിള്ളാരെ പോലെ….” “എന്റെ വീട്, എന്റെ മുറി, എന്റെ ഔദാര്യമാണ് ഈ താലി പോലും… അതുകൊണ്ട് ഇവിടെ എവിടേലും പോയി കിടക്കാൻ നോക്ക്….” ഭാമയ്ക് ശരിക്കും ദേഷ്യം വന്നു…. “ഞാൻ നിങ്ങളോട് ഇരന്ന് വാങ്ങിയതല്ല…

എന്റെ പോലും സമ്മതമില്ലാതെ എന്റെ കഴുത്തിൽ കെട്ടിയതാണ്….” “നിന്നെ രക്ഷിക്കാൻ ഞാൻ ചെയ്ത അബദ്ധമാണ് അത്…. പക്ഷേ നീ അത് മുതലെടുത്തു…. അഴിച്ചു കഴിയാമായിരുന്ന ആ ചരട് നീ കഴുത്തിൽ തൂക്കി നടന്നു…. അത് മാത്രമാണ് ഇങ്ങനൊരു കല്യാണത്തിൽ കൊണ്ട് എത്തിച്ചത്….” “ഞാൻ നിങ്ങടെ കാല് പിടിച്ചോ എന്നെ കെട്ടാൻ…..” “നിന്റെ അച്ഛനാ പിടിച്ചത്…. ആ മനുഷ്യനെ ഞാനും അതേ സ്ഥാനത്ത് കാണുന്നത് കൊണ്ട് എനിക്ക് അനുസരിക്കേണ്ടി വന്നു…. ആറുമാസം കഴിയുമ്പോൾ മ്യൂച്വൽ ഡിവോർസിന് അപേക്ഷിക്കാം… അതുവരെ ഈ റൂമിന് പുറത്ത് നമ്മൾ നല്ല ദമ്പതികൾ ആയിരിക്കും….” ഭാമ തറഞ്ഞു നിന്നു….

താലി കെട്ടി ഒരു രാത്രി പോലും കഴിഞ്ഞില്ല… അതിന് മുന്നേ അത് പൊട്ടിക്കുന്നതിനെ പറ്റിയാണ് മാധവ് പറയുന്നത്…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും മുഖങ്ങൾ അവളുടെ ഉള്ളിൽ തെളിഞ്ഞു… ഭാമ അവിടെ നിന്നും റൂമിലേക്ക് നടന്നു നീങ്ങി…. മാധവിന്റെ നെഞ്ച് പൊട്ടും പോലെ തോന്നി…. അവനിലുണ്ടാകുന്ന വികാരം തിരിച്ചറിയാൻ അവന് സാധിച്ചില്ല…. മാധവ് ഊഞ്ഞാലിൽ ഇരുന്ന് ആകാശത്തേക്ക് നോക്കി…. “പറഞ്ഞത് ക്രൂരതയാണ്…. പക്ഷേ അവളെന്റെ അടുത്ത് വരുമ്പോൾ ഇതുവരെ ഇല്ലാത്തൊരു ഫീൽ വരുന്നു…

അതിനെ മറയ്ക്കാനും അവളെന്നെ വെറുക്കാനും ഈ ദേഷ്യമേ മാർഗമായി മുന്നിലുള്ളൂ…. ഐം സോറി ഭാമ….” എപ്പോഴോ കാറ്റിന്റെ താരാട്ടിൽ അവൻ മയങ്ങി…. മാധവ് പുലർച്ചെ കണ്ണുതുറന്നു… സൂര്യനുദിച്ചിട്ടില്ല….ഫോണിൽ സമയം അഞ്ച്…. അവൻ റൂമിനുള്ളിലേക്ക് നടന്നു…. കട്ടിലിന്റെ കാൽഭാഗത്ത് തല വെച്ച് താഴെ കാർപെറ്റിൽ ഇരുന്നു ഉറങ്ങുകയായിരുന്നു…. കവിളിൽ കണ്ണുനീരിന്റെ പശിമയുണ്ട്…. അവൻ പതിയെ അവളെ കോരിയെടുത്ത് ബെഡിൽ കിടത്തി…. പുതപ്പ് എടുത്ത് പുതച്ചു കൊടുത്തു… അവളെ ഒന്ന് നോക്കിയ ശേഷം ഡ്രസ്സ് മാറ്റി ജിം സെറ്റ് ചെയ്ത റൂമിലേക്ക് പോയി… ************

ഭാമ കൺപോളകൾ വലിച്ചു തുറന്നു… ഒരുപാട് കരഞ്ഞത് കൊണ്ടാകാം കണ്ണൊക്കെ നീറുന്നു…. പെട്ടെന്നാണ് അവൾ കിടക്കുന്ന സ്ഥലം ശ്രദ്ധിച്ചത്…. ബെഡിൽ പുതച്ചു കിടക്കുന്നു… തനിയെ ബെഡിൽ കയറി കിടക്കാൻ ചാൻസില്ല… ആരോ കിടത്തിയിട്ട് മൂടിയ പോലുണ്ട്…. അവൾ ഊഞ്ഞാലിനടുത്തേക്ക് പോയി… മാധവില്ല….. അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. “നിങ്ങൾ എന്തൊക്കെയോ മറയ്ക്കുന്നു…. എന്റെ മുന്നിൽ അഭിനയിക്കുകയാണ് നിങ്ങൾ…. അധികം വൈകാതെ നിങ്ങടെ ഈ അഭിനയം ഞാൻ പൊളിച്ചടുക്കും…. ഭാമയാ പറയുന്നേ….”.. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 14

Share this story