മഴയേ : ഭാഗം 12

മഴയേ : ഭാഗം 12

എഴുത്തുകാരി: ശക്തി കല ജി

ഗൗതമിൻ്റെ കൈയ്യിലെ രക്ഷയാണ് എന്ന് ആ ഇരുട്ടിലും ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു.. ആരോ എന്നെ തള്ളി മാറ്റി… നിമിഷങ്ങൾക്കകം ഹാളിലെ വെളിച്ചം തെളിഞ്ഞു.. തൊട്ടു മുന്നിൽ ഗൗതം..ലൈറ്റിട്ടത് ആരാണെന്ന് നോക്കിയപ്പോൾ കള്ളത്തരം കണ്ടു പിടിച്ച ഭാവത്തോടെ മുത്തശ്ശി നിൽക്കുന്നു. പിന്നെ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല… ബാഗുമായി തിരികെ മുറിയിലേക്ക് തന്നെ നടന്നു… ഞാൻ കാരണം ഗൗതമിന് ആപത്തുണ്ടാവരുതെന്നേ കരുതിയുള്ളു… എന്തോ അവൾക്ക് അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല…

കുറച്ച് നേരം ജനാല തുറന്നിട്ട് വെറുതെ ഇരുട്ടിലേക്ക് നോക്കി നിന്നു… അച്ഛനുള്ളത് വരെ ഒരു തരി പോലും വിഷമം അനുഭവിച്ചിട്ടില്ല… കട്ടിലിൽ ബാഗ് വച്ചു അതിനു മുകളിൽ തല ചായ്ച്ചിരുന്നു എപ്പോഴോ ആണ് ഉറങ്ങിയത്… രാവിലെ എഴുന്നേൽക്കുമ്പോൾ ആരുടെയും ശബ്ദം കേട്ടില്ല… മുത്തശ്ശി ചിലപ്പോൾ അടുക്കളയിലായിരിക്കുo…. വേഗം കുളിച്ച് മാറാനുള്ള വസ്ത്രമെടുത്തു… ” കുളത്തിൽ കുളിക്കണേൽ അടുക്കളയുടെ കിഴക്കേ വശത്തൂടെ പോയാൽ മതി… അവിടെ തന്നെ ഈറൻ മാറാനുമുള്ള സൗകര്യം ഉണ്ട്.. വ്രതം തുടങ്ങിയാൽ കുളത്തിൽ കുളിച്ചാണ് ദേഹശുദ്ധി വരുത്തുക… ഇന്ന് ഒന്ന് പോയി നോക്കുട്ടോ.. ആണുങ്ങൾ ആരും ഈ സമയത്ത് അങ്ങോട്ടേക്ക് വരില്ല…” മുത്തശ്ശി മുറിയുടെ വാതിൽക്കൽ നിന്നു പറഞ്ഞു.

“ശരി മുത്തശ്ശി…” ക്ഷമിക്കണം ഞാൻ ഇന്നലെ പെട്ടെന്നൊരു തോന്നലിൽ പോകാൻ തീരുമാനിച്ചതാണ്.. ” അത് പറയുമ്പോൾ കുറ്റബോധം കൊണ്ട് മുഖമുയർത്താനായില്ല.. “സാരമില്ല കുട്ടി…. ഉത്തരയുടെ സ്ഥാനത്ത് ആരായാലും അത് തന്നെ ചെയ്യു…. നീ അവൻ്റെ അരികിൽ ഉള്ളിടത്തോളം കാലം ഗൗതമിന് ഒരാപത്തും ഉണ്ടാവില്ല…” മുത്തശ്ശി ഉറച്ച സ്വരത്തിൽ പറഞ്ഞു… ” ഇല്ല.. ഇനി ഞാൻ എങ്ങോട്ടും പോവില്ല… എന്തും നേരിടാൻ ഞാൻ തയ്യാറാണ്” ഞാൻ ധൈര്യത്തോടെ പറഞ്ഞു.. “എന്നാൽ വേഗം കുളിച്ചിട്ട് വാ..ഗൗതം ഉത്തരയെ കടയിൽ വിളിച്ച് കൊണ്ട് പോകാം എന്ന് പറഞ്ഞിട്ടുണ്ട്…. മടി കൂടാതെ ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കോണം ട്ടോ…

ഇത് സ്വന്തം തറവാടായി കരുതിയാൽ മതി… ഇവിടെ ആൾക്കാരും ഉത്തരയ്ക്ക് സ്വന്തം ആകാൻ പോകുന്നവരാണ്…. അതു കൊണ്ട് മടി വേണ്ട… കേട്ടല്ലോ “.. മുത്തശ്ശി അത്രയും പറഞ്ഞിട്ട് തിരിഞ്ഞു നടന്നു… ഞാനുo മുത്തശ്ശിയുടെ പുറകേ നടന്നു… അടുക്കളയിൽ ചെന്നതും കുളത്തിലേക്ക് പോകാനുള്ള വഴി കാണിച്ചു തന്നു… അടുക്കളയിൽ നിന്ന് ഒരു ഇടനാഴിയിലുടെ പോയി അeങ്ങ അറ്റം ചെന്നാൽ കുളമാണ്… കുളം കണ്ടപ്പോൾ അന്തിച്ചു നിന്ന് പോയി… ആധുനിക പണികളോടുകൂടിയ ഒരു സ്വിമ്മിംഗ് പൂൾ…. ഒരു വശത്തൂടെ വെള്ളത്തിലേക്കിറങ്ങാൻ പടവുകൾ ഉണ്ട്… ചുറ്റും മരങ്ങൾ ഉണ്ടെങ്കിലും വെള്ളത്തിലേക്ക് വീണിട്ടില്ല… എത്ര പെട്ടെന്നാണ് ജീവിതം മാറി മറിഞ്ഞത്…

ഗൗതമിനെ ഓർക്കുമ്പോൾ മനസ്സിനൊരു കുളിർമയാണ്.. എന്നോട് ദേഷ്യമുണ്ടാവും….. ഇന്ന് തന്നെ ക്ഷമ ചോദിക്കണം…. ഞാനരികിൽ ഉള്ളിടത്തോളം കാലം ഗൗതമിന് ഒരിക്കലും പരാജയം സംഭവിക്കില്ല എന്നാണ് മുത്തശ്ശി പറഞ്ഞത്…. ഒപ്പമുണ്ടാവും എന്ന് വാക്ക് കൊടുക്കണം….. കുളത്തിൽ ഒന്ന് മുങ്ങി കുളിച്ചപ്പോഴേക്ക് മനസ്സും ശരീരവും തണുത്തു… മഞ്ഞ ദാവണി ചുറ്റി…. തോർത്തിൽ നീളൻ മുടി ചുറ്റികെട്ടിവച്ചു… അടുക്കളയിൽ ചെന്നപ്പോൾ മുത്തശ്ശി രാവിലത്തേക്കിനുള്ള പുട്ടും കടലക്കറിയും വച്ച് കഴിഞ്ഞു… ” ” .. ഗൗതമിൻ്റെ കുറച്ച് കൂട്ടുകാർ വന്നിട്ടുണ്ട്.. അവർ ഹാളിലുണ്ട്…

അവരും വ്രതം തുടങ്ങി ഇരുപത്തിയൊന്ന് ദിവസം ഇവിടെ തന്നെ കാണും…അവരൊക്കെ പട്ടണത്തിൽ ഉള്ളവരാ.. …കുട്ടി പോയി ഒരുങ്ങിക്കോളു…. നേരത്തിന് ഒരുങ്ങിയിറങ്ങിയില്ലേൽ ഇവിടെ വിട്ടിട്ട് പോകും… അവനും മുത്തശ്ശനെ പോലെ മൂക്കത്താ ശുണ്ഠി..”എന്ന് മുത്തശ്ശി പറഞ്ഞ് തീർന്നില്ല അപ്പോഴേക്ക് ആള് അടുക്കളയിൽ എത്തി… പക്ഷേ എന്നെ കണ്ടതും മുഖം തിരിച്ചു കൊണ്ട് തിരികെ പോയി.., ഇന്നലത്തെ ദേഷ്യമാവും…. ഉത്തരയ്ക്ക് വിഷമം തോന്നി… ഹാളിൽ ചെന്നപ്പോൾ ഒരു ആൺക്കുട്ടിയും രണ്ടു സുന്ദരികളായ പെൺകുട്ടികളും ഇരിക്കുന്നു… അവർക്കരികിലായി ഗൗതം ഇരുന്ന് കൊണ്ട് എന്തോ തമാശ പറഞ്ഞ് ചിരിക്കുകയാണ്… അവരെ നോക്കി നടന്നത് കൊണ്ടാവണം മുൻപിൽ കിടന്ന കുഞ്ഞുമേശ കണ്ടില്ല…

അതിൽ തട്ടി ഒരു വശത്തേക്ക് വീണ് പോയി.. അവിടെയിരുന്നവർ പൊട്ടിച്ചിരിക്കുന്നതല്ലാതെ ആരും അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചില്ല… ഉത്തരയ്ക്ക് കരച്ചിൽ വന്നു… ഗൗതം എഴുന്നേൽക്കുന്നതിന് മുന്നേ അവൾ ഒരു വിധത്തിൽ തപ്പി തടഞ്ഞു എഴുന്നേറ്റു… ” ഇതാണോ മുത്തശ്ശി പറഞ്ഞ ആള്…. ഇതൊക്കെ വെറുo തട്ടിപ്പായിരിക്കും… പണം ഉള്ള തറവാട്ടുകാരെ പാട്ടിലാക്കാനുള്ള തന്ത്രം…. ഇന്നത്തെ കാലത്ത്: ഇങ്ങനെയൊക്കെ ആരേലും വിശ്വസിക്കുമോ ” എന്ന് നിവേദാ പുച്ഛത്തോടെ പറഞ്ഞു…. “ഉത്തരാ ഇത് മീര… മീരയുടെ ഏട്ടൻ മാധവ്…പിന്നെ ഒരനിയൻ കൂടിയുണ്ട് അവൻ വന്നില്ല….

പിന്നെ ഇത് നിവേദാ. .. ഇവർ എല്ലാം എൻ്റെ കൂട്ടുകാരാണ്”… ഇപ്പോൾ പോയി ഒരുങ്ങിക്കോളു…. നമ്മൾ ഒരുമിച്ചാ ഷോപ്പിംഗിന് പോകുന്നത് “…. അപ്പോൾ വിശദമായി പരിചയപ്പെടാം”. എന്ന് ഗൗതം പറഞ്ഞു… നിവേദ ഗൗതമിനോട് ചേർന്നാണ് ഇരിക്കുന്നത്…. അവളുടെ കണ്ണുകളിൽ തന്നോടുള്ള പുച്ഛം തെളിഞ്ഞ് കാണാം… മീരയുടെയും മാധവിൻ്റെയും കണ്ണുകളിൽ അത്ഭുതമാണ്…. നിവേദയുടെ നോട്ടത്തിലും പെരുമാറ്റത്തിലും എനിക്ക് നല്ല ദേഷ്യം വന്നെങ്കിലും സ്വയം നിയന്ത്രിച്ചു…. ഗൗതമിൻ്റെ കൂട്ടുകാരെ പറഞ്ഞാൽ അവന് ഇഷ്ടമാകണമെന്നില്ല… തൽക്കാലം മറുപടി പറയാതിരിക്കുന്നതാണ് നല്ലത്….

”ശരി “എന്ന് മാത്രം പറഞ്ഞ് കൊണ്ട് അവൾ മുറിയിൽ പോയി ഒരുങ്ങി… വേഗം സാരി മാറി…. മനസ്സിലെന്തോ ഒരു വിഷമം പോലെ… നിവേദാ എന്നെ ഇത്ര തരം താണ രീതിയിൽ സംസാരിച്ചിട്ടും ഗൗതം ഒരു വാക്കു കൊണ്ട് പോലും പ്രതികരിച്ചില്ലല്ലോ…. അപ്പോൾ അവൻ്റെ മനസ്സിലെന്താണ്…. ഗൗതമിനെക്കുറിച്ച് ഓർക്കാൻ പോലും അർഹതയില്ല… അവളുടെ കണ്ണ് നിറഞ്ഞു… ബാഗിൽ നിന്നും പേഴ്സും ഫോണും എടുത്തു… ഫോണിൽ ബാങ്ക് ബാലൻസ് നോക്കി…. കൈയ്യിലെ കുഞ്ഞുമോതിരവും സ്വർണ്ണവളയും ഊരി.. എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ ഫോൺ പേഴ്സിൽ വച്ചു…. കൈയ്യിൽ സാരിയുടെ നിറത്തിൽ കരിനീല കുപ്പിവളകൾ അണിഞ്ഞു.. തലമുടി ഒന്നൂടി ഒതുക്കി കുളി പിന്നൽ പിന്നി അടിയിൽ ഒരു ക്ലിപ്പ് ഇട്ടു തിരിഞ്ഞപ്പോൾ മുത്തശ്ശി നിൽക്കുന്നു.. ”

കഴിച്ചിട്ട് പോവാംട്ടോ “… മുത്തശ്ശി ചിരിയോടെ പറഞ്ഞു… ” ദാ വരുവാ മുത്തശ്ശി.. ” എന്ന് പറഞ്ഞ് ഞാൻ മുത്തശ്ശിയുടെ പുറകേ നടന്നു… ഗൗതമിൻ്റ അരികിൽ കിടക്കുന്ന കസേരയിൽ മുത്തശ്ശി എന്നെ പിടിച്ചിരുത്തി.. നിവേദ ഗൗതമിൻ്റെ അപ്പുറത്തെ വശത്ത് ഇരുപ്പുണ്ട്…. നിവേദയുടെ കണ്ണിൽ ദേഷ്യം നിറഞ്ഞു… അവൾ കൂടുതൽ ഗൗതമിനോട് ചേർന്നിരുന്നു… എനിക്കെന്തോ കരച്ചില് വരുന്നുണ്ടായിരുന്നു… മുത്തശ്ശി പുട്ടും കടലക്കറിയും വിളമ്പി തന്നു…. ഞാൻ മുഖമുയർത്തി നോക്കാതെ വേഗം കഴിച്ചു എഴുന്നേറ്റു…. ആദ്യമേ മുറ്റത്തിറങ്ങി… മുറ്റത്തെ പൂക്കളുടെ സൗന്ദര്യം ആസ്വദിച്ചു നിന്നു.. അപ്പോഴാണ് മാധവ് ഇറങ്ങി വന്നത്…. അവൻ ഒരു നിമിഷo അവളെ തന്നെ നോക്കി നിന്നു..

“ഉത്തരയ്ക്ക് ചെടികൾ ഒരുപാട് ഇഷ്ട്ടമാണ് എന്ന് തോന്നുന്നു ” മാധവ് ചിരിയോടെ ചോദിച്ചു… “അതെ ” എന്ന് മാത്രം മറുപടി പറഞ്ഞിട്ട് വീണ്ടും മുറ്റത്തെ ചെടികളെ നോക്കി നിന്നു… “മാധവേട്ടാ അച്ഛൻ വിളിച്ചിരുന്നു:.. അനിയൻകുട്ടന് ബോധം വന്നു… നമ്മളെ കാണണം എന്ന് പറഞ്ഞു ” മീര അൽപ്പം പരിഭ്രമത്തോടെ പറഞ്ഞു…. “അതെയോ എന്നാൽ നമ്മുക്കുടനെ പോവാം.. “ഉത്തരാ വേറൊരു ദിവസം വരാം..ഒരത്യാവശ്യ കാര്യമുണ്ട് വേഗം പോകണം… എന്തെങ്കിലും ആവശ്യമുണ്ടേൽ ഈ നമ്പറിൽ വിളിച്ചാ മതി… സ്വന്തം ഏട്ടനാണെന്ന് കരുതിയാൽ മതി… ” മാധവ് വിസിറ്റിംഗ് കാർഡ് പോക്കറ്റിൽ നിന്ന് എടുത്ത് കൊടുത്തു..

“ശരി മാധവേട്ടാ ” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് വിസിറ്റിംഗ് കാർഡ് കൈയ്യിൽ വാങ്ങി പേഴ്സിൽ വച്ചു… “എന്നാൽ ശരി ഉത്തരേച്ചി ഞങ്ങൾ പോയിട്ട് വരാം “…. നിവേദ ഇവിടെയുണ്ടാവും.. കുറച്ച് നാവുണ്ടന്നേയുള്ളു പാവമാ” മീര ചിരിയോടെ പറഞ്ഞു. … ഉത്തര മറുപടിയായി പുഞ്ചിരിക്കുക മാത്രം ചെയ്തു.. മാധവും മീരയും ഗൗതമിനോടും മുത്തശ്ശിയോടും പറഞ്ഞിട്ടിറങ്ങി… “സെറ്റുസാരി വാങ്ങണംട്ടോ.. പിന്നെ മഞ്ഞയും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളും… പുതിയത് തന്നെ ധരിക്കണം…. പിന്നേ നിലവിളക്കും മറക്കരുത്.. പിന്നെയുള്ളത് ഇതിൽ എഴുതിയിട്ടുണ്ട്,…” മുത്തശ്ശി ഒരു ലിസ്റ്റ് എഴുതിയപേപ്പർ എൻ്റെ കൈയ്യിൽ തന്നു… “ശരി മുത്തശ്ശി മറക്കാതെ വാങ്ങാം.. ” എന്ന് പറഞ്ഞ് ലിസ്റ്റും പേഴ്സിനുള്ളിൽ വച്ചു… ഹരിനാരാനദ്ദേഹം കൈയ്യിൽ ഒരു പൊതിയുമായി വന്നു….. ”

ഇതാ ഇത് കൈയ്യിൽ വച്ചോളു… വല്ല ആപത്തും വരികയാന്നേൽ ഇതിൽ ഉള്ള പൂക്കൾ വിശിയെറിഞ്ഞാൽ മതി….” എന്ന് പറഞ്ഞ് എൻ്റെ കൈയ്യിൽ തന്നു… എന്ത് ആപത്ത് വരാനാണ് എന്ന് ചോദിക്കണമെന്ന് വിചാരിച്ചെങ്കിലും ഗൗതം പറഞ്ഞത് ഓർമ്മ വന്നു… ചിലപ്പോ ഞാൻ അങ്ങനെ ചോദിക്കുന്നത് തർക്കുത്തരമായി തോന്നിയലോ എന്ന് കരുതി വിനയത്തോടെ അദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്നും ഇരു കൈയ്യു നീട്ടി വാങ്ങി കൊണ്ട് തൊഴുതു… ഗൗതം കാർ സ്റ്റാർട്ട് ചെയ്തു….. ഞാൻ പുറകിലത്തെ ഡോർ തുറന്ന് കയറിയിരുന്നു.. അദ്ദേഹം തന്നത് ബാഗിൽ സൂക്ഷിച്ച് വച്ചു..

.. നിവേദ മുൻപിൽ കയറി… കടയിലേക്ക് പോകുന്ന വഴി അവർ രണ്ടു പേരു്o എന്തോക്കെയോ തമാശകൾ പറഞ്ഞ് ചിരിക്കുന്നുണ്ട്.. ഞാൻ അവർക്കിടയിൽ അധികപറ്റായത് പോലെ തോന്നി…. മൗനത്തിൻ്റെ മൂടുപടം സ്വയമണിഞ്ഞ് കൊണ്ട് പുറം കാഴ്ചകളിൽ മുഴുകിയിരുന്നു.. അങ്ങനെയിരുന്ന് എപ്പോഴോ മയങ്ങി പോയി… ഗൗതം കവിളിൽ തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നു നോക്കിയത്…. വല്യ ഒരു ഏഴ് നില കെട്ടിടത്തിന് മുൻപിലാണ് നിർത്തിയിരിക്കുന്നത്.. നാട്ടുപ്പുറത്ത് ജനിച്ച് വളർന്ന എനിക്കിതൊക്കെ അത്ഭുതമായിരുന്നു.. എൻ്റെ അമ്പരപ്പ് കണ്ട് ഗൗതമിൻ്റെ ചുണ്ടിൽ പുഞ്ചിരി വിടരുന്നത് കണ്ട് എന്നിലെ അത്ഭുതഭാവം ഒളിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു…. ” എന്തൊരു ഉറക്കമാ…

ഞാനിവിടെ കാണും.. ദാ ഇവിടെ എല്ലാം കിട്ടും… . വേണ്ടതൊക്കെ വാങ്ങിയിട്ട് എന്നെ വിളിച്ചാൽ മതി.. ഞാൻ വരാം.. പൈസ ഒരുമിച്ച് ബില്ലാണെന്ന് അവരോട് പറഞ്ഞാൽ അതാത് സാധനങ്ങൾ വാങ്ങുന്നിടത്ത് നിന്ന് ബില്ല് മാത്രം തരും…. പണം ഞാൻ വന്ന് കൊടുത്തോളാം.. ” എന്ന് ഗൗതം പറഞ്ഞു.. “എന്തിനാ ഗൗതം പണം കൊടുക്കുന്നത്… അവൾക്കുള്ള സാധനത്തിൻ്റെ കാശ് അവൾ കൊടുക്കട്ടെ.. ” നിവേദ പുച്ഛത്തോടെ പറഞ്ഞു… ഞാൻ ഒന്നും മിണ്ടാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി… ഗൗതമിൻ്റെ മുഖത്തേക്ക് നോക്കി… ഇന്നലെത്തെ ദേഷ്യം മനസ്സിലുള്ളത് കൊണ്ടാവണം എന്നെ നോക്കിയത് പോലുമില്ല.. നിവേദയപ്പോഴും കാറിൽ തന്നെയിരിക്കുകയാണ്..

“വേഗം വാ ഗൗതം എനിക്ക് ഒരു ഫോൺ വാങ്ങണം… ഇവിടെ നല്ലത് കിട്ടില്ല.. അവൾ വരുമ്പോഴേക്ക് നമ്മൾ വാങ്ങിയിട്ട് വരാം ” നിവേദ പറയുന്നത് കേട്ടപ്പോൾ പിന്നെ ഞാൻ അവിടെ നിന്നില്ല… തിരിഞ്ഞ് നോക്കാനുo മനസ്സ് അനുവദിച്ചില്ല… ആദ്യം സ്വർണ്ണം ഉള്ള ഫ്ളോറിലേക്കാണ് പോയത്… മോതിരവും വളയും കൈയ്യിലെടുത്തു.. ഡിഗ്രിക്ക് റാങ്ക് കിട്ടിയപ്പോൾ അച്ഛൻ വാങ്ങി തന്നതാണ് മോതിരo… ഒരു നിമിഷം അതിലേക്ക് നോക്കിയിരുന്നു… എല്ലാം ഇനി ഓർമ്മകൾ മാത്രം…. ഇപ്പോൾ ഉള്ള കാര്യം നടക്കണമെങ്കിൽ ഇത് കൊടുത്തേ പറ്റു.. അമ്മയ്ക്ക് ഒന്ന് എഴുന്നേറ്റിരിക്കാൻ ആവുന്നത് വരെ എങ്ങനെയെങ്കിലും ചിലവ് കാര്യങ്ങൾ നോക്കണം… വളയും മോതിരവും കൊടുത്തിട്ട് ഒരു മോതിരം വാങ്ങി….

അതിൽ ഉത്തരാ എന്ന് ഇംഗ്ലീഷിൽ പേര് എഴുതിച്ചു… ബാക്കി പണമായി കൈയിൽ വാങ്ങി… എല്ലാ ഫ്ളോറിലും കയറി ആവശ്യമുള്ള സാധനങ്ങൾ പണം കൊടുത്ത് വാങ്ങി.. എല്ലാം വാങ്ങി കാർ പാർക്ക് ചെയ്യുന്നിടത്ത് പോയി നിന്നു… വല്ലാത്ത ദാഹം തോന്നി… ഞാൻ തളർച്ചയോടെ തൂണിൽ ചാരി നിന്നു…. ഗൗതമിൻ്റെ ഫോണിലേക്ക് വിളിച്ചെങ്കിലും രണ്ടു ബെല്ലടിച്ചു കട്ടായി… പിന്നെ വീണ്ടും വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നാണ് മറുപടി കിട്ടിയത്.. എന്നാലും വീണ്ടും വിളിച്ചുകൊണ്ടിരുന്നു.. അവളുടെ കണ്ണ് നിറഞ്ഞു… സമയം നോക്കി ഏകദേശം ഒരു മണിക്കൂറിൽ കൂടുതൽ ആയിരിക്കുന്നു… അവൾ തളർച്ചയോടെ നിൽക്കുന്നത് സെക്യൂരിറ്റി കണ്ട് ഓടി വന്നു… “എന്ത് പറ്റി ” എന്ന് അയാൾ ചോദിച്ചു..

“ചെറിയ ക്ഷീണം കുറച്ച് വെള്ളം വേണം” ഉത്തര പറഞ്ഞു.. അയാൾ വേഗം വെള്ളം കൊണ്ടു കൊടുത്തു.. അത് കുടിച്ചപ്പോൾ ഒരൽപ്പം ആശ്വാസം തോന്നി… അവൾ അയാളോട് നന്ദി പറഞ്ഞു… ” സുഖമില്ലാതെ ഇവിടെ തനിച്ച് നിൽക്കണ്ട… ഞാൻ ഒരു ഓട്ടോ വിളിച്ച് തരാം… മോളതിൽ പോയ്ക്കോളു… അയാൾ വരികയാന്നേൽ ഞാൻ പറഞ്ഞേക്കാം വീട്ടിലേക്ക് പോയീന്ന് ” എന്ന് പറഞ്ഞ് സെക്യുരിറ്റി ഒരു ഓട്ടോ വിളിച്ചു തന്നു… വീട്ടിലേക്ക് പോകുകയാണ് എന്ന് ഉത്തര ഗൗതമിൻ്റെ ഫോണിലേക്ക് മെസ്സെജ് അയച്ചു.. സ്വിച്ച് ഓഫ് ആണെങ്കിലും ഫോൺ ഓൺ ചെയ്യുമ്പോൾ മെസ്സെജ് കാണുമല്ലോ എന്ന് കരുതി…

ഇതേ സമയം ഗൗതമിൻ്റെ കൂടെ കാറിൽ നിവേദാ ഒരു ഗൂഢമായ ചിരിയോടെ അവൻ്റെ ഫോൺ തിരികെ പോക്കറ്റിൽ വച്ചു…. ഒരു കോൾ വിളിക്കാനാ എന്ന് പറഞ്ഞ് വാങ്ങിയിട്ട് അച്ഛനെ വിളിച്ചു സംസാരിച്ചിട്ട് സ്വിച്ച് ഓഫ് ചെയ്തിട്ടാണ് തിരികെ അവൻ്റെ പോക്കറ്റിൽ വച്ചു കൊടുത്തത്….. ഗൗതമതറിഞ്ഞില്ല… ഉത്തര വിളിക്കുമെന്ന് കരുതി അവൻ ഫോൺ എടുത്ത് നോക്കിയതുമില്ല… നിവേദ മന:പൂർവ്വം ഓരോ കടയിൽ കയറി സമയം താമസിപ്പിച്ച് കൊണ്ടിരുന്നു.. സെക്യൂരിറ്റിയോട് ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് ഉത്തര കൈയ്യിലിരുന്ന കവറുകൾ ഓട്ടോയിൽ വച്ചു വണ്ടിയിൽ കയറി.. പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു….. ഓട്ടോ സ്റ്റാർട്ട് ചെയ്തു മുൻപ്പോട്ട് നിങ്ങി..

എങ്കിലും അവളുടെ മനസ്സിൽ അകാരണമായ ഭയം തോന്നി… ഹൃദയസ്പന്ദനം കൂടുന്നു….. എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നുന്ന് മനസ്സിനുള്ളിൽ ഇരുന്ന് ആരോ പറയും പോലെ… പെട്ടെന്ന് അന്തരീക്ഷം കറുത്തിരുണ്ടു… കാറ്റ് വീശീ… പൊടിപടലങ്ങൾ ഉയർന്ന് പൊങ്ങി…. . മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു തുടങ്ങി… കാറ്റിൻ്റെ ശക്തിയിൽ ഓട്ടോ ഒരു വശത്തേക്ക് ചരിഞ്ഞു… ഓട്ടോക്കാരൻ ഓട്ടോയിൽ നിന്നിറങ്ങി ഒരു വിധത്തിൽ തള്ളി നേരെ നിർത്തിയതും വണ്ടി തനിയെ മുൻപോട്ട് നീങ്ങാൻ തുടങ്ങി… ആദ്യം പതിയെ നീങ്ങി…. പിന്നെ വേഗത്തിൽ മുൻപോട്ട് ഉരുളാൻ തുടങ്ങി.. ഓട്ടോക്കാരൻ്റെ കണ്ണിൽ നിന്നും ഓട്ടോ മറഞ്ഞു… വിജനമായ ഒരു സ്ഥലത്തെത്തിയപ്പോൾ ഓട്ടോ ഒരു മരത്തിൽ ചെന്നിടിച്ചു നിന്നു…

ഉത്തര ഭയന്നു പോയി… താമസിച്ചാലും അവിടെ തന്നെ നിന്നാൽ മതിയായിരുന്നു എന്ന് അവൾ വിചാരിച്ചു.. ഒരു അട്ടഹാസത്തോടെ മുടി നീട്ടിവളർത്തിയ ചോര ചുവപ്പോടു കുടിയ കണ്ണുകളുമായി രുദ്രൻ അവളെ ലക്ഷ്യമാക്കി നടന്നു വന്നു…. അയാളുടെ ചുണ്ടുകൾ ഉച്ചത്തിൽ മന്ത്രങ്ങൾ ഉച്ചരിച്ചു… കാറ്റിൻ്റെ വേഗതയിൽ ആ മന്ത്രോച്ചാരണങ്ങൾ സഞ്ചരിച്ചു ഉത്തരയുടെ കാതുകളിൽ മുഴങ്ങി കേട്ടു… അവൾ ഭയം കൊണ്ട് ഒരു ഭ്രാന്തിയെ പോലെ അലറി വിളിച്ചു.. കുഞ്ഞു ദേവിയുടെ മിഴികളിൽ ഭയം നിറഞ്ഞു…. ഉത്തരയുടെ ഫോണിൽ ബെല്ലടിക്കുന്നുണ്ടായിരുന്നു…ഗൗതം കോളിംഗ്.. ഫോണിൻ്റെ അങ്ങേ തലയ്ക്കൽ ഗൗതം അക്ഷമനായി ഉത്തരയുടെ ഫോണിലേക്ക് തുടരെ വിളിച്ചു കൊണ്ടിരുന്നു…

നിവേദയുടെ ചുണ്ടിൽ ഗൂഢമായ പുഞ്ചിരി വിടർന്നു….. ഉത്തര ബാഗിൽ നിന്ന് ഫോൺ എടുക്കാൻ ശ്രമിച്ചു……. അവളുടെ കൈയ്യിൽ കിട്ടിയത് ഗൗതമിൻ്റെ മുത്തശ്ശൻ തന്ന പൊതിയാണ്…. ആപത്ത് വന്നാൽ ഇതിലുള്ള പൂക്കൾ വീശിയെറിയണം എന്ന് അദ്ദേഹം പറഞ്ഞത് ഓർമ്മ വന്നു…. കുഞ്ഞു ദേവി പുഞ്ചിരിയോടെ അവളിലേക്ക് ലയിച്ചു….. ഉത്തരയുടെ കണ്ണുകളിലെ തിളക്കം രുദ്രനിൽ ഒരു നടുക്കമുണ്ടായി……… തുടരും

മഴയേ : ഭാഗം 11

Share this story