മൈഥിലി : ഭാഗം 15

മൈഥിലി : ഭാഗം 15

എഴുത്തുകാരി: ആഷ ബിനിൽ

മയക്കം വിട്ടുണർന്ന ദേവൻ തന്റെ കൈക്കുള്ളിൽ ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഒതുങ്ങി കിടക്കുന്ന മാളുവിന്റെ ഒന്നു നോക്കി. അവന്റെ കണ്ണുകളിൽ പ്രണയവും വാത്സല്യവും നിറഞ്ഞു. മെല്ലെ അവളെ കൊട്ടിവിളിച്ചു. മയക്കം വിട്ടു മാറിയെങ്കിലും ദേവന്റെ മുഖത്തേക്ക് നോക്കാൻ മാളുവിന് വല്ലാത്ത ജാള്യത തോന്നി. അവനത് മനസ്സിലാവുകയും ചെയ്‌തു. “മിത്തു…” അവൻ ആർദ്രമായ വിളിച്ചു. മറുപടിയായി ഒന്നു കുറുകികൊണ്ടു അവൾ അവനോട് ചേർന്നു കിടന്നു. “എന്താടാ.. വിഷമം ആയോ എന്റെ പെണ്ണിന്?” അവൾ ഇല്ല എന്ന അർഥത്തിൽ തലയാട്ടി. “ഒരു ചുംബനം കൊണ്ടുപോലും ആശുദ്ധയാക്കാതെ നിന്നെ എന്റെ പെണ്ണായി മാധവത്തിലേക്ക് കൂട്ടണം എന്നായിരുന്നു ആഗ്രഹം. പക്ഷെ ഇതിപ്പോ നമ്മൾ വേണം എന്നു വച്ചിട്ട് നടന്നതല്ലല്ലോ.

ഇനി വിഷമിച്ചിരുന്നാൽ അത് നമ്മുടെ പ്രണയത്തിന്റെ പവിത്രതയോടുള്ള വിശ്വാസക്കുറവാകും” അവളെ ഒന്നുകൂടി മുറുകെ പുണർന്നുകൊണ്ട ദേവൻ തുടർന്നു: “അതുകൊണ്ട് എന്റെ മിത്തു വിഷമിച്ചിരിക്കരുത്.. കേട്ടോ?” “മ്മം..” “നാളെ കിഷോർ വരും നിന്നെ കൂട്ടാൻ. അവന്റെ കൂടെ നീ അമ്മാവന്റെ വീട്ടിലേക്ക് പോണം. മറ്റന്നാൾ അച്ഛനെയും അമ്മയെയും കൂട്ടി ഞാൻ വരും നിന്നെ പെണ്ണ് ചോദിക്കാൻ. കൂടി വന്നാൽ ഒന്നോ രണ്ടോ മാസം. അതിനുള്ളിൽ ഈ മിത്തു അച്ചുവേട്ടന്റെ ആകും. മനസിലായോ?” “മ്മം…” “എങ്കിൽ പിന്നെ ഈ ബോഡി ഒന്നെടുത്ത് മാറ്റിയിരുന്നെങ്കിൽ നമുക്ക് ചലിക്കാമായിരുന്നു..”

മാളു മെല്ലെ എഴുന്നേൽക്കാൻ തുടങ്ങിയതും ദേവൻ അവളെ കൈക്ക് പിടിച്ച് തന്റെ നെഞ്ചിലേക്ക് കിടത്തി. നെറുകയിൽ വാത്സല്യത്തോടെ ചുംബിച്ചു. “ഇനി പൊക്കോ..” തിരികെ ഹോസ്റ്റാലിലേക്കുള്ള യാത്രയിൽ രണ്ടുപേരും ഒന്നും മിണ്ടിയില്ല. എങ്കിലും ഒരു പുഞ്ചിരി അവരുടെ മുഖത്തു തിളങ്ങിയിരുന്നു. ഹോസ്റ്റലിന്റെ മുന്നിൽ ഇറങ്ങാൻ പോയ മാളുവിന്റെ കയ്യിൽ പിടിച്ചു തന്നോടടുപ്പിച്ച് അവളുടെ നെറ്റിയിൽ വീണ്ടും ചുംബിച്ചുകൊണ്ട് ആ കണ്ണുകളിലേക്ക് നോക്കി ദേവൻ ആർദ്രമായി പറഞ്ഞു: “ഐ ലവ് യൂ…” “ലവ് യൂ ടൂ..” “അപ്പൊ നാളത്തെ കാര്യം മറക്കണ്ട. പോട്ടെ.. ഞാൻ എത്തുമ്പോ വിളിക്കാം.” “എംഎം…” അവൾ ഹോസ്റ്റാലിനകത്തേക്ക് കയറുന്നത് കണ്ടിട്ടാണ് ദേവൻ വണ്ടി എടുത്തത്.

റൂമിലെത്തി മാളു മെല്ലെ കട്ടിലിലേക്ക് ചാഞ്ഞു. കാവ്യ ഭക്ഷണം കഴിച്ചു എത്തിയപ്പോഴേക്കും അവൾ ഉറക്കം പിടിച്ചിരുന്നു. പിന്നെ അവളെ ഉണർത്തേണ്ട എന്നു വിചാരിച്ചു ലൈറ്റ് ഓഫ് ചെയ്ത് അവളും കിടന്നു. രാവിലെ ഏഴുമണി കഴിഞ്ഞു, മാളു എഴുന്നേൽക്കാൻ. വീണ്ടും പതിവ് തെറ്റിയല്ലോ.. അച്ചുവേട്ടൻ ഒരുപാട് വിളിച്ചുകാണും. താൻ ഫോൺ എടുക്കാഞ്ഞതിൽ എന്തു വിചാരിച്ചു കാണും.. ഫോണെടുത്തു നോക്കി. ഒരു മിസ്ഡ് കോൾ പോലുമില്ല..! നെഞ്ചിന്റെ ഉള്ളിൽ പെട്ടന്നൊരു കൊള്ളിയാൻ മിന്നി. ഈ നേരമായിട്ടും വിളിച്ചില്ലേ.. അങ്ങനെ വരില്ലല്ലോ. എത്ര വൈകിയാലും ഗുഡ് നൈറ്റ് അയക്കാതെ ഉറങ്ങുന്ന ആളല്ല. എന്തെങ്കിലും അപകടം..? ഹേയ്. ഒന്നുമില്ല. ക്ഷീണം കാരണം ഉറങ്ങിയതായിരിക്കാനെ വഴി ഉള്ളു.

എത്രയൊക്കെ സ്വയം ആശ്വസിക്കാൻ ശ്രമിച്ചാലും ഒരു സമാധാനക്കുറവ്. അശുഭമായതെന്തോ സംഭവിച്ചിരിക്കുന്നു എന്നു മനസ് പറയുന്നു. പിന്നെ അത് ഇന്നലെ സംഭവിച്ചതിന്റെ കുറ്റബോധം കൊണ്ട് തോന്നുന്നതാണ് എന്ന് ഒരുവിധം ആശ്വസിച്ചു മാളു ഓഫീസിൽ പോകാൻ റെഡിയായി. ജോലി ചെയ്യുമ്പോഴും മനസിലെ അസ്വസ്ഥത പ്രകടമായിരുന്നു. മിക്കി അതു ശ്രദ്ധിച്ചു. “മാളു.. എന്താ നിനക്ക് പറ്റിയത്? നിന്റെ മനസ് ഇവിടൊന്നും അല്ലല്ലോ?” “ഹേയ്.. ഒന്നുമില്ല ടി. നിനക്ക് തോന്നുന്നതായിരിക്കും” “നീ ആരോടാ മാളു കള്ളം പറയുന്നത്?” “അത്.. അച്ചുവേട്ടൻ.. അല്ല ദേവൻ സർ നാട്ടിൽ പോയിട്ട് ഇതുവരെ വിളിച്ചില്ല” “അച്ചു.. വേട്ടനാ.. ഇതൊക്കെ എപ്പൊ?” പിന്നെ പിടിച്ചു നിൽക്കാൻ അവൾക്കായില്ല.

ഇന്നലെ രാത്രിയിലെ സംഭവം മാത്രം സെൻസർ ചെയ്ത് ബാക്കി തുറന്നു പറഞ്ഞു. എല്ലാം കേട്ട് കിളിപോയി ഇരുന്നുപോയി മിക്കി. “എന്നാലും ഇതൊക്കെ എങ്ങനെ എന്റെ മാളു.. എന്തായാലും ഞാൻ അന്നേ പറഞ്ഞതല്ലേ നിങ്ങൾ തമ്മിൽ നല്ല ചേർച്ച ആണെന്ന്. എന്തായാലും എല്ലാം ഓകെ ആയല്ലോ.. എനിക്കൊരുപാട് സന്തോഷമായി മോളെ” അവൾ മാളുവിന്റെ കവിളിൽ ചുംബിച്ചുകൊണ്ട പറഞ്ഞു. ഇപ്പോഴും മാളുവിന്റെ മനസ് പൂർണമായും തെളിഞ്ഞില്ല. ദേവന്റെ കോൾ വരാത്തത് അവളെ അത്രമേൽ അസ്വസ്ഥയാക്കി. വൈകുന്നേരം കിഷോർ വന്നു. അവന്റെ കൂടെ മാളു അമ്മാവന്റെ വീട്ടിലേക്ക് പോയി. കിഷോറിനെ ചേട്ടൻ കർത്തിക്കിനെ കൊണ്ടു അവളെ കല്യാണം കഴിപ്പിക്കാൻ അവർക്ക് മുന്നേ തന്നെ ആലോചന ഉണ്ടായിരുന്നു. അതുകൊണ്ട് മാളുവിന്റെ വരവ് അവർക്ക് സന്തോഷം നൽകി.

അവളാണെങ്കിൽ ഒന്നിലും ശ്രദ്ധ പതിപ്പിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. ഒരുവിധം ഭക്ഷണം കഴിച്ചെന്നു വരുത്തി അവൾ മുറിയിലേക്ക് പോയി. ഫോൺ എടുത്ത ദേവനെ വിളിച്ചു. സ്വിച് ഓഫ്..! “ഭഗവാനേ.. വീണ്ടും പരീക്ഷിക്കുകയാണോ നീ എന്നെ?” അവൾ വീണ്ടും വീണ്ടും ഫോണിൽ ദേവനെ ട്രൈ ചെയ്തുകൊണ്ട് ഇരുന്നു. അതിനിടയിൽ എപ്പോഴോ മയങ്ങി. ദേവൻ വളരെ സന്തോഷത്തിലായിരുന്നു. മാളുവിനെ ആദ്യം കണ്ട ദിവസം മുതൽ ഇന്ന് വരെയുള്ള ഓരോ കാര്യങ്ങളും ഓര്മയിലേക്കു വന്നു. അവളുടെ ഓർമകളിൽ അവൻ പുഞ്ചിരിച്ചു. ഈ നിമിഷം അവളെ കാണണം എന്നവന് തോന്നി.

ഡ്രൈവിങ്ങിന് ഇടയിൽ ഇടത്തെ കൈകൊണ്ട് ഫോൺ എടുത്തു. വാൾപേപ്പറായി സെറ്റ് ചെയ്തിരുന്ന മാളുവിന്റെ ചിരിക്കുന്ന മുഖം അവന്റെ മുന്നിൽ തെളിഞ്ഞു. ഒരു നിമിഷം..! കണ്ണിലേക്ക് തിളക്കമുള്ള എന്തോ വന്നടിക്കുന്നത് കണ്ട് അവൻ വണ്ടി വെട്ടിച്ചു. എവിടെയോ ചെന്നിടിച്ചു. കണ്ണിന് മുന്നിൽകൂടി രക്തം ഒഴുകി. “അച്ചുവേട്ടാ” മാളു ഒരു നിലവിളിയോടെ കണ്ണു തുറന്നു.. കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ..! സമയം നോക്കിയപ്പോൾ നാലു മണി. ഭഗവാനേ.. എന്താ ഇപ്പൊ ഇങ്ങനൊരു സ്വപ്നം? സാദാരണ മെസ്സിയുടെ കൂടെ ഓസ്കാർ വാങ്ങുന്നതും ലാലേട്ടൻ വേൾഡ് കപ്പ് കളിക്കുന്നതും ഒക്കെയെ കാണാറുള്ളൂ.

ഇതെന്താ ഇങ്ങനെ.. ഭഗവാനേ.. ഒന്നും വരുതല്ലേ എന്റെ പ്രാണന്.. അവൾ വീണ്ടും ദേവന്റെ ഫോണിൽ വിളിച്ചെങ്കിലും സ്വിച് ഓഫ് തന്നെ ആയിരുന്നു. അപ്പുവിന്റെ ഫോണിൽ റിങ് ഉണ്ടെങ്കിലും ആരും എടുക്കുന്നില്ല. സമയം ഉച്ചയായതോടെ കിഷോർ മുറിയിലേക്ക് വന്നു. “മാളു.. അവര് ഇനിയും എത്തിയില്ലല്ലോ. വിളിച്ചോ നിന്നെ?” “ആ.. വിളിച്ചു ഏട്ടാ. എന്തോ എമേർജൻസി വന്നതുകൊണ്ട് ഇന്ന് വരുന്നില്ല എന്നു പറഞ്ഞു.” മനസിൽ തോന്നിയൊരു കള്ളം പറഞ്ഞു. കിഷോർ ഒന്നു മൂളിക്കൊണ്ട പുറത്തേക്ക് പോയി. ഇനിയെന്ത് എന്നറിയാതെ മാളു ഇരുന്നു. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദേവൻ പോയിട്ട് ഇപ്പോൾ ഒന്നര മാസം കഴിഞ്ഞു. ഇതിനിടയിൽ ഒരിക്കൽ പോലും മാളുവിനെ വിളിച്ചിട്ടില്ല.

ഫോൺ സ്വിച് ഓഫ് തന്നെ. അപ്പുവിന്റെ ഫോണിൽ ആദ്യമൊക്കെ റിങ് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ അതും ഓഫ് ആണ്. ബാലു ഇടക്കിടെ വരാറുണ്ടെങ്കിലും മാളുവിന് മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറും. മിക്കി ഒഴികെ മറ്റാർക്കും തങ്ങളുടെ കാര്യം അറിയാത്തത് കൊണ്ട് ആരോടും മാളു ഒന്നും പറഞ്ഞിരുന്നില്ല. മിക്കി കഴിയുന്ന വിധത്തിൽ എല്ലാം അവളെ ആശ്വസിപ്പിച്ചു. ഇതിനിടയിൽ ദേവൻ ലണ്ടനിൽ എന്തോ പഠിക്കാൻ പോയി എന്ന വാർത്ത ഓഫീസിൽ പരന്നു. എന്നാൽ തന്നോട് പറയാതെ അച്ചുവേട്ടൻ എങ്ങോട്ടും പോകില്ല എന്നു തന്നെ മാളു വിശ്വസിച്ചു. ദിവസങ്ങൾ കോഴിഞ്ഞു പോയി. “ഈ മാസം സാലറി നേരത്തെ വന്നല്ലോ” മാളു തലയുയർത്തി നോക്കി. മിക്കിയാണ്. “എഹ്ഹ്? നീ എന്താ പറഞ്ഞത്?” “അതു ശരി. നീ ഈ ലോകത്തൊന്നും അല്ലെ മാളു? സാലറി നേരത്തെ വന്നല്ലോ എന്നു പറയുകയായിയുന്നു ഞാൻ.

ഇന്ന് തിയതി ഇരുപത്തിഏട്ടല്ലേ ആയുള്ളൂ. സാദാരണ 31ന് ആണല്ലോ കിട്ടുന്നത്” ‘തിയതി 28’ എന്നു മാത്രമേ മാളു കെട്ടുള്ളൂ. ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി. അവളുടെ കൈ അറിയാതെ തന്റെ വയറിലേക്ക് പോയി. ഓഫീസിൽ നിന്നുമിറങ്ങിവന്ന് ആരെയും നോക്കാതെ ഓടുകയായിരുന്നു മാളു. അടുത്തൊരു മെഡിക്കൽ സ്റ്റോറിൽ കയറി പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് വാങ്ങി ഹോസ്റ്റലിലെത്തി. ബെഡിലേക്ക് വീണു. ഭക്ഷണം കഴിക്കാൻ കാവ്യ വിളിക്കും എന്നറിയാവുന്നത് കൊണ്ട് ഉറക്കം നടിച്ചു കിടന്നു.അന്ന് രാത്രി അവൾ ഉറങ്ങിയില്ല. രാവിലെ അഞ്ചുമണി ആയപ്പോഴേക്കും എഴുന്നേറ്റ് ബാത്റൂമിലേക്കു നടന്നു. പ്രെഗ്നൻസി ടെസ്റ്റ് കാർഡിൽ തെളിഞ്ഞ രണ്ടു വരകളെ നിറകണ്ണുകളോടെ അവൾ നോക്കി.

ലോകം ശൂന്യമായ പോലെ തോന്നിച്ചു. നിന്ന നിൽപ്പിൽ ഭൂമി തുറന്ന് പാതാളത്തിലേക്ക് പോയിരുന്നെങ്കിൽ എത്ര നന്നായേനെ.. ബാത്‌റൂമിൽ നിന്നിറങ്ങി വന്ന് കട്ടിലിൽ ഇരുന്നു. എന്തു വേണമെന്ന് ഒരു രൂപവും ഇല്ല. അച്ചുവേട്ടൻ തന്നെ ചതിക്കില്ല എന്നുറപ്പാണ്. പക്ഷെ ഇപ്പോൾ ഈ മാറി നിക്കുന്നത് എന്തിനു വേണ്ടി ആണെന്ന് മനസിലാകുന്നില്ല. കാവ്യ വിളിച്ചപ്പോൾ ഇന്ന് സുഖമില്ലാത്തത് കൊണ്ട് ലീവ് ആണെന്ന് പറഞ്ഞു കുറെ നേരം വെറുതെ കിടന്നു. ഇന്നലെ വൈകുന്നേരം മുതൽ പട്ടിണി ആണ്. വിശപ്പും ദാഹവും ഒന്നും താൻ അറിയുന്നില്ലല്ലോ… ഡിവോഴ്‌സ് കഴിഞ്ഞിട്ടും തന്നെയും കൊണ്ട് ജീവിച്ച മമ്മയെ നാട്ടുകാരും വീട്ടുകരുമെല്ലാം ഒരുപാട് കഷ്ടപ്പെടുത്തിയിയിരുന്നു എന്നു മുത്തശ്ശി പറഞ്ഞത് അവൾ ഓർത്തു.

ഇങ്ങനെ ഒരു സമൂഹത്തിൽ അച്ഛനില്ലാത്ത ഒരു കുഞ്ഞിനെയും കൊണ്ട് താൻ ജീവിച്ചാൽ..? പെട്ടന്ന് എന്തോ ഓർമവന്ന പോലെ മാളു തന്റെ ബാഗെടുത്തു. അതിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കട്ടിലിലേക്ക് കുടഞ്ഞു. ഒരു കാർഡ് കയ്യിൽ തടഞ്ഞു. ആശ്വാസത്തോടെ അതിൽ കണ്ട നമ്പറിലേക്ക് വിളിച്ചു. മറുവശത്ത് നിന്നു കേട്ട ആശ്വാസവചനങ്ങൾ ഒന്നും സമാധാനം നൽകിയില്ലെങ്കിലും പിടിച്ചു കയറാൻ ഒരു കച്ചിതുരുമ്പു കിട്ടിയതിൽ അവൾ സന്തോഷിച്ചു. കയ്യിൽ കിട്ടിയ കുറച്ചു വസ്ത്രങ്ങളും സാധനങ്ങളും എടുത്ത് ഒരു ബാഗിൽ കുത്തി നിറച്ചു. ഫോണും ലാപ്പും മനപൂർവം റൂമിൽ തന്നെ വച്ചു. ഇനി തനിക്ക് ഇതൊന്നും ആവശ്യം ഇല്ലല്ലോ. റെഡിയായി പുറത്തേക്കിറങ്ങിയപ്പോഴേക്കും ഒരു വൈറ്റ് മാരുതി ആൾട്ടോ കാർ അവളുടെ മുന്നിൽ വന്നു നിന്നു. ബാക് സീറ്റിൽ ബാഗ് വച്ച ശേഷം അവൾ മുന്നിലേ സീറ്റിലേക്ക് കയറിയിരുന്നു… തുടരും…

മൈഥിലി : ഭാഗം 14

Share this story