ഈ സ്നേഹകുടകീഴിൽ… : ഭാഗം 3

ഈ സ്നേഹകുടകീഴിൽ… : ഭാഗം 3

എഴുത്തുകാരി: റിൻസി പ്രിൻസ്‌

എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്…. ഇഷ്ടമോ….? എന്ത് ഇഷ്ട്ടം…? താൻ കേട്ടത് സത്യം തന്നെയാണോ എന്ന് സംശയത്തോടെ ആനി ഒരിക്കൽ കൂടി ചോദിച്ചു…. അതേ അമ്മേ വിവാഹം കഴിക്കാനുള്ള ഇഷ്ടം… പേടി ഉണ്ടായിരുന്നില്ല സോനയുടെ ആ വാക്കുകളിൽ…. ആനി അവളുടെ കണ്ണുകളിലേക്ക് നോക്കി…. ഒരു ഉറച്ച തീരുമാനമാണ് അത് എന്ന ആ കണ്ണുകൾ വിളിച്ചു ഓതുന്നുണ്ടായിരുന്നു…. അവളുടെ മുഖത്തെ ആ ഉറച്ച തീരുമാനം ആനിയെ ഭയപ്പെടുത്തി തുടങ്ങിയിരുന്നു…. സോനാ…… വെറുതെ ആണെന്ന് അറിയാമെങ്കിലും അവർ വെറുതെ ഒന്ന് ഒച്ച വെച്ചു… മറ്റാരെയും വിവാഹം കഴിക്കാൻ എനിക്ക് കഴിയില്ല അമ്മ….

അവളോട് ഇനി തർക്കിച്ച് ഇട്ട് കാര്യമില്ല എന്ന് അവർക്ക് മനസ്സിലായിരുന്നു…. അവൻ എന്താ…. അവൻറെ പേര് എന്താണ്…. അവൻറെ ജോലി എന്താണ്.. പേര് സത്യ…. സത്യജിത്ത്…. ജോലി ഒന്നും ആയിട്ടില്ല എൻജിനീയറിങ് കഴിഞ്ഞതാണ്….. ഉടനെ ജോലി ആകും…. ഒറ്റശ്വാസത്തിൽ അവൾ അത്രയും പറഞ്ഞപ്പോഴേക്കും ആനിയുടെ മുഖം ചുവന്നിരുന്നു…. അവൻ ക്രിസ്ത്യാനിയാണോ….? സോനയുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു…. “സോന ഞാൻ ചോദിച്ചത് കേട്ടില്ലേ…? ആനി ശബ്ദം ഉയർത്തി… അല്ല…. ആനിയുടെ വലിഞ്ഞുമുറുകിയ മുഖ പേശികൾ കണ്ടപ്പോൾ സോനയ്ക്ക് തെല ഭയം തോന്നിയിരുന്നു…. ഒരു അന്യജാതിക്കാരനെ വിവാഹം കഴിച്ച…. നിൻറെ അനുജത്തിയുടെ കൂടെ ജീവിതം തകർക്കാൻ ആണോ നിൻറെ ഉദ്ദേശം….

നിനക്ക് താഴെ ഒരുത്തി ഉണ്ട് എന്നുള്ള ഒരു ചിന്ത പോലും നിനക്കില്ലാതെ പോയല്ലോ സോനാ… ഞാൻ സമ്മതിച്ച് ഈ വിവാഹം നടക്കില്ല…. അതല്ല എന്നെ എതിർത്തു അവൻറെ കൂടെ പോകാനാണ് നിൻറെ ഉദ്ദേശം എങ്കിൽ അങ്ങനെ നടക്കട്ടെ… “അമ്മേ സത്യയെ അല്ലാതെ മറ്റാരെയും ഞാൻ വിവാഹം കഴിക്കില്ല…. അമ്മ സമ്മതിക്കാതെ ഞാൻ ഒന്നും ചെയ്യില്ല… പക്ഷെ മറ്റൊരു വിവാഹം എന്റെ ജീവിതത്തിൽ ഉണ്ടാകില്ല.. അങ്ങനെ ഒരു തീരുമാനം എനിക്ക് എടുക്കാമല്ലോ… ഉറച്ച മറുപടി ആയിരുന്നു സോനയുടേത്…. “അപ്പോൾ നിന്റെ തീരുമാനം അതാണ്…. “അതെ അമ്മേ… “ആയിക്കോട്ടെ അത് തന്നെ നടക്കട്ടെ…. പക്ഷേ പിന്നീട് അമ്മ ജീവനോടെ ഉണ്ടാകില്ല….

ആനിയുടെ ആ വാക്കിൽ ശരിക്കും സോന ഞെട്ടിപ്പോയിരുന്നു…. അമ്മേ അറിയാതെ അവൾ വിളിച്ചു പോയി…. മിണ്ടാതിരിക്കടി… ഇനി അങ്ങനെ വിളിച്ചു പോകരുത്…. അമ്മ….. അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നെങ്കിൽ നീ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നോ… പപ്പാ മരിച്ച ശേഷം മൂന്ന് പെൺകുട്ടികളെ വളർത്താൻ ഞാൻ കഷ്ടപ്പെട്ട് പാട് എനിക്ക് മാത്രമേ അറിയൂ…. ഒരു മോശ പേര് വരാതിരിക്കാൻ ഞാൻ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല…. അതൊക്കെ ഒരു നിമിഷം കൊണ്ട് നശിപ്പിച്ച് നിനക്ക് അവൻറെ കൂടെ പോകണമെങ്കിൽ ആയിക്കോ…. അതല്ല ഇവിടെ കല്യാണം കഴിക്കാതെ അവനെ കാത്തിരിക്കണം എങ്കിൽ ആയിക്കോ…?

പക്ഷേ ഞാൻ കളി പറഞ്ഞതല്ല എൻറെ മോൾക്കും എനിക്കും ഈ ജീവിതം അവസാനിപ്പിക്കാൻ ഒരു കുപ്പി വിഷം മാത്രം മതി…. അമ്മയുടെയും കൂടപ്പിറപ്പിന്റെയും ജീവനേക്കാൾ വലുതാണ് നിനക്ക് ഇന്നലെ കണ്ട ഒരുത്തൻ എങ്കിൽ നീ പൊയ്ക്കോ…. അത്രയും പറഞ്ഞ് ആനി അകത്തെ മുറിയിലേക്ക് കയറി വാതിൽ കൊട്ടിയടച്ചു….. അത് അമ്മയുടെ മനസ്സിൻറെ വാതിൽ കൂടിയാണ് എന്ന് സോനയ്ക്ക് തോന്നിയിരുന്നു……. അവൾക്ക് സങ്കടം തോന്നിയിരുന്നു…. അവൾ മുറിയിലേക്ക് നടന്നു…. അമ്മ പറഞ്ഞ വാക്കുകൾ മനസ്സിനെ ചുട്ടുപൊള്ളികയാണ്…. താൻ സത്യയെ വിവാഹം കഴിച്ചാൽ സെറക്കും വിഷം നൽകി അമ്മ മരിക്കുമെന്ന്.., അമ്മ വെറും വാക്ക് പറയാറില്ല…, ചിലപ്പോൾ അമ്മ ചെയ്യുമെന്ന് ഉറപ്പാണ്…,

പപ്പയുടെ മരണശേഷം തങ്ങൾക്ക് നഷ്ടപ്പെട്ടത് അമ്മയുടെ വാത്സല്യം കൂടിയായിരുന്നു…. പിന്നീട് പപ്പയുടെ റോൾ കൂടെ അമ്മ ഏറ്റെടുക്കുകയായിരുന്നു…. ഒന്നു ചിരിച്ചു പോലും അമ്മയെ കണ്ടിട്ടില്ല…. ചിലപ്പോൾ താൻ ആയി ഒരു മാനക്കേട് ഉണ്ടാക്കിയ അമ്മ ചെയ്യാൻ പോകുന്നത് പറഞ്ഞത് തന്നെയായിരിക്കും…. എന്ത് തീരുമാനം എടുക്കണം എന്ന് അറിയാതെ സോന കുഴഞ്ഞു…. ഒരുവശത്ത് സ്വന്തം കൂടപ്പിറപ്പും അമ്മയും…. മറുവശത്ത് പ്രാണൻ നൽകി തന്നെ പ്രണയിച്ചവൻ…. ആരെ ഉപേക്ഷിക്കും…. ആരെ സ്വീകരിക്കും…, കോളേജിൽ നിന്നും സെറ വന്നപ്പോൾ വീട്ടിലെ മൂകത കണ്ടപ്പോൾ അവൾക്ക് എന്തോ സംശയം തോന്നിയിരുന്നു…. അവൾ നേരെ ആനിയുടെ മുറിയിലേക്ക് ചെന്നു….

അവർ കണ്ണുകളടച്ച് കിടക്കുകയായിരുന്നു…. ഉറക്കം ആകാം എന്ന് കരുതി അവൾ നേരെ സോനയുടെ അടുത്തേക്ക് ചെന്നു…. കരഞ്ഞു വീങ്ങി കിടന്ന അവളുടെ കണ്ണുകൾ വിളിച്ചോതുന്നുണ്ടായിരുന്നു പ്രശ്നങ്ങൾ…. ” എന്താ ചേച്ചി… സേറ സോനയോട് ചോദിച്ചു…. അവളെ കെട്ടിപ്പിടിച്ച് ഒരു കരച്ചിൽ മാത്രമായിരുന്നു അതിൻറെ മറുപടി…. ഇടയ്ക്കിടയ്ക്ക് തേങ്ങലുകൾക്ക് ഇടയിൽ നടന്നതെല്ലാം സെറയോടെ അവൾ വിശദീകരിച്ചു… എന്നിട്ട് ചേച്ചി എന്ത് തീരുമാനം എടുത്തു… എന്ത് തീരുമാനം ആണ് ഞാൻ എടുക്കേണ്ടത്….? അവൾ ചോദിച്ചു… അത് പറഞ്ഞു തരാൻ എനിക്ക് അറിയില്ല…. പക്ഷേ എന്ത് എടുത്താലും നമ്മുടെ അമ്മയുടെ കണ്ണ് നനയാതിരിക്കാൻ നോക്കണം….

അത്ര എനിക്ക് പറയാൻ കഴിയു…. നമുക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയാണ്….. അമ്മയെ വിഷമിച്ചാൽ മഹാപാപം കിട്ടും…. അത്രയും പറഞ്ഞു സെറ പുറത്തേക്ക് പോയി…. ആരുമില്ലാത്ത ഒരു ഒറ്റപ്പെട്ട തുരുത്തിൽ പെട്ടത് പോലെയായിരുന്നു സോനയ്ക്ക് അപ്പോൾ തോന്നിയത്….. ഇനി തനിക്ക് എടുക്കാൻ കഴിയുന്ന തീരുമാനം എന്തായിരിക്കുമെന്ന് സോനക്ക് അറിയില്ലായിരുന്നു…. സത്യയെ എങ്ങനെ താൻ ഉപേക്ഷിക്കുന്നത്….? പ്രാണൻ നൽകി തന്നെ പ്രണയിച്ചവൻ ആണ്…?. അവൻറെ വാക്കുകളിൽ തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്…. ഒന്നോ രണ്ടോ മാസത്തെ ബന്ധമല്ല വർഷങ്ങളുടെ ബന്ധമാണ് അവനോടുള്ളത്….. എങ്ങനെ മറക്കും….. പക്ഷേ അമ്മയുടെയും അനുജത്തിയുടെ മരണത്തിന് കാരണക്കാരിയായാൽ തനിക്ക് ജീവിതത്തിലൊരിക്കലെങ്കിലും മനസ്സമാധാനം കിട്ടുമോ….?

അവളുടെ അവളുടെ മനസ്സിൽ ചോദ്യങ്ങൾ മാറിയും മറിഞ്ഞും ഇരുന്നു….. തുടരെത്തുടരെയുള്ള ഫോൺ ബെൽ ആണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്…. ഡിസ്പ്ലേ സത്യയുടെ പേര് കണ്ടപ്പോൾ അവളുടെ ദേഹത്തിൽ ഒരു വിറയൽ പടരുന്നത് അവൾ കണ്ടിരുന്നു…. അവനോട് താൻ എന്താണ് പറയുന്നത്… ഹലോ സത്യ…. എന്താ നിൻറെ സ്വരം വല്ലാതിരിക്കുന്നത്….? തന്റെ സ്വരത്തിലെ പതർച്ച പോലും വളരെ പെട്ടെന്ന് തന്നെ അവനു മനസ്സിലാക്കാൻ സാധിക്കും… അത്രത്തോളം അടുത്ത് ആണ് അവൻ തന്റെ മനസിന്റെ എന്ന് വേദനയോടെ ഓർത്തു…. ഞാൻ…. ഞാൻ…. എല്ലാ അമ്മയോട് പറഞ്ഞു… എന്ത്… നമ്മുടെ കാര്യം… നടന്ന കാര്യങ്ങളെല്ലാം ഒരു വിധത്തിൽ അവനോട് അവൾ പറഞ്ഞിരുന്നു…

ഞാൻ പറഞ്ഞതല്ലേ സോന… ഒന്നും പറയണ്ട എന്ന്… എനിക്കറിയാമായിരുന്നു ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാവുകയുള്ളൂ എന്ന്….. ഇനി എന്ത് ചെയ്യും സത്യ…. ഇനി എന്ത് ചെയ്യുന്നത് എന്ന് നീ എന്നോട് ചോദിച്ചാൽ ഞാൻ എന്താ പറയുന്നത്…. അമ്മ സെറക്കും വിഷംകൊടുത്ത് മരിക്കും എന്നാണ് പറയുന്നത്…. അതുകൊണ്ട്….? അതുകൊണ്ട് ഒന്നുമില്ലേ സത്യാ…? നീ എന്താണ് പറഞ്ഞു വരുന്നത് എന്നാണ് ഞാൻ ഉദ്ദേശിച്ചത്…. ഞാനൊന്നും പറഞ്ഞില്ലല്ലോ…. നീ പറഞ്ഞു പറഞ്ഞു പോകുന്ന വഴി എങ്ങോട്ടാണെന്ന് ഒക്കെ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട് സോനാ…… ഞാൻ ഒന്നും ചിന്തിച്ചിട്ട് കൂടിയില്ല സത്യ…. ഞാൻ എൻറെ സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും ചെയ്തിട്ട് അമ്മയുടെയോ സെറയുടെയോ ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഒരിക്കലും എനിക്ക് മനസ്സമാധാനം കിട്ടില്ല….

അപ്പോൾ ഞാൻ ഉദ്ദേശിച്ചത് തന്നെയാണ് നിൻറെ ലൈൻ…. ഇതൊക്കെ പറഞ്ഞ് എന്നെ തേച്ചു ഒട്ടിക്കാവുന്ന പ്ലാൻ നിൻറെ മനസ്സിൽ ഉണ്ടോ…. സത്യയുടെ ശബ്ദം കൂടുതൽ പരുക്കൻ ആയപ്പോൾ സത്യത്തിൽ സോനയ്ക്ക് ദേഷ്യമാണ് വന്നത്… അങ്ങനെ ഞാൻ പറഞ്ഞൊ സത്യാ… പറയേണ്ട അങ്ങനെയൊന്നും നീ ചിന്തിക്കുക പോലും ചെയ്യേണ്ട…. സോനാ നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ല…. ശബ്ദം ആർദ്രം ആയിരുന്നു… അവളുടെ മനസ്സിലെ വിഷമങ്ങൾ കൂടി… ഞാൻ പറഞ്ഞില്ലേ ആരും സമ്മതിക്കില്ല… നമുക്ക് പോകാം ഇവിടുന്ന്…. നമ്മൾ ഇവിടുന്ന് പോയി ഒരു കുട്ടി ഒക്കെ ആയിട്ട് തിരിച്ചുവരുമ്പോൾ എല്ലാവരും സ്വീകരിക്കും…. അങ്ങനെയൊന്നും അമ്മ ചെയ്യാൻ ഒന്നും പോകുന്നില്ല… അതൊക്കെ നിന്നെ പിന്തിരിപ്പിക്കാൻ വേണ്ടി പറയുന്ന വാക്കുകൾ മാത്രമാണ്….

സോന മറുപടി ഒന്നും പറഞ്ഞിരുന്നില്ല….. ഇപ്പോ നീ വല്ലാതെ ടെൻസിഡ് ആണ്… നീ കുറച്ചു നേരം റിലാക്സ് ആയിരിക്കു ഞാൻ പിന്നീട് ഫോൺ വിളിക്കാം…. ഇന്ന് സോനയുടെ അഭവത്തെ കുറിച് രണ്ടുപേരും സംസാരിച്ചില്ല… ഫോൺ കട്ട് ചെയ്യുമ്പോൾ സത്യയുടെ ഉള്ളിൽ ചില ആകുലതകൾ നിറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു…. രാത്രി ഭക്ഷണം ഉണ്ടാക്കാൻ ആനിയോടൊപ്പം കൂടിയത് ആണ് സെറ.. സാധാരണ മൂന്നുപേരും ഒരുമിച്ച് ആണ് വൈകുന്നേരം അടുക്കളയിൽ കയറുന്നത്… സോനയുടെ അസാന്നിദ്ധ്യത്തിന്റെ കാരണം രണ്ടുപേർക്കും അറിയാവുന്നത് കൊണ്ട് വല്ല്യ സംസാരം നടന്നില്ല…. ഭക്ഷണം കഴിക്കാൻ ആയി സോനയെ വിളിക്കാൻ പോയത് ആനി ആയിരുന്നു…. നിനക്ക് ഭക്ഷണം വേണ്ടേ….

മുറിയിലേക്ക് കടന്നു വന്നു ആനി ചോദിച്ചു…. വേണ്ട… പട്ടിണി കിടന്ന് സമരം ചെയ്യാൻ ആയിരിക്കും ഉദ്ദേശിച്ചത്… അമ്മയെപ്പോലെ ഭീഷണി ഒന്നും മുഴക്കിയില്ലല്ലോ… ഞാൻ അപ്പോൾ ഭീഷണിപെടുത്തിയത് ആയാണ് നീ കരുതുന്നതാ അല്ലേ… സത്യം അല്ലേ…. എന്നെ ഭയപ്പെടുത്തി കാര്യങ്ങൾ അമ്മയുടെ വഴിക്ക് കൊണ്ടുവരാൻ അല്ലേ അമ്മ ശ്രേമിക്കുന്നത്… അമ്മ പറഞ്ഞപോലെ വേണെങ്കിൽ എനിക്കും പറയാം… ഇത് നടത്തി തന്നില്ല എങ്കിൽ ഞാൻ മരിച്ചു കാണിക്കും എന്ന്… അമ്മ എപ്പോഴെങ്കിലും എന്നെ ഒന്ന് ചേർത്ത് പിടിച്ചിട്ടുണ്ടോ…. വഴക്ക് പറയാൻ അല്ലാതെ ഞങ്ങളോട് സംസാരിച്ചിട്ടുണ്ടോ…? എന്റെ ഏകാന്തകളിൽ ഞാൻ കണ്ടെത്തിയ ആശ്വാസം ആയിരുന്നു സത്യ…

എന്റെ ഇരുൾ നിറഞ്ഞ ജീവിതത്തിലേക്ക് കടന്നു വന്ന ഒരു വെളിച്ചം ആയിരുന്നു അവൻ… എന്റെ കൊച്ചു കൊച്ചു കാര്യങ്ങൾ അവൻ കേട്ടു…. അതിന് ചെറിയ പരിഹാരങ്ങൾ നൽകി… അമ്മ ഒന്ന് കൂടെ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ ആഗ്രഹിച്ചപ്പോൾ ഒക്കെ അമ്മ അകലം പാലിച്ചു… അങ്ങനെ ആണ് ഞാൻ അവനെ സ്നേഹിച്ചു തുടഗിയത് തന്നെ… ആ അവനെ മറക്കാൻ ആണ് ഇപ്പോൾ അമ്മ പറയുന്നത്…. അമ്മ കാരണം ആണ് അവനോട് ഞാൻ അടുത്തത്… അമ്മ ഒന്ന് സ്നേഹത്തോടെ സംസാരിച്ചു ഉണ്ടായിരുന്നു എങ്കിൽ ഈ വീടിന്റെ പുറത്ത് മറ്റൊരാളുമായി ഞാൻ സ്നേഹത്തിന് പോകില്ലാരുന്നു…. സത്യത്തിൽ അമ്മ ഞങ്ങളെ സ്നേഹിച്ചിട്ടുണ്ടോ…?

കടമ തീർക്കും പോലെ വളർത്തി എന്നല്ലാതെ…. ആഗ്രഹിച്ചപ്പോൾ ഒന്നും കൂടെ നില്കാതെ ഇപ്പോൾ എന്നെ കുറ്റപ്പെടുത്തുന്നതിൽ ഒരു അർത്ഥം ഇല്ല… ഉള്ളിൽ നിന്ന് അറിയാതെ വാക്കുകൾ വന്നു പോകുക ആയിരുന്നു സോനക്ക്… മകൾ പറഞ്ഞതിന് ഒന്നും അവരുടെ മുന്നിൽ മറുപടി ഉണ്ടായിരുന്നില്ല… ഒരക്ഷരം മിണ്ടാതെ അവർ മുറിയിലേക്ക് പോയി… ഭർത്താവിന്റെ ഫോട്ടോയിലേക്ക് നോക്കി… “നമ്മുടെ മോൾ പറഞ്ഞത് കെട്ടോ അച്ചായാ… ഞാൻ അവളെ സ്നേഹിച്ചിട്ടില്ല എന്ന്… അവരുടെ നല്ലതിന് വേണ്ടി അല്ലേ ഞാൻ ഇങ്ങനെ ഒരു ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞത്…. അവർ കരഞ്ഞു പോയിരുന്നു….. ☂☂☂☂ മോനേ ഇപ്പോ 2 ദിവസം ആയി… ഇനിയെങ്കിലും നമ്മൾ അവരോട് വിളിച്ച് തീരുമാനം പറയണം….

ഒരുപക്ഷേ നമ്മുടെ തീരുമാനം അറിഞ്ഞിട്ടു മറ്റെന്തെങ്കിലും ആലോചന നോക്കാനാണ് ഇരിക്കുന്നത് എങ്കിലോ… ലീന ജീവനോട് പറഞ്ഞു… എന്ത് തീരുമാനത്തിന്റെ കാര്യം ആണ് അമ്മ പറഞ്ഞത്… നീ പൊട്ടൻ കളിക്കരുത് ജീവ… നമ്മൾ ഒരു പെങ്കൊച്ചിനെ പോയി കണ്ടിരുന്നു…. ഞങ്ങൾക്കെല്ലാവർക്കും അവളെ ഇഷ്ടമായി….. നിൻറെ തീരുമാനമാണ് അറിയേണ്ടത്….. അവരോട് ഞങ്ങൾ എന്താ വിളിച്ചു പറയേണ്ടത്…. ഏതായാലും രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് പറയാം…. രണ്ടുദിവസം കഴിഞ്ഞ് പറഞ്ഞാലും ഇന്നു പറഞ്ഞാലും എല്ലാം തീരുമാനം ഒന്നു തന്നെയല്ലേ ജീവ…. നിനക്ക് പറഞ്ഞുകൂടെ…. രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് നമുക്ക് പറയാം…. അവർ പിന്നീട് അവരോട് ഒന്നും ചോദിക്കാൻ നിന്നില്ല… വെറുതെ പോലും നിന്നെ ഇഷ്ട്ടം അല്ലെന്ന് പറയാൻ എനിക്ക് കഴിയില്ല സോന…. ജീവൻ മനസ്സിൽ പറഞ്ഞു… ☂☂☂☂

രാവിലെ അടുക്കളയിലേക്ക് സോന വരുമ്പോൾ അവിടെ ആനി ഉണ്ടായിരുന്നില്ല…. തലേദിവസത്തെ പിണക്കം ആയിരിക്കാം അതിന് കാരണം എന്ന് അവൾക്ക് തോന്നിയിരുന്നു…. അറിയാതെ പറഞ്ഞു പോയതാണ്… അമ്മയെ വിഷമിപ്പിക്കാൻ വേണ്ടി അല്ല…. അവൾ ചായയിട്ടു ചായയുമായി ആനിയുടെ മുറിയിലേക്ക് നടന്നു…. കുറെ പ്രാവശ്യം തട്ടി വിളിച്ചെങ്കിലും ആനി വാതിൽ തുറന്നില്ല…. ഒടുവിൽ അവൾ വാതിൽ തുറന്നു…. ചാരി ഉണ്ടായിരുന്നുള്ളൂ… അമ്മ സാധാരണ ലോക്ക് ചെയ്യാറില്ല എന്നതുകൊണ്ട് അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി…. കട്ടിലിൽ കിടക്കുന്ന ആനിയാണ് കണ്ടത്…. അവൾ തട്ടിവിളിച്ചു… “അമ്മേ…. പ്രതികരണം ഒന്നും ഇല്ലാതായപ്പോൾ ഒരിക്കൽ കൂടി വിളിച്ചു… തിരിച്ചു കിടത്തി അപ്പോഴാണ് വായിൽ നിന്നും അല്പം രക്തം ചുണ്ടിൽ കിടക്കുന്നത് കണ്ടത്.. അമ്മേ….. അറിയാതെ സോന അലറി പോയിരുന്നു…….(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 2

Share this story