മിഴിയോരം : ഭാഗം 17

മിഴിയോരം : ഭാഗം 17

എഴുത്തുകാരി: Anzila Ansi

നിനക്കിപ്പോൾ തീരുമാനിക്കാം… ഒന്നെങ്കിൽ നിനക്ക് ആ താലി അഴിച്ചു മാറ്റാം…. എന്നിട്ട് ഇതെല്ലാം മറന്ന് പഴയതു പോലെ ജീവിക്കാം… അല്ലെങ്കിൽ… നിവി ആ താലിയിൽ മുറുകെ പിടിച്ചു അവനെ നോക്കി….അല്ലങ്കിൽ…? ആ കയ്യിൽ കിടക്കുന്ന മോതിരവും ആ ബന്ധവും ഇപ്പോൾ ഇവിടെ വെച്ച് ഉപേക്ഷിക്കണം… ഇത് രണ്ടും കൂടി നിന്റെ ശരീരത്തിൽ വേണ്ട…. ഒന്നെങ്കിൽ എന്റെ താലി അല്ലെങ്കിൽ ആ മോതിരം….. നിനക്ക് തീരുമാനിക്കാം ഇപ്പോൾതന്നെ…… അതു കഴിഞ്ഞേ ഉള്ളൂ ഇനി മുന്നോട്ടുള്ള യാത്ര…. നിവി ആകെ ആശയക്കുഴപ്പത്തിലായി….. (നിവി തന്റെ കൈയ്യിലെ മോതിരത്തിലേക്ക് നോക്കി… ഏത് തള്ളണം ഏത് കൊള്ളണം എന്ന് അവൾക്ക് ഒരു ധാരണയും കിട്ടുന്നില്ലയിരുന്നു…

അവളുടെ മനസ്സിലൂടെ അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ഒക്കെ മുഖം മിന്നി മറഞ്ഞു കൊണ്ടിരുന്നു…..) എന്തിനാ എന്റെ ഈശ്വരാ എന്നെ ഇങ്ങനെയൊരു ചക്രവ്യൂഹത്തിൽ അകപ്പെടുത്തിയത്….. (നിവിടെ മനസ്സിൽ പലതരം ചിന്തകൾ കടന്നു കൂടി..) താലിയിൽ മുറുകെ പിടിച്ച് മോതിരത്തിലേക്ക് നോക്കിയിരിക്കുന്ന നിവിയെ കണ്ടപ്പോൾ ആദിക്കും വിഷമം തോന്നി… പക്ഷേ വേറെ വഴിയില്ല അവൾ അതിലൊന്ന് തിരഞ്ഞെടുത്ത മതിയാകൂ….. നീ എന്താ ഒന്നും മിണ്ടാത്തെ….. (നിവി ആദിയെ നിറകണ്ണുകളോടെ ഒന്നു നോക്കി…) ആദി പിന്നെ ഒന്നും നോക്കിയില്ല അവളുടെ കൈ പിടിച്ചു വലിച്ച് അനുരാഗ് അണിയിച്ച മോതിരം ഊരി പുറത്തേക്കെറിഞ്ഞു…. വീണ്ടും നിവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

അപ്പോഴും അവൾ താലിയിലെ പിടുത്തം വിട്ടുന്നില്ല…. എന്തിനാടീ കിടന്ന് മോങ്ങുന്നെ… നിന്നെപ്പോലെ തന്നെ ഞാനും രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് അങ്ങനെ ഓക്കേ പറഞ്ഞത്…. ഇപ്പോൾ ഞാൻ ചെയ്തത് നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ആ താലി ഞാനങ്ങ് അഴിച്ച് എടുത്തേക്കാം…. അതും പറഞ്ഞ് ആദി നിവിയുടെ താലിയിൽ പിടുത്തമിട്ടു… അവൻ അത് അഴിക്കാൻ തുടങ്ങിയതും.. നിവി അവനെ തടഞ്ഞു…. എത്രയൊക്കെ കാലം മാറി എന്ന് പറഞ്ഞാലും.. സ്ത്രീകൾ എത്ര ഉന്നതികൾ കീഴടക്കിയാലും…. ഒരിക്കൽ അണിഞ്ഞ താലിയും സിന്ദൂരവും തന്റെ ശരീരത്തിൽനിന്ന് വേർപെടുത്താൻ അവർ ആഗ്രഹിക്കില്ല…. പട്ടടയിൽ എരിഞ്ഞു അടങ്ങുന്നത് വരെ സുമംഗലിയായിത്തിന്റെ അടയാളം തന്റെ ശരീരത്തിൽ ഉണ്ടാവണം എന്നാണ് 95 ശതമാനം സ്ത്രീകളും ആഗ്രഹിക്കുന്നത്….

ഞാനും ഒരു സാധാരണ പെൺകുട്ടിയാണ്…ഈ താലിക്കും നെറുകയിലെ ഒരു നുള്ള് സിന്ദൂരത്തിനും ഒരുപാട് വില കൽപ്പിക്കുന്നുണ്ട്… ഈ താലി അഴിച്ചു മാറ്റാൻ ബുദ്ധി പറഞ്ഞാലും മനസ്സ് അനുവദിക്കില്ല… അത്രയും പറഞ്ഞ് നിവി കണ്ണുകളടച്ച് സീറ്റിലേക്ക് ചാരിയിരുന്നു…. അവൾ പറഞ്ഞതു കേട്ട് ആദിയുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു….. എന്തൊക്കെയോ ആലോചിച്ച് നിവിയൊന്ന് മയങ്ങി… കുറച്ചുനേരം കഴിഞ്ഞ് ആദി നിവിയെ വിളിച്ചുണർത്തി…. എന്താണ് അർത്ഥത്തിൽ നിവി ആദിയെ നോക്കി…. നിന്നെ ഞാൻ എന്റെ വീട്ടിലോട്ട് കൊണ്ടുപോവുകയാണ്…. അവിടുത്തെ അവസ്ഥ എന്താകും എന്ന് എനിക്കറിയില്ല… പക്ഷേ നിന്നെ അവർ സ്വീകരിക്കും അത് എനിക്ക് ഉറപ്പുണ്ട്… ആദി നിവിയോടായി പറഞ്ഞു.. ആദ്യം എന്റെ വീട്ടിലേക്ക് പോകാം….

എനിക്ക് അവരോട് എല്ലാം തുറന്നു പറയണം… അതിപ്പോൾ വേണോ…? എല്ലാം ഒന്ന് തണുത്തിട്ട് പോരെ… ഇപ്പോ പറഞ്ഞാൽ അവർ എങ്ങനെ ഉൾക്കൊള്ളുമേന്ന് അറിയില്ല… പോര…..മറ്റാരെങ്കിലും പറഞ്ഞു അറിയുന്നതിനു മുമ്പേ എനിക്ക് അവരോട് പറയണം…. വേറെ ആര് വിശ്വസിചില്ലേലും എന്റെ ഏട്ടൻ എന്നെ വിശ്വസിക്കും…. എനിക്കുറപ്പുണ്ട്….. ആദിയും നിവിയും നിവിയുടെ വീട്ടിലേക്ക് തിരിച്ചു… വീട് അടുക്കും തോറും നിവിയുടെ ഉള്ളിൽ ഭയം നിഴലിച്ചു…. കാർ വീടിന്റെ ഗേറ്റ് കടന്നതും അവൾ വിറയ്ക്കാൻ തുടങ്ങി….. ഉമ്മറത്ത് തന്നെ നിവിയുടെ അച്ഛനും ഏട്ടനും ഇരിപ്പുണ്ടായിരുന്നു…. ആദി ആദ്യം ഡോർ തുറന്നു പുറത്തിറങ്ങി…. അവർക്ക് പരിചയമില്ലാത്തതിനാൽ ചെറുപുഞ്ചിരിയോടെ അവർ ആദിയെ നോക്കി… നിവി പുറത്തോട്ട് ഇറങ്ങിയതും അവർ ഒന്ന് പകച്ചു….

വൈകാതെ തന്നെ അവരുടെ ദൃഷ്ടി അവളുടെ താലിയും സിന്ദൂരത്തിലും എത്തി നിന്നു….. നിവിയുടെ അച്ഛന്റെ മുഖത്ത് കാർമേഘം വന്ന് മൂടിയത് പോലെയായി…. ഏട്ടൻ അവളുടെ അടുത്തേക്ക് വന്നു നിന്നു…. അവളോട് ചോദിക്കാൻ തുടങ്ങുന്നതിനു മുമ്പേതന്നെ.. നിവിയുടെ അമ്മയുടെ നിലവിളി ഉയർന്നു… നിവി അപ്പോഴും തലകുമ്പിട്ട് നിൽക്കുകയായിരുന്നു…. ഭൂമി നിനക്ക് എന്താ സംഭവിച്ചേ….? (അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു തന്നെ നിന്നു….) ഏട്ടൻ നിന്നോട് പറഞ്ഞിട്ടുണ്ട് തെറ്റ് ചെയ്താൽ മാത്രമേ ഏട്ടന്റെ ഭൂമിയുടെ തല കുനിയൻ പാടുള്ളൂ എന്ന്….. പറയ്‌.. എന്റെ കുട്ടി എന്ത് തെറ്റാ ചെയ്തേ… (ഒരു തേങ്ങലോടെ നിവി നടന്നതെല്ലാം അവളുടെ എട്ടനോട് പറഞ്ഞു…. ഒരു ഏട്ടൻ എന്ന രീതിയിൽ അവൾ പറഞ്ഞത് വിശ്വസിക്കാൻ ശ്രമിച്ചെങ്കിലും….

ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിർമ്മലിന് അവൾ പറഞ്ഞത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല…. നിവി നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുനോ…? (നിവി ഞെട്ടലോടെ ഏട്ടന്റെ നെഞ്ചിൽ നിന്ന് ഉയർന്ന ഏട്ടനെ ഒന്ന് നോക്കി….) നിനക്ക് ഇഷ്ടമായിരുന്നെങ്കിൽ ഞാൻ നടത്തിത്തരില്ലായിരുനോ..? ഇങ്ങനെയൊരു അവിവേകം കാണിക്കണമായിരുനോ നിനക്ക്… കഴിഞ്ഞദിവസം അല്ലായിരുന്നോ നിന്റെയും അനുരാഗിനും നിശ്ചയം… അതിനുമുമ്പ് എത്ര പ്രാവശ്യം നിന്നോട് ഞാനും അച്ഛനും ചോദിച്ചത നിനക്ക് പൂർണ സമ്മതമാണെന്ന്…? ഇതിപ്പോ അനുരാഗിന്റെ വീട്ടുകാരോട് എന്തു പറയും….? ഏട്ടാ….. ഒന്നും നർത്തുന്നുണ്ടോ… (നിവി അവളുടെ രണ്ടു ചെവിയും പൊത്തി പിടിച്ച് ഉറക്കെ പറഞ്ഞു…) ഏട്ടാ… ഏട്ടനു തോന്നുന്നുണ്ടോ ഏട്ടന്റെ ഭൂമി പറഞ്ഞത് കള്ളമാണെന്ന്…. നിവി…

ഈ കാലത്ത് ഇങ്ങനെയൊക്കെ സംഭവിച്ചു എന്ന് പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്….. (നിവി നിർമ്മലിനെ ദയനീയമായി ഒന്ന് നോക്കി..) ഞാൻ പറഞ്ഞത് സത്യയിമാട്ടാ…. ശെരി.. എന്റെ മോളെ ഞാൻ വിശ്വസിക്കുന്നു.. (നിവിയുടെ മുഖത്ത് ഒരു ആശ്വാസം നിഴലിച്ചു…) പക്ഷേ…. പക്ഷേ…. ഏട്ടൻ എന്താ പറയാൻ വന്നേ…? എന്റെ മോള് ഈ താലി ഊരി ഏട്ടന്റെ കയ്യിൽ താ… നിനക്ക് ഇഷ്ടമല്ലാത്തത് ഒന്നും നിന്നെ ആരും അടിച്ചേൽപ്പിക്കില്ല….. (നിവി ഒരു ഞെട്ടലോടെ ഏട്ടനെ നോക്കി….) ഇതെല്ലാം കേട്ടു നിന്ന ആദി കോപം കൊണ്ട് ജ്വലിക്കുകായയിരുന്നു…. നിവിക്ക് അവളുടെ ഏട്ടനോടുള്ള ഇഷ്ടം ആദിക്ക് കുറഞ്ഞ സമയം കൊണ്ട് തന്നെ മനസ്സിലായ കാര്യമായിരുന്നു… ഇങ്ങോട്ട് കൊണ്ടുവരാൻ തോന്നിയ നിമിഷത്തെ അവൻ ഒന്ന് ശപിച്ചു….അവന്റെ ഉള്ളൊന്ന് കാളി…. നിവി ആ താലി അഴിച്ചു കൊടുക്കുമോ…?

അവൾ തന്നിൽ നിന്ന് അകന്നു പോകുമോ എന്നൊരു ഭയം ആദിയെ കീഴടക്കി… അവൻ കണ്ണുകൾ ഇറുക്കിയടച്ചു… നിവി ആ താലിയിൽ മുറുകെ പിടിച്ചു… നിഷേധാർത്ഥത്തിൽ തലയാനക്കി… ഇനി നിനക്ക് ഒന്നും പറയാനില്ലല്ലോ…. നിനക്കി താലി അഴിച്ചു മാറ്റി നിവേദിത കൃഷ്ണദാസ് ആയി അകത്തേക്ക് കയറാം…അല്ലെക്കിൽ… അല്ലെക്കിൽ… പറയ ഏട്ടാ അല്ലെങ്കിൽ…. (അവൾ നിർമ്മൽ കുലുക്കി ചോദിച്ചു) നിർമ്മൽ അവളെ പിടിച്ചു മാറ്റി തിരിഞ്ഞു നിന്ന് അവളോടായി പറഞ്ഞു… അല്ലെങ്കിൽ നിവേദിത അദ്വീക്കായി നിനക്ക് പുറത്തേക്കു പോകാം…. (നിവി ഞെട്ടലോടെ നിർമ്മൽ പറഞ്ഞത് കേട്ടു നിന്നത്…..) ആദി നിവിയുടെ അടുത്തേക് വന്നു അവളുടെ കൈകളിൽ ചേർത്തുപിടിച്ചു… അവിടെ നിന്നവരോടായി അവൻ പറഞ്ഞു…. ഇത്രയും നാളും നിങ്ങളുടെ കൺവെട്ടത്ത് വളർന്നവൾ അല്ലേ….

ഇത്രയും വർഷം നിങ്ങൾ വളർത്തിയതെല്ലേ ഇവളെ…… കുറ്റം പറയുമ്പോൾ നിങ്ങൾ ഒരു വട്ടം ഒന്നാലോചിച്ചുനോക്കൂ… നിങ്ങൾ വളർത്തിയത്തിന്റെ ദോഷമല്ല…. ഗുണമാണ് ഇപ്പോൾ ഇവൾ കാണിക്കുന്നത്…… ആ സാഹചര്യത്തിൽ ഞാൻ അണിയിച്ച താലി അവൾക്ക് വേണമെങ്കിൽ പൊട്ടിച്ചെറിയാമായിരുന്നു…. ആരും ഒന്നും അറിയില്ലായിരുന്നു…. അതിന് നിവി മുതിരാത്തത് ആ താലിയുടെ പവിത്രത അവൾ മനസ്സിലാകുന്നത് കൊണ്ടാണ്…. ഇത്രയും കരഞ്ഞ് പറഞ്ഞിട്ടും ഒന്നു വിശ്വസിച്ചു കൂടായിരുന്നോ…. നിങ്ങളുടെ സംശയം ഇനിയും മാറിയില്ലെങ്കിൽ ആ ഊരിലേക്ക് ഒന്ന് പോയി തിരക്കിയ മതി… എന്തായാലും ഞാൻ ഇവളെ എന്റെ വീട്ടിലേക്ക് കൊണ്ടു പോവുകയാണ്… നിങ്ങൾക്ക് ഇവളെ എന്ന് കാണണമേന്ന് തോന്നുന്നുവോ അവിടേക്ക് വരാം… നിവി ഒന്നും തന്നെ മിണ്ടുന്നില്ലയിരുന്നു….

ആദി അവളെ കാറിലേക്ക് ഇരുത്തി… ആദി വണ്ടി മഹേശ്വരി നിവാസിലേക്ക് തിരിച്ചു…. ആദിക്കും ഒരു ടെൻഷൻ ഇല്ലാതില്ല….. അച്ഛനും അമ്മയും എങ്ങനെ പ്രതികരിക്കും എന്ന് ഓർത്ത്…… നിവിയുടെ ചിന്ത അപ്പോഴും ഏട്ടൻ പറഞ്ഞ വാക്കുകളിൽ തന്നെയായിരുന്നു…. എന്തുകൊണ്ട് ഏട്ടൻ തന്നെ വിശ്വസിച്ചില്ല…… ഏട്ടന്റെ ഭൂമിയെ ഏട്ടനല്ലേ നന്നായി അറിയാവുന്നെതല്ലേ ……. ഏട്ടന്റെ ഭൂമി ഏട്ടനോട് കള്ളം പറയുമോ…. ഇന്നുവരെയും ഏട്ടൻ അറിയാത്ത എന്തെങ്കിലും ഈ ഭൂമിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ….. പിന്നെ എന്താ ഇത് മാത്രം ഏട്ടൻ വിശ്വസിക്കാഞ്ഞത്ത്…… അമ്മയും അച്ഛനും തിരിഞ്ഞു പോലും നോക്കിയില്ലല്ലോ…… എന്തുകൊണ്ട് ഒരിക്കൽ പോലും താൻ ആഗ്രഹിക്കാത്ത താലിയിട്ട് കൂടി പൊട്ടിച്ചെറിയാൻ കഴിഞ്ഞില്ല….

ഓർമ്മകൾ കുമിഞ്ഞുകൂടിയപ്പോൾ നിവിക്ക് തല പെരുക്കുന്നത് പോലെ തോന്നി..അവൾ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു…. ആദി തന്റെ വീടിന്റെ മുന്നിൽ എത്തിയിരുന്നു….വീടിന്റെ ഗേറ്റ് വിജയൻ ചേട്ടൻ വന്നു തുറന്നു … അവൻ കാറിലിരുന്ന് തന്നെ രണ്ടു മൂന്നു ഹോനാടിച്ചു… ആദിയുടെ അച്ഛൻ യദു പുറത്തേക്കിറങ്ങി വന്നു…. നീ ആയിരുന്നോ….. നീ എന്താ അവിടെ തന്നെ നിൽക്കുന്നേ…. കേറി വന്നു കൂടായിരുന്നോ….? അത് അച്ഛാ….. എന്താടാ….. അച്ഛൻ ഇങ്ങ് വന്നേ.. ഒരു കാര്യം പറയണം… ആദി തന്റെ അച്ഛനോട് നടന്നതെല്ലാം പറഞ്ഞു….

അവന് നിവിയോടുള്ള ഇഷ്ടവും അദ്ദേഹത്തോട് തുറന്നുപറഞ്ഞു…. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇങ്ങനെയൊക്കെ നടന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മനസ്സിലും സംശയങ്ങൾ ബാക്കിയായി…. പക്ഷേ തന്റെ മകന് ആ കുട്ടിയെ ഇഷ്ടം ആയതിനാൽ അദ്ദേഹത്തിന് മനസ്സില്ലാമനസ്സോടെ വിശ്വസിക്കേണ്ടി വന്നു….. ആദി നിവിയെ പുറത്തിറക്കി… യദുവിനെ പരിചയപ്പെടുത്തി…. ഒറ്റ നോട്ടത്തിൽ തന്നെ നിവിയെ ഒരുപാട് ഇഷ്ടമായി യദുവിന്…. അദ്ദേഹം നിവിയുടെ നെറുകയിൽ തലോടി അവളോട് എന്തോ ചോദിക്കാൻ തുടങ്ങിയതും….. ആദിയുടെ അമ്മ ഓടിവന്നു നിവിയെ പുണർന്നു…. ആദിയും യദുവും ഇതെന്താ സംഭവം എന്നർത്ഥത്തിൽ പകച്ചു നോക്കി നിന്നു…..    🔥 അൻസില അൻസി ❤

മിഴിയോരം : ഭാഗം 16

Share this story