അനു : ഭാഗം 50

അനു : ഭാഗം 50

എഴുത്തുകാരി: അപർണ രാജൻ

ശങ്കർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വിശ്വയ്ക്ക് കൃത്യമായി മനസ്സിലായില്ലെങ്കിലും , അനുവിന്റെ മുഖത്തെ ചിരിയും നിർമലയുടെ മുഖത്തെ ആധിയും കണ്ടപ്പോൾ അവനു മനസ്സിലായി , അവർക്കിട്ട് എന്തോ കൊട്ട് കൊടുക്കാനുള്ള ഏർപ്പാടാണ് ഇതെന്ന് . “ഈ കാര്യം ഇതിന് മുൻപ് പറയാത്തതിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു……. പക്ഷേ ഇവിടെ നിന്നും നിങ്ങൾ പോകുമ്പോൾ എല്ലാം അറിഞ്ഞിട്ട് പോകണം എന്നു എനിക്ക് നിർബന്ധമുണ്ട്……. ” പ്രഭാവതിയെ നോക്കിക്കൊണ്ട് ശങ്കർ പറഞ്ഞതും , അവർ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു . ഇതെല്ലാം അറിയേണ്ടത് താനല്ല , വിശ്വയാണ് ……

ശങ്കറിന്റെ സമ്മതം കിട്ടിയതും അനു നേരെ ചെന്നത് നിർമലയുടെ മുന്നിലേക്കാണ് . നിങ്ങളായി പറയുന്നോ , അതോ ഞാനായി പറയുന്നോ , എന്ന ഭാവത്തിൽ തന്നെ നോക്കി നിൽക്കുന്ന അനുവിനെ കണ്ടതും നിർമലയുടെ നെഞ്ചിടിപ്പിന്റെ വേഗം കൂടി . “അനു……!!!!!! ” അത്രയും നേരം ഒന്നും മിണ്ടാതെ നിന്ന ശേഖരന്റെ ശബ്ദം അപ്പോൾ മാത്രം പൊന്തിയതും , അനു ചിരിയോടെ തിരിഞ്ഞു നോക്കി . ആഹാ …… നാവ് അവിടെ തന്നെ ഉണ്ടായിരുന്നോ????? തന്നോടുള്ള ദേഷ്യം കൊണ്ടാണോ ,

അതോ തന്റെ കല്യാണം മുടങ്ങിയെന്ന് കൊണ്ടുള്ള സിമ്പതിയാണോ , അതോ ഇത്രയും നാൾ രാഗ അറിയാതെ പോയത് ഇന്നവൾ അറിയും എന്നറിഞ്ഞു കൊണ്ടുള്ള വേദനയാണോ , എന്താണ് അപ്പോൾ അയാളുടെ മുഖത്തെ വികാരമെന്നവൾക്ക് വ്യക്തമായില്ലെങ്കിലും , എന്തോ അയാളുടെ മുഖത്തെ ദയനീയ ഭാവം അവൾ വല്ലാതെ ആസ്വദിച്ചു . “എന്നെ ആജ്ഞാപിക്കാൻ നിങ്ങൾ എന്റെ ആരും അല്ല…… ” ശേഖരനെ നോക്കി പുഞ്ചിരിച്ചു കൊണ്ടവൾ തിരിഞ്ഞു നിർമലയെ നോക്കി . “ദെ നോക്ക് ….. അവർക്ക് വെറുതെ കളയാൻ സമയമില്ല ……

എനിക്കും ഇല്ല……. വേഗം കഥയുടെ ബാക്കി പറ …….. ” ഹാളിൽ തന്നെയായി അക്ഷമയോടെ കാത്തു നിൽക്കുന്ന പ്രഭാവതിയെയും ഈശ്വറിനെയും ചൂണ്ടി കാണിച്ചുക്കൊണ്ടവൾ നിർമലയുടെ മുഖം മുറുകി . “നീ……. ” തന്റെ നേരെ ചീറി കൊണ്ട് വരുന്ന നിർമലയെ കണ്ടതും അനു അവരുടെ കണ്ണിലേക്കു നോക്കി . ” പറഞ്ഞില്ല എങ്കിൽ എന്നുണ്ടല്ലോ ???? ഇത്രയും നാളും നിങ്ങൾ ഇതൊക്കെ കാണിച്ചു കൂട്ടിയത് ആർക്കു വേണ്ടിയാണോ , എന്തിന് വേണ്ടിയാണോ അത് രണ്ടും എന്റെ കൈയിലിരിക്കും ……

അറിയാലോ നിയമം എന്റെ കൂടെയും നിൽക്കും……. വെറുതെ എന്നെ കൊണ്ട് ചെയ്യിക്കണോ????? ” നിർമലയുടെ അടുത്തായി അനു പറയുന്നതൊന്നും മനസ്സിലാകാതെ തങ്ങളെ തന്നെ മാറി മാറി നോക്കുന്ന രാഗയെയും , ജനാലയ്ക്ക് നേരെയായി നിൽക്കുന്ന തറവാട്ടിലേക്കും ഒന്ന് പാളി നോക്കി കൊണ്ടവൾ ചോദിച്ചതും നിർമലയുടെ മുഖം വറ്റി . രാഗയുടെ മുഖം മാത്രമായിരുന്നു അവരുടെ മനസ്സിലപ്പോൾ ഉണ്ടായിരുന്നത് . ഈ കാര്യമറിഞ്ഞു കഴിഞ്ഞാൽ അവളുടെ അവസ്ഥ . “സമയം പോകുന്നു ……. ”

തന്റെ കാലിട്ട് നിലത്തു തട്ടിക്കൊണ്ടവൾ അക്ഷമയോടെ പറഞ്ഞതും , അവരവളെ ദയനീയമായി നോക്കി . “സീത ഇങ്ങനെയായിരുന്നില്ല…… ” അനുവിന്റെ കണ്ണിലേക്ക് നോക്കി കൊണ്ടവർ അവസാന കച്ചിത്തുരുമ്പെന്നപ്പോലെ പറഞ്ഞതും , അവളുടെ ചുണ്ടിലൊരു പുച്ഛ ചിരി വിരിഞ്ഞു . “ഞാൻ സീതയല്ല……. ” അത് പറയുമ്പോൾ മാത്രം അനുവിന്റെ കണ്ണുകൾ ശേഖരനിലേക്ക് അറിയാതെ നീണ്ടു . എന്തൊക്കെ ചെയ്താലും അനു പിന്നോട്ട് മാറാൻ പോകുന്നില്ലന്ന് മനസ്സിലായതും ശേഖരൻ മുന്നിലേക്ക് വന്നു . “അനു എന്റെ മകളാണ്……. എനിക്കും സീതയ്ക്കും ഉണ്ടായ ആദ്യത്തെ മകൾ …….. ഈ തറവാട്ടിലെ ആദ്യത്തെ പെൺകുട്ടി…… ” ✨✨✨✨✨✨✨✨✨✨✨✨✨✨✨✨

എല്ലാവരും പോയി കഴിഞ്ഞിട്ടും ശങ്കർ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റില്ല . വിശ്വയും കുടുംബവും ഒന്നും പറയാതെയാണ് ഇവിടെ നിന്നിറങ്ങി പോയതെന്നതിനെക്കാൾ അയാളെ വിഷമത്തിലാക്കിയത് ശേഖരൻ അനുവിനെ തന്റെ മകളാണെന്ന കാര്യം തുറന്നു സമ്മതിച്ചതിലായിരുന്നു . ലോകത്തിന് മുന്നിൽ മുഴുവനും അവൾ ശങ്കറിന്റെ മകളായിരുന്നു . ശങ്കറിന്റെയും സീതയുടെയും മകൾ . ഇനിയത് മാറുമോ എന്നയാൾ ഭയന്നു . “അച്ഛേ…… ” അനുവിന്റെ വിളി കേട്ടതും ശങ്കർ ഞെട്ടി തിരിഞ്ഞു നോക്കി . ശങ്കറിന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും നെഞ്ചിലെന്തോ കൊളുത്തി വലിക്കുന്നപ്പോലെയാണ് അനുവിന് തോന്നിയത് .

” അവൻ വന്നു വിളിച്ചാൽ നീ എന്നെ വിട്ട് പോകുവോ???? ” തന്റെ അടുത്തായി വന്നിരുന്ന അനുവിന്റെ കൈകൾ പതിയെ പൊതിഞ്ഞു പിടിച്ചക്കൊണ്ടയാൾ ചോദിച്ചതും , അനു ശങ്കറിന്റെ മുഖത്തേക്ക് നോക്കി . താൻ ഉപേക്ഷിച്ചു പോകുമോ എന്ന ആധിയിൽ നിന്നാണ് ആ ചോദ്യം ഉയർന്നതെന്നവൾക്കറിമായിരുന്നത് കൊണ്ട് അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല . “എന്റെ അമ്മയെ ആരാ കല്യാണം കഴിച്ചത്????? ” അനുവിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ടതും ശങ്കറിന്റെ നെറ്റി ചുളിഞ്ഞു .

“നിനക്കറിയില്ലേ ????? ” ഈ ഒരു നിമിഷം പോലും നിനക്ക് തമാശയാണോ എന്ന ധ്വനി നിറഞ്ഞ ശങ്കറിന്റെ ചോദ്യം കേട്ടതും അനുവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു . “അഹ് , പറ കാർന്നോരെ ???? എന്റെ അമ്മയെ ആരാ കല്യാണം കഴിച്ചത് ???? ” “ശങ്കർ M.B……” “എന്നെ ഇതുവരെ നോക്കി വളർത്തിയതാരാ…???? ” “ശങ്കർ M.B ” “എനിക്ക് എന്തെങ്കിലും ആവിശ്യമുണ്ടെന്നു പറയുമ്പോഴോ , എനിക്ക് വയ്യാതെ ഇരിക്കുമ്പോഴും ഒക്കെ ഓടി വരുന്നതാരാ????? ” “ശങ്കർ M.B……”

“അപ്പോൾ പിന്നെ എന്റെ അച്ഛൻ ആരാ ???? ” അയാളുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ടവൾ ചോദിച്ചതും , അത്രയും നേരം ആധി നിറഞ്ഞു നിന്ന ശങ്കറിന്റെ മുഖമൊന്നയഞ്ഞു . “ബിയോളജിക്കൽ ഫാദർ ഒരിക്കലും എന്റെ അച്ഛൻ ആകാൻ പോകുന്നില്ല … എന്റെ അച്ഛൻ എപ്പോഴും മിസ്റ്റർ ശങ്കർ M.B ആയിരിക്കും കേട്ടോ ……. അതുകൊണ്ട് മിസ്റ്റർ ശേഖരനോട് പോകാൻ പറ …… ”

അയാളുടെ കവിളിൽ പതിയെ തട്ടിക്കൊണ്ടവൾ പറഞ്ഞതും ശങ്കർ ചിരിച്ചു . ” അതുകൊണ്ട് കണ്ണിൽ കണ്ട സീരിയലിലെ നായികമാർ വന്നിരിക്കുന്നപ്പോലെ ഇരിക്കാണ്ട് , എനിക്ക് വല്ലോം ഉണ്ടാക്കി തന്നെ…… വിശന്നിട്ടു കണ്ണ് കാണാൻ പറ്റണില്ല ….. ” ശങ്കറിന്റെ താടിയിൽ ടപിടിച്ചു വലിച്ചു കൊണ്ടവൾ എഴുന്നേറ്റതും , ശങ്കറും ചിരിച്ചു കൊണ്ടവളുടെ ഒപ്പം എഴുന്നേറ്റു . ✨✨✨✨✨✨✨✨✨✨✨✨✨✨✨✨

തന്റെ ലോകം മുഴുവനും കീഴ്മേൽ മറയുന്നപ്പോലെയാണ് രാഗയ്ക്ക് തോന്നിയത് . ഉള്ളിലെന്തോ നുറുങ്ങുന്നപ്പോലെ ……. തന്റെ സ്വന്തമെന്ന് കരുതി കൊണ്ട് നടന്നയാൾ ……. പെട്ടെന്ന് വേറൊരാൾക്ക് കൂടി സ്വന്തമാണെന്ന് കേട്ടപ്പോൾ ……. അനിക്ക് അനുവിനെയാണ് ഇഷ്ടമെന്നറിഞ്ഞപ്പോൾ പോലും തനിക്ക് ഇത്രയും വേദന തോന്നിയില്ലല്ലോ എന്നോർത്ത് അവൾക്ക് അത്ഭുതം തോന്നി . ഓർമ വച്ച നാൾ മുതൽ കാണുന്നതാണ് അമ്മയ്ക്ക് അനുവിനോടുള്ള ദേഷ്യം .

എന്തിനാണ് അവളോട് മാത്രം അമ്മയ്ക്കിത്ര ദേഷ്യമെന്ന് ഇതുവരെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലങ്കിലും , അമ്മയ്ക്ക് അവളോടുള്ള ഇഷ്ടക്കുറവ് പതിയെ പതിയെ എന്നിലേക്കും മാറി . അവളുടെ അച്ഛൻ വല്യച്ഛനല്ലന്നറിയാമായിരുന്നെങ്കിലും , അതാരാണെന്ന് താൻ ഇതുവരെയും ചിന്തിച്ചിട്ടില്ല . അവളെ കാണുമ്പോൾ മാത്രം ഒന്നും മിണ്ടാതെ നിൽക്കുന്ന , അവളെ പറ്റി മാത്രം പറഞ്ഞു അമ്മയുമായി തർക്കത്തിലേർപ്പെടുന്ന അച്ഛനെ ഒരു തവണയെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ തനിക്ക് ചിലപ്പോൾ നേരത്തെ തന്നെ മനസ്സിലായിരുന്നേനെ ……

തന്നെ കാണുമ്പോൾ മാത്രം പുച്ഛത്തിൽ അവളുടെ വായിൽ നിന്നും വീഴുന്ന ‘ചേച്ചി ‘എന്ന വാക്കിന്റെ അർത്ഥം എന്താണെന്നു … ആലോചിച്ചു നോക്കുമ്പോൾ പരിഹാസത്തോടെയല്ലാതെ അവൾ എന്നെ അങ്ങനെ വിളിച്ചിട്ടില്ല . അവളുടെ വായിൽ നിന്നാ വാക്ക് കേൾക്കുന്നതും തനിക്ക് ഇഷ്ടമല്ലായിരുന്നു . ബന്ധത്തിന്റെ പേരിൽ തന്നെ പറഞ്ഞു കളിയാക്കുന്നപ്പോലെ …… തന്നെ ചൊടിപ്പിക്കാൻ മാത്രമായി അവളുടെ വായിൽ നിന്ന് വീഴുന്ന വാക്ക് ……. അവൾ എന്റെ ചേച്ചിയായത് കൊണ്ടാണോ എനിക്ക് അനിയെ വിട്ട് തന്നത് ???? അങ്ങനെയൊരു ചിന്ത പെട്ടെന്നവളുടെ മനസ്സിൽ കടന്നു വന്നതും രാഗ കിടക്കയിൽ നിന്നും വേഗം എഴുന്നേറ്റു .

ഇല്ല …….. അങ്ങനെയാണെങ്കിൽ ……. എനിക്കാരുടെയും ഔദാര്യം വേണ്ട …… വാതിൽ തുറന്നു പുറത്തേക്ക് പായുന്നതിനിടയിൽ അവളുടെ മനസ്സിൽ ആ ഒരു ചിന്ത മാത്രമേ കടന്നു വന്നുള്ളൂ . പുറത്തിരിക്കുന്ന ശേഖരനെയും നിർമലയെയും ഒന്ന് തിരിഞ്ഞു കൂടെ നോക്കാതെ , എന്തോ പ്രേതത്തെ കണ്ടപ്പോലെ പുറത്തേക്കോടുന്ന തന്റെ മകളെ കണ്ടതും ശേഖരൻ കസേരയിൽ നിന്നും എഴുന്നേറ്റു . ശങ്കറിന്റെ വീട്ടിൽ നിന്നിറങ്ങിയതും തന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ രാഗ മുറിയിൽ കയറി വാതിലടച്ചതാണ് .

എത്രയോ തവണ താനും നിർമലയും മാറി മാറി വിളിച്ചു . എന്നിട്ടൊന്നും അവൾ ഒന്ന് മൂളുക പോലും ചെയ്തില്ല . ദേഷ്യമുണ്ടാകും …… അറിയാം ……. എന്നാലും എനിക്ക് പറയാനുള്ളത് കേൾക്കാനെങ്കിലും അവൾക്ക് ഒന്ന് നിന്നു തന്നു കൂടെ….???? തന്റെ വിളി കേട്ടിട്ടും കേൾക്കാത്ത പോലെ റോഡിലേക്ക് നടക്കുന്ന രാഗയെ കണ്ടതും ശേഖരന്റെ കണ്ണ് നിറഞ്ഞു . എത്രയൊക്കെയായാലും തന്റെ ഭർത്താവെന്ന നിലയിൽ നിർമല ഒരിക്കലും ശേഖരനെ കുറ്റപ്പെടുത്തിയിരുന്നില്ല .

അതുകൊണ്ട് തന്നെ തന്റെ ഭർത്താവിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ , അവർക്കും വിഷമം തോന്നി . പക്ഷേ പറഞ്ഞിട്ടും കാര്യമില്ല …. ആ മൂദേവി തന്നോട് പണ്ടേ പറഞ്ഞിട്ടുള്ളതായിരുന്നു , ഇങ്ങനെ ഒന്ന് അവളെ കൊണ്ട് ചെയ്യിപ്പിക്കുരുതെന്ന് …… എന്നാൽ താനാണ് വെറും ഭീഷണിയെന്ന് പറഞ്ഞത് പുച്ഛിച്ചു തള്ളിയത് . ഇപ്പോഴാലോചിക്കുമ്പോൾ ഒന്നും വേണ്ടിയിരുന്നില്ലന്ന് തോന്നുന്നു . ✨✨✨✨✨✨✨✨✨✨✨✨✨✨✨✨

തന്റെ മുന്നിൽ കിതപ്പോടെ നിൽക്കുന്ന രാഗയെ കണ്ടു , അനുവിന് അത്ഭുതമൊന്നും തോന്നിയില്ല . ഇങ്ങനെയൊരു വരവവൾ പ്രതീക്ഷിച്ചതാണ് . അനിയെ അവൾക്ക് വേണ്ടന്ന് പറയാൻ . പക്ഷേ പ്രതീക്ഷിച്ചതിലും ഇത്തിരി നേരത്തെയാണെന്ന് മാത്രം . “എനിക്ക് …… ഒരു കാര്യം …… ” തന്റെ കണ്ണിലേക്ക് നോക്കാതെ വേറെ എവിടെയൊക്കെയോ നോക്കാൻ ശ്രമിച്ചുക്കൊണ്ട് നിൽക്കുന്ന രാഗയെ കണ്ടു , അനു ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു . “നീ ……. നീ അനിയെ മനഃപൂർവം എനിക്ക് ……. വിട്ട് തന്നതാണോ???? ” അനുവിന്റെ കണ്ണിലേക്കുറ്റുന്നോക്കിക്കൊണ്ടവൾ ചോദിച്ചതും , പ്രതീക്ഷിച്ച ചോദ്യമെന്ന രീതിയിൽ അനുവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു . “അങ്ങനെ ചെയ്യേണ്ട കാര്യം???? ” വാതിൽ പടിയിലേക്ക് ചാഞ്ഞു നിന്നുക്കൊണ്ടനു ചോദിച്ചത് കേട്ട് , രാഗയുടെ നെറ്റി ചുളിഞ്ഞു .

“നീ എന്റെ …… എന്റെ…… ചേച്ചി…… നീ എന്റെ ചേച്ചിയായത് കൊണ്ട്……. ” എങ്ങനെയാണ് ആ വാക്ക് താൻ ഉച്ചരിച്ചതെന്ന് രാഗയ്ക്ക് പോലും മനസ്സിലായില്ല . ഒരു നിമിഷം മുൻപു വരെ തനിക്കാ വാക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു . പക്ഷേ ഇപ്പോൾ …….. രാഗയുടെ വായിൽ നിന്നങ്ങനെയൊരു വാക്ക് കേട്ടതും , അനുവിന്റെ കണ്ണുകൾ വിടർന്നു . സത്യത്തിൽ അങ്ങനെയൊന്നവളും പ്രതീക്ഷിച്ചിരുന്നില്ല . രാഗയുടെ മുഖത്തെ ഭാവം കണ്ടപ്പോൾ തന്നെ അനുവിന് മനസ്സിലായി , അവളും അങ്ങനെയൊന്ന് പ്രതീക്ഷിച്ചതല്ലന്ന് . ആദ്യത്തെ അത്ഭുതമൊന്നു മാറിയതും അനുവിന്റെ ചുണ്ടിൽ സ്വതവേയുള്ള ഒരു ചിരി തെളിഞ്ഞു വന്നു . “എന്റെ പേര് അനസ്വല ശങ്കർ എന്നാണ് , അനസ്വല ശേഖർ എന്നല്ല …….. ” ✨✨✨✨✨✨✨✨✨✨✨✨✨✨✨✨

“അമ്മ എന്തൊക്കെ പറഞ്ഞാലും ഞാൻ അവളെയെ കല്യാണം കഴിക്കൂ ……. ” വിശ്വയുടെ ശബ്ദം പൊന്തിയതും പ്രഭാവതി ദേഷ്യത്തിൽ അവനെ നോക്കി . “അവളെ പോലൊരു പെണ്ണിനെ എന്റെ മകൻ കല്യാണം കഴിക്കാൻ ഞാൻ സമ്മതിക്കില്ല……!!!! ” തുടരും…..

അനു : ഭാഗം 49

Share this story