സിദ്ധാഭിഷേകം : ഭാഗം 8

സിദ്ധാഭിഷേകം : ഭാഗം 8

എഴുത്തുകാരി: രമ്യ രമ്മു

“അമ്മാളൂ…യൂ ആർ സോ സ്വീറ്റ്.. ഇത്രയും മനോഹരമായ ഒരു റിജക്ഷൻ ഞാൻ കേട്ടിട്ടേയില്ല…😀😀” “..☺☺☺…വരട്ടെ… നാളെ കാണാം..ബൈ…” ⚛ ⚛ ⚛ ⚛ ⚛ ⚛ ⚛ ⚛ ⚛ ⚛ ⚛ ⚛ ⚛ ⚛ അതേ സമയം മിത്തൂ ബാഗുമായി വരുന്നുണ്ടായിരുന്നു… റോഷൻ അവളെ നോക്കി ചിരിച്ചു കൊണ്ട് കോളേജിലേക്ക് പോയി… മിത്തൂ അമ്മാളൂന്റെ അടുത്ത് വന്നു… “ടി…എന്താണ്…കെട്ടിപിടുത്തവും ചിരിയുമൊക്കെ…ലൈൻ സെറ്റ് ആയ..” “ലൈൻ അല്ല നിന്റെ തലയാണ്…..കെട്ടിപിടുത്തം അല്ല മോളെ… ആ കണ്ടതാണ് അപ്രിസിയേഷൻ…” “അപ്രിസിയേഷൻ..🙄.എന്തിന്…??🤔 “നൈസ് ആയിട്ട് അങ്ങേരെ തേച്ചതിന്..😀😀” “അപ്പൊ പ്രൊപ്പോസ് ചെയ്തോ…” “ഉം…”

“എന്നിട്ട് നീ എന്ത് പറഞ്ഞു…” “ഞാൻ പറഞ്ഞു..എന്റെ മിത്തൂന് ആദ്യം പറ്റിയ ഒരു ചെക്കനെ കിട്ടട്ടെ എന്നിട്ട് ആലോചിക്കാം എന്ന്.. എന്തേ…”😉😉 “പോടി… ചുമ്മാ …”😋😋 🤣🤣🤣.. “അയ്യടാ..ഊതിയത് ആണല്ലേ…ഹും…😏😏 ഞാനിങ്ങനെ നിന്ന് പോകത്തെ ഉള്ളൂ… സത്യം പറ ….നീ സിദ്ധുവേട്ടന്റെ കാര്യം പറഞ്ഞല്ലേ…” “ഏയ്…..ഇല്ലെടി… ഞാൻ നിന്നോട് പറയാം…. പക്ഷെ പുള്ളിയെ കണ്ടാൽ നീ നിന്റെ ഒരുമാതിരി അവിഞ്ഞ ചിരി ചിരിച്ച് ഇൻസൾറ്റ് ചെയ്യരുത്….കേട്ടല്ലോ…” അവൾ നടന്നത് മിത്തൂനോട് പറഞ്ഞു.. “സമ്മതിച്ചു മോളെ നിന്നെ…..ഒരാളെ വെറുപ്പിക്കാതെ ഇങ്ങനെ ചേർത്ത് പിടിക്കാൻ നിനക്കേ പറ്റൂ…” “ഓ….നീ ഇങ്ങനെ എന്നെ പൊക്കാതെ…🤦

വന്നേ..മൂർത്തിയങ്കിൾ വലിച്ചു കീറി ഭിത്തിയിൽ തേക്കും ലേറ്റ് ആയാല്…” “ഉം…നിന്നെ ഒന്നും പറയൂല…ഞാൻ അല്ലെ സ്ഥിരം വേട്ടമൃഗം…😏ഇതൊക്കെ റൂമിൽ വച്ചിട്ട് പോയ പോരെ…ഇതും തൂക്കി അങ്ങോട്ട് പോണോ…” “നീ വാ ഒരു ഓട്ടോ പിടിക്കാം…റൂമിൽ പോയ പിന്നെയും വൈകും…വരുമ്പോ അങ്കിളിനെ സോപ്പിടാം…അങ്കിള് പാവമാ…നിന്റെ കയ്യിലിരുപ്പ് കൊണ്ടാ വഴക്ക് കിട്ടുന്നേ…ജോലിയിൽ ശ്രദ്ധയില്ലാതെ ചുമ്മാ വായ് നോട്ടം അല്ലേ …” ജോലിക്ക് പോകുന്നത് കൊണ്ട് അവർ വർക്കിങ് വിമൻസ് ഹോസ്റ്റലിൽ ആണ് താമസം…ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ചില സമയം ഒൻപത് മണി വരെ ആകും.. അങ്ങനെ ഉള്ള ദിവസങ്ങളിൽ അവരെ മൂർത്തിയങ്കിൾ കൊണ്ടുവിടാറുണ്ട്…. ംംംംംംംംംംംം

ജോലി കഴിഞ്ഞ് റൂമിൽ എത്തിയുടനെ നന്ദുന് ഫോൺ ചെയ്‌തു…ഫ്രഷ് ആയി വന്ന് മെസ്സിൽ പോകാൻ ഇരുന്നപ്പോഴാണ് അമ്മാളൂന്റെ ഫോൺ ബെല്ലടിച്ചത്… “ഓ…ആരാടി ഈ കറക്റ്റ് സമയത്ത്‌… ഇന്ന് ഇനി ചോറ്‌ കിട്ടില്ല …വെള്ളം മാത്രമുള്ള കറി ഒഴിച്ചാൽ കഞ്ഞി കിട്ടും…” “ടി റോഷൻ ചേട്ടൻ ആണ് ….നീ നടന്നോ…എനിക്ക് കൂടി വാങ്ങി വച്ചോ..അപ്പോഴേക്കും ഞാൻ എത്താം…” “ഉം…ശരി..” മിത്തൂ പോയി.. അമ്മാളൂ കാൾ എടുത്തു.. “ഹലോ .. ആ..ചേട്ടൻ എന്താ ഈ സമയത്ത്..” “സോറി അമ്മാളൂ….ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ..” “ആഹ്…എന്താ…” “അത് പിന്നെ …ഞാൻ നിരഞ്ജനോട് സംസാരിച്ചു…..

ആ കുട്ടിയുടെ കാര്യം…ഇപ്പോ പ്രോഗ്രാമിന്റെ ഒക്കെ തിരക്ക് ആയത് കാരണം അവർക്ക് നേരിട്ട് ഇറങ്ങാൻ പറ്റില്ല എന്നാ പറഞ്ഞത്.. കുറച്ചു പേരെ ഏർപ്പാടാക്കി തന്നു…ഡിഗ്രി സ്റ്റുഡന്റ്‌സ് ആണ്… അവരുമായി ഞങ്ങൾ വൈകീട്ട് ഒത്തുകൂടി അഞ്ച് പേര് വീതം ഉള്ള നാല് ഗ്രൂപ്പ് ആക്കീട്ട് ഉണ്ട്….. എന്റെ ഫ്രണ്ടിന്റെ സഹായത്തോടെ കുറച്ച് നോട്ടീസ് അടിച്ചു പ്രിന്റൗട്ട് എടുത്തിട്ടുണ്ട്……കുട്ടിയുടെയും പാരന്റ്സിന്റെയും ഡീറ്റൈൽസ് വച്ച്….ആർക്കെങ്കിലും നേരിട്ട് സഹായിക്കാൻ തോന്നുന്നുവെങ്കിൽ ഉപകരിക്കുമല്ലോ… അപ്പോൾ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത് , നാളെ ലഞ്ച് ബ്രേക്കിന് കുറച്ചു മുന്പേ ഇറങ്ങി നമ്മുടെ പരിസരങ്ങളിൽ തന്നെ നോക്കാം എന്നാണ്….

ടീച്ചേഴ്സിനോട്‌ പെർമിഷൻ നിരഞ്ജൻ വാങ്ങിച്ചിട്ടുണ്ട്…വൈകീട്ട് പലർക്കും പ്രാക്ടിസ് ഉള്ളത് കൊണ്ട് ബുദ്ധിമുട്ടാണ്… “ആഹ്…നല്ല കാര്യം…അങ്ങനെ ചെയ്യാം ചേട്ടാ..” “ആഹ്..അപ്പോ നിങ്ങൾ രണ്ടാളും ഓക്കേ അല്ലേ… എങ്കിൽ നാളെ മോർണിംഗ് കോളജ് എത്തിയ ഉടനെ ഹാളിലേക്ക് പോര്..അവിടുന്ന് ബാക്കി തീരുമാനിക്കാം..” “ഓക്കേ ചേട്ടാ..വരാം..ഗുഡ് നൈറ്റ്..” “ഗുഡ് നൈറ്റ്….ബൈ… ഭക്ഷണം കഴിച്ച് വന്ന് മിത്തൂനോട് കാര്യം പറഞ്ഞു….അവൾ ഒന്നാലോചിച്ചു…🤔 “എങ്കിൽ മോർണിംഗ് ക്ലാസ് കട്ട് ചെയ്ത് പൊയ്ക്കൂടെ…ലഞ്ച് ബ്രേക്കിന് ഫുഡ് കഴിക്കണ്ടേ…” “ഓ…ഇങ്ങനെ ഒരു തീറ്റപണ്ടാരം….ഇതൊക്കെ എവിടെ കൊണ്ട് വെക്കുന്നു….ശരീരത്തിൽ കാണുന്നില്ലല്ലോ…..😄😄

“ടി…മന്ദൂ ….നല്ല പൂതി തന്നെ….ബട്ട് നോട്ട് വാക്കിങ്ങ്…..ക്ലാസ് കളയാൻ നിനക്ക് ഇഷ്ടമുണ്ടാകും പക്ഷേ എല്ലാരും അങ്ങനെ അല്ല……രണ്ടാമത് അത്ര രാവിലെ അധികം ആൾക്കാർ ഉണ്ടാവില്ല…..ഉള്ളവർ ഒക്കെ തിരക്കിലും ആവും….പിന്നെ രാവിലെ തന്നെ പൈസ ചെലവാക്കാൻ ഇഷ്ടപെടാത്തവർ ഉണ്ടാകും…..അതൊക്കെ നമ്മൾ ഓർക്കണം….പിന്നെ ഫുഡ്…ആര് വാങ്ങി തന്നില്ലെങ്കിലും നിനക്ക് ഞാൻ വാങ്ങി തരാം…പോരെ…” “😁😁😁….ഞാൻ അത്രയ്ക്ക് അങ്ങ് ഓർത്തില്ല…” “ഫുഡിനെ കുറിച്ച് ഓർത്തല്ലോ..സന്തോഷം… പോയ്‌ കിടന്നുറങ്ങ് പെണ്ണേ…🙏” “😁ഗുഡ് നൈറ്റ്…😘😘” “😍😍ഗുഡ് നൈറ്റ് മുത്തേ…” രണ്ടാളും കെട്ടിപിടിച്ചു കിടന്നു…. “അമ്മാളൂ…” “ഉം…” “അമ്മാളൂ…” “എന്താടി പോത്തെ..”

“ഒരു പാട്ട് പാടി ഉറക്കെടി..” “പിന്നേ.. കുഞ്ഞു വാവ അല്ലെ…” “പ്ളീശ്..ശ്…… അവൾ കൊഞ്ചി… ☺☺😍 ഓമനത്തിങ്കള്‍ക്കിടാവോ- നല്ല കോമളത്താമരപ്പൂവോ പൂവില്‍ നിറഞ്ഞ മധുവോ- പരിപൂര്‍ണേന്ദു തന്‍റെ നിലാവോ പുത്തന്‍ പവിഴക്കൊടിയോ- ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ…. 😘😘😘😘😘 ππππππππππππ πππππππππππππ കുറച്ച് പർച്ചേസും കഴിഞ്ഞ് ശരത്തിന്റെ കൂടെ ശർമിള വീട്ടിലേക്ക് പോവുകയായിരുന്നു…. “ശരത്ത് , അഭി വിളിച്ചിരുന്നോ നിന്നെ..” “ആ ..ആന്റി..വിളിച്ചു..അവൻ നാളെ രാത്രിയിലെ തൃശൂർ തിരിച്ചെത്തൂ എന്നാ പറഞ്ഞത്…” “എങ്ങനെയാ അവിടുത്തെ കാര്യങ്ങൾ…” “നാളെ ഒന്ന് രണ്ട് പേരെ കൂടി കാണണം എന്ന് പറഞ്ഞു…എങ്കിലേ ഫൈനൽ പറയാൻ പറ്റൂന്ന്..”

“ഉം…എന്നോട് അവൻ ഒന്നും തുറന്ന് പറയില്ല…നീ എങ്കിലും അറിയുന്നത് എന്റെ അടുത്ത് പറയണം….” “പറയാം ആന്റി…” “ഉം..ഉം…പറയും.. നിനക്ക് അവനെ കഴിച്ചല്ലേ ആരും ഉള്ളൂ…അവൻ വേണ്ടാന്ന് പറഞ്ഞത് നീ ചെയ്യോ…” “അങ്ങനെ ഒന്നുല്ല …”😬😬 “ഉം…അവന്റെ സങ്കൽപ്പത്തിലുള്ള ആളെ അടുത്തെങ്ങാനും കിട്ടുമോ…..വയസ്സ് ഇരുപത്തെട്ട് ആയി….. ഏജൻസിയിൽ എൽപ്പിക്കാം എന്ന് വച്ചാൽ അതിനും സമ്മതിക്കുന്നില്ല….എന്താ അവന്റെ ഉദ്ദേശം…കല്യാണം കഴിക്കണ്ടാ എന്നോ മറ്റോ ആണോ…” “അങ്ങനെയൊന്നുമില്ല ആന്റി…അവൻ സമയം ആകുമ്പോൾ കണ്ടെത്തും….. യു ഡോണ്ട് വറി അബൗട്ട് ഹിം…” “ഉം…തനിക്ക് വല്ല അത്യാവശ്യവും ഉണ്ടോ…ചന്ദ്രുനെ വരാൻ പറയാം…”

“ഏയ് വേണ്ട വേണ്ട…ഞാൻ ഫ്രീ ആണ്…” “ഓക്കേ… ചന്ദ്രേട്ടനും ബാലയും സുഖയിരിക്കുന്നോ…സാന്ദ്ര ഇത് ഏത് ഇയർ ആണ്… “ആഹ്…ആന്റി , അച്ഛനും അമ്മയും ഓക്കേ ആണ്….സാന്ദ്ര ലാസ്റ്റ് ഇയർ ആണ്…. ഇനി ഹൗസ് സർജെൻസി കൂടി ഉണ്ട്…..” “ഗുഡ്..അപ്പോൾ ഒരു കുട്ടി ഡോക്ടർ ആയി അല്ലേ…” “അതേ…” “ഉം..നിനക്കും നോക്കണം നല്ലൊരു കുട്ടിയെ.. അത് കഴിഞ്ഞ് അവളുടെ കാര്യം നോക്കാം…എന്താ..” “😊😊..നോക്കാം…” ശരത്തിന്റെ അച്ഛൻ ചന്ദ്രശേഖർ IPS ….അദ്ദേഹം ACP ആയി റിട്ടയർ ചെയ്ത് ഇപ്പോൾ ചെന്നൈ സെറ്റിൽഡ്‌ ആണ്….അമ്മ മധുബാല അവിടെ ഫാഷൻ ഡിസൈനർ ആയി വർക്ക് ചെയ്യുന്നു…..

ഒരു അനിയത്തി സാന്ദ്ര MBBS ന് ചെന്നൈയിൽ തന്നെ പഠിക്കുന്നു… ചന്ദ്രശേഖറും സച്ചിദാനന്ദും അടുത്ത സുഹൃത്തുക്കൾ ആണ്…ഇപ്പോൾ അവരുടെ മക്കളും.. അവർ ‘ ആനന്ദ് വില്ലയിൽ എത്തി… ലത വാതിൽ തുറന്നു… “ഫുഡ് എടുത്തു വെച്ചോളൂ ലതാ… അംബികയും മറ്റുള്ളവരും എവിടെ..?..” “മാഡം ഓഫീസ് റൂമിൽ ഉണ്ട്…ചന്ദ്രു കുഞ്ഞ് വന്നിട്ടില്ല…ശ്രീ മോള് റൂമിൽ ഉണ്ട്….അവരൊക്കെ ഫുഡ് കഴിച്ചു..” “ഉം ശരി.. ഞാൻ ഫ്രഷ് ആയി വരാം… , ശരത്തും ഫ്രഷ് ആയി വാ…..ഇന്ന് ഇവിടെ താമസിക്കാം..നാളെ ഒരുമിച്ചു പോകാം ,എന്താ..”? “ഓ..ആയിക്കോട്ടെ ആന്റി..” 🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

( അഭിയുടെ ഫാമിലി ഫ്ലാഷ് ബാക്ക് ആണേ..👇👇..വലിച്ചു നീട്ടാതെ പറയാം…) സച്ചിദാനന്ദന്റെ ഇളയ സഹോദരിയാണ് അംബിക…സച്ചിദാനന്ദിനും അംബികയ്ക്കും മൂത്ത ഒരു സഹോദരൻ കൂടി ഉണ്ട്.. വിശ്വനാഥൻ.. അയാളെ അന്യജാതിക്കാരിയെ കല്യാണം കഴിച്ചതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടതാണ്….അവർ സ്റ്റേറ്റ്സിൽ ആണെന്നാണ് വിവരം…. അംബികയുടെ ഭർത്താവ് കിരൺ ദാസ്, മക്കൾ മൂന്ന് പേരാണ്….ആദിത്യ കിരൺ ( ആദി ), ചന്ദ്ര കിരൺ ( ചന്ദ്രു ) , ശ്രീധന്യ കിരൺ ( ശ്രീ )….ഇവരെല്ലാം മുബൈ സെറ്റിൽഡ്‌ ആയിരുന്നു….അഞ്ചു വർഷം മുന്പാണ് AS Groups അവരുടെ കമ്പനി ഇവിടെ തുടങ്ങിയത്…..അതിന് ശേഷമാണ് എല്ലാരും നാട്ടിൽ സെറ്റിൽഡ്‌ ആയത്…

അംബികയും ചന്ദ്രുവും കമ്പനി കാര്യങ്ങൾ നോക്കുന്നു…ശ്രീധന്യ എഞ്ചിനീയറിങ് ലാസ്റ്റ് ഇയർ ആണ്…..കിരൺ ദാസും ആദിയും ആണ് മുബൈയിലെ ബിസിനസ്സ് എല്ലാം ഇപ്പോൾ നോക്കുന്നത്….AS groups ന്റെ ഡയറക്ടേർസ് ആണ് ഇവരൊക്കെ … സച്ചിദാനന്ദും രവിശങ്കറും ചേർന്നാണ് AS Groups സ്റ്റാർട്ട് ചെയ്തത്…. നാട്ടിൽ ബാങ്കിൽ വർക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ആണ് സച്ചിക്ക് മുബൈയിലേക്ക് ട്രാൻസ്ഫർ ആകുന്നത്…അവിടെ വച്ചാണ് രവിയെ പരിചയപ്പെടുന്നത്…പിന്നീട് ആ സൗഹൃദം വളർന്നു…രവിയുടെ കുടുംബം വരെ എത്തി… രവിയുടെ ഇളയച്ഛൻ മുബൈ സെറ്റിൽഡ്‌ ആണ്…അവർക്ക് മക്കളില്ല…അങ്ങനെ അവർ രവിയുടെ അനിയത്തി ശർമിളയെ പത്ത് വയസ്സുള്ളപ്പോൾ മുബൈയിലേക്ക് കൂട്ടി കൊണ്ടുവന്നു….

പിന്നീട് അവളുടെ കാര്യങ്ങൾ എല്ലാം നോക്കിയത് ഇളയച്ഛൻ ആയിരുന്നു….അവർക്ക് സ്വന്തം മകൾ തന്നെയായിരുന്നു ശർമിള….അവളുടെ ഏട്ടനെ കാണാൻ ഉള്ള ആഗ്രഹത്തിന്റെ ഫലമായി ആണ് ഇളയച്ഛൻ രവിക്ക് മുബൈയിൽ ജോലി ശരിയാക്കി കൂട്ടി കൊണ്ടു വന്നത്… നന്നായി നൃത്തം ചെയ്യുമായിരുന്ന ശർമിള നല്ലൊരു ഗായകൻ ആയ സച്ചിയുമായി വേഗം അടുത്തു….ആ അടുപ്പം പിന്നീട് പ്രണയം ആയി….വിവാഹം ആയി…ആയിടയ്ക്ക് ആണ് സച്ചിക്ക് തന്റെ എന്നത്തേയും സ്വപ്നമായ ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങണം എന്ന ആഗ്രഹം രവിയും ആയി പങ്ക് വെക്കുന്നത്… സച്ചിയുടെ അച്ഛനും അമ്മയും അപ്പോഴേക്കും മരിച്ചിരുന്നു..

അവർ മക്കൾക്ക് ആയി ഓഹരി വെച്ച സ്വത്തിൽ സച്ചി തന്റെ വിഹിതം വിറ്റു.. ബാക്കി ബാങ്കിൽ നിന്നും വായ്‌പ എടുത്ത് കമ്പനി തുടങ്ങാൻ തീരുമാനിച്ചു….അപ്പോഴാണ് രവിയും പാർട്ണർ ആവാൻ താല്പര്യം അറിയിച്ചത്‌…. അങ്ങനെ കുറച്ചു കടമൊക്കെ എടുത്ത് അവർ കമ്പനി തുടങ്ങി… “A S Builders.”…അവരുടെ അധ്വാന ഫലമായി കമ്പനി വളർന്നു…. അപ്പോഴാണ് കിരൺ ദാസും കമ്പനിയിൽ പാർട്ണർ ആവാൻ താൽപ്പര്യം അറിയിച്ചത്…..ഷെയർ തരാം പക്ഷേ പേര് മാറ്റാൻ ആവില്ലെന്ന് ഒരു നിബന്ധന സച്ചി മുന്നോട്ട് വച്ചു….ദാസിന് ആദ്യം അത് വിഷമം ആയെങ്കിലും പിന്നീട് അവരുടെ സൗഹൃദത്തിന്റെ അടയാളമാണെന്ന് മനസിലാക്കി അതിന് സമ്മതിച്ചു….. അംബികയുടെ ഷെയർ വിറ്റ് കമ്പനിയുടെ മുപ്പത് ശതമാനം ഷെയർ അവർ വാങ്ങി…..

ബാക്കി മുപ്പത് ശതമാനം രവിക്കും നാൽപ്പത് ശതമാനം സച്ചിക്കും ആയിരുന്നു…എല്ലാവരുടെയും ശ്രമഫലമായി പുതിയ ബ്രാഞ്ചുകൾ ഓപ്പൺ ചെയ്തു… പിന്നീട് അവരുടെ തന്നെ എക്സ്‌പോർട്ടിങ് കമ്പനി കൂടി തുടങ്ങി….അങ്ങനെ പലതും..എല്ലാം ചേർത്ത് അവർ ‘ AS Groups ‘ ന്റെ കീഴിൽ ആക്കി…കണ്ണടച്ചു തുറക്കും മുൻപേ ആയിരുന്നു അവരുടെ വളർച്ച.. അതു കൊണ്ട് തന്നെ ശത്രുക്കളുടെ എണ്ണവും വളർന്നു.. അപ്പോഴേക്കും സച്ചിക്കും ശർമിളയ്ക്കും അഭിയും , അംബികയ്ക്കും ദാസിനും ആദിയും ജനിച്ചിരുന്നു….അവർക്ക് നാല് വയസ്സ് ആകാറായി… ബിസിനെസ്സ് പച്ചപിടിപ്പിക്കുന്ന തിരക്കിൽ രവിയുടെ കല്യാണം നീണ്ടു പോയിരുന്നു…. അങ്ങനെ പെണ്ണ് കാണലും കല്യാണവും ഒക്കെ നടത്താനായി രവിയെ നാട്ടിൽ ആക്കാൻ എല്ലാരും കൂടി പോകാൻ തീരുമാനിച്ചു….

ശർമിളയുടെയും രവിയുടെയും വീട്ടിലേക്കാണവർ പോയത്….കുറച്ചു ദിവസം അവിടെ താമസിച്ച ശേഷം രവി ഒഴിച്ച് എല്ലാവരും തിരിച്ചു പോയി… രവിക്ക് പെണ്ണ് കണ്ട് കല്യാണം ഉറപ്പിച്ചാൽ എല്ലാവരും തിരികെ വരാം എന്നായിരുന്നു തീരുമാനം….ആയിടയ്ക്കാണ് അവരുടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവം ആണെന്ന് ശർമിള അറിയുന്നത്…വർഷങ്ങൾ ആയി കാണാതിരുന്ന ഉത്സവം കാണണം എന്ന ആഗ്രഹം സച്ചിയോട് പറഞ്ഞു….അങ്ങനെയവർ മാത്രം നാട്ടിലേക്ക് തിരിച്ചു….ഉത്സവത്തിന്റെ അടുത്ത് വച്ച് രവിയുടെ സുഹൃത്തിന്റെ സഹോദരിയെ കണ്ട് എല്ലാർക്കും ഇഷ്ടമായി…ഇരു വീട്ടുകാർക്കും സമ്മതമായി….വാക്കും ഉറപ്പിച്ചു… അവർ എല്ലാവരും കല്യാണത്തിന് അടുപ്പിച്ചു വരാനായി മുബൈയിലേക്ക് തിരിച്ചു…

എയർപോർട്ടിൽ നിന്ന് മുബൈയിലെ വീട്ടിൽ എത്തുന്നതിന് കുറച്ചു മുൻപായി അവരുടെ കാർ ആക്‌സിഡന്റായി….ശർമിളയും മോനും കുറച്ചു നാൾ ആശുപത്രിയിൽ തന്നെ ആയിരുന്നു….തിരിച്ചു വീട്ടിൽ എത്തിയ ശർമിള അറിയുന്നത് ഏട്ടനും ഭർത്താവും ഈ ലോകത്ത് ഇല്ല എന്ന വിവരം ആണ്…അവർ ക്രിട്ടിക്കൽ ആയി കിടക്കുന്നത് കൊണ്ട് നാട്ടിലേക്ക് കൊണ്ട് പോകാതെ ബോഡി അവിടെ തന്നെ സംസ്കരിച്ചു….രവിയുടെ അച്ഛനെയും അമ്മയെയും അങ്ങോട്ട് കൂട്ടി കൊണ്ട് വന്നായിരുന്നു ബോഡി കാണിച്ചത്…അവർ പിന്നെ നാട്ടിലേക്ക് തിരിച്ചു പോയില്ല…ശർമിളയ്ക്കും കുഞ്ഞിനും കൂട്ടായി അവിടെ താമസിച്ചു… അവിടെ നിന്ന് പിന്നെ ശർമിള പൊരുതുകയായിരുന്നു…

രവിക്ക് മറ്റ് അവകാശികൾ ഇല്ലാത്തതിനാൽ രണ്ടുപേരുടെ ഷെയറും ശർമിളയുടെയും അഭിയുടെയും പേരിലായി… ‘ AS Groups ന്റെ തലപ്പത്ത് ശർമിള വന്നു…. മുബൈയിൽ പഠിച്ചു വളർന്ന അവർ ലാസ്യ ഭാവം മാറ്റി വെച്ചു…..പിന്നീടവർ നൃത്തം ചെയ്തില്ല….എപ്പോഴും ഗൗരവം മാത്രം… ഒരു പക്കാ ബിസിനസ്സ് മൈൻഡഡ് ലേഡി ആയി അവർ ഭർത്താവിന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് വേണ്ടി ഉയിർത്തെഴുന്നേറ്റു….വലം കൈയായി എന്നും അംബികയും ദാസും ഉണ്ടായിരുന്നു….നിയമപരമായ എല്ലാ സഹായത്തിനും അന്ന് മുബൈയിൽ ജോലി ചെയ്യുകയായിരുന്ന ചന്ദ്രശേഖറും ഉണ്ടായിരുന്നു….

ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു സംരംഭമായി അവർ മാറിയെങ്കിലും ഒരിക്കലും നാട്ടിൽ വരാനോ ബിസിനസ്സ് തുടങ്ങാനോ ശ്രമിച്ചില്ല…അല്ലെങ്കിൽ അവർ ആഗ്രഹിച്ചില്ല… അഭി , ശരത്ത് , ആദി ചന്ദ്രു സാന്ദ്ര , ശ്രീധന്യ… ഇങ്ങനെയാണ് കുട്ടികളുടെ ഏകദേശ സമപ്രായം… അഭിയും ആദിയും ലണ്ടനിൽ ആണ് MBA ചെയ്തത്.. ശരത്ത് , ചന്ദ്രു മുബൈയിൽ തന്നെ പഠിച്ചു…സാന്ദ്രയും ശ്രീയും സ്കൂളിംഗ് അവിടെ ചെയ്തു… ഇപ്പോൾ ശ്രീ എഞ്ചിനിയറിങ് എറണാകുളത്തും സാന്ദ്ര മെഡിസിന് ചെന്നൈയിലും പഠിക്കുന്നു… സാന്ദ്രയുടെ കൂടെ മകളെ പിരിയാൻ കഴിയാതെ പോയതാണ് ചന്ദ്രനും ബാലയും… (ഫ്ലാഷ് ബാക്ക് തൽക്കാലം നിർത്തുന്നു…) 🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

കാലത്ത് കോളേജിൽ അമ്മാളുവും മിത്തുവും ഹാളിൽ എത്തിച്ചേർന്നു…എല്ലാവരും ഉണ്ടായിരുന്നു അവിടെ.. “ആഹ്..നിങ്ങൾ വന്നോ…ഞങ്ങൾ അപ്പോ ഗ്രൂപ്പ് തിരിച്ചിട്ടുണ്ട്..നാല് ഗ്രൂപ്പ് ആണ്…..അഞ്ച് പേർ വീതം..സയാമീസ് പിരിയില്ലല്ലോ…അതു കൊണ്ട് നിങ്ങൾ രണ്ടും ഒരു ഗ്രൂപ്പിൽ ആണ്..കൂടെ മൂന്ന് ഡിഗ്രി സ്റ്റുഡന്റ്‌സ് കൂടി ഉണ്ട്..ബോയ്സ് ആണ്..കുഴപ്പം ഇല്ലല്ലോ…” “എന്ത് കുഴപ്പം..ആരൊക്കെയാ…”മിത്തൂ ചോദിച്ചു.. “ഇവരാണ്..ശ്രീഹരി, റയാൻ ,സൂര്യ..” “ഹായ് ചേച്ചീസ്..” “ഹായ്..🤝 🤝 ഞാൻ സാഗര ഇത് മിത്ര..”

“അപ്പോൾ ഉച്ചയ്ക്ക് ഗേറ്റ് ന് മീറ്റ് ചെയ്യാം..ലൊക്കേഷൻ അപ്പോൾ പറയാം..ഓക്കേ ഫ്രണ്ട്സ്..”റോഷൻ പറഞ്ഞു.. “ഓക്കേ.. സീ യു..” 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 രാത്രി രാജീവിന്റെ ഫോണിലേക്ക് അഭി വിളിച്ചു.. “ഹലോ..രാജീവ് ഉറക്കായിരുന്നോ…” “അല്ല സർ..കിടന്നേ ഉള്ളൂ..” “ആ ഓക്കേ എങ്കിൽ നാളെ കാലത്ത് കുറച്ചു നേരത്തെ ഹോട്ടലിലേക്ക് വന്നോളൂ…മോർണിംഗ് നേരെ കമ്പനിയിലേക്ക് പോകാം..ഓക്കേ…” “ശരി സർ ..ഞാൻ നേരത്തെ എത്താം..”  …തുടരും..

സിദ്ധാഭിഷേകം : ഭാഗം 7

Share this story