മഴയേ : ഭാഗം 16

മഴയേ : ഭാഗം 16

എഴുത്തുകാരി: ശക്തി കല ജി

ഗൗതം ഉറക്കെ മന്ത്രം ഉരുവിട്ടു… ശൂലത്തിൻ്റെ രൂപം പാഞ്ഞ് ചെന്ന് അന്ധകാരത്തെ ഇല്ലാതാക്കി. .. ഉത്തര ജലത്തിൽ നിന്നും പടവിലേക്ക് തെറിച്ചു വീണു… ഗൗതം അവളുടെ ഇടത് കൈയ്യിൽ പിടിച്ചു…. കൈയ്യിലെ പൂക്കൾ താമര പൊയ്കയിൽ കളഞ്ഞു…. അവളുടെ ഹൃദയമിടിപ്പ് കുറയുകയാണ് എന്ന് മനസ്സിലാക്കി ഉത്തരയെ തോളിലെടുത്ത് വേഗം നിലവറ ലക്ഷ്യമാക്കി ഓടി…… ശക്തമായി പെയ്യുന്ന മഴ അവരെ മുഴുവനായ് നനച്ചു…. അവളുടെ ശരീരത്തിലെ തണുപ്പ് അവനിലേക്കും പടർന്നു…. അവൻ്റെയുള്ളിൽ ഭയത്തിൻ്റെ മുളകൾ നാമ്പിട്ടു… നിലവറയുടെ മുൻപിൽ എത്തിയതും അവൻ്റെ മിഴികളിൽ നിരാശ പടർന്നു..

അച്ഛൻ നിർദ്ദേശ്ശിച്ചിരിക്കുന്ന സമയത്ത് മാത്രമേ തുറക്കാറുള്ളു.. അച്ഛൻ നിലവറയിൽ ഇല്ല എന്ന സത്യം അവൻ്റെ മനസ്സിനെ പിടിച്ചുലച്ചു എന്നാലും ധൈര്യം കൈവിടാതെ അവൻ ദേവിയെ പ്രാർത്ഥിച്ചുകൊണ്ട് പതിയെ നിലവറയുടെ വാതിൽ തുറന്നു … ഉത്തരയേ തോളിലേറ്റി നിലവറയ്ക്കുള്ളിൽ കടന്നു….. വിളക്കിനു മുൻപിൽ എത്തി … വിളക്കിന് തൊട്ടു മുന്നിൽ ഉള്ള പലകയിൽ കിടത്തി… സ്ഥാനം തെറ്റി കിടന്ന ദാവണി ഒന്നുകൂടി നേരെയാക്കിയിട്ടു… അവൾ മഴയത്ത് നനഞ്ഞുകുതിർന്നിരുന്നു …

വലത് വശത്തെ നെറ്റിയിൽ മുറിവിൽ നിന്ന് ചോര ഒഴുകുന്നുണ്ട്… തെറിച്ച് വീണപ്പോൾ പറ്റിയതാവും… അവൻ വേഗം ധരിച്ചിരുന്ന മുണ്ട് കീറി മുറിവ് തുടച്ചു… മുറിവ് കെട്ടിവച്ചു… അവൻ പതിയെ വയറിൽ അമർത്തി നോക്കി … വെള്ളo കുടിച്ചിട്ടില്ല എന്ന് മനസ്സിലായത് കൊണ്ട് കവിളിൽ തട്ടി വിളിച്ചുനോക്കി… എന്നിട്ടും ഉണരാത്തതിൽ മനസ്സിൽ പരിഭ്രമം നിറഞ്ഞു… ദേവിയെ മനസ്സിൽ ധ്യാനിച്ച് മുമ്പിലിരുന്ന വിളക്ക് തെളിയിച്ചു .. ഭസ്മം നെറ്റിയിൽ തൊട്ടു കൊടുത്തു ഒരുപിടി പൂക്കൾ വിളക്കിനു ചുവട്ടിൽ നിന്നും നിന്നും വലത് കൈയ്യിൽ എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു…

കണ്ണടച്ച് മന്ത്രങ്ങൾ ഉച്ചത്തിൽ ഉരുവിട്ടു കൊണ്ട് അവൾക്കു മുന്നിൽ ഇരുത്തു മന്ത്രോച്ചാരണം കഴിഞ്ഞ് അവൻ കണ്ണുതുറന്നു. കയ്യിലെ പുഷ്പങ്ങൾ ശിരസ്സ് മുതൽ പാദം വരെ പുഷ്പം വിതറി… എന്നിട്ട് തിരിഞ്ഞുനോക്കാതെ നിലവറയിൽ നിന്ന് പുറത്തേക്കിറങ്ങി കതകടച്ചു നേരെ അച്ഛൻ്റെ അടുത്തേക്ക് പോയി.. അച്ഛനെ മുറിയിൽ ചെല്ലുമ്പോൾ അദ്ദേഹം ധ്യാനത്തിൽ ഇരിക്കുകയായിരുന്നു.. അവനെ കാത്തിരുന്നത് പോലെ അദ്ദേഹം കണ്ണ് തുറന്നു…. “ഈ നനഞ്ഞ വേഷം മാറി വരു.. കുറച്ച് സംസാരിക്കാനുണ്ട്… ഉത്തരയെ നിലവറയിൽ എത്തിച്ചത് കൊണ്ട് ഇനി ഭയപ്പെടേണ്ട ആവശ്യം ഇല്ല….

ഇനിയും രണ്ടു മണിക്കൂറുകൾ വേണ്ടിവരും അവൾ കണ്ണ് തുറക്കാൻ… അതിന് മുൻപ് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്…. വേഗം പുജയ്ക്കുള്ള വസ്ത്രങ്ങൾ ധരിച്ച് വരു… ” എന്ന് ഹരിനാരായണനദ്ദേഹം ഗൗതമിനോട് പറഞ്ഞു… അദ്ദേഹം എല്ലാം അറിഞ്ഞിരിക്കുന്നു.. “ശരി അച്ഛാ ” മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അവൻ തിരിഞ്ഞു നടന്നു… മുറിയിലേക്ക് പോകും വഴി നിവേദയുടെ മുറിയിൽ എന്തൊക്കൊയോ അപസ്വരങ്ങൾ കേട്ടു… അവൻ കാതോർത്തു…. നിവേദയുടെ ശബ്ദമല്ല മുറിക്കുള്ളിൽ നിന്ന് കേൾക്കുന്നത് എന്ന് അവന് മനസ്സിലായി….

അവൻ വലത് കൈയ്യിലെ രക്ഷ കെട്ടിയിരിക്കുന്ന ചുവന്ന ചരടിൽ നിന്ന് കുറച്ച് പൊട്ടിച്ചെടുത്തു നിവേദയുടെ മുറിയുടെ വാതിൽ കൊളുത്തിൽ മന്ത്രം ജപിച്ചു കൊണ്ട് കെട്ടിവച്ചു… അപ്പോൾ നിവേദയുടെ പെരുമാറ്റത്തിലുള്ള മാറ്റത്തിന് കാരണം രുദ്രനാണ്.. രുദ്രൻ്റെ സഹായി നിവേദയോടൊപ്പം തറവാട്ടിൽ കടന്ന് കൂടിയിട്ടുണ്ട് … ഇന്ന് തന്നെ പരിഹരിക്കണം… ..തൽക്കാലം രക്ഷപ്പെട്ടു പോകാതിരിക്കാൻ ഇത് മതി… എൻ്റെ പെണ്ണിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ട് അങ്ങനിപ്പോൾ രക്ഷപ്പെട്ടു പോവണ്ട എന്ന് അവൻ മനസ്സിൽ കരുതി…. വാതിലിൽ കെട്ടിയ ചരടിലേക്ക് ഒന്നുകൂടി നോക്കി… .

കൈയ്യിലെ രക്ഷ അതിൻ്റെ നേരെ നീട്ടി പിടിച്ചു കണ്ണടച്ചു… അവൻ്റെ അധരങ്ങൾ മന്ത്രം ജപിച്ചു…. രക്ഷയിൽ നിന്ന് ശൂലത്തിൻ്റെ രൂപം ചരടിൽ താഴിൻ്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു…… അവൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… വേഗം മുറിയിലേക്ക് ചെന്നു… പൂജയ്ക്ക് ധരിക്കാൻ മാറ്റി മാറ്റിവച്ചിരുന്ന ചുവന്ന മുണ്ടും തോർത്ത് എടുത്തു കുളത്തിലേക്ക് നടന്നു കുളത്തിൽ മൂന്നുതവണ മുങ്ങി എഴുന്നേറ്റു . ചുവന്ന മുണ്ട് ഇടുപ്പിൽ മുറുക്കി കെട്ടി.. ചുവന്നതോർത്ത് ഒരു വശത്തേക്ക് കെട്ടിയിട്ടു അച്ഛൻ്റെ മുറിയിലേക്ക് നടന്നു തലമുടിയിൽ നിന്നും വെള്ളം ഇറ്റിറ്റ് അവൻ്റെ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു..

അവൻ്റെ മനസ്സ് മുഴുവൻ ഉത്തരയായിരുന്നു… എത്രയും വേഗം പഴയ നിലയിലേക്ക് കൊണ്ടുവരണം എന്ന ലക്ഷ്യം മാത്രമേ ഉള്ളായിരുന്നു.. അവൻ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ നേരെ അച്ഛൻ്റെ മുറിയിലേക്ക് നടന്നു… അദ്ദേഹം അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ കയ്യിലെ രുദ്രാക്ഷമാല ശ്രദ്ധയിൽപ്പെട്ടതും ഗൗതമിൻ്റെ കണ്ണുകൾ വിടർന്നു…. അറ്റത്ത് ശൂലത്തിൻ്റെ രൂപത്തിലുള്ള ലോക്കറ്റോടു കൂടിയുള്ള രുദ്രാക്ഷ മാല ശത്രുക്കളെ ഇല്ലാതാക്കാൻ ശക്തിയുള്ള ശൂലം അവൻ്റെ മനസ്സ് പകുതി ആശ്വാസമായി… അച്ഛനെ കണ്ടു കൈകൂപ്പി തൊഴുത് മുഖം കുനിച്ചു നിന്നു…

അദ്ദേഹം കയ്യിലുള്ള രുദ്രാക്ഷമാല ഗൗതത്തിൻ്റെ കഴുത്തിൽ അണിയിച്ച് കൊടുത്തു … ഗൗതം മുഖമുയർത്തി നോക്കി… ”രുദ്രൻ്റെ സഹായിയെ മുറിയിൽ തളച്ചിട്ടുണ്ട്.. പക്ഷേ നിവേദയ്ക്ക് എന്തെങ്കിലും പറ്റുമോ ” ഗൗതം ആശങ്കയോടെ ചോദിച്ചു… “ഇത് എല്ലാത്തിൽ നിന്നും രക്ഷിക്കും .. ഉത്തരയുടെ ശ്രദ്ധക്കുറവു കൊണ്ട് ആണ് ഈ അപകടം പറ്റിയത് ..അതുകൊണ്ട് നാളെ നീ മടങ്ങി പോകാതിരിക്കുന്നതാണ് നല്ലത് .. അവളുടെ കൂടെ എപ്പോഴും നീ ഉണ്ടാവണം :.. ഇനിയും ശ്രദ്ധക്കുറവ് സംഭവിച്ചാൽ ചിലപ്പോൾ അവൾ മരണത്തിലേക്ക് ആയിരിക്കും മടങ്ങുക…

അതുകൊണ്ട് പെട്ടെന്ന് തീരുമാനം എടുക്കണം” എന്ന് ഹരിനാരായണൻ അദ്ദേഹം പറയുന്നു “ഞാനും അതാണ് കരുതിയത്…. ഇരുപത്തിയൊന്ന് ദിവസവും തറവാട്ടിൽ തന്നെ നിൽക്കണം എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു… ഞാൻ ഉത്തരയോടൊപ്പം ഉണ്ടാകും… “എന്ന് ഗൗതം ഉറച്ച സ്വരത്തിൽ പറഞ്ഞു അവൻ ഹരിനാരായണനദ്ദേഹത്തിനൊപ്പം ഗൗതം നിലവറയിലേക്ക് നടന്നു… നിലവറയുടെ മുൻപിൽ എത്തിയതും അദ്ദേഹം ഒരു നിമിഷം നിന്നു കണ്ണടച്ച് കൈകൂപ്പി തൊഴുത ശേഷം പതുക്കെ നിലവറയുടെ വാതിൽ തുറന്നു അപ്പോഴും ഉത്തര അബോധാവസ്ഥയിൽ തന്നെയായിരുന്നു…

”എത്രയും വേഗം നിവേദയുടെ കൂടെ വന്നിരിക്കുന്ന രുദ്രൻ്റെ സഹായിയെ ഇല്ലാതാക്കണം . ഉത്തരയിങ്ങനെ ഒരു അവസ്ഥയിലായത് കൊണ്ടാണ് ഗൗതമിനെ ഈ ദൗത്യം ഏൽപ്പിച്ചത്.. ഞാനിവിടെ ഫോമ കുണ്ഡം തയ്യാറാക്കി പൂജ ആരംഭിക്കാൻ പോവുകയാണ്… പൂജയുടെ അവസാനo നിവേദ ശരീരത്തിൽ പ്രവേശിച്ചിരിക്കുന്ന ദുഷ്ടശക്തിയെ ഇല്ലാതാക്കാൻ കഴിയും .. കഴുത്തിൽ അണിഞ്ഞിരിക്കുന്ന ഈ മാല നിനക്ക് തുണയാകും .. നിവേദയ്ക്ക് അപകടമൊന്നും സംഭവിക്കാതെ നോക്കണം “എന്നുപറഞ്ഞുകൊണ്ട് അദേഹം നിലവിളക്കിൽ നിന്ന് കർപ്പൂരം കത്തിച്ച ഹോമകുണ്ഡത്തിൽ അഗ്നി പകർന്നു ..

പതുക്കെ പതുക്കെ ഹോമകുണ്ഡത്തിൽ അഗ്നി ആളി കത്തി തുടങ്ങി .. ഗൗതം വിനയത്തോടെ കൈ കെട്ടി അദ്ദേഹത്തിൻ്റെ അരികിൽ നിൽക്കുകയാണെങ്കിലും അവൻ്റെ മിഴികളിലെ നോട്ടം ഉത്തരയുടെ മുഖത്തേക്ക് ആയിരുന്നു കൺ ചിമ്മാതെ കിടക്കുന്ന അവളെ കണ്ടപ്പോൾ അവൻ്റെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.. അവൾ ശ്വാസം എടുക്കുന്നുണ്ടോ എന്ന് പോലും അവനെ സംശയംതോന്നി.. അടുത്തു ചെന്ന് നെഞ്ചോട് ചേർത്തു പിടിക്കണം എന്ന് കൊതിച്ചെങ്കിലും അതിനു കഴിയാതെ മൗനമായി നിന്നു … കുറച്ചു സമയങ്ങൾക്ക് ശേഷം ഹരിനാരായണനദ്ദേഹം ഗൗതമിൻ്റെ കൈയ്യിലേക്ക് ഒരു രക്ഷ വച്ച് കൊടുത്തു.. ”

ഈ രക്ഷ നിവേദയുടെ കൈയ്യിൽ കെട്ടി കൊടുക്കണം” എന്നദ്ദേഹം പറഞ്ഞു കൊണ്ട് കുങ്കുമം നെറ്റിയിൽ തൊട്ടു കൊടുത്തു ഗൗതം അത് വാങ്ങി വിളക്കിന് നേരെ നിന്ന് ഒന്നു തൊഴുത ശേഷം മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി നിവേദയുടെ മുറി ലക്ഷ്യമാക്കി നടന്നു .. വാതിലിന് മുൻപിൽ എത്തി… അകത്ത് നിന്ന് വാതിൽ തുറക്കാൻ ശ്രമിക്കുന്നുണ്ട്… വാതിലിൽ ശക്തമായി അടിക്കുന്ന ശബ്ദം കേൾക്കാം…. അകത്ത് നിവേദ ഭ്രാന്തിയെ പോലെ വാതിലിൽ ആഞ്ഞടിക്കുകയായിന്നു…. ഗൗതം തൻ്റെ വലത് കൈയ്യിലെ രക്ഷ വാതിലിലെ താഴിന് നേരെ പിടിച്ചു…

കണ്ണടച്ച് മന്ത്രം ജപിച്ചതും രക്ഷയിൽ നിന്ന് പ്രകാശം തെളിഞ്ഞു.. പ്രകാശം താഴിൽ പതിഞ്ഞതും അത് അപ്രത്യക്ഷമായി… അകത്ത് വാതിലിൽ ആഞ്ഞടിച്ചു കൊണ്ടിരുന്ന നിവേദ വൈദ്യൂതാഘാതം ഏറ്റത് പോലെ പുറകിലേക്ക് തെറിച്ചു വീണു… ഗൗതം വാതിലിലെ കെട്ടിയ ചരട് പൊട്ടിച്ചെടുത്തു. വാതിൽ സർവ്വ ശക്തിയുമെടുത്ത് തുറന്നു… വല്യ ശബ്ദത്തോടു കൂടി വാതിൽ തുറന്നു… വാതിൽ തുറന്നപ്പോൾ താഴെ വീണു കിടക്കുന്ന നിവേദയെ കണ്ടത്… ആരെയും ഭയപ്പെടുത്തും പോലെ അവളുടെ മുഖഭാവം മാറി… മിഴികളിൽ രൗദ്രഭാവം…. അവൾ ഒരു അട്ടഹാസത്തോടെ എഴുന്നേറ്റു…

“നിൻ്റെ അന്ത്യം അടുത്തിരിക്കുന്നു ഉത്തരയുടെ മരണം കാത്ത് ആണ് ഇവിടെ ഇരിക്കുന്നത് എന്ന് എനിക്കറിയാം . പക്ഷേ സംഭവിക്കാൻ പോകുന്നത് നിൻ്റെ മരണമാണ് അതിനായി ഒരുങ്ങിക്കോളൂ രുദ്രൻ്റെ സഹായിയായി നിവേദയുടെ ശരീരത്തിൽ പ്രവേശിച്ചിരിക്കുന്ന ദീക്ഷേ.. എന്താ കരുതിയത് ഒരു ശരീരത്തിനുള്ളിൽ ഒളിച്ചു വന്ന നിന്നെ കണ്ടു പിടിക്കില്ലെന്നോ… എൻ്റെ പെണ്ണിനെ മരണത്തിലേക്ക് തള്ളിയിട്ടിട്ട് എളുപ്പത്തിൽ പോകാമെന്ന വിചാരം വേണ്ട” എന്ന് പറഞ്ഞുകൊണ്ട് അവൻ്റെ കഴുത്തിലെ രുദ്രാക്ഷമാലയുടെ ലോക്കറ്റ് ഉയർത്തി അവൾക്ക് നേരെ പിടിച്ചു….

അവിടെമാകെ പുക നിറഞ്ഞു.. താഴെ വീണു കിടന്ന നിവേദ അതിനുള്ളിൽ എഴുന്നേറ്റിരുന്നു…. നിവേദയുടെ ശരീരത്തിലെ ദീക്ഷയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ ഗൗതം മന്ത്രം ജപിച്ചുതുടങ്ങി… നിവേദ രണ്ടു കൈകൾ കൊണ്ട് തല അമർത്തി പിടിച്ചു…. ഗൗതമിൻ്റെ കൈയ്യിലെ രക്ഷയിൽ നിന്നും ശൂലത്തിൻ്റെ രൂപം പുറത്തേക്കു വന്നു.. പെട്ടന്ന് അത് ഒരു തീഗോളമായി മാറി… അത് നിവേദയ്ക്ക് നേരെ പാഞ്ഞു… ദീക്ഷ ഭയത്തോടെ നിവേദയുടെ ശരീരം വിട്ട് അന്തരീക്ഷത്തിലേക്ക് ഉയർന്നുപൊങ്ങി.. ഗൗതം ശരവേഗത്തിൽ ഓടി ചെന്ന് നിവേദയെ കട്ടിലിലേക്ക് തള്ളിയിട്ടു..

ഗൗതമിൻ്റെ രക്ഷയിൽ നിന്ന് ഉൽഭവിച്ച തീഗോളം അന്തരീക്ഷത്തിൽ ഉയർന്നുനിൽക്കുന്ന ഭീകരരൂപിയായ ദീക്ഷയെ പൊതിഞ്ഞു .. അലർച്ചയോടെ ഒരു തീഗോളമായി അവൾ പൊട്ടിത്തെറിച്ചു വീണ്ടും ചുരുങ്ങി കുഞ്ഞു തീഗോളമായി അവസാനം ഒരു പുക ചുരുൾ ആയി മാറി…. ആ പുകച്ചുരുൾ രക്ഷയുടെ ഉള്ളിൽ തിരികെ പോയി… അന്തരീക്ഷം പഴയതുപോലെ തന്നെയായി… നിവേദയുടെ ബോധം മറഞ്ഞിരുന്നു… ഗൗതം തൻ്റെ കയ്യിൽ അച്ഛൻ തന്ന രക്ഷ നിവേദയുടെ വലത്കൈയിൽ കെട്ടി കൊടുത്തു..

തലമുടിയിൽ വാത്സല്യത്തോടെ തലോടി ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത് ഇനിയും ഒരുപാട് കരുതലോടെ വേണം മുൻപോട്ട് പോകാൻ എന്ന് അവൻ മനസ്സിൽ കരുതി . ഗൗതം നിവേദയുടെ മുറിയിൽ നിന്നിറങ്ങി… അപ്പോളും അവൻ്റെ മനസ്സിൽ സംശയങ്ങൾ അവശേഷിച്ചു… നിവേദയുടെ സമ്മതമില്ലാതെ ദീക്ഷയ്ക്ക് ഒരിക്കലും അവളുടെ ശരീരത്തിൽ കയറാൻ പറ്റില്ല…… അവൾ തീർച്ചയായും രുദ്രൻ്റെ താവളത്തിൽ പോയിരിക്കണം..പക്ഷേ എന്തിന്… അവളോ സാവധാനം എല്ലാം ചോദിക്കണം… മുത്തശ്ശി പരിഭ്രമത്തോടെ ഓടി വന്ന് ഗൗതമിൻ്റെ കയ്യിൽ പിടിച്ചു.. ” ഉത്തരയ്ക്ക് എന്താ സംഭവിച്ചത് ..

ഇവിടെ എങ്ങും കാണുന്നില്ല.. ഞാൻ എല്ലാ സ്ഥലത്തും നോക്കി.” മുത്തശ്ശി പേടിയോടെ ഗൗതമിൻ്റെ മുഖത്തേക്ക് നോക്കി.. മുത്തശ്ശി എല്ലാം അറിഞ്ഞിരിക്കണമെന്ന് തോന്നി.. ” അത് പിന്നെ ശ്രദ്ധക്കുറവു കൊണ്ട് ചെറിയൊരു അപകടം പറ്റിയ അവളെ നിലയിൽ കണ്ടെത്തിയിട്ടുണ്ട് . നിവേദയെ ഒന്നു മുത്തശ്ശി ശ്രദ്ധിക്കണം… അവളിലൂടെയാണ് രുദ്രൻ്റെ സഹായി ദീക്ഷ തറവാടിനുള്ളിൽ കടന്നത്.. അവളാണ് ഇവിടെയുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം. ദീക്ഷയെ ഞാൻ രക്ഷയ്ക്കുള്ളിൽ തടവിലാക്കി.. ഇനി വേറെ ആരുടെ ഭാഗത്തുനിന്നും പ്രശ്നമുണ്ടാകില്ല… പക്ഷേ അവളുടെ കാര്യത്തിൽ ഒരു ശ്രദ്ധ ആവശ്യമുണ്ട്…

നിവേദ എല്ലാം അറിഞ്ഞു കൊണ്ട് ചെയ്യുന്നതാന്നേൽ രക്ഷ അവളുടെ കൈയ്യിൽ കെട്ടിയിട്ടും പ്രയോജനമില്ല.. അവൾ കൈയ്യിൽ കെട്ടിയ രക്ഷ അഴിച്ച് കളയും… അങ്ങനെ സംഭവിച്ചാൽ രുദ്രൻ ഇനിയും നിവേദയെ നമ്മൾക്കെതിരെ ഉപയോഗിക്കാൻ സാധ്യതയുണ്ട് .. ഉത്തരയുടെ വ്രതം പൂർത്തിയാകുന്നത് വരെ നിവേദ തറവാടിന് വെളിയിൽ പോകാൻ പാടില്ല.. “…. മുത്തശ്ശി ഇപ്പോൾ ഉത്തര കണ്ണു തുറക്കാൻ സമയമായി.. ഞാൻ വേഗം നിലവറയിലേക്ക് ചെല്ലട്ടെ.. മുത്തശ്ശി വേഗം നിവേദയുടെ മുറിയിലേക്ക് ചെല്ലണം… ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട.” എന്ന് പറഞ്ഞ് ഗൗതം നിലവറയിലേക്ക് നടന്നു..

നിലവറയിലേക്ക് പ്രവേശിച്ചപ്പോൾ ഹരിനാരായണനദ്ദേഹം എഴുന്നേറ്റു…. കൈയ്യിലെ ഭസ്മവും തീർത്ഥവും ഉത്തരയുടെ ശരീരത്തിൽ കുടഞ്ഞു…. പതിയെ അവളുടെ കൺപീലികൾ ചിമ്മുന്നത് കണ്ടപ്പോൾ ഗൗതമിൻ്റെ മനസ്സിൽ പകുതി ആശ്വാസമായി… ഞാൻ കണ്ണുകൾ വലിച്ച് തുറക്കാൻ ശ്രമിച്ചിട്ടും തുറക്കാൻ പറ്റുന്നില്ല… കൺപോളകൾക്ക് വല്ലാത്ത ഭാരം തോന്നി….. മഴതുള്ളികൾ ദേഹത്തേക്ക് പതിക്കുന്നുണ്ടല്ലോ.. . ഇപ്പോഴും ഞാൻ താമര പൊയ്കയിൽ തന്നെയാണോ…. അതോ ജലത്തിനടിയിടിൽ മുങ്ങിതാണുപോയോ… കണ്ണു തുറന്നു നോക്കിയപ്പോൾ ആദ്യം കണ്ടത് ഹരിനാരായണനദ്ദേഹത്തെയാണ്…

ഞാൻ ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചിട്ട് ശരീരം പൊങ്ങുന്നില്ല…. പതിയെ വിരലുകൾ ചലിപ്പിച്ചു…. ” ഗൗതം ഉത്തരയ്ക്ക് എഴുന്നേറ്റിരിക്കാൻ സഹായം ആവശ്യമുണ്ട്… ” എന്ന് അദ്ദേഹം പറഞ്ഞു.. ഞാൻ തല ചരിച്ച് നോക്കി…. എന്നെ തന്നെ നിറമിഴികളോടെ നോക്കി നിൽക്കുന്ന ഗൗതമിനെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ…. എന്തിനെന്നറിയാതെ എൻ്റെ മിഴികൾ നിറഞ്ഞൊഴുകി… ഗൗതമേട്ടൻ എന്നെ താങ്ങിയിരുത്തി… ഞാനാ നെഞ്ചിൽ ചാഞ്ഞിരുന്നു.. ആ ഹൃദയസ്പന്ദനം ഉയരുന്നതും..,എൻ്റെ കൈമുട്ടിൽ എന്നെ പൊതിഞ്ഞു ചേർത്തു പിടിച്ചിരിക്കുന്ന വിരലുകളിലെ തണുപ്പ് പടരുന്നതും ഞാനറിഞ്ഞു… ”

ഇനിയിങ്ങനെയൊരു അബദ്ധം ഉണ്ടാവാൻ പാടില്ല… നിവേദയിൽ രുദ്രൻ്റെ ദുഷ്ട ശക്തിയുണ്ടായിരുന്നു.. അവൾ ഒരുക്കിയ കെണിയിൽ ഉത്തരയെ തന്ത്രപൂർവ്വം കുടുക്കിയതാണ്…. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ച് കിട്ടിയത്… “.. നല്ല ക്ഷീണം കാണും.. നന്നായി ഒന്നുറങ്ങി എഴുന്നേറ്റാൽ ക്ഷീണമൊക്കെ മാറും… അതിരാവിലെ കുളിച്ച് വ്രതം തുടങ്ങണം…. അതിനായി വാങ്ങിയ വസ്ത്രം വേണം ധരിക്കാൻ ” ഇപ്പോൾ മുറിയിലേക്ക് പോയ്ക്കോളു… ഉത്തരയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടാവും..ഗൗതം മുറിയിൽ കൊണ്ടാക്കും” ഹരിനാരായണനദ്ദേഹം പറഞ്ഞു…

ഗൗതം അവളെ ഇരു കൈകളിലും കോരിയെടുത്തു നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട് നിലവറയിൽ നിന്ന് പുറത്തേക്കിറങ്ങി…. അവൾ കുതറി മാറാൻ വിഫലശ്രമം നടത്തി… ” ഞാൻ… നടന്നോളാം” ഒന്ന് രണ്ട് വാക്കുകൾ ചിതറി തെറിച്ചു.. ഗൗതം അവളെ ഒന്നുടി ചേർത്തു പിടിച്ചു.. “അsങ്ങി കിടന്നോണം.. അല്ലേൽ എടുത്ത് താഴെയിടും .. ” എന്ന് പറഞ്ഞ് ഗൗതം കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.. അവൻ്റെ മുഖത്തെ ദേഷ്യഭാവം കണ്ട് അവൾ നെഞ്ചിലേക്ക് മുഖം ചേർത്ത് കണ്ണടച്ചു…. അവൾക്ക് ശ്വാസം നിന്ന് പോകുന്നത് പോലെ തോന്നി….. അവൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. ചെറുപുഞ്ചിരിയോടെ അവളെയും ഹൃദയത്തോട് ചേർത്ത് പിടിച്ച് കൊണ്ട് മുൻപോട്ട് നടന്നു….

കുറച്ച് സമയം കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കുമ്പോൾ താമര പൊയ്കയുടെ പടവിൽ ഗൗതം അവളെയും നെഞ്ചിലേറ്റി നിൽക്കുകയാണ്…. അവൻ അവളെ പടവിൽ നിർത്തി താങ്ങി പിടിച്ചു…. താമരപ്പൊയ്കയിലെ മദ്ധ്യഭാഗത്തുള്ള താമര പൂവിൽ നിന്നും കുഞ്ഞു ദേവി ചൈതന്യം ഉയർന്നു വന്നു.. “ജീവൻ രക്ഷിച്ചതിന് കുഞ്ഞുദേവിയോടാണ് നീ നന്ദി പറയേണ്ടത്” എന്ന് ഗൗതമേട്ടൻ പറഞ്ഞപ്പോൾ ഞാൻ മുഖമുയർത്തി നോക്കി…. കുഞ്ഞു ദേവി ചൈതന്യത്തെ അത്ഭുതത്തോടെ നോക്കി കണ്ടു… “ഈയൊരു ജന്മo മാത്രമല്ല വരും ജന്മങ്ങളിലും കാത്ത് രക്ഷിക്കണേ ദേവി ” ഉത്തര കൈകൂപ്പി തൊഴുതു….

അനുഗ്രഹം വർഷം ചൊരിഞ്ഞ് കൊണ്ട് ദേവി ചൈതന്യം താമര പൂവിനുള്ളിലേക്ക് അപ്രത്യക്ഷമായി…. ഗൗതമിൻ്റെ കൈയ്യിൽ താലി ചരട് അവളുടെ നേരെ നീട്ടി….. ഉത്തരയുടെ അനുവാദത്തിനായി അവൻ അവളെ നോക്കി… ” ഒരു വിവാഹം അത്യാവശ്യമായിരിക്കുന്നു ഉത്തരാ.. രാവും പകലും നിൻ്റെ സംരക്ഷകനായി ഞാൻ നിന്നൊടൊപ്പം ഉണ്ടാവണം.. അതിനാണ് ഈ താലിബന്ധം …. എനിക്ക് നിന്നെ നഷ്ട്ടപ്പെടുത്താൻ കഴിയില്ല… അതിന് നീയെൻ്റെ ഭാര്യയാകണം ഈ നിമിഷം..” ഗൗതം വാക്കുകൾ ഉത്തരയ്ക്ക് ഉൾക്കൊള്ളാനായില്ല… ” പക്ഷേ എൻ്റെ അമ്മയും മുത്തശ്ശനും ഉണ്ണിയുo അറിയാത്തൊരു വിവാഹത്തിന് ഞാൻ തയ്യാറല്ല ”

ഉത്തര ഉടനെ മറുപടി പറഞ്ഞു…. ” നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഉത്തരാ… സമ്മതിച്ചേ പറ്റു” എന്ന് പറഞ്ഞു ഗൗതം ഉത്തരയുടെ കഴുത്തിൽ താലി ചരട് കെട്ടി…. എങ്ങ് നിന്നോ മാരുതൻ പൂക്കളുടെ സുഗന്ധവുമായി അവരുടെ അരികിൽ വന്നു അവരെ തലോടി… ഉത്തരയ്ക്ക് എന്തെങ്കിലും തിരിച്ച് പറയാൻ സമയം കൊടുക്കാതെ അവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കി…… സ്വതന്ത്രയാക്കുമ്പോൾ അവളുടെ മുഖം നാണത്താൽ കുനിഞ്ഞു പോയ്…

അവളുടെ മിഴികൾ നെഞ്ചോട് ചേർന്ന് കിടക്കുന്ന താലിയിൽ തങ്ങിനിന്നു….. അവളെ ഇരു കൈയ്യിലും കോരിയെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് താമരപ്പൊയ്കയിലെ പടവുകൾ തിരിച്ച് കയറി മുന്നോട്ടു നടക്കുമ്പോൾ ഇരു വശങ്ങളിലും ചെടികളിലും മരങ്ങളിലും പടർന്നു കിടക്കുന്ന പിച്ചിയും മുല്ലയും പവിഴമല്ലിയും മാരുതൻ്റെ തലോടലിൽ അവരുടെ മേലെ പുഷ്പങ്ങൾ വർഷിക്കുന്നുണ്ടായിരുന്നു… ഒപ്പം ഒരു ചാറ്റൽ മഴയും അവരെ നനച്ചു കടന്നു പോയ്……. തുടരും

മഴയേ : ഭാഗം 15

Share this story