ഈ സ്നേഹകുടകീഴിൽ… : ഭാഗം 7

ഈ സ്നേഹകുടകീഴിൽ… : ഭാഗം 7

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ആരാടി …. സോഫി ചോദിച്ചു…. അയാളാണ് ആ ഡോക്ടർ…. ഡോക്ടർ ജീവൻ…. ചേച്ചിയെ അന്ന് കാണാൻ വന്ന…. സെറ പറഞ്ഞു…. അയാൾ എന്താണ് ഇപ്പോ ഇവിടെ….? ക്രിസ്റ്റി സംശയത്തോടെ ചോദിച്ചു…. അറിയില്ല…. ഉടനെതന്നെ ഡോർബെൽ മുഴങ്ങിയിരുന്നു…. ആനി കഥക് തുറന്നു…. മുൻപിൽ ജീവനെ കണ്ടപ്പോൾ അവർക്ക് ഒരു അസഹ്യത തോന്നി…. തൻറെ മകളെ ഈ അവസ്ഥയിൽ അവൻ കണ്ടാൽ എന്തായിരിക്കും എന്ന് അവർ ഒന്ന് ഭയന്നിരുന്നു….. വരുത്തിവെച്ച ഒരു ചിരി അവനു മുൻപിൽ അവർ കാണിച്ചു…. മോൻ എന്താ ഇവിടെ….? അവർ ചോദിച്ചു…. ഇവിടെ അടുത്ത് ഒരു ഫ്രണ്ടിനെ കാണേണ്ട ആവശ്യം ഉണ്ടായിരുന്നു….അപ്പോൾ ഇവിടെ ഒന്ന് കയറാം എന്ന് കരുതി….. അമ്മക്ക് എങ്ങനെയുണ്ടെന്ന് തിരക്കാമെന്ന് കരുതി…..

പിന്നെ ഞങ്ങളുടെ ഭാഗത്തു നിന്ന് വിവാഹകാര്യം ഒന്നും പറഞ്ഞില്ലായിരുന്നല്ലോ…. എനിക്ക് സോനയോട് ഒന്ന് സംസാരിക്കണം ആയിരുന്നു….. അതിനുശേഷം വീട്ടിൽ ഒരു തീരുമാനം പറയാം എന്ന് കരുതിയാണ് ഞാൻ ഇരുന്നത്…. അന്ന് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല… ആ കുട്ടിയോട് ഞാൻ എന്നെ ഒന്ന് കോൺടാക്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നു….. ഇതുവരെ ഒരു റെസ്പോൺസ് ഉണ്ടായില്ല…… അപ്പോൾ ഒന്ന് നേരിട്ട് കണ്ട് സംസാരിക്കാം എന്ന് കരുതി….. എല്ലാ മുഖങ്ങളിലും ആശങ്ക നിറയുന്നത് ജീവൻ കണ്ടിരുന്നു…. എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ….

ഞാൻ സംസാരിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ…. അത് സോന. ഇവിടെ ഇല്ല…. പെട്ടെന്ന് സോഫി ആണ് പറഞ്ഞത്… അവളെ കോച്ചിങ്ങിന് പോയി… ഞായറാഴ്ച കോച്ചിംഗ്….? ചിരിയോടെ ജീവൻ ചോദിച്ചു…. പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് സോന ഇറങ്ങി വന്നിരുന്നു….. കുറേ ദിവസങ്ങൾക്കു ശേഷമാണ് അവള് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നത്….. എല്ലാവരും അവളെ അത്ഭുതത്തോടെ നോക്കി…. നല്ല ഭംഗിയായി ആണ് അവൾ വന്നിരിക്കുന്നത്…. പെട്ടെന്ന് ആണ് വാതിലിന് അരികിൽ നിൽക്കുന്ന ജീവനെ അവൾ കണ്ടത്…. എല്ലാവരയെയും അതിശയിപ്പിച്ചുകൊണ്ട് അവൾ ജീവന്റെ അരികിലേക്ക് എത്തി…. ഓടി ജീവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….

എല്ലാരും ഞെട്ടി…. അവളുടെ അപ്രതീക്ഷിതമായ ആ നീക്കത്തിൽ ജീവനും ഞെട്ടിപ്പോയിരുന്നു….. എന്താ സത്യ…. ഇത്രയും ലേറ്റ് ആയത്…. അമ്മയൊക്കെ എത്ര നേരായി നോക്കിയിരിക്കുകയാണ് എന്നറിയോ…. സോനാ അങ്ങനെ പറഞ്ഞപ്പോൾ ജീവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു…. ജീവൻ ഒന്നും മനസിലാകാതെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി…. ആനി സാരിത്തലപ്പുകൊണ്ട് വായപൊത്തി കരയാൻതുടങ്ങി…. സോഫി അവളെ ജീവനിൽ നിന്നും ബലമായി പിടിച്ചു മാറ്റാൻ ശ്രമിച്ചു…. എന്താ സോനാ ഇത്…. ഇത് ജീവനല്ലേ….. അല്ല ഇത് എന്റെ സത്യ ആണ്…

അവൾ അവനെ മുറുക്കി പിടിച്ചു പറഞ്ഞു…. എന്താ…. എന്തുപറ്റി….? എല്ലാവരുടെയും മുഖങ്ങൾ നിന്നും എന്തോ പ്രശ്നമുണ്ടെന്ന് ജീവന് മനസ്സിലായിരുന്നു…. സെറ നീ സോനേ മുറിയിലേക്ക് കൊണ്ടു ചെല്ല്…. സോഫി പറഞ്ഞു…. ഞാൻ പോവില്ല…. ഞാൻ എന്റെ സത്യയുടെ അടുത്ത നിന്നോളാം…. ജീവൻറെ കൈകളിൽ പിടിച്ച് ഒരു കൊച്ചുകുട്ടിയെപ്പോലെ സോനാ പറഞ്ഞു…. വാ ചേച്ചി…. ഞാൻ വന്നാൽ എൻറെ സത്യ പെട്ടെന്ന് തിരിച്ചു പോകും…. എൻറെ കണ്ണ് തെറ്റിയാൽ ഉടനെ പോകാൻ ഇരിക്കുവാ…. ജീവനെ നോക്കി ചിരിയോടെ അവൾ പറഞ്ഞു….. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ നിൽക്കുകയായിരുന്നു ജീവനും….

ഇവള് കുറച്ചുദിവസമായി ഇങ്ങനെയാണ് ജീവൻ…. എങ്ങനെയോ സോഫി പറഞ്ഞു…. ചേച്ചി വാ നമുക്ക് ചേട്ടന് ചായ ഇട്ടു കൊടുക്കാം…. ഒരു വിധത്തിൽ അവളെ അവിടെനിന്ന് മാറ്റാനായി സെറ പറഞ്ഞു…. ഞാൻ പോയി ചായ എടുത്തിട്ട് വരാം…. അപ്പോഴേക്കും സത്യ പൊയ്ക്കളയല്ലേ…. ജീവനെ നോക്കി കൊഞ്ചലോട് അത്രയും പറഞ്ഞു അവൾ സെറയുടെ ഒപ്പം പോയി…. അപ്പോഴേക്കും സോഫിയും ക്രിസ്റ്റിയും കാര്യങ്ങളെല്ലാം ജീവനോടെ പറഞ്ഞിരുന്നു…. ചിലപ്പോൾ ആ സംഭവത്തിന് ഷോക്കിൽ ഉണ്ടായത് ആയിരിക്കാം…. ജീവൻ പറഞ്ഞു…. അങ്ങനെയാണെന്ന് എനിക്കും തോന്നുന്നത്….

ക്രിസ്റ്റി തൻറെ അഭിപ്രായം പറഞ്ഞു… ഇതിങ്ങനെ വെച്ചുകൊണ്ട് ഇരിക്കുന്നത് അത്ര നല്ലതല്ല…. ചിലപ്പോ ഉപബോധമനസ്സിന്റെ തോന്നലായിരിക്കും… ഇതൊക്കെ സ്റ്റാർട്ടിങ് സ്റ്റേജ് ആണെന്നോ പറയാൻ പറ്റില്ല… ജീവൻ എന്താണ് ഉദ്ദേശിക്കുന്നത് ഞങ്ങളുടെ കുട്ടിക്ക് ഭ്രാന്ത് ആണെന്നാണോ…. ക്രിസ്റ്റി മറയില്ലാതെ ചോദിച്ചു… അവന് ദേഷ്യം വന്നിരുന്നു… അയ്യോ ചേട്ടാ അങ്ങനെയല്ല…. ഞാൻ പറഞ്ഞത് ഇത് എല്ലാവർക്കും ഉണ്ടാകുന്ന ഒരു സംഭവമാണ്…. ചിലപ്പോഴത് കുറെ മാറി ഒരു വിഷാദരോഗത്തിലേക്ക് ഒക്കെ പോകും…. അതുകൊണ്ട് ഞാൻ പറഞ്ഞത്…. ഒരുപാട് കണ്ടിട്ടുണ്ട്…. ഞങ്ങളുടെ ഹോസ്പിറ്റലിൽ എൻറെ ഒരു ഫ്രണ്ട് ഉണ്ട് സൈക്ക്യാട്രിസ്റ്റാണ്… പൂജ…. അവളോട് ഞാൻ സംസാരിക്കാം…

നിങ്ങളെ ഒരു ദിവസം സൗകര്യം പോലെ സോനയെ അവിടേക്ക് കൊണ്ടുവന്നാൽ മതി…. ജീവൻ ബുദ്ധിമുട്ടണ്ട ഞങ്ങൾ അവളെ മുംബൈയിലേക്ക് കൊണ്ടുപോകാൻ ആണ്… അവിടെ ആകുമ്പോൾ ഒരു സൈക്യാട്രിസ്റ്റിനെ കണ്ടാലും ആരും അറിയാൻ ഒന്നും പോകുന്നില്ലല്ലോ…. അവൾ ഒരു പെൺകുട്ടി അല്ലേ ജീവൻ…. ക്രിസ്റ്റി പറഞ്ഞു…. ചേട്ടാ എല്ലാവരുടെയും ഒരു തെറ്റിദ്ധാരണയാണ് ഇത്…. ഒരു സൈക്യാട്രിസ്റ്റിനെ കണ്ടാൽ എന്തോ വലിയ പ്രശ്നമാണെന്ന് ആണ് എല്ലാവരും ചിന്തിക്കുന്നത്…… അങ്ങനെ ഒന്നുമില്ല അതൊന്നും അത്ര വലിയ കാര്യമല്ല…. ചിലപ്പോ ഒരു കൗൺസിലിംഗിൽ മാറാവുന്ന പ്രശ്നങ്ങളെ ഉണ്ടാവുകയുള്ളൂ…

നമ്മൾ കാണുമ്പോൾ മറ്റുള്ളവർ ഭ്രാന്താണെന്ന് വിചാരിക്കും എന്ന് പേടിക്കുന്നത് കൊണ്ടാണ് പ്രശ്നങ്ങൾ വലിയ വലിയ കാര്യങ്ങളിലേക്ക് പോകുന്നത്…. എൻറെ ഒരു സജഷൻ നമ്മുടെ നാടാണ് നമ്മുക്ക് ഏറ്റവും കൂടുതൽ കംഫർട്ടബിൾ…. മറ്റു ഏതു നാട്ടിൽ പോയി ഏത് ഡോക്ടറെ കണ്ടാലും നമ്മുടെ സ്വന്തം നാട്ടിൽ നമ്മളനുഭവിക്കുന്ന സുരക്ഷിതത്വം ഉണ്ടാവില്ല…. മാത്രം അല്ല പൂജ ലണ്ടനിൽ നിന്ന് സൈക്യട്ടറിയിൽ പിജി എടുത്തത് ആണ്…. ഇന്ത്യയിലെ തന്നെ ബെസ്റ്റ് സൈക്യാട്രിസ്റ്റീസിൽ ഒരാൾ…. ഇനി മറ്റാരെങ്കിലും അറിയും എന്നുള്ളതാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അത് ഞാൻ നോക്കിക്കോളാം…. താല്പര്യമുണ്ടെങ്കിൽ പൂജയോടെ സംസാരിക്കാം…. നിങ്ങൾ ഒരു ദിവസം കൊണ്ടു വന്നാൽ മതി…

അധികം വൈകാതെ തന്നെ ഞങ്ങൾ വരാം മോനെ… മറുപടി പറഞ്ഞത് ആനിയായിരുന്നു… മോനാ ഡോക്ടറോഡ് ഒന്ന് സംസാരിച്ചിട്ട് എന്നോട് പറ… അധികം വൈകാതെ തന്നെ… എങ്കിൽ ഒരുപാട് വൈകണ്ട…. നാളെത്തന്നെ സോനയെ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നോളൂ…. പൂജയോട് ഞാൻ സംസാരിച്ചോളാം…. ആനിടെ മുഖത്ത് ചെറിയൊരു ഒരു ആശ്വാസം നിഴലിക്കുന്നത് കണ്ടിരുന്നു…. അപ്പോഴേക്കും സെറ ജീവനുവേണ്ടി ചായയുമായി വന്നിരുന്നു…. അവളോടൊപ്പം സോനയും…. അവളുടെ കയ്യിൽ നിന്ന് ബലമായി ചായ വാങ്ങി സോന ആണ് ജീവനു നൽകിയത്… എങ്കിൽ ഞാൻ ഇറങ്ങട്ടെ…

എല്ലാവരോടുമായി ജീവൻ പറഞ്ഞു… എന്നെ ഇവിടെ തനിച്ചാക്കി പോവുകയാണോ സത്യ…. ജീവന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട് സോന ചോദിച്ചു…. ഞാൻ പോയിട്ട് നാളെ വരാം സോനാ… സോനയെ കൂടെ കൊണ്ടുപോകാൻ…. വെറുതെ പറയുവല്ലേ… സോന ചിണുങ്ങി… അല്ല സോനാ ഞാൻ തീർച്ചയായിട്ടും നാളെ വരും….. അപ്പോൾ എൻറെ കൂടെ സോന വന്നാൽ മതി…. വരില്ലേ….? സത്യ എവിടേക്കു വിളിച്ചാലും ഞാൻ വരും….. സോന കൊഞ്ചുന്നപോലെ പറഞ്ഞു…. അവളുടെ അവസ്ഥ കണ്ടപ്പോൾ ശരിക്കും ജീവനു സഹതാപം തോന്നിയിരുന്നു…. എത്ര പ്രസന്നമായ പെൺകുട്ടിയായിരുന്നു….

എത്ര ബോൾഡായി തന്നോട് സംസാരിച്ചവൾ…. അവൾ ആണ് ഈയൊരു അവസ്ഥയിൽ നൽകുന്നത്…. അവനെ ശരിക്കും അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ സങ്കടം തോന്നിയിരുന്നു…. ജീവൻ പോയി കഴിഞ്ഞതും ക്രിസ്റ്റി പറഞ്ഞു… “അയാളോട് ഒന്നും പറയണ്ടാരുന്നു… ഇനി ആ വിവാഹം നടക്കുമോ….? അവന്റെ മനസിലെ ആശങ്ക എല്ലാർക്കും ഉണ്ടായിരുന്നു…. “വിവാഹത്തേക്കാൾ വലുത് അവളുടെ ജീവിതം അല്ലേ മോനേ… ആനി പറഞ്ഞു…. എനിക്ക് ഒട്ടും യോജിപ്പില്ല അവളെ ഇവിടുത്തെ ഹോസ്പിറ്റലിൽ കാണിക്കാൻ… എങ്ങനെ ആയാലും ആരേലും ഒക്കെ അറിയും…. അവളുടെ ഭാവി ആണ്… ക്രിസ്റ്റി തന്റെ ആശങ്ക മറച്ചുവച്ചില്ല…. ഇനി അവളുടെ ഭാവി എന്ത് പോകാനാണ് മോനേ….

ഇവിടെ ആകുമ്പോൾ എൻറെ ഒരു കണ്ണ് അവളുടെ മേൽ ഉണ്ടാകും…. ഈ ഒരു അവസ്ഥയിൽ അവൾ എൻറെ കണ്ണിനു മുൻപിൽ നിന്നു പോയാൽ…. അവളോടൊപ്പം ഞാൻ ഉണ്ടാവണം…. എനിക്ക് നിങ്ങളുടെ കൂടെ വന്ന് നിൽക്കാൻ പറ്റില്ലല്ലോ… അതുകൊണ്ട് ഇവിടെ തന്നെയാണ് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്…. ആലോചിച്ചപ്പോൾ ആനി പറയുന്നത് ശരിയാണെന്ന് ക്രിസ്റ്റിക്കും തോന്നിയിരുന്നു…. അന്ന് വൈകുന്നേരം എന്തുകൊണ്ടോ ജീവന് ഉറങ്ങാൻ കഴിഞ്ഞില്ല…. അവളുടെ മുഖവും സംസാരവും മാത്രമായിരുന്നു അവന്റെ ഓർമ്മകളിൽ…. അവളെ ഇങ്ങനെയൊരു അവസ്ഥയിൽ കാണേണ്ടി വരും എന്ന് താൻ ഒരിക്കലും ആഗ്രഹിച്ചതല്ല…. അവൻ മനസ്സിലോർത്തു….

അവൻ പെട്ടന്ന് തന്നെ പൂജയെ വിളിച്ചിരുന്നു എല്ലാംപറഞ്ഞു… “ഓ ഗോഡ്… “അവളെ ഞാൻ നാളെ ഹോസ്പിറ്റലിൽ കൊണ്ടുവരും…. പഴയെപ്പോലെ എനിക്ക് അവളെ കാണണം പൂജ… നമ്മുക്ക് നോക്കാം ജീവൻ… പൂജ പറഞ്ഞു… “ആരാണ്… അഭയ്യ് തിരക്കി…. “ജീവ… “എന്താണ്… “അവൻ കാണാൻ പോയ കുട്ടി ഇല്ലേ സോന…. അതിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശം ആണ്… “എന്തുപറ്റി….? പൂജ കാര്യങ്ങൾ വിശദീകരിച്ചു… അഭയ്യ് എല്ലാം ശ്രെദ്ധയോടെ കേട്ടു… അടുക്കളയിൽ നിന്ന് കുക്കർ വിസിൽ അടിച്ചപ്പോൾ പൂജ അവിടേക്ക് ഓടി…. അഭയ്യ് ഉടനെ ഫോൺ എടുത്തു.. അല്പം മാറി നിന്ന് ഫോൺ കാതോട് ചേർത്തു… “അഭയ്യ് പറ… അപ്പുറത്ത് നിന്നും ഗംഭീരം നിറഞ്ഞ സ്വരം കേട്ടു…. “പ്രശ്നം അല്പം വഷളാണ്…

ആ പെണ്ണ് ബോധമില്ലാതെ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു എന്ന്…. “ഓ ഷിറ്റ്…. കാര്യങ്ങൾ ഒക്കെ കൈവിട്ടു പോകുവാണല്ലോ അഭയ്‌… “അവളെ നാളെ മുതൽ നോക്കുന്നത് പൂജ ആണ്…. ജീവൻ അവളെ ഹോസ്പിറ്റലിൽ കൊണ്ടുവരൂ… “അഭയ് നിഴലുപോലെ ഉണ്ടാകണം… അവൾക്ക് ഒപ്പം… ഒരു പിഴവും സംഭവിക്കരുത്…. ഇല്ല…. അപ്പോൾ അപ്പോൾ വിവരം തരണം ആർക്കും ഒരു സംശയവും ഉണ്ടാകരുത്…. പ്രേതെകിച്ചു ജീവന്…. “ശരി… അപ്പുറത് കാൾ കട്ടായി… അഭയ് വീണ്ടും ചിന്തകളിൽ കയറി… ☂☂☂☂

പിറ്റേന്ന് രാവിലെ ക്രിസ്റ്റി പോകുന്നതിനാൽ സോഫിയും കുഞ്ഞും ഹോസ്പിറ്റലിലേക്ക് വരാൻ വരാൻ കഴിഞ്ഞിരുന്നില്ല… “സോനയെ ശ്രെദ്ധിക്കണം… എന്തോ ആപത്തു വരാൻ പോകും പോലെ മനസ്സ് പറയുന്നു…. അമ്മയോട് പറയണ്ട…. ടെൻഷൻ അടിക്കും… ക്രിസ്റ്റി പോകും മുൻപ് സോഫിയോട് പറഞ്ഞു… “ഞാൻ നോക്കിക്കോളാം ഇച്ചായ… “തത്കാലം നിങ്ങൾ ഇവിടെ വേണം… അവളുടെ അസുഖം മാറിയിട്ട് നമ്മുക്ക് മുംബൈക്ക് ഷിഫ്റ്റ്‌ ചെയ്യാം… അവൾക്ക് പ്രിയപെട്ടവൾ നീയല്ലേ… ഈ അവസ്ഥയിൽ നീ അരികിൽ വേണം….

തത്കാലം മമ്മയുടെ അടുത്ത് ഒരു ഹോം നഴ്സിനെ ആകാം… നീ വേണേൽ മോളെയും കൂട്ടി വീട്ടിൽ പോയി കുറച്ചു ദിവസം നില്ക്കു… “ഞാൻ ഇടക്ക് പോകാം.. എങ്കിലും മമ്മയുടെ കാര്യങ്ങൾ ഞാൻ മറക്കില്ല… ഇപ്പോൾ ഹോം നഴ്സ് ഒന്നും വേണ്ട… എന്റെ വീട്ടുകാരെ ഇച്ചായൻ ഇത്രയും കെയർ ചെയ്യുന്നുണ്ടല്ലോ… “നിന്റെ വീട്ടുകാർ എന്റെ വീട്ടുകാർ എന്നൊന്നും ഞാൻ വേർതിരിച്ചു കണ്ടിട്ടില്ല…. ഒരിക്കലും അങ്ങനെ കാണാനും പറ്റില്ല… അറിയാം ഇച്ചായ… ഞാൻ ഏജന്സിയിൽ പറഞ്ഞിട്ടുണ്ട് ഒരാൾ വരും… നിനക്ക് ഒരു സഹായത്തിനു പോകും മുൻപ് സോഫിയെയും മോളെയും മമ്മയെയും ഒന്ന് ചുംബിക്കാന് ക്രിസ്റ്റി മറന്നില്ല… ☂☂☂☂

രാവിലെ തന്നെ സോനയും സെറയും ആനിയും റെഡിയായി നിന്നിരുന്നു… സോന കൊച്ചുകുട്ടികളെപ്പോലെ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുകയാണ്…. അവളുടെ ഇരിപ്പും ഭാവവും കണ്ടപ്പോൾ ആനിക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…. ജീവൻറെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടപ്പോൾ ആനിയ്ക്ക് മനസ്സിലെവിടെയോ ഒരു തണുപ്പ് അനുഭവപ്പെട്ടിരുന്നു…. ജീവൻ വന്നിറങ്ങിയപ്പോൾ സോനയുടെ മുഖവും തെളിഞ്ഞിരുന്നു… എന്താ ഇത്രയും താമസിച്ചത് സത്യ…. ചിരിയോടെ സോന ചോദിച്ചു… സോനാ റെഡി ആവട്ടെ എന്ന് വിചാരിച്ചു… ജീവൻ ചിരിയോടെ പറഞ്ഞു… കാറിൽ കയറുമ്പോഴും കുഞ്ഞുകുട്ടികൾ കാണിക്കുന്നത് പോലെ എന്തൊക്കെയോ ഷാളിൽ ചിത്രപ്പണികൾ നടത്തുകയായിരുന്നു സോന.. ഹോസ്പിറ്റലിലേക്ക് കയറി ചെന്നപ്പോൾ ജീവൻ പറഞ്ഞു…

എൻറെ ക്യാമ്പിനിലേക്ക് പോകാം… പൂജ അവിടേക്ക് വരും… അതാകുമ്പോൾ ഒരു സൈക്യാട്രിസ്റ്റ് റൂമിൽ കയറി എന്നുള്ള ഒരു പേര് പോലും ഉണ്ടാവില്ല… ചിരിയോടെ ജീവൻ പറഞ്ഞു… അതൊരു നല്ല തീരുമാനം ആണ് എന്ന് ആനിയ്ക്ക് തോന്നിയിരുന്നു… ജീവൻറെ റൂമിലേക്ക് ചെന്നതും സോന കൊച്ചുകുട്ടികളെപ്പോലെ അവിടെ ഇരിക്കുന്നത് സ്റ്റെതസ്കോപ്പും ബുക്കുകളുമൊക്കെ എടുത്തു നോക്കാനും അതിൻറെ ഭംഗി നോക്കാനും ഒക്കെ തുടങ്ങിയിരുന്നു… അടങ്ങിയിരിക്കു മോളെ… ആനി പറഞ്ഞു.. സാരമില്ല ജീവൻ പറഞ്ഞു… കുറച്ച് കഴിഞ്ഞപ്പോൾ ഒരു ക്രീം ഷിഫോൺ സാരി ആണിഞ്ഞു ഒരു പെൺകുട്ടി അവിടേക്ക് കയറി വന്നു….

ഹലോ ഞാൻ ഡോക്ടർ പൂജ… പൂജ സ്വയം പരിചയപ്പെടുത്തി… ഇതാണ് കുട്ടി അല്ലേ… അതെ ജീവൻ പറഞ്ഞു… നിങ്ങൾ എല്ലാവരും ഒന്ന് പുറത്തേക്ക് ഇരിക്കുമോ…? എനിക്ക് സോനയോടെ മാത്രമായിട്ട് ഒന്ന് സംസാരിക്കാൻ ഉണ്ട്… പൂജ പറഞ്ഞു… എല്ലാവരും പുറത്തേക്കിറങ്ങി… പുറത്തേക്കിറങ്ങാൻ തുടങ്ങിയ ജീവൻറെ കയ്യിൽ സോന പിടിച്ചു… സത്യ എങ്ങും പോകണ്ട…. എനിക്ക് ഒറ്റയ്ക്ക് പേടിയാ…. സത്യാ എൻറെ കൂടെ ഇരിക്ക്…. നീ ഇരിക്കുന്നതാണ് ആ കുട്ടിക്ക് കംഫർട്ടബിൾ എങ്കിൽ അങ്ങനെ ആവട്ടെ…. പൂജ ജീവനോടെ പറഞ്ഞു… ജീവൻ സോനയുടെ അടുത്ത് ഇരുന്നു… ഞാൻ കുറച്ച് ക്വസ്റ്റ്യൻസ് ഒക്കെ ചോദിക്കട്ടെ പൂജ പറഞ്ഞു…

കൊച്ചുകുട്ടികളെപ്പോലെ ഉത്സാഹത്തോടെ സോന തലയാട്ടി…. സോനക്ക് സത്യയെ ഒരുപാട് ഇഷ്ടമായിരുന്നു അല്ലേ… ഒത്തിരി ഇഷ്ടം ആണ്…. ഇപ്പോഴും ഇഷ്ടം ആണ്.. അവൾ അങ്ങനെ പറഞ്ഞപ്പോൾ ജീവൻറെ ഹൃദയം കൊളുത്തി വലിക്കുന്ന പോലെ തോന്നിയിരുന്നു…. സത്യ പാട്ട് പാടുമായിരുന്നോ അവൾ മറുപടി പറഞ്ഞില്ല… ചിത്രം വരയ്ക്കുമായിരുന്നോ ഇല്ല സോന പറഞ്ഞു… സത്യയുടെ എന്ത് കഴിവാണ് സോനക്ക് ഇഷ്ടപ്പെട്ടത്… അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല… സത്യക്ക് സോനയെ ഇഷ്ടമായിരുന്നൊ? ഒരുപാട് ഇഷ്ടമായിരുന്നു… ഉത്സാഹത്തോടെ അവൾ അതിന് മറുപടി പറഞ്ഞു… പാവം…. മരിച്ചു പോയി അല്ലേ….? പൂജ അങ്ങനെ പറഞ്ഞപ്പോഴേക്കും സോനയുടെ മുഖഭാവം മാറുന്നതായി ജീവൻ കണ്ടു……(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 5-6

Share this story