മിഴിയോരം : ഭാഗം 20

മിഴിയോരം : ഭാഗം 20

എഴുത്തുകാരി: Anzila Ansi

നീ എന്താടി പുല്ലേ വിചാരിച്ചേ….. നിന്നെപ്പോലൊരു പിറ പെണ്ണിനെ നിന്റെ ഈ തൊലിവെളുപ്പ് കണ്ട് ആദി കേറി പ്രേമിക്കും എന്നോ..? എങ്കിൽ നിനക്ക് തെറ്റി…. നിന്നെ അല്ല നിന്റെ വർഗ്ഗത്തിൽപ്പെട്ട ഒരുത്തികളയും വിശ്വസിക്കില്ല …. പിന്നെ നിന്നെ കാട്ടിയത്…. എനിക്ക് നിന്നെ എന്റെ കാൽച്ചുവട്ടിൽ കിട്ടണമായിരുന്നു…… അതിനായിരുന്നു അന്നത്തെ ആ ചെന്നൈ യാത്ര…. ഞാൻ വിചാരിച്ചത് പോലെ തന്നെ നടന്നു…. നമ്മുടെ കല്യാണം അങ്ങ് കട്ടിൽ നടത്തിയില്ലേ.. അതൊക്കെ വെറും പ്രഹസനമായിരുന്നു… അവിടെ ഉണ്ടായിരുന്നവരെല്ലാം ഞാൻ കാശു കൊടുത്തു ഇറക്കിയ ആൾക്കാർ മാത്രമായിരുന്നു…. ശരിക്കും നിനക്ക് ബുദ്ധി ഇല്ലാത്തതാണോ…. കഷ്ടം തന്നെ….നീ പറഞ്ഞിട്ട് ഒരാളെങ്കിലും അത് വിശ്വസിച്ചോ…

ആദി പുച്ഛത്തോടെ നിവിയെ നോക്കി…. അവൻ വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി… നിവി നിറ കണ്ണുകളോടെ അവനെ നോക്കി നിന്നു…. എന്തിനാടീ ഈ പൂ കണ്ണീര് ഒലിപ്പിക്കുന്നേ….. നിവി രണ്ടു കൈകൊണ്ടും അവളുടെ മുഖത്തെ കണ്ണീരൊപ്പി… മറുപടിയൊന്നും പറയാതെ കട്ടിലിന്റെ ഒരു സൈഡ് ചേർന്നു കിടന്നു… കുറച്ചുനേരം കഴിഞ്ഞ് മറുഭാഗത്ത് ആദിയും കിടന്നു… എന്തിനാ എന്റെ ദേവിയെ എന്നെ ഇങ്ങനെ ഒരു കാലന്റെ കയ്യിലിട്ടുകൊടുത്തത്… ഇതൊക്കെ പ്രതീക്ഷിച്ചതായതുകൊണ്ട് എനിക്ക് വലിയ സങ്കടം ഒന്നും വന്നില്ല..പക്ഷേ… എന്റെ ജീവിതം കോഞ്ഞാട്ടയായിപോയല്ലോ…. നിവി ഓരോന്ന് പിറുപിറുതു ചെറുതായിട്ട് ഒന്ന് മയങ്ങി.. കുറച്ചുകഴിഞ്ഞ് ആരുടെയോ അടക്കിപിടിച്ചുള്ള സംസാരം കേട്ടണ് നിവി ഉണർന്നത് .. അടുത്തു കിടന്ന ആദിയെ നോക്കിയപ്പോൾ അവിടെ ശൂന്യം…

നിവിക്ക് ഒന്നും വ്യക്തമായി കേൾക്കാൻ പറ്റുന്നില്ലയിരുന്നു…അവൾ ബാൽക്കണിയിലേക്ക് നടന്നു… അവിടെ ആദി ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്നു…. ഇങ്ങേക്ക് ഉറക്കവുമില്ലേ… ഈ സമയത്ത് ഇത് ആരോടാ സംസാരിക്കുന്നത് ഇനി വല്ല കാമുകിയുമാണോ.. അവൾ ഉറങ്ങി നീ പുറത്തേക്ക് വാ…ആദി ഫോണിലൂടെ പറഞ്ഞു തിരയാൻ തുടങ്ങി…. നിവിയോടി കട്ടിലിൽ പോയി ഉറക്കം നടിച്ചു കിടന്നു… ആദി നിവിയെ ഒന്ന് നോക്കി പതുക്കെ മുറിയുടെ വാതിനാടുതെക്ക് നടക്കുന്നു ഒച്ച ഉണ്ടാക്കാതെ മുറി തുറന്നു പുറത്തിറങ്ങി… ആദി പോയതും നിവി ചാടി എണീറ്റു… ഇത് അത് തന്നെ അവിഹിതം… ഇയാൾക്ക് വേറെ ആരെങ്കിലും ഇഷ്ടമായിരുന്നെങ്കിൽ അവളെ പോയി കിട്ടിയാൽ പോരാരുന്നോ എന്തിനാ എന്റെ ജീവിതം കുടി നിശിപ്പിച്ചേ….

ഞാൻ ആ അനു ചേട്ടനെ കെട്ടി സുഖമായി ജീവിക്കില്ലാരുനോ…അങ്ങനെ എന്റെ ജീവിതം കുളമാക്കി താൻ അങ്ങ് സുഹിക്കണ്ട… ഇയാളുടെ അവിഹിതം ഇന്ന് ഞാൻ കയ്യോടെ പൊക്കും.. നിവി ഫോണെടുത്ത് ആദിയുടെ പുറകെ നടന്നു…. ശോ.. ഈ കാലമാടൻ എങ്ങോട്ടാ പോയേ കാണുന്നില്ലാലോ…. ഹോളിൽ ആരോടോ തിരിഞ്ഞു നിന്ന് സംസാരിക്കുന്നു മുഖം വ്യക്തമല്ല… എന്റെ ദേവിയെ അതൊരു ആൺല്ലേ… അപ്പോ ഇയാള് ഗേ ആണോ… അതാരായിരിക്കും… നിവി കുറച്ചു കൂടെ മുന്നോട്ടു നടന്നു….അയ്യേ അത് സിദ്ധു അല്ലേ…ഇനി സിദ്ധുവും ഗേ ആണോ… ഏയ് സിദ്ധു അങ്ങനെ ഒന്നും ആകില്ല ഒരു കൊച്ച് ഒക്കെ ഉള്ളതല്ല…. അപ്പോൾ ഗേ അല്ല…ഹോ.. ആശ്വാസമായി… നിവി നെഞ്ചത്ത് കൈവെച്ച് നെടുവീർപ്പിട്ടു…

അവർ എന്തുവായിരിക്കും ഈ നട്ടപ്പാതിരാക്ക് സംസാരിക്കുന്നെ….. നിവി കുറച്ചു കൂടി മുന്നോട്ടേക്ക് നീങ്ങി നിന്നു.. ഇപ്പോൾ അവർ പറയുന്നത് നന്നായി കേൾക്കാമായിരുന്നു… എന്നാലും നീ ഇത്രയൊന്നും ആ കൊച്ചിനെ പറയണ്ടായിരുന്നു …… എനിക്ക് എന്തോ ചമ്മലാഡാ.. അവളോട് പെട്ടെന്ന് കേറി ഇഷ്ടമാണെന്ന് പറയാൻ… എന്നാലും നീ പറഞ്ഞത് ഇത്തിരി ഓവർ ആയിപ്പോയി ആദി…. എന്ത് കഷ്ടപ്പെട്ടണ് നിങ്ങളുടെ കല്യാണം ഞാൻ നടത്തിയത്.. കല്യാണം നടത്തിയ കാര്യം നീ കൂടുതൽ പറയേണ്ട… എല്ലാം കൂടി ഓവറാക്കി…. കുളമാകാത്തിരുന്നത് ദൈവാധീനം… എവിടുന്ന് കിട്ടി അവരെയൊക്കെ…

അച്ഛനും നിർമ്മലും ആരും വിശ്വസിച്ചില്ല… പിന്നെ അവൾ പൊട്ടിയതുകൊണ്ട് നമ്മൾ രക്ഷപ്പെട്ടു… (എന്റെ ഈശ്വരാ ഇവര് രണ്ടും കൂടി ഒത്തുകളിച്ചാതാണോ ഈ കല്യാണം… ഹ്മ്മ്മ്….. ഞാൻ പൊട്ടിയാന്നു പോലും…അതു തന്റെ അമ്മായിയപ്പൻ.. ശോ അതു വേണ്ട അതന്റെ അച്ഛനല്ലേ….തന്റെ കുഞ്ഞമ്മ… നിവി ആത്മ ) എന്തായാലെന്താ അവൾ ഇന്ന് നിന്റെ മുറിയിൽ കിടന്നു ഉറങ്ങുന്നില്ലേ ഞാൻ കാരണം..അതും എന്റെ ഈ കുരുട്ട് ബുദ്ധി കാരണം… നന്ദി വേണമെടാ നന്ദി… (ഓഹോ…. അങ്ങനെയാണല്ലേ… ഈ തലേനാണല്ലേ ഈ ബുദ്ധിയുടെ ഉറവിടം….. ചേട്ടനോട് ഉള്ള നന്ദി ഈ ഞാൻ കാണിക്കുന്നതായിരിക്കും… നിവി ആത്മ ) അതൊക്കെ പോട്ടെ… നീ ഒരു വഴി പറഞ്ഞുതാ അവളോട് എന്റെ ഇഷ്ടം തുറന്നു പറയാൻ… (ഇങ്ങോട്ട് വാ ഇഷ്ടവും പറഞ്ഞുകൊണ്ട്…

നിന്നെ ഞാൻ ശെരിയാക്കി തരാം കൊദി മോനെ … ദുഷ്ടൻ എന്റെ ആകപ്പടുള്ള ഒരു ആദ്യരാത്രി കുളമാക്കിയ തെണ്ടി…. എത്രയൊക്കെ ഹിന്ദി സീരിയൽ കണ്ടു ആഗ്രഹിച്ചിട്ടുണ്ട് ഈയൊരു ദിവസത്തിനു വേണ്ടി…ഹ്മ്മ്.. എല്ലാം കുളമാക്കി തെണ്ടി……ഇനി താൻ ഈ നിവി ആരാന്നു കാണാൻ ഇരിക്കുന്നതെ ഉള്ളു…. നിവി ആത്മ ) ഇപ്പം അങ്ങോട്ട് ചെല്ല് ഇഷ്ടവും പറഞ്ഞുകൊണ്ട്…. നീ എന്തൊക്കെയാ അവളോട് പറഞ്ഞ് പിടിപ്പിച്ചിട്ട ഇങ്ങോട്ട് കെട്ടി എടുത്തത്… ഡാ അത് പിന്നെ അപ്പോഴത്തെ ഒരു ആവേശത്തിന് ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയത…. ഹ്മ്മ്…. നാളെ അറിയാം.. അവള് പെട്ടിയും കിടക്കയും മടക്കി അവളുടെ വീട്ടിൽ പോയില്ലെങ്കിൽ കൊള്ളാം… എടാ സാമദ്രോഹി കരുനാക്ക് വളച്ചു ഒന്നും പറയാതെ…

ഞാൻ പറയുന്നതിന് കുറ്റം.. നീ കാണിച്ചുകൂട്ടിയതോ…. എന്നാലും അവൾ എന്തായിരിക്കും ഒന്നും തിരിച്ചു പറയാഞ്ഞത്.. ഞാനും അത് ആലോചിക്കുനെ… അവളുടെ സ്വഭാവത്തിന് ഒരു അടി പ്രതീക്ഷിച്ചതാഡാ … പക്ഷേ ഒന്നും തിരിച്ചു പറഞ്ഞതുകുടി ഇല്ല … അപ്പോ എന്റെ സംശയം ശരിയാണ് അവൾ നാളെ അവളുടെ വീട്ടിൽ പോകാനായിരിക്കും.. ഇനി അതായിരിക്കുമോ….? ഡാ ഒരു വഴി പറഞ്ഞുതാ….. ഒരു വഴിയേ ഉള്ളു… കുറച്ചു ചീപ്പണ്…. എന്തഡാ പറ…ആദി ആവേശത്തോടെ ചോദിച്ചു… അതു പിന്നെ…നീ ആ ചെവി ഇങ്ങ് കൊണ്ടവാ… ചെറ്റത്തരം പറയുന്നോടാ പുല്ലേ….അതും സ്വന്തം ഭാര്യയെ ഛ….ഇന്നാതോടെ നിന്നോട് ഉപദേശം ചോദിക്കുന്നത്‌ ഞാൻ നിർത്തി…. പോയികൊണം… ഇതു കൊള്ളാം…. നീ അല്ലേ എന്നോട് സഹായം ചോദിച്ചേ… കൂട്ടുകാരനാല്ലേ ഞാൻ നിന്നെ ഒന്ന് സഹായിക്കാമെന്നു കരുതിയപ്പോൾ എന്നെ പുച്ഛിക്കുനോ…., നിനക്ക് വേണ്ടെങ്കിൽ വേണ്ട…..

നിന്റെ ഒലക്ക മേലെ ഒരു ഐഡിയ…. അവളുടെ കയ്യിൽ നിന്ന് എന്നെ തല്ലുകൊള്ളിക്കാനുള്ള വഴിയല്ല ചോദിച്ചതു… (ഞാൻ അടി കൊടുക്കാൻ പാകത്തിനുള്ള എന്ത് ബുദ്ധിയിരിക്കും സിദ്ധു പറഞ്ഞു കൊടുത്തത്.. എന്തെങ്കിലും ഉടായിപ്പ് ആയിരിക്കും…) ഹ്മ്മ്…. ഇനിയിപ്പോ നീ എന്തായാലും പോയി കിടക്ക് നാളെ അവളുടെ പ്രതികരണം അനുസരിച്ച് ബാക്കി തീരുമാനിക്കാം… അത് കേട്ടതും നിവി അവിടുന്ന് സ്ഥലം വിട്ടു.. ഫോണിൽ അലാറം വെച്ച് അവൾ ഉറങ്ങുന്നതായി നടിച്ചു… ആദി മുറിയിൽ വന്ന് നിവിയുടെ അടുത്തയി കിടന്നു… ആദി കണ്ണിമ ചിമ്മാതെ അവളെ നോക്കി… നിവിക്ക് നന്നായി ചിരി വരുന്നുണ്ടായിരുന്നു…. ഇയാൾ എന്താ ഇങ്ങനെ നോക്കുന്നെ….

ഇതിനുമുമ്പ് എന്നെ കണ്ടിട്ടില്ലേ…. നാശം ചിരിയും വരുന്നല്ലോ…. ദേവിയെ ചിരിപ്പിക്കല്ലേ.. നിവി ചിരി കടിച്ചു പിടിച്ചു കിടന്നു.. നിവി പതിയെ ഉറക്കത്തിൽ എന്നപോലെ കാലെടുത്ത് ആദിയുടെ ദേഹത്ത് ഇട്ടു… അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.. പിന്നെ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു… (ശോ ഇപ്പോൾ എന്താ നടന്നെ…. കൊദികുട്ടൻ ഉമ്മച്ചാനായോ… ഞാൻ ഉറക്കത്തിലയതു തന്റെ ഭാഗ്യം.. അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു..) എന്റെ പെണ്ണേ നിന്നെ ഇങ്ങനെ കണ്ടിട്ട് എന്റെ കൺട്രോൾ പോകുന്നു…. നേരത്തെ അടുത്തോട്ടു വന്നപ്പോൾ നിന്റെ കൂമ്പി അടഞ്ഞ മിഴികൾ കണ്ടപ്പോൾ പിടിച്ച് കടിച്ചു തിന്നാനാ തോന്നിയാതു…..ചമ്മൽ മറക്കാൻ വേണ്ടിയാണ് നിന്നോട് ദേഷ്യപ്പെട്ടത്…

ദേ ഇപ്പോൾ നിന്നെ ഇങ്ങനെ മുന്നിൽ കാണുമ്പോൾ വീണ്ടും… വേണ്ട ആദി തിരിഞ്ഞു കിടക്കുന്നതണ് നിനക്ക് നല്ലത് അതും പറഞ്ഞു ആദി തിരിഞ്ഞു കിടന്നു…. ( മിണ്ടിപ്പോകരുത് കാലമാടാ നീ…. കൺട്രോൾ പോകുന്നു പോലും… മര്യാദയ്ക്ക് ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഫസ്നൈറ്റ് ആഘോഷിച്ചുകൂടായിരുന്നോ…. എല്ലാം കുളമാക്കി തെണ്ടി… ഇനി ഓരോന്ന് പറഞ്ഞു വന്നാൽ ഉണ്ടല്ലോ ഒരു തോഴി അങ്ങ് തരും…. നിവി ആത്മ ) ഇയാളെ ഇങ്ങനെ വെറുതെ വിടാൻ പാടില്ല..എന്ത് പണി കൊടുക്കും…. പിന്നെ ഒന്നും ആലോചിച്ചു സമയം കളഞ്ഞില്ല….നിവി ഉറക്കത്തിൽ എന്നപോലെ ആദിയുടെ നടുവിന് നോക്കി തന്നെ ഒരു ചവിട്ടു കൊടുത്തു.. പ്രതീക്ഷിക്കാതെ കിട്ടിയ ചവിട്ടിൽ ആദി നിലംപതിച്ചു…..

നടു ഉഴിഞ്ഞു പല്ലും കടിച്ച് എന്തോ പിറുപിറുത്തു ആദി നിവിയെ ഒന്നും നോക്കി വീണ്ടും കട്ടിലിലേക്ക് കിടന്നു…. നിവി ഉള്ളിൽ പൊട്ടിച്ചിരിച്ചു… പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനി കാണാൻ ഇരിക്കുന്നതേയുള്ളൂ കൊദി മോനെ……. ആദികിട്ട് എങ്ങനെ ഒക്കെ പണി കൊടുക്കാം എന്ന് ആലോചിച്ച് നിവിയും ഉറക്കത്തിലേക്ക് ലയിച്ചു…. രാവിലെ അലാറം കേട്ട് നിവി എഴുന്നേറ്റു… നിങ്ങൾ ആരും തെറ്റിദ്ധരിക്കേണ്ട നിവി നന്നായിതോന്നുമല്ല….നിവിയുടെ ഈ ഉത്സാഹം എല്ലാം ആദികിട്ടു പണി കൊടുക്കാനാണ്…. കുളിച്ച് ഒരു ചുരിദാറു എടുത്തിട്ടു… നെറുകയിൽ ഒരു നുള്ള് സിന്ദൂരം തൊട്ടു… തിരിഞ്ഞു നോക്കിയപ്പോൾ ആദി നല്ല ഉറക്കത്തിലാണ്…. നിവിയുടെ മുഖത്ത് ഒരു കള്ളചിരി ഉയർന്നു …

താഴോട്ടിറങ്ങി ചെന്നപ്പോൾ സിദ്ധു ഹാളിൽ ഇരുന്ന് പത്രം വായിക്കുന്നു… നിവിയെ കണ്ടയുടൻ അവൻ കൈ ഉയർത്തി ഗുഡ്മോണിംഗ് പറഞ്ഞു…. എന്താ പെങ്ങളെ വലിയ സന്തോഷത്തിലാണല്ലോ… നിവി മുഖത്ത് കുറച്ച് നാണം ഒക്കെ ഫിറ്റ് ചെയ്തു… എന്താ സിദ്ധുവേട്ടൻ ഒന്നുമറിയാത്തപോലെ…. നിവി അതും പറഞ്ഞ് നിലത്ത് കളം വരക്കാൻ തുടങ്ങി… നിവിയുടെ ഭാവം കണ്ട സിദ്ദു ആകെ കിളി പോയ അവസ്ഥയിലായി…. ഞാൻ അടുക്കളയിലോട്ടു ചെയ്യട്ടെ… ആദി ഏട്ടന് കോഫി കൊടുക്കാനുള്ളത… നിവി ചിരിച്ചുകൊണ്ട് അടുക്കളയിലേക്കോടി….. ആഹാ മോള് നേരത്തെ എഴുന്നേറ്റോ…. മോൾക്ക് കുടിക്കാൻ ചായ വേണോ കോഫി വേണോ… കോഫി മതി അമ്മേ…. അമ്മ പറ ഞാൻ എന്ത ചെയ്യേണ്ടേ….

ഇപ്പം എന്റെ മോളുടെ സഹായം ഒന്നും വേണ്ട… അപ്പു എന്തെ അമ്മേ…. എഴുന്നേറ്റില്ലയോ.. അവൾ എഴുന്നേൽക്കാൻ 7 കഴിയും…. ആദി എഴുന്നേറ്റില്ലേ മോളെ.. സാധാരണ ഈ സമയത്ത് ജോഗിങനു പോകുനെയാണല്ലോ…. അമ്മയതു ചോദിച്ചപ്പോൾ സിദ്ധു അടുക്കളയിലേക്ക് വന്നു… എന്താണ് അമ്മായിയമ്മയും മരുമോളും കൂടി ഒരു ഗൂഢാലോചന….. ഒന്നുമില്ലെടാ ഞാൻ ആദി ഇതുവരെ എഴുന്നേറ്റില്ലേന്ന് മോളോട് ചോദിച്ചത….. നിവി സിദ്ധുവിനെ നോക്കി കുറച്ചുകൂടി നാണം ഒക്കെ അഭിനയിച്ചു… ഇതെല്ലാം കാണുന്ന സിദ്ധുവിന്റെ കിളികൾ ഇപ്പോൾ ദുഫായി കഴിഞ്ഞു.. യാത്ര തുടങ്ങി സുഹൃത്തുക്കളെ,..

ആദി എഴുന്നേറ്റപ്പോൾ നിവി അടുത്ത ഉണ്ടായിരുന്നില്ല… ഇനി അവൾ സിദ്ധു പറഞ്ഞതുപോലെ വീട്ടിൽ പോയി കാണുമോ..ഏയ് അതിനു സാധ്യത കുറവാ… സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നപ്പോൾ തന്നെ അടുക്കളയിൽ നിന്നും നിവിയുടെയും അമ്മയുടെയും സംസാരം കേട്ടു… അവൻ ഒന്ന് ആശ്വാസത്തോടെ നെടുവീർപ്പിട്ടു… അമ്മേ കോഫി….. ആദി അമ്മയോട് വിളിച്ചു പറഞ്ഞുകൊണ്ട് ഹാളിലേക്ക് വന്നു… അടുക്കളയിൽ നിന്ന് ഇറങ്ങി ഹോളിലേക്ക് വന്ന സിദ്ധു ആദിയെ കണ്ട് ഒന്ന് ഞെട്ടി…..നോക്കി നിന്നു……..😁😁)

മിഴിയോരം : ഭാഗം 19

Share this story