സിദ്ധാഭിഷേകം : ഭാഗം 10

സിദ്ധാഭിഷേകം : ഭാഗം 10

എഴുത്തുകാരി: രമ്യ രമ്മു

എന്ത് കൊണ്ടോ അതേ സമയം തന്നെ അവളുടെ ഉള്ളിൽ അന്ന് തന്റെ വീടിന്റെ പുറത്ത് തന്നെ നോക്കി നിൽക്കുന്ന ആ നിറഞ്ഞ കണ്ണുകളും തെളിഞ്ഞു…. 🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐 രാത്രി ഹോസ്റ്റലിൽ കോളേജിലേക്കുള്ള പ്രോജക്ട് ചെയ്യുകയായിരുന്നു അമ്മാളൂ.. “ടി..അമ്മാളൂ…” “എന്താടി….” “ടി…ആ അഭിഷേക് സർ ഉണ്ടല്ലോ…” “ആ..ഉണ്ട് കാണും…😉 “ഓ…ചളി…😖 ടി..അതല്ല…അങ്ങേർക്ക് നിന്നോട് എന്തോ ഉണ്ട്…നിന്നെ ഇമ്പ്രെസ് ചെയ്യാൻ അല്ലേ അങ്ങേര് ആ കുട്ടിയെ ഏറ്റെടുത്തത്…🤔🤔” “പോടി.. ഇമ്പ്രെസ് ചെയ്യാൻ ലക്ഷങ്ങൾ അല്ലേ ചിലവാക്കുക…..

അദ്ദേഹത്തിന്റെ ഉള്ളിൽ നന്മയുള്ളത് കൊണ്ടാ….അല്ലാതെ നീ വെറുതെ എഴുതാപ്പുറം വായിക്കേണ്ട….എന്തായാലും ആ കുട്ടി രക്ഷപെട്ടാൽ മതി…” “ഉം…പക്ഷേ വേറെ ഒരു കൻഫ്യൂഷൻ… അങ്ങേരുടെ ആ ഫ്രണ്ട് ഇല്ലേ…ഇപ്പോ നിന്റെയും..😉😉” അങ്ങേർ ലാസ്റ്റ് ഒരു ഫോട്ടോ എടുപ്പും ഫ്രണ്ട്‌സ് ആകലും എന്തോ ഒരു തകരാർ.. ഒരു ട്രയാങ്കിൾ ലൗ സ്റ്റോറി മണക്കുന്നു..” “😀..അത് അങ്ങനെ അല്ലെടി…നിനക്കുണ്ടാവുന്ന മാറ്റം എനിക്ക് പെട്ടെന്ന് മനസ്സിലാവില്ലേ… അതേ പോലെ എന്റേത് നിനക്കും….അത്രേ ഉള്ളൂ..കൂട്ടുകാരനെ ഹെല്പ് ചെയ്തതാണ്..” “മനസിലായായില്ല…🤔🙄

“ആദ്യമായി കാണുന്ന നിനക്ക് തോന്നിയില്ലേ അഭിഷേക് സർന് എന്നോട് എന്തോ ഉണ്ടെന്ന്…അപ്പോ അയാളുടെ ഫ്രണ്ടിന് അത് മനസ്സിലാവില്ലേ…അത്രേ ഉള്ളൂ…വെറും ആത്മാർത്ഥത…” “അപ്പോ ഞാൻ പറഞ്ഞത് സത്യമാണ് അല്ലേ… എന്തൊരു സ്റ്റൈൽ ആണെടി അയാളെ കാണാൻ..ഹോ.. ഉം…. നോക്കുന്നോ…😜😜😜” “😠😠😠… നീ എന്റെ കൂട്ടുകാരി തന്നെയാണോ..😭😭” “ഓ..തുടങ്ങി അവളുടെ..ഒരിക്കലും നടക്കാത്ത മോഹവും കൊണ്ട് നടക്കാൻ… പ്രാക്ടിക്കൽ ആയി ചിന്തിക്ക് മോളെ…” “എനിക്ക് അങ്ങനെ ചിന്തിക്കാൻ അറീല…😏നീ പോയേ..ഞാൻ ഇത് ചെയ്യട്ടെ…” “ഞാൻ പോകാം..പക്ഷെ നീ ഒന്ന് സൂക്ഷിച്ചോ…. അല്ല , അവരുടെ കമ്പനി ഏതാന്നാ പറഞ്ഞത്…” “ആ..🤷 അതൊക്കെ റോഷൻ ചേട്ടനോടാ പറഞ്ഞത്….നേരത്തെ വിളിച്ച് നാളെ രാവിലെ പത്ത് മണിക്ക് പോകാം എന്ന് പറഞ്ഞു…അവര് വണ്ടിയും കൊണ്ട് വരാം എന്ന് …” 💥💥💥💥💥💥💥💥💥💥💥💥

രാവിലെ ഒരുങ്ങിയിട്ട് തൃപ്തി ആയില്ല അഭിക്ക്… അവൻ വല്ലാത്ത ഒരു ത്രില്ലിൽ ആയിരുന്നു… രാവിലെ റോഷൻ വിളിച്ച് പത്ത്‌ മണിക്ക് എത്താം എന്നും അമ്മു കൂടെ ഉണ്ടാകും എന്നും പറഞ്ഞപ്പോൾ മുതൽ ആകെ ഒരു എക്സൈറ്റ്‌മെന്റ്… ഏത് ഡ്രസ്സ് ഇടും എന്നാലോചിച്ച് എല്ലാം വലിച്ചു നിരത്തി….ഒടുവിൽ ഒരു ലൈറ്റ് യെല്ലോ കളർ ഷർട്ടും ബ്ലാക്ക് പാന്റ്സും കോട്ടും ധരിച്ചു… അവന്റെ ചുണ്ടിൽ ഒരു പാട്ട് തത്തി കളിച്ചു… വർഷങ്ങൾക്ക് ശേഷം അവൻ പതിയെ മൂളി… ഈ നീലമിഴിയാഴങ്ങളിൽ ഞാൻ… ഓ വീണലിഞ്ഞു പോകുന്നു താനേ.. ഉരുകുമെൻ നിശ്വാസമായ്.. ഉയിരിനെ പുൽകീടുമോ… എൻ മൗനങ്ങൾ തേടും സംഗീതമേ… ഹ് മമ്… വാതിൽക്കൽ ശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് ഡോർ ചാരി നിന്ന് കൈ മാറിൽ പിണച്ച് തന്നെ നോക്കി ചിരിക്കുന്ന ശരത്തിനെയാണ്… അവൻ ചെറുതായി ചമ്മി..പിന്നെ ഒന്നുമറിയാത്ത ഭാവത്തിൽ അവനെ നോക്കി… “നീ എന്താ ഇങ്ങോട്ട് വന്നേ…” “അത് എന്തെങ്കിലും ആവട്ടെ… ഇപ്പോ കേട്ടത് എന്താ…” “എന്താ..”അവൻ നിഷ്‌കു ആയി.. “ഞാൻ ഇന്നലെ മുതൽ ആലോചിക്കുവാ..

മനുഷ്യന് ഇങ്ങനെ ഒക്കെ മാറാൻ പറ്റുമോന്ന്..പക്ഷേ ഇപ്പൊ ഉറപ്പായി.. പറ്റും.. കുറച്ചു നാളായി മുരടൻ ആയി നടന്ന നിന്നെ ഇങ്ങനെ കാണാൻ പറ്റും എന്ന് കരുതിയില്ല… എനിക്ക് എന്തായാലും സന്തോഷമായി …” “ഉള്ളിൽ അതൊക്കെ ഒരു വേദന ആയി ഉണ്ടെടാ…എങ്കിലും ഇപ്പോൾ ചെറിയ ഒരു സുഖം…ഒരു തലോടൽ പോലെ…അവളെ എനിക്ക് കിട്ടുവോടാ…” “നമ്മൾക്ക് നോക്കാന്നെ..ഇന്ന് വരുന്നുണ്ടല്ലോ….കൂടുതൽ അറിയാൻ നമ്മൾക്ക് ട്രൈ ചെയ്യാം…” “ഉം…വാ..ഇറങ്ങാം…” 💫💫💫💫💫💫💫💫💫💫💫💫💫💫💫

മിത്തുവും അമ്മാളുവും കാലത്ത് കോളേജിൽ പോയില്ല….റോഷൻ പറഞ്ഞ സ്ഥലത്ത് അവനെയും അച്ചു (അച്യുത്) നേയും ശ്രീഹരിയെയും കാത്തു നിന്നു.. ഗായത്രി വരുന്നില്ലെന്ന് പറഞ്ഞു ഒഴിവായി… ജീൻസും ഷർട്ടും ആയിരുന്നു രണ്ടു പേരുടെയും വേഷം.. അവർ മൂന്ന് ബൈക്കിലായി വന്നു… മിത്തൂ റോഷന്റെ പിന്നിൽ കയറി… അമ്മാളൂ അച്ചുന്റെ പിന്നിൽ കയറാൻ പോയപ്പോൾ ഹരി വിളിച്ചു.. “ചേച്ചി എന്റെ കൂടെ കയറ് പ്ലീസ്…” “ടാ..നിനക്കിത് ശരിക്കും ഓട്ടാൻ ഒക്കെ അറിയോ..എന്നെ തള്ളിയിടുമോ..” “double എടുത്തിട്ടില്ല അധികം…. ഇങ്ങനെ അല്ലേ പഠിക്കുവാ…വാ ചേച്ചി…” “ടാ വേണ്ടാട്ടോ.. പരീക്ഷിക്കണ്ട..”റോഷൻ പറഞ്ഞു…”നീ അച്ചുന്റെ കൂടെ കേറ്….” “😞😞

..ഹരി ചുണ്ട് കൂർപ്പിച് തല താഴ്ത്തി…” ഇത് കണ്ട് അമ്മാളൂ അവനോട് ചോദിച്ചു.. “നിനക്ക് എന്റെ കൂടെ വന്നാ മതിയോ..” അവൻ ചിരിച്ചു കൊണ്ട് മതിയെന്ന് തല കുലുക്കി.. “എങ്കിൽ ഇറങ്ങി ഈ ബാഗ് പിടിക്ക്..” അവൻ അതു പോലെ ചെയ്തു… റോഷനും മിത്തുവും അച്ചുവും ചിരിച്ചു..അവർ നടക്കാൻ പോകുന്നത് ഊഹിച്ചു… അവൾ ബൈക്കിൽ കേറി ഹെൽമറ്റ് വച്ച് മുടി മുന്നിലേക്ക് പിടിച്ചിട്ടു… സ്റ്റാർട്ട് ചെയ്തു…”കേറ് ടാ..”ഹരിയെ വിളിച്ചു…..”റോഷൻ ചേട്ടാ ഒന്ന് ലൊക്കേഷൻ അയച്ചേ ഇവന്റെ ഫോണിൽ…” അന്തം വിട്ട് നിന്ന അവൻ അവളുടെ പിന്നിൽ കേറി..അവർ വണ്ടി എടുത്തു… “ചേച്ചി സൂപ്പർ ആണല്ലോ..ഇന്നലെ മുതൽ ഞാൻ ചേച്ചിയെ കുറിച്ചാണ് ആലോചിച്ചത്..എന്തായിരുന്നു പെർഫോമൻസ്…

ഇന്ന് മുതൽ ഞാൻ ചേച്ചിയുടെ ആരാധകൻ ആണ്..”💪💪 “മിണ്ടാതിരിയെടാ കരിക്കുട്ടാ….” രണ്ട് ദിവസം കൊണ്ട് അവർ അവനുമായി അടുത്തിരുന്നു..ഹരിയെ കളിയായി അവൾ കരി എന്ന് വിളിച്ചു കളിയാക്കിയിരുന്നു… കുറച്ചു ദൂരം പോയപ്പോൾ ലെഫ്റ്റ് തിരിയാൻ ഉള്ളിടത്ത് സിഗ്നൽ ഓണായി… ലൈഫ്റ്റ് കേറാമെങ്കിലും അവർക്ക് പോകാൻ ഇടമില്ലാതെ കുടുങ്ങി… ഇതേ സിഗ്നലിന്റെ എതിർ സൈഡ് റൈറ്റിലേക്ക് കേറാൻ രാജീവും ഉണ്ട്..കൂടെ ശരത്തും അഭിയും… സിഗ്നൽ ഓണായതും രണ്ടു കൂട്ടരും വണ്ടി എടുത്തു…ഒരേ സമയം അവർ ലൈഫ്റ്റ് സൈഡ് റോഡിൽ എത്തി ചേർന്നു….രാജീവിന്റെ കാറിനെ മറികടന്ന് പോയ റോഷന്റെ പിന്നിൽ മിത്തുവിനെ കണ്ട് അവൻ ഒന്ന് ഞെട്ടി…

“ഇവൾ ക്ലാസ്സിൽ പോകാതെ എവിടെ പോകുന്നു…ഒന്നും പറഞ്ഞില്ലല്ലോ..”അവൻ ഓർത്തു..അവരുടെ പിന്നിലായി തന്നെ ഓടിച്ചു.. “ടാ ഇന്നലെ കണ്ട മിത്ര അല്ലേ അത്…” മുന്നിൽ പോകുന്ന ബൈക്ക് ശരത് അഭിക്ക് കാണിച്ചു കൊടുത്തു…അഭി നോക്കി….”അതേ..അത് തന്നെ” രാജീവ് ഒന്ന് അമ്പരന്നു…ഇവർക്ക് മിത്തൂനെ എങ്ങനെ അറിയാം..ചോദിക്കണോ… വേണ്ട..വരട്ടെ..അമ്മാളൂ ഇല്ലാതെ ഇവൾ ഇതെവിടെ പോകുന്നു…അവൻ ഓർത്തു.. അപ്പോഴാണ് അവരെയും റോഷനെയും കടന്ന് ബൈക്ക് എടുത്ത് പോകുന്ന അമ്മാളൂനെ രാജീവ് കണ്ടത് പിന്നിൽ ഇരുന്ന് ഹരി റോഷനെയും മിത്തൂനേയും നോക്കി കളിയാക്കി കൂവി ….ഹെൽമറ്റ് വച്ചതിനാൽ ശരത്തിന് അവളെ മനസിലായില്ല…..

“ടാ അഭി അത് നോക്കെടാ.. എന്തൊരു പറക്കൽ ആണ് ആ പെണ്ണ്..” അഭി നോക്കുമ്പോഴേക്കും അവർ കുറച്ച് മുന്നിൽ എത്തിയിരുന്നു…അവന് വ്യക്തമായില്ല.. “രാജിവേട്ടാ കുറച്ചു വേഗം വിട്ടേ…” “എന്തിനാടാ…ഇനി അതിന്റെ പിന്നാലെ പോയിട്ട്..” “അതല്ലെടാ..അത്..ആ..അമ്മാളൂ ആണോന്ന് ഒരു സംശയം…ഇന്നലെ കൂടെ ഉണ്ടായ ആ പയ്യൻ ആണ് പിന്നിൽ ഇരുന്നത് എന്നൊരു സംശയം…”🤔 “ശരിക്കും…😀😀രാജീവ് പ്ലീസ്..ഒന്ന് വേഗം പോ..”അഭിയും എക്സൈറ്റഡ് ആയി… രാജീവ് റോഷന്റെ ബൈക്കു കടന്ന് മുന്നോട്ട് എടുത്തു….അമ്മാളൂന്റെ ബൈക്കിന് പിന്നിൽ എത്തി.. “ടാ..അത് അവൾ തന്നെയാണോ…ഫേസ് കാണുന്നില്ലല്ലോ..”അഭി പറഞ്ഞു… രാജീവ് ഒന്നു കൂടി ഞെട്ടി…ഇവരോട് ചോദിക്കാം…

പിന്നീട് എനിക്ക് പരിചയം ഉണ്ടെന്ന് പറഞ്ഞാൽ എന്തു കൊണ്ട് അപ്പോൾ പറഞ്ഞില്ല എന്ന് ചോദിക്കില്ലേ… “സർ..” “ആ..എന്താ രാജീവേട്ടാ..” “സർ ന് അവരെ എങ്ങനെ അറിയാം..” “അതോ..ഇന്നലെ പരിചയപെട്ടു…കൂടുതൽ പരിചയപ്പെടാൻ ഇന്ന് ഓഫീസിലേക്ക് വരാൻ പറഞ്ഞിരുന്നു….അവിടേക്കാവും അവർ…എന്തേ..” “അത് ….അത് എന്റെ അനിയത്തിമാരാണ്…..” “😳😳😳😳😳😳😳…വാട്ട്…” രണ്ട് പേരും ഒരുമിച്ച് ചോദിച്ചു… “എന്താ സർ…എന്തേലും പ്രശ്നം ഉണ്ടോ സർ…അവർ അങ്ങനെ കുഴപ്പക്കാരൊന്നും അല്ല…എന്നാലും…” അവര് രണ്ടു പേരും ഞെട്ടലിൽ ആയിരുന്നു.. “രാജീവ് വണ്ടി സൈഡ് ആക്ക്…എന്നിട്ട് പറ… അവൻ സൈഡ് ആക്കി… “മിത്ര എന്റെ അനിയത്തിയാണ്…

അവളുടെ അടുത്ത കൂട്ടുകാരിയാണ് അമ്മാളൂ….എന്റെ മിത്തൂനെ പോലെ തന്നെ എന്റെ അനിയത്തി കുട്ടി… ശരത്ത് ഇന്നലെ അവരെ കണ്ടു മുട്ടിയ സന്ദർഭം പറഞ്ഞു… രാജീവിന് ആശ്വാസം ആയി… ഞാൻ പേടിച്ചു…അവർ എന്തേലും ഒപ്പിച്ചോന്ന്… “😊😊 ഉം….വണ്ടി എടുക്ക്… രാജീവേട്ടാ അമ്മാളൂ ആളെങ്ങനെ..ശരത് ചോദിച്ചു.. അഭി അവൻ പറയുന്നത് കേൾക്കാൻ ആയി ചെവി കൂർപ്പിച്ചു.. “അമ്മാളൂ നല്ല കുട്ടിയാണ് സർ… എന്റെ മിത്തൂ അവളുടെ കൂടെപിറപ്പ് തന്നെയാണ്.. അങ്ങനെയേ കണ്ടിട്ടുള്ളു അവർ പരസ്പരം…എന്റെ വീടിന്റെ അവസ്ഥ വളരെ മോശമായിരുന്നു ഇവിടെ ജോലി കിട്ടുന്നതിന് മുൻപ്.. മിത്രയുടെ പഠിപ്പ് മുടങ്ങും എന്ന അവസ്ഥയായിരുന്നു…എന്നാൽ അമ്മാളൂ അതിന് സമ്മതിച്ചില്ല…

അവൾ ഒരുപാട് കരഞ്ഞു വാശിപിടിച്ചിട്ടാ അവളെ ഇവിടെ ഡിഗ്രിക്ക് ചേർക്കാൻ എന്റെ സമ്മതം വാങ്ങിയത്…..പിന്നെ എല്ലാം നോക്കിയത് ദേവൻ സർ ആണ്..അമ്മാളൂന്റെ അച്ഛൻ… “ആഹാ… എന്നാൽ നമ്മുടെ അഭിക്ക് അമ്മാളൂനെ ആലോചിച്ചാലോ ചേട്ടാ…എന്താ ചേട്ടന്റെ അഭിപ്രായം… രാജീവ് ഒന്ന് അമ്പരന്നു… “അത്…ഞാൻ ആണെങ്കിൽ , നൂറിൽ നൂറ് മാർക്ക് കൊടുക്കും… സാമ്പത്തികമായി നിങ്ങളുടെ അടുത്ത് എത്തില്ലെങ്കിലും ദേവൻ സർ ന്റെ കുടുംബം ഒട്ടും മോശമല്ല…രണ്ട് ഏട്ടന്മാർ കൂടെ ഉണ്ട് അവൾക്ക്… അഭി സർ ന് എല്ലാം കൊണ്ടും ചേരും…’എല്ലാം കൊണ്ടും’…😊😊😊” അഭിക്ക് അത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി..

അവർ കമ്പനിയിൽ എത്തുമ്പോഴേക്കും അമ്മാളുവും കൂട്ടുകാരും വിസിറ്റേഴ്സ് ലോഞ്ചിൽ കാത്തിരിക്കുന്നുണ്ടായിരുന്നു… അവരെ എൻട്രൻസിൽ ഇറക്കി രാജീവ് പാർക്കിങ്ങിലേക്ക് പോയി അവിടുന്ന് ഓഫീസിലേക്ക് ലിഫ്റ്റിൽ കയറി പോയി.. അഭിയും ശരത്തും അകത്തേക്ക് കേറി…. “ടാ..അപ്പോൾ അവൾക്ക് ഡ്രൈവിംഗ് അറിയാം..”ശരത് പറഞ്ഞു.. “യെസ്.. അറിയാം എന്നല്ല ..എക്‌സ്‌പെർട്ട് ആണ്..എന്തൊരു പോക്കായിരുന്നു…അതുപോലെ ഡ്രസ്സ് ശ്രദ്ധിച്ചോ ഇന്ന് മോഡേൻ ആയില്ലേ…അവൾക്ക് ഏതും ചേരും…” “എന്തോ..എങ്ങനെ…😂😂പാട്ടും നൃത്തവും ഒഴിവാക്കിയോ…” “😊😊😊….അതൊന്നും എനിക്ക് ഇപ്പോ വിഷയമേ അല്ല… ഐ ആം ഇൻ ലൗ…😍 ഇൻ ലൗ വിത്ത് മൈ അമ്മു…😍 വാ മമ്മയോട് അറിഞ്ഞ കാര്യങ്ങൾ പറയാം..”

അവർ ശർമിളയുടെ ക്യാബിനിലേക്ക് ചെന്നു….അവരെ കണ്ട് അമ്മാളൂ വന്ന കാര്യവും രാജീവ് പറഞ്ഞ് അറിഞ്ഞ കാര്യങ്ങളും അറിയിച്ചു…. “എങ്കിൽ വരൂ..നമ്മൾക്ക് അവരെ മീറ്റ് ചെയ്യാം…” °°°°°°°°°°°°°°° ലോഞ്ചിൽ സെറ്റ് ചെയ്ത സോഫയിൽ ഇരുന്ന് മാസിക നോക്കുകയിരുന്നു അമ്മാളൂ..അടുത്തിരുന്ന മിത്തൂ അവളോട് പറഞ്ഞു… “ടി ..ഇവിടെ ആണ് രാജീവേട്ടൻ വർക്ക് ചെയ്യുന്നത്…” “ആണോ…എങ്കിൽ ഏട്ടനെ കൂടി കണ്ടിട്ട് പോകാം..” “അതല്ലെടി ഇന്ന് ക്ലാസ്സ് കട്ട് ചെയ്ത് വരുന്ന കാര്യം ഞാൻ ഏട്ടനോട് പറഞ്ഞില്ല..ഇവിടെ എത്തിയപ്പോഴാ മനസിലായേ ഏട്ടൻ പറയാറുള്ള അഭി സർനെ ആണ് ഇന്നലെ പരിചയപ്പെട്ടത് എന്ന്…😣” “ആഹാ..ബെസ്റ്റ്…ഇനി ഇപ്പൊ എന്താ ചെയ്യാ…പോകുമ്പോൾ കണ്ട് കാര്യം പറയാം…”

അപ്പോഴേക്കും അങ്ങോട്ട് വന്ന ശർമിളയെ കണ്ട് അവർ എല്ലാരും എഴുന്നേറ്റു… ബ്ലാക്ക്‌ കളർ പ്ലെയിൻ സാരിയിൽ റെഡ് തിൻ ലയർ ബോർഡർ ഉള്ള സാരി ആയിരുന്നു വേഷം…അധികം ആഭരണങ്ങൾ ഒന്നുമില്ല.. ഒരു ടു ലെയർ മാല കാതിൽ ചെറിയ സ്റ്റഡ് ഓരോ വള വീതം ഓരോ കയ്യിലും..അവർ സുന്ദരി ആയിരുന്നു…അവരുടെ അതേ കണ്ണുകൾ ആണ് അഭിക്ക് എന്നവൾ ഓർത്തു… “എല്ലാവരും ഇരിക്കൂ…” അവർ എല്ലാവരും ഇരുന്നു… ഒരാൾ ജ്യൂസുമായി അങ്ങോട്ട് വന്നു… അയാളെ കണ്ട് മിത്തുവും അമ്മാളുവും ഒരുപോലെ എഴുന്നേറ്റു… “രാജീവേട്ടാ… അവൻ ഒന്ന് നോക്കി ..ഒന്നും മിണ്ടാതെ അവർക്ക് ജ്യൂസ് കൊടുത്തു പുറത്തേക്ക് പോയി… “മാഡം സോറി..അത് ഞങ്ങളുടെ ഏട്ടനാണ്…ഇങ്ങോട്ട് വരുന്നത് പറഞ്ഞില്ല….

പോകുമ്പോൾ ഒന്ന് കാണാൻ പെർമിഷൻ തരണം പ്ലീസ്…അമ്മാളൂ പറഞ്ഞു.. “ഉം..ശരി..” മിത്തുവിന് അവൻ മിണ്ടാത്തത് സങ്കടം ആയി… കാര്യങ്ങൾ എല്ലാം സംസാരിച്ചത് റോഷനും അമ്മാളുവും ആയിരുന്നു.. “എങ്കിൽ എല്ലാം പറഞ്ഞത് പോലെ നടക്കട്ടെ…. നിങ്ങൾ സംസാരിക്കൂ…ഞാൻ കാബിനിൽ കാണും…”അവർ പുറത്തേക്ക് പോയി… “റോഷൻ നിങ്ങൾ അപ്പോൾ അവരെ വിവരം അറിയിക്കൂ…എല്ലാം സെറ്റ് ചെയ്ത് അറിയിച്ചാൽ മതി…ഫണ്ട് ട്രാൻസ്ഫർ ചെയ്യാം…” “ശരി സർ…എങ്കിൽ ബൈ…” അവർ പുറത്തിറങ്ങി…അമ്മാളൂവും മിത്തുവും ഇറങ്ങാൻ നിന്നപ്പോൾ അഭി തടഞ്ഞു… “ഒന്ന് നിൽക്ക്..രാജീവിനെ കാണണ്ടേ…”

” ആഹ്..കാണണം…എങ്കിൽ നിങ്ങൾ നടന്നോളൂ…”അവൾ റോഷനോടും കൂട്ടരോടും പറഞ്ഞു.. അവൻ രാജീവിനെ അങ്ങോട്ട് വിളിപ്പിച്ചു… ശരത്തും അഭിയും മിത്തുവും അമ്മാളുവും ആണ് അവിടെ ഉണ്ടായിരുന്നത് “താൻ ഡ്രൈവ് ചെയ്യുമോ..”ശരത്ത് ചോദിച്ചു “ആ..ചെയ്യും..” “ഏത് ടൈപ്പ് വണ്ടി ആണ് ഇഷ്ട്ടം..” “..ജിപ്സി…😍😍” “ആഹാ..ഓട്ടിയിട്ടുണ്ടോ…” “എനിക്ക് വീട്ടിൽ ഒന്ന് ഉണ്ട്…പക്ഷേ ഇപ്പൊ എടുക്കാറില്ല…😞😞” “അതെന്താ…” “അത്…ഒരിക്കൽ ചെറിയ ഒരു ആക്‌സിഡന്റ്.. “ആ..അടിപൊളി…ബൈക്ക് ഓടിക്കുമോ..” “കണ്ടല്ലേ…🙄🙄 അവരുടെ സംസാരം ഒക്കെ നോക്കി കൊണ്ട് അഭിയും മിത്തുവും അടുത്ത് തന്നെ ഉണ്ടായിരുന്നു… ‘ദൈവമേ ഇയാൾ എന്നെ കടത്തി വെട്ടുമല്ലോ..എന്തൊരു വായ് നോട്ടം..

എന്റെ കൊച്ചിന്റെ ചോരയൊക്കെ ഊറ്റി കുടിക്കുവോ…🙄🙄’മിത്തൂ അഭിയെ തന്നെ ശ്രദ്ധിക്കുക ആയിരുന്നു… “എന്താ താൻ ആലോചിക്കുന്നത്….” “വെറുതെ അല്ല രാജീവേട്ടൻ എന്നോടും മിണ്ടാഞ്ഞത്…😞” “അതേ..അതു കൊണ്ട് തന്നെ…നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ..”രാജീവ് അങ്ങോട് എത്തിയിരുന്നു… “ഏട്ടാ സോറി..അത് പിന്നെ വേഗം ഇവിടെ എത്താൻ..” “അമ്മാളൂ….വേണ്ടാ..ദീപു വിളിക്കട്ടെ ഞാൻ പറയുന്നുണ്ട്…അല്ലെങ്കിൽ തന്നെ എന്തൊരു സ്പീഡിലാ…ഞങ്ങൾ പിന്നാലെ ഉണ്ടായിരുന്നു…നീ പറഞ്ഞത് വിശ്വസിച്ചല്ലേ അവർ നിന്നെ ഇങ്ങോട്ട് വിടുന്നത്…” “സോറി ഏട്ടാ..പ്ലീസ് പ്ലീസ്…അവൾ കൊച്ചു കുഞ്ഞിനെ പോലെ അവന്റെ കൈ പിടിച്ചു കൊഞ്ചി..മിത്തൂ ഒന്നും മിണ്ടാതെ നിന്നു…

അഭിയും ശരത്തും അവളെ നോക്കി ചിരിച്ചു.. “പോട്ടെ രാജീവ്..ഒരു തവണ വിട്ടേക്ക്..”അഭി പറഞ്ഞു “അതല്ല സർ…ഇവൾ ഇങ്ങോട്ട് വരുമ്പോ എല്ലാം പറഞ്ഞു കൊടുത്തിട്ടും..” “പ്ലീസ് ഏട്ടാ..സോറി സോറി ആയിരം സോറി…ദീപുട്ടനോട് പറയല്ലേ പ്ലീസ്..പിന്നെ എന്നോട് മിണ്ടില്ല… അതോണ്ടാ..പ്ലീസ്…അഭി സർ ഒന്ന് പറ.. പ്ലീസ്..” “ഉം..ഉം..മതി..പക്ഷെ ലാസ്റ്റ് വാണിംഗ് ആണ് കേട്ടല്ലോ..” “ആ സത്യം..ഇനിയില്ല…പിന്നെ..ഏട്ടാ മിത്തൂ..” അവൻ മിത്തൂനെ ഒന്ന് നോക്കി.. അവൾ ഓടി വന്ന് അവനെ കെട്ടിപിടിച്ചു … “സോറി ഏട്ടാ..” “ഉം..ഒരു നല്ല കാര്യത്തിന് ആയതു കൊണ്ട് ക്ഷമിച്ചു…” “😍😍” “ഉം..പോകാൻ നോക്ക് രണ്ടും…” രാജീവ് അവിടുന്ന് പോയി.. “അതേ പിന്നെ ബൈക്കിൽ പോണ്ടാ…ഞങ്ങൾ അങ്ങോട്ടാ..കൂടെ പോര്…

അവിടെ വിടാം.. ശരത്ത് പറഞ്ഞു… ‘ഹോ..നിനക്ക് ഒടുക്കത്തെ കുരുട്ടു ബുദ്ധിയാടാ…’അഭി ഓർത്തു… “അയ്യോ അത് വേണ്ടാ..നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലേ…” “എന്ത് ബുദ്ധിമുട്ട്…എക്സ്ട്ര എണ്ണ അടിക്കണോ.. ഒന്ന് വാ അമ്മാളൂ.. ജാഡ ഇടാതെ..” “എങ്കിൽ ഞാൻ റോഷൻ ചേട്ടനോട് പൊയ്ക്കോളാൻ പറയട്ടെ…” അവൾ ഫോൺ ചെയ്തു… “ശരത്ത് സർ , ഞങ്ങൾ റോഷന്റെ വീട്ടിലേക്കാ….അത് ടൗൺന്ന് കുറച്ച് ഉള്ളിലേക്ക് പോണം..ഞങ്ങൾ ഓട്ടോ പിടിച്ചു പോകാം..നിങ്ങൾക്ക് ബുദ്ധിമുട്ടാവും…” “താൻ വാടോ..രാജീവേട്ടനെ പോലെ കണ്ടാ മതിയന്നേ…” അത് കേട്ട് അവൾ ചിരിച്ചു… അഭി ഒന്ന് ഞെട്ടി അവനെ നോക്കി പേടിപ്പിച്ചു..

അവൻ അബദ്ധം പറ്റിയ പോലെ നാക്ക് കടിച്ചു..അവർ കാണാതെ അവനോട് സോറി പറഞ്ഞു… പാർക്കിങ്ങിലേക്ക് പോകാനായി അവർ ലിഫ്റ്റിൽ കേറി…താഴെ എത്തി ഡോർ ഓപ്പൺ ആയപ്പോൾ ശരത്തും മിത്തുവും ഇറങ്ങി.. അമ്മാളൂ ഇറങ്ങാൻ നിന്നപ്പോൾ പെട്ടെന്ന് അഭി അവളെ പിടിച്ചു വച്ച് ഡോർ ക്ലോസ് ചെയ്ത് ടോപ്പ് ഫ്ലോർ ബട്ടൺ പ്രസ് ചെയ്തു… മിത്തൂവും ശരത്തും തിരഞ്ഞു നോക്കിയപ്പോൾ ലിഫ്റ്റ് മേലേക്ക് പോയിരുന്നു.. “പേടിക്കണ്ട..അതിന് ഇടയ്ക്ക് ഒരു തകരാർ ഉണ്ട്..ഇപ്പോ തന്നെ വരും..ടെക്‌നിക്കൽ പ്രോബ്ലമാണ്…”ശരത്ത് പറഞ്ഞത് കേട്ട് മിത്തൂ ആശ്വസിച്ചു… അതേ സമയം ലിഫ്റ്റിൽ.. “സർ എന്താ ഈ കാണിക്കുന്നേ…”അവൾ അവനോട് ദേഷ്യപ്പെട്ടു…..തുടരും..

സിദ്ധാഭിഷേകം : ഭാഗം 9

Share this story