ഈ സ്നേഹകുടകീഴിൽ… : ഭാഗം 8

ഈ സ്നേഹകുടകീഴിൽ… : ഭാഗം 8

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പെട്ടെന്ന് അവളുടെ മുഖത്തെ ദേഷ്യം ചുവന്നു…… അവൾ കയ്യിലിരുന്ന ഒരു ക്രിസ്റ്റൽ ബോൾ എടുത്ത് പൂജയ്ക്ക് നേരെ എറിഞ്ഞു…. പെട്ടെന്ന് പൂജ തലവെട്ടിച്ചു….. അതിനാൽ തലയിലേക്ക് ചെന്ന് അടിച്ചില്ല…. ശേഷം അവൾ ആ മുറിയിൽ കണ്ടതെല്ലാം എടുത്ത് പൊട്ടിക്കാനും എറിയാനും തുടങ്ങി…. ശബ്ദം കേട്ട് സെറയും ആനിയും അകത്തേക്ക് വന്നു…. അവളുടെ അവസ്ഥ കണ്ട് സത്യത്തിൽ ജീവൻ പോലും ഞെട്ടിപ്പോയിരുന്നു…. ആനിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…. എൻറെ സത്യ മരിച്ചു എന്ന് നിന്നോട് ആരാണ് പറഞ്ഞത്….

അവൾ വീറോടെ പൂജയുടെ നേരെ ചെന്നു…. പൂജയുടെ കഴുത്തിന് കയറി കുത്തി പിടിക്കാൻ തുടങ്ങി… സോനാ…….. ജീവൻ അലറി….. ജീവൻറെ ആ നോട്ടം മതിയായിരുന്നു അവൾക്ക് അവളുടെ വിഷമങ്ങൾ മറക്കാൻ…. അവൾ ഓടി ചെന്ന് അവന്റെ നെഞ്ചിലേക്ക് വീണു….. ഇവൾ പറഞ്ഞത് കേട്ടില്ലേ സത്യ… സത്യ മരിച്ചുപോയി എന്ന്… അവൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ജീവൻറെ അവനെ കെട്ടിപ്പിടിച്ചു…. അവളുടെ ആ പ്രവർത്തിയിൽ ജീവൻ അത്ഭുതപ്പെട്ട് പോയിരുന്നു…. പക്ഷേ കുറച്ചു നേരത്തനുശേഷം ജീവൻ പതുക്കെ അവളുടെ തലമുടി ഇഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു….

പൂജ വെറുതെ പറഞ്ഞതാ…. സോനയുടെ മനസ്സിലെ സ്നേഹം ഒന്ന് അളക്കാൻ വേണ്ടി…. അവളുടെ ദേഷ്യം തെല്ല് അടങ്ങി എന്ന് ജീവനു തോന്നിയിരുന്നു….. അപ്പോഴേക്കും പൂജയും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നിരുന്നു…. അയ്യേ ഇത്രയേ ഉള്ളൂ സോന…. ഞാൻ സത്യയോട്‌ എത്ര സ്നേഹമുണ്ടെന്ന് അറിയാൻ വേണ്ടി പറഞ്ഞതല്ലേ…. പൂജ ചിരിയോടെ അവളോട് പറഞ്ഞപ്പോഴാണ് വാതിൽക്കൽ നൽകുന്ന ആനിയെയും സെറയെയും ചെയ്യും അവർ കണ്ടത്…… ആനയുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുന്നത് കണ്ടപ്പോൾ ഒരു ജീവന് സങ്കടം തോന്നി…. ഇനി ഞാൻ അങ്ങനെ ഒന്നും സംസാരിക്കില്ല……

സോനക്ക് അത് വിഷമമാകും എങ്കിൽ….. പൂജ പറഞ്ഞു…. നമുക്ക് ഒന്ന് നടന്നിട്ട് വരാം…. പൂജ ചോദിച്ചു…. അവൾ അനുവാദത്തിനായി ജീവൻറെ മുഖത്തേക്ക് നോക്കി….. കുറച്ചുനേരം പുറത്തൊക്കെ ഒന്ന് ചുറ്റി നടന്നു വാ….. ജീവൻ പറഞ്ഞു…. സത്യ പറഞ്ഞാൽ ഞാൻ ചെയ്യാം…. സത്യ എന്ത് പറഞ്ഞാലും ഞാൻ ചെയ്യും….. അവൾ പറഞ്ഞു…. തിരിച്ചു വരുമ്പോൾ സത്യ പോവുമോ? ഇല്ല ഞാൻ ഇവിടെ തന്നെ ഉണ്ടാവും… ആ ഉറപ്പിൽ അവൾ പൂജ യോടൊപ്പം പുറത്തേക്ക് നടന്നു…. കരഞ്ഞു നിൽക്കുന്ന ആനിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് ജീവന് അറിയില്ലായിരുന്നു….

തൽക്കാലം കുറച്ച് ദിവസം ഇങ്ങനെ പോട്ടെ അമ്മേ….. വിഷമങ്ങൾ ഒക്കെ അവൾ പതുക്കെ ഒന്നു മറന്നു വരട്ടെ….. അമ്മ വിഷമിക്കരുത് എന്ന് ഞാൻ പറയില്ല….. എൻറെ കുഞ്ഞ് ഒരു ഭ്രാന്തി ആയിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല മോനെ….. അവൾക്ക് അങ്ങനെ അസുഖങ്ങൾ ഒന്നും ഇല്ല അമ്മേ…. മനസ്സിന്റെ കണ്ട്രോൾ ചെറുതായിട്ടൊന്നു വിട്ട് പോയി എന്നേ ഉള്ളു….. അത് നമ്മളൊക്കെ വിചാരിച്ചാൽ തിരിച്ചു കൊണ്ടുവരവുന്നതേയുള്ളൂ…. പിന്നെ നിങ്ങളൊക്കെ കരുതുന്നതുപോലെ ഭ്രാന്ത് എന്ന് പറയുന്നത് ഒരു വലിയ മാറാരോഗം ഒന്നുമല്ല…… അത്‌ ഒരു അവസ്ഥയാണ്….. ജീവിതത്തിൽ ഒരു മനുഷ്യൻ പോലും ഇല്ല ഒരു സമയത്തെങ്കിലും ആ അവസ്ഥയിലൂടെ കടന്നു പോകാത്തവരായി…….

മനസ്സിന്റെ ഒരു കോണിൽ നമ്മളെല്ലാവരും എപ്പോഴെങ്കിലുമൊക്കെ നമ്മുടെ മനസ്സിന്റെ കണ്ട്രോൾ വിട്ടുപോയവർ തന്നെയാണ്….. ചിലർ പ്രകടിപ്പിക്കുന്നു ചിലർ മനസ്സിൽ ഒതുക്കുന്നു എന്ന് മാത്രമേ ഉള്ളൂ…… സോനാ അത്രയ്ക്ക് നിഷ്കളങ്കയായ പെൺകുട്ടി ആയതുകൊണ്ട് അവളുടെ മനസ്സിൽ നിന്നും അത് പുറത്തേക്ക് വന്നു പോകുന്നത്…. ഏതായാലും പൂജ വരട്ടെ അതിനുശേഷം നമുക്ക് എന്താണെന്നുവെച്ചാൽ തീരുമാനിക്കാം…. കുറച്ചു സമയങ്ങൾക്ക് ശേഷം പൂജ സോനയയുമായി തിരികെ വന്നു….. അപ്പോഴേക്കും സോനാ ദേഷ്യമൊക്കെ മാറി നല്ല കുട്ടിയായിരുന്നു…..

എൻറെ അഭിപ്രായത്തിൽ രണ്ടു മൂന്നു ദിവസം ഇവിടെ ഹോസ്പിറ്റലിൽ നിൽക്കുന്നതാണ് നല്ലത്….. പൂജ ആനിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…… ജീവൻ പ്രതീക്ഷയോടെ ആനിയുടെ മുഖത്തേക്ക് നോക്കി….. എങ്കിൽ പിന്നെ അങ്ങനെ ചെയ്യാം മോനെ…. അതായിരിക്കും നല്ലത്… പൂജ ഒരു നഴ്സിനെ വിളിച്ച് അവരോട് എന്തൊക്കെയോ പറഞ്ഞു ഏർപ്പാടാക്കി…. റൂമിലേക്ക് ചെന്നൊള്ളൂ…. പൂജ ആനിയോട് പറഞ്ഞു… അവിടേക്ക് ചെന്നൊ….. ഞാൻ അങ്ങോട്ട് വരാം…… ഒരു ആശ്വാസത്തിനായി ആനി യോട് ജീവൻ പറഞ്ഞു… അവർ പോയി കഴിഞ്ഞാപ്പോൾ അഭയ് റൂമിലേക്ക് വന്നു…

എന്താ പൂജ…. എന്താ അവളുടെ സ്റ്റേജ്….. ജീവൻ ആകാംഷയോട് ചോദിച്ചു…. അഭയ് പൂജയുടെ മറുപടിക്ക് ആയി കാതോർത്തു…. നോർമൽ ആയി പറഞ്ഞാൽ ഒരു കുഴപ്പവുമില്ല…. സത്യം……? ജീവൻ ചോദിച്ചു.. എന്നുവച്ചാൽ അവളുടെ മനസ്സിന്റെ ഉപബോധമനസ്സിൽ അവൾക്കറിയാം ഇന്ന് സത്യ ജീവനോടെ ഇല്ല…. അവൻ ഒരിക്കലും തിരിച്ചു വരില്ല…. പക്ഷേ ആ സത്യത്തെ അംഗീകരിക്കാൻ ബോധമനസ്സ് തയ്യാറാകുന്നില്ല…. അവൾ സ്വന്തമായി കണ്ടുപിടിച്ച ഒരു സേഫ് സൂൺ ആണ്…. സത്യ മരിച്ചില്ല…. സത്യ ഉണ്ട് എന്ന്….. അവളുടെ മനസ്സ് അറിയാനാ ഞാൻ മരിച്ചു എന്ന് പറഞ്ഞത്….

ആ സത്യം അംഗീകരിക്കാൻ അവൾക്ക് കഴിയുന്നില്ല… അതാണ് അവൾ റിയാക്ട് ചെയ്തത്…. പെട്ടെന്ന് നിന്നെ കണ്ടപ്പോൾ സത്യയെപോലെ എന്തെങ്കിലും സിമിലാരിറ്റി അവൾക്ക് കണ്ടെത്താൻ കഴിഞ്ഞിരിക്കണം….. അല്ലെങ്കിൽ നിന്നിൽ സെക്യുർ ആണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും….. അങ്ങനെ അവൾ തന്നെ കണ്ടുപിടിച്ചു ഒരു ലോകത്ത് നിൻറെ കൂടെ അവൾ നിൽക്കാൻ ശ്രമിക്കുകയാണ്…. അവിടെ നീയാണ് സത്യ…. അല്ലെങ്കിൽ നീ സത്യയാണെന്ന് സ്വന്തമായി മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുക ആയിരിക്കാം….. മെഡിസിൻ ഒന്നുമല്ല ജീവ…. ഇപ്പോൾ ആവിശ്യം കെയർ ആണ്….

എനിക്ക് തോന്നുന്നത് നിന്റെ സെക്യൂരിറ്റി ഉണ്ടെങ്കിൽ ഒരു പക്ഷേ പെട്ടെന്ന് സോനയെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും….. “ആ പെണ്ണിന് വേണ്ടി ഇവന്റെ ജീവിതം കളയാനാണോ…. അഭയ് ചോദിച്ചു…. അവൾക്ക് വേണ്ടി എന്തും സഹിക്കാൻ ഞാൻ ഒരുക്കം ആണ്… അത്രയും പറഞ്ഞു ജീവൻ അവരുടെ റൂമിലേക്ക് ചെന്നിരുന്നു…. ആനി അപ്പോഴും വെളിയിലേക്ക് നോക്കി എന്തോ ചിന്തിച്ചു ഇരിക്കുകയാണ്….. അമ്മേ….. ജീവൻ വിളിച്ചു….? എന്താ മോനെ….. എൻറെ കുഞ്ഞിനെ ഷോക്ക് അടിപ്പിക്കാൻ വരുമോ…. അവരുടെ സംസാരം കേട്ടപ്പോൾ ജീവന് സത്യത്തിൽ സഹതാപമാണ് തോന്നിയത്….

എന്താ അമ്മ ഇത്….. അത്രയ്ക്കൊന്നും ഇല്ല…. അവളുടെ മനസ്സിന് ഒരു ചെറിയ ബ്ലോക്ക് ഉണ്ടായി…. നമ്മുടെ ശരീരം ചില മുറിവുകൾ ഉണ്ടാകുമ്പോൾ ചോര പൊടിഞ്ഞു നമ്മളോട് പ്രതികരിക്കാറില്ലേ….?. എന്ന് പറഞ്ഞതുപോലെ മനസ്സിൽ ഉണ്ടായ ഒരു ചെറിയ മുറിവ്…. അത്‌ ഉണങ്ങുന്ന വരെ കാത്തിരിക്കണം…. അതിനുവേണ്ടി നമ്മൾ മരുന്നും മന്ത്രവും ഒക്കെ വെച്ച് നോക്കിയിരിക്കണം അത്രേയുള്ളൂ….. അവൻ നോക്കിയപ്പോൾ സോന ഉറക്കമാണ്…. എന്തൊക്കെയോ ഒരു മരുന്ന് കുത്തിവയ്ക്കുന്നത് കണ്ടു…. ഈ മരുന്നൊക്കെ അകത്തുചെന്ന് അവൾ ശരിക്കും ഭ്രാന്തി ആവുമോ…?

ആനി പേടി മറച്ചുവെച്ചില്ല… അത് ഉറങ്ങാനുള്ള ഇൻജക്ഷൻ ആണ് അമ്മേ…. മറ്റൊന്നുമല്ല നന്നായി ഉറങ്ങിയിട്ട് ഒരുപാട് ദിവസം ആയിട്ടുണ്ടാവും…. അതും മനസ്സിലെ വിഷമങ്ങൾ കൂട്ടാനും മാനസികനില തെറ്റിക്കാനും ഒക്കെ കാരണമായേക്കാം…. നന്നായെന്ന് ഉറങ്ങട്ടെ…. ഉണർന്നെഴുന്നേൽക്കുമ്പോൾ ചിലപ്പോൾ പഴയതുപോലെ തിരിച്ചുവന്നേക്കാം….. അങ്ങനെ സംഭവിക്കില്ല എന്നറിയാം എങ്കിലും വെറുതെ അവരെ ഒന്ന് ആശ്വസിപ്പിക്കാനായി ജീവൻ അങ്ങനെ പറഞ്ഞപ്പോൾ അവരുടെ കൺകോണിൽ ഒരു പ്രകാശം തെളിയുന്നത് അവൻ കണ്ടിരുന്നു…. പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിലേക്ക് വന്നപ്പോൾ ആദ്യം ജീവൻ ചെന്നത് സോനയുടെ മുറിയിലേക്ക് ആയിരുന്നു….

വെളിയിൽ നിന്ന് തന്നെ കേൾക്കാമായിരുന്നു മുറിയിലെ ഒച്ചപ്പാടുകൾ….. ജീവൻ അകത്തേക്ക് കയറിയപ്പോൾ തറയിൽ തട്ടി തൂങ്ങിക്കിടക്കുന്ന അപ്പവും കറിയും ആണ് ആദ്യം കണ്ടത്…. അത് വാരി എടുക്കുകയാണ് ആനി…. ഇടയ്ക്കിടെ കണ്ണുനീർ തുടയ്ക്കുന്നു ചമ്രം പിടഞ്ഞു ദേഷ്യപ്പെട്ട് പിണങ്ങി കട്ടലിൽ ഇരിക്കുകയാണ് സോന…. അപ്പോൾതന്നെ എന്തായിരിക്കും നടന്നതെന്ന് ജീവന് ഊഹിക്കാമായിരുന്നു…. എന്തുപറ്റി…. ജീവൻറെ സ്വരം കേട്ട് സന്തോഷത്തോടെ സോന വെളിയിലേക്ക് നോക്കി…. സത്യ വന്നു അല്ലേ… സത്യ നല്ല ആളാ…. ഇന്നലെ എന്നെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് പോയി അല്ലേ…

ഞാൻ ഇന്നലെ രാത്രി എഴുന്നേറ്റ് നോക്കി…. അപ്പൊ കാണാഞ്ഞു എന്തൊരം വിഷമിച്ചു എന്നറിയാമോ….? ഞാൻ വന്നപ്പോൾ സോന നല്ല ഉറക്കമായിരുന്നു….. ഉറങ്ങിക്കോട്ടെ എന്ന് കരുതിയ ഞാൻ തിരിച്ചു പോയത്…. ഇതെന്താ ഈ ഭക്ഷണമൊക്കെ താഴെ കിടക്കുന്നത്….? അവൻ സെറയോട് ചോദിച്ചു… ഭക്ഷണം കഴിക്കാൻ കൊടുത്തപ്പോൾ ചേച്ചി അത് കഴിക്കാതെ തട്ടി എറിഞ്ഞു…. അവൾ സങ്കടത്തോടെ പറഞ്ഞു… എന്താ സോനാ…. ഭക്ഷണം ഒരിക്കലും നിരസിക്കാൻ പാടില്ല എന്ന് അറിഞ്ഞുകൂടെ…. അങ്ങനെ ചെയ്താൽ ദൈവദോഷം കിട്ടും….. എനിക്ക് സത്യ തന്നാൽ മതി….. സോനാ…….!

ആനി അറിയാതെ ശബ്ദമുയർത്തി പോയിരുന്നു…. ജീവനും വല്ലാതെ ആയിരുന്നു…. പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ… സാരമില്ല ഞാൻ തരാം ഭക്ഷണം…. ഭക്ഷണം കഴിഞ്ഞിട്ട് മരുന്ന് കഴിക്കാൻ ഉള്ളതല്ലേ… വേണ്ട മോനേ ഞാൻ കൊടുത്തോളം… മ് ആനി തടഞ്ഞു…. വേണ്ട എനിക്ക് സത്യ തന്നാൽ മതി… സോന വാശി പിടിച്ചു…. സാരമില്ല അമ്മേ ഞാൻ കൊടുത്തോളാം….. ഇതൊന്നും അവൾ സ്വബോധത്തോടെ ചെയ്യുന്നത് അല്ലല്ലോ…. മാത്രമല്ല ഞാൻ ഒരു ഡോക്ടർ ആണ്… എൻറെ മുൻപിൽ എന്റെ പേഷ്യന്റിന്റെ ഇഷ്ട്ടം ആണ് വലുത്.. അതുകൊണ്ട് ഇതൊന്നും ചെയ്യുന്നതിൽ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല….

അവരുടെ മാനസിക അവസ്ഥ മനസ്സിലാക്കി ജീവൻ പറഞ്ഞു…. സേറ അപ്പോഴേക്കും ഒരു പ്ലേറ്റിൽ ഭക്ഷണം എടുത്തിരുന്നു…. അപ്പം കറിയിൽ മുക്കി സോനക്ക് നേരെ നീട്ടുമ്പോൾ അറിയാതെ ജീവൻറെ കണ്ണുകൾ നിറഞ്ഞിരുന്നു ഒരു ഭിത്തിക്ക് അപ്പുറം ഇതെല്ലാം കണ്ടു കൊണ്ട് നിന്ന അഭയ് തന്റെ ഫോണിൽ നിന്നും “സത്യ” എന്ന് സേവ് ചെയ്ത നമ്പർ എടുത്തു കാളിങ് ഇട്ടു…..(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 7

Share this story