ലിവിംഗ് ടുഗെതർ : ഭാഗം 11

ലിവിംഗ് ടുഗെതർ : ഭാഗം 11

എഴുത്തുകാരി: മാർത്ത മറിയം

മാർത്ത ഫ്ലാറ്റിൽ നിന്നും നേരെ ഹോസ്റ്റലിലേക് പോയി. നേരെ പോയി കുളിച്ചു കുറച്ചു നേരം കണ്ണടച്ച് കിടന്നു. ഇന്ന് സംഭവിച്ച ഓരോ കാര്യങ്ങളും ഒരു സിനിമ പോലെ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. അവൾ അറിയാതെ തന്നെ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. “താൻ ചെയുന്നത് തെറ്റാണോ ശെരി ആണോ എന്ന് അവളുടെ മനസ്സിൽ ഒരു പിടിവലി നടന്നു.. അവസാനം ശെരി ആണെന്നു “അവൾ മനസിനെ വിശ്വസിപ്പിച്ചു. “ഇനി തന്നെ വിശ്വസിപ്പിക്കാൻ വേണ്ടിയാവുമോ അവൻ നല്ല രീതിയിൽ പെരുമാറിയത്…? അവനു ഒരിക്കലും തന്നോട് പ്രണയം ഇല്ലാനുള്ളത് സത്യം ആണ്. പക്ഷെ ഇന്ന് പോരാൻ നേരം അവന്റെ കണ്ണിൽ കണ്ട വികാരം ന്തായിരുന്നു. അതിന്റെ അർഥം എന്തായിരുന്നു…? ”

“മമ്മയോടും അബ്ബയോടും ചെയുന്നത് തെറ്റാണോ..? ഈ ഒരു റിലേഷൻ തന്റെ ഭാവി നശിപ്പിക്കുമോ…? ” എല്ലാം കൂടി ആലോചിച്ചപ്പോൾ അവൾക് തലക് പെരുപ് അനുഭവപെട്ടു. കുറച്ചു നേരം ബെഡിൽ മലർന്നു കിടന്നു ഡീപ് ബ്രീത് എടുത്തു പതിയെ തലയിലെ പെരുപ് വിട വാങ്ങുന്നത് അവൾ അറിഞ്ഞു. പിന്നെയും ചിന്തകളുടെ ഭാരം അവളുടെ തലയിലേക് ഇടിച്ചു കയറി. ഇടയ്ക്ക് ഇടയ്ക്ക് അവൾ ഫോൺ എടുത്തു നോക്കി കൊണ്ടിരുന്നു. “താൻ വിട്ടിൽ എത്തിയോ എന്ന് പോലും വിളിച്ചു അനേഷിക്കുന്നില്ലലോ “എന്ന് ഓർത്തു അവൾ നെടുവീർപ് ഇട്ടു. “അവൻ തന്റെ കാമുകൻ അല്ല “എന്ന് അവൾ ഒന്നും കൂടി മനസിനെ പറഞ്ഞു പഠിപ്പിച്ചു.

അവൾ ഫോൺ എടുത്തു അവനെ വിളിച്ചു. ഫോൺ സ്വിച്ചഡ് off ആയിരുന്നു. അവൾക് നിരാശ തോന്നി. ശെരിക്കും തനിക് അവനോടുള്ള വികാരം എന്താണെന്നു അവൾ മനസ്സിൽ കൂട്ടി കുറച്ചു നോക്കി. ഒരു ഉത്തരവും കിട്ടാതായപ്പോൾ ആ ഉദ്യമത്തിൽ നിന്നും അവൾ പിൻ വാങ്ങി. അവൾ പതിയെ ഉറക്കത്തിലേക് വഴുതി വീണു. ❤❤❤❤❤❤❤❤❤❤❤❤❤❤❤ മുഖത്തു ചെറു ചൂടുള്ള നിശ്വാസം തട്ടിയപ്പോൾ ആണ് മാർത്ത കണ്ണ് തുറന്നത്. ചുറ്റും ഇരുട്ട് മാത്രം.കട്ടിലിൽ ആരോ കൂടി ഉള്ളത് പോലെ തോന്നി. ദക്ഷ ആയിരിക്കുമെന്നു എന്ന് വിചാരിച്ചു കൊണ്ട് അവൾ തിരിഞ്ഞു കിടന്നു. പെട്ടന്നു ആണ് അവൾക് ദക്ഷയും അയനയും റൂം മാറിയ കാര്യം ഓർമയിൽ വന്നത്. അവൾക് അലറി വിളിക്കണം എന്നുണ്ടായിരുന്നു.

പക്ഷെ അവളുടെ ശബ്ദം തൊണ്ടയിൽ തടഞ്ഞത് പോലെ അനുഭവപെട്ടു. അവൾ ധൈര്യം സംഭരിച്ചുകൊണ്ട് തിരിഞ്ഞു കിടന്നുകൊണ്ട് കാണുകൾ തുറന്നു. സ്ട്രീറ്റ് ലൈറ്റ് ൻറെ ചെറിയ വെളിച്ചത്തിൽ റൂം ഒരു വിധം കാണാൻ കഴിയുമായിരുന്നു. ആ ചെറു വെളിച്ചത്തിൽ തന്നെ നോക്കി കിടക്കുന്ന ഷൈനിനെ കണ്ടു അവൾ ഞെട്ടി. അവൾ പിടഞ്ഞു എഴുനേറ്റു ലൈറ്റ് ഓൺ ചെയ്ത് ഒരു നിമിഷം അവളുടെ ശ്വാസം നിലച്ചു പോയി. താൻ ഇത്രയും നേരം ഒരു പുരുഷന്റെ കൂടെ ആണ് കിടന്നത് എന്ന് ആലോചിച്ചപ്പോൾ അവൾക് ലജ്ജ തോന്നി… “നീ എന്താ ഇവിടെ..? എങനെ വന്നു..? എന്റെ റൂം എങ്ങനെ മനസിലായി….? റൂമിൽ എങനെ കയറി…? ” ഒറ്റ ശ്വാസത്തിൽ ഇത്രയും ചോദിച്ചിട്ട് മാർത്ത നിന്നു കിതച്ചു.

“നീ ആദ്യം ഒന്നു ശ്വാസം വിട്ടിട്ട് അടുത്ത് വന്നു ഇരിക്.. ” ഷൈൻ എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു. അവൾ ഒരു നെടുവീർപ്പിട്ടുകൊണ്ട് ബെഡിന്റെ അടുത്തുള്ള കസേരയിൽ വന്നിരുന്നു. “അവിടെ അല്ല ഇവിടെ..” അവന്റെ അടുത്ത് തട്ടിക്കൊണ്ടു അവൻ പറഞ്ഞു. “വേണ്ട ഞാൻ ഇവിടെ ഇരുന്നോളാം… ഞാൻ ചോദിച്ചതിന് ഉത്തരം പറ…. ” അൽപ്പം കടുപ്പിച്ചു പറഞ്ഞേകിലും അവളുടെ കണ്ണിൽ തെളിഞ്ഞ അത്ഭുതം അപ്പോളും മാറിയിരുന്നില്ല. “അതൊക്കെ ഉണ്ട്… ” എങ്ങും തൊടാതെ പറഞ്ഞുകൊണ്ട് കട്ടിലിലേക് ചെരിഞ്ഞു കിടന്നു. “കാര്യം പറ അല്ലകിൽ ഞാൻ നിലവിളിച്ചു ആളെ കൂട്ടും ” മാർത്ത കസേരയിൽ നിന്നും എഴുനേറ്റു. “എന്നാ നീ വിളിക്… നീ ലോക്ക് ചെയ്ത് കിടന്ന റൂമിൽ ഞാൻ എങനെ വന്നു എന്ന് നീ ഉത്തരം പറയേണ്ടി വരും…”അപ്പോളും അവന്റെ നോട്ടം അവളുടെ കണ്ണുകളിൽ ആയിരുന്നു.

അവളുടെ കണ്ണിലെ അത്ഭുതവും ഭയവും ദേഷ്യവും ഒക്കെ അവൻ നന്നായി ആസ്വദിച്ചു. തളർന്നത് പോലെ അവൾ കസേരയിൽ ഇരുന്നു. “ശെരിയാണ് അവൻ പറഞ്ഞത് താൻ ലോക്ക് ചെയ്ത റൂമിൽ ഇവൻ എങനെ വന്നു. ലോക്ക് ചെയ്തുള്ള കാര്യം നൂറു ശതമാനം ഉറപ്പ് ആണ്. പിന്നെ എങ്ങനെ… ” അവൾക് ഒരു എത്തുംപിടിയും കിട്ടിയില്ല. അവൾ ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി. “നീ പേടിക്കണ്ട ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നത് അല്ല. ചുമ്മാ ഈ വഴി പോയപ്പോൾ കേറിയതാണ്. ” അവൻ നിസാരം മട്ടിൽ പറഞ്ഞു. “പിന്നെ ഇത് ചന്ത അല്ലെ പോകുന്ന വഴി കേറാൻ… നീ കാര്യം പറ എങനെ കേറി…? ” അക്ഷമയോടെ അവൾ ചോദിച്ചു. “എടോ ഇതൊക്കെ ഈ ഹോസ്റ്റലിൽ പതിവ് ആണ്. 500 രൂപ ആ സെക്യൂരിറ്റിക് കൊടുത്താൽ ആയാൽ ഗേറ്റ് തുറന്നു തരും.

നമ്മുടെ കോളേജ് ലെ പല പിള്ളേരും വന്നു പോവാറുണ്ട്. താൻ അറിയാത്തത് കൊണ്ട് ആണ്. ” അവൻ അടക്കം പറഞ്ഞു. മർത്തയ്ക് അത് പുതിയ അറിവ് ആയിരുന്നു. “സത്യം….? ” അവൾ അവനോട് ചോദിച്ചു. “പിന്നെ ഞാൻ എങനെ വരാനാണ്..? ” അവൻ തിരിച്ചു ചോദിച്ചു. “അപ്പോൾ ആദ്യം ആയിട്ടില്ല ഹോസ്റ്റലിൽ കേറുന്നത് അല്ലെ..? ” അവൾ ദേഷ്യത്തോടെ ചോദിച്ചു. “അല്ല ” ഒരു കൂസലും ഇല്ലാതെ പറഞ്ഞു “പിന്നെ….? ” അവൾ നിരാശയോടെ ചോദിച്ചു. “ബേസിലിന്റെ കൂടെ വരാറുണ്ട്. ഞങളുടെ ക്ലാസ്സിലെ ഫിദ യുമായി അവനു ചെറിയ ഡിഗോൾഫി ഉണ്ട്. ” അവൻ സ്വകാര്യം പറയുന്നത് പോലെ പറഞ്ഞു. “ഇതൊക്കെ ഉള്ളതാണോ..? ” മാർത്ത സംശയത്തോടെ ചോദിച്ചു. “കാര്യം ആയിട്ടാണ് പറഞ്ഞത്.

ഇതൊക്കെ ഈ ജനറേഷൻ ൽ പറഞ്ഞിട്ടുള്ളത് ആണ്. മാക്സിമം അടിച്ചുപൊളിക്കുക. അല്ല താൻ എന്നെ കാണാൻ വന്നത് എന്തിനാ…? കെട്ടി കൂടെ പൊറുക്കാൻ ആണോ അല്ലാലോ…? പിന്നെ അധികം മദർ തെരേസ ആവേണ്ട. ” ഷൈൻ കുറച്ചു ഉറക്കെ പറഞ്ഞു. അവന്റെ പറച്ചിലിൽ അവൾ ചൂളി പോയി. “അല്ല അത് പിന്നെ ഞാൻ….. അല്ല ഹോസ്റ്റലിൽ സെക്യൂരിറ്റി യെ സോപ്പ് ഇട്ടു കേറി, പക്ഷെ വാർഡനോ..? റൂമിന്റെ കീയോ..? ” മാർത്ത വിഷയം മാറ്റി. “അതൊക്കെ ഞാൻ ഒപ്പിച്ചു…” “അതൊക്കെ വിട് നീ ഇവിടെ വന്നു കിടന്നേ.. ഞാൻ ഒന്നു കാണട്ടെ.. ” അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു ബെഡിലേക് ഇട്ടു. എന്നിട്ട് കൈ എത്തിച്ചു ലൈറ്റ് off ആക്കി. അ ഇരുട്ടിൽ മാർത്ത കണ്ണടച്ച് കിടന്നു.

കുറച്ചു കഴിഞ്ഞു കണ്ണുതുറന്നു നോക്കിയപ്പോൾ ഷൈൻ അവളെ നോക്കി കിടക്കുവായിരുന്നു. അവൾ തിരിഞ്ഞു അഭിമുഖമായി കിടന്നു. “ഇനി എങനെ തിരിച്ചു പോവും ” അവൾ അല്പം ഭയത്തോടെ ചോദിച്ചു. “കേറാൻ അറിയാമെകിൽ തിരിച്ചു ഇറങ്ങാനും അറിയാം. മോൾ അതോർത്തു തല പെരുപ്പിക്കേണ്ട. ” അവൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു തന്റെ മുഖത്തേക്ക് അടുപ്പിച്ചു. ഒരു ഉമ്മ പ്രതീക്ഷിച്ചുകൊണ്ട് മാർത്ത കാണുകൾ അടച്ചു. കുറച്ചു കഴിഞ്ഞിട്ടും ഉമ്മ കിട്ടാതായപ്പോൾ അവൾ കണ്ണുകൾ തുറന്നു. തന്റെ ചുണ്ടിലേക് നോക്കികൊണ്ടിരിക്കുന്ന അവനെ കണ്ടപ്പോൾ അവൾക് നാണം വന്നു. “എന്തെ “എന്നുള്ള രീതിയിൽ അവൾ തല ചലിപ്പിച്ചു.

“ഒന്നും ഇല്ല” എന്ന് അവൻ കണ്ണുകൾ കൊണ്ട് പറഞ്ഞു. “ഇനി നിന്നെ ഞാൻ തൊട്ടു ചീത്തയാകില്ല. ഇനി നിന്നെ തൊടുമ്പോൾ എനിക്ക് മുഴുവൻ ആയിട്ട് വേണം. ” അവളുടെ കാതിൽ സ്വകാര്യം പോലെ പറഞ്ഞു. അവന്റെ ചുണ്ടുകൾ കാതിൽ തട്ടിയപ്പോൾ അവളുടെ രോമകൂപങ്ങൾ എഴുന്നു നിന്നു. അപ്പോളേക്കും ഫോണിൽ ഒരു മിസ്സ്ഡ് കാൾ വന്നിട്ട് അവൻ പോകാൻ എഴുനേറ്റു. അവൻ പോകുന്നതിൽ അവൾക് വിഷമം ഉണ്ടെകിലും അവനെ തന്റെ റൂമിൽ നിന്നും പിടിച്ചാൽ ഉള്ള ഭവിഷ്യത് ഓർത്തു ആ വിഷമം അവൾ ഉള്ളിൽ ഒതുക്കി. “നാളെ നിന്നെ പ്രതീക്ഷിക്കാമോ..? ” പോകാൻ നേരം അവൻ അവളോട് ചോദിച്ചു.

അവൾ ഒന്നും പറയാതെ അവനെ കെട്ടിപിടിച്ചു കവിളിൽ ചുണ്ട് ചേർത്തു. അല്പം സമയം അങ്ങനെ തന്നെ കടന്നു പോയി. “മാർത്ത….. ” അവൻ കാതരമായി വിളിച്ചു. “മ്മ്മ് ” പ്രാവ് കുറുകു പോലെ അവൾ വിളികേട്ടു. ഞാൻ പോകട്ടെ ഇനിയും നിന്നാൽ ശെരി ആവില്ല. അവൻ അവളെ ദേഹത്തു നിന്നും അടർത്തി. തിരിച്ചു അവൾക്കു ഒരു ചുംബനം നല്കിട്ട അവൻ ഡോർ തുറന്നു പുറത്തേക് പോയി.. മാർത്ത അപ്പോളും സ്വപ്നത്തിൽ തന്നെ ആയിരുന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ബേസിൽ പുറത്ത് വെയിറ്റ് ചെയുനുണ്ടായിരുന്നു. ഷൈൻ ഓടി ചെന്നു ബൈക്കിൽ കയറി. “പോയിട്ട് എത്ര നേരം ആയി…. മനുഷ്യന്റെ കാലിൽ വേരുപിടിച്ചു.. ” ബേസിൽ അല്പം ദേഷ്യത്തിൽ പറഞ്ഞു.

“സോറി ഡാ കുട്ടാ… ” ബേസിലിന്റെ പുറകിൽ കൂടി കെട്ടിപിടിച്ചുകൊണ്ട് ഷൈൻ പറഞ്ഞു… “വേണ്ട സോപ്പ് ഇടൽ. പിന്നെ ഇടയ്ക്ക് എന്റെ കൂടെ വരുന്നത് കൊണ്ട് ഞാൻ ക്ഷെമിച്ചു. ” “അതൊക്കെ പോട്ടെ പോയിട്ട് എന്തായി വല്ലതും നടന്നോ…? ” അറിയാൻ ഉള്ള ആകാംക്ഷയിൽ തിരിഞ്ഞ് നോക്കികൊണ്ട് ബേസിൽ ചോദിച്ചു. “നീ നേരെ നോക്കി വണ്ടി ഓടിക്… കഥ ഒക്കെ ഫ്ലാറ്റിൽ ചെന്നിട്ടു….” അവന്റെ തല നേരെ വെച്ചിട്ട് ഷൈൻ പറഞ്ഞു.. “അല്ലടാ ഇന്ന് ഫുൾ അവൾ നിന്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ലേ. അപ്പോൾ ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ എന്താണ് ഈ ഒളിച്ചു പോയപ്പോൾ കിട്ടിയത്… അതും വാര്ഡന് 5000 രൂപ കൊടുത്തിട്ട്. അല്ല അതിന് അവൾ 5000 rs നുള്ള മുതൽ ഉണ്ടോടാ….? ” ബേസിൽ പിന്നെയും തിരിഞ്ഞു നോക്കി.

“നിന്നോട് മര്യാദക്ക് വണ്ടി ഓടിക്കാനാണ് പറഞ്ഞത് പറ്റില്ല എങ്കിൽ ഇവിടെ ഇറങ്ങികോ… ” ഷൈൻ ദേഷ്യത്തിൽ അലറി. അവന്റെ പെട്ടന്നുള്ള പെരുമാറ്റത്തിൽ ബേസിൽ പകച്ചു.. പിന്നെ ഫ്ലാറ്റ് എത്തുന്നത് വരെ ബേസിൽ മിണ്ടിയില്ല. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ “ഇന്ന് ഇവിടെ കിടന്നിട്ട് നാളെ പോവാം… ” ഫ്ലാറ്റിൽ എത്തിയപ്പോൾ ഷൈൻ ബേസിലിനോട് പറഞ്ഞു. “വേണ്ട മമ്മി ഒറ്റയ്ക്കു ആണെന്നും” പറഞ്ഞുകൊണ്ട് അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. “ഡാ വണ്ടി കൊണ്ട് പൊയ്ക്കോ നാളെ കൊണ്ട് വന്നാൽ മതി… ” ഷൈൻ പിറകെ ചെന്ന് പറഞ്ഞു “വേണ്ട രാത്രി പിന്നെയും കാണാൻ തോന്നിയാൽ പോകണ്ടേ…. ”

അത്രെയും പറഞ്ഞുകൊണ്ട് ബേസിൽ ഗേറ്റ് കടന്നു പോയി. അൽപ്പം വിഷമം തോന്നിയെകിലും അവൻ പോയാൽ എവിടെ വരേം പോകും എന്ന് അറിയാവുന്നത് കൊണ്ട് അവിടെ ലിഫ്റ്റിലേക് കയറി. നേരെ ചെന്നപടി ഫ്ലാറ്റ് ക്ലീനിങ് ആരംഭിച്ചു. വൃത്തികെട്ട് ആകുന്ന പോലെ എളുപ്പം അല്ല വൃത്തിയാകുന്നത് എന്ന് അവനു മനസിലായി. ഡ്രസ്സ്‌ എല്ലാം വാഷിംഗ്‌ മെഷീൻ ൽ ഇട്ടുകൊണ്ട് റൂം ഒതുക്കാൻ തുടങ്ങി. ഓരോന്ന് ഒതുക്കി വന്നപ്പോൾ അവൻ അവന്റെ അമ്മച്ചിയെ ഓർത്തു. “അമ്മച്ചിക്ക് ന്തൊരു വൃത്തി ആയിരുന്നു ഒരു സാധനം എടുത്താൽ എടുത്തോടത്ത് വെച്ചില്ലകിൽ അന്നേ ദിവസം ചെവിക്കു സ്വര്യം തരാത്ത അമ്മച്ചി ആണ്. വീട്ടിലെ പണി മുഴുവൻ ചെയുന്ന അമ്മച്ചിക്ക് ഇപ്പോൾ ന്തിനും സെർവെൻറ്സ് വേണം.

പണം മനുഷ്യനെ മാറ്റുമെന്നും പറയുന്നത് വളരെ ശെരിയാണെന്നു അവൻ ഓർത്തു.. ” വാഷിംഗ്‌ മെഷീൻ നിലെ ശബ്ദം അവനെ ഓർമകളിൽ നിന്നും ഉണർത്തി. അലക്കിയ തുണി രാവിലെ വിരികാം എന്ന് അവൻ മനസ്സിൽ ഓർത്തു. അങ്ങനെ ഓരോ പണികൾ ഒതുക്കി റൂമിൽ വന്നു കിടന്നാപ്പോൾ അവനു നല്ല ആശ്വാസം തോന്നി. ഒരു പെണ്ണിന് വേണ്ടി താൻ എന്തോരം പണിയെടുത്തു എന്ന് ആലോചിച്ചപ്പോൾ സ്വയമേ നാണം വന്നു. “തനിക് നല്ല മാറ്റം ഉണ്ട്…. “അവൻ സ്വയം പറഞ്ഞു. പെണ്ണ് ഒരുമ്പെട്ടാൽ ആർക്കാണ് തടുക്കാൻ കഴിയുക. ഒരു പഴഞ്ചൊല്ല് വെച്ചിട്ട് അവൻ സ്വന്തം ഭാഗം ക്ലിയർ ചെയ്തു.

വളരെ പെട്ടന്നു തന്നെ അവൻ ഉറക്കത്തില്ലേക് ഊളിയിട്ടു. രാവിലെ നിർത്താതെ ഉള്ള കാളിങ് ബെൽ കേട്ടിട്ട് ആണ് ഷൈൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്… അവൻ നേരെ വായ കഴുകി പോയി ഡോർ തുറന്നു.. പ്രതീക്ഷിച്ചിരുനെകിലും അവളെ കണ്ടപ്പോൾ അവൻ ഒന്നു പരിഭ്രമിച്ചു. അവനെ തള്ളി നീക്കികൊണ്ട് മാർത്ത ഫ്ളാറ്റിലേക് കയറി. അവളുടെ 2 കയ്യിലും വലിയ 2 ബാഗുകൾ ഉണ്ടായിരുന്നു. അത് രണ്ടും താഴെ വെച്ചിട്ട് അതിൽ നിന്നും ഒരു വലിയ കവർ എടുത്തിട്ട് അവൾ നേരെ അടുക്കളയിലേക്. എന്താ അവിടെ പരിപാടി എന്ന് അറിയാൻ ഷൈനും പിന്നാലെ വെച്ച് പിടിച്ചു. തുടങ്ങുകയാണ്… അവരുടെ ജീവിതത്തിന്റെ ഗതിമാറ്റാൻ കെല്പുള്ള മുഹൂർത്തകൾ…തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 10

Share this story