മിഴിയോരം : ഭാഗം 21

മിഴിയോരം : ഭാഗം 21

എഴുത്തുകാരി: Anzila Ansi

അമ്മേ കോഫി….. ആദി അമ്മയോട് വിളിച്ചു പറഞ്ഞുകൊണ്ട് ഹാളിലേക്ക് വന്നു… അടുക്കളയിൽ നിന്ന് ഇറങ്ങി ഹോളിലേക്ക് വന്ന സിദ്ധു ആദിയെ കണ്ട് ഒന്ന് ഞെട്ടി….. നീ എന്താടാ വായും പൊളിച്ചു നിൽക്കുന്ന.. എന്നെ ഇതിനു മുമ്പ് കണ്ടിട്ടില്ലേ… ഈ കോലത്തിൽ ആദ്യമായിട്ടാ കാണുന്നേ… എന്തോന്നാടാ രാവിലെ പിച്ചും പേയും പറയുന്നേ… നീയെന്താടാ ഇന്ന് ജോഗിംഗ്നു പോയില്ലേ,… ഇല്ലടാ ഉറങ്ങിപ്പോയി…. നീയെന്താ നേരത്തെ അങ്ങനെ പറഞ്ഞേ… രാവിലെ എഴുന്നേറ്റ് മോൻ കണ്ണാടിയിൽ ഒന്നും നോക്കിയില്ല…. എന്തോന്നാടാ പുല്ലേ തെളിച്ചു പറ…. നിന്റെ കവിളിൽ എന്ത ഈ ഇരിക്കുന്നത്….

നീ എന്താ സിന്ദൂരത്തിൽ കുളിച്ചോ…. പിന്നെ നിനക്ക് വേറെ ഡ്രസ്സ് ഒന്നും കിട്ടാഞ്ഞിട്ടാണോ.. അടിപ്പാവാട ഉടുത്തോണ്ട് ഇറങ്ങി വന്നത്…. നീ എന്തൊക്കെയാ ഈ പറയുന്നേ…. അടിപ്പാവാടയോ… അത് ചോദിച്ച് ആദി താഴേക്ക് നോക്കി ശരിയാണ് അടിപാവാടയാണ് ഉടുത്തിരിക്കുന്നത് .. മുഖത്ത് തൊട്ടുനോക്കിയപ്പോൾ പൊട്ട്…. ഷട്ടിൽ അങ്ങുമിങ്ങും ഒക്കെ സിന്ദൂരത്തിന്റെ പാട്ട്….. സിദ്ധു ആദിയെ കൂർപ്പിച്ചു നോക്കുന്നുണ്ട്… സത്യായിട്ടും എനിക്ക് ഒന്നും അറിഞ്ഞുകൂടാ… ഇന്നലെ കിടന്നപ്പോൾ കുറച്ചു ലേറ്റ് ആയി…. പക്ഷേ ഉറങ്ങുന്നതുവരെ ഇങ്ങനെ ഒന്നും ഇല്ലായിരുന്നു…. പിന്നെ ഇത് എങ്ങനെ…. നീ ഒന്നും പറയണ്ട അളിയാ…. സിദ്ധു ആദിയെ നോക്കി ആക്കി ചിരിച്ചു….

ഡാ നീ എന്നെ ഒന്ന് വിശ്വസിക്കു അങ്ങനെ ഒന്നും നടന്നിട്ടില്ല…. ആദി ഏട്ടാ…. ആദി ഞെട്ടി തിരിഞ്ഞു നോക്കി… നിവിയെ കണ്ടതും അവൻ സ്തംഭിച്ചു നിന്നു… ഏട്ടാ… ആദി ഏട്ടാ… നിവി ആദിയെ കുലുക്കി വിളിച്ചു…. ഇതെന്തു കോലമായെട്ടാ…. അവൾ തന്റെ ചുരിദാറിന്റെ ഷാളുകൊണ്ട് ആദിയുടെ മുഖത്തെ സിന്ദൂരം തുടച്ചു കൊണ്ട് പറഞ്ഞു….കുളിച്ചിട്ട് വന്നു കൂടായിരുന്നോ….. ശോ ഇതന്റെ അടിപ്പാവാടയാല്ലേ ….ഈ ആദി ഏട്ടന്റെ ഒരു കാര്യം… ഇതിപ്പോൾ സിദ്ധു ഏട്ടൻ മാത്രമേ കണ്ടുള്ളൂ… അമ്മ അടുക്കളയിൽ ഉണ്ട് ഇങ്ങോട്ട് വരും മുമ്പ് പോയി വേഗം മാറി വന്നേ… ഞാൻ ഏട്ടനുള്ള കോഫിയും കൊണ്ട് മുറിയിലേക്ക് വരാം… ഇതൊന്നും വിശ്വസിക്കാനാകാതെ ആദി അതേ നിൽപ്പ് തന്നെ തുടർന്നു….

നിവി നാണത്തോടെ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി… ഡാ തെണ്ടീ ഇപ്പൊ എനിക്ക് എല്ലാം മനസ്സിലായി…. എന്നാലും നീ ഇത്ര പെട്ടെന്ന് ഇത് എങ്ങനെ…. നീ മാസല്ല അളിയാ കൊലമാസണ്… സിദ്ധു ഇതെന്താടാ ഇവിടെ ഇപ്പോൾ നടന്നത്തു …. നീ നിന്നു കൂടുതൽ അഭിനയിക്കേണ്ട… അവളുടെ അടിപ്പാവാട വേഗം പോയി മാറ്റിയിടാൻ നോക്കൂ…. അളിയാ സിദ്ധു സത്യമായിട്ടും.. സിദ്ധു ആദിയെ കൈയുയർത്തി തടഞ്ഞുകൊണ്ട് പറഞ്ഞു…. ഇനി നീ ഒന്നും പറയണ്ട എനിക്കെല്ലാം മനസ്സിലായി…. ആദിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലയിരുന്നു എന്തൊക്കെയാ ഇപ്പോൾ നടന്നതെന്ന്…. അവൻ മുറിയിലേക്ക് പോയി ഫ്രഷ് ആയി ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നു….

നിവി അവിടെ കോഫിയും കൊണ്ട് നിൽപ്പുണ്ടായിരുന്നു…. ഇന്നാ നിങ്ങളുടെ കോഫി…. കുടിച്ചിട്ട് വേഗം കപ്പ് താ…. എനിക്ക് വേറെ പണിയുണ്ട്,… നീ കുറച്ചു മുമ്പേ എന്നെ എന്തുവാ വിളിച്ചേ….. എന്തു വിളിച്ചുന്ന്… അല്ല ഏട്ടാ എന്ന് നേരത്തെ വിളിച്ചായിരുന്നല്ലോ… അത് മറ്റുള്ളവരുടെ മുമ്പിൽവെച്ച്…. ഈ മുറിക്കുള്ളിൽ താനും ഞാനും അപരിചിതർ മാത്രമാണ്… പിന്നെ ഒരു വർഷം കഴിഞ്ഞ് എനിക്ക് ഡിവോസ് വേണം…. അനു ചേട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ട്…. ഞാൻ ഡിവോഴ്സ് വാങ്ങി ചെല്ലുന്ന അന്ന് അനു ചേട്ടൻ എന്നെ കല്യാണം കഴിക്കും…. അതുകൊണ്ടുതന്നെ തൊട്ടആക്ട് ഒന്നും പറ്റില്ല…കേട്ടാലോ.. തൊട്ടആക്ട്ഓ…. മ്മ്മ്… അതു തന്നെ എന്റെ ശരീരത്തിൽ തൊട്ടുള്ള അഭിനയമൊന്നും പാടില്ല…. മനസ്സിലായോ…. ആദി പല്ലു കടിച്ചു പൊട്ടിക്കുനുണ്ടായിരുന്നു…

നിവിയുടെ ഉള്ളിൽ ചിരി പൊട്ടി നിൽക്കുകയായിരുന്നു….. നിവി അതും പറഞ്ഞ് മുറിയിൽ നിന്ന് പുറത്തിറങ്ങി… നിനക്ക് ഡിവോഴ്സ് വേണം അല്ലേ,… അതുകഴിഞ്ഞ് അവൾക്ക് ആ കൊന്നു ചേട്ടനെ കെട്ടണം പോലും…..തൊട്ടആക്ട് പറ്റില്ല അല്ലേ…. കാണിച്ചുതരാഡി… നീ നോക്കിക്കോ ഒരു വർഷത്തിനുള്ളിൽ എന്റെ കൊച്ചിനെ കൊണ്ട് നിന്നെ ഞാൻ അമ്മ എന്നു വിളിപ്പിക്കും…. നിവി അടുക്കളയിൽ അമ്മയെ സഹായിച്ചുകൊണ്ട് നിൽക്കുവായിരുന്നു… ആദിയുടെ കുട്ടിക്കാല കഥകൾ ഒക്കെ അമ്മ പറയുന്നുണ്ടായിരുന്നു…. പിന്നെ ആദിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും… ആദിക്ക് എരിവ് ഒട്ടും ഇഷ്ടമല്ല അതുപോലെതന്നെ കൈപ്പും… അത് കേട്ടതും നിവിയുടെ ഉള്ളിൽ 500 വോൾട്ടിന്റെ ബൾബ് കത്തി….. അമ്മ ആദിക്ക് ഉള്ള കറി ഒരു കുഞ്ഞു ബോളിൽ മാറ്റിവെച്ചു….

അമ്മ അച്ഛന് ചായ കൊടുക്കാൻ പോയ സമയത്ത്,… നിവി അതിൽ കുറച്ച് അധികം കുരുമുളകു പൊടിയും കലക്കി… മുളകുപൊടി ഇട്ടാൽ കളർ മാറും… അമ്മ വന്നപ്പോൾ ഒന്നുമറിയാത്തപോലെ മാറിനിന്നു…. ഡൈനിങ് ടേബിൾ ആഹാരം കൊണ്ടു വയ്ക്കാൻ അമ്മയെ സഹായിച്ചു… ആദി താഴേക്ക് വന്നു.. കൈകഴുകി ടേബിളിൽ ഇരുന്നു… നിവിയെ നോക്കി ഒന്ന് കണ്ണിറുക്കി… അവൾ ശബ്ദം പുറത്തു വരാതെ ചുണ്ടനക്കി പോടാ പട്ടി എന്നു വിളിച്ചു…. അമ്മ ആദിക്കുള്ള കറി കൊണ്ടുവച്ചു… ആദിക്ക് ഇഷ്ടമുള്ള കറിയായിരുന്നു കടലക്കറി.. അവൻ ആക്രാന്തത്തോടെ ആ കറി മുഴുവനും പാത്രത്തിലേക്ക് കമിഴ്ത്തി… പുട്ട് കടലകറിയിൽ കുഴച്ച് ഒരുപിടി വയൽ വെച്ചതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി….

അമ്മ അവന്റെ അടുത്ത് പരിഭ്രാന്തിയോടെ ഓടിച്ചെന്നു… എന്തുപറ്റി മോനെ എന്താ…. എരിഞ്ഞിട്ട് അവന്ന് ഒന്നും സംസാരിക്കാൻ പോലും പറ്റുന്നില്ല… നിവി അടുക്കളയിലേക്ക് പോയി ഒരു ഗ്ലാസ് ജ്യൂസുമായി വന്നു… അവന്റെ കയ്യിൽ വെച്ചുകൊടുത്തു… എരിവ് കാരണം എന്താണെന്ന് പോലും നോക്കാതെ ഒരു കവിൾ വലിച്ചു കുടിച്ചു… കുടിച്ചത് പോലെ തന്നെ അവനതു പുറത്തേക്കു തുപ്പി… ആ തുപ്പിയത് കറക്റ്റയി ഓപ്പോസിറ്റ് ഇരുന്ന് സിദ്ധുവിന്റെ മുഖത്ത് തന്നെ വീണു…. ഒരു വെടിക്ക് രണ്ടു പക്ഷി…. സിദ്ധു പതിയെ നാവ് പുറത്തിട്ട് അതൊന്ന് രുചിച്ചു… അയ്യേ..പാവയ്ക്ക ജ്യൂസ്….. പിന്നെ ആദി ഓട്ടമായിരുന്നു മധുരം കഴിക്കലും നാവ് വെള്ളത്തിൽ ഇടലും ഒക്കെയായി…. ആദി മുറിയിലിരുന്ന് ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു… നിവി മിച്ചറിലെ കപ്പലണ്ടിയും കൊറിച്ചുകൊണ്ട് മുറിയിലേക്ക് വന്നു….

ആദി നിവിയെ കണ്ടതും അവളെ ഒന്ന് കൂർപ്പിച്ച് നോക്കി…. അവൾ ഒന്നുമറിയാത്ത പോലെ തന്റെ പണിയിൽ കോൺസെൻട്രേറ്റ് ചെയ്തു… എന്ത് പണിയാണനല്ലേ.. മിച്ചറിൽ നിന്ന് കപ്പലണ്ടി തിരഞ്ഞു പെറുക്കി കഴിക്കൽ…. ഡി നീ ഇതു മനപ്പൂർവ്വം ചെയ്തതല്ല…. ഞാൻ എന്തു ചെയ്തു എന്ന താൻ പറയുന്നേ…. എന്റെ കറിയിൽ എരുവ് ചേർത്തതും പിന്നെ പാവയ്ക്ക ജ്യൂസ് തന്നതും… പിന്നെ തനിക്ക് കറിവെച്ച് തിരുനെയല്ലേ എന്റെ പണി…. ഒന്നും പോഡോ …. നിവി ഒന്നുമറിയാത്ത ഭാവത്തിൽ പറഞ്ഞൊപ്പിച്ചു…. എനിക്കറിയാഡി ഇത് നീ തന്നെ ചെയ്തതാ….? എങ്കിൽ കാര്യമായി പോയി…..ഇനി എന്നോട് വലിയ ഡയലോഗ് അടിക്കാൻ വന്നാൽ എലി വിഷം കലക്കി തരും… നോക്കിക്കോ….

മിച്ചറിന്റെ പൊടി തന്റെ ഉടുപ്പിൽ തട്ടി കൊണ്ട് നിവി എണീറ്റു…. പോയി കൈ കഴുകഡി വൃത്തികെട്ടവളെ…. പിന്നെ ആ ഡ്രസ്സും മാറ്റിക്കോ…. എനിക്ക് ഇത്രയൊക്കെയേ ഉള്ളു വൃത്തി…. താൻ തന്റെ പണി നോക്കിയാൽ മതി… എന്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട…. എന്റെ ഈശ്വരാ…. അറിഞ്ഞുകൊണ്ട് ഇത്രയും വലിയ കുരിശിനെയാണോ ഞാൻ തലയിൽ എടുത്തു വെച്ചത്….. അല്ലേലും പെണ്ണിനെ കുറ്റം പറയാൻ പറ്റില്ലല്ലോ ഇന്നലെ അമ്മാതിരി പെർഫോമൻസ് അല്ലേ ഞാൻ കാണിച്ചത്….. ഇത്രയും കൊണ്ട് അവൾ നിർത്തിയാൽ മതിയായിരുന്നു… സിദ്ധു ആദിയുടേ മുറിയിലേക്ക് വന്നു…. എന്റെ അളിയാ നിവി പണി തുടങ്ങി അല്ലേ…. രാവിലെ അവളുടെ ആ പെർഫോമൻസ് കണ്ടപ്പോൾ ഞാൻ കരുതി നിങ്ങൾ സെറ്റ് ആയെന്നു… അത നീ പറഞ്ഞിട്ട് ഞാൻ വിശ്വസിക്കാഞ്ഞത്….

ഇപ്പൊ മനസ്സിലായി ഇന്നലെ അവൾ ഒന്നും മിണ്ടാതെ കിടന്നതിന്റെ രഹസ്യം…. അവൾ ഇത്രയും കൊണ്ട് നിർത്തിയാൽ നിന്റെ ഭാഗ്യം… ശവത്തിൽ കുത്താത്ത പോടാ പന്നി… ഇനിയിപ്പോ അനുഭവിക്കുക തന്നെ…. അതല്ലടാ പ്രശ്നം രാവിലെ അവൾ എന്നോട് ഒരു കാര്യം പറഞ്ഞു… അത് എന്തോന്ന്…? ഡാ അവൾക്ക് ഒരു വർഷം കഴിഞ്ഞ് ഡിവോഴ്സ് വേണമെന്ന്.. പിന്നെ ആ അനു ഇല്ലേ ലാവൻ അനുരാഗ് അവനെ അവൾക്ക് കല്യാണം കഴിക്കണം പോലും… ആഹാ ബെസ്റ്റ്… ഡാ… ഞാൻ ആലോചിക്കുവ നീ ഇന്നലെ പറഞ്ഞ ആ ഐഡിയ അങ്ങ് നടപ്പിലാക്കിയാലോ എന്ന്…. ഓഹോ…. ഡാ ഞാൻ ഇന്നലെ അതു പറഞ്ഞപ്പോൾ എന്തായിരുന്നു നിന്റെ പ്രകടനം…. ഭാര്യ ചേന വൃത്തികെട്ടവൻ…. ഇപ്പോൾ എന്തായി എന്റെ ഐഡിയ തന്നെ വേണ്ടി വന്നില്ലേ….. എന്നാലും ചീപ്പ് അല്ലേഡാ…. അതും സ്വന്തം ഭാര്യയെ….

എനിക്കൊന്നും അറിഞ്ഞുകൂടാ നീ എന്താണെന്നുവെച്ചാ ചെയ്യ്…. എന്തായാലും കുറിച്ച് ദിവസം ഇങ്ങനെ പോട്ടെ അവൾ എവിടെ വരെ പോകും എന്ന് അറിയാലോ…. അവസാനം നീ ബാക്കി ഉണ്ടായാൽ അറിയാം… നിവി അല്ലേ ഐറ്റം…. ആറ്റം ബോംബിന് കയ്യും കാലും വെച്ച സാധനമാ… നിന്നെ അവൾ ബാക്കി വെച്ചാൽ നിന്റെ അച്ഛനും അമ്മയും ഏതോ ജന്മത്തിൽ ചെയ്ത പുണ്യം കൊണ്ടായിരിക്കും…. അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആദിയുടെ അമ്മ മുറിയിലേക്ക് വന്നു…. മോനേ വൈകുന്നേരം അമ്പലത്തിൽ പോണം…. അവിടുന്ന് അടുത്ത നിവിയുടെ വീട്… നാട്ടുനടപ്പ് പ്രകാരം രണ്ട് ദിവസം അവിടെ തങ്ങണം…. അമ്പലത്തിൽ പോകുമ്പോൾ നിങ്ങൾക്ക് രണ്ട് ദിവസം ഇടാനുള്ള ഡ്രസ്സും കൂടി പാക്ക് ചെയ്തോ….

അമ്മേ 2 ദിവസമോ… അവിടെ കേറിയിട്ട് ഇങ്ങ് പോന്ന പോരെ…. നീ കൂടുതൽ ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ടാൽ മതി…. ആദി മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു…. സിദ്ധു അടക്കിപ്പിടിച്ച് ചിരിക്കുകയായിരുന്നു… ഇവിടെ വെച്ച് തന്നെ ഈ അവസ്ഥയാണെങ്കിൽ അവളുടെ വീട്ടിൽ എന്തായിരിക്കും…. ഓർത്തിട്ട് ആദിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലയിരുന്നു…. വൈകുന്നേരം അവർ അമ്പലത്തിൽ പോകാൻ ഇറങ്ങി…. നിവിയുടെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിലാണ് അവർ പോയത്… നിവി കണ്ണടച്ചു നിന്ന് നന്നായി പ്രാർത്ഥിച്ചു…. അവിടെ നിന്നും നിവിക്ക് ആദിക്കുള്ള അടുത്ത പണിയുടെ ഐഡിയ കിട്ടി…. അമ്പലത്തിൽ നിന്ന് ഇറങ്ങി നേരെ നിവിയുടെ വീട്ടിലേക്ക് പോയി….

അവിടെ ആദിക്ക് ഉഗ്രൻ സ്വീകരണമായിരുന്നു… നിവിക്ക് അല്പസ്വല്പം കുശുമ്പ് ഒക്കെ തോന്നി…. പിന്നെ അത് കാര്യമാക്കിയില്ല…. അറുക്കാൻ പോകുന്ന ബലിമൃഗത്തിന് വെള്ളം കൊടുക്കുന്നത് പുണ്യമാണ്…. നാളെ ആദിക്ക് കൊടുക്കാനുള്ള പണി ആലോചിച്ച് അവൾ മനസ്സിൽ പൊട്ടിച്ചിരിച്ചു….. നിവിയും ആദിയും ആഹാരമൊക്കെ കഴിച്ച് നിവിയുടെ മുറിയിലേക്ക് പോയി…. നിവി മുറിയിൽ കയറിയതും ആദി വാതിലടച്ചു കുറ്റിയിട്ടു…. ആദിയുടെ ഭാവം കണ്ട് നിവിക്ക് കുറച്ച് പേടിയൊക്കെ തോന്നി തുടങ്ങി… എന്താ ഭാര്യയെ ഇങ്ങനെ നോക്കുന്നെ… അതു പറഞ്ഞു ആദി നിവിയുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി….

നിവി പിന്നിലേക്ക് നടന്നു… സിനിമയിലും സീരിയലുകളിലും കാണുന്ന അതേ സെയിം രംഗം.. ശോ ഇയാൾ ഇതെന്തു ഭാവിച്ചാ… നിവിയുടെ നെറ്റിതടത്തിൽ വിയർപ്പു പൊടിഞ്ഞു തുടങ്ങി… എന്താണ് എന്റെ വീരശൂര പരാക്രമിയായ ഭാര്യ വിയർക്കുന്നുണ്ടല്ലോ… അ…ത് ഫാനിന് സ്പീഡ് കുറവാണ് എന്നു തോന്നുന്നു വല്ലാത്ത ചൂട്.. നിവി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു… ആണോ….? എങ്കിൽ ഫാനിന്റെ സ്പീഡ് കുട്ടാം…. ഇനി ഞാൻ എന്റെ ഭാര്യക്ക് തരാൻ പോകുന്നത് കുറച്ച് ഹോട്ടണ്…. നിവി ആദിയെ പകച്ചു നോക്കി…. അവൻ നിവിയോട് ചേർന്നുനിന്നു… അവന്റെ നിശ്വാസം മുഖത്ത് തട്ടിയപ്പോൾ നിവി പെട്ടെന്ന് തന്നെ കണ്ണുകളടച്ചു….. കുറച്ചു നേരം ആയിട്ടും അനക്കമൊന്നുമില്ലതത്തു കൊണ്ട് നിവി പതിയെ കണ്ണുകൾ തുറന്നു….

ആ സമയത്ത് തന്നെ ആദി നിവിയുടെ ചുണ്ടുകൾ സ്വന്തമാക്കി… നിവി അവനെ അടിക്കാനും പിച്ഛനും മാന്താനം ഒക്കെ തുടങ്ങി… അവൾക്ക് ശ്വാസം കിട്ടാതായപ്പോൾ എതിർപ്പുകൾ കുറഞ്ഞു… ഇരുമ്പിന്റെ ചവർപ്പ് അറിഞ്ഞപ്പോൾ ആദി നിവിയെ സ്വതന്ത്രമാക്കി… നിറകണ്ണുകളോടെ നിവി ആദിയെ നോക്കി…. അവളുടെ കണ്ണുകളിൽ കോപം കാത്തുന്നുണ്ടായിരുന്നു.. ഒട്ടും അമാന്തിക്കാതെ നിവിയുടെ കൈയുടെ ചൂട് ആദി അറിഞ്ഞു…. ഞാൻ കണ്ട സീരിയൽ സിനിമ നടി ഒന്നുമല്ല താൻ എന്നെ കേറി ഉമ്മ വെക്കുമ്പോൾ മിണ്ടാതെ കയ്യുംകെട്ടി നിന്ന് ആസ്വദിക്കാൻ… ഇനിമേലിൽ എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തിൽ എങ്ങാനും തൊട്ടാൽ….

ഈ നിവിയുടെ തനിക്കൊണം താൻ അറിയും…. ഭർത്താവ് ഒക്കെ ശരി തന്നെ…. പെണ്ണിന്റെ അനുവാദമില്ലാതെ ശരീരത്തിൽ തൊടാൻ പാടില്ല…. മനസ്സിലായോഡോ…? ആദി കവിളിൽ കൈവെച്ചു കൊണ്ട് നിവിയെ നോക്കി തലയാട്ടി…. പിന്നെ ഇപ്പോൾ കിട്ടിയത് ഓർമ്മവേണം…. ഇനി എന്റെ ശരീരത്തിൽ തൊടാൻ തോന്നുമ്പോൾ ഈ അടി വേണം ആദ്യം ഓർക്കാൻ… അതും പറഞ്ഞ് നിവി കട്ടിലിന് ഒരു സൈഡ് ചേർന്ന് കിടന്നു… മോനേ കൊദി കുട്ടാ… ഈ അടി ഇന്നലെ തരാൻ ഉള്ളതായിരുന്നു… പക്ഷേ നടന്നില്ല… ഇപ്പോൾ ഒരു ആശ്വാസം ഒക്കെ തോന്നുന്നുണ്ട്… എന്നാലും ഇയാള് ഇത്ര പാവമായിരുന്നോ… എന്റെ കയ്യീന്ന് അടിയും മേടിച്ചു മിണ്ടാതെ കവിളത്ത് കയ്യും പിടിച്ചു നിന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയത്…. കൺട്രോൾ നിവി കണ്ട്രോൾ…

ആദ്യം എന്നോട് കൊദി കുട്ടൻ ഇഷ്ടം പറയട്ടെ… അതുകഴിഞ്ഞ് മതി ബാക്കിയെല്ലാം…..എന്നാലും ഉമ്മച്ഛന്റെ ഉമ്മ കൊള്ളാം…. ചുണ്ട് പൊട്ടിച്ച് കാലൻ…. നിവി രാവിലെ ഉറക്കം ഉണർന്നപ്പോൾ ആദി അടുത്ത് ഉണ്ടായിരുന്നില്ല…അവൾ കുളിച്ച് അടുക്കളയിലേക്ക് പോയി…. നിവി ആദ്യം തന്നെ ആദിക്കുള്ള പണി കൊടുക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി…. ആദികുള്ള ചായയുമായി നിവി മുറിയിലേക്ക് പോയി… ആദി ചായയെയും നിവിയെയും മാറി മാറി നോക്കി… പേടിക്കണ്ട ഞാൻ ഇതിൽ ഒന്നും ചേർത്തിട്ടില്ല….ആദി വിശ്വാസം വരാതെ പിന്നെയും നിവിയെ നോക്കി… അവൾ കുറച്ചു കുടിച്ചു കാണിച്ചുകൊടുത്തു…. അവൻ ആശ്വാസത്തോടെ അത് വാങ്ങി കുടിച്ചു…. (എന്നെ ഇത്രയും പേടിയുണ്ടോ പാവം….നിവി ആത്മ )

അമ്പലത്തിൽ പോണം വേഗം റെഡിയാകാൻ അമ്മ പറഞ്ഞു… ഇന്നലെ പോയതല്ലേ…? അവിടെയുള്ള ഇന്ന് പോകുന്നേ വേറെ അമ്പലത്തിലാണ് ഞങ്ങളുടെ കുടുംബത്തിൽ കുറച്ച് ചടങ്ങുകൾ ഒക്കെയുണ്ട്…. വേഗം ഇത് മാറിയിട്ട് വാ… നിവി ആദിക്ക് ഒരു മുണ്ടും ഷർട്ടും എടുത്തുകൊടുത്തു….. നിവിയും ആദിയും നിവിയുടെ അച്ഛനും അമ്മയും നിർമ്മലവും പാറുവും എല്ലാവരുംകൂടി അമ്പലത്തിലേക്ക് തിരിച്ചു…. പത്തു നൂറു പടികളുള്ള ഒരു അമ്പലത്തിന്റെ മുന്നിൽ വണ്ടി നിർത്തി….പാറുവിന് ഈ അവസ്ഥയിൽ സ്റ്റെപ്പ് കേറാൻ പറ്റില്ലായിരുന്നു.. അതുകൊണ്ട് പാറുവും ഏട്ടനും താഴെ നിന്നു തൊഴുതു…. നിവി ആദിക്കു മാത്രം കേൾക്കാൻ പാകത്തിന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

ഈ അമ്പലത്തിന്ന് ഒരു പ്രത്യേകതയുണ്ട്.. ഇവിടെ നവ വധുവരന്മാർ വന്നാൽ.. ഭർത്താവ് ഭാര്യയെ തന്റെ കൈകളിൽ കോരിയെടുത്തു ഈ പടികൾ കയറണം…. അത് കേട്ടതും ആദിയുടെ രണ്ട് കണ്ണും പുറത്തേക്ക് തള്ളി… വേഗം എന്നെ എടുക്ക്… അച്ഛനും അമ്മയും ഏട്ടനും ഒക്കെ നോക്കുന്നുണ്ട്…. എന്നെക്കൊണ്ടൊന്നും വയ്യ ഇത്ര പടികൾ നിന്നെക്കൊണ്ട് കേറാൻ…. അതിൽ കുറഞ്ഞ പുണ്യ ഒക്കെ മതി, എനിക്ക്… അല്ലേലും അറിയാമായിരുന്നു… തനിക്ക് അതിനുള്ള കപ്പാസിറ്റി ഒന്നുമില്ല… ഏട്ടന്റെ കല്യാണം കഴിഞ്ഞ് ഇവിടെ വന്നപ്പോൾ എന്റെ ഏട്ടൻ പാറുവിനെ എത്ര സിമ്പിളായിട്ടാണ് എടുത്തു കയറിയത്…. താൻ ഈ മസിലൊക്കെ മരുന്ന് കുത്തിവെച്ച് ഉണ്ടാക്കിയതല്ല….

എന്റെ ഏട്ടന്റെ കണ്ടോ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മസ്സിലാണ്….. ഇങ്ങനെ ഒരു പോഴൻ കെട്ടാനായിരുന്നു എന്റെ വിധി അല്ലാതെന്തു പറയാനാ….. അത് കേട്ടതും ആദി നിവിയെ എടുത്തുയർത്തി പടവുകൾ കയറാൻ തുടങ്ങി…. ഞാനും കഷ്ടപ്പെട്ടുണ്ടാക്കിയതാഡി ഈ മസിലൊക്കെ… പിന്നെ നീയെന്താ എന്നെ വിളിച്ചേ പോഴനെന്നോ അതു നിന്റെ അച്ഛൻ…ഹ്മ്മ്… എന്റെ അച്ഛന് പറയുന്നോഡോ …? മിണ്ടാതിരുന്നോ നീ ഇല്ലെങ്കിൽ ഞാൻ നിന്നെ തൂക്കി തറയിൽ എറിയും…. കാണണോ നിനക്ക്… വേ….ണ്ട.. എങ്കിൽ മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരുന്നോ…. ( നിവി മിണ്ടാതിരിക്കുന്നതാണ് ബുദ്ധി… ബുദ്ധിയില്ലാത്ത ചെറുക്കനാണ് പറഞ്ഞതുപോലെ ചെയ്താലോ….നിവി ആത്മ ) മുകളിൽ എത്തി…ആദി നന്നായി അണക്കുന്നുണ്ടായിരുന്നു….

നിവി അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്ന് അമ്മയെ പതിപ്പിക്കാൻ നോക്കി… അമ്മേ.. അവിടുത്തെ അമ്മ വേറെ കുറച്ച് വഴിപാടും കൂടി പറഞ്ഞിട്ടുണ്ട്… അമ്മ ആദി ഏട്ടനോട് ഒന്നു പറയ്…. അടുത്ത വഴിപാട് ശയനപ്രദക്ഷിണം ആണ്… നിവിടെ അമ്മ ആദിയെ നോക്കിയാണ് പറഞ്ഞത്….. ആദി വലിയ മൈൻഡ് കൊടുക്കാതെ നീങ്ങി നിന്നു….. മോനെ ഈ വഴിപാട് ദാമ്പത്യബന്ധത്തിൽ വിഘ്നങ്ങളോന്നും ഉണ്ടാകാതിരിക്കാനുള്ളതാണ്…… ആദി നിവിയെ ദയനീയമായി ഒന്ന് നോക്കി…. എന്താ മോനെ ചെയ്യില്ലേ…. നിവിയുടെ അമ്മ ആദിയോടായി വീണ്ടും ചോദിച്ചു…. ആദി തലയാട്ടി സമ്മതം മൂളി…. ആദിയുടെ ഭാവങ്ങൾ കണ്ടു നിവിയിൽ ചിരി പൊട്ടി…. ശയനപ്രദക്ഷിണം കൂടി കഴിഞ്ഞപ്പോൾ ആദി ഒരു പരുവമായി.. തുടരും…..

മിഴിയോരം : ഭാഗം 20

Share this story