സിദ്ധാഭിഷേകം : ഭാഗം 11

സിദ്ധാഭിഷേകം : ഭാഗം 11

എഴുത്തുകാരി: രമ്യ രമ്മു

അതേ സമയം ലിഫ്റ്റിൽ.. “സർ എന്താ ഈ കാണിക്കുന്നേ…”അവൾ ദേഷ്യപ്പെട്ടു.. “ഹാ..അടങ്ങി നിക്കെടോ..ഒരു കാര്യം ക്ലീയർ ആക്കാനാ..” “എന്ത് കാര്യം..” “പറയാം…”അവൻ അവളെ നോക്കി കണ്ണിറുക്കി.. അവൾക്ക് നല്ലവണ്ണം ദേഷ്യം വന്നു.. അപ്പോഴേക്കും ടോപ്പ് ഫ്ലോർ എത്തി..അവൻ ബേസ്‌മെന്റ് ബട്ടൺ ഞെക്കി… എന്നിട്ട് അവളുടെ അടുത്തേക്ക് ചെന്നു… അവൾ ഒന്ന് പിന്നോട്ട് ആഞ്ഞു….കണ്ണുകൾ കൊരുത്തു…. അവൻ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു… “അതേ നേരത്തെ അവൻ പറഞ്ഞില്ലേ…രാജീവിനെ പോലെ കാണാൻ… അവൾ ഒന്ന് സംശയിച്ചു അവനെ നോക്കി.. “അത് വേണ്ടാ ട്ടോ..” “അവനെ അങ്ങനെ കണ്ടോ… പക്ഷെ എന്നെ കാണണ്ട…””അതെന്താ…” അവൻ ഒന്ന് കണ്ണടച്ച് കാണിച്ചു… അവൾക്ക് ഇരുവശത്തും കൈചേർത്തു..

എന്നിട്ടവളുടെ ചെവിയിലായി പറഞ്ഞു ” ബിക്കോസ്…ഐ.. ലൗ ..യൂ…അമ്മു…❤❤❤” അവൾ ഒന്ന് ഞെട്ടി അവനെ നോക്കി…അവൻ കുസൃതിയോടെ ഒന്ന് ചിരിച്ചു .. അപ്പോഴേക്കും ഡോർ തുറന്നു..പുറത്ത് നിന്ന് മിത്തുവും ശരത്തും അവരുടെ നിൽപ്പ് കണ്ട് അമ്പരന്നു… അവൾ അവനെ തള്ളി മാറ്റി പുറത്തേക്ക് ഓടി..മിത്തൂന്റെ കയിൽ പിടിച്ച് വലിച്ചു നടന്നു.. “ഏയ് അമ്മാളൂ…” ശരത്ത് വിളിച്ചു.. “നോ…സാഗര…”😠 “എന്താടോ ..എന്ത് പറ്റി…” “അത് കൂട്ടുകാരനോട് ചോദിക്ക്…ഹും…”അവൾ മുന്നോട്ട് നടന്നു… “ഹാ..നിൽക്ക്… , ഞാനൊന്ന് പറയട്ടെ…എന്തിനും പരിഹാരം ഉണ്ടാക്കാം…” “ടി..മോളെ നിൽക്ക്…എന്താടി നിനക്ക്…”മിത്തൂ വിഷമിച്ചു…

അവൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു… അമ്മാളൂ അവളെ കെട്ടിപിടിച്ചു നിന്നു…കുറച്ച് ദേഷ്യം അടങ്ങിയപ്പോൾ അവൾ പോകാൻ ഒരുങ്ങി.. “വാ..നമ്മൾ ഇവരെ കണ്ടിട്ടേയില്ല കേട്ടല്ലോ” അപ്പോഴേക്കും അഭിയും ശരത്തും അവിടെ എത്തി.. “അമ്മാളൂ….”ശരത്ത് വീണ്ടും വിളിച്ചു… “പ്ലീസ് ..സർ..സർ നെ പോലുള്ളവർക്ക് തട്ടികളിക്കാൻ ഒരുപാട് പെണ്കുട്ടികൾ ഉണ്ടാവും..എന്നെ ആ കൂട്ടത്തിൽ പെടുത്തരുത്…” അവൾ മുന്നോട്ട് നടന്നു.. പെട്ടെന്ന് അഭി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു…അവൾ ഒന്ന് നിന്നു…രൂക്ഷമായി അവനെ നോക്കി കൈ വിടുവിക്കാൻ നോക്കി..അവന്റെ പിടി മുറുകി…

“നിന്നെ ഇന്നലെ കണ്ടപ്പോൾ മുതൽ എന്റെ നെഞ്ചിൽ കേറിയതാണ് നീ….എന്റെ ആണെന്ന് തോന്നി… ഞാൻ നിന്നോട് എന്റെ ഇഷ്ട്ടം പറഞ്ഞതിനാണോ നീ ഇങ്ങനെ കിടന്ന് തുള്ളുന്നെ…” “ഇഷ്ട്ടം പറയുകയോ… ഇങ്ങനെയാണോ ഇഷ്ട്ടം പറയുക… നിങ്ങൾ ഇങ്ങനെ കുറെ പേരോട് പറഞ്ഞിട്ടുണ്ടാകും..ആ കൂട്ടത്തിൽ എന്നെപ്പെടുത്തണ്ട…എന്നെ നിങ്ങൾക്ക് അറിയില്ല….” “ടി…..നിനക്ക് എന്തറിയാം എന്നെ കുറിച്ച്… നിന്നെ കുറിച്ച് എല്ലാം അറിയാം എന്ന് പറയുന്നില്ല…എങ്കിലും കുറെ ഒക്കെ അറിയാം…അത് പോരെ…..” “ഹും… രാജീവേട്ടൻ പറഞ്ഞു തന്നത് ആവും അല്ലേ…അതല്ലാതെ എന്തേലും അറിയോ… എങ്കിൽ കേട്ടോ എനിക്ക് നിങ്ങളെ ഇഷ്ടമല്ല…ഒരിക്കലും ഇഷ്ടപ്പെടുകയും ഇല്ല….

എന്റെ കൈ വിട്..എനിക്ക് പോണം…” “ശരി…..നിന്നെ കൊണ്ട് ഞാൻ ഇത് തിരുത്തി പറയിച്ചോളാം…..പോരെ… പക്ഷേ നീ ഇവിടുന്ന് പോകുന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ കൂടെയാ… രാജീവിനെ ഇതൊക്കെ അറിയിക്കണോ… .. വേണ്ടെങ്കിൽ വന്ന് വണ്ടിയിൽ കേറ്…” അവൾ ഒന്ന് സംശയിച്ചു…രാജീവേട്ടൻ അറിഞ്ഞാൽ ദീപൂവേട്ടനും അച്ഛനും ഒക്കെ അറിയും..അവർ വിഷമിക്കും…ഇവരോട് വഴക്കിന് വന്നാലോ… രാജീവേട്ടന്റെ പണി കളയാനും ഇവർ മടിക്കില്ല…. ഞാൻ കാരണം.. തല്ക്കാലം ആരും അറിയേണ്ട… “ടി..മോളെ..വാ…നമ്മൾക്ക് ഓട്ടോയ്ക്ക് പോകാം വാ…”മിത്തൂ വിളിച്ചു… അവൾ ഒന്നും മിണ്ടിയില്ല.. മിത്തൂന്റെ കയ്യും പിടിച്ചു തിരിച്ചു നടന്ന് വണ്ടിയിൽ കേറി.. അവളുടെ മുഖം അപ്പോഴും ദേഷ്യം കൊണ്ട് നിറഞ്ഞിരുന്നു…

“എന്ത് പണിയാടാ പന്നി നീ കാണിച്ചത്…” “പറ്റി പോയി..മോനെ..നേരത്തെ അവളെ ഒന്ന് അടുത്തു കിട്ടാൻ വല്ലാത്ത ഒരു ഇതായിരുന്നു….കടിച്ചു പിടിച്ചു നിന്നതാ…ലിഫ്റ്റിൽ കേറി അടുത്ത് നിന്നപ്പോൾ ….പിന്നെ ഒന്നും ആലോചിച്ചില്ല….” “😳😳😳കള്ളാ..കിസ്സടിച്ചാ…” “ഒലക്ക…എങ്കിൽ എന്റെ തല ഈ മണ്ണിൽ കിടന്ന് ഉരുണ്ടേനേ… ഒരു ഐ ലൗ യൂ മാത്രേ പറഞ്ഞുള്ളൂ….അതിനാ …😥😥🤣🤣..നല്ല ചങ്കൂറ്റം ഉള്ള പെണ്ണിനെ വേണ്ടേ…ഇത്ര മതിയോ..ഇനിയും വേണോ…😂😂” “ശവത്തിൽ കുത്താതെടാ പന്നി…വേഗം നടന്നോ ഇല്ലേൽ എന്റെ വണ്ടി പൊളിക്കാൻ ചാൻസ് ഉണ്ട്..ഫൂലൻദേവി…..🤦🤦🤣🤣

ശരത്ത് വണ്ടി എടുത്തു…അഭി സെന്റർ ഗ്ലാസ് അമ്മാളൂന് നേരെ തിരിച്ചു വച്ചു…അത് കണ്ടവൾ ദേഷ്യം കൊണ്ട് മുഖം തിരിച്ചു… “മിത്ര റൂട്ട് ഒന്ന് പറഞ്ഞു തരണേ…”ശരത്ത് പറഞ്ഞു.. മിത്തു പറഞ്ഞ വഴിയിലൂടെ അവർ റോഷന്റെ വീട്ടിൽ എത്തി.. വണ്ടിയിൽ നിന്ന് ഇറങ്ങി അമ്മാളൂ വേഗം ഗേറ്റിനടുത്ത് ചെന്ന് നിന്നു…മിത്തൂ ഇറങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ… “ഇനി മേലിൽ കണ്ടുമുട്ടാതിരിക്കട്ടെ…ബൈ..”അതും പറഞ്ഞവൾ ഗേറ്റ് കടന്ന് അകത്തേക്ക് കേറി.. “അമ്മാളൂ…”ശരത്ത് പിന്നാലെ ചെന്നു അവൾ എന്താ എന്നർത്ഥത്തിൽ അവനെ നോക്കി… “ടോ.. അവൻ ചെയ്തത് തെറ്റാണ്… പക്ഷെ അവന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണാണ് നീ… ഇന്നലെ ഒരു ദിവസം കൊണ്ട് അവനുണ്ടായ മാറ്റം നേരിട്ട് കണ്ടവൻ ആണ് ഞാൻ…..അതു കൊണ്ട് പറയുകയാണ്….അവനെ തെറ്റിദ്ധരിക്കരുത്…പ്ലീസ്…” “സർ..ഇന്നലെ ഒരു ഷെയ്ക്ക് ഹാൻഡിലൂടെ ഒരു ബന്ധം സ്ഥാപിച്ചത് കൊണ്ട് മാത്രം പറയുകയാ…എന്നെ വെറുതെ വിട്ടേക്ക്…പ്ലീസ്..എന്റെ പിന്നാലെ വരരുത്…” “ഉം…ബൈ..”

അവർ തിരിച്ചു പോയി… “ഇത് ഒരു നടക്ക് പോകില്ല മോനെ…” “എങ്കിൽ നേരായ വഴിയിൽ പോകാം..എന്നാലോ..” “യു മീൻ പാരന്റ്‌സ്…? അപ്പോൾ അവൾ നിന്നെ കെട്ടാൻ സമ്മതിച്ചില്ലെങ്കിലോ….” “അറിയില്ല…പക്ഷേ അവളെ എനിക്ക് വേണം…എന്റെ ജീവിതകാലം മുഴുവൻ….”അതും പറഞ്ഞവൻ അവളുടെ ഫോട്ടോസ് നോക്കി ചാരി ഇരുന്നു.. ××××× ×××××× “ടി..അമ്മാളൂ..ഒന്ന് നിന്നേ…”മിത്തൂ അവളെ പിടിച്ച് മൊത്തത്തിൽ നോക്കി.. “അയാൾ എന്നെ ഒന്നും ചെയ്തില്ല..” “പിന്നെ എന്തിനാ നീ…” അവൾ നടന്നത് പറഞ്ഞു.. “സർ നെ കുറിച്ച് ഏട്ടൻ പറഞ്ഞറിയുന്നതല്ലേ….ആ സ്വഭാവം വച്ച് വിശ്വസിക്കാൻ വയ്യ….ചിലപ്പോ നിന്നെ അത്ര ഇഷ്ട്ടമായിരിക്കും…” “മണ്ണാങ്കട്ട…നീ ഒന്ന് മിണ്ടാതിരുന്നേ…നിനക്ക് അറിയില്ല അതിനകത്ത് അയാളുടെ കൂടെ അത്ര നിമിഷങ്ങൾ ഞാൻ കഴിച്ചു കൂട്ടിയത്…

ആ ശ്വാസംമുട്ടൽ… വീണ്ടും പഴയ പോലെ…” “ടി… മാളൂട്ടി…സോറി ടി…” “നോ….പ്ലീസ്….മിത്തൂ..അങ്ങനെ വിളിക്കല്ലേ…അവൾ ചെവി പൊത്തി പിടിച്ച് നിന്നു…” “ഓക്കേ ഓക്കേ… വാ..നിനക്ക് ഒന്നുല്ല…വന്നേ.. അവർ കാത്തു നിൽക്കുന്നുണ്ടാകും.” കുറച്ചു പാട്ടുകൾ പ്രാക്ടിസ് ചെയ്തു നോക്കി…മനസ്സിന് കുറച്ച് ആശ്വാസം തോന്നി… %%%%%%%%%%%% അന്ന് ജോലിക്ക് പോയില്ല അവർ….ഹോസ്റ്റലിൽ പോയി ഫ്രഷ് ആയി വന്ന് കിടന്നു… മിത്തൂ അവളെ വാത്സല്യത്തോടെ നോക്കി…തലയിൽ പതുക്കെ തലോടി…അമ്മാളൂ ഉറക്കത്തിലേക്ക് വീണു.. മിത്തൂ പഴയ കാര്യങ്ങൾ ഓർത്തു…അവളെ വീണ്ടും തനിക്ക് നഷ്ടപ്പെടുമോ… അന്ന് സിദ്ധുവേട്ടൻ അവളെ ഉപദ്രവിച്ചപ്പോൾ കാവിൽ നിന്ന് അവൾ ഓടി തന്റെ അടുത്തേക്കാണ് വന്നത്…

അവളുടെ അന്നത്തെ രൂപം കണ്ട് ഒന്ന് പേടിച്ചു… “എന്താടി ..എന്താ മോളെ…” അവൾ തന്നെ കെട്ടിപിടിച്ചു ഉറക്കെ കരഞ്ഞു… കുറച്ചൊന്ന് അടങ്ങിയപ്പോൾ അവൾ നടന്നത് പറഞ്ഞു..ഇടതടവില്ലാതെ കരഞ്ഞു കൊണ്ടിരിക്കുന്ന അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് ഒരു രൂപവും ഉണ്ടായില്ല… “ടി.. രഞ്ജുവമ്മയോട് പറയാം…” “വേണ്ടാ..വേണ്ടാ..” “എങ്കിൽ നീ വാ..വീട്ടിൽ പോകാം..നിന്നെ കാണാതെ വിഷമിക്കും..വീണത് ആണെന്ന് പറയാം…കേട്ടല്ലോ…” പിറ്റേന്ന് അവൾക്ക് പനി ആണെന്ന് അറിഞ്ഞു..അവൾ ഒറ്റ ദിവസം കൊണ്ട് വല്ലാതെ ആയി പോയിരുന്നു…. പനി മാറിയിട്ടും അവൾ ആ മുറിയിൽ തന്നെ ഇരുന്നു…

“നീ ഇങ്ങനെ ഇതിനകത്ത് ഇരിക്കാതെ വന്നേ..പുറത്തൊക്കെ ഇറങ്ങാം..” “വേണ്ട…ഞാനില്ല..” “എന്താ നിന്റെ ഉദ്ദേശം.. ഇങ്ങനെ ഇതിനകത്ത് കഴിയാനോ..” “അയാൾ വന്നിരുന്നു…” “എന്നിട്ട്…😠” “ഞാൻ മിണ്ടിയില്ല…അകത്തേക്ക് കേറി വാതിലടച്ചു…” “ഉം…ക്ലബ്ബിൽ തന്നെയാണ് ഇപ്പൊ ഏത് നേരവും….എന്തേലും ആവട്ടെ.. നീ ഇതിനകത്ത് അടയിരിക്കാതെ.. വന്നേ…വാ.. “വേണ്ട..പുറത്ത് ശരിയാവില്ല…എനിക്ക് ആ വിറയൽ മാറുന്നില്ലെടി..ശ്വാസം കിട്ടാതെ ഞാൻ മരിച്ചു എന്ന് തന്നെയാണ് കരുതിയത്… എന്നാലും എന്റെ ദീപുവേട്ടനെക്കാളും നന്ദുട്ടനെക്കാളും ഞാൻ സ്നേഹിച്ചതല്ലേ….എനിക്ക് വെറുക്കാനും കഴിയുന്നില്ലെടി…ചിലപ്പോൾ പാവം തോന്നുന്നു.. ആ കരഞ്ഞു വീർത്ത കണ്ണുകൾ കാണുമ്പോൾ ആ കുറ്റബോധം നിറഞ്ഞ മുഖം കാണുമ്പോൾ…

ഒരു മനസ്സ്‌കൊണ്ട് വെറുക്കുമ്പോൾ മറ്റൊരു മനസ്സ് അയാളോട് ക്ഷമിക്കാൻ പറയുന്നു.. എനിക്ക് എന്തൊക്കെയോ ആവുന്നെടി മിത്തൂ…കൈവിട്ട് പോകുമോ എന്റെ മനസ്സ്.. ഞാൻ വല്ല ഡിപ്രഷനിലേക്കും പോകുമോ..എന്ന് പേടിയാവുന്നു… ആ ദിവസം എന്റെ ജീവിതത്തിൽ ഇല്ലാതിരുന്നെങ്കിൽ…. അതിന്റെ പിറ്റേന്നാൾ അമ്മാളൂന്റെ വീട്ടിൽ നിന്ന് ബഹളം കേട്ടാണ് ഓടി പോകുന്നത്…സിദ്ധുവേട്ടന്റെ കഴുത്തിന് പിടിച്ചു പുറത്താക്കുന്ന ദേവൻ സർ നെ ആണ് കണ്ടത്..കാര്യങ്ങൾ ഏകദേശം ഊഹിച്ചു.. അടുക്കള വാതിൽ വഴി അവിടേക്ക് കയറിയപ്പോൾ കണ്ടത് രഞ്ജുവമ്മയെ കെട്ടിപിടിച്ചു നിന്നിടത്ത് നിന്ന് അവൾ വാടി കുഴഞ്ഞ് വീഴുന്നതാണ്….

ദേവൻ സർ വേഗം വണ്ടി വിളിച്ചു ഹോസ്പിറ്റലിൽ എത്തിച്ചു… അവൾ പേടിച്ചത് തന്നെ സംഭവിച്ചു…അവൾ ആരോടും മിണ്ടാതെ ആയി..മുറിയിൽ കതകടച്ചിരുന്നു…ദേവൻസാറും രഞ്ജുവമ്മയും താനും മാത്രം അറിഞ്ഞു അവളുടെ അവസ്ഥ…ഏട്ടനോട് പോലും പറഞ്ഞില്ല…. ക്ലാസ്സുകൾ മുടങ്ങി…രഞ്ജുവമ്മ പഠിപ്പിക്കുന്ന സ്കൂൾ ആയത് കാരണം പ്രിൻസിപ്പലിനോട് കാര്യം പറഞ്ഞു… സ്‌കൂളിൽ പഠിപ്പിച്ചത് അവളെ വന്ന് കേൾപ്പിച്ചു… താൻ അവൾക്ക് കൂട്ടായിരുന്നു..ക്രമേണ അവൾ പഴയതിലേക്ക് തിരിച്ചു വന്നു…ദേവൻസർ വീട് വിറ്റ് താമസം മാറി…അവളെ പൊതിഞ്ഞു പിടിച്ച് ഒളിക്കുകയായിരുന്നു അവർ..ആ സ്ഥലത്ത് നിന്ന് മാറിയപ്പോൾ അവൾ കുറച്ചു കൂടി ആക്റ്റീവ് ആയി..vആ നാട്ടിൽ നിന്നും ഒരു മാറ്റം അവൾക്ക് വേണം എന്ന് തോന്നിയത് കൊണ്ടാണ് ഇവിടെ ഡിഗ്രി ചെയ്യാൻ തീരുമാനിച്ചത്….

തന്നെ പിരിയാൻ കഴിയാതെ ഏട്ടന്റെ കാല് പിടിച്ച് കരഞ്ഞാണ് തന്നെ കൂടെ കൂട്ടിയത്..പഠിപ്പ് മുടങ്ങും എന്ന അവസ്ഥയിലും ഏട്ടന്റെ ദുരഭിമാനം സമ്മതിച്ചില്ല മറ്റൊരാളെ ആശ്രയിക്കാൻ…പക്ഷേ അവളുടെ സങ്കടം കാണാൻ വയ്യാതെ സമ്മതിച്ചതാണ്..പിന്നെ പാട്ടും പഠിപ്പും നൃത്തവും ഒക്കെയായി അവളെ തിരിച്ചു പിടിച്ചു…ഈ ക്യാംപസ് അവളെ അതിന് സഹായിച്ചു… എങ്കിലും സിദ്ധുവേട്ടന്റെ നശിക്കുന്ന ജീവിതം അവളെ വേദനിപ്പിച്ചു കൊണ്ടേ ഇരുന്നു… താൻ കാരണം ആരുമില്ലാത്തവൻ ആയി പോയി എന്ന ഒരു കുറ്റബോധം അവളെ ബാധിച്ചു…

ഒരിക്കൽ അത് അവൾ തന്നോട് പറഞ്ഞു.. “ടി മിത്തൂ ഞാൻ വീണ്ടും പഴയ പോലെ ആകുമോ എന്ന് പേടിക്കുന്നു..” “ദേ ..ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ…” “സത്യം ടി…ആ നിറഞ്ഞ കണ്ണുകൾ….അതെന്റെ ഉറക്കം കെടുത്തുന്നു…അനാഥൻ ആക്കിയില്ലേ ഞാൻ…” “നീയോ..അത് അയാളുടെ കയ്യിലിരുപ്പ് കൊണ്ട് കിട്ടിയതാണ്…ഇപ്പൊ ആണെൽ വളരെ നല്ല സ്വഭാവവും…” “ഉം…നമ്മൾക്ക് ഒന്ന് ഡോക്ടറിനെ കണ്ടാലോ….” അതാണ് നല്ലതെന്ന് എനിക്കും തോന്നി..ദേവൻസർ നെ അറിയിച്ചില്ല..ഞങ്ങൾ രണ്ടുപേരും പഴയ ഡോക്യൂമെന്റ്സുമായി ഡോക്ടറിനെ കണ്ട് കാര്യം പറഞ്ഞു.. “അപ്പോൾ സാഗരയ്ക്ക് എന്താണ് പരിഹാരം ആയി തോന്നുന്നത്…” ഡോക്ടർ ചോദിച്ചു.. “ഞാൻ സിദ്ധുവേട്ടനെ വിവാഹം കഴിക്കട്ടെ ഡോക്ടർ…

എന്നിലൂടെ സിദ്ധുവേട്ടന് എല്ലാരേയും തിരിച്ചു കിട്ടില്ലേ..” “സിദ്ധുവിനെ പൂർണമായും സ്നേഹിക്കാൻ തനിക്ക് പറ്റുമോ…” “അപ്പോൾ ഞാൻ ഇപ്പോ സ്നേഹിക്കുന്നില്ലേ..” “ഉണ്ട്..പക്ഷേ അത് ഏത് തരത്തിൽ ആണെന്ന് എനിക്കും അറിയില്ല..” “അന്നത്തെ ശേഷം ഞാൻ ഏട്ടന്മാരുടെ കൂട്ടത്തിൽ കണ്ടിട്ടില്ല… അപ്പോൾ…” “സഹതാപമോ കുറ്റബോധമോ ആവാം..” “അങ്ങനെ ആണോ…അപ്പോ ആ കണ്ണുകൾ ഓർക്കുമ്പോൾ എനിക്ക് തോന്നുന്നത് എന്താണ്..സ്നേഹമല്ലേ…” “ശരി …സ്നേഹമാണെങ്കിൽ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കുമോ…അപ്പോൾ അവരെ വിഷമിപ്പിക്കുമോ… അങ്ങനെ ചെയ്താൽ സിദ്ധുവിന് ആരെയെങ്കിലും തിരികെ കിട്ടുമോ…” “ഞാൻ എന്ത് വേണം ഡോക്ടർ..” “തൽക്കാലം പഠിക്കുക.. പാടുക..നൃത്തം ചെയ്യുക…

ഇതൊക്കെ കൊണ്ട് മനസ്സ് തിരിച്ചു പിടിക്കാൻ എളുപ്പം ആണ്..കേട്ടിട്ടില്ലേ പാട്ട് പാടി രോഗം മാറ്റിയത് ഒക്കെ… യോഗ , മെഡിറ്റേഷൻ അത് പോലെ മറ്റുള്ള ആക്ടിവിറ്റീസ് കൂടുതൽ ചെയ്യുക…” “ഇത് എന്നെ ജീവിതകാലം മുഴുവൻ പിന്തുടരില്ലേ…” “അങ്ങനെ വിചാരിക്കേണ്ട…പേടിച്ചോടാതെ പൊരുതൂ…” “ശരി ..എനിക്ക് മറ്റൊരാളെ വിവാഹം കഴിച്ചു സ്നേഹിക്കാൻ പറ്റുമോ..സിദ്ധുവേട്ടന്റെ മുഖം എന്നെ വേട്ടയാടില്ലേ…” “അത് കുട്ടി വിവാഹം കഴിക്കുന്ന ആൾ തരുന്ന കെയറും സ്നേഹവും അനുസരിച്ചിരിക്കും….തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾക്ക് സിദ്ധുവിന്റെ ഓർമ പോലും മായ്ച്ചു കളയാൻ സാധിക്കും… “അപ്പോൾ അങ്ങനെ ഒരാളെ കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലാതെ എങ്ങനെ …

സിദ്ധുവേട്ടന് എന്നോട് സ്നേഹമാണ്…സിദ്ധുവേട്ടൻ സ്വഭാവം മാറ്റി നല്ല ജോലിയൊക്കെ ആയാൽ അച്ഛൻ സമ്മതിച്ചാലോ ഞങ്ങളുടെ വിവാഹത്തിന്….എന്റെ ആഗ്രഹം പറഞ്ഞാൽ കൂടെ നിന്നാലോ…” “അങ്ങനെ നിൽക്കുമെങ്കിൽ നല്ലത്…എല്ലാവർക്കും…, പക്ഷെ ഒരു കാര്യം ഓർക്കണം സഹതാപം കൊണ്ടുള്ള സ്നേഹം പച്ചയായ ജീവിതത്തിലേക്ക് കടക്കുമ്പോൾ ഒരിക്കൽ നഷ്ടപ്പെട്ടേക്കാം…അതു കൊണ്ട് സൂക്ഷിച്ച് തീരുമാനം എടുക്കുക… ഇടയ്ക്ക് വരിക…” “ഉം…ഡോക്ടർന്റെ അടുത്ത് ഇടയ്ക്കിടെ വന്നാൽ എനിക്ക് വട്ടാണെന്ന് പറയില്ലേ നാട്ടുകാര്..😁😁” “ടി…കാന്താരി…നിനക്ക് ഒരു ഷോക്ക് തരാം…

അപ്പോ എല്ലാ ഓർമയും പൊയ്ക്കൊള്ളും… തരട്ടെ…” “ആ…എന്നിട്ട് വേണം താളവട്ടത്തിലെ മോഹൻലാലിനെ പോലെ ആക്കാൻ എന്നെ…” “🤣🤣…മോള് ഇങ്ങനെ പാറി പറന്ന് അടിച്ചു പൊളിക്ക് ലൈഫ്..അല്ല പിന്നെ…വരുന്നിടത്ത് വച്ച് കാണാം എന്നേ…” “താങ്ക്സ് ഡോക്ടർ… മനസ്സ് ഒന്ന് ഫ്രീ ആയി..” “യൂ ആൾവെയ്‌സ് വെൽക്കം… ഇതു പോലെ മനസ്സിന് ഉത്തരം തരാൻ പറ്റാത്ത ചോദ്യങ്ങൾ ഉണ്ടാകുമ്പോ വരിക അല്ലെങ്കിൽ വിളിക്കുക..കേട്ടല്ലോ…” “ശരി…ഡോക്ടർ ബൈ…” “ബൈ…😊😊” അത് കഴിഞ്ഞാണ് സിദ്ധുവേട്ടനോട് ഇഷ്ട്ടം പറഞ്ഞു ചെന്നത്..ഡോക്ടർ പറഞ്ഞ പോലെ സഹതാപം എന്ന് പറഞ്ഞു നിഷ്കരുണം തള്ളി കളഞ്ഞു..അയാളെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ആണ് ഇപ്പോഴും ശ്രമിക്കുന്നതും ആട്ടി പായിച്ചാലും പിന്നാലെ നടക്കുന്നതും….തുടരും..

സിദ്ധാഭിഷേകം : ഭാഗം 10

Share this story