ലിവിംഗ് ടുഗെതർ : ഭാഗം 12

ലിവിംഗ് ടുഗെതർ : ഭാഗം 12

എഴുത്തുകാരി: മാർത്ത മറിയം

അവൻ ചെല്ലുമ്പോൾ അവൾ കവറിൽ നിന്നും പാലും പഞ്ചസാരയും ഒരു ടിൻ കോഫി പൌഡർ ഉം എടുത്തു വെയ്ക്കുകയായിരുന്നു. അവൻ സ്ലാബിന്റെ മുകളിൽ ചാടി കയറി ഇരുന്നു. “എന്താ ഉദ്ദേശം…? ” അവൻ ഒരു പുരികം ഉയർത്തി കൊണ്ട് ചോദിച്ചു. “ആദ്യത്തെ ദിവസം അല്ലെ കോഫി യിൽ നിന്നും തുടങ്ങാം എന്ന് കരുതി.. ” കബോര്ഡില് സോസ്പാൻ തപ്പി കൊണ്ട് പറഞ്ഞു. “നീ എന്താ നോക്കുന്നത്.. ” അവൻ കുനിഞ്ഞു നോക്കി “സോസ് പാൻ കോഫീ വെയ്ക്കാൻ… ” “ഞാൻ എടുത്തു തരാം… ” അവൻ ചാടി ഇറങ്ങി ബർത്ത് ൽ നിന്നും ഒരു ബോക്സ്‌ വലിച്ചെടുത്തു. എന്നിട്ട് അത് വലിച്ചു തുറന്നു. അതിൽ ഒരു വീട്ടിലേക് വേണ്ട എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു.

“ഇതൊക്കെ ആരുടേയ..? ” അവൾ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും സാധങ്ങൾ ഉണ്ടാവുമെന്ന്. “അതൊക്കെ ചേട്ടന്റെ ആണ്. പുള്ളി ആണ് ഇവിടെ താമസിച്ചുകൊണ്ടിരുന്നത്. ഫാമിലി ഒക്കെ ആയിട്ട്. പിന്നെ ചേട്ടനും ചേച്ചിക്കും സൗദിയിലേക് ജോലി കിട്ടിയപ്പോൾ ഈ ഫ്ലാറ്റ് റെന്റിനു കൊടുത്തേക്കുകയായിരുന്നു. അപ്പോൾ അപ്പോൾ എടുത്തു വെച്ചതാണ്. പിന്നെ ആണ് ഞാൻ ഇവിടെ പഠിക്കാൻ വരുന്നത്. എനിക്ക് പിന്നെ ഇതിന്റെ ആവശ്യം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ എടുക്കാറില്ല. ” ഷൈൻ അതിൽ നിന്നും സോസ്പാൻ എടുത്തുകൊടുത്തുകൊണ്ട് പറഞ്ഞു. “അപ്പോൾ നീ എങനെ ആണ് ഭക്ഷണം കഴിക്കുന്നത്. ”

അത് വാങ്ങി കഴുകികൊണ്ട് മാർത്ത ചോദിച്ചു. “ഞാൻ ഹോട്ടൽ ഫുഡ്‌ ആണ്. ഇനി നീ ഉണ്ടാകുമല്ലോ അല്ലെ…. ” അവൻ തിരികെ സ്ലാബിൽ കയറി ഇരുന്നു. കണ്ണ് മിഴിച്ചുകൊണ്ട് മാർത്ത അവനെ നോക്കി. “ആഹ്ഹ്മ് നമുക്ക് നോകാം… ” അവൾ പാൽ വെള്ളം ചേർത്ത് അടുപ്പത്തു വെച്ചു. കോഫി പൌഡർ ഇട്ടു കോഫി റെഡി ആക്കി 2 കപ്പിലേക് ഒഴിച്ച് ഒരണം അവനും കൊടുത്തു. ഒരണം അവളും എടുത്തു. അവന്റെ നേരെ ഒരു കസേര വലിച്ചിട്ടു കൊണ്ട് ഇരുന്നു. “ഞാൻ ലിസ്റ്റ് തരാം അതൊക്കെ വാങ്ങണം… ” മാർത്ത പറഞ്ഞു. “നീ എന്തും പറഞ്ഞാണ് ഹോസ്റ്റലിൽ നിന്നും ചാടിയത്..?” കോഫി ഒന്നു മൊത്തികൊണ്ട് ചോദിച്ചു.

“അത് ഞാൻ മമ്മി യെ വിളിച്ചു ഹോസ്റ്റലിലെ ഫുഡ്‌ കൊള്ളില്ലെന്നും ഒരു റൂമിൽ താനെ കുറെ പേർ ഉണ്ടെന്നു അത് കൊണ്ട് പഠിക്കാൻ പറ്റുന്നില്ല എന്നു ഒക്കെ പറഞ്ഞു. അപ്പോൾ മമ്മി മേട്രനെ വിളിച്ചു സംസാരികാം എന്ന് പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞു വേണ്ട ഞാൻ കുറച്ചു ഫ്രണ്ട്‌സ് ഇവിടെ അടുത്ത് ഒരു പിജി യിൽ നില്കുനുണ്ട് അവിടെ ഇപ്പോൾ ഒരു റൂം ഒഴിവുണ്ട് ഞാൻ അങ്ങോട്ടു മാറികൊള്ളാം അവിടെ ആവുമ്പോൾ നല്ല ഭക്ഷണം ആണെന്നൊക്കെ തട്ടി വിട്ടു. മമ്മി ആദ്യം സമ്മതിച്ചില്ല. പിന്നെ കുറെ പറഞ്ഞപ്പോൾ സമ്മതിച്ചു. കൂടെ ഒരു ലോഡ് ഉപദേശവും തന്നു. അപ്പോൾ താനെ റൂം വെക്കേറ്റ് ചെയ്ത് നേരെ ഇങ്ങോട്ടു വെച്ചു പിടിച്ചു.. ”

ഒരു കഥ കേൾക്കും പോലെ തോന്നി അവനു മാർത്ത പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ. “അമ്പടി… നീ കൊള്ളാലോ… ” കോഫീ മഗ് കഴുകികൊണ്ട് ഷൈൻ പറഞ്ഞു. “ഷൈനിന്റെ വിട്ടിൽ അറിഞ്ഞാൽ പ്രശനം ഉണ്ടാവില്ലേ…? ” “അത് അപ്പോളല്ലേ… അപ്പോൾ നോകാം.. നീ പോയി പാത്രം കഴുക്…. ” പല്ല് മുഴുവൻ കാണിച്ചു ചിരിച്ചുകൊണ്ട് മാർത്ത സോസ്പാനും മഗ് ഉം കഴുകാൻ സിങ്ക് ലേക്ക് 0 എടുത്തു വെച്ചു. പെട്ടന്നു ആണ് അവൻ അവളുടെ അരക്കെട്ടിൽ വട്ടം പിടിച്ചത്. പെട്ടന്നുള്ള നീക്കം ആയതിനാൽ മർത്തയുടെ ശ്വാസം വിലങ്ങി. പതിയെ അവളുടെ മുടിയിഴകൾ മാറ്റിക്കൊണ്ട് അവളുടെ പിൻ കഴുത്തിൽ നനുത്ത ഒരു ചുംബനം നൽകി. മർത്തയുടെ കാണുകൾ കുമ്പി അടഞ്ഞു അവളുടെ കൈയിൽ നിന്നും മഗ് സിങ്കിലേക് വന്നു. അവൻ അവളെ തിരിച്ചു തന്റെ അഭിമുഖം നിർത്തി.

അവന്റെ നോട്ടം നേരിടാനാവാതെ അവൾ കാണുകൾ അടച്ചു. അവന്റെ മുഖം അവളുടെ മുഖത്തിന്‌ നേരെ വരുന്നത് പാതി അടഞ്ഞ കാണുകളാൽ അവൾ കാണുന്നുണ്ടായിരുന്നു. പെട്ടന്ന് താനെ അവൻ അവളിൽ ഉള്ള പിടി അയച്ചു. എന്താണെന്നുള്ള രീതിയിൽ അവൾ കാണുകൾ തുറന്നു. “ഞാൻ പല്ല് തേച്ചിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് അവൻ ഓടി ബാത്‌റൂമിൽ കയറി. ” പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ട് അവളിൽ ഒരു നിരാശ പടർന്നു. അവൾ പത്രം കഴുകി നേരെ അവളുടെ ബാഗും എടുത്തു ബെഡ്‌റൂമിലേക് കയറി. ഷൈനിന്റെ കുളി അപ്പോളും കഴിഞ്ഞിരുന്നില്ല. ഷവറിന്റെ ഒച്ചയും അവന്റെ മൂളിപ്പാട്ടും ഇടതടവില്ലാതെ കേള്കുന്നുണ്ടായിരുന്നു.

അവൾ ബെഡ്റൂമിലെ അലമാര തുറന്നപ്പോൾ അവന്റെ ഡ്രെസ്സുകൾ മുഴുവൻ പുറത്തേക് ചാടി. അതിൽ അലക്കാത്തതും അലക്കിതും ഉണ്ടായിരുന്നു. ന്ത്‌ ചെയ്യണം എന്നറിയാതെ അവൾ തടിയ്ക്കും കൈ കൊടുത്ത് ആ ഡ്രെസ്സിന്റെ നടുക്ക് ഇരുന്നു. അപ്പോളേക്കും കുളി കഴിഞ്ഞു ഷൈൻ വന്നിരുന്നു. “എടി നീ എന്ത് പണിയ കാണിച്ചേ… ഞാൻ ഇന്നലെ ഒതുക്കി വെച്ചതാ… ” അവൻ തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു. “ഇതാണനോടൊ ഒതുക്കി വെയ്ക്കുന്നത്.? ” അവൾ മൂക്കത്തു വിരൽ വെച്ചു. “കൂടുതൽ പ്രസംഗിക്കാതെ ഒതുക്കി വെക്കാൻ നോക്ക്.. ” അവൻ അതിൽ നിന്നും യൂണിഫോം എടുത്തു കൊണ്ട് ബാത്‌റൂമിൽ കയറി.

അവന്റെ പ്രവർത്തികൾ അവൾ നോക്കി കൊണ്ടിരുന്നു. അവൻ ഒരു മാന്യൻ ആണ് എന്ന് അവൾക് തോന്നി. “എന്താ ഇവിടെ നിന്നും ഡ്രസ്സ്‌ മറഞ്ഞത്..? ” അവൻ യൂണിഫോം ഇട്ടു പുറത്തേക് വന്നപ്പോൾ അവൾ ചോദിച്ചു. “വിതൗട് നിന്നെ കാണിക്കാൻ സമയം ആയിട്ടില്ല. ആവുമ്പോൾ കാണിക്കാം. മോള് വേഗം റെഡി ആവു കോളേജ് ൽ പോവണ്ടേ..? ” അവൻ മുടികോന്തി കഴിഞ്ഞു. ബാഗ് എടുത്തു കൊണ്ട് ചോദിച്ചു. “ഇല്ല ഞാൻ ഇന്ന് വരുന്നില്ല. കുറച്ചു അടുക്കി പെറുക്കാൻ ഉണ്ട്. പിന്നെ വാങ്ങാൻ ഉള്ള ലിസ്റ്റ് ഞാൻ വാട്സപ് അയാകാം ” “അപ്പോൾ നിനക്ക് ഭക്ഷണം കഴിക്കണ്ട..? ” അവൻ ചോദിച്ചു. “ഞാൻ ബ്രെഡും പഴവും കൊണ്ടു വന്നിട്ടുണ്ട് അത് കഴിച്ചു അഡ്ജസ്റ്റ് ചെയ്തോളാം.

ഡിന്നർ കുറച്ചു ഹെവി ആകാം… ഓക്കേ…? ” “ഡീൽ…. ശെരി എന്നാ ഞാൻ ഇറങ്ങുന്നു. അല്ലകിൽ ബേസിൽ ഇങ്ങോട്ട് കേറി വരും. ” ഷൈൻ പോകാൻ ദൃതി കൂട്ടി. ” അല്ല അവൻ അറിഞ്ഞാൽ എന്താ പ്രശ്നം..? ” അവൾ പിന്നാലേ വന്നുകൊണ്ട് ചോദിച്ചു. “കുഴപ്പം ഒന്നും ഇല്ല.. പെട്ടന്ന് നിന്നെ ഇവിടെ കണ്ടാൽ അവൻ ഞെട്ടും. അതുകൊണ്ടാ പയ്യെ കാര്യം പറഞ്ഞു മനസിലാകാം…. ” അവൾക് നേരെ കൈ വീശി കാണിച്ചുകൊണ്ട് അവൻ പുറത്തേക് പോയി… ഒരു ഉമ്മ പ്രതീഷിച്ചുകൊണ്ട് അവൾ കുറച്ചു നേരം കൂടി അവിടെ തന്നെ നിന്നു. അവൻ ലിഫ്റ്റിൽ കയറിയപ്പോൾ ഇനി കാര്യം ഇല്ലെന്നു മനസിലാക്കിയ വലിയ ഫ്ളാറ്റിലേക് കയറി ഡോർ ലോക്ക് ചെയ്തു. എന്നിട്ട് ഫ്ലാറ്റ് ആകമാനം നോക്കി.

അന്ന് വന്നതിനേക്കാൾ വൃത്തി ഉണ്ടെന്നു അവൾക് തോന്നി. ഷൈൻ വൃത്തി ആകിട്ടുണ്ടാവും… അവൾ മനസ്സിൽ ഓർത്തുകൊണ്ട് പണിയിലേക് കടന്നു. ഓരോന്നും ഒതുക്കിയും പെറുക്കിയും തൂത്തും തുടച്ചു സമയം പോകുന്നത് അവൾ അറിയുണ്‌ടായിരുന്നില്ല. പണി എല്ലാം ഒതുക്കി ഒരു ബ്രെഡും കഴിച്ചുകൊണ്ട് ചുമ്മ ഫോണും നോക്കി കിടന്നത് മാത്രമേ അവൾക് ഓർമ ഒള്ളു… കാളിങ് ബെൽ നിർത്താതെ അടിക്കുന്ന ശബ്ദം കേട്ട് മാർത്ത ഞെട്ടി ഉണർന്നു. 2 നിമിഷം എടുത്തു സ്ഥലകാലബോധം വരാൻ. അവൾ പെട്ടന്നു സമയം നോക്കി. 5.30 ദൈവമേ ഇത്രയും നേരം ആയോ. അപ്പോളും കാളിങ് ബെൽ മുഴങ്ങുന്നുണ്ടായിരുന്നു.

അവൾ ഓടി പോയി ഡോർ തുറന്നു. ദേഷ്യം കൊണ്ട് ചുവന്ന മുഖവും ആയി ഷൈൻ അവളെ തള്ളി മാറ്റി അകത്തേക്കു കയറി കൈയിൽ ഉള്ള കവറുകൾ സെറ്റിയിലേക് വലിച്ചെറിഞ്ഞു. “ഇത്രയും നേരം എവിടെ ആയിരുന്നു… ” അവൻ ദേഷ്യം കൊണ്ട് വിറച്ചു… “അത്….. ഞാൻ…. ഉറങ്ങി പോയി…. ” മാർത്ത വിക്കി വിക്കി പറഞ്ഞു. “നിന്റെ ഒരു ഉറക്കം….. മനുഷ്യന്റെ നല്ല ജീവൻ പോയി… ” അത്രെയും പറഞ്ഞിട്ട് അവൻ സോഫയിലേക് ഇരുന്നു. അവളും അവന്റെ അരികിൽ ഇരുന്നു. “കുറെ ക്ലീൻ ചെയ്യാൻ അലക്കാനും ഉണ്ടായിരുന്നു എല്ലാം കഴിഞ്ഞപോൾ ഒത്തിരി വൈകി. ഒന്നു കിടന്നത് മാത്രമേ ഓർമ ഒള്ളു… ” അവൻ ചുറ്റും നോക്കി… തന്റെ ഫ്ളാറ്റിന് ഇത്രയും ഭംഗി ഉണ്ടായിരുന്നോ…

അവൻ അത്ഭുതം പെട്ടു. “ആഹ്ഹ് പോട്ടെ അപ്പോളത്തെ ദേഷ്യത്തിനാ….. നീ ഉച്ചയ്ക്ക് എന്തെകിലും കഴിച്ചോ… അവൻ ശാന്തനായി ചോദിച്ചു. ” “ആഹ്ഹ് ബ്രെഡ് കഴിച്ചു.. ” “മ്മ്മ് ആ കവറിൽ ഫ്രൈഡ് റൈസ് ഉണ്ട്. എടുത്തു കഴിക്കൂ. ” അവൻ കവറിലേക് ചൂണ്ടി പറഞ്ഞു. “നിനക്ക് ചായ വേണ്ടേ..? ” അവൾ ചോദിച്ചു. “വേണ്ട ഞാൻ റെസ്റ്റോറന്റ് ൽ നിന്നും കുടിച്ചു..” “ഞാൻ കുളിച്ചിട്ട് വരാം അപ്പോളേക്കും നീ കഴിക്. ” അവൾ ബാഗ് എടുത്തുകൊണ്ടു ബെഡ്‌റൂമിലേക് പോയി… “ഒന്നും വലിച്ചു വാരി ഇടരുത്.. ” അവൾ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു. “ആഹ്ഹ്ഹ് ” അവൻ സമ്മതിച്ചു. അവൾ ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൻ വാങ്ങി കൊണ്ട് വന്ന സാധനങ്ങൾ എടുത്തു വെക്കാൻ ആരംഭിച്ചു.

ഓരോന്നായി ഒതുക്കി വന്നപ്പോൾ കവറിന്റെ അടിയിൽ ഒരു പാക്കറ്റ് കോണ്ടം കണ്ടു. ഇന്ന് എന്തെകിലും ഒക്കെ നടക്കും എന്ന് അവൾ അവളോട് തന്നെ പറഞ്ഞു…. “നീ എന്താ ഒറ്റയ്ക്കു സംസാരിക്കുന്നത്…. ” കുളി കഴിഞ്ഞ് തോർത്തികൊണ്ട് നിൽക്കുന്ന ഷൈൻ ചോദിച്ചു. അവൾ ആ പാക്കറ്റ് എടുത്തു ഉയർത്തി കാണിച്ചു… “ഇത് എന്താണെന്നു ആലോചിക്കുകയായിരുന്നു… ” അവൾ നിഷ്കളങ്കതയോടെ പറഞ്ഞു… “അതാണോ മോള് അടുത്തേക് വാ ചേട്ടൻ കാണിച്ചു തരാം ഇത് എന്താണെന്നു… ” അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു…. “വേണ്ട മോനെ “എന്ന് പറഞ്ഞു കൊണ്ട് മാർത്ത ഓടി….. അവൻ പിന്നാലെയും. അവസാനം ബെഡ്‌റൂം ൽ വെച്ച് മാർത്ത അവനു പിടികൊടുത്തു. 2 പേരും കൂടി ബെഡിലേക് മറഞ്ഞു വീണു.

കിതപ് അടങ്ങിയപ്പോൾ അവൻ അവളുടെ മടിയിൽ തല വെച്ച് കിടന്നു. “നീ വേഗം റെഡി ആവു നമുക്ക് പുറത്ത് പോയി ഡിന്നർ കഴികാം. പിന്നെ ഒരു നൈറ്റ്‌ റൈഡും…okk? ” “ഞാൻ എപ്പോളേ റെഡി” എന്ന് പറഞ്ഞു കൊണ്ട് അവൾ ബെഡിൽ നിന്നും ചാടി ഇറങ്ങി. ആദ്യം ആയിട്ടാണ് മാർത്ത നൈറ്റ്‌ റൈഡിനു പോകുന്നത് അതിന്റെ എല്ലാ ത്രില്ലും ഉണ്ടായിരുന്നു. അവൾ റെഡി ആയപോളെക്കും അവനും റെഡി ആയി.. പോകുന്ന വഴി മുഴുവൻ അവൾ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. തട്ടുകടയിൽ നിന്നും അവൾക് ഇഷ്ടപെട്ട കപ്പയും കക്കയും വാങ്ങി കൊടുത്തും കടൽ തീരത്ത് കാറ്റും കൊണ്ട് അങ്ങനെ നടന്നു. അപ്പോൾ അവളുടെ സന്തോഷം കാണേണ്ടത് തന്നെ ആയിരുന്നു.

കാലം തെറ്റിയ ഒരു മഴ അവളുടെ രസച്ചരട് പൊട്ടിച്ചു. എന്നിരുന്നാലും മഴയത്തു ഉള്ള ഒരു നൈറ്റ്‌ റൈഡും കൂടി അനുഭവിക്കാൻ ഉള്ള ഭാഗ്യം അവൾക് ലഭിച്ചു. നനഞ്ഞു കുതിർന്നു അവർ ഫ്ളാറ്റിലേക് കയറി. അവളുടെ ചുണ്ടുകൾ വിറയ്കുകയും പല്ലുകൾ കൂട്ടിയിടിക്കുകയും ചെയുനുണ്ടായിരുന്നു. അവിടെ വേഗം റൂമിൽ പോയി 2 ടവൽ കൊണ്ടുവന്ന് അവളുടെ ചുമലിലേക് ഇട്ടു കൊടുത്തു. ഒരണം കൊണ്ട് തല തുവർത്തികൊണ്ട് അവൻ ബാല്കണിയിലേക് പോയി. ഒരുവിധത്തിൽ തലയും മേലും തോർത്തി ഡ്രെസ്സും മാറ്റിക്കൊണ്ട് അവൾ ചായ വെക്കാൻ അടുക്കളയിലേക് പോയി. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

മഴയുടെ സൗധര്യം ആസ്വദിച്ചുകൊണ്ടിരുന്നപ്പോൾ കൈയിൽ 2 കപ്പ്‌ ആവി പറക്കുന്ന ചായയുമായി മാർത്ത ബാല്കണിയിലേക് വന്നു. ഈറനോടെ അവളെ കണ്ടപ്പോൾ അവൾക് ഒരു പ്രതേക സൗധര്യം ഉണ്ടെന്നു അവനു തോന്നി. അവളുടെ കൈയിൽ നിന്നും കപ്പ്‌ വാങ്ങി അവൻ വീണ്ടും മഴയെ ആസ്വദിക്കാൻ തുടങ്ങി. “താങ്ക്സ്……. ” അവൾ പുറത്തേക് നോക്കിയിരുന്നു.. “എന്തിനാടോ…? ” അവൻ തല തിരിച്ചു അവളെ നോക്കി. “ഇത്രയും നല്ലൊരു രാത്രി എനിക്ക് സമ്മാനിച്ചതിന്.. ” “ഓഹ് അങ്ങനെ.. നന്ദി പറയാൻ ആയിട്ടില്ല ഈ രാത്രി ഇനിയും അവസാനിച്ചിട്ടില്ല…. ” “അവൻ ന്താണ് പറയുന്നത് എന്ന് അവൾ മനസിലായില്ല… ” അവൻ നീങ്ങി അവളുടെ അടുത്തേക് നിന്നു.

പതിയെ അവളെ തന്നോട് ചേർത്തു പിടിച്ചു. ഒരു മുയൽ കുഞ്ഞിനെ പോലെ അവൾ അവന്റെ ദേഹത്തു ചേർന്നു നിന്നു. “മാർത്ത നിനക്ക് എന്നോട് പ്രണയം ആണോ..? ” അവൻ അവളുടെ കണ്ണിലേക്കു നോക്കി. അതിൽ ഒരു പ്രണയസാഗരം തന്നെ അലയടിക്കുന്നത് അവനു കാണാൻ കഴിയുണ്‌ടായിരുന്നു. “തീർച്ചയായും ഷൈൻ. ഞാൻ നിന്നെ പ്രണയിക്കുന്നു… ” “പക്ഷെ…. ” ഒരു വേള അവൾ മൗനം പാലിച്ചു. “പക്ഷെ…. ” “പറയു….. ” അവൻ ഒന്നും കൂടി അവളെ ചേർത്തു പിടിച്ചു. “ഒരിക്കലും നമ്മൾ ഒന്നാവാന് പാടില്ല ഷൈൻ.. ഒരിക്കലും ഒരു ഭാര്യയ്ക് കാമുകി തരുന്ന പ്രണയം തരാൻ കഴിയില്ല. എനിക്ക് എന്നും നിന്റെ കാമുകി ആയിരുന്നാൽ മതി.

അല്ലകിൽ കാമുകിയേക്കാൾ ഉപരി.. ഒരു നല്ല ഫ്രണ്ട്… വിശേഷണങ്ങൾ ഒരുപാട് ഉണ്ട് ” “മാർത്ത നീ നന്നായി സംസാരിക്കുന്നു. ഒരിക്കലും ഒരു ഉപാധികളും നിബന്ധനകളും നിന്റെ മുൻപിൽ ഞാൻ വെക്കില്ല. നിനക്ക് എന്ന് എന്നെ വേണ്ട എന്ന് തോന്നുന്നുവോ ആണ് നിനക്ക് പോവാം… പക്ഷെ ഈ ഫ്ലാറ്റ് നമ്മുടെ സ്വർഗം ആണ്. അതിൽ വേറെ ആരെയും കൊണ്ട് വരരുത്. അതുപോലെ നീയും എന്നോട് നീതി കാണിക്കണം. ഒരിക്കലും എന്റെ മുൻപിൽ തടസം ആവരുത്. ” “ഒരിക്കലും ഇല്ല ഷൈൻ…. ഒരുമിച്ചു താമസികുനടത്തോളം ഞാൻ നിനക്ക് അമ്മയും പെങ്ങളും കാമുകിയും ഭാര്യയും ഒക്കെ ആയിരിക്കും… നമ്മൾ പിരിഞ്ഞു കഴിഞ്ഞാൽ ഒരു കോളേജിൽ പഠിച്ച കുട്ടികൾ അല്ലകിൽ ജസ്റ്റ്‌ ഫ്രണ്ട്‌സ് അതും നിനക്ക് താല്പര്യം ഉണ്ടകിൽ മാത്രം…. ”

ഒരു കുളിര്കാറ്റ് വീശിയപ്പോൾ അവൾ അവനോട് ചേർന്നു നിന്നു. ഷൈൻ അവളുടെ മുഖത്തേക് നോക്കി. അവളുടെ കാണുകൾ ന്തിനോ വേണ്ടി ദാഹിക്കുന്നത് പോലെ അവനു തോന്നി. അവൻ അവളുടെ കണ്ണിൻ പീലി യിൽ ഉമ്മ വെച്ചു. പതിയെ ചുണ്ടിലേക്കും അവന്റെ ചുണ്ടുകൾ സഞ്ചരിച്ചു. അവളുടെ ഉടൽ ചൂട് പിടിക്കുന്നതും ഓരോ ചുംബനത്തിൽ വെട്ടി വിറയ്ക്കുന്നതും അവൻ അറിഞ്ഞു. അവൻ അവളെ തന്റെ കൈകുമ്പിളിൽ കോരിയെടുത്തു. അവൾ അവന്റെ നെഞ്ചോട് ചേർന്നു കിടന്നു. അവൻ ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നു. താൻ മനസുകൊണ്ട് ആഗ്രഹിക്കുന്ന കാര്യമാണെകിലും നിമിഷങ്ങൾ അടുത്തുവരുമ്പോൾ അവളിൽ ഒരു പരിഭ്രമം ഉടലിടുത്തു.

പക്ഷെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ എത്രയും വേഗം അവനിൽ അലിയാൻ അവളുടെ മനസു വെമ്പി. അവളെ പതിയെ ബെഡിലേക് കിടത്തി. എന്തോ പറയാൻ തുടങ്ങിയ അവളുടെ ചുണ്ടുകൾ അവൻ ചുണ്ടുകൾ കൊണ്ട് മൂടി. ഒരു ചാറ്റൽ മഴപോലെ അവൻ അവളിൽ പെയ്തുതുടങ്ങി. മഴയുടെ ശക്തി പയ്യെ കൂടി വന്നുകൊണ്ടിരുന്നു. മഴ ചാറ്റലുകൾ അവളിൽ നോവുകൾ പടർത്തി പക്ഷെ കുളിർതെന്നൽ പോലുള്ള അവന്റെ സാമിപ്യം അവളുടെ നോവുകളിൽ നനുത്ത തൂവൽ വീശി.. പയ്യെ പയ്യെ ആർത്തു പെയ്ത മഴയുടെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. അവസാനം അവൻ തളർന്നു അവളുടെ മേലെ വീണു. ഒരു കൈ കൊണ്ട് അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് മൂർദ്ധാവിൽ ചുംബിച്ചു. അവരുടെ ആദ്യ സംഗമത്തിന് വിരുന്നു വന്നത് പോലെ മഴ അപ്പോളും മഴ പെയ്യുന്നുണ്ടായിരുന്നു….തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 11

Share this story