മഞ്ജീരധ്വനിപോലെ… : ഭാഗം 30

മഞ്ജീരധ്വനിപോലെ… : ഭാഗം 30

എഴുത്തുകാരി: ജീന ജാനകി

ഞങ്ങൾ രണ്ടു പേരും വെള്ളത്തിൽ മുങ്ങി…. നീന്തൽ അറിയാത്തത് കാരണം ഞാൻ കണ്ണേട്ടനെ ഉടുമ്പ് പിടിക്കും പോലെ മുറുകെപ്പിടിച്ചിരുന്നു… മൂക്കിലും വായിലും മുഴുവൻ വെള്ളം കയറി…. കണ്ണേട്ടന്റെ കയ്യുടെ ചൂട് അപ്പോഴും അരക്കെട്ടിൽ തങ്ങി നിന്നിരുന്നു… പെട്ടെന്ന് തന്നെ കണ്ണേട്ടൻ എന്നെയും കൊണ്ട് മുകളിലേക്ക് ഉയർന്നു…. ഞാൻ ഒന്ന് ചുമച്ച ശേഷം ആഞ്ഞ് ശ്വാസമെടുത്തു… അങ്ങേര് അങ്ങനെ തന്നെ നോക്കി നിൽക്കുവാ…. “നിങ്ങളെന്നെ മുക്കിക്കൊല്ലോ കാലമാടാ….” എവിടെ ഞാൻ പറഞ്ഞത് കേട്ടോ എന്നറിയില്ല…. കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുവാ…. മൂക്കില് വെള്ളം കേറിയിട്ടാണോ എന്നറിയില്ല എനിക്ക് റൊമാൻസ് വരണില്ല…

ഞാൻ കണ്ണേട്ടന്റെ മുഖത്ത് വെള്ളം തെറിപ്പിച്ചു…. അപ്പോഴാണ് അങ്ങേര് കണ്ണ് മാറ്റിയത്…. “ദേ മനുഷ്യാ…. എനിക്ക് നീന്തൽ അറിഞ്ഞൂടാന്ന് നിങ്ങൾക്ക് അറിയില്ലേ…” പെട്ടെന്ന് എന്നെ ദേഹത്ത് ഒന്നുകൂടി ചേർത്ത ശേഷം ചിരിച്ചു കൊണ്ട് മീശ ഒന്ന് പിരിച്ചു…. കെട്ടിയ ശേഷം ഇങ്ങേര് ഇപ്പോ മീശ കളയാറില്ല…. അതോണ്ട് തന്നെ പിരിച്ച് വെയ്ക്കാൻ പറ്റും… “നിന്റെ കെട്ട്യോനല്ലേടീ നിക്കുന്നേ… പിന്നെ എന്തിനാ പേടിക്കുന്നേ…” “കണ്ണേട്ടൻ അമ്പലത്തിൽ പോയിരിക്കുവല്ലാർന്നോ…” “ഞാൻ തിരിച്ചു വരുന്നവഴിയ്കാ നിന്റെ മെസേജ് കണ്ടത്…. ഒരുമിച്ച് വരാം എന്ന് വിചാരിച്ചതാ….

പിന്നെ നീ എന്തേലും മുടക്ക് പറയും എന്ന് കരുതിയാ പുറകിലെ വാതിലിലൂടെ ഞാൻ റൂമിൽ പോയി ഫോണും വച്ച് വേഷം മാറി വന്നു… അമ്മമ്മ നിനക്ക് എണ്ണ തേയ്ക്കുന്നത് ഞാൻ കണ്ടിരുന്നു… പിന്നെ കുളക്കടവിൽ വന്നിട്ട് വാതിൽ ചാരി… നീ വാതിൽ തുറന്നപ്പോൾ ഞാൻ കുളത്തിൽ മുങ്ങിക്കിടന്നു… മുൻപേ പൊങ്ങിയാൽ നീ ഓടും… അതുകൊണ്ട് എന്റെ കെട്ട്യോൾക്ക് ഓടാൻ അവസരം കൊടുക്കാതെ വലിച്ച് വെള്ളത്തിലിട്ടു… എങ്ങനുണ്ട്…” “ഓഹോ പ്ലാനിംഗ് ആയിരുന്നല്ലേ….” “പിന്നല്ലാതെ…. വൃതം ഇന്നലെ തീർന്നു… പക്ഷേ ഇന്നലെ എന്റെ പെണ്ണിന് ഒട്ടും വയ്യായിരുന്നു…

പക്ഷേ ഇന്ന് രാവിലെ തൊട്ട് റബ്ബർ പന്ത് തുള്ളും പോലെ ചാടി നടക്കണുണ്ട്…. അപ്പോൾ പിന്നെ….” നോട്ടം അത്ര പന്തിയല്ലല്ലോ….. ഹനുമാൻ സ്വാമി… കുളം, റൊമാൻസ്, കണ്ണേട്ടൻ… ഉഫ്…. ശ്ശൊ എന്റെ കൺട്രോൾ പരമ്പര ദൈവങ്ങളെ…. അരക്കെട്ടിൽ കണ്ണേട്ടന്റെ കൈകൾ മുറുകി…. കണ്ണേട്ടന്റെ മുടികളിൽ നിന്നും വെള്ളം ഊർന്ന് എന്റെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു…. നനുത്ത ആ വെള്ളത്തുള്ളികളിൽ കണ്ണേട്ടന്റെ ദേഹത്തെ ചെറുചൂട് കലർന്നിരിന്നു… ഉയർത്തിക്കെട്ടിയിരുന്ന എന്റെ മുടി അഴിഞ്ഞ് ചുമലിൽ നനഞ്ഞൊട്ടിക്കിടന്നു…. കണ്ണേട്ടന്റെ ചുണ്ടുകൾ ആദ്യമെന്റെ നെറ്റിയിൽ പതിഞ്ഞു…

പതിയെ നാസികത്തുമ്പത്ത് മുത്തി…. വീണ്ടും അവ താഴേക്ക് വന്ന് മേൽച്ചുണ്ടിലെ മറുകിൽ അമർന്നു…. ആകെ മിന്നൽ പാഞ്ഞതുപോലെ ഞാൻ നിന്നു… ചുണ്ടുകൾ എന്റെ അധരങ്ങളിലേക്കാഴ്ന്നു…. നാവുകൾ പിണഞ്ഞ് ഉമിനീർ കലർന്നു…. ഞാൻ കണ്ണേട്ടന്റെ മുടിയിൽ കോർത്തു പിടിച്ചു… ശ്വാസം വിലങ്ങിയപ്പോൾ അധരങ്ങൾ വിട്ടു മാറി…. തിരികെ പടിയിലേക്ക് കയറാൻ തുടങ്ങവേ പിന്നിലൂടെ എന്നെ ചേർത്ത് പിടിച്ചു…. വലത് ചുമലിലെ മുടിയിഴകൾ വകഞ്ഞുമാറ്റി കഴുത്തിലെ കുഞ്ഞ് മറുകിൽ കടിക്കുമ്പോൾ ചക്കിയായി ഞാൻ മാറുകയായിരുന്നു… പെട്ടെന്നാണ് എനിക്ക് സ്ഥലകാലബോധം വന്നത്…. “മനുഷ്യാ…. ഇത് ബെഡ്റൂം ഒന്നുമല്ല….

ദേ അമ്മ അന്വേഷിക്കും…” “പെണ്ണാകെ ചുവന്നു തുടുത്തല്ലോ….” “കൊഞ്ചാതെ പോ മനുഷ്യാ…. ഞാൻ പോട്ടെ….” “അപ്പോ നീ കുളിക്കണില്ലേ….” “അതിന് നിങ്ങൾ സമ്മതിക്കണില്ലല്ലോ…” “നീ കുളിക്കെടീ….” “ആം…. കണ്ണേട്ടാ…. ദേ അങ്ങേക്കരയിൽ നിറയെ ആമ്പലുണ്ട്…. എനിക്ക് പറിച്ചോണ്ട് തരോ….” “കെട്ട്യോൾ ആശിച്ച് പറഞ്ഞതല്ലേ…. തന്നേക്കാം….” കണ്ണേട്ടൻ അങ്ങേക്കരയിലേക്ക് നീന്തി… പെട്ടെന്ന് തന്നെ ഞാൻ കുളിച്ച് വസ്ത്രം മാറ്റി ധരിച്ച് തല തോർത്തുകയായിരുന്നു…. കണ്ണേട്ടൻ തിരികെ വന്ന് വെള്ളത്തിൽ നിന്നും കയറി എന്റെ അടുത്ത് ഇടുപ്പിലൊന്ന് പിച്ചി…. “സ്സ്…. എന്താ മനുഷ്യാ….” “ദേ…. ആമ്പൽപ്പൂവ്….” കൈ നിറയെ ആമ്പൽ പൂക്കളെനിക്ക് നീട്ടി….

ഞാനത് മേടിച്ച് മണത്തു നോക്കി… വല്ലാത്ത മത്തുപിടിപ്പിക്കുന്ന ഗന്ധമാണതിന്…. നോക്കുമ്പോൾ തലയും നനച്ച് എന്റെ കോപ്രായം കണ്ടോണ്ട് നിക്കുവാ പുള്ളി… “തല തോർത്താതെ അങ്ങ് നിക്കുവാ… ഇങ്ങോട്ട് വാ….” ഞാൻ കാല് പൊക്കി തല തോർത്താൻ നോക്കി… എവിടെ…. തോട്ട… കണ്ണേട്ടൻ ചിരിച്ചുകൊണ്ട് എന്നെ എടുത്ത് ഉയർത്തി…. ഞാൻ ചിരി പുറത്ത് കാണിക്കാതെ തല തോർത്തി… എല്ലാം കഴിഞ്ഞ് ഒരുമിച്ചാണ് ഞങ്ങൾ വീട്ടിലേക്ക് പോയത്… ഇന്ന് ദീപാരാധന തൊഴണം…. ഒത്തിരി പൂജയൊക്കെയുണ്ട്… എല്ലാവരും റെഡിയായി ക്ഷേത്രത്തിൽ പോയി… ************

പൂജയെല്ലാം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ഒൻപത് മണിയായി…. എല്ലാവരും ഒരുമിച്ച് ഇരുന്ന് ആഹാരം കഴിച്ചു… റൂമിലേക്ക് പോകാൻ നേരം ഭാമയെ കുട്ടൻ പുറത്തേക്ക് വിളിച്ചു…. അരമണിക്കൂറോളം അവനവളോട് സംസാരിച്ചു… കുട്ടിക്കാലത്തെ വികൃതികളുമെല്ലാം…. പിന്നെ വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു… മാധവിന് അവളോടുള്ള സ്നേഹം കണ്ട് കുട്ടന്റെ മനസ്സ് നിറഞ്ഞിരുന്നു… കുട്ടനോട് ഗുഡ് നൈറ്റ് പറഞ്ഞ് ഭാമ മുറിയിലേക്ക് പോയി… റൂം തുറന്നപ്പോൾ ഭാമയുടെ കണ്ണ് തള്ളി…. ബെഡിൽ നല്ല ചുവന്ന നിറത്തിലുള്ള ബെഡ്ഷീറ്റ് വൃത്തിയിൽ വിരിച്ചിട്ടിരിക്കുന്നു… നടുക്ക് ഹാർട്ട് ഷേപ്പിൽ മുല്ലപ്പൂക്കൾ വിതറിയിരിക്കുന്നു…. പിന്നെ ഒരു ഇല നിറയെ ചെമ്പകപ്പൂക്കൾ….

മുറിയിലാകെ ചെമ്പകഗന്ധം തങ്ങി നിൽക്കുന്നു… മാധവിനെ അവിടെ കണ്ടില്ല… ബെഡിന്റെ സൈഡിൽ ഒരു കവറും അതിന് മുകളിൽ ഒരു കുറിപ്പും… ഭാമ അതെടുത്ത് തുറന്നു നോക്കി… “താഴെ അച്ചൂന്റെ റൂമിൽ പോയി ഈ ഡ്രസ്സ് ധരിച്ച് ഒരുങ്ങിയിട്ട് ഇങ്ങോട്ട് വാ…” “ഓഹ്…. കെട്ട്യോൻ റൊമാന്റിക് മൂഡിലാണല്ലോ….” അവൾ ആ കവർ തുറന്നു നോക്കി… കറുത്ത കരയുള്ള സെറ്റ് സാരി…. അവളതും കൊണ്ട് അച്ചു ഉപയോഗിച്ചിരുന്ന റൂമിലേക്ക് പോയി… സാരിയുടുത്തു…. കരിമഷി എഴുതി…. സിന്ദൂരം കൊണ്ട് വലിയ പൊട്ട് തൊട്ടു… മുടി അഴിച്ചിട്ട ശേഷം തിരികെ റൂമിലേക്ക് പോയി… കതക് തുറന്നതും അവളുടെ കണ്ണുകൾ വിടർന്നു…. മുറിയിൽ മെഴുകുതിരികളുടെ വെളിച്ചം മാത്രം നിറഞ്ഞു നിൽക്കുന്നു…

അവൾ അകത്തേക്ക് കയറിയതും മാധവ് അവളെ പിന്നിലൂടെ പുണർന്നു…. അവനവളുടെ ചുമലിൽ താടി ചേർത്ത ശേഷം പതിയെ ചോദിച്ചു ; “ഇഷ്ടായോ എന്റെ പെണ്ണിന്….” “ഒരുപാട്….” അവളവന്റെ കവിളിൽ മുത്തി…. മാധവ് ഡോർ ലോക്ക് ചെയ്ത ശേഷം അവളെ ബെഡിലേക്ക് ഇരുത്തി…. അവൻ ജനാലകൾ ബന്ധിച്ചു… ജനാലയോട് ചേർന്ന കുഞ്ഞ് കിളിവാതിൽ പോലുള്ള ഭാഗം തുറന്നിട്ടു…. അതിലൂടെ ചെറുകാറ്റ് ഉള്ളിലേക്ക് വരും…. മാധവ് ഇല നിറഞ്ഞിരുന്ന ചെമ്പകപ്പൂക്കളെ അവളുടെ തലയിലൂടെ ഇട്ടു….

ഭാമയുടെ മേലേ അവ മഴ പോലെ ഒഴുകി ഇറങ്ങി…. ചിലത് മാത്രം അവളുടെ മുടിയിഴകളിൽ കുടുങ്ങിക്കിടന്നു… മാധവ് അവളുടെ അരികെയായി ഇരുന്നു… അവന്റെ കൈകൾ അവളുടെ കൈകളിൽ മുറുകി…. ഭാമ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു… അവളുടെ നാസികത്തുമ്പത്ത് മാധവ് മൃദുവായി കടിച്ചു…. ഭാമയുടെ കവിളിണകൾ തുടുത്തു… ഇരുവരും കിടക്കയിലേക്ക് ചാഞ്ഞു…. ഒരു മഴ പോലെ അവനവളിലേക്ക് പെയ്തിറങ്ങി…. ചെമ്പകപ്പൂക്കളും മുല്ലപ്പൂക്കളും ഞെരിഞ്ഞമർന്നു… കിളിവാതിലിലൂടെ കടന്നുവന്ന തെക്കൻ കാറ്റ് തലകുനിച്ച് മെഴുകുതിരി നാളങ്ങളെ അണച്ചവർക്ക് ഇരുട്ടിനെ പുതപ്പായി നൽകി….

അന്ധകാരത്തിൽ ദൂരെ കാവിലും രണ്ട് നാഗങ്ങൾ ഇണചേരുന്നുണ്ടായിരുന്നു…. “ഒരുനാളും അവസാനിക്കാത്തൊരു ചെമ്പകപ്പൂ വസന്തമുണ്ടെന്നുള്ളിൽ…. തെക്കൻകാറ്റിലലിഞ്ഞു ചേർന്നൊരാ ചെമ്പകഗന്ധമേറെ പ്രിയമായിരുന്നു നാമിരുവർക്കും….. സിരകളിലഗ്നിയായ് നീ പടർന്നിറങ്ങും വേളയിലാഗന്ധം നമുക്ക് പുതപ്പായി…. ഒരായുസ്സിനായ് നാം നെയ്ത സ്വപ്നങ്ങൾ തൻ സാക്ഷിയായിരുന്നാ ചെമ്പകമരം…. മഴത്തുള്ളികളാ ചെമ്പകപ്പൂക്കളെ ചുംബിച്ചവയുടെ ഗന്ധമായൊഴുകി നമ്മെ നനച്ചിരുന്നോരോ മഴയിലും…” വിയർത്തൊട്ടിയ മാധവിന്റെ നെഞ്ചിൽ അവൾ കിടന്നു…. അവൻ അവളുടെ തലയിൽ പതിയെ തലോടി…. “ചക്കീ….” “മ്…”

“നിനക്കിപ്പോൾ ചെമ്പകപ്പൂക്കളുടെ ഗന്ധമാണ് പെണ്ണേ…. ഒരിക്കൽ മതിവരാതെ ഓരോ നിമിഷവും പഞ്ചേന്ദ്രിയങ്ങളെ ത്രസിപ്പിക്കുന്ന ഗന്ധം… അലിഞ്ഞു ചേർന്നാൽ മോചനം ലഭിക്കാത്ത സുഗന്ധം….” അവളുടെ നെറ്റിയിൽ നിന്നും ഒഴുകിയിറങ്ങിയ പൊട്ടിനെ അവൻ അധരങ്ങളാൽ തുടച്ചു മാറ്റി…. അവളുടെ കണ്ണുകൾ നാണത്താൽ കൂമ്പിയടഞ്ഞു…. ആ നാണം പോലും അവനെ ഭ്രമിപ്പിക്കുന്നത് പോലെ തോന്നി… വീണ്ടും ആവേശത്തോടെ അവനവളിലേക്ക് ആർത്തലച്ചു പെയ്തു…. ************

രാവിലെ എഴുന്നേറ്റതും കണ്ണേട്ടൻ മുടിയിൽ മുഖമമർത്തി കിടപ്പുണ്ടായിരുന്നു… പതിയെ എങ്ങനൊക്കെയോ എണീറ്റ് പോയി കുളിച്ചു… താഴെ ചെന്നപ്പോൾ പെൺപടകൾ മിക്കതും അടുക്കളയിൽ ഉണ്ട്… എന്നെ കണ്ടിട്ട് എല്ലാവരും സൂക്ഷിച്ചു നോക്കുന്നു… ശ്ശെടാ…. ഞാൻ കണ്ണാടിയിൽ കണ്ടപ്പോൾ എനിക്ക് കുഴപ്പം ഒന്നൂല്ലാർന്നല്ലോ… ഞാൻ എല്ലാവരെയും നോക്കി ഇളിച്ചു കാണിച്ചു… അമ്മ എന്റടുത്ത് വന്നിട്ട് എന്നെ തിരിച്ചും മറിച്ചും നോക്കി… തലയിലൊക്കെ തൊട്ടു നോക്കി…. “എന്താ അമ്മേ….” “നീ എവിടേലും വീണോ….” “ഇല്ലല്ലോ…. കാര്യം പറ….” “അല്ല…. അതിരാവിലെ കുളിച്ചോണ്ട് ചോദിച്ചതാ….” ഓഹ്…. ആക്കിയതായിരുന്നു… അഞ്ച് മണിക്ക് എണീറ്റപ്പോൾ കുളിക്കാൻ തോന്നി….

അമ്പലത്തിൽ പോകാൻ പോലും ഏഴുമണിക്കല്ലാതെ കുളിക്കുന്ന ഞാൻ അഞ്ച് മണിക്ക് കുളിച്ചാൽ അങ്ങനൊക്കെ തോന്നും…. സ്വാഭാവികം… “ഹും…” ഞാനൊന്നു പുച്ഛിച്ച ശേഷം കണ്ണേട്ടന് ചായയും കൊണ്ട് റൂമിലേക്ക് പോയി… ആള് സുഖ ഉറക്കം… ഇപ്പോ ശരിയാക്കിത്തരാം…. ഉറങ്ങിക്കോട്ടെ എന്നൊക്കെ പറയാൻ തോന്നും… ന്നാലും വെറുതെ രാവിലെ ഇരന്ന് രണ്ട് മാന്തൽ മേടിക്കുന്നതും ഒരു സുഖം… ചായ ടീപ്പോയിൽ വച്ചു…. എന്നിട്ട് കണ്ണേട്ടന്റെ കാലിന് മുകളിലെ ബ്ലാങ്കറ്റ് പൊക്കിയ ശേഷം കാല്പാദത്തിനുള്ളിൽ കൈ കൊണ്ട് ഇക്കിളി ഇട്ടു…. എവിടുന്നു… ഒരനക്കവും ഇല്ല… ഇങ്ങേർക്ക് ഇക്കിളി ഒന്നൂല്ലേ….

ഇത് കാലാണോ പാറയാണോ…. ഉണ്ണിക്കാൽ വളരെ വളരെ ചെറുതാ… ഉണ്ണിക്കൈ വളരെ വളരെ ചെറുതാ…. കയ്യും പൊങ്ങണില്ലല്ലോ…. ഇങ്ങേര് എന്താ കഴിക്കുന്നത് ഭഗവാനേ…. ഇനി ഒരൊറ്റ വഴിയേ ഉള്ളൂ…. തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ചു മാറ്റി…. ഈറൻ മുടി കണ്ണേട്ടന്റെ മുഖത്ത് കുടഞ്ഞു…. പുള്ളി ഞെട്ടി ഉണർന്നു… ഇനി ഇവിടെ നിന്നാൽ എന്റെ പല്ല് കുറയും എല്ല് കൂടും…. ചക്കീ എസ്കേപ്പ്… ഓടും മുന്നേ കയ്യിൽ പിടി വീണു… പിടിച്ചു… പിടിച്ചു…. “കണ്ണേട്ടാ ഞാൻ ഉണർന്നോന്ന് അറിയാൻ നോക്കിയപ്പോൾ മുടി മുഖത്ത് തട്ടിയതാ….” “ആകെ നാലും മൂന്നും ഏഴു പൂടയുണ്ട്…. ഉപ്പൂറ്റി വരെ കിടക്കും പോലെയാ പറച്ചിൽ…. അടയ്കാക്കുരുവി….” “ഈ…. ഞാൻ ചായ കൊണ്ട് വന്നതാ…” “അതൊക്കെ കുടിക്കാം… ഇപ്പോ നീ ഇങ്ങോട്ട് വാടീ….” “അയ്യെടാ…. ഒന്നെണീറ്റ് പോ മനുഷ്യാ കുഞ്ഞ് കളിക്കാതെ….” ഞാൻ വേഗം എസ്കേപ്പായി…. ഇല്ലേൽ ഇഞ്ചൂറിയസ് ടു ഹെൽത്ത്…. ************

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി… കണ്ണേട്ടൻ ഒരു തടസ്സവുമില്ലാതെ പ്രണയം എന്നിലേക്ക് ചൊരിയുന്നുണ്ടായിരുന്നു…. പിറ്റേന്ന് തന്നെ ഞാനും കണ്ണേട്ടന്റെ കൂടെ ഓഫീസിലേക്ക് പോയി തുടങ്ങി…. സാധാരണ എന്നെ കണ്ണേട്ടന്റെ കൂടെ കാണുമ്പോൾ വെളിച്ചപ്പാട് ആകുന്ന മനീഷയ്ക് നല്ല മാറ്റം…. എന്നോട് ഭയങ്കര സ്നേഹം… ഇവളുടെ തലയിൽ വല്ലതും വീണോ എന്നറിഞ്ഞൂടാ…. തൊട്ടതിനും പിടിച്ചതിനും ഭാമക്കുട്ടി…. ഭാമക്കുട്ടി…. ഓന്ത് പോലും ഈ ജന്തുവിനെപ്പോലെ നിറം മാറാത്തത് കൊണ്ട് തന്നെ വിശ്വസിക്കാൻ പറ്റില്ല… ഒരു ദിവസം ഉച്ച സമയം… ഞാൻ താഴെ നിന്നും ഓഫീസിലേക്ക് പോകുമ്പോൾ എതിരെ മനീഷ വരുന്നുണ്ടായിരുന്നു…

മുഖത്ത് നല്ല ടെൻഷൻ ഉണ്ട്…. “എന്ത് പറ്റി മനീഷാ….” “ഭാമക്കുട്ടീ…. പ്ലീസ് ഹെൽപ് മീ… എന്നോട് ഒരു സ്ഥലം വരെ പോകാൻ വരോ…..” “എവിടെയാ….” “എന്റെ അച്ഛന് ആക്സിഡന്റ് ആയി… വേഗം എനിക്കവിടെ എത്തണം… ഒരു സപ്പോർട്ടിന് നീയേ ഉള്ളൂ…. മാധവ് കോൺഫറൻസിലാ… ബാക്കി എല്ലാവരും ഓരോ ഡ്യൂട്ടിയിലും…. നീ മാത്രേ ഉള്ളൂ…” “ഓകെ… നീ ടെൻഷൻ ആക്കണ്ട… കണ്ണേട്ടനോട് ഒന്ന് പറയട്ടെ….” “അവൻ തിരക്കിലാകും…. നീ വാ… ഫോൺ വിളിച്ച് പറയാം…” ഞാൻ കണ്ണേട്ടനെ വിളിച്ചു… “സ്വിച്ച് ഓഫാണല്ലോ…” “സാരല്യ… നമുക്ക് വിളിക്കാം…” അവളുടെ വെപ്രാളം കണ്ട് ഞാനും കൂടെ കയറി….

ഞാൻ ഒരുപാട് ട്രൈ ചെയ്തെങ്കിലും കോൾ കിട്ടിയില്ല… പരിചയമില്ലാത്ത ഒരു രണ്ട് നില വീട്ടിലാണ് വണ്ടി ചെന്ന് നിന്നത്…. മനസ്സിൽ എന്തോ അപകടസൂചന തോന്നി… “മനീഷ ഇതെവിടെയാ….” “നീ വാ…. ഇതെന്റെ വീടാ… ഡാഡിടെ ഡ്രസ് എടുക്കണം… ഒന്ന് ഹെൽപ് ചെയ്യ്…” “മ്…. ശരി…” അകത്തേക്ക് കയറും മുൻപ് കണ്ണേട്ടനും അജുവിനും ലൊക്കേഷൻ ഷെയർ ചെയ്തു… എന്നിട്ട് മനീഷയുടെ കൂടെയാണ് എന്നും വേഗം അവൾ കാണാതെ ടൈപ്പ് ചെയ്തു… ഞാനവളുടെ കൂടെ അകത്തേക്ക് കയറിയതും കതക് അടഞ്ഞു…….തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 29

Share this story