മിഴിയോരം : ഭാഗം 22

മിഴിയോരം : ഭാഗം 22

എഴുത്തുകാരി: Anzila Ansi

പൂജയും വഴിപാടും ഒക്കെ കഴിഞ്ഞ് ആദി ഒരു വഴിയായിയാണ് വീട്ടിലേക്ക് വന്നത്… ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല… ക്ഷമിക്കും തോറും തലേ കേറി ഡാൻസ് കളിക്കുവാ…. ശരിയാക്കിത്തരാം മോളെ നിവി….ഇനി ഈ ആദി ആരാണെന്നും മോള് കാണാൻ പോകുന്നതേയുള്ളൂ…. അമ്മേ എനിക്ക് നടുവിനു നല്ല വേദന.. എന്തേലും പെയിൻ റിലീഫ് ഓയിൽമെന്റ് വല്ലോം ഉണ്ടോ… ആദി നിവിയുടെ അമ്മയോടായി ചോദിച്ചു… മോൻ പോയി കിടന്നോ അമ്മ തൈലം നിവിയുടെ കൈയിൽ കൊടുതയാക്കാം.. അത് ഇട്ട് ഒന്ന് തടവി ചൂടുപിടിച്ച ഈ വേദനയൊക്കെ അങ്ങ് മാറും…. ശരി അമ്മേ ഞാൻ റൂമിൽ കാണും… നിവിയെ ഒന്ന് നോക്കിട്ടു ആദി മുറിയിലേക്ക് പോയി….

നീ എന്താ പെണ്ണേ മിഴിച്ചു നോക്കി നിൽക്കുന്നേ ഇന്ന ഈ തൈലം ഇട്ട് ആദി മോന് നന്നായി നടു ഉഴിഞ്ഞ് കൊടുക്ക് അപ്പോഴേക്കും ഞാൻ ചൂടുവെള്ളം കൊണ്ട് അങ്ങോട്ട് വരാം… എനിക്കൊന്നും വയ്യ അമ്മ അങ്ങ് പോയി ചെയ്തു കൊടുത്താൽ മതി…. ദേ പെണ്ണേ അടി വാങ്ങിക്കും നീ…. അവൻ നിന്റെ ഭർത്താവ് അല്ലേ… മര്യാദയ്ക്ക് പോയി തടവി കൊടുക്കഡി…. നിവിയെ നോക്കി അമ്മ കണ്ണുരുട്ടി…. മനസ്സില്ലാമനസ്സോടെ നിവി അമ്മയുടെ കൈയിൽ നിന്ന് തൈലം വാങ്ങി മുറിയിലേക്ക് നടന്നു… ആദി ഒരു അവിഞ്ഞ ചിരിയോടെ നിൽക്കുന്നു… അമ്മ പറഞ്ഞതെല്ലാം കേട്ടന്ന് സാരം… എന്തിനാഡോ വെറുതെ നിന്ന് കിണിക്കുന്നേ… അങ്ങോട്ട് മാറി നിൽക്ക്.. നിവി അകത്‌ കയറിയതും ആദി മുറിയുടെ വാതിലടച്ചു കുറ്റിയിട്ടു…

താൻ എന്തിനാ വാതിൽ അടച്ചത്…. നീ എന്റെ നാടു ഉഴിയുന്നത് ആരെങ്കിലും കാണുന്നത് മോശമല്ലേ…. അതിന് ഞാൻ തന്റെ നടു ഉഴിയുമെന്ന് ആരാ പറഞ്ഞേ… അതെന്തിനാ മോളെ പ്രത്യേകിച്ച് പറയുന്നെ ഏട്ടന്റെ മോള് നല്ല കുട്ടിയായിട്ട് ഏട്ടന് നടു ഉഴിഞ്ഞ് തരുമല്ലോ..അതോ ഏട്ടൻ അമ്മയെ വിളിക്കണോ…. വേണ്ട… ഞാൻ ഉഴിഞ്ഞു തരാം… അതാണ് എന്റെ കുട്ടി… അതും പറഞ്ഞ് ആദി ഷർട്ടിന്റെ ബട്ടൻ അഴിക്കാൻ തുടങ്ങി… നിവി വേഗം തിരിഞ്ഞു നിന്നു.. താൻ എന്തുവാ ഈ കാണിക്കുന്നെ… ഷർട്ട് എന്തിനാ ഉരുന്നെ…. ഷർട്ട് ഉരാത്തെ എങ്ങനെയാ മോളെ തൈലം തേച്ചു പിടിപ്പിക്കുന്നേ…. ഇതു വലിയ കഷ്ടമയല്ലോ…. ആദി കട്ടിലിൽ കയറി കമന്ന് കിടന്നു… നിവി തൈലം തേക്കാൻ തുടങ്ങി…..

ആദി അത് ആസ്വദിച്ച് അവിടെ കിടന്നു കൊടുത്തു…. അമ്മ വന്ന് വാതിലിൽ മുട്ടി…. വാതിൽ തുറന്ന് നിവിയുടെ കൈയിൽ ചൂടുവെള്ളവും തോർതും ഏൽപ്പിച്ചു… മോളെ വെള്ളത്തിന് അൽപ്പം ചൂട് കൂടുതലാ നോക്കി ചൂടുപിടിക്കണേ….. നിവി ഒന്നും നോക്കിയില്ല ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് ആദിയുടെ പുറത്ത് വെച്ചു കൊടുത്തു… ആദി ചാടി എണീറ്റു….. എന്താ ഏട്ടാ എന്തുപറ്റി പറ്റി…നിവി ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു… നീ ചൂടുപിടിച്ചത് മതി എന്റെ വേദനയൊക്കെ മാറി… അങ്ങനെ പറയല്ലേ ഏട്ടാ… ചൂട് പിടിച്ചിട്ട് പോകാം… ആണോ എങ്കിൽ വാ.. നമുക്ക് ഒരുമിച്ച് ചൂടു പിടിക്കാം…. അ..ത് വേ..ണ്ട.. അങ്ങനെ പറയല്ലേ എന്റെ മോള് ഇങ്ങു വാ…. അതും പറഞ്ഞ് ആദി നിവിയെ ബെഡിലേക്ക് വലിച്ചിട്ടു…

നിവിയുടെ മുകളിൽ ആദി കൈകൾ കുത്തി നിന്നു… ദേ അങ്ങോട്ട് മാറിക്കെ എനിക്ക് പോണം… എങ്ങോട്ട് പോകാന മോള് ഇവിടെ അടങ്ങി ഒതുങ്ങി കിടക്ക്…. മര്യാദയ്ക്ക് എന്നെ വിടഡോ….. ഇല്ലെങ്കില്ലോ …. ഞാൻ ഒച്ച വെച്ച് ആളെ കൂട്ടും… എങ്കിൽ അതൊന്നു കാണണമെല്ലോ…. ഇന്നലെ കിട്ടിയ അടി ഓർമ്മയുണ്ടല്ലോ മാറിക്കെ അങ്ങോട്ട്… നിന്നോട് ഞാൻ മലയാളത്തിലാണ് പറഞ്ഞത് അടങ്ങിയൊതുങ്ങി കിടക്കാൻ കൂടുതൽ ബലം പിടിച്ചാൽ അറിയാലോ എന്നെ…. നിവിയുടെ ഹൃദയമിടിപ്പ് ഉയർന്നു.. ആദിക്ക് അത് വ്യക്തമായി കേൾക്കാമായിരുന്നു….. ആദി ഒരു ചിരിയോടെ നിവിയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു… നിവിക്കാണെങ്കിൽ ശ്വാസം പോലും പുറത്തേക്ക് വരുന്നില്ല….

ആദി പതിയെ നെറുകയിൽ ഒന്നു ചുംബിച്ചു, പിന്നെ അവന്റെ അധരങ്ങൾ അവളുടെ മുഖമാകെ ഓടി നടന്നു…. അവസാനം ആദിയുടെ ദൃഷ്ടി അവളുടെ ചുണ്ടുകളിലെത്തി നിന്നു…. അതു മനസ്സിലായി നിവി അവനെ തള്ളി മാറ്റാൻ ആവുന്നതും ശ്രമിച്ചു… ആദി ഒരു കള്ളച്ചിരിയോടെ നിവിയുടെ അധരങ്ങൾ കവർന്നെടുത്തു… ദീർഘനേരത്തെ ചുംബനത്തിനോടുവിൽ അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കി…. നിവി അപ്പോഴും ആ ചുംബനത്തിന്റെ അലസത്തിലായിരുന്നു… അവൾ ആഞ്ഞ് ശ്വാസം എടുത്തു…. നീ ഇന്നലെ തല്ലിയപ്പോൾ നിന്ന് കൊണ്ടത് തിരിച്ചു തല്ലാൻ എനിക്ക് കഴിവില്ലാതത്തുകൊണ്ടല്ല… മറിച്ച് അന്ന് രാത്രി നിന്നോട് പറഞ്ഞത് ഇത്തിരി ഓവർ ആയിപ്പോയി എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ്….

പിന്നെ മോള് ഇന്നലെ രാവിലെ കുറെ ഡയലോഗ് അടിച്ചല്ലോ ഡിവോഴ്സൊ ആരെയോ കല്യാണം കഴിക്കണമെന്നോ എന്തൊക്കെയോ പറഞ്ഞുവല്ലോ… ആദി നിവിയുടെ മുഖത്ത് പാറിപ്പറന്നു കിടന്ന മുടികൾ പതുക്കെ ഒതുക്കിവെച്ച് അവളോട് പറഞ്ഞു…. നീ ഈ ആദിക്ക് സ്വന്തമാണ്…. ഞാൻ ഇന്നുവരെ ആഗ്രഹിച്ചതും സ്വന്തമാക്കിയതും ആർക്കും വിട്ടു കൊടുത്തിട്ടില്ല… അതുകൊണ്ട് എന്റെ മോൾക്ക് അങ്ങനെ വല്ല ആഗ്രഹവും ഉണ്ടെങ്കിൽ അതങ്ങ് മുളയിലെ നുള്ളിയെരെ….. ഇനി അങ്ങനെ വല്ലതും സംഭവിച്ചൽ കൊല്ലും ഞാൻ… നിന്നെ അല്ല അവനെ…… മതിയാക്കഡി ഈ ടോം ആൻഡ് ജെറി കളി… എനിക്ക് നിന്നോടൊപ്പം ജീവിക്കണം… എന്റെ ഹൃദയത്തിൽ അവസാന തുടിപ്പ് നിൽക്കുന്നതുവരെ നീ മാത്രമായിരിക്കും എന്റെ ഹൃദയത്തിനും ജീവിതത്തിനും അവകാശി…

നിന്റെ സുഖവിവരം അറിയാൻ അന്ന് സിദ്ധുവിനെ കൊണ്ട് നിന്നെ വിളിച്ചപ്പോൾ നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന് നീ അവനോട് പറഞ്ഞ ആ നിമിഷം എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെയാണ് തോന്നി… അത് കണ്ട് സിദ്ധുവാണ് ചെന്നൈ യാത്രയും കല്യാണമൊക്കെ പ്ലാൻ ചെയ്തത്… നിന്റെ കൈയിൽ അനുരാഗ് അണിയിച്ച മോതിരം കണ്ട നിമിഷം എനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്…. എന്റെ താലി നിന്റെ കഴുത്തിൽ വീഴുന്നത് വരെയും എനിക്ക് ഭയമായിരുന്നു.. നിന്നെ എനിക്ക് നഷ്ടപ്പെടുമോ എന്നോർത്ത്… ഇത്രയും കഷ്ടപ്പെട്ട് നിന്നെ സ്വന്തമാക്കിയത് അവനു തന്നെ തിരിച്ചു കൊടുക്കാനല്ല….. കേട്ടോടി കാന്താരി…. ആദി നിവിയുടെ മൂക്കിൽ മൂക്കുകൊണ്ട് ഉരസി പറഞ്ഞു…

നിവി ആദിയെ ഇറുകെ പുണർന്നു…. ഇത്രയും ഇഷ്ടം ഉണ്ടായിട്ടാണോ എന്നെ അന്ന് രാത്രി അങ്ങനെയൊക്കെ പറഞ്ഞത്…. ആദി നിവിയെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു…. ചുമ്മാ ഒരു രസം… രസം അല്ല സാമ്പാർ…എനിക്കും ഈ കാട്ടുമാക്കാനെ ഒത്തിരി ഇഷ്ട്ട… ആണോഡി കുറുമ്പി… നിവിയുടെ മൂക്കിൽ പിടിച്ചു കൊണ്ട് ആദി വീണ്ടും ചോദിച്ചു… നിവിയുടെ മുഖമാകെ നാണത്താൽ ചുമന്നു… അതുകണ്ട് ആദി വീണ്ടും മുഖം അവളുടെ മുഖത്തേക്ക് അടിപ്പിക്കാൻ തുടങ്ങിയതും വാതിലിൽ ആരോ മുട്ടി…. ആദി ദേഷ്യത്തോടെ പല്ലു കടിച്ചു.. നിവി അവനെ തള്ളിമാറ്റി ചിരിച്ചു കൊണ്ട് വാതിൽ തുറക്കാനായി പോയി…. എന്താ ഏട്ടാ…. ആഹാരം കഴിക്കാൻ അമ്മവിളിക്കുന്നു മോളെ…

നീ ആദിയെ വിളിച്ച് വേഗം താഴേക്ക് വാ…. നിർമ്മലിന്റെ മുഖത്ത് വല്ലാത്ത ഒരു പരിഭ്രമം നിവി ശ്രദ്ധിച്ചു… അതും പറഞ്ഞ് നിർമ്മൽ നിവിയുടെ മുഖത്തേക്കു നോക്കാൻ നിക്കാതെ താഴേക്ക് പോയി…. ഈ ഏട്ടന് ഇതെന്തുപറ്റി…. നീ എന്താടി നിന്ന് പിറുപിറുക്കുന്നേ…. ആരാ ഇപ്പോൾ വന്നേ…. ഏട്ടനാണ് വന്നത്…. ഏട്ടൻ എന്താ എന്റെ മുഖത്തുനോക്കി സംസാരിക്കാഞ്ഞേ….. വല്ലാത്തൊരു പരിഭ്രമം ഏട്ടന്റെ മുഖത്തുണ്ട് ഞാൻ അത് ശ്രദ്ധിച്ചത…. അളിയന് എന്തെങ്കിലും തിരക്ക് കാണും… അതുകൊണ്ട് നിനക്ക് അങ്ങനെ തോന്നിയത് ആയിരിക്കും.. എന്നാലും അളിയന് നല്ല ടൈമിംഗ് ആണല്ലോ…. നിവി ചിരിച്ചു കൊണ്ട് ആദിയെ തള്ളിമാറ്റി പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ആദി അവളുടെ കയ്യിൽ പിടിച്ചു നിർത്തി…

എന്താണ് എന്നുള്ള അർത്ഥത്തിൽ അവൾ പുരികമുയർത്തി ആദിയോട് ചോദിച്ചു… അവൻ അവളെ പിടിച്ച് ചുമരിനോട് ചേർത്തുനിർത്തി… അവളുടെ നെറുകയിൽ പടർന്നു കിടന്ന സിന്ദൂരം അവൻ തുടച്ചുനീക്കി കവിളിൽ ഒരു ചുംബനം നൽകി….. ഇനി പോകാം വാ….. നിവി ആദിയെ തടഞ്ഞു… അയ്യോ ഞാനിനി ഏട്ടന്റെ മുഖത്ത് എങ്ങനെ നോക്കും…. നീ എന്തോന്ന ഈ പറഞ്ഞു കൂട്ടുന്നെ…. മനുഷ്യനു മനസ്സിലാകുന്ന രീതിയിൽ പറയ്…. നെറുകയിലെ സിന്ദൂരം പടർന്നത് കണ്ടിട്ടായിരിക്കും ഏട്ടൻ…. ഓഹോ ഇന്നലെ സിദ്ധുവിന്റെ മുന്നിലിട്ട് എന്നെ നാണം കെടുത്തിയതോ നീ…. ദൈവം ഉണ്ടെഡി… കണ്ടോ…. എന്നോട് ചെയ്തതിന് പകരം ഈശ്വരൻ നിന്നോട് ചോദിച്ചു….. നിവി…. നീ വാ.. ദേ അമ്മ നിന്നെ വിളിക്കുന്നുണ്ട്….

എന്നാലും…. ഒരു എന്നാലും ഇല്ല ഇങ്ങോട്ട് വാ.. അളിയൻ ഇപ്പോൾ നിന്നെ എങ്ങനെ ഫേസ് ചെയ്യും എന്ന് ആലോചിച്ചു നടക്കുമായിരിക്കും…. നീ ഒന്നുമറിയാത്ത പോലെ പെരുമാറിയാൽ മതി… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് വേണ്ടാത്തതോക്കെ ചെയ്തു കൂട്ടിയിട്ട്… നിവി ആദിയെ കൂർപ്പിച്ച് നോക്കി നിവി….ദ.. വരുന്ന അമ്മേ… ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ നിവിയുടെ കൈ ആദിയുടെ കയ്യിലായിരുന്നു….. ഊണുകഴിഞ്ഞ് എല്ലാരും കൂടി ഇരുന്നു നിവിയുടെ കുട്ടിക്കാലത്തുള്ള കുസൃതികളും അബദ്ധങ്ങളും ഒക്കെ പറഞ്ഞു ചിരിയായി…. അതിലൂടെ ആദിക്ക് കൂടുതൽ വ്യക്തമാക്കുകയായിരുന്നു നിർമ്മലും നിവിയും തമ്മിലുള്ള ബന്ധം… കേൾക്കുന്തോറും ആദിയിൽ അസൂയയും കൗതുകവും നിറഞ്ഞു നിന്നു….

ഇങ്ങനെ ഒരു ഏട്ടന് അനിയതിയെ സ്നേഹിക്കാൻ കഴിയുമോ എന്നതിൽ അവന് അൽഭുതം തോന്നി…. ചെറിയ തോതിൽ നിരാശയും… അപ്പൂവിനെ ഇത്രയൊന്നും സ്നേഹിക്കാൻ തനിക്ക് കഴിഞ്ഞില്ലല്ലോ… രാത്രി അത്താഴവും കഴിച്ചാണ് എല്ലാരും അവിടെനിന്നും പിരിഞ്ഞത്… മുറിയിലെത്തിയ ആദി നിവിയെ ഇറുകെ പുണർന്നു…. അവന്റെ മിഴികൾ നിറയുന്നുണ്ടായിരുന്നു…. നിവി പരിഭ്രാന്തിയോടെ അവനെ പിടിച്ചു മാറ്റി കണ്ണുകൾ തുടച്ചു കൊടുത്തു… എനിക്ക് ഇത്രയും മനോഹരമായ ഒരു കുട്ടിക്കാലം കിട്ടിയിട്ടില്ല ശരിക്കും എനിക്ക് നിന്നോടും നിന്റെ ഏട്ടനോടും അസൂയ തോനുന്നു …. എനിക്ക് നിന്റെ ഏട്ടൻ നിന്നെ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കൻ കഴിയുമോ….

അതിനു കഴിഞ്ഞില്ലേ എന്നെ നീ വെറുക്കുമോ നിവി…. നിവി അവനെ പിടിച്ച് കട്ടിലിൽ ഇരുത്തി… അവന്റെ മുഖം കൈകുമ്പിളിൽ എടുത്തു… വിധുവേട്ടൻ എന്നെ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കാൻ വിധുവേട്ടൻ മാത്രമേ കഴിയൂ…. ആദിയുടെ മുഖത്ത് നിരാശ പടർന്നു… പക്ഷേ ഒരു ഭർത്താവ് എന്ന നിലയിൽ എന്നെ സ്നേഹിക്കാൻ ഈ ലോകത്ത് ആദി ഏട്ടന് മാത്രമേ കഴിയൂ,…. കൂടാതെ അച്ഛന്റെയും ഒരേട്ടന്റെയും സ്നേഹവും വാത്സല്യവും ഒക്കെ തരാൻ ആദി ഏട്ടന് കഴിയും എനിക്ക് അതിൽ ഉറപ്പുണ്ട്…… അതുകൊണ്ട് എന്റെ മോൻ അതോർത്തു വിഷമിക്കേണ്ട…വന്നേ കിടക്കാം നമ്മക്ക് സമയം ഒരുപാടായി എനിക്കുറക്കം വരുന്നു…. ഉറങ്ങാനോ…?

നമ്മുടെ ഫസ്റ്റ് നൈറ്റ് എന്തായാലും നടന്നില്ല ഇനിയിപ്പോ തേർഡ് നൈറ്റ് ആഘോഷിക്കാം…. അയ്യടാ എന്റെ കുഴപ്പം കൊണ്ടാണോ ഫസ്റ്റ് നൈറ്റ് കുളമയത്.. നിങ്ങളുടെ ഒലക്കമ്മലെ ഒരു ഡയലോഗ് കാരണമല്ലേ… അതൊക്കെ കഴിഞ്ഞ് കാര്യമല്ലേ… ഇപ്പോൾ നമുക്ക് ആഘോഷിക്കാം…നി ഇങ്ങ് വന്നേ… ഒന്ന് പോയെ ആദി ഏട്ടാ…. എനിക്ക് ആദി ഏട്ടന്റെ ഈ നെഞ്ചിൽ കിടന്നുറങ്ങണം… അതിനൊക്കെ ഇനി ഒരുപാട് സമയമുണ്ടല്ലോ… എനിക്കിന്നുറങ്ങണം നിവി ചുണ്ടു കൂർപ്പിച്ച് കൊണ്ട് പറഞ്ഞു ആദി ഒരു ചിരിയോടെ നിവിയെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി…. അവന്റെ ഹൃദയത്തിന്റെ താളം ആസ്വദിച്ച് നിവി നിദ്രയെ പുൽകി…. നിവി ഉറക്കത്തിൽ നിന്നുണർന്നപ്പോൾ തന്റെ രണ്ട് കൈകളിലും ഇറക്കം അനുഭവപ്പെട്ടു…

ആരോ അവളുടെ കൈകൾ ബന്ധിച്ചിരിക്കുന്നു… അവൾ ആയാസപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും ചുറ്റും ഇരുട്ടായിരുന്നു…. വല്ലാത്ത ഒരു തരം നിശബ്ദതയായിരുന്നു അവിടെ മുഴുവനും….നിവിക്ക് വല്ലാത്ത ഭയം തോന്നി…. അവളുടെ ഓർമ്മകൾ രാത്രിയിലേക്ക് നീങ്ങി… ആദിയുടെ നെഞ്ചിൽ തലവെച്ച് കിടന്നതാണ് അവളുടെ ഓർമയിൽ അവസാനം തെളിഞ്ഞത്…. പിന്നെ താൻ എങ്ങനെ ഇവിടെ എത്തി…. നിവിക്ക് ഓരോന്ന് ആലോചിച്ച് തല പെരുത്തു കയറി…. തൊണ്ട വറ്റി വരളുന്നത് പോലെ തോന്നി…. ഒരു തുള്ളി വെള്ളത്തിന് വേണ്ടി അവൾ കൊതിച്ചു… അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി…. ആ നിശബ്ദതയെ കീറിമുറിച്ച് ആരൊക്കെയോ അവളുടെ അടുത്തേക്ക് വരുന്നുണ്ട്…..പേടി കാരണം അവൾക്ക് ഒന്നുറക്കെ നിലവിളിക്കാൻ പോലും കഴിയുന്നില്ല…. ആ ശബ്ദം അടുക്കുന്തോറും..നിവിയുടെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി…തുടരും…..

മിഴിയോരം : ഭാഗം 21

Share this story