സിദ്ധാഭിഷേകം : ഭാഗം 12

സിദ്ധാഭിഷേകം : ഭാഗം 12

എഴുത്തുകാരി: രമ്യ രമ്മു

അത് കഴിഞ്ഞാണ് സിദ്ധുവേട്ടനോട് ഇഷ്ട്ടം പറഞ്ഞു ചെന്നത്..ഡോക്ടർ പറഞ്ഞ പോലെ സഹതാപം എന്ന് പറഞ്ഞു നിഷ്കരുണം തള്ളി കളഞ്ഞു..അയാളെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ആണ് ഇപ്പോഴും ശ്രമിക്കുന്നതും ആട്ടി പായിച്ചാലും പിന്നാലെ നടക്കുന്നതും… 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 അഭിയും ശരത്തും നേരെ ശരത്തിന്റെ ഫ്ലാറ്റിലേക്ക് പോയി… ഒരു ത്രീ ബെഡ്‌റൂം ഫ്ലാറ്റ് ആയിരുന്നു അത്..അതിൽ ഒരു മുറി അഭിയുടെ ആണ്..അതേ പോലെ ‘ആനന്ദ’ ത്തിൽ ശരത്തിനും സ്വന്തമായി ഒരു മുറിയുണ്ട്… ശരത്ത് കിച്ചനിലേക്ക് പോയി.. അഭി അവന്റെ മുറിയിൽ കയറി…ബെഡിലേക്ക് കുറുകെ കിടന്നു…

കണ്ണടച്ചപ്പോൾ ആ പിടയ്ക്കുന്ന കണ്ണുകൾ അവനെ തേടിയെത്തി…എന്റെ പെണ്ണ്…അവന്റെ മനസ്സ് മന്ത്രിച്ചു….അവളെ കാണുമ്പോൾ മനസ്സ് കൈവിട്ട് പോകുന്നു…. ഛേ.. ഞാൻ ഡിസെന്റ് അല്ലാ എന്ന് തോന്നി കാണുമോ അവൾക്ക്…അവളുടെ എല്ലാ തെറ്റിദ്ധാരണകളും മാറ്റി കൊടുക്കണം… അതിന് മുമ്പ് മമ്മയോട് പറഞ്ഞു ഒഫീഷ്യൽ ആയി മൂവ് ചെയ്യാം…അവളെ നഷ്ടപ്പെടുമോ എന്ന് പേടിയാവുന്നു… അവൾ തന്റെ ആയാൽ എല്ലാ അകൽച്ചയും സ്നേഹം കൊണ്ട് ഞാൻ മാറ്റിയെടുക്കും… വീണ്ടും ഏതോ ഒരു പാട്ടിന്റെ വരി അവന്റെ ചുണ്ടിൽ ഓടിയെത്തി…അവൻ ഓർത്തു…

കുറച്ചു വർഷങ്ങൾക്ക് മുൻപ് എല്ലാം കുഴിച്ചു മൂടിയതാണ്….അതിന് ശേഷം മനസ്സിൽ ഒരേ ഒരു ചിന്ത മാത്രമായിരുന്നു…. ശത്രുസഹാരം… ലണ്ടനിൽ നിന്ന് തിരിച്ചെത്തി ലൈഫ് അടിച്ചുപൊളിച്ചു മമ്മയുടെ കൂടെ കൂടിയ സമയം… ആദിയും ശരത്തും കൂടെ തന്നെ ഉണ്ട്…ലൈഫിന് ഞങ്ങൾ ആരും സീരിയസ്നെസ്സ് കൊടുക്കുന്നില്ല എന്ന് മമ്മയ്ക്ക് എപ്പോഴും കംപ്ലെയ്ൻറ് ആണ്… “അവരുടെ പ്രായം അതല്ലേ..താൻ ഇങ്ങനെ ടെൻഷൻ ആവാതെ…” ദാസ് അങ്കിൾ സപ്പോർട്ട് ചെയ്തു… “അതേ അതേ..ദാസേട്ടൻ ഇങ്ങനെ വളം വച്ഛ് കൊടുക്കുന്നത് കൊണ്ടാ ഇവർ ഇങ്ങനെ ഒരു ഉത്തരവാദിത്തം കാണിക്കാത്തത്…

നാളെ എനിക്ക് എന്തെങ്കിലും പറ്റിയാൽ…” “ഓ..എന്റെ മമ്മ.. മതി..ഞങ്ങൾ നാളെ കഴിഞ്ഞാൽ ഡെയിലി കമ്പനിയിൽ എത്താം…പോരെ….മമ്മ ഒന്ന് ക്ഷമിക്ക്… പ്ലീസ്…😘😘😘” “ഉം…വന്നാൽ ഉറപ്പിക്കാം… വാ ദാസേട്ടാ..അംബികയെയും വിളിക്ക്…നമ്മൾക്ക് പോകാം..ആ ക്ലൈൻറ്‌സ് എത്താറായി…” പപ്പയെ കണ്ട ഓർമയില്ല…..പക്ഷേ പാട്ടിന്റെ രൂപത്തിൽ പപ്പ വീട്ടിൽ നിറഞ്ഞു നിന്നിരുന്നു…..പപ്പ പാടിയ ഒരുപാട് പാട്ടുകൾ…..മലയാളം പാട്ടുകൾ…..മമ്മയ്ക്കും മലയാളം വിട്ടൊരു കളിയില്ലായിരുന്നു…..അവരിലൂടെ അറിഞ്ഞ മലയാളവും അവിടുത്തെ ആൾക്കാരും…അതൊക്കെ കേട്ടാണ് ചെറുപ്പം തൊട്ട് വളർന്നത്…അതു കൊണ്ടാണ് പാട്ടിനോട് ഇത്ര ഇഷ്ട്ടം…

എന്റെ പെണ്ണ് പാട്ടുകാരി ആവണം എന്നും മലയാളി ആവണം എന്നൊക്കെ ആഗ്രഹിച്ചതും ആ ഇഷ്ട്ടം കൊണ്ടാണ്… എന്നാൽ നൃത്തം…അത്… ഒരിക്കൽ പോലും മമ്മ ചെയ്തു കണ്ട ഓർമ്മയില്ല….എങ്കിലും എന്തോ ഒരിഷ്ട്ടം…മമ്മയെ പോലെ ഒരു ഡാൻസർ ആയിരിക്കണം എന്റെ പെണ്ണെന്ന്… എന്നിട്ട് ഇപ്പോ..😍😍 ശരത്ത് പറഞ്ഞപോലെ മൂക്കും കുത്തി വീണു പോയല്ലോ ആ ഝാൻസി റാണിയുടെ മുന്നിൽ…. ………………….. മുബൈയിൽ അന്ന് ഒരു സൺഡേ അല്പം ബിയറും കഴിച്ച് ബീച്ചിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ …അപ്പോൾ ആദി പറഞ്ഞു… “ടാ..നമ്മൾക്ക് മൂന്ന് പേർക്കും കൂടി ഒരു വലിയ വീട് വെക്കണം..” “മൂന്നാൾക്കും കൂടി ഒരു വീടോ..”ശരത്ത് ചോദിച്ചു. “ആ …വലിയ വീട്..മൂന്ന് നില..

ഓരോരുത്തർക്കും ഓരോ ഫ്ലോർ..അവിടെ നമ്മളും നമ്മുടെ ഭാര്യമാരും മക്കളും..അങ്ങനെ അങ്ങനെ…” “ആഹാ..നല്ല സ്വപ്‍നം..” “നീ പോടാ..അഭി..നീ പറ നിനക്ക് എന്നെയോ ഇവനെയോ പിരിയാൻ കഴിയോ.. എന്നിട്ടും ഈ തെണ്ടി നമ്മളെ വിട്ട് പോയില്ലേ…” “അത് ശരി… എന്നെ വിട്ട് നിങ്ങൾ രണ്ടും കൂടി ലണ്ടനിൽ പോയിട്ട്..ഇപ്പോ പറയുന്നത് കേട്ടോ..” “അത് നീയല്ലേ ബിസിനസ്സ് വേണ്ടാ..താല്പര്യം ഇല്ലാ എന്നൊക്കെ പറഞ്ഞിട്ട് നിർത്തി പോയത്…” “അതുകൊണ്ട് എന്റെ ലക്ഷ്യത്തിൽ ഞാൻ എത്തി മോനെ…” “അത് ഓക്കേ… ഗുഡ്…ഉം..നീ പറ അഭി..നല്ല കാര്യമല്ലേ …ഞാൻ പറഞ്ഞ പോലെ നമ്മൾ മൂന്നും ഒരുമിച്ച്.. നല്ല രസമല്ലേ…” “ശരിയാടാ…എനിക്ക് നിങ്ങൾ കൂടെ തന്നെ വേണം…എന്നും…

പിന്നെ കല്യാണം അത് എന്റെ ഡിമാൻഡ് അനുസരിച്ചേ നടക്കൂ…” “ഓ..അത് നമ്മൾക്ക് കണ്ടുപിടിക്കാം എന്നേ…അതിനല്ലേ ഇവൻ…. നിന്റെ എല്ലാ ഡിമാണ്ട്സും ഒത്ത ഒരു പെണ്ണിനെ ഇവൻ കണ്ടുപിടിച്ചു തരും…”ആദി ശരത്തിനെ ചൂണ്ടി പറഞ്ഞു.. “പിന്നേ ..ഞാൻ എന്താ ബ്രോക്കറോ.. പെണ്ണ് തപ്പാൻ.. പോടാ…” “നീയല്ലേ കേരളത്തിൽ പോയിട്ടുള്ളൂ..അതു കൊണ്ട് പറഞ്ഞതാടാ….” “എനിക്ക് വേണ്ടി ആരും തപ്പണ്ട…എന്റെ പെണ്ണ് എന്നെ തേടി വരും…”😍😍😊😊..ആയിക്കോട്ടെ…അതേ…ലേറ്റ് ആയെടാ.. പോകാം..അമ്മ ഉറങ്ങാതെ നോക്കിയിരിക്കും…”ശരത് പറഞ്ഞു.. “ടാ..ഞാനും അങ്ങോട്ടേക്കാ…”ആദി പറഞ്ഞു..അങ്കിളിനെ കാണണം..” “എന്ന വാ..അപ്പോ.. ശരിയെടാ അഭി…ബൈ..ഗുഡ് നൈറ്റ്…”

“ഓക്കേ.. ബൈ..” അവർ പോയതിന് ശേഷം ബൈക്കുമെടുത്ത് വീട്ടിലേക്ക് തിരിച്ചു..ഒട്ടും തിരക്കുണ്ടായിരുന്നില്ല റോഡിൽ അപ്പോൾ.. തന്റെ നേരെ മനപ്പൂർവം എന്ന പോലെ വന്ന ആ ട്രക്കിൽ നിന്ന് പരമാവധി ബൈക്ക് വെട്ടിച്ചു ഒഴിഞ്ഞു മാറി…പക്ഷേ അത് വലിയൊരു ശബ്ദത്തോടെ ഇടിച്ചിട്ടിട്ട് പോയ്ക്കളഞ്ഞു… പാതിമയക്കത്തിൽ ആരുടെയൊക്കെയോ ശബ്ദം കേട്ടാണ് ബോധം വന്നത്…കണ്ണ് തുറക്കാൻ വയ്യ…ശരീരം മുഴുവൻ ഒടിഞ്ഞു നുറുങ്ങുന്ന വേദന….ആരോ സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ തുടങ്ങി….ചെവി ഓർത്തു…. മമ്മ ആയിരുന്നു… “കഴിഞ്ഞ രണ്ട് പ്രാവശ്യവും ചന്ദ്രേട്ടൻ ഇത് തന്നെയല്ലേ പറഞ്ഞത്…അന്വേഷിക്കുന്നു അന്വേഷിക്കുന്നു എന്ന്…

ഇതിപ്പോൾ എന്നെ വിട്ട് എന്റെ മോന്റെ നേരെ ആയി…അത് ഞാൻ സഹിക്കില്ല ചന്ദ്രേട്ടാ…ദൈവത്തിന്റെ കാരുണ്യം കൊണ്ട് ഞാൻ തിരിച്ചു വന്നു… എന്റെ മോന് വല്ലതും സംഭവിച്ചാൽ…പിന്നേ…” “ശർമ്മി… നീ എന്താ പറയുന്നത് ..ഞാൻ മനപൂർവം നിന്നെ കൊല്ലാൻ നോക്കിയവരെ കണ്ടെത്തുന്നില്ല എന്നാണോ… ഞാൻ അവർക്ക് അടുത്ത് എത്തിയത് കൊണ്ടാ അവർ വീണ്ടും ഇങ്ങനെ ഒരു അറ്റാക്ക് നടത്തിയത്…ആരാണെന്ന് ഊഹമുണ്ട്… എവിടെയാണെങ്കിലും ഞാൻ അവരെ കണ്ടു പിടിക്കും.. പക്ഷേ തെളിവ് …അതിന് വേണ്ടി കുറച്ച് സമയം..അതാണ് വേണ്ടത്..” “എനിക്ക് ചന്ദ്രേട്ടനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല…പക്ഷെ അഭി..അവൻ അറിയുമ്പോൾ..

എന്റെ കുട്ടി എങ്ങനെ സഹിക്കും അവന്റെ പപ്പയെയും അങ്കിളിനെയും കൊന്നതാണെന്ന്… ഇനി അവനെ കൂടി നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ..എല്ലാം നിർത്താം..ഒന്നും വേണ്ട..ആരെയും ജയിക്കണ്ട..അടങ്ങി ഒതുങ്ങി ഏതെങ്കിലും മൂലയിൽ ഇരുന്നോളാം ഞാൻ..” “നീ ഇത് എന്തൊക്കെയാ പറയുന്നത് ശർമ്മി..എന്റെ സച്ചി ,, അവന്റെയും രവിയുടെയും സ്വപ്‍നം.. അതൊക്കെ ആരുടെയോ അത്യാഗ്രഹത്തിന് വേണ്ടി കുരുതി കൊടുക്കണം എന്നോ..” കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ കിടക്കുകയായിരുന്നു…പപ്പയെയും അങ്കിളിനെയും കൊന്നുവെന്നോ..ആര്…മമ്മയെ കൊല്ലാൻ രണ്ട് തവണ ശ്രമിച്ചു …തന്നെ ഒന്നും അറിയിക്കാതെ മമ്മ എല്ലാം ഉള്ളിലൊതുക്കി എന്നോ….ഇപ്പോ തന്നെയും… ഇല്ല തന്റെ പപ്പയെ കൊന്നത് ആരാണെങ്കിലും അവർ ഇനി ഭൂമിക്ക് മുകളിൽ ഉണ്ടാവാൻ പാടില്ല….ഇവിടുന്ന് എഴുന്നേറ്റാൽ അടുത്തത് അവനെ തേടിയുള്ള എന്റെ വേട്ടയാണ്.. °°°°°°°°°

ദിവസങ്ങൾക്ക് ശേഷം ഡിസ്ചാർജ് ആയി വന്നു… ചന്ദ്രൻ അങ്കിളിനെ കാണാൻ ആദിയെയും കൂട്ടി ശരത്തിന്റെ വീട്ടിലേക്ക് പോയി… അങ്കിളിനോട് സംസാരിച്ചു…അങ്കിൾ പറഞ്ഞ കാര്യങ്ങൾ സന്തോഷിക്കാൻ വക നൽകിയിരുന്നു….ഇത്ര നാളും എല്ലാരും തിരഞ്ഞ ആളെ കണ്ടുപിടിച്ചെന്ന് അറിഞ്ഞു… പപ്പയുടെയും അങ്കിളിന്റയും കൊലപാതകിയെ തന്റെ മുന്നിൽ നിർത്തി തരാം എന്ന് വാക്ക് തന്നു….മമ്മയ്ക്ക് ഞാൻ മാത്രേ ഉള്ളൂ…മമ്മയെ വിഷമിപ്പിക്കാൻ പാടില്ല….അതുകൊണ്ട് നേരിട്ട് ഒന്നിനും ഇറങ്ങില്ലെന്ന വാക്ക് മേടിച്ചു…ചന്ദ്രൻ അങ്കിളും മമ്മയും ബുദ്ധി കൊണ്ട് അവരെ നേരിടാൻ തീരുമാനിച്ചു…കേട്ടപ്പോൾ കുറച്ചു സമാധാനം തോന്നി…അപ്പോൾ ഇനി കേരത്തിലേക്ക് പോകാൻ സമയം ആയി എന്ന് മനസ്സിലായി.. കുറച്ചു നാൾ കമ്പനി കാര്യങ്ങൾ ഏറ്റെടുത്തു…..

ആ സമയം ശരത്തും ദാസ് അങ്കിളും കേരളത്തിൽ പുതിയ കമ്പനി ഓപ്പൺ ചെയ്തു….കുറച്ചു നാളുകൾക്ക് ശേഷമാണ് അത് ഞാൻ ഏറ്റെടുക്കുന്നത്… ആദിയെ വിട്ട് വരേണ്ടി വന്നു..അവൻ അവിടെ ആവശ്യം ആയിരുന്നു… മമ്മയെ അവിടെ നിർത്തിയാൽ സമാധാനം കിട്ടില്ല…അതു കൊണ്ട് അംബികമ്മയെയും ചന്ദ്രു നേയും ശ്രീയെയും കൂട്ടി…മമ്മയെ ചിന്തിച്ച് ഇരിക്കാൻ ശ്രീ സമ്മതിക്കില്ല…വായാടിയാണ്.. ഇനി അമ്മാളൂനെ ജീവിതത്തിലേക്ക് കൂട്ടണം… അതിന് മുൻപ് ചെയ്തു തീർക്കാൻ ചില കാര്യങ്ങൾ ഉണ്ട്…ചിലരെയൊക്കെ അത്യാവശ്യം ആയി കാണാൻ ഉണ്ട്… പിന്നീട് തീർക്കാൻ ഉള്ള എല്ലാ കണക്കുകളും തീർക്കണം….ഒട്ടും വൈകാതെ… ******

ശരത്ത് കോഫിയുമായി വരുമ്പോഴും അഭി ആലോചനയിൽ ആയിരുന്നു.. “ടാ..എണീറ്റേ.. ഇത് കുടിക്ക്…” “താങ്ക്സ്…എന്തു ചെയ്യും ഇനി..” “ആന്റിയുടെ ഒപ്പീനിയൻ ചോയ്ക്കാം…..ദാസ് അങ്കിൾ വലിയ പ്രശ്നം ഉണ്ടാവില്ല…പക്ഷെ..അംബികാന്റി ഇടം കോലിടുമോ എന്നൊരു സംശയം ഉണ്ട്….സ്റ്റാറ്റസ് ഹൈ ക്ലാസ്സ്‌ ഒക്കെ വിഷയം ആകും…പിന്നേ…😉😉ശ്വേത…” “ശ്വേത അല്ല പ്രേതം…ഒന്ന് പോയെടാ…എനിക്ക് എന്റെ മമ്മയുടെ സമ്മതം മാത്രം മതി…നീ വാ..പോകാം..” ❇ ❇ ❇ ❇ ❇ ❇ ❇ ❇ ❇ ❇ ❇ ❇ ❇ ❇

പിറ്റേന്ന് കാലത്ത് അമ്മാളുവും മിത്തുവും കോളജിൽ ചെന്ന് തലേന്ന് സബ്മിറ്റ് ചെയ്യേണ്ട വർക്ക് ടീച്ചേർന് ഏൽപ്പിച്ച് ലൈബ്രറിയിലേക്ക് പോയി… അപ്പോഴാണ് അച്ചുവും ഗായുവും അങ്ങോട്ട് വന്നത്…അച്ചുവും തൃശൂർ ആണ്..ഗായത്രിയുടെയും റോഷന്റെയും വീട് കോളേജിൽന്ന് കുറച്ച് ദൂരമേ ഉള്ളൂ …. “അമ്മാളൂ നീ ഈ ലിസ്റ്റ് കണ്ടോ…ഏറ്റവും ലാസ്റ്റ് സോങ് നോക്ക്..അത്ര പോരെന്ന അച്ചു പറയുന്നത് ..”ഗായു പറഞ്ഞു… “അയ്യേ….അതിന്റെ ട്രഡൻഡ് ഒക്കെ പോയില്ലേ…ഇടയ്ക്കുള്ള ട്രാക്ക് ആണെങ്കിൽ ഓക്കെ..ഇത് വൈൻഡ് അപ്പ് സോങ്ങല്ലേ….മിക്സ് ചെയ്ത് പാടിയാലോ….🤔🤔..അല്ലെങ്കിൽ നമ്മൾക്ക് മലയാളത്തിൽ പിടിച്ചാലോ…”മിത്തൂ അഭിപ്രായം പറഞ്ഞു..

“റോഷൻ ചേട്ടൻ എന്തു പറഞ്ഞു…” “ഇന്ന് പുള്ളിയെ കണ്ടില്ല…ആ കുട്ടിയുടെ കാര്യത്തിന് പോയിരിക്കുകയാ..” “ഓ…ഞാൻ അത് ഓർത്തില്ല…ടാ…അച്ചു..നമ്മൾക്ക് നമ്മുടെ സ്വന്തം പാട്ട് ആയാലോ…” “ഇവർക്ക് രണ്ടു പേർക്കും സമ്മതമാണെങ്കിൽ ..”👍👍👍 “എനിക്ക് എന്ത് സമ്മത കുറവ്…പ്രോഗ്രാം അടിപൊളി ആയിരിക്കണം…അത്രേ ഉള്ളൂ…ഞാൻ റോഷൻ ചേട്ടനോട് പറയാം..നമ്മൾക്ക് ഇത് മതി…പിള്ളേരെ കൈയിലെടുക്കാൻ അത് ബെസ്റ്റ് ആണ്…👌👌” പതിവ് പോലെ കോളജ് കഴിഞ്ഞ് ജോലിക്ക് പോയി ഹോസ്റ്റലിൽ വന്നു അവർ… ⭕ ⭕ ⭕ ⭕ ⭕ ⭕ ⭕ ⭕ ⭕ ⭕ ⭕ ⭕ ⭕

രാത്രിയിൽ എല്ലാരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നിരിക്കുകയാണ് , ‘ ആനന്ദ ‘ ത്തിൽ…ശരത്തും കൂടെ ഉണ്ട്.. “എനിക്ക് എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ട്..ഭക്ഷണശേഷം എല്ലാവരും ഹാളിൽ വരണം..ആദിയെയും ദാസേട്ടനെയും വീഡിയോ കോളിൽ വിളിക്കണം..അതു പോലെ ചന്ദ്രേട്ടനും ബാലയും സന്ദ്രയും ഉണ്ടാവണം..കേട്ടോ..” ശർമ്മിള പറഞ്ഞു.. “എന്താ അമ്മായി വിശേഷിച്ചു…” ശ്രീ ചോദിച്ചു… “പറയാം..എന്തായാലും ഗുഡ് ന്യൂസ് ആണ്..പോരെ വായാടി…” ഭക്ഷണം കഴിച്ച് എല്ലാരും ഹാളിൽ സെറ്റ് ചെയ്ത സോഫ സെറ്റിൽ ഇരുന്നു…

കോൺഫറൻസ് കോളിൽ ദാസും ആദിയും ചന്ദ്രനും ബാലയും സാന്ദ്രയും ഉണ്ടായിരുന്നു… എല്ലാവരും സുഖവിവരങ്ങൾ പരസ്പരം അന്വേഷിച്ചു പുതിയ വിശേഷം അറിയാൻ ശർമ്മിളയെ നോക്കി… “നമ്മൾ കുറെ ആയി ആഗ്രഹിക്കുന്ന ഒരു കാര്യം നടക്കാൻ പോവുകയാണ്..അതിന്റെ ഫസ്റ്റ് സ്റ്റെപ് ആയി ഞങ്ങൾ തൃശ്ശൂർ പോകാൻ തീരുമാനിച്ചു… നാളെ…” “എന്താ അമ്മായി കാര്യം..”ചന്ദ്രു ചോദിച്ചു.. “അഭിയുടെ കല്ല്യാണം..” “വാട്ട്..അപ്പോ ഭയ്യയുടെ കോൺസെപ്റ്റിലുള്ള കുട്ടിയുടെ കണ്ടെത്തിയോ..” “എല്ലാം ഒത്തു വന്നില്ല..എങ്കിലും അവൻ തന്നെ കണ്ട് ഇഷ്ട്ടപ്പെട്ട് എന്നോട് പറഞ്ഞതാണ്….ഞങ്ങൾ ചെറിയ ഒരു അന്വേഷണം നടത്തി… കുട്ടി തൃശൂർ ആണ്..ഇവിടെയുള്ള കോളേജിൽ എം കോം ഫസ്റ്റ് ഇയർ ചെയ്യുന്നു.. പേര് സാഗര…”

“അല്ല അമ്മാളൂ…” അവർ മുഴുവനാക്കുന്നതിന്‌ മുൻപ് അഭിയുടെ വായിൽ നിന്നും അറിയാതെ വന്നു പോയി.. എല്ലാരും ഒരു നിമിഷം അവനെ നോക്കി..പിന്നെ പൊട്ടിച്ചിരിച്ചു…അവൻ ചെറുതായി ഒന്ന് ചമ്മി..എന്നാൽ അംബിക ഇതിലൊന്നും പെടാതെ മാറി നിന്നു.. “ഓ..ഭയ്യാ ..ഇൻ ലൗ…”🤣🤣 ചന്ദ്രു പറഞ്ഞു “യാ..യാ… ഭയ്യാ…ട്രീറ്റ് ഉണ്ടേ എല്ലാം ഓക്കേ ആയാൽ..”ശ്രീയും കൂടി.. “എനിക്ക് ഇതിന് സമ്മതം അല്ല..”അംബിക പറഞ്ഞു.. “എന്തു കൊണ്ട്..പഴയ കാര്യമാണെങ്കിൽ അതിനുള്ള ഉത്തരം ഞാൻ അന്നേ പറഞ്ഞതാ..അംബിക എന്തിനാ വാശി പിടിക്കുന്നേ..” “ഞാൻ ശ്വേതയ്ക്ക് വാക്ക് കൊടുത്തതാണ് ..” “ആരോട് ചോദിച്ചിട്ട്..എന്റെ കല്ല്യാണക്കാര്യം അംബികമ്മ ഒറ്റയ്ക്ക് തീരുമാനിച്ചാൽ മതിയോ…

ഞാൻ അന്ന് തന്നെ പറഞ്ഞതാ വേണ്ടാത്തത് മനസ്സിൽ വെക്കേണ്ട എന്ന്.. എനിക്കുള്ള ആളെ ഞാൻ കണ്ടെത്തി….ഇനി എല്ലാം എല്ലാരും കൂടി തീരുമാനിക്കുക…അതല്ല എങ്കിൽ എനിക്ക് ഈ ലൈഫിൽ വേറെ പെണ്ണില്ല..പോരെ..” അത്രയും പറഞ്ഞ് അഭി മുറിയിലേക്ക് പോയി.. “അമ്മ..വെറുതെ ഭയ്യയുടെ മനസ്സ് വിഷമിപ്പിക്കുന്ന കാര്യം പറയണ്ട കേട്ടോ..” ചന്ദ്രു പറഞ്ഞു..എത്ര പെണ്കുട്ടികള് ഭയ്യയുടെ പിറകെ നടന്നിട്ടുണ്ട്..ഇതിപ്പോ അത്ര ഇഷ്ടം ഉണ്ടായിട്ട് ആണെന്ന് ഉറപ്പല്ലേ..” “അംബിക…ദാസ് വിളിച്ചു..നീ എന്റെ ഏട്ടന്റെ മോള് ശ്വേതയുടെ കാര്യം അല്ലേ പറഞ്ഞത്..,അവളെ എനിക്കും നിനക്കും നന്നായി അറിയാലോ..എന്നിട്ടാണോ..നീ ഈ കാര്യം ഈ കുടുംബത്തിൽ പറയുന്നത്…

അത് നിന്റെ ഫാമിലി ആണ്..ബട്ട് ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല..അഭിക്ക് മോശം വരുന്ന ഇഷ്ട്ടകേടുള്ള ഒരു കാര്യവും നടക്കില്ല… അവൻ ഇപ്പോ തന്നെ എന്താ പറഞ്ഞത്..എല്ലാരും കൂടി തീരുമാനിക്കാൻ..അതായത് അവന്റെ സ്വന്തം ഇഷ്ടത്തിന് ആണെങ്കിൽ ഞാൻ അവളെയെ കെട്ടൂ ആരുടെയും സമ്മതം വേണ്ടാ എന്ന് പറഞ്ഞേനെ… ശർമ്മി നീ ഈ കാര്യം മുന്നോട്ട് കൊണ്ട് പൊയ്ക്കോ..ആ കുട്ടിയുടെ വീട്ടുകാർ ഓക്കേ ആണേൽ ഞങ്ങൾക്കൊക്കെ വരാൻ പറ്റുന്ന ടൈം നോക്കി ഫിക്സ് ചെയ്തോളൂ..” “ദാസേട്ടന്റെ അഭിപ്രായം തന്നെയാ ഞങ്ങൾക്കും..അഭിയുടെ ഇഷ്ട്ടം നടക്കട്ടെ..”ചന്ദ്രനും പറഞ്ഞു..

“ആന്റി എന്റെ ലീവിന്റെ കാര്യം കൂടി നോക്കണേ.. പ്ലീസ്..”സാന്ദ്ര ഇടയിൽ കേറി പറഞ്ഞു.. “അപ്പോൾ അങ്ങനെ ആവട്ടെ…ബൈ..ബൈ…” “അംബിക കൂടി വരണം നാളെ ..ചന്ദ്രു നീ ഓഫീസിലെ കാര്യങ്ങൾ നോക്കണം ട്ടോ.. ശ്രീ മോള് ഒന്ന് നാളെ അവനെ ഹെല്പ് ചെയ്യണേ പ്ലീസ്..” “അപ്പോ എനിക്ക് ഭാഭിയെ കാണണ്ടേ..” “ടി..പൊട്ടിക്കാളി….കുട്ടി ഇവിടെ അല്ലേ പഠിക്കുന്നത്…എല്ലാം ഉറപ്പിച്ചാൽ നമ്മൾക്ക് ഇവിടെ ചെന്ന് കാണാലോ..” ” ഓ..അത് ശരിയാണല്ലോ…എങ്കിൽ ഞാൻ നാളെ പോകാം അമ്മായി…അപ്പോ ബൈ..ഗുഡ് നൈറ്റ്…” “ഏടത്തി ഞാൻ വരുന്നില്ല…..കുറച്ച് അർജൻറ് വർക്ക് ഉണ്ട്…ഞാൻ തന്നെ നോക്കിയാലേ ശരിയാവൂ…ആ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഫൈനൽ പ്ലാൻ നാളെ ഈവനിംഗ് കൊടുക്കണം….അവർ എന്നെയാണ് കോണ്ടാക്ട് ചെയ്യുക…

സോ..നിങ്ങൾ നാളെ പോയിട്ട് വാ..” “ഓ..ഞാൻ അത് ഓർത്തില്ല…എങ്കിൽ ശരി..ഞങ്ങൾ പോയിട്ട് കാര്യങ്ങൾ ഒക്കെ അന്വേഷിക്കട്ടെ….ഗുഡ് നൈറ്റ്…. ഗുഡ് നൈറ്റ് ചന്ദ്രു..” “ആന്റി എങ്കിൽ ഞാൻ പോകുന്നു….അഭിയോട് പറഞ്ഞാൽ മതി… ഗുഡ് നൈറ്റ്…”ശരത്ത് പോകാൻ ഇറങ്ങി.. “ഉം..ഗുഡ് നൈറ്റ്..” അവൻ പോകും വഴി ഒന്ന് ആലോചിച്ചു തിരിഞ്ഞു നിന്ന് അവരെ വിളിച്ചു.. “ആൻറി…അറിയാലോ…അവൻ ഒരാളെയെ ആഗ്രഹിച്ചിട്ടുള്ളൂ…ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും അവന്റെ ആ ഇഷ്ട്ടം നടത്തി കൊടുക്കാതിരിക്കരുത്….” “എന്താ..എനി പ്രോബ്ലം…” “ഉം..ചെറുതായിട്ട്..ഞാൻ ഒന്ന് കൂടി അന്വേഷിക്കട്ടെ….പോകുന്നതിന് മുൻപ് ഒരാളെ കാണാൻ ഉണ്ട്…നാളെ വരാം ബൈ.. “ശരി…ബൈ..”….തുടരും..

സിദ്ധാഭിഷേകം : ഭാഗം 11

Share this story