ലിവിംഗ് ടുഗെതർ : ഭാഗം 13

ലിവിംഗ് ടുഗെതർ : ഭാഗം 13

എഴുത്തുകാരി: മാർത്ത മറിയം

സൂര്യപ്രകാശം കണ്ണിലടിച്ചപ്പോളാണ് ഷൈൻ കണ്ണ് തുറന്നത്… മാർത്ത അപ്പോളും നല്ല ഉറക്കമായിരുന്നു. അവളുടെ കിടപ്പ് കണ്ടപ്പോൾ അവനു വിഷമം തോന്നി. ഇന്നലെ അവൾ നന്നായി വേദനിച്ചു എന്ന് അവനു തോന്നി… അവൻ പതിയെ അവളുടെ തലമുടിയിൽ തലോടി. ഒന്നും കൂടി അവളെ പുതപ്പിച്ചുകൊണ്ട് അവൻ ബെഡിൽ നിന്നും എഴുന്നേറ്റു. ടവൽ എടുത്തുകൊണ്ടു ബാത്‌റൂമിൽ കയറി… ഷവറിൽ നിന്നും വെള്ളത്തുള്ളികൾ ദേഹത്തു പതിച്ചപ്പോൾ ശരീരത്തിന്റെ പലഭാഗത്തു അവനു നീറ്റൽ അനുഭവപെട്ടു. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. കുളികഴിഞ്ഞു ഇറങ്ങിയപ്പോൾ ബെഡിൽ മാർത്ത ഇല്ലായിരുന്നു. അവൻ നേരെ അടുക്കളയിൽ പോയി നോക്കി.

അവിടെ കാണാഞ്ഞിട്ട് നേരെ ബാൽക്കണിയിലേക്ക് പോയി. അവിടെ സൂര്യനെ നോക്കി കൊണ്ട് നിൽക്കുന്ന മർത്തയെ ആണ് അവൻ കണ്ടത്. അവൾ അവളെ പിറകിലൂടെ ചേർത്ത് പിടിച്ചു കഴുത്തിൽ താടി കൊണ്ട് ഉരസി. അവൾ വലം കൈ കൊണ്ട് അവന്റെ കവിളിൽ തലോടി.. “ഷൈൻ…… ” അവൾ പതിയെ വിളിച്ചു. “മ്മ്മ്മ് ” അവൻ വിളികേട്ടു. “ഞാൻ ഒരു ചീത്ത പെണ്ണാണോ..? ” അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു. “എന്താടോ ഇങ്ങനെ ഒരു ചോദ്യം..? ” കാറ്റത്തു പറക്കുന്ന അവളുടെ മുടിയിഴകൾ ഒതുക്കികൊണ്ട് ചോദിച്ചു. “പറയ്.. ” അവൾ ഒന്നും കൂടി ദയനീയമായി ചോദിച്ചു. “ഒരിക്കലും അല്ല മാർത്ത… ” “ഈ ജനറേഷൻ ഇങ്ങനെ ആണ് മാർത്ത… നീ കുറച്ചും കൂടി പ്രാക്ടിക്കൽ ആയി ചിന്തിക്കുക.

എനിക്ക് നഷ്ടപെട്ടത് തന്നെ ആണ് നിനക്കും നഷ്ടപെട്ടത്. പിന്നെ എനിക്ക് ഇല്ലാത്ത വിഷമം നിനക്ക് എന്തിനാടോ.. ” അവൻ അവളെ തിരിച്ചു നിർത്തി. അവളുടെ കണ്ണിൽ നിന്നും ഒരു നീർതുള്ളി താഴെ വീണു. അവൾ അത്രയും നേരം കരയുകയായിരുന്നു എന്ന് അവനു മനസിലായി. “എടി നിനക്ക് ഇത്രയ്ക്കും ധൈര്യം ഒള്ളു. ഇങ്ങോട്ടു ഇടിച്ചു കയറി വിർജിനിറ്റി ഒക്കെ ഓഫർ ചെയ്തപ്പോൾ നല്ല തന്റേടി ആണെന്നു ഞാൻ കരുതിയത്. ഇത് ഒരു മാതിരി….. ” പറയാൻ വന്നത് അവൻ പകുതിക്കു വെച്ച് നിർത്തി.. അല്ല ഷൈൻ.. ഒരു പെണ്ണിന് നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ പറ്റാത്തത് അല്ലെ എനിക്ക് നഷ്ടം ആയത്. അവൾ പിന്നെയും കരച്ചിൽ ആരംഭിച്ചു. “നിന്നെ ഞാൻ നിർബന്ധിച്ചു കൊണ്ടു വന്നത് ആണോ.. അല്ല.. ” “പിന്നെ ന്തിനാ നീ ഇങ്ങനെ മോങ്ങുന്നത്… ” അപ്പോളും അവളുടെ മുഖം ശോകമായിരുന്നു.

എടോ താനും ആഗ്രഹിച്ചിരുന്നില്ല..? അവൻ അവളുടെ താടിതുമ്പിൽ പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു. “ഹ്മ്മ്…. അവളുടെ മുഖത്തു സങ്കടം മാറി നാണം വിരിയുന്നത് അവൻ കണ്ടു. എടോ താൻ വിഷമിക്കണ്ട.. എപ്പോള് എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയാ.. നീ കെട്ടാൻ പോകുന്ന ചെക്കൻ വിർജിൻ ആണെന്നു നിനക്ക് ഉറപ്പ് പറയാൻ പറ്റുമോ..? ഇല്ല… പിന്നെ അവനില്ലാത്ത വിർജിനിറ്റി നിനക്ക് എന്തിനടി. ” അവൻ അവളെ സമാധാനിപ്പിച്ചു. “എന്നാലും….. ” അപ്പോളും അവൾ തേങ്ങിക്കൊണ്ടിരുന്നു “ഇനിയും നീ കരഞ്ഞുകൊണ്ടിരുന്നാൽ ഇപ്പോൾ താനെ ഫ്ലാറ്റിൽ നിന്നും ഇറങ്ങിക്കോളണം.. ” എല്ലാം അറിഞ്ഞിട്ട് തന്നെ അല്ലെ ഞാൻ ഒറ്റയ്ക്കു താമസിക്കുന്ന ഫ്ലാറ്റിൽ വന്നത്. എല്ലാത്തിനും മുൻകൈ എടുത്തതും നീ തന്നെ പിന്നെ എന്താ പ്രശ്നം…

ഇന്നലെ രാത്രി പ്രശ്നം ഒന്നും ഇല്ലായിരുന്നു. നേരം വെളുത്തപ്പോൾ ആണ് പ്രശ്നം… ” ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവൻ റൂമിലേക്കു പോയി. “മാർത്ത be practical… നീയും ആഗ്രഹിച്ചിരുന്ന കാര്യം അല്ലെ. പറ്റാവുന്നടത്തോളം എൻജോയ് ചെയ്… ബാക്കി കാര്യം പിന്നെ… നിന്റെ പോയ വിർജിനിറ്റി ഒരു ഡോക്ടർ വിചാരിച്ചാൽ റെഡി ആകാവുന്നത് ഒള്ളു. ഇനിയും അവനെ വെറുപ്പിച്ചാൽ അവൻ ഫ്ലാറ്റിൽ നിന്നും പൊയ്ക്കോളാൻ പറയും. ഇത്രയും നല്ലൊരു ചെക്കനെ നിനക്ക് ഇനി കിട്ടാനും പോവുന്നില്ല ” കുറച്ചു നേരം കൂടി അവൾ അവിടെ നിന്നു കൊണ്ട് അവൾ മനസിനെ പഠിപ്പിച്ചു ഒരു പുതിയ ഉന്മേഷം കിട്ടിയ മാർത്ത നേരെ അടുക്കളയിലേക് പോയി ചായക് വെള്ളം വെച്ചു. ബ്രെഡ് ടോസ്റ്റ് ചെയ്ത് ഓംലറ്റ് ഉം ഉണ്ടാക്കി ടിന്നിങ് ടേബിളിൽ കൊണ്ട് വെച്ചു. അപ്പോളും ചായയും റെഡി ആയി.

അവൾ അവനെ ബ്രേക്ക്‌ ഫാസ്റ് കഴിക്കാൻ വിളിച്ചു. അവളുടെ പ്രസരിപ് കണ്ടു അവനു അത്ഭുതം തോന്നി. അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്നു. “അത്ഭുതപ്പെടേണ്ട…. കുറച്ചു വിഷമം തോന്നി. കരഞ്ഞപ്പോൾ കുറച്ചു ആശ്വാസം തോന്നി. പിന്നെ ചിന്ദിച്ചപ്പോൾ തെറ്റ് ഒന്നും തോന്നിയില്ല….. ” ഇനി അതിനെ പറ്റി സംസാരിക്കണ്ട എന്നും പറഞ്ഞുകൊണ്ട് അവൾ കുളിക്കാൻ കയറി. ഞാൻ വന്നിട്ട് കഴികാം എന്ന് അവൾ ബാത്‌റൂമിൽ നിന്നും വിളിച്ചു പറഞ്ഞു. “ശെരി.. ശെരി.. പെട്ടന്നാവട്ടെ… ” അവൻ യൂണിഫോം ഇടാൻ തുടങ്ങി. കൈ കഴുകി ഇരുന്നപ്പോളേക്കും അവൾ കുളിച്ചു ഡ്രസ്സ്‌ മാറി വന്നു. അവന്റെ അടുത്ത ചെയറിൽ ഇരുന്നു. “ആദ്യം ആയിട്ടാണോ..? ” അവൻ ചോദിച്ചു.

എന്ത് എന്നുള്ള രീതിയിൽ അവൾ പുരികമുയർത്തി. “അല്ല ഇന്നലെ നടന്നത് ” ഉമ്മ്മ്മ്മ് അവൾ നാണത്തോടെ തലയാട്ടി. “വേദനിച്ചോ..? ” അവൻ അവളുടെ വിരലിൽ തൊട്ട് കൊണ്ട് ചോദിച്ചു. മ്മ്മ്… നല്ലോണം വേദനിച്ചു…. ആ വേദന അവളുടെ മുഖത്തു പ്രതിഫലിച്ചു. സോറിഡാ….. അവൻ കസേര യിൽ നിന്നും എഴുനേറ്റു വന്നു അവളെ ചേർത്തു പിടിച്ചു. ഇനി ഞാൻ വേദനിപ്പിക്കില്ലട്ടോ… പതിയെ ചെയ്തോളാം… ഒരു കുസൃതിയോടെ അവൻ അത് പറയുമ്പോൾ അവളിൽ ഒരു രോമാഞ്ചം നിറഞ്ഞു. രാത്രിയിലെ ഓർമ്മകൾ അവളിൽ ഉൾപുളകകൾ സൃഷ്ടിച്ചു. ഇനിയും ഒരുപാട് മഴകൾ അവളിൽ പെയ്യാൻ ഉണ്ടെന്ന പോലെ അവൻ അവളെ ചേർത്തു നിർത്തി. ആ മഴയെ ഏറ്റു വാങ്ങാൻ എന്നത് പോലെ അവളും. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഷൈൻ ബൈക്ക് പാർക്ക്‌ ചെയ്തപോളെക്കും ആകാശത്തു നിന്നും പൊട്ടിവീണത് പോലെ ബേസിൽ പ്രത്യക്ഷപെട്ടു. ഷൈനിന്റെ ബൈകിന്റെ പിറകിൽ മാർത്തയെ കണ്ടു ബേസിൽ ഒന്നു ഞെട്ടി. അവനു ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് ഷൈനിനു നേരിട്ട് കൈ വീശി കൊണ്ട് അവൾ നടന്നു നീക്കി. “ഓഹ് ഇവളെ കൊണ്ട് വരാൻ വേണ്ടി ആണോ മോൻ എന്നോട് ഇന്ന് പൊയ്ക്കോളാൻ പറഞ്ഞത്.” ബേസിൽ പുച്ഛം വാരി വിതറി. “ഡാ ഇനി മുതൽ അവൾ ഉണ്ടാകും ബൈക്കിൽ കോളേജിൽ വരാൻ.. ” ഷൈൻ ഒരു ചമ്മലോടെ പറഞ്ഞു. “ഏഹ്ഹ് അതെന്താ…? ബേസിൽ അത്ഭുതത്തോടെ ചോദിച്ചു. അവനോട് ഒന്നു ഒന്നും മറച്ചു വെയ്‌ക്കാനില്ലാത്തത്തു കൊണ്ട് ഷൈൻ എല്ലാം തുറന്നു പറഞ്ഞു.

വായ് പൊളിച്ചിരിക്കാനേ ബേസിലിനു കഴിഞ്ഞപ്പോള്. ഷൈൻ പുറത്ത് തട്ടിയപ്പോൾ ആണ് തുറന്ന വായ അടഞ്ഞത് തന്നെ. “ഡാ ശെരിക്കും…. ” “ആഹ്ഹട ഞാൻ എന്തിനാ നുണ പറയുന്നത്. ” ഷൈൻ പറഞ്ഞു. “എടാ കള്ള ഇത്രയും ആയോ കാര്യങ്ങൾ… അറിഞ്ഞില്ല.. ആരും പറഞ്ഞും ഇല്ല…. ” ഷൈനിന്റെ മുൻപിൽ കൈ കൂപ്പി കൊണ്ട് ബേസിൽ പറഞ്ഞു. ഷൈൻ ആ കൈക് ഒരു തട്ട് വെച്ചു കൊടുത്തു. പിന്നെ ഒരു കാര്യം വേറെ ആരും ഇത് അറിയരുത് നിന്റെ വായിൽ നിന്നും. കേട്ടാലോ.. ഷൈനിന്റെ മുഖത്തു നിന്നും ചിരിമാഞ്ഞു. “ഇല്ലടാ.. സത്യം.. ” ബേസിൽ തലയിൽ തൊട്ട് കൊണ്ട് പറഞ്ഞു.. “ഹ്മ്മ് ” കനപ്പിച്ചു മൂളികൊണ്ട് ഷൈൻ ക്ലാസ്സിലേക്ക് നടന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤

ക്ലാസ്സിൽ ഇരുന്നിട്ട് മർത്തയ്ക് ഒന്നും ശ്രെദ്ധിക്കാൻ കഴിയുണ്ടായിരുന്നില്ല. അവളുടെ മനസു ആ ഫ്ളാറ്റിലെ റൂമിൽ നിന്നും വിട്ടു പോരുന്നുണ്ടായിരുന്നില്ല. ഇന്നലത്തെ രാത്രിയിലെ കാര്യങ്ങൾ അവൾ മനസ്സിൽ വെറുതെ ആലോചിച്ചുകൊണ്ടിരുന്നു. എത്രയും പെട്ടന്നു രാത്രി ആയെങ്കിൽ എന്ന് അവൾ ആത്മാർഥമായി ആഗ്രഹിച്ചു.. അത്രയ്ക്കും അവളിലെ സ്ത്രീ അവനെ ആഗ്രഹികുനുണ്ടായിരുന്നു. എങ്ങനെയോ അവൾ ആ പീരിയഡ് തള്ളി നീക്കി. ദക്ഷയും അയനയും അവളെ കണ്ട ഭാവം വെച്ചില്ല. അവൾ തിരിച്ചും മൈൻഡ് ചെയ്യാൻ പോയില്ല. എന്തായാലും താൻ പറഞ്ഞത് പോലെ നടന്നതിൽ അവൾക് അതിയായ സന്തോഷം ഉണ്ടായിരുന്നു.

പക്ഷെ അത് അവരെ അറിയിക്കാൻ പറ്റാത്തതിൽ അവൾക് നേരിയ വിഷമം തോന്നി. ഇന്റർവില്ലിനും ലഞ്ച് ബ്രേക്കിനും ഒക്കെ അവനെ കാണാൻ ശ്രമിച്ചേകിലും കാണാൻ കഴിഞ്ഞില്ലേ. വൈകിട്ട് അവൻ പറഞ്ഞ സമയത്തു അവൾ പാർക്കിംഗ് പോയി നിന്നു. പറഞ്ഞതിലും 10 min വൈകി ആണ് അവൻ എത്തിയത്. “റെക്കോർഡ് സൈൻ ചെയ്യിപ്പിക്കാൻ ഉണ്ടായിരുന്നു. അതാണ് വൈകിയത്… ” ഒരു ക്ഷമാപണം പോലെ അവൻ പറഞ്ഞു. അവൾ ചുമ്മാ ഒന്നു പുഞ്ചിരച്ചു. “നിന്നു ചിരിക്കാതെ വന്നു കയറു… ” അവൻ ദൃതി വെച്ചു. അവൾ വേഗം വണ്ടിയിൽ കയറി. അവളെയും കൊണ്ട് ആ ബൈക്ക് കുട്ടികളുടെ പാഞ്ഞു. പെണ്കുട്ടികൾ തന്നെ അസൂയയോടെ നോക്കുന്നത് മാർത്ത നന്നായി ആസ്വദിച്ചു.

അവൾ ഒന്നും കൂടി അവനോട് ചേർന്ന് ഇരുന്നു. “ഇന്ന് കോളേജ് ൽ വെച്ച് കണ്ടില്ലലോ..? ” അവൾ അവനോട് ചോദിച്ചു. “കുറച്ചു തിരക്ക് ആയിരുന്നു. പിന്നെ കോളേജിൽ വെച്ച് റൊമാന്റിക് ആവാൻ ഒന്നും പറ്റില്ലാട്ടോ. Scen ആവും അതാ… ” അവൻ ബൈക്കിൽ ശ്രദ്ധ കൊടുത്തുകൊണ്ട് പറഞ്ഞു. “ഹ്മ്മ്മ് ശെരിയാ.. ” അവൾ അത് ഉൾക്കൊണ്ടു. അത് തനിക്കും ദോഷം ചെയ്യുമെന്ന് അവൾക്കും തോന്നി. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ രാവുകളും പകലുകളും കടന്നു പോയിക്കൊണ്ടിരുന്നു. പഴകിയ വീഞ്ഞ് പോലെ അവരുടെ ബന്ധത്തിനും വീര്യം കൂടിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ കുളിർ മഴപോലെ മാർത്ത ഷൈനിനെ നനച്ചുകൊണ്ടിരുന്നു. അവരുടെ ജീവിതം ഒരു പുഴപോലെ ഒഴുകിക്കൊണ്ടിരുന്നു…. തടസങ്ങൾ ഏതുമില്ലാതെ…… ❤❤❤❤❤❤❤❤❤❤❤❤❤❤❤

“ഡീ ഒരു ചായ തന്നെടി…. ” “തല പൊളിയുന്നു….. ” റെക്കോർഡ് ബുക്കിൽ കമന്നു കിടന്നുകൊണ്ട് ഷൈൻ വിളിച്ചു കൂവി. “വേണോകിൽ പോയി എടുത്തു കുടിക്ക്.. എനിക്കും നിന്നെ പോലെ തന്നെ ആണ് എഴുതാൻ ഉള്ളത്.. ” മർത്തയും തിരിച്ചടിച്ചു. “എടി പ്ലീസ് ” അവൻ കെഞ്ചി “ഒന്നു പോയെ നാളെ ഇത് വെച്ചില്ലകിൽ സീൻ ആണ് മോനെ ” മാർത്ത എഴുത്തു തുടർന്നു. “അത്രക് ആയോ എന്നാൽ നീ എഴുതണ്ട ” ഷൈൻ അവളുടെ കൈകൾ കൂടി പിടിച്ചു ഞെരിച്ചു.. “ഡാ വിട്ടെടാ ഞാൻ എഴുതട്ടെ…. ” അവൾ പിടി വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു. “എന്നാ ചായ വെച്ചു താ… അല്ലകിൽ ഞാൻ ശല്യം ചെയ്തുകൊണ്ടിരിക്കും ” അവൻ പിടിവിടാതെ പറഞ്ഞു പറഞ്ഞു… “ആഹ്ഹ് ശെരി ” മാർത്ത ദേഷ്യത്തിൽ പറഞ്ഞ് കൊണ്ട് എഴുനേറ്റു. “നല്ലകുട്ടി… ” കൈയിൽ നിന്നും പിടുത്തം വിട്ടുകൊണ്ട് ഷൈൻ പറഞ്ഞു.

“ഇതൊക്കെ എന്ത് സാധനങ്ങൾ ആണ് ” അവൾ മനസിൽ ഓർത്തുകൊണ്ട് കിച്ചണിൽ ലേക്ക് നടന്നു. അവളുടെ മനസിലെ ദേഷ്യം അവൾ പാത്രങ്ങളോട് തീർത്തു. “നിന്റെ മുഖത്തിന്റെ ഫിലമെന്റ് അടിച്ചു പോയോ.. ഒട്ടും തെളിച്ചമില്ലാലോ… ” ചായ കൊണ്ട് വന്ന മർത്തയോട് കുസൃതി യോടെ ചോദിച്ചു. “ഞാൻ നിനക്ക് ചായ ഉണ്ടാക്കി തരാൻ അല്ല ഇവിടെ നില്കുന്നത് ” അവൾ അവനോട് കെറുവിച്ചു. “പിന്നെ നീ എന്തിനാണ് നില്കുന്നത്…. ” അവൻ ടേബിളിൽ നിന്നും എഴുനേറ്റു. അവൾ ഒന്നു മിണ്ടാതെ എഴുതാൻ ഇരുന്നു. “അങ്ങനെ ഒന്നും പറയാതിരുന്നല്ലോ..? അവൻ പിന്നാലെ ചെന്നു. അപ്പോളും മൗനം. “എനിക്ക് ഒരു ഉമ്മ വേണം ” വേഗം ആവട്ടെ… ” അവൻ ചുണ്ടും കൂർപ്പിച്ചു നിന്നു. “ഒന്നു പോയെടാ… ”

അവൾ ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നേറ്റു. പെട്ടന്ന് അവൻ അവളെ ഇടുപ്പിലൂടെ കെട്ടിപിടിച്ചു നെഞ്ചിലേക് ഇട്ടു. അവൾ അവന്റെ നെഞ്ചിൽ ഒരു ഇടി വെച്ചുകൊടുത്തിട്ട് ബെഡ്‌റൂമിലേക് ഓടി. അവളുടെ പിന്നാലെ അവനും… രാത്രിയുടെ കുളിർമയിൽ ഉറക്കത്തിലേക് വീണു പോയ അവൻറെ നഗ്നമായ നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോൾ അവളുടെ ഉള്ളിൽ ഇനി എത്ര നാളുകൾ കൂടി ഇങ്ങനെ ഷൈനിന്റെ ചൂട് പറ്റി കിടക്കാൻ സാധിക്കുമെന്നുള്ള ആധി ആയിരുന്നു. അപ്പോളേക്കും അവളുടെ ഉള്ളിൽ ജീവന്റെ പുതുനാമ്പു മുളച്ചത് ഇരുവരും അറിഞ്ഞിരുന്നില്ല…..തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 12

Share this story