മഞ്ജീരധ്വനിപോലെ… : ഭാഗം 31

മഞ്ജീരധ്വനിപോലെ… : ഭാഗം 31

എഴുത്തുകാരി: ജീന ജാനകി

കോൺഫറൻസ് ഹാളിൽ നിന്നപ്പോഴും അസാധാരണമായി മാധവിന്റെ നെഞ്ച് മിടിക്കുന്നുണ്ടായിരുന്നു…. ഭാമ കുറച്ചു മുന്നേ താഴേക്ക് പോയിരുന്നു… ഇതുവരെ തിരികെ വന്നില്ല…. (കോൺഫറൻസ് എന്ന് കേൾക്കുമ്പോഴേ അവൾക് അലർജിയാണ്…. മടി പിടിച്ചു പുറത്ത് നിക്കുവാണോ എന്തോ…. ഫോണിൽ കോളും കാണുന്നില്ലല്ലോ… ഈ മീറ്റിംഗ് ഒന്ന് തീർന്നിരുന്നെങ്കിൽ…. വാലുകളുടെ കൂടെ കോസ്റ്റ്യും സെഷനിൽ കാണും…. – മാധവ്….) പെട്ടെന്ന് തന്നെ അവർ കോൺഫറൻസ് അവസാനിപ്പിച്ചു… ഒരു ദീർഘനിശ്വാസത്തോടെ മാധവ് മൊബൈലുമെടുത്ത് പുറത്തേക്ക് ഇറങ്ങി…

നേരേ കോസ്റ്റ്യും സെഷനിൽ ചെന്നു…. അമ്പു സാരിയും ചുറ്റി പെൺപിള്ളാർക്ക് അന്നനട പഠിപ്പിക്കുകയാണ്….. അമ്പു – ലുക് കുട്ടി… വലത് കാല് വെയ്കുമ്പോൾ റൈറ്റ് സൈഡ് അങ്ങോട്ടും ഇടത് കാല് വെയ്കുമ്പോൾ ലെഫ്റ്റ് സൈഡ് ഇങ്ങോട്ടും…. അച്ചു – പറയുന്നതോ പറഞ്ഞു…. മര്യാദയ്ക്ക് പറഞ്ഞൂടേ…. അമ്പു – എങ്കിൽ നീയൊന്ന് പറയെടീ…. അച്ചു – വലത് കാലും വലതു ഭാഗവും ഒരുമിച്ച് അനങ്ങണം…. മോഡൽ – വാട്ട് വലത്… അമ്പു – വട്ട് നിന്റപ്പന്…. ലുക്ക് മദാമ്മക്കുട്ടി…. റൈറ്റ് ലെഗ് ആൻഡ് റൈറ്റ് സൈഡ് മൂവ് ദ സെയിം ടൈം… ഹീ വിൽ ഷോ യൂ…. അജു…. ഡേയ് ഷോടാ….ഷോ…. അജു – കടയിൽ പോയി മേടിക്കെടാ…. അമ്പു – എന്ത്…. അജു – സോഡ…. അമ്പു – അതല്ല….

എങ്ങനെയാണെന്ന് കാണിച്ചു കൊടുക്കാൻ…. മാധവ് – ഗയ്സ് ഭാമ എവിടെ…. അച്ചു – അവളിങ്ങോട്ട് വന്നില്ലല്ലോ സർ…. മാധവ് – വന്നില്ലേ… പിന്നെ അവളെവിടെ… മാധവ് ഫോണെടുത്ത് നോക്കി…. മാധവ് – ഓഹ്…. ഗോഡ് ഫോൺ എങ്ങനെ ഫ്ലൈറ്റ് മോഡ് ആയി…. അവനത് മാറ്റിയതും വാട്ട്സ്ആപ്പ് മെസേജ് ഡെലിവർ ആയി…. എല്ലാവരും ഫോൺ നോക്കി… അജുവും മെസേജ് കണ്ടു… ലൊക്കേഷനും…. അമ്പു – ടാ എന്തോ ഒരു ചതി മണക്കുന്നുണ്ട്…. മനീഷയുടെ അച്ഛന് ആക്സിഡന്റ് ആണെന്ന് പറഞ്ഞത് സത്യാണോ…. മാധവ് ഫോണിൽ വിശ്വനാഥ് മേനോൻ എന്ന കോൺടാക്റ്റിൽ കോൾ ചെയ്തു… “ഹലോ…..” “ഹലോ അങ്കിൾ മാധവാണ് സംസാരിക്കുന്നത്…” “ആഹ്…. സുഖാണോടോ…”

“സുഖം… അങ്കിൾ ഇപ്പോ എവിടാ…” “ഞാൻ വീട്ടിലുണ്ടെടോ….” മാധവിന്റെ നെഞ്ചിൽ വെള്ളിടി വെട്ടി… “മനീഷ അവിടെ എത്തിയോ….” “ഏയ്…. അവൾക്ക് ഇന്നെന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞാ പോയത്…. എന്താടോ…. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ….” “നത്തിംഗ് അങ്കിൾ… ഐ വിൽ കാൾ യൂ ലേറ്റർ….” “ഓകെ….” മാധവ് കോൾ കട്ട് ചെയ്തു…. അജു – അവൾ ലൊക്കേഷൻ ഷെയർ ചെയ്തിട്ടുണ്ടല്ലോ…. ആദ്യം അവിടേക്ക് പോകാം… എല്ലാവരും കൂടി മാധവിന്റെ കാറിൽ അവിടേക്ക് തിരിച്ചു…. ************ നാല്പത്തഞ്ച് വയസ്സോളം പ്രായം… കഴുത്തിലും കൈയിലും വീതിയുള്ള സ്വർണ്ണ ചെയിൻ… മെലിഞ്ഞ ശരീരം…

നീളമുള്ള കറുത്ത മുടി…. വെറ്റില തിന്ന് ചുവന്ന ചുണ്ടുകൾ…. ആർത്തി പൂണ്ട കണ്ണുകൾ….. “മനീഷ ആരാ ഇയാൾ….” “അതോ…. ഇയാളൊരു പാവം കച്ചവടക്കാരൻ…. പുള്ളിയുടെ ആദ്യ ഭാര്യയ്ക്ക് വയസായെന്ന്…. അപ്പോ ഒന്നു കൂടി കെട്ടണമെന്ന് തോന്നി… അപ്പോ നിന്നെയങ്ങ് വിൽക്കാമെന്ന് കരുതി….” (സഹായിക്കാനെന്നും പറഞ്ഞ് വന്ന് കേറിയത് ടൈട്ടാനിക്കിൽ ആയിരുന്നോ… നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ മറുതേ….- ഭാമ ആത്മ) ചെട്ടിയാർ – അടടടടാ എന്നാ അഴക്… ദേവത മാതിരി…. മനീഷ – ടോ എന്നെയല്ല താൻ കെട്ടേണ്ടത്… ഇവളെയാ… ചെട്ടിയാർ – മാഡം എങ്കിട്ടേ സൊന്നത് ഭാമാവെ കൊല പണ്ണിയിട്ട് ഉൻ മേലേ പഴി പോടറുതുക്ക് താൻ….

ആനാൽ ഉങ്കളുടെ ഫോട്ടോ പാത്തതുക്ക് അപ്പുറം ചിന്ന ട്വിസ്റ്റ്…. ഭാമ – താനാരാ രൺജി പണിക്കരാണോ ട്വിസ്റ്റിടാൻ…. ഊശാൻതാടീ…. ചെട്ടിയാർ – കോപപ്പെടാതെ ചെല്ലം… ട്വിസ്റ്റ് ഇത് താൻ… നിങ്കൾ രണ്ട് പേരെയും നാൻ തിരുമണം സെയ്യ പോകിരേൻ…. ആൾറെഡി എനക്ക് ഒരു പൊണ്ടാട്ടി ഇറുക്ക്… പരവാല്ലേ… സെട്ടിയാര്ക്ക് മൂന്ന് പൊണ്ടാട്ടിയും ഓകെ താൻ…. ഭാമ – ദേ ഇവളെ വിളിച്ചോണ്ട് പോ… നന്നായി തിരുമ്മിത്തരും…. ചെട്ടിയാർ – അപ്പടിയല്ല കണ്ണ്… തിരുമണം…. മാരേജ്… മനീഷ – വാട്ട് ദ ഹെൽ…. ടൊ…. തനിക്ക് തെറ്റ് പറ്റിയതാ…. ഇവളെ മാത്രാ വിറ്റത്… ഭാമ – ടീ…ടീ…. ഇങ്ങോട്ട് നോക്കെടീ….

നിന്നെ ഞാൻ എന്ത് ചെയ്തിട്ടാടീ…. മനീഷ – എന്ത് ചെയ്തെന്നോ…. മാധവ്… അവനെ നീ സ്വന്തമാക്കി… നിന്നെ അപകടത്താൻ തന്നെയാടീ സ്റ്റെപ്പിന്ന് തള്ളിയിട്ടത്…. പക്ഷേ അത് നിനക്ക് അനുകൂലമായി…. മാധവ് നിന്നെ സ്നേഹിക്കാൻ തുടങ്ങി…. അവനും അവന്റെ സമ്പത്തും… രണ്ടും വഴുതിപ്പോയി…. ഭാമ – നീ ആയിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു…. കണ്ണേട്ടന്റെ പുറകേ നടന്നത് സമ്പത്തിന് വേണ്ടി ആയിരുന്നോ… അല്ലാണ്ട് ദിവ്യപ്രേമം അല്ല…. മനീഷ – എങ്ങനെ ആണേലും നിനക്കെന്താ… ചെട്ടിയാർ – എതുക്കാഹ ഗലാട്ട…. ചെല്ലാം തിരുമണത്തുക്ക് മുന്നാടി കൊഞ്ചം വേലയിരുക്ക്… ടേയ് മാരിമുത്തു, ശെൽവം ഇവങ്കക്കിട്ടെയിരുന്ത് അന്ത ബാഗും സെൽഫോണും വാങ്കി വയ്… രണ്ട് തടിയന്മാർ….

രണ്ടെണ്ണത്തിനും നല്ല മുടിയുണ്ടായിരുന്നു…. (ഇതെന്താ ആനകൾ ഉരുണ്ടു വരുന്നോ….. ടൂടൂടൂട്ടൂ ടൂടൂട്ടുട്ടു ട്ടൂടു…bgm -ഭാമ) മനീഷ – ഏയ് ലീവ് മീ…. മൈ ഫോൺ, ഹേയ്…. ഭാമ – വിടെടാ മുടിയാ…. എന്റെ ഫോൺ… ആആആആഹ്………… ചെട്ടിയാർ – ഏയ് അവ വായെ പൊത്തുടാ….. ഒരു തടിയൻ ഭാമയുടെ വായിൽ പൊത്തിപ്പിടിച്ചു… അവൾ അവന്റെ കൈയിൽ അമർത്തിക്കടിച്ചു…. തടിയൻ – ആആആ…ഹ്…. മറ്റേ തടിയൻ കൂടി വന്നിട്ട് ഭാമയുടെ ഫോൺ തട്ടിപ്പറിച്ച് എടുത്തു…. ഭാമ പുട്ടിയുടെ മുഖം നോക്കി ഒന്ന് കൊടുത്തു….. മനീഷ – ഹൗ ഡേർ യൂ ടു ടച്ച് മീ… ഭാമ – ടച്ചാൻ പറ്റിയൊരു കോലം…. നാണം ഉണ്ടോടീ ഊളേ…. എടീ ഒരാളെ സ്വന്തമാക്കാനോള്ളത് സ്നേഹം കൊണ്ടാ… നീ പറഞ്ഞല്ലോ പണത്തിനാണെന്ന്….

ചത്ത് പോകുമ്പോൾ നീ തലയിൽ ചുമന്നോണ്ട് പോവോ ഇതൊക്കെ…. മനീഷ – ഇ….ഇല്ല…. ഭാമ – ഫ! ചൂലേ…. പിന്നെ എന്തുണ്ടാക്കാനാടീ നീ എന്റെ കെട്ട്യോന്റെ പിറകെ പശുവിനെ കണ്ട വിത്തുകാളയെപ്പോലെ നടക്കുന്നത്… മനീഷയുടെ കണ്ണ് തള്ളിപ്പോയി… ഭാമ – എന്താടീ നീ നോക്കുന്നേ…. എന്റെ മോന്തയും നിഷ്കു ഭാവവും കണ്ടിട്ട് നീ പറയുന്നതും കേട്ടിരിക്കും എന്ന് വിചാരിച്ചോ…. നിനക്കറിയില്ല… എന്റെ തനി സ്വഭാവത്തിന് നിന്നെ ഞാൻ വല്ല ആറ്റിലും മുക്കാനുള്ളതാ… ഭാമ ദേഷ്യം കൊണ്ട് അടിമുടി നിന്ന് വിറച്ചു… കയ്യാങ്കളി ആകും മുമ്പ് തടിയന്മാർ രണ്ടും അവരെ ഇരുവരെയും ഒരു റൂമിൽ രണ്ട് കസേരയിൽ ആയിട്ട് കെട്ടിയിട്ടു… വായിൽ തുണിയും തിരുകി വച്ചു… ************

മാധവിന്റെ കാറ് ആ വലിയ വീടിന് മുമ്പിൽ വന്നു നിന്നു… മാധവ് – ലൊക്കേഷനും അടയാളവും വച്ച് നോക്കിയാൽ ഇതാണ് വീട്… അടുത്തെങ്ങും വേറേ വീടുകളുമില്ല… വാ ഇറങ്ങ്…. എല്ലാവരും പുറത്തിറങ്ങി…. വീടിനടുത്തേക്ക് ചെന്നു… വീടിന് കാവലായി തടിയന്മാർ ഉണ്ടായിരുന്നു… അമ്പു – അണ്ണാച്ചി… ഞങ്ങടെ ഫ്രണ്ട് ഇങ്ങോട്ട് വന്നിട്ടുണ്ട്… അവളെയൊന്ന് കാണണം… ലേശം മാറിയിരുന്നെങ്കിൽ…. ഒരു തടിയൻ – ഇങ്ക യാരും ഇല്ല…നീങ്ക തിരുമ്പിപ്പോരത് താൻ നല്ലത്…. അമ്പു – ഓഹോ ഗുണ്ടിയിസം… എങ്കിൽ ഒറ്റയ്കൊറ്റയ്ക് വാടാ….. രണ്ടാമത്തെ തടിയൻ കൈ മടക്കി ഒരൊറ്റ ഇടി… അമ്പു കറങ്ങിക്കറങ്ങി അജുവിന്റെ മേലേ…..

അമ്പു – അല്ല പിന്നെ…. വേണ്ട വേണ്ട എന്നു വയ്ക്കുമ്പോൾ തലയിൽ കേറുവാ നീ….. അജു – അത് അവന്മാര നോക്കി പറയെടാ പട്ടി…. അമ്പു – എന്റെ ഒറ്റയടിക്ക് നീയൊക്കെ അങ്ങെത്തിയോ…. അച്ചു – ചാടി അടിക്ക് മാൻ…. അമ്പു – ചാടി ഇടിക്കാൻ ഞാനാരാടീ ജാക്കിച്ചാനോ…. മാധവ് കോട്ടും കൈയിലെ വാച്ചും കാറിനകത്ത് വച്ചു…. ഷർട്ടിന്റെ ഒരു ബട്ടൺ തുറന്നിട്ടു…. ഇൻസർട്ട് ചെയ്ത ഷർട്ട് പുറത്തേക്ക് വലിച്ചിട്ട ശേഷം കൈയിലെ ബട്ടൻസ് അഴിച്ച് സ്ലീവ് പൊക്കി വച്ചു… ഇടിവള ഒന്ന് ഉയർത്തിയ ശേഷം കഴുത്ത് രണ്ട് സൈഡിലേക്കും ഒന്ന് വെട്ടിച്ചു…. വലത് കൈ കൊണ്ട് മീശ പിരിച്ചു വച്ച ശേഷം മുന്നോട്ട് നടന്നു….. അജു – ഉഫ്…. ജ്ജാതി മാസ് എൻട്രി… ഭാമ ഉണ്ടായിരുന്നേൽ വിസിൽ അടിച്ചേനേ…. മാധവ് – വഴീന്ന് മറെടാ….

ഒരു തടിയൻ മാധവിന് നേരേ കൈ ഉയർത്തിയതും അവൻ ആ കൈയെ പിടിച്ചു പുറകോട്ട് തിരിച്ചശേഷം കാൽമുട്ടിന് പുറകിൽ ശക്തിയായി ചവിട്ടി… തടിയൻ അലറിവിളിച്ചു… മറ്റവൻ മാധവിന് നേരേ വന്നതും അവൻ അയാളെ ചാടി ചവിട്ടിയ ശേഷം തല പിടിച്ചു ചുമരിൽ ആഞ്ഞിടിച്ചു…. അയാളുടെ തല പൊട്ടി ചോര ഒലിച്ചു…. താഴെ ഇരുന്നവന്റെ തലമുടിയിൽ അമ്പു പിടിച്ചു വലിച്ചു…. അമ്പു – എടാ മുടിയാ…. നീയെന്നെ തല്ലും അല്ലേ…. തടിയൻ – ഇല്ല സാർ… തെരിയാമ തപ്പു പണ്ണീട്ടേ…. അമ്പു – നീയിനി മുടി വളർത്തോടാ… തടിയൻ – മാട്ടെ സാർ…. വലിക്കിത് സർ… അമ്പു – ആഹാ നീ എന്നെ വലിക്കോ… അച്ചു – എടാ അങ്ങേരക്ക് വേദനിക്കുന്നു എന്ന്…. അമ്പു – ഓഹ്… അതാരുന്നോ….

ദേ ആ കിടക്കുന്നവനെയും കൊണ്ട് വേഗം പോടാ…. ഇല്ലേൽ എനിക്ക് ഇനിയും ദേഷ്യം കേറും… മ്… പൊക്കോ….. അയാൾ മുറിവ് പറ്റിയവനേയും കൊണ്ട് ജീപ്പിൽ കയറി പോയി…. അമ്പു അച്ചുവിന്റെ മുഖത്ത് നോക്കി കോളർ പൊക്കി കാണിച്ചു… അച്ചു – ക്രാ…തൂഫ്…. അവനവളെ പുച്ഛിച്ച ശേഷം മാധവിന്റെ അടുത്തേക്ക് പോയി…. മാധവ് കോളിംഗ് ബെൽ അമർത്തി…. ചെട്ടിയാർ ആയിരുന്നു വാതിൽ തുറന്നത്… ചെട്ടിയാർ – യാര്…. എന്ന വേണം…. മാധവ് അയാളുടെ നെഞ്ച് നോക്കി ആഞ്ഞൊരു ചവിട്ട്…. അയാൾ പിന്നിലേക്ക് മലർന്നു വീണു…. മാധവ് അയാളുടെ കൈയിൽ ഷൂസ് കൊണ്ട് ചവിട്ടി…. ചെട്ടിയാർ – ആആആഹ്…. എന്ന വിട്ടിടുങ്ക…. മാധവ് – എന്റെ പെണ്ണെവിടേടാ…. ചെട്ടിയാർ – ഇങ്കേ യാരുമേ ഇല്ല സാർ…

മാധവ് അയാളെ വലിച്ചെണീപ്പിച്ച ശേഷം കരണം പുകച്ച് ഒന്ന് കൊടുത്തതും അയാളുടെ വെപ്പ് പല്ല് തെറിച്ചു പോയി… അമ്പു – ഇത് നിറയെ പാച്ച് വർക്കാണല്ലോ…. അമ്പു അയാളുടെ തലമുടിയിൽ പിടിച്ചു പുറകിലേക്ക് വലിച്ചതും നീളം തലമുടിയുള്ള വിഗ് ഊരി കൈയിൽ വന്നു…. അമ്പു – വയസ്സ് കാലത്ത് പെണ്ണുങ്ങടെ തിരുപ്പനും വച്ച് ഇറങ്ങിയേക്കുവാ…. മാധവ് – അപ്പോ താൻ പറയില്ല അല്ലേ…. അമ്പു കിച്ചണിൽ നിന്നും ആ കത്തി ഇങ്ങെടുത്തിട്ട് വാ…. ചെട്ടിയാരുടെ കണ്ണിൽ ഭയം തെളിഞ്ഞു… ചെട്ടിയാർ – സാർ… ഉൻ മനൈവി അന്ത റൂമുക്കുള്ളൈ ഇറുക്ക്…. അച്ചു ഓടിച്ചെന്ന് ആ റൂം തുറന്നു… അവിടെ കെട്ടിയിട്ടിരിക്കുന്ന മനീഷയെയും ഭാമയെയും അഴിച്ചു വിട്ടു…. ഭാമ അച്ചുവിനെ കെട്ടിപ്പിടിച്ചു…

എന്നിട്ട് ഒന്ന് ഞെളിഞ്ഞ ശേഷം മനീഷയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച് ഒരൊറ്റ അടി…. എല്ലാവരും അന്തംവിട്ടു നിന്നു…. ഭാമ – പന്ന ₹##@@₹&& മോളേ….. ഇതെന്തിനാന്ന് അറിയോ…. എന്റെ കെട്ട്യോന്റെ പിന്നാലെ നടന്നതിന്…. ഭാമ മറ്റേ കവിളിൽ കൂടി ആഞ്ഞടിച്ചു… ഭാമ – ഇതേന്നെ സ്റ്റെപ്പിന്ന് തള്ളിയിട്ട് കൊല്ലാൻ നോക്കിയതിന്…. എല്ലാവരും ഞെട്ടി…. മാധവിന്റെ ഞരമ്പ് വലിഞ്ഞ് മുറുകി…. “ഠേ….” കൃഷണവിലാസം മനീഷ മേനോൻ അടി മൂന്ന്…. മാധവ് കൈ കുടഞ്ഞതും അടുത്തത് അച്ചുവിന്റെ വക…. “ഠേ….” അച്ചു – ഉളുപ്പുണ്ടോടീ….. “ഠേ…” അജുവിന്റെ വക…. പൊട്ടി അടിയൊന്ന്… തെറിച്ചു പല്ല് രണ്ട്…

അമ്പു സിമ്പിളാണ്… പവർഫുൾ ആണ്…. “ഠേ….” അജുവിന്റെ വക…. മനീഷയുടെ കവിള് രണ്ടും കാശ്മീരി ആപ്പിൾ പോലെ ചുവന്നു കിടന്നു…. മാധവ് – നാണമുണ്ടോടീ…. നിന്നെ ഞാനൊരു സുഹൃത്തായി കണ്ടതല്ലേ… നീ ചെവി തുറന്ന് കേട്ടോളൂ… ഇവളെന്റെ പെണ്ണാ… ഇവളല്ലാതെ മറ്റൊരാൾ എന്റെ ലൈഫിൽ ഉണ്ടാവില്ല… എന്റെ ചക്കി… ഇനിയെങ്കിലും അടങ്ങിയൊതുങ്ങി ജീവിക്കെടി…. തൂഫ്…. മനീഷയുടെ കണ്ണുകൾ നിറഞ്ഞു…. അവൾ തല കുമ്പിട്ടു പുറത്തേക്ക് പോയി… ഭാമ മാധവിനെ ഇറുകെ പുണർന്ന്…. അവനവളെ ചേർത്ത് പിടിച്ച് തലയിൽ ചുംബിച്ചു…. മാധവ് – നീ പേടിച്ചോടീ…. ഭാമ – ഏയ്….

എനിക്കെന്റെ കെട്ട്യോനുള്ളപ്പോ എന്ത് വരാനാ…. കണ്ണേട്ടാ… ഒരു കടം ഉണ്ട്… മാധവ് – കടം ഒന്നും ബാക്കി വയ്ക്കരുത്… പെട്ടെന്ന് തീർക്കണം…. ഭാമ ചെട്ടിയാരുടെ അടുത്ത് ചെന്ന് അയാളുടെ കരണം നോക്കി ഒന്ന് കൊടുത്തു…. ഭാമ – തനിക്കെന്നെ കെട്ടണോടോ… അമ്പു – ങേ…. തൈലവും ഇട്ട് രാമനാമവും ജപിക്കേണ്ട സമയത്ത് പെണ്ണ് കെട്ടണോ…. തന്നെ ഞാനിന്ന്…. മാധവ് – വിട്ടേക്കടാ…. ഇനി തല്ലിയാൽ അയാൾ ചത്ത് പോകും…. വാ…. മാധവ് ഭാമയെ നെഞ്ചോട് ചേർത്ത് പിടിച്ച് പുറത്തേക്ക് ഇറങ്ങി… എല്ലാവരും മാധവിന്റെ കാറിൽ തന്നെ പോയി….

മൂന്ന് പേരെയും ഓഫീസിൽ ഇറക്കിയ ശേഷം മാധവ് ഭാമയെയും കൊണ്ട് വീട്ടിലേക്ക് പോയി…. റൂമിലേക്ക് കയറിയ ശേഷം മാധവ് അവളെ ഗാഢമായി പുണർന്നു…. “എല്ലാവരുടെ മുന്നിലും ധൈര്യം കാണിച്ചു നിന്നപ്പോഴും നെഞ്ചിലെ പിടച്ചിൽ ഞാൻ അറിഞ്ഞതാ കണ്ണേട്ടാ….” “നിന്നെ നഷ്ടപ്പെടാൻ വയ്യ പെണ്ണേ… മരിച്ചു പോകും ഞാൻ….” ഭാമ അവന്റെ കാൽപാദത്തിന് മുകളിൽ കയറി നിന്ന ശേഷം ഉയർന്ന് നിന്ന് അവന്റെ നെറ്റിയിൽ ചുംബിച്ചു…. ഒരിക്കലും അകലില്ലെന്ന വാഗ്ദാനത്തോടെ…..

“എന്നിലേക്ക് പെയ്തിറങ്ങാൻ നിന്നോളം വലിയൊരു പേമാരിയില്ല…. എന്നെ ഭ്രമിപ്പിക്കാൻ നിന്നോളം മാധുര്യമേറിയ സംഗീതമില്ല….. എന്നെ പുണരുവാൻ നിന്നോളം കുളിർമയേറിയ തെന്നലില്ല…. അത്രയ്ക്ക് നീയെൻ പ്രാണനാണ്…”….തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 30

Share this story