മൗനം : ഭാഗം 5

മൗനം : ഭാഗം 5

എഴുത്തുകാരി: ഷെർന സാറ

ഏകദേശം രണ്ടാഴ്ച കഴിഞ്ഞു പോയിട്ടുള്ള പ്രഭാതം… രാവിലെ ആറുമണിയാകുമ്പോൾ തനിക്ക് പോകണം… ടൗണിൽ നിന്നും നീരൂരിലേക്ക് വരെയാണ് ബസിന്റെ ആദ്യഓട്ടം… തിരികെ എട്ടുമണിക്ക് ടൗണിലേക്കും… രണ്ടു ബസ് മാത്രമാണ് നീരൂറിലേക്ക് ആകെയുള്ളത്… രണ്ടും പ്രൈവറ്റ് ബസ് ആണ്… ഒരെണ്ണം ഇപ്പോൾ ഇറങ്ങിയതാണ്… ഞാൻ ജയിലിൽ പോകുന്നതിന് മുൻപ് ആകെ ഒരു ബസ് ആണ് ഉണ്ടായിരുന്നത്… അതും കൃത്യസമയത്തൊന്നുമില്ലായിരുന്നു… ഇപ്പോഴാണ് പിന്നെയും.. ഏഴര ആവുമ്പോൾ ബസ് കവലയിൽ എത്തും… പിന്നെ എട്ടു മണിക്ക് ആണ് അടുത്ത സർവീസ്…

ആ നേരം കൊണ്ട് കുമാരേട്ടന്റെ കടയിൽ നിന്നും ഭക്ഷണം കഴിക്കും… ഇപ്പോഴും അത് തന്നെയാണ് പതിവ്… ഞാൻ വരുമ്പോൾ ഗായത്രി എണീറ്റിട്ട് കൂടി ഉണ്ടാവില്ല… ആളെ ബുന്ധിമുട്ടിക്കാതെ ഒരു കട്ടനും കുടിച്ചു ഞാനിങ്ങ് പോരും… പക്ഷെ മനസ് എപ്പോഴൊക്കെയോ കൊതിച്ചിട്ടുണ്ട്,, ഞാൻ ഇറങ്ങാൻ നേരം വരെ എനിക്കൊപ്പം നിൽക്കുന്നവളെ.. മൗനത്തിന്റെ അതിർവരമ്പുകൾ ഭേദിക്കാൻ ഇരുവർക്കും താല്പര്യമില്ലാത്തത് കൊണ്ട് അവയിന്നും സ്വപ്നം മാത്രമാണ്… !! ഒരേസമയം അവളിൽ നിന്ന് അകന്നു നില്കാൻ തലചോറും ചേർത്ത് പിടിക്കാൻ ഹൃദയവും തമ്മിൽ മത്സരം നടത്തുന്നത് പോലെ… ഒടുവിൽ ജയം ആർക്കാണ് എന്ന് എനിക്ക് തന്നെ നിച്ഛയം ഇല്ല…

എന്തോ കൈ പിടിയിൽ ഒതുങ്ങാത്ത മനസിനെ ഓർക്കുമ്പോൾ,, ചില സമയം എനിക്ക് തന്നെ അതിശയം തോന്നും…എന്റെ മനസ് എങ്ങനെയൊക്കെ ചിന്തിക്കുന്നുവെന്ന്.. അന്ന് തൊട്ട് ഗായത്രിയും ജോലിക്ക് പോയി തുടങ്ങി… ഒരു ബസിൽ തന്നെ യാത്ര ചെയ്തെങ്കിലും അറിയാതെ പോലും ഒരു നോട്ടം എന്നിലേക്ക്‌ പാളി വീണില്ല എന്നത് തെല്ലു നിരാശ നൽകി… മിറർ വഴി ഇടയ്ക്ക് അവളെ നോക്കുമ്പോൾ,, ആൾ ബസിൽ ഇട്ടിരിക്കുന്ന പാട്ടിൽ മുഴുകി പുറം കാഴ്ചകളിൽ നോട്ടമെയ്ത് ഇരിക്കുകയാണ്… അവളുടെ സ്റ്റോപ്പ്‌ ആയപ്പോൾ ആൾ ആദ്യം തന്നെ ഇറങ്ങി മുന്നോട്ട് നടന്നു… അവിടെ മൂന്ന് കൂടിയ ഒരു ജംഗ്ഷൻ ആണ്… അവൾക് നേരെ ആണ് പോകേണ്ടത്…ബസ് വലത് വശത്തേക്കുള്ള റോഡ് വഴി ടൗണിലോട്ടും…

ബസ് അഞ്ചു മിനിറ്റോളം അവിടെ നിർത്തിയിടും… പിന്നെയാണ് ടൗണിലേക്ക് പോകുന്നത്…. ബസ് ഇറങ്ങി മുന്നോട്ട് നടന്ന ആൾ റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്ന നേരം ബസിലേക്ക് ഒളികണ്ണിട്ട് നോക്കുന്നത് കണ്ടപ്പോൾ ചിരി വന്നു… ചുണ്ടിലൂറിയ ചിരിയെ ഉള്ളിലൊതുക്കി നോട്ടം മാറ്റി… ” ആ പെണ്ണിന് ഇതെന്തോന്നിന്റെ കേടാന്നാ… നല്ല പഠിപ്പും ഉണ്ട്… തത്കാലത്തേക്കാണേലും സർക്കാർ ഉദ്യോഗവും… എന്നിട്ടും ഒരുത്തനെ കുത്തികൊന്നവനെ കെട്ടിയേക്കുന്നു… ” “ഹാ… !! ഞാനും അത് തന്നാ ആലോചിച്ചത്…നല്ലൊരു പെൺകൊച്ചായിരുന്നു… എന്നാലും… ആ തള്ള എന്തോ കണ്ടിട്ടാന്നാ ഇവനെ പോലെ ഉള്ളതിന്റെയൊക്കെ കയ്യിൽ അതിനെ പിടിച്ചേൽപ്പിച്ചത്…”

“അതന്നെ…. അല്ലേലും ആരെങ്കിലും ചെയ്യന്നതാണോ അവൻ ചെയ്തത്… സ്വന്തം ചേച്ചിയുടെ കെട്ട്യോനെ കേറി ആരേലും കുത്തുവോ…അതും അടയും ചക്കരയും പോലെ കഴിഞ്ഞിട്ട്… എന്ത് പറയാനാ… ചത്ത ചെക്കന്റെ സമയദോഷം… ” പറഞ്ഞു കഴിഞ്ഞു അവർ നേരെ നോക്കുന്നത് എന്നെയാണ്…അവരെ നോക്കിയൊന്ന് കണ്ണുരുട്ടിയപ്പോൾ അബദ്ധം പറ്റിയത് പോലെ വെപ്രാളപ്പെട്ട് അവർ മുഖം തിരിക്കുന്നുണ്ടായിരുന്നു… ജംഗ്ഷനിൽ നിന്നും ആളുകൾ കൂടുതൽ ബസിൽ കയറും… സീറ്റ്‌ കവിഞ്ഞു പിന്നീട് ആളുകൾ നിൽക്കുകയാണ് പതിവ്.. എന്നെയും ഗായത്രിയെയും അടുത്ത് പരിചയം ഉള്ള ആരോ ആണ്…

ഗായത്രിയെ മാത്രം കണ്ടത് കൊണ്ടാവാം ഇങ്ങനെ പറഞ്ഞത്… എന്തോ ഒരു വിഷമം മനസ്സിൽ കയറി കൂടുന്നത് പോലെ… അവർ പറഞ്ഞതത്രയും ശെരിയല്ലേ… ഇന്നിപ്പോ പേരിന് പോലും ഒരു ജോലി എനിക്കില്ല… ഉള്ള ഈ പണി എപ്പോ വേണമെങ്കിലും പോകാം… ഞാനും ഗായത്രിയും തമ്മിൽ ഇന്ന് അജഗജാന്തര വിത്യാസം ഉണ്ട്… ഓരോന്നോർത്ത് കൊണ്ട് വണ്ടി വലത്തേക്ക് വളയം പിടിക്കുമ്പോൾ ഉള്ളിൽ നിറയെ മൗനം കൊണ്ടെന്റെ ഹൃദയത്തിലെവിടെയോ സ്ഥാനം കൊണ്ടവളുടെ മുഖം ആയിരുന്നു… 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

അന്ന് കല്യാണം കഴിഞ്ഞ് ആദ്യമായി ചെല്ലുന്നത് കൊണ്ട് എല്ലാവർക്കും വേണ്ടി അല്പം മധുരം കയ്യിൽ കരുതിയിരുന്നു… അവർക്കെല്ലാം അത് വിതരണം ചെയ്ത സീറ്റിൽ വന്നിരിക്കുമ്പോൾ ആണ് പുതിയൊരു മുഖം അവിടേക്ക് വരുന്നത്… “ആഹ്… ഗായത്രി,, ഇത് മനു… പുതിയ നിയമനമാണ് കേട്ടോ… കഴിഞ്ഞ ആഴ്ചയാണ് ആൾ join ചെയ്തത്… ” സുധ ചേച്ചി പരിജയപ്പെടുത്തി തരുമ്പോൾ ആളെ നോക്കി ഒന്ന് പുഞ്ചിരിച്ചു… “അപ്പോൾ..ഇതാണല്ലേ ഗായത്രി… വന്ന അന്ന് തൊട്ട് കേൾക്കുന്ന പേരാണ് തന്റേത്… അന്നേ കരുതിയതാ ആളെ നന്നായൊന്ന് പരിചയപ്പെടണമെന്ന്.. ” ഒരു ചിരിയോടെ ആൾ കൈ നീട്ടിയപ്പോൾ താനും കൈ ചേർത്ത് പരിചയപ്പെടലിന്റെ ഭാഗമെന്നോണം ഒരു ഹസ്തദാനം കൈ മാറി…. ” മനു… മനു മാധവ്…

വീട് കളിയിക്കൽ ആണ്… തന്റെയോ.. ” തന്റെ മുന്നിലുള്ള മേശമേലെ കേറിയിരുന്നു കൊണ്ട് മനു,, വിശദമായ ഒരു പരിചയപ്പെടലെന്നോണം ചോദിച്ചു… ” ഗായത്രി, ഗായത്രി നർ..” അത്രയും എത്തിയപ്പോൾ എന്തോ ഓർത്തെന്നപോലെ ഒന്ന് നിന്നു.. ആ പേരിനെ എന്റെ പേരിനോട് ചേർത്ത് പറയണോ… ഇനി എന്റെ വിലാസം അതല്ലേ… “എന്താടോ… പേര് മറന്നുപോയോ… ” ഒരു കളിയാക്കലെന്നോണം മനു ചോദിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും തിരികെ വന്നത്… “ഏയ്‌… ഗായത്രി.. ഗായത്രി നർമ്മദ… വീട് നീരൂർ ആണ്…” ” ആഹാ.. നീരൂറാണോ വീട്… അവിടെ ഒരു ആദിശങ്കരനെ അറിയോ… വല്യ ഒരുപാട് തറവാട് ഒക്കെയാണ് അവർക്ക്.. പേര് ഞാൻ മറന്നു പോയി… ”

ആ ചോദ്യം കേട്ടപ്പോൾ ഉള്ളിലൊരാന്തൽ ഉണ്ടായി…ഒപ്പം മുഖം അല്പം മങ്ങുകയും ചെയ്തു… അയാളുടെ പേര് തന്റെ പേരിനൊപ്പം പറയാൻ മടിച്ചത് തന്നെ അയാളുടെ വിലാസത്തിൽ അറിയാൻ താൻ ആഗ്രഹിക്കാത്തത് കൊണ്ടാണ്… ആ ഒറ്റ കാരണത്താൽ ആണ്… പക്ഷെ… അയാളിൽ നിന്ന് ഓടിയോളിക്കാൻ ശ്രെമിച്ചിട്ട് ഒടുക്കം അയാളിൽ തന്നേ എത്തി നിൽക്കുന്നു… എങ്കിലും.. സമർത്ഥമായി അതിനെ മറച്ചു പിടിക്കാൻ ശ്രെമിച്ചു കൊണ്ട് ഉവ്വ് എന്ന് തലയാട്ടി … അത് കണ്ടിട്ട് പിന്നെയും എന്തോ ചോദിക്കാൻ വന്ന ആൾക്കിടയിലേക്ക് എന്തോ ചോദിച്ചു കൊണ്ട് പ്രസാദേട്ടൻ വന്നത് എനിക്ക് ഒരു ആശ്വാസം തന്നെയായിരുന്നു…. അന്ന് വൈകിട്ടും ബസിൽ പതിവ് സ്ഥാനത്ത് ചന്തുവേട്ടനെ കണ്ടില്ല…

പക്ഷെ, കവലയിൽ ഇറങ്ങിയപ്പോൾ മുഴുവനും ആളുകൾ ആയിരുന്നു… അതിനിടയിൽ നിന്നും സൈറൺ മുഴക്കി പോകുന്ന പോലീസ് ജീപ്പിന് പുറകിൽ വിലങ്ങ് വെച്ചിരിക്കുന്ന ആളെ കണ്ടപ്പോൾ നിർവികാരതയാണ് തോന്നിയത്…. ഇയാളൊരിക്കലും നന്നാവാൻ പോകുന്നില്ല… !! എന്തിനാണ് അയാളെ പോലീസ് അറസ്റ്റ് ചെയ്തതെന്നോ,, അയാൾ എന്തെങ്കിലും തെറ്റ് ചെയ്തോന്നോ,, അതുമല്ലെങ്കിൽ അയാളെ പോലീസുകാർ ഉപദ്രവിച്ചോ എന്നൊന്നും ആരോടും തിരക്കാൻ പോയില്ല…തിരക്കാൻ തോന്നിയില്ല എന്നതാണ് സത്യം… തിരക്കാനും മാത്രം ബന്ധമൊന്നും ആ തെമ്മാടിയ്ക്ക് താൻ ഹൃദയത്തിൽ നൽകിയിട്ടില്ല… അയാളായി… അയാളുടെ പാടായി……കാത്തിരിക്കുക.. ❤

മൗനം : ഭാഗം 4

Share this story