മിഴിയോരം : ഭാഗം 23

മിഴിയോരം : ഭാഗം 23

എഴുത്തുകാരി: Anzila Ansi

നിവി ഉറക്കത്തിൽ നിന്നുണർന്നപ്പോൾ തന്റെ രണ്ട് കൈകളിലും ഇറക്കം അനുഭവപ്പെട്ടു… ആരോ അവളുടെ കൈകൾ ബന്ധിച്ചിരിക്കുന്നു… അവൾ ആയാസപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും ചുറ്റും ഇരുട്ടായിരുന്നു…. വല്ലാത്ത ഒരു തരം നിശബ്ദതയായിരുന്നു അവിടെ മുഴുവനും….നിവിക്ക് വല്ലാത്ത ഭയം തോന്നി…. അവളുടെ ഓർമ്മകൾ രാത്രിയിലേക്ക് നീങ്ങി… ആദിയുടെ നെഞ്ചിൽ തലവെച്ച് കിടന്നതാണ് അവളുടെ ഓർമയിൽ അവസാനം തെളിഞ്ഞത്…. പിന്നെ താൻ എങ്ങനെ ഇവിടെ എത്തി….

നിവിക്ക് ഓരോന്ന് ആലോചിച്ച് തല പെരുത്തു കയറി…. തൊണ്ട വറ്റി വരളുന്നത് പോലെ തോന്നി…. ഒരു തുള്ളി വെള്ളത്തിന് വേണ്ടി അവൾ കൊതിച്ചു… അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി…. ആ നിശബ്ദതയെ കീറിമുറിച്ച് ആരൊക്കെയോ അവളുടെ അടുത്തേക്ക് വരുന്നുണ്ട്…..പേടി കാരണം അവൾക്ക് ഒന്നുറക്കെ നിലവിളിക്കാൻ പോലും കഴിയുന്നില്ല…. ആ ശബ്ദം അടുക്കുന്തോറും..നിവിയുടെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി…

നിവി പേടിച്ച് അവളുടെ ഇരുകണ്ണുകളും ഇറുക്കിയടച്ചു… പെട്ടെന്ന് തന്നെ ഒരു ശബ്ദത്തോടെ ശരീരത്തിൽ എന്തൊക്കെയോ വീഴുന്നത് അവൾ അറിഞ്ഞു…. നിവി ഭയത്തോടെ കണ്ണുകൾ തുറന്നു…. പല വർണ്ണത്തിലുള്ള കടലാസ് കഷണങ്ങൾ…. പാർട്ടി പോപ്പ് പൊട്ടിച്ചതാണ്……. ചിരിച്ചുകൊണ്ട് ചുറ്റും നിൽക്കുന്നവരെ കണ്ടപ്പോൾ ചുണ്ടു കൂർപ്പിച്ച് പരിഭവത്തോടെ അവരെ നോക്കി… നിവിയുടെ അച്ഛനും അമ്മയും നിർമ്മലും പാറുവും ആദിയുടെ അച്ഛനും അമ്മയും അപ്പുവും സിദ്ധുവും അക്കി മോളും പിന്നെ നിവിയുടെ കസിൻസും കൂട്ടുകാരും എല്ലാവരും അവിടെ ഉണ്ടായിരുന്നു….

പക്ഷേ നിവിയുടെ മിഴികൾ ആരെയോ തിരയുകയായിരുന്നു…. അത് ശ്രദ്ധയിൽ പെട്ട നിർമ്മൽ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…. നീ നോക്കുന്ന ആള് ഇവിടെ തന്നെ ഉണ്ട് ഇപ്പൊ വരും… നിവി നിർമ്മൽ പറയുന്നത് കേട്ടെങ്കിലും ശ്രദ്ധിക്കാൻ നിന്നില്ല… അത് അവനിൽ സങ്കടം ഉണർത്തി… ഭൂമി…. വേണ്ട എന്നെ വിളിക്കേണ്ട…. എന്റെ കുഞ്ഞിന് എന്തുപറ്റി…. കൂടുതൽ സോപ്പ് ഇടണ്ട…ഇതിൽ കൂടുതൽ എന്ത് പറ്റാനാ…..? നിന്റെ ബർത്ത് ഡേ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ നിനക്ക് സർപ്രൈസ് തരാനുള്ള പ്ലാനിങ്ങിൽ ആയിരുന്നു ആദി …

അവന്റെ നിർബന്ധത്തിന് ഞങ്ങൾ കൂട്ട് നിന്നന്നേയുള്ളൂ… ഇതെല്ലാം അവന്റെ പ്ലാനിങണ് പിന്നെ വലിയ സർപ്രൈസ് അല്ലേ….കുറച്ചു കൂടെ താമസിച്ചിരുന്നങ്കിൽ എന്റെ ബർത്ത് ഡേയും ഡെത്ത് ആനിവേഴ്സറിയും കുടി അടുത്ത വർഷം മുതൽ നിങ്ങൾക്ക് എല്ലാവർക്കും ഒരുമിച്ച് ആഘോഷിക്കമായിരുന്നു… അങ്ങനെ ഒന്നും പറയല്ലേ മോളെ…. ഏട്ടന്റെ ആയുസ്സ് കൂടി എന്റെ മോൾക്ക് കിട്ടട്ടെ… അച്ചോടാ.. എന്റെ ഏട്ടൻ കുട്ടൻ സെന്റി ആയോ.. ദേ എന്റെ കൈ നന്നായിട്ട് നോവുനുണ്ട് ഈ കെട്ടു ഒന്ന് അഴിച്ചുവിട്ടെ… എന്നാലും എന്റെ നിവി..

ഇത്രയൊക്കെ നടന്നിട്ടും നീയൊന്ന് അറിഞ്ഞത് പോലുമില്ലല്ലോ എന്തൊരു ഉറക്കമാ… ആന്റി പറഞ്ഞെങ്കിലും ഞങ്ങൾ ആദ്യമൊന്നും വിശ്വസിച്ചില്ല ഇതിപ്പോ ആനകുത്തിയ പോലും നീ അറിയില്ലല്ലോ… സിദ്ധു നിവിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു….. അത് അവിടെ ഒരു കൂട്ടച്ചിരിയായി മാറി…. നേവി പരിഭവത്തോടെ കീഴ്ചുണ്ട് പുറത്തേക്ക് ഉന്തിച്ച് നിന്നു… അതുകണ്ട ആദിയുടെ അമ്മ സിദ്ധുന്റെ ചെവിയിൽ പിടിച്ചു വഴക്കു പറഞ്ഞു… നിവി സന്തോഷത്തോടെ ഓടി ചെന്ന് അമ്മയെ പുണർന്നു…. പിന്നെ തിരിഞ്ഞു നിന്ന് നിവി അവളുടെ അമ്മയെ കൊഞ്ഞണം കുത്തി കാണിച്ചു….

ആദി ഒരു റെഡ് വെൽവെറ്റ് കേക്കുമായി അവിടേക്ക് വന്നു…. നിവി അവന്റെ മുഖത്ത് നോക്കാതെ പരിഭവത്തോടെ മുഖവും വിർപ്പിച്ചു തിരിഞ്ഞു നിന്നു… അവളുടെ ആ പ്രവർത്തി ആദിയിൽ ചിരി ഉണർത്തി… അവൻ നിവിടെ അടുത്തേക്ക് ചെന്ന് അവളെ തിരിച്ചു നിർത്തി….. എന്തേ എന്റെ കാന്താരി പിണക്കത്തിലാണോ…? രണ്ട് ദിവസം നീ എന്നെ ഇട്ടു വട്ടം കറക്കില്ലേ…..ശയിന പ്രതിക്ഷണവും പാവയ്ക്ക ജ്യൂസും എരിവുള്ള കറിയും പത്തു 100 സ്റ്റോപ്പുള്ള അമ്പലത്തിൽ നിന്നെയും എടുത്തുള്ള നടത്തവും…. ഹോ എന്റെ അമ്മോ ഓർക്കാൻ കൂടി വയ്യ…..

എന്നിട്ടും ഞാൻ ഇത്രയല്ലേ ചെയ്തുള്ളൂ ഒരു മധുര പ്രതികാരം…. അല്ലാതെ എന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്ന ഈ പൂച്ചക്കുട്ടിയെ ആരെങ്കിലും എന്നിൽ നിന്ന് അറുത്തു മാറ്റി കൊണ്ടുപോകുമോ..? അതിന് ഞാൻ സമ്മതിക്കുമോ…? എന്റെ പൊട്ടി… നിന്റെ ദേഹത്ത് ഒരു തരി മണ്ണ് വീഴാണാമെങ്കിൽ ഈ ആദി മരിക്കണം… അത്രയ്ക്ക് ജീവനാഡി പെണ്ണേ എനിക്ക് നിന്നെ… നീ എന്റെ ജീവിതത്തിലേക്ക് ഇടിച്ചുകയറി വന്നിട്ട് ആറേഴ് മാസമേ ആയിട്ടുള്ളൂ… പക്ഷേ ഒരു നൂറു കൊല്ലത്തെ അടുപ്പം നിന്നോട് എനിക്ക് തോന്നുന്നുണ്ട്…

ആദി അവളോട് ആർദ്രമായി പറഞ്ഞു നിർത്തി…. അവന്റെ ആ വാക്കുകൾ നിവിയുടെ ഹൃദയം കവർന്നു… ചുണ്ടിന്റെ ഒരു കോണിൽ ചിരി ഒളിപ്പിച്ചു നിവി വീണ്ടും പരിഭവം നടിച്ചു… നീ ഇങ്ങനെ മുഖം വീർപ്പിച്ച് ഇന്നത്തെ ദിവസം കുളമാക്കല്ലേ.. ബിനോയ് നിവിയെ കപട ദേഷ്യത്തോടെ ശകാരിച്ചു… നീ പോടാ തടിയാ… നിവി പഴയ ഫോമിലേക്ക് തിരിച്ചു വന്നു എന്ന് എല്ലാവർക്കും മനസ്സിലായി…. എല്ലാരും കൂടി കേക്ക് കട്ട് ചെയ്യാൻ വന്നു നിന്നു… നിവി കേക്ക് കട്ട് ചെയ്ത് ആദ്യ പീസ് കൈയിലെടുത്തു നിന്നു വലതു വശത്ത് നിൽക്കുന്ന ഏട്ടന് ആദ്യം കൊടുക്കാണോ അതോ ഇടതു വശത്ത് നിൽക്കുന്ന ആദിക്ക് കൊടുക്കണോ…?

നിവി ആകെ ധർമസങ്കടത്തിലായി.. എല്ലാവർഷവും അവൾ കേക്ക് കട്ട് ചെയ്യുമ്പോൾ ആദ്യം ഏട്ടനാണ് കൊടുക്കുന്നത്… ഏട്ടന്റെ കല്യാണം കഴിഞ്ഞും ഏട്ടൻ ആദ്യം എനിക്ക് തന്നിട്ടെ പാറുവിനു പോലും കൊടുക്കൂ… പാറു ഏട്ടനെ മനസ്സിലാക്കിയതുപോലെ ആദി ഏട്ടൻ എന്നെ മനസ്സിലാകുമോ…. പെട്ടെന്ന് അവളുടെ മനസ്സിൽ ഇന്നലെ നടന്ന സംഭവം കടന്നുവന്നു…. ആദി വളരെ സെൻസിറ്റീവാണ്… അവൾ ആകെ ആശയക്കുഴപ്പത്തിലായി… നിവിയുടെ മനസ്സ് വായിച്ചതു പോലെ ആദി അവളുടെ കയ്യിൽ പിടുത്തമിട്ടു…. അവൾ അവനെ ഒന്ന് നോക്കി…

അവർ രണ്ടും കൂടി കയ്യിലിരുന്ന കേക്ക് നിർമ്മലിനു നേരെ നീട്ടി.. നിവിയുടെയും നിർമ്മലിന്റെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു… നിർമ്മൽ അതിയായ സന്തോഷത്തോടെ രണ്ടുപേരെയും ഇറുകെ പുണർന്നു… ഏട്ടന്റെ കുട്ടിക്ക് ഈ ചന്ദ്രനെകുടി തന്റെ ജഡയിൽ ചൂടുന്ന ശിവനെ തന്നെ കിട്ടി… ആദി ഒന്നും മനസ്സിലാകാതെ നിവിയെ നോക്കി… അവൾ നിറഞ്ഞ പുഞ്ചിരിയോടെ അവനെ കണ്ണു ചിമ്മി കാണിച്ചു…. കൂട്ടുകാർ അവൾക്ക് നൽകിയത് ഒരു ഫോട്ടോ ഫ്രെയിമായിരുന്നു..

റിസപ്ഷന് ആദിയും നിവിയും അവരെല്ലാവരും ചേർന്ന് നിന്ന് എടുത്ത ഫോട്ടോ അതിൽ മനോഹരമായ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു…. നിവിക്ക് ആ സമ്മാനം ഒത്തിരി ഇഷ്ടായി… ആദിയുടെ അച്ഛനും അമ്മയും അവർക്ക് ഒരു ജുവലറി സെറ്റാണ് സമ്മാനമായി നൽകിയത്… നിർമ്മൽ എല്ലാ വർഷത്തെയും പോലെ അവൾക്ക് ടെഡി ബിയർ തന്നെയാണ് നൽകിയത്… അങ്ങനെ അവർക്ക് ഓരോരുത്തരും സമ്മാനം നൽകി…. ആദി അവൾക്കായി കരുതിവച്ചത് ഒരു റിങ്ങ് ആയിരുന്നു…

എല്ലാവരുടെയും മുന്നിൽ വെച്ച് അവൻ അവളുടെ മോതിരവിരലിൽ അണിയിച്ചു കൊടുത്തു…. അതിനോടൊപ്പം അന്ന് അവൻ നിവിടെ ഫോൺ നശിപ്പിച്ചില്ലേ പകരം അവൾക്കയി ഒരു പുതിയ ഫോണും…. നിവി ആദിയെ കെട്ടിപ്പിടിച്ചു… ബർത്ത്ഡേ പാർട്ടി എല്ലാം കഴിഞ്ഞപ്പോൾ സമയം ഒന്നായി… എല്ലാവരും പിരിഞ്ഞു പോവാനായി പുറത്തേക്കിറങ്ങി…. ആദിയും സിദ്ദുവും നിർമ്മലും മാറി നിന്ന് എന്തോ സംസാരിക്കുന്നു…..തിരികെ വന്ന ആദി നിവിയോടൊപ്പം നിന്നും….. നമുക്ക് തിരികെ വീട്ടിലേക്ക് പോകണ്ടേ ആദി ഏട്ടാ…

നമ്മൾ അതിനെ ഇന്ന് ഇവിടെ നിന്നു പോകുന്നില്ല നാളെ രാവിലെ പോകാം,…. അതെന്തിനാ എല്ലാരും പോകുന്നുണ്ടല്ലോ….. അതൊക്കെ പറഞ്ഞു തരാം.. നീ ഒരു സമാധാനപെട്… സിദ്ധു പോകാൻ വണ്ടിയിൽ കേറുന്നതിനു മുൻപ് ആദിയെ നോക്കി ആക്കി ചിരിച്ചുകൊണ്ട് ഒരു ഓൾ ദ ബെസ്റ്റും പറഞ്ഞു പോയി….. ആദി ഏട്ടാ ഇത് ആരുടെ വീട… നിന്റെ അമ്മാവന്റെ… ദേ ആദി ഏട്ടാ വെറുതെ എന്റെ അമ്മാവനു വിളിച്ചാൽ ഉണ്ടല്ലോ… എടി പുല്ലേ സത്യായിട്ടും ഇതു നിന്റെ അമ്മാവന്റെ വീടണ്… അമ്മാവൻ ഈ വീട് എപ്പോൾ മേടിച്ച്….

അച്ചുവേട്ടൻ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ… എനിക്കറിഞ്ഞുകൂടാ നീ വേണമെങ്കിൽ പോയി ചോദിച്ചിട്ട് വാ…. അല്ല പിന്നെ.. അല്ല.. ആദി ഏട്ടാ നമ്മൾ ഇവിടെ ഇന്ന് എന്തിനാ സ്റ്റേ ചെയ്യുന്നെ അവരുടെ കൂടെ പോയാൽ പോരായിരുന്നോ…. എനിക്കാണേൽ ഉറക്കം വന്നിട്ട് മേല…. അതൊക്കെയുണ്ട് മോളേ….. ഒരു സർപ്രൈസണ്… പിന്നെ നിന്റെ ഉറക്കം അത് ഞാൻ ശരിയാക്കിത്തരാം… സർപ്രൈസൊ എന്ത്…. അതൊക്കെയുണ്ട് കാണിച്ചുതരാം…. അതും പറഞ്ഞ് ആദി നിവിയുടെ കണ്ണുകൾ പൊത്തി..

മുകളിലോട്ടുള്ള പടികൾ ഓരോന്നും ശ്രദ്ധാപൂർവ്വം കേറാൻ തുടങ്ങി…. ഓപ്പൺ ടെറസിലായിരുന്നു ചെന്ന് നിന്നത്…. ആദി പതിയെ അവളുടെ കണ്ണുകളിൽ നിന്നും കൈകൾ മാറ്റി… കണ്ണുതുറന്ന് നിവി കണ്ട കാഴ്ച അവളിൽ കൗതുകവും അത്ഭുതവും നിറച്ചു… നിലാവുള്ള ആകാശത്തിന് താഴെ ഒരു ചെറിയ മെത്ത.. നിലത്തു മുഴുവനും ചുവന്ന റോസാപ്പൂ ദളങ്ങൾ അതിനുമുകളിലായി നറുമണം പരത്തുന്ന മെഴുകുതിരി വെളിച്ചം….. ആ നിമിഷം ആകാശത്ത് തങ്ങളെ നോക്കി നിൽക്കുന്ന പൂർണ്ണ ചന്ദ്രനേക്കാൾ തെളിച്ചം നിവിയുടെ മുഖത്തണെന്ന് ആദിക്ക് തോന്നി….. ആദി നിവിക്ക് പിന്നിൽ വന്നു നിന്നു… ഒരു കടമുണ്ട് !! തീർക്കട്ടെ ഞാൻ!!

ആദി അവളുടെ ചെവിയിൽ മെല്ലെ കടിച്ചു കൊണ്ട് ചോദിച്ചു.. നിവിക്ക് ഒരു തരിപ്പ് അനുഭവപ്പെട്ടു അവളൊന്നു ഉയർന്നുപൊങ്ങി.. നിവി നാണത്തോടെ ആദിയുടെ ഇടനെഞ്ചിലാക്ക് ചേർന്നുനിന്നു…. നിവിയെ ചേർത്ത് പിടിച്ച് ആദിയുടെ കൈകൾക്ക് ഇറക്കം കൂടി വന്നു… ആ ആലിംഗനം അത്രത്തോളം ശക്തമായിരുന്നു.. അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ മുറുകി.. അവൻ അവളെ കോരിയെടുത്തു കിടക്കയിലേക്ക് കിടത്തി… അവൻ അവളിലേക്ക് പടർന്നു കയറാൻ തുടങ്ങിയിരുന്നു…. ആദി ഏട്ടാ!! നിവിയുടെ വിളി കേട്ട് ആദി മുഖമുയർത്തി നോക്കി..

അവൾ വേണ്ടെന്ന് അർത്ഥത്തിൽ തലയാട്ടി.. ആദി അതിനൊന്നു പുഞ്ചിരിച്ചു… നിവി അവളുടെ കണ്ണുകൾ മൂടി… ആ കൂമ്പി അടഞ്ഞ കണ്ണുകളിൽ അവൻ ഒന്നു ചുംബിച്ചു… അവന്റെ അധരങ്ങൾ അവിളിൽ ഒഴുകി നടക്കാൻ തുടങ്ങി… നിവിയിലെ പേടിയും വിറയലും നാണത്തിന് വഴിമാറി…. ആദി അവളുടെ കണങ്കാലിലെ പാദസരം ഒരു ചുംബനത്തിലൂടെ അഴിച്ചുമാറ്റി….. താലി ഒഴികെയുള്ള അവളിലെ മഞ്ഞ ലോകത്തെ മുഴുവനും ആദി അടർത്തിമാറ്റി… അവൻ താലിമാല അഴിക്കാൻ നോക്കിയെങ്കിലും അവൾ ശക്തമായി എതിർത്തു…

എന്റെ ജീവന്റെ വിലയുണ്ട് ഈ മലയ്ക്ക്.. അത് എന്നിൽ നിന്നും മാറ്റുന്നത് എന്റെ ജീവൻ പോകുന്നതിനു തുല്യമാണ്….. വേണ്ട ആദി ഏട്ടാ…. അവളിലെ ആ വാക്ക് അവനിൽ വല്ലാതെ സ്വാധീനം ചെലുത്തി…. അവളുടെ നെറുകയിൽ സിന്ദൂരം ചുവപ്പിൽ അവൻ ഒന്ന് അമർത്തി ചുംബിച്ചു… ആദിയുടെ പിടി നിവിയുടെ ടോപ്പിൽ വിണു.. അവൾ വീണ്ടും അവനെ എതിർത്തപ്പോൾ അവനൊരു കുസൃതിചിരിയാൽ ആ എതിർപ്പിനെ പാടെ മാറ്റി.. ചെറു നോവ് നിവിൽ സമ്മാനിച്ചുകൊണ്ട് ആദി തന്റെ പ്രണയത്തെ എല്ലാ അർത്ഥത്തിലും അവന്റെതു മാത്രമാക്കി…

ആദി തളർന്നുകിടക്കുന്ന നിവിയുടെ നെഞ്ചിൽ തലചായ്ച്ചു അവളുടെ ഉയർന്നു പൊങ്ങുന്ന ഹൃദയമിടുപ്പ് ആസ്വദിക്കുകയായിരുന്നു….. നിന്റെ ഹൃദയമിടിപ്പിന് വല്ലാത്തൊരു ഈണമാണ് പെണ്ണെ….. അവളുടെ നെഞ്ചിലേക്ക് അവൻ ഒന്നുകൂടി തല ചേർത്ത് വെച്ച് പറഞ്ഞു… നിവി ഒന്ന് ചിരിച്ചു.. ഉഫ്… ഇങ്ങനെ ചിരിക്കല്ലേ പെണ്ണെ.. എന്റെ ചങ്ക് തകർന്നു പോകുന്നു….. അത് കേട്ടതും നിവിയുടെ കവിൾത്തടത്തിൽ നാണത്തിന്റെ ചുവപ്പു രാശികൾ പടർന്നു… ഒരിക്കൽ കൂടി ആദി അവളിലേക്ക് അലിഞ്ഞുചേർന്നു…. നേരം പുലരാറായി… നിവി ഉറക്കത്തിൽ നിന്നുണർന്നു… അവൾ അപ്പോഴും ആദിയുടെ നെഞ്ചിലായിരുന്നു…..

അവൾ മെല്ലെ മുഖമുയർത്തി ആദിയെ നോക്കി… അവൻ അവളെ കണ്ണിമ ചിമ്മാതെ നോക്കി കിടക്കുകയാണ്… നിവി വീണ്ടും നാണത്തിൽ പൂത്തുലഞ്ഞു.. അവൾ മുഖം ആദിയുടെ നെഞ്ചിൽ ഒളിപ്പിച്ചു… അവൻ മെല്ലെ അവളുടെ മുടിയിഴകളിൽ തലോടി… നിവി… മ്മ്മ്മ്… നിവി…. എന്താ ഏട്ടാ… നിവി… നമുക്ക് ആദ്യം ഒരു മോളെ മതി … മോനായാൽ എന്താ കുഴപ്പം? കുഴപ്പമൊന്നുമില്ല….നീ കേട്ടില്ലല്ലോ പെൺമക്കൾക്കണ് അച്ഛമാരോട് കൂടുതൽ സ്നേഹം….. ഓഹോ….. അങ്ങനെയാണല്ലേ,.. ഞാനും കേട്ടിട്ടുണ്ട്…. ആൺമക്കൾക്ക് അമ്മയോടാണ് കൂടുതൽ സ്നേഹം …..എനിക്ക് മോനെ മതി…

അങ്ങനെ ഇപ്പം മോൻ കൂടുതൽ സ്നേഹിക്കേണ്ട…. നിന്നെ സ്നേഹിക്കാൻ ഞാനുണ്ട്…. നിന്റെ ആദ്യം മോൻ ഞാനാണ്… എടാ കുശുമ്പാാ….. ആാാ കുശുമ്പ് തന്നെയാ….. നിന്നെ ഞാൻ സ്നേഹിക്കുന്നതിനേക്കാൾ കൂടുതലായി ആരും സ്നേഹിക്കണ്ട… എനിക്ക് മോൻ മതി ആദിയേട്ട.. മൂത്തകുട്ടി മോനാകുന്നാത നല്ലത്.. അനിയത്തികുട്ടിയെ പൊന്നുപോലെ നോക്കിക്കോളും എന്റെ ഏട്ടനെ പോലെ…… എന്നാലും മോളെ മതി..ഒരു ചേച്ചിപെണ്ണാണു വേണ്ടത്….എന്റെ നിവിയെ പോലൊരു ചുന്ദരി വാവേ…… ജനിക്കുന്നത്തു മോനാണെങ്കിലോ….? നീ നോക്കിക്കോ……

ആദ്യം നമുക്ക് ഉണ്ടാകുന്നത് മോളായിരിക്കും…അവൾക്കു ആരോഹി എന്ന് പേരിടണം…വീട്ടിൽ ആരുട്ടി എന്നു വിളിച്ച മതി… ആരോഹിയോ…….. എന്ത് പേരാ ഇത്…? എന്താടി ആ പേരിന് കുഴപ്പം…. ആരോഹി… ആ പേരിന്റെ അർത്ഥം അറിയോ നിനക്ക്…., ഒരു സംഗീത രാഗമണ്.. താള ബോധമില്ലാത്ത നിന്നോട് പറഞ്ഞിട്ട് എന്താ കാര്യം…എനിക്ക് എന്റെ മോള് സംഗീതം പോലെയാണ്… എന്നിൽ അലിഞ്ഞു ചേർന്ന എന്റെ സംഗീതം….. അതുകൊണ്ട് എന്റെ മോൾക്ക് ഈ പേര് മതി….

ആരോഹി അദ്വീക് മഹേശ്വരി… നമ്മുടെ മാത്രം ആരുട്ടി….. നിവി ഒന്ന് ചിരിച്ചു അല്ല.. ആദി ഏട്ടൻ പാടുവോ…? നിവി അത്ഭുതത്തോടെ ആദിയോട് ചോദിച്ചു…. പാടുമായിരുന്നു….. മൂനാല് വർഷത്തിനു മുമ്പ് നിർത്തി…. അതെന്താ..? അതിനൊക്കെ സമയം ഉണ്ടല്ലോ പതിയെ പറഞ്ഞു തരാം… ആദി നിവിയെ പുണർന്നുകൊണ്ട് വീണ്ടും ഉറങ്ങാൻ ഭാവിച്ചു…

…തുടരും…..

മിഴിയോരം : ഭാഗം 22

Share this story