ഈ സ്നേഹകുടകീഴിൽ… : ഭാഗം 11

ഈ സ്നേഹകുടകീഴിൽ… : ഭാഗം 11

എഴുത്തുകാരി: റിൻസി പ്രിൻസ്‌

വീട്ടിലേക്ക് ചെന്നതും എല്ലാവരും ഒരു പ്രത്യേക പരിഗണനയോടെ ആണ് തന്നെ നോക്കുന്നത് എന്ന് സോനയ്ക്ക് തോന്നിയിരുന്നു…. അമ്മ പോലും കർകശ സ്വഭാവം മാറ്റി വച്ചാണ് ഇടപെടുന്നത്…. എന്തേലും ആവിശ്യം ഉണ്ടോന്ന് ചോദിച്ചു സെറ പിറകെ ഉണ്ട്…. സോഫി ചേച്ചി അരമണിക്കൂർ ഇടവിട്ട് വിളിക്കുന്നുണ്ട്…. സത്യത്തിൽ അവൾക്ക് ചിരിയാണ് വന്നത്….. എല്ലാവർക്കും പേടിയാണ് താൻ വീണ്ടും ഒരു ഭ്രാന്തിയായി മാറുമോ എന്ന്…. ഒരിക്കൽ തനിക്ക് മുദ്രകുത്തപ്പെട്ട ഒന്നാണ് ഇപ്പോൾ ഭ്രാന്ത്…. അതുകൊണ്ട് ഇനി അവസ്ഥയിലേക്ക് പോകുമോ എന്ന ഭയം ഉണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു…. സ്വന്തം റൂമിൽ ചെന്ന് അവൾ ആദ്യം ചെയ്ത് തന്നെ മൊബൈൽ ഫോണിൽ നിന്നും സത്യയുടെ നമ്പർ ഡിലീറ്റ് ചെയ്യുകയാണ്…..

ഒരിക്കലും തൻറെ മനസ്സിൽ നിന്നും ആ നമ്പർ തനിക്ക് ഡിലീറ്റ് ചെയ്യാൻ കഴിയില്ല….. എങ്കിലും വീണ്ടും ഒരു ഓർമയായി അവശേഷിക്കണ്ട എന്ന അവൾക്ക് തോന്നിയിരുന്നു….. ഇനി അമ്മയെ വേദനിപ്പിക്കാൻ വയ്യ… സത്യയുടെ ഓർമ്മകൾക്ക് എന്നും തൻറെ മനസ്സിൽ നല്ല തിളക്കമാണ്…. അങ്ങനെ മതി…. ഓർമ്മയുടെ ഒരു ചില്ലകൂട്ടിൽ അത് സുരക്ഷിതമാണ്…. മായാതെ മറയാതെ തൻറെ മനസ്സിൽ ഉണ്ടാകും അത് എന്നും …. അങ്ങനെതന്നെ മതി…. പിന്നീട് എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും അവൾ ഡിലീറ്റ് ചെയ്തു….. അല്ലെങ്കിലും ഇനി തനിക്ക് ആരോടും സംസാരിക്കാൻ ആണുള്ളത്…. സുഹൃത്തുക്കൾ എന്ന് പറയാൻ പോലും അധികം ആരും ഉണ്ടായിട്ടില്ല….. എല്ലാ ഉപയോഗിച്ചത് അവനു വേണ്ടി ആയിരുന്നു…..

അവനോട് സംസാരിക്കാൻ വേണ്ടി മാത്രം ആയിരുന്നു…. അവൻറെ ഫോട്ടോ കാണാൻ വേണ്ടിയായിരുന്നു ഫേസ്ബുക്കിൽ കയറിയിരുന്നത്…. അല്ലാതെ തനിക്ക് ഒരു സുഹൃത്ത് വലയവും അവിടെയില്ല…. തൻറെ മനസ്സിലെ സ്വപ്നങ്ങൾ എല്ലാം അവനെ ചുറ്റിപ്പറ്റിയായിരുന്നു….. അവനോടൊപ്പം ഉള്ള ജീവിതം…. അവൻറെ കുട്ടികൾ…. അങ്ങനെ ഒരു ജീവിതകാലം മുഴുവൻ സ്വപ്നം കണ്ടു…. ഇനി അവൻ ഇല്ല എന്ന യാഥാർത്ഥ്യം താൻ മനസ്സിലാക്കേണ്ടിയിരിക്കുന്നു…. അവൻ ഭൂമിയിൽ നിന്നും എവിടെയോ പോയി മറഞ്ഞിരിക്കുന്നു….. അവസാനമായി ഒരു നോക്കു കാണാനുള്ള ഭാഗ്യം പോലും തനിക്ക് ഉണ്ടായില്ല…. അത്രയും ഒരു നിർഭാഗ്യവതി ആയിപോയി താൻ…..

ആത്മാർത്ഥമായി ഹൃദയംകൊണ്ട് സ്നേഹിച്ച പുരുഷനെ അവസാന നിമിഷം ഒന്ന് കാണാൻ പോലും കഴിയാതെ ഭ്രാന്തിയായി കഴിയേണ്ടിവന്ന തൻറെ അവസ്ഥയെക്കാൾ മോശമായ ഒരു അവസ്ഥയും ഈ ലോകത്തിൽ ഒരു പെണ്ണിനും ചിലപ്പോൾ സംഭവിച്ചിട്ടുണ്ടാകില്ല എന്ന് പോലും ആ നിമിഷം സോനക്ക് തോന്നി…. ഇനി തൻറെ പ്രഭാതങ്ങളിൽ സത്യയില്ല…. ആ ചിന്ത തന്റെ മനസ്സിനെ തളർത്തുവാണ് എങ്കിലും ആ യാഥാർത്ഥ്യവുമായി താൻ പൊരുത്തപ്പെട്ട് കഴിയു…. ഡോക്ടർ പറഞ്ഞത് പോലെ തന്റെ അമ്മ തനിക്ക് വേണ്ടി ഒരുപാട് വേദനിച്ചു….. തന്നെ മാത്രം സ്നേഹിക്കുന്ന ഒരു കുടുംബമുണ്ട്….. അവരെ ഇനി ഒരിക്കലും വേദനിപ്പിക്കാൻ പാടില്ല…. കുറച്ചുകൂടി താൻ ചിന്തിച്ചേ പറ്റൂ….

മനസിന്റെ കോണിൽ എവിടെയെങ്കിലും സത്യ ഇരുന്നോട്ടെ…. അത് ആർക്കും കണ്ടുപിടിക്കാൻ കഴിയില്ലല്ലോ…. പക്ഷേ മറ്റുള്ളവരുടെ മുൻപിൽ ഭംഗിയായി അഭിനയിക്കാൻ എങ്കിലും ഇനിയും ശ്രമിക്കേണ്ടിയിരിക്കുന്നു…. ചിന്തകൾ കാട് കയറുമ്പോൾ വീണ്ടും സത്യയുടെ ഓർമ്മകൾ മനസ്സിൽ ഒരു വിങ്ങൽ ആവുക ആണ്…., എത്ര മറക്കാൻ ശ്രമിച്ചിട്ടും തെളിമയോടെ അവൻറെ ചിരിച്ച മുഖം മനസ്സിൽ തെളിയുകയാണ്….. ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് സോന പ്രാർത്ഥന മുറിയിലേക്ക് പോയി….. അല്ലെങ്കിലും വേദനകൾ വരുമ്പോൾ ദൈവത്തെക്കാൾ പറ്റിയ കൂട്ട് മറ്റാരും ഇല്ലല്ലോ….. എല്ലാവരും വേദനകൾ വരുമ്പോൾ മാത്രമാണ് അവിടെ എത്തുന്നത് എന്ന് മാത്രം….

ബൈബിൾ തുറന്നു ആദ്യം കണ്ട വചന ഭാഗത്തിലേക്ക് തന്നെ നോക്കി… “അവിടുന്ന് നിന്നെ വേടന്റെ കെണിയിൽ നിന്നും മാരകമായ മഹാമാരിയിൽ നിന്നും രക്ഷിക്കും… ” കലങ്ങിമറിഞ്ഞ മനസ്സിന് ഒരു ആശ്വാസമായിരുന്നു ആ വചനം…. വീണ്ടും കുറച്ചുനേരം അവിടെയിരുന്നു…. കൊന്ത ചൊല്ലുകയോ പ്രാർത്ഥിക്കുകയോ എന്തൊക്കെയോ ചെയ്തു…. പക്ഷേ മനസ്സ് മാറുന്നില്ല…. മായുന്നില്ല ചിന്തകൾ അതുപോലെ തന്നെ നിൽക്കുകയാണ്…. പിറ്റേന്ന് രാവിലെ പതിവുപോലെ ഉണർന്ന് അടുക്കളയിൽ ചെന്ന് അമ്മയോടൊപ്പം സഹായിക്കാൻ കൂടി….. അത് കണ്ട നിന്ന അവരുടെ മനസ്സിലെ ചിന്ത എന്തായിരിക്കുമെന്ന് ആ നിമിഷം ഊഹിക്കാൻ കഴിയുമായിരുന്നു…..

പക്ഷേ ചോദ്യങ്ങൾക്കൊന്നും ഇടകൊടുക്കാതെ ഓരോ തിരക്കുകളിൽ മനപൂർവം ഒഴുകുകയായിരുന്നു…. ചിന്തകൾ മറക്കാൻ വേണ്ടി…. അമ്മ കുറച്ചു ദിവസം കൂടെ അവധി എടുത്തു….. പിന്നീട് അമ്മ ഓഫീസിൽ പോയി തുടങ്ങിയപ്പോഴും…. സെറ കോളേജിൽ പോയപ്പോഴും വീണ്ടും ഓർമകൾ കൂട്ടിനു വന്നു…. മനഃപൂർവം മറക്കാൻ ശ്രേമിച്ചു…. അതിനായി ബൈബിളിനെ കൂട്ട് പിടിച്ചു…. അന്ന് ഞായറാഴ്ച ആയിരുന്നതിനാൽ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു…… ഇടയ്ക്ക് വൈകുന്നേരം സോഫി ചേച്ചി വരാം എന്ന് പറഞ്ഞിരുന്നു…. ചേച്ചി ആണെന്ന് കരുതിയാണ് വാതിൽ തുറന്നത്…. മുൻപിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഒന്ന് അത്ഭുതപ്പെട്ട് പോയിരുന്നു….. ” ജീവൻ” അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു….

എന്നെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ… ചിരിയോടെ ജീവൻ അത് ചോദിക്കുമ്പോൾ താനും ഒരു പുഞ്ചിരി കൊടുത്തിരുന്നു…. അപ്പോഴേക്കും അകത്തു നിന്നും അമ്മ വന്നിരുന്നു… ആഹാ ഇതാരാ…. വരൂ മോനെ….. മോൻ വെറുതെ ഇറങ്ങിയതാണോ…? ഇതുവഴി പോയപ്പോൾ ഒന്ന് കയറാം എന്ന് കരുതി…. കയറി വാ മോനെ…. അകത്തേക്ക് കയറിയതും സൈറ ചായ ഇടാൻ ആയി… സോന അപ്പോഴും ജീവനെ കണ്ട അത്ഭുതത്തിൽ ആയിരുന്നു…. ചായ കൊണ്ട് സെറ തന്നെയാണ് കൊടുത്തത്…. പെട്ടെന്ന് ആനിയുടെ ഫോൺ ബെല്ലടിച്ചു…. ഇപ്പോൾ വരാം മോനേ…. എടുക്കാനായി ആനി പോയി…. അപ്പോൾ ജീവനും സോനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ…. സോന എന്താ ഒന്നും മിണ്ടാതിരിക്കുന്നത്….

മൗനത്തിന് വിരാമമിട്ടുകൊണ്ട് ജീവൻ ചോദിച്ചു…. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല വരുമെന്ന്…. അവൾ പറഞ്ഞു…. നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ഒന്നുമല്ലല്ലോ സംഭവിക്കുന്നത്…. ചിരിയോടെ ജീവൻ അത് പറഞ്ഞപ്പോൾ സോനയുടെ മുഖത്തെ ചിരി മാഞ്ഞു….. അപ്പോഴാണ് താൻ അത് പറയേണ്ടിയിരുന്നില്ല എന്ന് ജീവൻ തോന്നിയിരുന്നത്….. ഞാനങ്ങനെ ഉദ്ദേശിച്ചല്ല… തിരിച്ചു നനഞ്ഞ ഒരു പുഞ്ചിരിയായിരുന്നു അവന് സോന നൽകിയത്…. ഞാൻ തന്നെ കാണാൻ വേണ്ടി വന്നതാ….. ഒന്ന് സംസാരിക്കാൻ… ഇവിടെ വച്ചു സംസാരിച്ചാൽ ശരിയാകില്ല….. വെറുതെ ഒരു ഡ്രൈവ്….. എൻറെ ഒന്ന് പുറത്തേക്ക് വരുവോ…. കുറച്ചുനേരം…. ഒന്ന് സംസാരിക്കാൻ…. എന്തൊക്കെയോ തന്നോട് സംസാരിക്കണം എന്നുണ്ട് എനിക്ക്…

ജീവൻ അത്‌ പറഞ്ഞപ്പോൾ എങ്ങനെയാണ് അതിന് മറുത്തു പറയുന്നത് എന്ന അവസ്ഥയിലായിരുന്നു സോനാ… ബുദ്ധിമുട്ടാണെങ്കിൽ…. വേണ്ടടോ ജീവൻ തന്നെ അതിനു പരിഹാരം കണ്ടു…. ഞാൻ അമ്മയോട് ചോദിച്ചിട്ട് പറയാം…. പെട്ടെന്ന് അങ്ങനെ പറയാനാണ് സോനക്ക് തോന്നിയത്…. ആനി അപ്പോഴേക്കും ഫോൺ വിളിച്ച് കഴിഞ്ഞ് വന്നിരുന്നു…. ജീവൻ വെറുതെ വന്നതാണോ…. ആനി ചോദിച്ചു… ഞാൻ വെറുതെ വന്നതല്ല…. സോനയെ ഒന്ന് കാണാൻ ആയിട്ട് വന്നതാണ്…. അമ്മയ്ക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ സോനയെ ഒന്ന് പുറത്തു കൊണ്ടു പൊയ്ക്കോട്ടെ…. ഒരുപാട് ദൂരം ഒന്നും കൊണ്ടുപോകില്ല…. പെട്ടെന്ന് തന്നെ തിരിച്ചു കൊണ്ടുവരാം…. ഇതിനകത്ത് തന്നെ ഇരുന്നാൽ മടുപ്പ് അല്ലേ…. ജീവൻ അങ്ങനെ പറഞ്ഞപ്പോൾ മറുത്തു പറയാൻ ആനിക്ക് തോന്നിയില്ല….

ഒരുപാട് കടപ്പാടുണ്ട് അവനോട്…. അതിനെന്താ മോനേ… മോൻ പറഞ്ഞത് ശരിയാ… ഇതിനകത്ത് തന്നെ ഇരുന്നാൽ മടുപ്പ് ആകും…. ആനി പറഞ്ഞു…. അവസാന പ്രതീക്ഷയും നശിച്ചത് പോലെ ഇരിക്കുകയാണ് സോന…. ഇനി പോവുക അല്ലാതെ മറ്റ് നിർവാഹമില്ല…. സോന പെട്ടെന്ന് തന്നെ പോയി റെഡിയായി…. കോട്ടൺ ചുരിദാർ ആയിരുന്നു അവൾ ഇട്ടിരുന്നത്….. മുഖത്ത് ചമയങ്ങൾ ഒന്നുമില്ല…. എങ്കിലും അവൾ സുന്ദരിയായിരുന്നു എന്ന് അവന് തോന്നി…. ജീവൻ ഒപ്പം കാറിൽ കയറുമ്പോഴും സോന മൗനമായിരുന്നു….. മൗനത്തിന് വിരാമമിട്ടുകൊണ്ട് ജീവൻതന്നെ സംസാരിക്കാൻ തുടങ്ങി…. സോന…., ഇപ്പോഴും തനിക്ക് സത്യയെ മറക്കാൻ കഴിഞ്ഞിട്ടില്ല അല്ലേ…. അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയുന്ന ഒരു ബന്ധമല്ല അത്‌ ജീവന്…..

സോനാ ആ പറഞ്ഞതിൽ തനിക്കുള്ള എല്ലാ മറുപടിയും ഉണ്ടായിരുന്നുവെന്ന് ജീവന് തോന്നിയിരുന്നു…. ഈ സത്യയെ എങ്ങനെയാണ് സോനക്ക് പരിചയം…. കോളേജ്മേറ്റ് ആയിരുന്നോ…. ജീവൻ ചോദിച്ചു….. അല്ല…. പിന്നെ…. തനിക്ക് വിഷമം ആകില്ല എങ്കിൽ പറയാവോ…. അമ്മ ഭയങ്കര സ്ട്രീക്റ്റ് ആയിരുന്നു പപ്പ മരിച്ചതിനുശേഷം…. ഞങ്ങളുടെ ഒരു കാര്യങ്ങളും കേൾക്കാൻ സമയം ഇല്ലാരുന്നു …., ഞങ്ങളോടെ സ്നേഹം ഉണ്ടെങ്കിലും അത് പുറത്ത് പ്രകടിപ്പിക്കാൻ അമ്മയ്ക്ക് അറിയില്ലായിരുന്നു…, സ്കൂളിൽ പഠിക്കുന്ന കാലത്ത് എനിക്ക് ചെറിയ ഒരു വട്ട് ഉണ്ടായിരുന്നു…, എന്ത് വിഷമം ഉണ്ടേലും ഞാൻ കല്ലറയിൽ പോയി പപ്പയോടു സംസാരിക്കും…. പപ്പയോടു പറയുമ്പോൾ ഒരു ആശ്വാസം കിട്ടും…. തിരിച്ചു മറുപടി കിട്ടിയില്ലെങ്കിലും പറയുന്നത് അറിയുന്നുണ്ടല്ലോ എന്നുള്ള ഒരു സമാധാനം…..

എൻറെ എല്ലാ സങ്കടങ്ങളും ഞാൻ പപ്പയോട് ആയിരുന്നു പറയുന്നത്…. ഒരിക്കൽ എട്ടിൽ പഠിക്കുമ്പോൾ ഒരു ദിവസം സ്കൂളിൽ വെച്ച് ടീച്ചർ എന്നെ പുറത്തു നിർത്തി…. ഒരു ഇക്വേഷൻ ഞാൻ കുറെ പ്രാവശ്യം ആയിട്ടും പഠിച്ചില്ല…., എത്ര പഠിച്ചു നോക്കിയിട്ടും ഓർമയിൽ നിൽക്കുന്നില്ല…., കുറേ ദിവസമായി ഇനി അത് കാണാതെ പറഞ്ഞിട്ടുണ്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന് ടീച്ചർ പറഞ്ഞു…. ആ പ്രായത്തിൽ അതൊരു വലിയ നാണക്കേട് ആയിരുന്നു…. ഭയങ്കര സങ്കടം തോന്നി…. കരഞ്ഞുകൊണ്ട് ആണ് അന്ന് പപ്പയോടു കാര്യം പറഞ്ഞത്.. എന്ത് ചെയ്യും പപ്പ… വെറുതെ ചോദിച്ചു… ഒരിക്കലും മറുപടി കിട്ടില്ല എന്നറിയാം…. എങ്കിലും വെറുതെ…. പിറ്റേന്ന് ഞാൻ പപ്പേ കാണാൻ വേണ്ടി വന്നപ്പോൾ കല്ലറയിൽ ഒരു കത്ത് ഉണ്ടായിരുന്നു….

ആ ഇക്വേഷൻ പഠിക്കാൻ ഉള്ള ഒരു ഷോർട്ട്കട്ട്‌ ആയിരുന്നു അതിൽ…. അതിന് താഴെ “എന്ന് പപ്പാ” എന്നും…. അതുപോലെതന്നെ ഞാൻ പിന്നീട് വീണ്ടും പഠിക്കാൻ തുടങ്ങി…. അതോടെ അത് എനിക്ക് മനസ്സിൽ ഇരിക്കാൻ തുടങ്ങി…. പിന്നീട് ഞാൻ ടീച്ചറെ പറഞ്ഞുകേൾപ്പിച്ചു…. ടീച്ചർ അഭിനന്ദിച്ചു…. അന്ന് തന്നെ സന്തോഷത്തോടെ പപ്പയോട് പറഞ്ഞു…. പിറ്റേന്ന് വീണ്ടും ഒരു കത്ത്…. എന്ത് സംശയം ഉണ്ടേലും ചോദിച്ചോളാൻ…. അത്‌ പപ്പാ എഴുതിയത് ആണെന്ന് വിശ്വസിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം…. ഒരിക്കലും അങ്ങനെ സംഭവിക്കില്ല എങ്കിലും ആ എട്ടാം ക്ലാസുകാരിയുടെ കുഞ്ഞു മനസ്സ് അങ്ങനെ വിശ്വസിച്ചു…. പിന്നീട് എൻറെ വിഷമങ്ങളും…, സംശയങ്ങൾക്കും ഒക്കെ മറുപടി കത്തുകൾ ആയി എനിക്ക് ലഭിച്ചു….

എന്റെ ചോദ്യങ്ങളും കൊച്ചുകൊച്ചു അഭിപ്രായങ്ങളും ഒക്കെ കല്ലറയിൽ പപ്പയോട് പറയാൻ തുടങ്ങി…. അതിനെല്ലാം മറുപടിയായി പിറ്റേന്ന് എഴുത്തുകൾ കിട്ടാൻ തുടങ്ങി…. പപ്പ മറുപടി തരുന്ന തന്നെ ഞാൻ വിശ്വസിച്ചു…. പിന്നീട് എൻറെ ബർത്ത്ഡേക്ക് ഗിഫ്റ്റ് കിട്ടാൻ തുടങ്ങി…., ചോക്ലേറ്റ് കിട്ടാൻ തുടങ്ങി…., അങ്ങനെ എനിക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഞാൻ ചെല്ലുമ്പോൾ കല്ലറയിൽ നിന്നും കിട്ടും…., കൊറേ കാലം അങ്ങനെ തുടർന്നു…. ഭയങ്കര സന്തോഷമായിരുന്നു പിന്നീട്…. അങ്ങനെ ഇരിക്കെ പത്തിൽ പഠിക്കുമ്പോൾ ഒരു കത്ത് വന്നു കല്ലറയിൽ …. “ഞാൻ തന്റെ പപ്പാ അല്ല… അത്‌ തനിക്കും അറിയാം…. എനിക്ക് ഒരുപാട് പ്രിയപ്പെട്ട ഒരാൾ ആണ് ഇപ്പോൾ താൻ…

സത്യത്തിൽ പ്രണയം ആണോന്ന് പോലും സംശയം ഉണ്ട് ” എന്താണ് തനിക്ക് എന്നെ സ്നേഹിക്കാൻ കഴിയുമോ….? എന്നോട് പ്രണയം തോന്നി തുടങ്ങി എന്നാരുന്നു ആ കത്തിൽ…. അതിന് എന്ത് മറുപടി എന്ന് ഓർത്തു…. ഒരു മറുപടി കിട്ടിയില്ല…. അന്ന് എന്റെ ബെസ്റ്റ് ഫ്രണ്ട് സോഫി ചേച്ചി ആരുന്നു…. ചേച്ചിയോട് അഭിപ്രായം തിരക്കി… അങ്ങനെ ഒന്നും വേണ്ടന്ന് ചേച്ചി പറഞ്ഞപ്പോൾ വേദന തോന്നി…. ഇനി കത്ത് എഴുതരുത് എന്നും വിലക്കി….. പിന്നീട് ബൈബിൾ തുറന്നു നോക്കി… അതിൽ നിന്ന് ലഭിച്ച വചനം മനസ്സ് നിറച്ചിരുന്നു…. “” എന്റെ ആത്മനാഥൻ എന്റേതാണ് ; ഞാൻ അവന്റേതും,”” അത് കണ്ടതും ഇഷ്ട്ടം ആണെന്ന് എഴുതി… താൻ ആഗ്രഹിച്ചത് ആയിരുന്നു ആ വചനത്തിൽ…. പിന്നീട് കത്തുകളിൽ പ്രണയം നിറഞ്ഞു… അക്ഷരങ്ങളിലൂടെ പ്രണയം വേരിറങ്ങി….

പിന്നീട് എഴുതുന്ന ആള് “എന്ന് പപ്പ ” എഴുതിയിട്ടില്ല…. പകരം “പ്രിയപ്പെട്ട ഒരാൾ” എന്ന് മാത്രമേ എഴുതിയിട്ട് ഉള്ളു… ആളെ കാണണം എന്ന് ആഗ്രഹം പറഞ്ഞു…. ഒരിക്കൽ മുന്നിൽ വരാം എന്ന മറുപടിയിൽ ആൾ മറുപടി ഒതുക്കി… കുറേ പ്രാവിശ്യം ഒളിച്ചു ഇരുന്ന് കാണൻ ശ്രേമിച്ചു…. എല്ലാം പരാജയപെട്ടു … പിന്നെ മനഃപൂർവം ആ ശ്രേമം ഉപേക്ഷിച്ചു…. കണ്ടില്ല എങ്കിലും നേരിൽ സംസാരിച്ചില്ല എങ്കിലും ആൾ എനിക്ക് പ്രിയപ്പെട്ടത് ആയിരുന്നു…. എനിക്ക് ആളെ കാണണ്ട… ആൾ എങ്ങനെ ഇരുന്നാലും എനിക്ക് ഇഷ്ട്ടം ആയിരുന്നു…. പ്ലസ്ടു കഴിഞ്ഞപ്പോൾ മുതൽ പപ്പയുടെ അടുത്ത് പോകാൻ പറ്റിയില്ല…. പിന്നീട് ഞാൻ ഹോസ്റ്റലിൽ ആയിരുന്നു നിന്നതും പഠിച്ചതൊക്കെ…. പക്ഷേ എല്ലാ വർഷവും ഹോസ്റ്റലിൽ എന്നെ തേടി ഒരു ക്രിസ്മസ് കാർഡും ബർത്തഡേ കാർഡും വരും….

ബര്ത്ഡേക്ക് എന്തേലും ഒരു ഗിഫ്റ്റ് കൊറിയറിൽ…. ഒരു കാലം വരും…. തന്റെ സ്നേഹത്തിന്റെ ആഴം അറിയട്ടെ എന്ന് മാത്രേ കത്തിൽ ഉണ്ടാകു…… പിന്നീട് കുറേ നാൾ കാർഡും കത്തും ഒന്നും വന്നില്ല…. ഭയങ്കര വിഷമം ആയിരുന്നു ആ സമയത്ത്…. മരിച്ചു പോയാൽ മതി എന്ന് തോന്നി…. പിന്നെ ഓർത്തു ആൾ എന്നെ മറന്നുപോയിട്ടുണ്ടാകും എന്ന്…. എന്നും പോസ്റ്റ്‌ ഓഫീസിൽ പോയി നോക്കും…. എം. കോം പഠിക്കുമ്പോൾ ആണ് സത്യ പിന്നാലെ വരുന്നത്…. എനിക്ക് ഇഷ്ടമായിരുന്നില്ല… കുറെ പ്രാവശ്യം ഞാൻ തന്നെ പറഞ്ഞു ഇഷ്ടമായിരുന്നില്ല എന്ന്… പക്ഷേ സത്യ കേട്ടില്ല…. പിന്നെയും പിന്നെയും പുറകെ വന്നു…. ഒരു ദിവസം പോയി ഞാൻ പോലീസിൽ കംപ്ലൈൻറ് എന്ന് പറഞ്ഞു…. പിന്നീട് കുറേ ദിവസം സത്യ വന്നില്ല….

അത്‌ കഴിഞ്ഞു ഹോസ്റ്റലിൽ ഒരു കത്ത് വന്നു….. “ഒരുപാട് ഇഷ്ട്ടം ഉള്ളോണ്ട് ആണ് പിന്നാലെ വന്നത്…. ബുദ്ധിമുട്ട് ആയെങ്കിൽ മാപ്പ്….” ഒരിക്കലും പറയാതെ വച്ച് ഒരു പഴയ ഇഷ്ടമുണ്ട് മനസ്സിൽ…. കത്തുകളിൽ മാത്രം പറഞ്ഞ ഒരു ഇഷ്ട്ടം…. ഞെട്ടി പോയി ഞാൻ… പിറ്റേന്ന് ഞാൻ ബസ്റ്റോപ്പ് ചെല്ലുമ്പോൾ ഇന്നലെ കത്ത് കിട്ടിയൊന്ന് സത്യ ചോദിച്ചു…. അപ്പോൾ എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു…. കാരണം എനിക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു കത്ത് അയച്ച ആളെ… അത്‌ സത്യ ആണ് എന്ന് അറിഞ്ഞ നിമിഷം സന്തോഷത്തിനു അതിരില്ലാരുന്നു…. പിന്നീട് ആ പ്രണയം വളർന്നു….

അവസാനം ജീവൻ എന്നെ കാണാൻ വന്ന നിമിഷം പോലും ഞാൻ മനസ്സിൽ വിചാരിച്ചത് എനിക്ക് സത്യയെ നഷ്ടപ്പെടില്ല എന്നാണ്…. അമ്മ കൂടി സമ്മതിച്ചപ്പോൾ എൻറെ മനസ്സിൽ ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു സത്യയോട്‌ ഒപ്പം ഉള്ള ജീവിതം…. അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നുകൊണ്ടേ ഇരുന്നു…. ജീവൻ അവളെ എങ്ങനെ സമാധാനിപ്പിക്കും എന്ന് അറിയാതെ അവളെ തന്നെ നോക്കി നിന്നു…..(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 10

Share this story