ലിവിംഗ് ടുഗെതർ : ഭാഗം 14

ലിവിംഗ് ടുഗെതർ : ഭാഗം 14

എഴുത്തുകാരി: മാർത്ത മറിയം

പതിവിലും നേരം വൈകിയാണ് മാർത്ത എഴുന്നേറ്റത്.. വല്ലാത്തൊരു തലവേദന അവൾക് അനുഭവപെട്ടു. അവൾ ബദ്ധപ്പെട്ട് ബെഡിൽ നിന്നും എഴുന്നേറ്റു. “എന്താ പെട്ടന്ന് ഇങ്ങനെ ” “ഇന്നലെ ഉറങ്ങാത്തത്തിന്റെ ആയിരിക്കും. ” ചെറുപുഞ്ചിരിയോടെ അവൾ ഓർത്തു. പതിയെ എഴുനേറ്റു ബാത്‌റൂമിൽ കയറി. ബാത്‌റൂമിൽ കയറി കഴിഞ്ഞപ്പോൾ അവൾ ക് ഛർദിക്കണം എന്നു തോന്നി. വാഷിംഗ്‌ ബേസിനിൽ ഒന്നു ഓക്കാനിച്ച പാടെ മഞ്ഞ കലർന്നൊരു ദ്രാവകം അവളുടെ വായയിലേക് ഒഴുകിയെത്തി. വല്ലാത്തൊരു കയ്പ് നിറഞ്ഞൊരു ദ്രാവകം. അവൾ തളർച്ചയുടെ വാഷിംഗ്‌ ബേസിനിൽ കൈ കുത്തി നിന്നു.

ഷൈൻ എഴുന്നേറ്റപ്പോൾ മാർത്ത കിച്ചണിൽ ആയിരുന്നു. അവൾ എന്തോ കുക്ക് ചെയുന്ന തിരക്കിൽ ആയിരുന്നു. അവൻ പിറകിലൂടെ അവളെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു. “ഗുഡ് മോർണിംഗ് ” അവൻ മൊഴിഞ്ഞു. “മ്മ്മ് മോർണിംഗ് ” ഇന്നലത്തെ ദേഷ്യം മാറീട്ടില്ല എന്നറിക്കാൻ എന്നാവണം തിരിഞ്ഞു നോക്കാതെ അവൾ പറഞ്ഞു. “എന്ത് പറ്റി എന്റെ പാർട്ണർക്… ” ഷൈൻ അവളുടെ തോളിൽ തല ചായ്ച് കിടന്നു. “ഒന്നും പറ്റിയില്ല ” അവൾ അവന്റെ തല തള്ളിനീക്കി മാറി പോയി. “ഓഹ് അത്രയ്ക്കും ജാട ആണെകിൽ പോടീ ” ചായ കപ്പ്‌ എടുത്തുകൊണ്ടു അവൻ ഹാളിൽ പോയി tv വെച്ചുകൊണ്ട് സെറ്റിയിൽ ഇരുന്നു ചാനൽ മാറ്റി കളിച്ചു. അവന്റെ പ്രവർത്തിയിൽ അവൾക് നീരസം തോന്നി.

“ഒന്നുടെ അവൻ കെഞ്ചിയിരുനെകിൽ താൻ മിണ്ടിയേനെ “അവൾ മനസിൽ ഓർത്തു. ബ്രേക്ക്‌ ഫാസ്റ്റ് തയാറാക്കിവെച്ചുകൊണ്ട് മാർത്ത കുളിക്കാൻ കയറി. അവൻ അപ്പോളും ടീവിയിൽ തന്നെ കണ്ണുംനട്ട് ഇരിക്കുകയായിരുന്നു. അവൾ കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ഷൈൻ ആരോടോ ഫോണേൽ സംസാരിക്കുകയായിരുന്നു. അവളെ നോക്കി ഒരു കണ്ണുചിമ്മി കാണിച്ചുകൊണ്ട് അവൻ സംസാരം തുടർന്നു. അവൾ ഒന്നും പറയാതെ കഴിക്കാൻ ഇരുന്നു. “അതേയ് നാളെ ഒരു വൺഡേ ട്രിപ്പ്‌ പ്ലാൻ ചെയ്താലോ..? ” നാളെയോ എന്നുള്ള രീതിയിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി അവൻ ഫോൺ ചാർജിൽ ഇട്ടിട്ട് അവളുടെ കൂടെ കഴിക്കാൻ ഇരുന്നു.

“അതേയ് നമ്മുടെ ബേസിലിന്റെ എന്തോ റിലേറ്റീവ് നു വയനാട് വൈത്തിരി റിസോർട് വൺ ഡേ റിസോർട് പാക്കേജ് കിട്ടിട്ടുണ്ട്. പക്ഷെ അവർക്ക് പോകാൻ കഴിയില്ല. അതുകൊണ്ട് നമ്മളോട് പോകുന്നുടോ എന്ന്.. ” അവൻ ചപ്പാത്തി മുറിച്ചു കറിയിൽ മുക്കികൊണ്ട് ചോദിച്ചു. “നാളെ അതിന് ലീവ് എടുക്കണ്ടേ..? ” അവൾ താല്പര്യം ഇല്ലാത്തത് പോലെ ചോദിച്ചു. നിനക്ക് താല്പര്യം ഇല്ലാത്തത് പോലെ തോന്നുന്നല്ലോ.. ഷൈൻ അവളുടെ താൽപര്യക്കുറവ് മനസിലാക്കി. “ന്താടി നാളെ ഡേറ്റ് ആണോ .. ” അവൻ സംശയത്തോടെ ചോദിച്ചു. അപ്പോൾ ആണ് അവൾ അതിനെ കുറിച്ച് ആലോചിച്ചത്.

ഡേറ്റ് കഴിഞ്ഞിട്ട് 5 ദിവസത്തിന് മുകളിൽ ആയിരിക്കുന്നു. ഇത്രയും കാലം ആയിട്ടും കറക്റ്റ് 28മത്തെ ദിവസം പീരിയഡ്സ് ആവാറുണ്ട്. ഒരു മാസം പോലും വൈകിട്ടില്ല. ഇന്ന് രാവിലെ അനുഭവപ്പെട്ട തല വേദനയും ഛർദിയും അവൾ ഇതിനെ ചേർത്തു വായിച്ചു. അവളുടെ നട്ടെല്ലിൽ നിന്നും ഒരു കൊള്ളിയാൻ നെഞ്ചിനെ പിളർത്തി പോയി. എരിവ് നെറുകിൽ കയറി അവൾക് ചുമ വന്നു. നീ ന്ത്‌ ആലോചിക്കുകയാ… നാളെ പോവുണ്ടോ..? അവൾക് വെള്ളം കൊടുത്തുകൊണ്ട് അവൻ ചോദിച്ചു. “നമുക്ക് നോകാം. എനിക്ക് നല്ല തല വേദന. ഞാൻ ഇന്ന് വരുന്നില്ല. ”

അവനിൽ നിന്നും രക്ഷപെടാൻ എന്നാവണം അവൾ അവിടെ നിന്നു എഴുന്നേറ്റു. “അപ്പോൾ നീ എഴുതിയ സെമിനാറോ ” അവൻ കഴിച്ചു കൊണ്ട് ചോദിച്ചു. 2 ദിവസം കൂടി സമയം ഉണ്ട് എന്ന് പറഞ്ഞിട്ട് അവൾ പെട്ടന്ന് റൂമിലേക്കു പോയി. അവളുടെ പോക്ക് അത്ര പന്തി അല്ലെന്നു തോന്നിയെങ്കിലും അത് അത് മൈൻഡ് ചെയ്യാതെ കഴിപ്പ് തുടർന്നു. റൂമിൽ എത്തിട്ടും മർത്തയ്ക്ക് വിറയൽ മാറിയില്ല. ഞാൻ വിചാരിക്കുന്നത് പോലെ ആണ് കാര്യങ്ങൾ എങ്കിൽ താൻ എന്ത് ചെയ്യും. സകല സേഫ്റ്റി യും നോക്കിട്ട് ഇത് എങ്ങനെ സംഭവിച്ചു. അവളുടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. അവൾ ബെഡിൽ ഇരുന്നു.

“മാർത്ത കൂൾ…. നീ വിചാരിക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല. അങ്ങനെ ഉണ്ടങ്കിൽ തന്നെ ഒരു നല്ല ഗൈനക്കോളജിസ്റ്റിനെ കണ്ടാൽ തീരുന്ന പ്രശ്നം ഒള്ളു. ” അവൾ സ്വയം സമാധാനിക്കാൻ എന്നാവണം പറഞ്ഞു. “നീ എന്താ പിറുപുറുകുന്നത്… ” ബാഗ് എടുക്കാൻ വന്ന ഷൈൻ അവളുടെ മുറുമുറുപ് കേട്ടുകൊണ്ട് ചോദിച്ചു. “ഒന്നും ഇല്ല എന്ന് “പറഞ്ഞുകൊണ്ട് അവൾ ബെഡിലേക് കിടന്നു. “തലവേദന ഇങ്ങനെ ഉണ്ട്… ” അവളുടെ തലയിൽ തൊട്ട് നോക്കികൊണ്ട് ചോദിച്ചു. “കുഴപ്പമില്ല. ഒന്നു ഉറങ്ങിയാൽ തീരും ” അവൾ മുഖം തിരിച്ചുകൊണ്ടു പറഞ്ഞു. അവന്റെ മുഖത്തേക്ക് നോക്കാൻ തന്നെ അവൾക് ഭയം തോന്നി.

എന്തെകിലും ഉണ്ടകിൽ വിളിക്കാൻ പറഞ്ഞുകൊണ്ട് അവൻ ഫ്ലാറ്റ് പൂട്ടി ഇറങ്ങി. മർത്തയുടെ മനസ് കലങ്ങിയ പുഴപോലെ ആയിരുന്നു. ന്തോ ഓര്ത്തത് പോലെ അവൻ റെഡി ആയി പുറത്തേക് ഇറങ്ങി. ഫ്ലാറ്റിന്റെ താഴത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും അവൾ ഒരു upt വാങ്ങിക്കൊണ്ടു തിരികെ ഫ്ളാറ്റിലേക് പോന്നു. ഓരോ അടി വെയ്കുമ്പോളും മാർത്തയുടെ മനസു “അരുതാത്തത് സംഭവിക്കരുത്” എന്ന് അലമുറ ഇട്ടു പ്രാര്ഥിക്കുകയായിരുന്നു. പതിവിൽ കൂടുതൽ സമയം എടുത്തുകൊണ്ടു അവൾ ഫ്ലാറ്റിൽ എത്തി. അവൾ വേഗം തന്നെ ബാത്‌റൂമിൽ പോയി യൂറിൻ എടുത്തുകൊണ്ടു വന്നു.

അറിയാവുന്ന എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ചുകൊണ്ട് അവൾ അതിലേക് യൂറിൻ ഡ്രോപ്പ് ഒഴിച്ച് കൊടുത്തു. 5 സെക്കൻഡ്‌സ് 5 മണിക്കൂർ പോലെ കടന്നു പോയി. അതിൽ തെളിഞ്ഞ 2 ചുവപ്പു വരകൾ അവളെ നോക്കി പല്ലിളിച്ചു. മാർത്ത ഒരു ബലത്തിനായി ടേബിളിൽ പിടിച്ചു. അല്ലകിൽ വീണുപോകുമെന്നു അവൾ ഭയന്നു. മുന്നിൽ മുഴുവൻ ഇരുട്ട് പരക്കുന്നത് മാർത്ത അറിഞ്ഞു. അവൾ അൽപ സമയം കണ്ണുകൾ അടച്ചിരുന്നു. “ഷൈനിനോട് പറഞ്ഞാൽ അവന്റെ പ്രതികരണം എന്തായിരിക്കും.. താൻ അവനു വാക്ക് കൊടുത്തത് അല്ലെ ഒരിക്കലും അവന്റെ മുൻപിൽ തടസം ആവില്ല എന്ന്. പിന്നെ ഈ കുഞ്ഞിന്റെ കാര്യം പറഞ്ഞാൽ അവനിൽ പിന്നെയും അവകാശം സ്ഥാപിക്കാൻ വേണ്ടി ആവുമെന്ന് അവൻ വിചാരിക്കും. ”

എന്തായാലും ഷൈനിനെ അറിയിക്കാതെ അബോർഷൻ ചെയാം എന്നാ തീരുമാനത്തിൽ എത്തി അവൾ. “പക്ഷെ എങ്ങനെ..? ” അത് ഒരു ചോദ്യചിഹ്നമായി അവളിൽ അവശേഷിച്ചു. “എന്തായാലും ഇന്ന് തന്നെ ഇവിടെ നിന്നും മാറണം. “അല്ലകിൽ ഷൈൻ അറിയും.. അറിഞ്ഞാൽ അവന്റെ പ്രതികരണം ഇങ്ങനെ ആവുമെന്ന് ഒരു ഊഹവും ഇല്ല. ഒരിക്കലും ഷൈൻ അക്‌സെപ്റ് ചെയ്യില്ല. ഈ ചെറുപ്രായത്തിൽ ഒരു കുഞ്ഞിന്റെ അമ്മ ആവാൻ താൻ ഒട്ടും ആഗ്രഹിക്കുന്നതും ഇല്ല ” ഒരുപാട് കാര്യങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി.

“ഇവിടന്നു മാറിയാൽ എവിടെ പോകും… ” വീട്ടിലേക് പോകാം. 1 വീക്ക്‌ കൂടി കഴിഞ്ഞാൽ സ്റ്റഡി ലീവ് ആണ് കുറച്ചു ദിവസം അവിടെ നിന്നിട്ട് ഇതിന്റെ കാര്യങ്ങൾ ഒക്കെ തീരുമാനം ആക്കിട്ട് തിരിച്ചു വരാം. അപ്പോൾ ഷൈനിനു സംശയം തോന്നുകയും ഇല്ല. അവൾ മനസ്സിൽ കണക്കു കൂട്ടി. “ഞാൻ വിട്ടിൽ പോകുന്നു. അവിടെ ചെറിയൊരു പരിപാടി ഉണ്ട്. 2 ആഴ്ചക്കുള്ളിൽ വരും. എന്നെ വിളിക്കണ്ട സമയം കിട്ടുമ്പോൾ ഞാൻ വിളികാം ” എന്നൊരു മെസ്സേജ് അവനു വാട്സാപ്പിൽ അയച്ചിട്ട് അവൾ വേഗം ബാഗ് പാക്ക് ചെയ്ത് ഫ്ലാറ്റ് പൂട്ടി ഇറങ്ങി….തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 13

Share this story