മിഴിയോരം : ഭാഗം 24

മിഴിയോരം : ഭാഗം 24

എഴുത്തുകാരി: Anzila Ansi

മാസങ്ങൾ വീണ്ടും കടന്നു പോയി…. ഓരോ ഋതുക്കളും മാറി വന്നു… ഇതിനിടയിൽ പാറു ഒരു അമ്മയായി നിവിയൊരു അപ്പച്ചിയും… അവർക്കിടയിലേക്ക് കടന്നു വന്ന കുഞ്ഞ് അതിഥിയുടെ നൂലുകെട്ടണ് ഇന്ന് …. നിവി മിക്കപ്പോഴും ആദിയെ സോപ്പിട്ട് വീട്ടിൽ വന്നു നിൽക്കും കുഞ്ഞുവാവയുമായി കളിക്കാൻ… അതുകൊണ്ട് അവനിപ്പോൾ പാറുവിനെ വിശക്കുമ്പോൾ മാത്രം മതി എന്ന അവസ്ഥയിലായി… നൂലു കെട്ടി ഏട്ടൻ വാവയുടെ ചെവിയിൽ മൂന്നു തവണ പേര് ചൊല്ലി… അർജുൻ….എല്ലാവരുടെയും അപ്പുണ്ണിയായി… നൂലുകെട്ട് വളരെ നന്നായി തന്നെ നടന്നു… ചടങ്ങിനു വന്ന നാട്ടുകാരും ചില ബന്ധുക്കളും നിവിയെ ഇടക്ക് ഓരോ കുത്തുവാക്കുകൾ പറയുന്നുണ്ടായിരുന്നു….

ഇതൊന്നും ആദിക്ക് അത്ര എങ്ങോട്ട് രസിക്കുനുണ്ടായിരുന്നില്ല… അവൻ അവരോടു എന്തെങ്കിലും പറയാൻ ഒരുങ്ങുമ്പോൾ നിവി കണ്ണുരുട്ടി പേടിപ്പിക്കും… ആദിക്ക് നിവിയെ മാത്രം സ്നേഹിച്ചു കൊതി തീർന്നില്ല.. അവർക്കിടയിൽ കുറച്ചു കഴിഞ്ഞ് മതി കുട്ടികൾ എന്നാണ് ആദിക്ക്…. വീണ്ടും മാസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു… പിന്നീട് എല്ലാവരും ഒത്തു കൂടിയത് ആദിയുടെ നിവിയുടെയും വിവാഹ വാർഷികത്തിനയിരുന്നു.. നിവിയുടെ ജീവിതത്തിൽ സന്തോഷങ്ങൾ മാത്രമായിരുന്നു… കുഞ്ഞു ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാവുമെങ്കിലും ആദിക്ക് അവളെ പിരിഞ്ഞിരിക്കാൻ ഒരു നിമിഷം പോലും പറ്റാത്ത അവസ്ഥയിലായി…

ആർക്കും അസൂയ തോന്നിക്കുന്ന വിധമായിരുന്നു അവരുടെ ജീവിതം… ദിവസങ്ങൾ കഴിയുംതോറും ആദിക്ക് നിവിയോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും ആഴം കൂടി കൂടി വന്നു… എത്രയൊക്കെ ബിസിനസിന്റെ തിരക്കുകൾ ഉണ്ടായാലും നിവിക്കുള്ള സമയം അവൻ കണ്ടെത്തുമായിരുന്നു… അങ്ങനെ ഇരിക്കെ ഒരു ദിവസം ആദിക്ക് ബിസിനസ് സംബന്ധമായി മുംബൈ വരെ പോകേണ്ട ആവശ്യം വന്നു.. ഒരാഴ്ചത്തെ ബിസിനസ് ട്രിപ്പ്.. ഇതുപോലെ ഇടയ്ക്കിടയ്ക്ക് അവൻ പോകാറുണ്ട്… പക്ഷേ ഒരു ആഴ്ച ഒന്നും നീണ്ടു നിന്നിട്ടില്ല.. ആദി പോയതിൽ പിന്നെ നിവി ദിവസങ്ങൾ എണ്ണി ആദി വരുന്നതും കാത്തിരിപ്പായി….

ഓരോ ദിവസങ്ങളും നിവി തള്ളിനീക്കി.. ഒരാഴ്ച അങ്ങനെ കടന്നുപോയി..നാളെ ആദി വരുന്നത്തിന്റെ സന്തോഷത്തിലാണ് നിവി പക്ഷേ എന്തെന്നില്ലാതെ ഹൃദയം വല്ലാതെ മിടിക്കുന്നു… ആഹാരം കഴിക്കാൻ ഇരുന്നെങ്കിലും അവൾക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല… നിവി ആഹാരം മതിയാക്കി കിടക്കാൻ മുറിയിലേക്ക് നടന്നു.. മുറിയിൽ ചെന്നതും അവളുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടു.. ആദി ആകുമെന്ന് കരുതി ഓടിച്ചെന്ന് ഫോൺ എടുത്തു… ഹലോ ആദി ഏട്ടാ…. അവിടെയ … എത്ര നേരമായി കാത്തിരിക്കുന്നു…. അവൾ കിതപ്പോടെ ഒറ്റശ്വാസത്തിൽ ചോദിച്ചു നിർത്തി…

മറുപടിയായി മറു ഭാഗത്തു നിന്ന് ഒരു പൊട്ടിച്ചിരിയായിരുന്നു.. നിവി പെട്ടെന്ന് വല്ലാണ്ടായി…. ആരാ ഇത്…,? ആരാണെന്നു കൂടി നോക്കാതെയാണോ നിവിക്കുട്ടി ഫോണെടുത്ത് സംസാരിച്ചത്… അവൾ വേഗം ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി… പ്രൈവറ്റ് നമ്പർ… നിങ്ങളാരാ…..? എന്തിനാ വെറുതെ നിവികുട്ടി ഇങ്ങനെ പേടിക്കുന്നേ… നിങ്ങൾ എന്തിനാ എന്നെ ഫോൺ വിളിച്ചത് മര്യാദയ്ക്ക് ആരാണെന്നു പറ ഇല്ലെങ്കിൽ ഫോൺ വച്ചിട്ട് പോ… എന്താ നിവികുട്ടി ഇത്… ദേഷ്യം വരുന്നോ…? ആരാഡോ തന്റെ നിവിക്കുട്ടി….കുറെ നേരം കൊണ്ട് ഈ വിളി സഹിക്കുന്നു.. നിവി അവജ്ഞയോടെ അയാളോട് പറഞ്ഞു നിർത്തി.. അതിനും മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു… നിവി ദേഷ്യത്തോടെ ആ ഫോൺ കോൾ കട്ട് ചെയ്തു…

വീണ്ടും വീണ്ടും ആ നമ്പറിൽ നിന്ന് കോൾ വന്നു… നിവി കട്ട് ചെയ്തു കൊണ്ടിരുന്നു…. നിവിയുടെ ഫോണിലേക്ക് ആ നമ്പറിൽ നിന്നും ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു… “എടുക്കുന്നുണ്ടോ അതോ പ്രിയതമന്റെ കാലു കൂടി ഒടിക്കണോ” നിവിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു ഹൃദയം അതി വേഗത്തിൽ മിടിക്കാൻ തുടങ്ങി… ഉടൻ തന്നെ വീണ്ടും ഫോൺ ബെല്ലടിച്ചു വിറയാർന്ന കൈകളോടെ കോൾ എടുത്തു….. വീരശൂര പരാക്രമിയായ നിവേദിത പിടിച്ചോ…ഇത്ര പെട്ടന്ന്.. ഒന്നുമില്ലേലും ഒരു ഐപിഎസ് ഓഫീസർന്റെ അനിയത്തികുട്ടി ഇങ്ങനെ പിടിക്കാമോ…? അയാൾ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു…

നിങ്ങൾക്ക് എന്താ വേണ്ടേ….? ആഹാ.. നല്ല ചോദ്യം…. എനിക്കെന്താ വേണ്ടേന്ന്… അതൊക്കെ ഞാൻ വഴിയെ പറഞ്ഞോളാം… ഇപ്പോൾ വിളിച്ചത് വേറൊരു കാര്യം പറയാനാ… നാളത്തേക്ക് കുറച്ച് തൈലം മേടിച്ചു വച്ചേര്… തൈലമോ എന്തിന്…? ഞാൻ നിന്റെ ഭർത്താവിനെ ചെറുതായിട്ടൊന്ന് വണ്ടി ഇടിപ്പിച്ചു.. നോ…. നിവി അലറി.. പേടിക്കാൻ ഒന്നും ഇല്ലഡോ ചെറുതായിട്ട് കൈ ഒന്ന് ഫ്രാക്ചർ ആയി.. അത്രയേ ഉള്ളൂ…. താ..ൻ എ..ന്തി..നാ എ..ന്റെ ആ..ദി ഏ..ട്ടനെ ഇനി വിക്കിവിക്കി ചോദിച്ചു… ഇങ്ങനെ ധൃതി പിടിക്കാതെ എന്റെ നിവി.. ഒക്കെ പറയാം.. സമയമാകട്ടെ… പിന്നെ ഞാൻ വിളിച്ചതോ പറഞ്ഞതോ നമ്മൾ രണ്ടും അല്ലാതെ മൂന്നാമതൊരാൾ അറിയാൻ പാടില്ല ഇനി അറിഞ്ഞാൽ..

എനിക്ക് ഒന്നും സംഭവിക്കില്ല നഷ്ടം നിനക്ക് മാത്രം.. അപ്പുണ്ണിയെ ഒത്തിരി ഇഷ്ടമല്ലേ നിവിക്ക്… അല്ലേ..? വേണ്ട ഞാൻ ആരോടും ഒന്നും പറയില്ല അപ്പുനെ ഒന്നും ചെയ്യല്ലേ… എന്താ നിവി ഇങ്ങനെ..ഞാൻ ഒന്നും ചെയ്യുമെന്ന് പറഞ്ഞില്ലല്ലോ… നിവി നല്ല കുട്ടിയാണ് ആരോടും ഒന്നും പറയില്ല..എനിക്ക് അറിയാം… എങ്കിൽ ശരി നിവി ഗുഡ് നൈറ്റ്… ആ കോൾ കട്ടായി… നിവിക്ക് എന്തോ വല്ലാത്ത ഭയം തോന്നി… ആരായിരിക്കും അത്…? എന്തിനാ അയാൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്….?അയാൾ പറഞ്ഞതുപോലെ ആദിഏട്ടനു എന്തെങ്കിലും സംഭവിച്ചു കാണുമോ… നിവി ഫോണെടുത്തു ആദിയെ വിളിച്ചു… എടുക്കുന്നില്ല.. നിവിയെ വീണ്ടും ഭയം കീഴ്പ്പെടുത്തി… അവൾ വീണ്ടും വീണ്ടും അവനെ വിളിച്ചു കൊണ്ടിരുന്നു..

അവസാനം ആരോ ഫോൺ എടുത്തു… ഫോണിലൂടെ കേട്ട കാര്യം നിവിയിൽ ഒരു വിറയൽ സൃഷ്ടിച്ചു…. അവളുടെ ഇരു കണ്ണുകളുടെയും കണ്ണീർ ചാലിട്ടൊഴുകി…. അപ്പോൾ അയാൾ പറഞ്ഞതൊക്കെ സത്യമാണ്…. നിവി തന്റെ താലിയിൽ മുറുകെ പിടിച്ചു… കുറച്ചുകഴിഞ്ഞ് ആദിയുടെ നമ്പറിൽ നിന്നും തിരികെ കോൾ വന്നു… ആദി തന്നെയായിരുന്നു ഈ പ്രാവശ്യം…. ആദിക്ക് നിവിയുടെ ശബ്ദത്തിൽ നിന്ന് തന്നെ മനസ്സിലായി അവൾ കരയുകയായിരുന്നു എന്ന്… എന്റെ പൊട്ടി പേടിക്കാൻ ഒന്നും ഇല്ല… എനിക്ക് ഒരു കുഴപ്പവുമില്ല ചെറുതായിട്ടൊന്നു കൈ ഒന്ന് ഫ്രാക്ചർ ആയി… അത്ര തന്നെ….. നാളെ ഞാൻ അങ്ങ് വരുത്തില്ലേ… ഇത് എങ്ങനെ സംഭവിച്ചത ഏട്ടാ….?

അതൊന്നും പറയണ്ട എന്റെ ഭാഗത്ത് തെറ്റൊന്നുമില്ല ഒരു വണ്ടി റോങ്ങ്‌ സൈഡ് കേറി വന്നതാ… ദൈവാധീനം കൊണ്ട് വേറെ ഒന്നും സംഭവിച്ചില്ല…. മ്മ്… നിവി ഒന്ന് മൂളുക മാത്രം ചെയ്തു… മരുന്നിന്റെ ക്ഷീണം ആണെന്ന് തോന്നുന്നു വല്ലാത്ത ഒരു മരവിപ്പ് ഞാൻ നാളെ ഇവിടെ നിന്ന് ഇറങ്ങുന്നതിനു മുൻപ് നിന്നെ വിളിക്കാം… ഇപ്പോൾ വീട്ടിൽ ആരോടും ഒന്നും പറയണ്ട… പിന്നെ എനിക്ക് തരാനുള്ളത് വേഗം താ….നിവി… നിവി.. കേൾക്കുന്നുണ്ടോ നീ…നിവി… ആ ഏട്ടാ… എങ്കിൽ വേഗം താ.. എന്ത്…? നിനക്ക് എന്താ പറ്റിയത്… എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞില്ലേ നിന്നോട്…. മ്മ്മ്… മൂളാതെ എനിക്കുള്ള പതിവ് താ കൊച്ചേ…

എന്റെ ഏട്ടനെ കെട്ടിപിടിച്ചു…ഉ..മ്മ… നിവിയുടെ ശബ്ദം ഇടറി.. ഇന്നത്തെത്തിനു പവർ ഇല്ലല്ലോ…. കുഴപ്പമില്ല ഞാൻ നാളെ അങ്ങ് വരുമല്ലോ എല്ലാം ശരിയാക്കി തരാം… ഇപ്പൊ എന്റെ മോൾ എന്നയും സ്വപ്നം കണ്ടു കിടന്നുറങ്ങിക്കെ… ഗുഡ്നൈറ്റ്… ഗുഡ്നൈറ്റ്… ആദി ഫോൺ കട്ട് ചെയ്തു,… നിവിയിൽ അഗാധമായ ഭയം കടന്നുകൂടി…. ആരായിരിക്കും ഇങ്ങനെയൊക്കെ ചെയ്തത്….? എന്തിനു വേണ്ടി ആയിരിക്കും….? ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ നിവിടെ ഉള്ളിൽ കടന്നുകൂടി..നിവിക്ക് ഉറങ്ങാൻ പറ്റുന്നില്ലയിരുന്നു പിറ്റേദിവസം ആദി വന്നു… അവനെ പരിചരിച്ചും അവന്റെ കാര്യങ്ങൾ നോക്കിയും ദിവസങ്ങൾ വീണ്ടും നീങ്ങി..

പിന്നെ ആ ഫോൺ കോൾ വന്നില്ല.. നിവിയിൽ അതൊരു ആശ്വാസമായിരുന്നു അവൾ പതിയെ അത് മറക്കാൻ തുടങ്ങി…. ഒരു ദിവസം ആദി ഓഫീസിൽ നിന്ന് ഉച്ചയ്ക്ക് വീട്ടിൽ എത്തി മുഖത്ത് വല്ലാത്ത ഒരു തരം പരിഭ്രമം ഉള്ളത് നിവി ശ്രദ്ധിച്ചു… അവൻ അവളോട് വേഗം റെഡി ആക്കാൻ പറഞ്ഞു… അവൾ എത്ര ചോദിച്ചിട്ടും ഒന്നും മിണ്ടിയില്ല… അവർ നേരെ പോയത് ഹോസ്പിറ്റലിലേക്ക് ആയിരുന്നു…. നിവിക്കു വീണ്ടും ഭയം ഉള്ളിൽ കടന്നു കൂടി… ആദിയുടെ കയ്യിൽ അവൾ മുറുകെ പിടിച്ചു… ഐസിസി വിനു മുന്നിൽ കരഞ്ഞുകലങ്ങിയ കണ്ണുമായി അമ്മ ഇരിക്കുന്നു… തൊട്ടടുത്തായി പാറുവും അപ്പു ഉണ്ട്… ഏട്ടൻ ഐസി വിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി…. അച്ഛൻ…..

നിവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവൾ ഓടിച്ചെന്ന് ഏട്ടനെ കെട്ടിപിടിച്ചു…ഏട്ടാ അച്ഛന്… ഒന്നും പറയാറായിട്ടില്ല…. തലയിൽ നല്ല മുറിവുണ്ട്… 24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്നാണ് അവർ പറഞ്ഞത്…. എന്താ ഏട്ടാ സംഭവിച്ചത്…. കണ്ടുനിന്നവർ പറഞ്ഞത് ആരോ കരുതിക്കൂട്ടി ചെയ്തതാണെന്ന്…. പക്ഷേ അച്ഛനെ… അതാ എനിക്കു മനസ്സിലാകാതെ.. ഇനി ആർക്കെങ്കിലും ആളു മാറിയതാണോ എന്നും അറിയില്ല…. നിവിയിൽ പെട്ടെന്ന് ഒരു ഞെട്ടൽ ഉണ്ടായി… അവൾക്ക് ഇന്നല വന്ന ഫോൺ കോളുകൾ ഓർമ്മയിൽ തെളിഞ്ഞു…… ആ കോളുകൾ ഇന്നലെ വന്നായിരുന്നു… മനപ്പൂർവം എടുക്കാതിരുന്നത് അല്ല കുളിക്കുകയായിരുന്നു….

വന്നപ്പോൾ 6 മിസ്കോൾ കണ്ടു… പക്ഷേ പ്രൈവറ്റ് നമ്പർ ആയതുകൊണ്ട് തിരിച്ചു വിളിക്കാനും പറ്റില്ലല്ലോ…ഇനി അതാകുമോ കാരണം.. അവൾക്ക് വീണ്ടും ഭയം തോന്നി… കുറച്ചുനേരം കഴിഞ്ഞ് ആ നമ്പറിൽ നിന്ന് തന്നെ വീണ്ടും അവൾക്ക് കോൾ വന്നു… രണ്ടാമത്തെ ബെല്ലിൽ തന്നെ അവൾ ഫോൺ അടുതു… താനാണോ എന്റെ അച്ഛനെ…. വാക്കുകൾ ഇടറി നിവിക്ക് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല… ഐപിഎസ് കാരന്റെ പെങ്ങള് തന്നെ… നിവിക്കുട്ടി എന്താ ഇന്നലെ ഞാൻ വിളിച്ചപ്പോൾ ഫോൺ എടുക്കാഞ്ഞേ… അതല്ലേ ചേട്ടൻ ഓരോന്ന് ചെയ്തുകൂട്ടിയത്… വെറുതെ അച്ഛന്റെ ശരീരം നോവിച്ചു… തനിക്ക് എന്താ വേണ്ടേ….

ഞാൻ പറഞ്ഞല്ലോ അതൊക്കെ പറയാം പക്ഷേ ഞാൻ വിളിക്കുമ്പോൾ ഇനി ഫോൺ എടുക്കണം.. അല്ലെങ്കിൽ ഞാൻ വെറുതെ ഓരോരുത്തരെ നോവിക്കും… മനസ്സിലായോ… നിവിയൊന്നു മോളി…. നിവിക്ക് തന്റെ ശരീരം തളരുന്നത് പോലെ തോന്നി അവൾ അടുത്ത ചുമരിനോട് ചാരി നിന്നു… എങ്കിൽ മോള് ഇപ്പോൾ അച്ഛന്റെ അടുത്തു പോയി ഇരിക്കു… ഞാൻ വിളിച്ചോളാം… എല്ലാം പറഞ്ഞതുപോലെ ആരോടും ഒന്നും പറയാൻ നിൽക്കരുത്… കേട്ടല്ലോ… നിവി വീണ്ടുമൊന്ന് മുളി… ഫോൺ കട്ടായി……തുടരും…..

മിഴിയോരം : ഭാഗം 23

Share this story