സിദ്ധാഭിഷേകം : ഭാഗം 14

സിദ്ധാഭിഷേകം : ഭാഗം 14

എഴുത്തുകാരി: രമ്യ രമ്മു

“അമ്മു …എനിക്ക് .. അപ്പോഴേക്കും മിത്ര അവിടെ എത്തി…അഭിയെ കണ്ടതും അവൾ ഒന്ന് ഭയന്നു.. അമ്മാളൂ എല്ലാം അറിഞ്ഞു കാണുമോ എന്ന്… 🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍🎍 “സർ എന്താ ഇവിടെ…”മിത്തൂ ചോദിച്ചു.. “ഞാൻ അമ്മുനെ ഒന്ന് കണ്ട് സംസാരിക്കാൻ വന്നതാ..” “ദേ പിന്നെയും ഒരു കുമ്മു…😠😠😍😍..ഞാൻ അങ്ങനെയേ വിളിക്കൂ…” “സർ പ്ലീസ്..ഹോസ്റ്റലിൽ കേറാൻ ടൈം ആയി… ഇതൊക്കെ ഇവിടെ അറിഞ്ഞാൽ മോശമാണ് …പ്ലീസ്..വേറെ ദിവസം മീറ്റ് ചെയ്യാം..” “ടി..നീ എന്തിനാ അയാളോട് കെഞ്ചുന്നേ…” “ഒന്ന് ചുമ്മാ ഇരിക്ക് അമ്മാളൂ…ആ വാർഡൻ കണ്ടാൽ പിന്നെ അത് മതി…” “ശരി..ഞാൻ പിന്നെ വരാം..

മിത്ര തന്റെ നമ്പർ ഒന്ന് തരുമോ…” “ദേ.. മിത്തൂ നമ്പർ എങ്ങാനും നീ കൊടുത്താൽ…പറഞ്ഞേക്കാം…വരുന്നുണ്ടോ നീ…” അതും പറഞ്ഞ് അവൾ ദേഷ്യത്തിൽ അകത്തേക്ക് കേറി പോയി… “സർ ഏട്ടനോട് വാങ്ങിച്ചോ.. ഞാൻ പറയാം..ബൈ..” അതും പറഞ്ഞ് മിത്തൂ അവളുടെ പിന്നാലെ ഓടി… 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 ഇന്നാണ് ഓണാഘോഷം… മുത്തൂവും അമ്മാളുവും സാരി ഉടുക്കാൻ ഉള്ള ശ്രമത്തിലാണ്…യൂട്യൂബ് നോക്കിയാണ് സാഹസം… “ഇത്രയും വയസ്സായി ഇത് ആരെങ്കിലും ഉടുത്ത് തന്ന് സ്റ്റൈൽ ആക്കി പോയതെ ഉള്ളൂ…ഇത്ര പണിയാണെന്ന് അറിഞ്ഞില്ല..ആരും പറഞ്ഞില്ല…. ടി..ഇത് ഒരു നടക്ക് പോകും എന്ന് തോന്നുന്നില്ല…വല്ല ചുരിദാറും ഇടാം…”

മിത്തൂ സംങ്കടപ്പെട്ടു.. “എല്ലാരും ഉടുക്കുമ്പോൾ നമ്മൾ മാത്രം ഇല്ലാതെയോ…ഒരു കാര്യം ചെയ്യാം..ഞാൻ നിനക്ക് ഇതുപോലെ നോക്കി ഉടുപ്പിച്ചു തരാം…അതിന് ശേഷം നീ എനിക്ക്….തന്നെത്താൻ ആവുമെന്ന് തോന്നുന്നില്ല….ഓക്കേ..” “ഉം..നടന്നാൽ മതിയായിരുന്നു..” ഒരുവിധം അതൊക്കെ വലിച്ചു വാരി ചുറ്റി അവർ ഹോസ്റ്റലിന്റെ പുറത്തിറങ്ങി… അവളെ കണ്ട് ദൂരെ നിന്നും ആ കണ്ണുകൾ വിടർന്നു… “ടി ഇതൊക്കെ ചുറ്റി ബസിന് പോകാൻ ആവില്ല കേട്ടോ..ഓട്ടോ പിടിക്കാൻ ഒറ്റ ഒരെണ്ണം പോലും കാണുന്നില്ല…എന്തു ചെയ്യും…”അമ്മാളൂ ചോദിച്ചു.. “രണ്ട് സുന്ദരികൾ ഉടുത്തൊരുങ്ങി നിൽക്കുന്നത് കണ്ടിട്ട് ഒരുത്തൻ എങ്കിലും സഹതാപം തോന്നി ലിഫ്റ്റ് തന്നാൽ മതിയായിരുന്നു..” “ഉം..നടന്നത് തന്നെ…”

അപ്പോൾ അവരുടെ അരികിലായി ഒരു വണ്ടി നിർത്തി.. രാജീവ് ഗ്ലാസ് താഴ്ത്തി .. “കോളേജിലേക്ക് അല്ലേ..വാ..ഞാൻ ആ വഴിക്കാണ്..കൊണ്ടു വിടാം..” “ഹോ..എന്റെ ഏട്ടൻ മുത്താണ് കേറെടി….”മിത്തൂ പറഞ്ഞു… അമ്മാളൂ ഒന്ന് സംശയിച്ചു..അയാളുടെ വണ്ടിയാണ്… പക്ഷേ രാജീവേട്ടൻ വിളിക്കുമ്പോൾ പോകാതിരിക്കുന്നത് എങ്ങനെ.. “ടി..കേറ്..”മിത്തൂ അവളെ തള്ളി.. അവൾ ഡോർ തുറന്ന് അകത്തേക്ക് ഇരുന്നപ്പോൾ ആണ് ഫ്രണ്ടിൽ ഇരിക്കുന്ന ശരത്തിനെയും തന്റെ അടുത്തിരിക്കുന്ന അഭിയെയും കാണുന്നത്..അവൾ ഇറങ്ങാൻ പോകുമ്പോഴേക്കും മിത്തൂ കേറിയിരുന്നു….

അവൾ പെട്ട അവസ്ഥയിൽ ആയി… “ആഹാ..നിങ്ങളും ഉണ്ടായിരുന്നോ…ബുദ്ധിമുട്ടായോ നിങ്ങൾക്ക്…”മിത്തൂ ചോദിച്ചു.. “എന്തു ബുദ്ധിമുട്ട്… അല്ല എന്താ ഇന്ന് സാരിയിൽ ഒക്കെ…”ശരത്ത് ചോദിച്ചു… ” ഇന്ന് ഓണം സെലിബ്രേഷൻ ആണ്..” അമ്മാളൂ അടുത്തിരുന്നപ്പോൾ തന്നെ അഭി അവൾ മാത്രം ഉള്ള ലോകത്തിൽ ആയിരുന്നു…പീച്ച് കളറിൽ ബ്ലാക്ക്‌ ഡിസൈൻസ് ഉള്ള സാരിയായിരുന്നു അമ്മാളുവിന്റെ അതേ മോഡലിൽ പിങ്ക് കളർ ആയിരുന്നു മിത്തുവും..അമ്മാളൂന്റെ അവസ്‌ഥയും ഭാവവും കണ്ട് അഭിക്ക് ചിരിപൊട്ടി..അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…. അഭിയുടെ നോട്ടവും ചിരിയും ആ സാമീപ്യവും കൊണ്ട് ac യുടെ തണുപ്പിലും അവൾ വിയർത്തു…

രാജീവ് എന്തൊക്കയോ ചോദിക്കുന്നുണ്ടായിരുന്നു…മിത്തൂ അതിനൊക്കെ മറുപടി പറഞ്ഞു.. അഭി പതുക്കെ തന്റെ കൈ എടുത്ത് അമ്മാളൂന്റെ കയ്യിൽ പിടിച്ചു..അവൾ ഒന്ന് ഞെട്ടി..അവനെ നോക്കി… അവൻ കണ്ണ് കൊണ്ട് രാജീവിനെ കാണിച്ചു.. അവൻ ഉദ്ദേശിച്ചത് അവൾക്ക് മനസിലായി…. അവൾ കൈ എടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..അവൻ പിടിമുറുക്കി..അവൾ വല്ലാതെയായി…ദേഷ്യം വരാൻ തുടങ്ങി..എന്നാൽ ഒന്നും ചെയ്യാൻ പറ്റാതെ ആയപ്പോൾ കരച്ചിൽ വന്നു.. കണ്ണൊക്കെ നിറഞ്ഞു… അത് കണ്ടപ്പോൾ അഭിക്ക് വിഷമം ആയി..അവൻ കൈ വിട്ടു… “സോറി…” അവൾ നിറഞ്ഞ കണ്ണാലെ അവനെ രൂക്ഷമായി നോക്കി… അവൻ വീണ്ടും അവളുടെ അടുത്തേക്ക് വന്ന് ചെവിയിൽ പറഞ്ഞു..

“ഇങ്ങനെ നോക്കി കൊല്ലല്ലേ പെണ്ണേ….” “ചെ… അവൾ മുഖം വെട്ടി തിരിച്ചു… ഇതൊക്കെ കണ്ട് മിത്തൂവും ശരത്തും രാജീവും ഊറി ചിരിച്ചു.. അമ്മാളൂന്റെ വീട്ടിലേക്ക് രാജീവ് ആണ് അവരെ കൂട്ടി കൊണ്ട് പോയത്…എല്ലാ കാര്യങ്ങളും രാജീവിന് ഇപ്പോൾ അറിയാം… ഈശ്വരാ ഒന്ന് വേഗം എത്തിയിരുന്നെങ്കിൽ..അമ്മാളൂ ആത്മാർഥമായി പ്രാർത്ഥിച്ചു… “നിങ്ങൾ ഭക്ഷണം കഴിച്ചിരുന്നോ..”രാജീവ് ചോദിച്ചു.. “ഇല്ലേട്ടാ… കാന്റീൻന്ന് കഴിച്ചോളാം..” “അതെന്തിനാ..ഞങ്ങൾ കഴിക്കാൻ പോകുവല്ലേ.. അപ്പോൾ ഒരുമിച്ചു കഴിക്കാം എന്നേ..”ശരത്ത് പറഞ്ഞു “വേണ്ട..ഞങ്ങൾ ഇവിടെ ഇറങ്ങിക്കൊള്ളാം.. നിങ്ങൾ കഴിച്ചിട്ട് വാ..ഓട്ടോ കിട്ടും..രാജീവേട്ടാ ഒന്ന് നിർത്തിയേക്ക്…”

“എന്തിനാടി ഇപ്പോ ഇറങ്ങുന്നേ….ഏട്ടന്റെ കൂടെ അല്ലേ…എന്തായാലും പോയ ഉടനെ കാന്റീനിൽ പോണം…അതിനേക്കാൾ നല്ലത് അല്ലേ.. .നീ വാ..” “അതേ മോളെ..ഒരുമിച്ചു കഴിച്ചിട്ട് പോകാം…”രാജീവും പറഞ്ഞു അവർ ഒരു റെസ്റ്റോറന്റിൽ കേറി…അമ്മാളൂവിന്റെ ഇടത്ത് ഭാഗത്തായി തന്നെ അഭി ഇരുന്നു… അവൾ ഇങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് മൈൻഡ് ആക്കിയില്ല… ദേഷ്യം കടിച്ചമർത്തി മിത്തൂന്റെ അടുത്തോട്ട് നോക്കി ഇരുന്നു.. എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി അവൾ എഴുന്നേറ്റു… എല്ലാരും വന്നപ്പോൾ അവർ വണ്ടിയിൽ കയറാൻ പോയി…അഭിയും ശരത്തും നേരത്തെ ഇരുന്ന പോലെ തന്നെ ഇരുന്നു…അമ്മാളൂ ആദ്യം കയറാതെ മിത്തൂനെ തള്ളി അകത്തേക്ക് കയറ്റി…

കൂടെ അവളും കയറി..ഇപ്പോ അഭിക്കടുത്ത് മിത്തൂ ആണ്…ഇത് കണ്ട് ശരത്ത് ചിരിച്ചു… “രാജീവ് വൺ മിനുട്ട്…”അതും പറഞ്ഞ് അഭി ഡോർ തുറന്നിറങ്ങി…നേരെ ഓപ്പോസിറ്റ് വന്ന് അമ്മാളൂന്റെ സൈഡ് ഡോർ തുറന്ന് അവളുടെ അടുത്ത് ഇരുന്നു… “ഇയാൾ എന്താ കാണിക്കുന്നേ…”അമ്മാളൂന് വിറഞ്ഞു കേറി…പരമാവധി ദേഷ്യം അടക്കി അവൾ ചോദിച്ചു..രാജീവ് ഇതൊക്കെ കാണുമല്ലോ എന്നോർത്ത് അവൾ ഒന്ന് പേടിച്ച് അടങ്ങിയിരുന്നു… “തനിക്ക് കണ്ടൂടെ.. രാജീവ് വണ്ടി എടുക്ക്…” “നിന്നെ ഞാൻ വിടാൻ തീരുമാനിച്ചിട്ടില്ല മോളെ…ബിക്കോസ് …ഐ ലൗ യൂ…😍😍”അവൾക്ക് കേൾക്കാൻ മാത്രം പാകത്തിൽ അവൻ പറഞ്ഞു.. അമ്മാളൂ ഒന്നും മിണ്ടാതെ കണ്ണടച്ചു ഇരുന്നു… അഭി പിന്നെയും അവളുടെ കൈ എടുത്തു രണ്ട് കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു…

“എന്നും ഇത് വിടാതെ ഞാൻ ചേർത്ത് പിടിച്ചോളാം…..എനിക്ക് തന്റെ സമ്മതം മാത്രം മതി…പ്ലീസ്…” അവൻ അത് പറഞ്ഞപ്പോൾ ശബ്ദം ഇടറിയിരുന്നു… അവൾക്ക് വല്ലാതെയായി…..എന്ത്‌പറഞ്ഞ് ഇയാളെ മനസിലാക്കിക്കും…..ഇത്ര വലിയ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ തന്റെ മുന്നിൽ ഇങ്ങനെ…..അയാളുടെ സാമീപ്യം നൽകുന്നത് വെറുപ്പല്ല.. വേറെ എന്തോ ഒരു വികാരമാണ്….എന്റെ മനസ്സ് എനിക്ക് തന്നെ മനസ്സിലാവുന്നില്ലല്ലോ മഹാദേവ….എന്നെ ഒന്ന് ഈ കുടുക്കിൽ നിന്ന് രക്ഷിക്കൂ… കോളേജിൽ അവരെ ഡ്രോപ്പ് ചെയ്തു…അവർ ഇറങ്ങിയപ്പോൾ എല്ലാവരും കൂടെ ഇറങ്ങി… “രാജീവേട്ടാ ഞങ്ങൾ പോയിട്ടവരാം ..ബൈ”..അമ്മാളൂ പറഞ്ഞു..

“അതെന്താടോ ഞങ്ങളോടൊന്നും പറയുന്നില്ലേ..”ശരത് ചോദിച്ചു.. അമ്മാളൂ ഒന്നും മിണ്ടിയില്ല…മിത്തൂ എല്ലാരോടും യാത്ര പറഞ്ഞു…ശരത്തിന്റെ അടുത്തെത്തി അമ്മാളൂ കാണാതെ ചിരിച്ചു കൊണ്ട് തമ്പ്‌സ് അപ്പ് കാണിച്ചു…👍 രണ്ടു മൂന്ന് അടി നടന്ന് അമ്മാളൂ തിരഞ്ഞു നോക്കി…അവളെ തന്നെ നോക്കി കാറിന് ചാരി നിൽക്കുന്ന അഭിയെ കണ്ട് അവൾ ഒരു നിമിഷം നിന്നു…പിന്നെ അവന്റെ അടുത്തേക്ക് വന്നു.. “സർ ഉച്ചയ്ക്ക് ശേഷം ഫ്രീ ആണോ…എനിക്ക് ഒന്ന് കാണണമായിരുന്നു..” “ഫ്രീ ഒക്കെ ആവാം..തനിക്ക് വേണ്ടി…ഇതാ എന്റെ നമ്പർ വിളിച്ചാൽ മതി..ഞാൻ പിക്ക് ചെയ്തോളാം…” “ഉം..ശരി..”എന്തോ ഉറപ്പിച്ച മട്ടിൽ അവൾ നടന്നു.. ശരത്തിനും മിത്തൂനും ടെൻഷൻ ആയി…അവൾ എന്ത് പറയുമോ എന്നോർത്ത്.. ശരത്ത് മിത്തൂനെ നോക്കി കൈ കൊണ്ട് ഫോൺ ചെയ്യാം എന്ന് ആംഗ്യം കാണിച്ചു… ^^^^^^^^^^^^^^^

പൂക്കളം ഒരുക്കുന്നിടത്തും സദ്യ ഒരുക്കുന്നിടത്തും ഒക്കെ ആയി അവർ ഓടി നടന്നു…ഇടയ്ക്ക് ലൈബ്രറിയിൽ ചെന്ന് എല്ലാരും ചേർന്ന് ഓണ പാട്ടുകൾ പാടി..കളിയും തമാശയും ആയി അവൾ ടെൻഷൻ ഫ്രീ ആയി.. മിത്തൂ അവളുടെ അടുത്ത് വന്നിരുന്നു.. “ടി..നീ എന്തിനാ അഭി സർ നെ കാണണം എന്ന് പറഞ്ഞത്..” “ഓ..ഞാൻ അപ്പോഴത്തെ ഒരു അവസ്ഥയിൽ അയാൾ എന്നെ വിട്ട് പൊയ്ക്കോട്ടെ എന്ന് കരുതി നേരിട്ട് കണ്ട് കാര്യങ്ങൾ പറയാം എന്നു വിചാരിച്ചു പറഞ്ഞതാണ്…ഇപ്പോ തോന്നുന്നു വേണ്ടാന്ന്…ഇനി ഇപ്പോ ലീവ് അല്ലേ.. ഇനിയും ശല്യം ആവുകയാണെങ്കിൽ പറയാം…” “ആ..അത് മതി..”

മിത്തൂ അറിഞ്ഞ വിവരം ശരത്തിന് മെസ്സേജ് ചെയ്തു.. അപ്പോഴാണ് ഒരാൾ സാഗരയ്ക്ക് വിസിറ്റർ ഉണ്ടെന്ന് വന്ന് പറഞ്ഞത്… “ആരാടി എനിക്ക് വിസിറ്റർ…” “അത് പോയ്‌ നോക്കിയാലല്ലേ അറിയൂ..വാ..” അവർ ചെല്ലുമ്പോൾ വിസിറ്റർസ് റൂമിന്റെ വരാന്തയിൽ ഒരു സുന്ദരിയായ പെൺകുട്ടിയെ ദൂരെ നിന്നേ കണ്ടു… ഇതേതാടി ഈ അപ്സരസ്സ്.. മിത്തൂ അമ്മളൂനോട് ചോദിച്ചു.. “ആ..🤷🤷 എനിക്ക് എങ്ങനെ അറിയാം” അവർ അവൾക്കടുത്ത് എത്തിയപ്പോൾ ആണ് അവൾ കണ്ടത്..അവളുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു… “ഭാഭി….ഭാഭി…”അവൾ ഓടി വന്ന് അമ്മാളൂനെ കെട്ടിപിടിച്ചു..എന്നിട് അകത്തേക്ക് നോക്കി വിളിച്ചു “അമ്മായി ഇങ്ങ് വാ..” അമ്മാളൂ ഒന്നും മനസ്സിലാവാതെ നിന്നു..

അകത്ത് നിന്ന് വരുന്ന ആളെ കണ്ട് അവളൊന്നു ഞെട്ടി… “ശർമിള മാഡം… …..മാഡം ആണോ എന്നെ കാണാൻ വന്നത്..”അവൾ സംശയത്തോടെ ചോദിച്ചു.. “അതേ…കുട്ടിയെ ഒന്ന് കണ്ട് സംസാരിക്കണം എന്ന് പറഞ്ഞ് ശ്രീ മോള് സ്വൈര്യം തന്നില്ല… അതാ വന്നത്…” അമ്മാളൂ ശരിക്കും ഞെട്ടി… “ഹായ് ഞാൻ ശ്രീ ധന്യ..അഭിഷേകിന്റെ സിസ്റ്റർ ആണ്…കസിൻ സിസ്റ്റർ..”അവൾ പരിചയപ്പെടുത്തി കൊണ്ട് കൈനീട്ടി… കയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു..”ഹായ്..ഞാൻ സാഗര..” “എനിക്ക് അറിയാം..അമ്മാളൂ… ഇന്ന് സാരി ഉടുത്ത് മാസ്സ് ലുക്കിലാണ് വന്നത് എന്ന് ശരത്തേട്ടൻ പറഞ്ഞു.. അപ്പോ ഞാൻ ചാച്ചിയെ..ശ്ശ്..അല്ല അമ്മായിയെ കൂട്ടി വന്നതാ കാണാൻ…

അമ്മായിക്ക് ചാച്ചി എന്ന് വിളിക്കുന്നത് ഇഷ്ട്ടമല്ല..എനിക്ക് ആണേൽ ഇടയ്ക്ക് രാഷ്ട്രഭാഷ കേറി വരും…”അവൾ സ്വകാര്യമായി പറഞ്ഞു.. അമ്മാളൂ ചിരിച്ചു…അപ്പോ പണി വന്ന വഴി അതാണ്.. “ഇതാണല്ലേ മിത്ര..ശരത്തേട്ടൻ പറഞ്ഞിട്ടുണ്ട്..നിങ്ങൾ സയാമീസ് ആണെന്ന്..” “അമ്മായി നമ്മൾക്ക് ഭാഭിയെ കൂട്ടി പുറത്തു പോകാം..പ്ലീസ്..” “നോ..ശ്രീ മോളെ അവർക്ക് പ്രോഗ്രാം നടക്കുവല്ലേ…ലെറ്റ് ദെം എൻജോയ്…” “എങ്കിൽ ഭാഭി ഒരു സെൽഫി എടുക്കാം എന്റെ കൂടെ പ്ലീസ്…” അമ്മാളൂ മനസില്ലാമനസ്സോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു… ശ്രീ പിന്നെ മിത്രയെ കൊണ്ട് അവളും അമ്മാളുവും ചേർന്ന് നിൽക്കുന്ന കുറെ ഫോട്ടോസ് എടുപ്പിച്ചു… “സാഗര ഞങ്ങൾ അപ്പോ പോയിട്ട് വരാം..

നാളെ നാട്ടിൽ പോവുകയാണല്ലേ…ഉത്സവം കഴിഞ്ഞാൽ ഉടനെ നിശ്ചയം നടത്താം എന്നാണ് അച്ഛൻ പറഞ്ഞത്…അപ്പോൾ അവിടെ വച്ച് കാണാം..ഓക്കേ…” അമ്മാളൂ ശരിക്കും ഞെട്ടി…അച്ഛൻ പറഞ്ഞെന്നോ.. അപ്പോൾ ഞാൻ അറിയാതെ എന്തൊക്കെയോ നടക്കുന്നുണ്ട്….അവൾക്ക് എന്ത് പറയണം എന്നറിയാതെയായി… “പോട്ടെ ഭാഭി…ബൈ…മിത്ര ബൈ..” “ബൈ…..”അവർ തിരിച്ചു പറഞ്ഞു.. &&&&&&&&& ‘എന്താ മിത്തൂ ഇതൊക്കെ… എന്റെ കല്ല്യാണം ഉറപ്പിച്ചെന്നോ…” മിത്തൂനും എന്ത്‌ പറയണം എന്നറിയാതെ ആയി.. “ടി..അന്ന് ദേവൻ സർ വിളിച്ചു ചോദിച്ചത് നിന്റെ കല്യാണ കാര്യം ആയിരിക്കും… നീ അല്ലേ മുന്നോട്ട് പൊയ്ക്കൊള്ളാൻ പറഞ്ഞത്…അതാവും..” “ഈശ്വരാ..അങ്ങനെ ആവുമോ…

എനിക്ക് പേടിയാവുന്നു മിത്തൂ…ഞാൻ എങ്ങനെ..നിനക്ക് അറിയാലോ എല്ലാം..ഞാൻ എന്ത് വേണം…നീ പറ.. അച്ഛൻ വാക്ക് കൊടുത്തു കാണുമോ..അതു കൊണ്ടാണോ അയാൾ ഇന്ന് അത്രയും സ്വാതന്ത്ര്യം എന്റെ അടുത്ത് കാണിച്ചത്…ശോ… എനിക്ക് തല പെരുക്കുന്നു…” “നീ വന്നേ ..നമ്മൾക്ക് ക്ലാസ്സിൽ ഇരിക്കാം ..എന്നിട്ട് പതുക്കെ ആലോചിക്കാം..വാ..” ഇപ്പോൾ അവളോട് ഒന്നും പറയാൻ കഴിയില്ലെന്ന് മനസിലായി മിത്തൂന് മിത്തൂ അവളെ ക്ലസ്സിൽ ആക്കി .. “കുറച്ചു നേരം നീ ഒറ്റയ്ക്ക് ഇരിക്ക്..മനസൊന്നു തണുക്കട്ടെ..നമ്മൾക്ക് എന്തേലും വഴി നോക്കാം ഉം…”അവൾ പുറത്തേക്ക് പോയി ശരത്തിനെ വിളിച്ച് നടന്നതെല്ലാം പറഞ്ഞു.. ക്ലാസ്സിൽ ഡെസ്ക്കിൽ തല വച്ച് കിടന്ന് അവൾ ഓരോന്ന് ചിന്തിച്ചു ..

അച്ഛനെ വിളിച്ചു ചോദിച്ചാലോ….ഇത് നടക്കില്ല എന്ന് പറയുമ്പോൾ കാരണം വേണ്ടേ….അച്ഛൻ കൊടുത്ത വാക്ക് മാറ്റുമോ… അപ്പച്ചിയുടെ അവസ്ഥ ആകുമോ എനിക്ക്…സിദ്ധുവേട്ടൻ എന്നെ സ്വീകരിക്കുമോ….ഒന്നും മനസിലാവുന്നില്ലല്ലോ ഭഗവാനെ…കുറച്ചു സാവകാശം പോലും കിട്ടിയില്ലല്ലോ… ഇതിനിപ്പോ ഒരാൾ വിചാരിച്ചാലേ ഇത് പരിഹാരം കാണാൻ പറ്റൂ… അവൾ ബാഗിൽ നിന്നും നേരത്തെ അഭി കൊടുത്ത കാർഡ് എടുത്ത് നമ്പർ ഡയൽ ചെയ്തു… “ഹലോ.. ഞാൻ സാഗര…” “മനസിലായി..പറയൂ..”അഭി സന്തോഷത്തിൽ ആണെന്ന് അവൾക്ക് മനസിലായി.. “എനിക്ക് ഒന്ന് ഒറ്റയ്ക്ക് കാണണം..

ഇപ്പോൾ പറ്റുമെങ്കിൽ വാ..ഇല്ലെങ്കിൽ സമയം അറിയിക്കൂ..” “ഇപ്പോ വരാം..വെളിയിൽ നിന്നോളൂ…” അഭി അവളേയും കൂട്ടി ബീച്ചിലേക്ക് ആണ് പോയത്.. “എനിക്ക് ഒന്നും അറിയില്ലായിരുന്നു..ഇന്ന് അമ്മയും ശ്രീ യും പറഞ്ഞപ്പോഴാണ് അറിയുന്നത്…”അവൾ പറഞ്ഞു.. “എനിക്ക് തോന്നി..അറിയില്ല എന്ന്…തനിക്ക് കല്യാണത്തിന് സമ്മതം ആണെന്ന് അറിഞ്ഞിട്ടാ അന്ന് സന്ധ്യക്ക് കാണാൻ വന്നത്…പക്ഷെ താൻ ദേഷ്യത്തിൽ ആണെന്ന് കണ്ടപ്പോൾ സംശയമായി….ശരത്ത് ആണ് പറഞ്ഞത് അറിഞ്ഞിട്ടില്ല എന്ന കാര്യം…വെക്കേഷന് പോയിട്ട് അറിയിക്കാൻ ആണ് തന്റെ അച്ഛൻ കാത്തിരിക്കുന്നത് എന്ന്… അത് സാരില്ല….തന്റെ നാട്ടിലെ ഉത്സവം കഴിഞ്ഞ് നിശ്ചയം നടത്താം എന്ന് ഞങ്ങൾ ഉറപ്പിച്ചു……

തനിക്ക് ഇനിയും എതിർപ്പ് ഉണ്ടോ..” “എന്നെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല..എല്ലാം കേട്ടിട്ട് നിങ്ങൾ തീരുമാനിക്ക്….” എല്ലാം അറിഞ്ഞെങ്കിലും അവൾ പറയട്ടെ എന്ന് അവൻ കരുതി… അവൾ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു… അവൻ അറിഞ്ഞ കാര്യങ്ങൾ ആണെങ്കിലും അറിയാത്ത പലതും ഉണ്ടെന്ന് അവന് മനസ്സിൽ ആയി… അവന് ദേഷ്യവും സങ്കടവും ഒരുപോലെ തോന്നി… ” സിദ്ധുവേട്ടൻ എനിക്ക് ആരെണെന്ന് അറിയില്ല…സഹതപമാണോ സ്നേഹമാണോ എന്നും അറിയില്ല…സിദ്ധുവേട്ടൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്നൊന്നും ഞാൻ പറയുന്നില്ല…..പക്ഷേ , മറ്റൊരാളുടെ കൂടെ ഉള്ള ജീവിതം..അത് എന്താകുമെന്ന് എനിക്ക് ഒരു ഉറപ്പും ഇല്ല…എന്റെ മനസ്സിന്റെ കാര്യമാണ്…

ഏത് നിലയിൽ അത് പോകും എന്ന് പറയാൻ ഉള്ള കഴിവ് എനിക്കില്ല… സർ നോട് എനിക്ക് വിരോധം ഒന്നുമില്ല….ബട്ട് ഐ ആം സോറി..” “ഉം…താൻ എല്ലാം തുറന്ന് സംസാരിച്ചല്ലോ..നന്നായി..പേടിക്കണ്ട…ഈ കല്ല്യാണം നടക്കില്ല….പോരെ… വാ..ഞാൻ കൊണ്ട്‌ വിടാം…” അമ്മാളൂന് ആശ്വാസം തോന്നി..എങ്കിലും ദൂരേക്ക് എന്തോ ഓർത്ത് നിന്ന അവന്റെ മുഖം കണ്ടപ്പോൾ വിഷമം തോന്നി… എന്തോ ഒരു ഉൾപ്രേരണയിൽ അവൾ വിളിച്ചു… “സർ…..സർ ന് എന്നോട് ദേഷ്യമുണ്ടോ…” അവൻ ചെറുതായി ഒന്ന് ചിരിച്ചു.. നോവിന്റെ പുഞ്ചിരി… “എന്തിന്…ഞാൻ അല്ലേ അമിത സ്വാതന്ത്ര്യം എടുത്തത്…എന്റെയാണെന്ന് കണ്ടപ്പോൾ മുതൽ തോന്നിപ്പോയി…ആരോടും തോന്നാത്ത എന്തോ ഒന്ന്…

എനിക്ക് തന്നെ ഇഷ്ട്ടമാണ്….ഇപ്പോഴും…തനിക്ക് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും ഞാൻ തന്നെ സ്വീകരിച്ചേനെ….തന്റെയും എന്റെയും ഇടയിൽ സിദ്ധാർത്ഥിന് പകരം വേറെ ആരായിരുന്നെങ്കിലും…ആർക്കും വിട്ടു കൊടുക്കിലായിരുന്നു…” അവൻ പറഞ്ഞത് അവൾക്ക് പൂർണമായും മനസിലായില്ല…എങ്കിലും വേദന നിറഞ്ഞ ഒരു ചിരി അവൾ സമ്മാനിച്ചു… തിരിച്ചുള്ള യാത്രയിൽ അവർ മൗനം ആയിരുന്നു… സർ ന് വിഷമം ആയിക്കാണും…..അറിയാതെ ആണെങ്കിലും ഞാൻ കാരണം അല്ലെ ഇത്ര നാളും മോഹിച്ചത്…എനിക്ക് മാത്രം എന്താണ് ഇങ്ങനെ…ഒരിക്കൽ ഏട്ടനെ പോലെ സ്നേഹിച്ച ആളെ വേദനിപ്പിച്ചു…

അയാൾക്ക് ഒരു ജീവിതം കൊടുത്തു കടം വീട്ടാം എന്ന് കരുതിയപ്പോൾ അയാൾ അത് നിഷ്കരുണം വലിച്ചെറിഞ്ഞു…. എല്ലാം മറന്ന് തുടങ്ങിയപ്പോൾ ദൈവത്തെ പോലെ സഹായ ഹസ്തവുമായി വന്ന ആളെ അറിയാതെ ആണെങ്കിലും ഇപ്പോ സങ്കടപ്പെടുത്തി.. അയാളുടെ മുഖം കാണുമ്പോൾ ഇപ്പോ ഒരു കുറ്റബോധം…ഒന്നും വേണ്ടിയിരുന്നില്ല..ഇയാളെ കണ്ടുമുട്ടേണ്ടി ഇരുന്നില്ല… കോളേജിൽ എത്തി അവൾ ഇറങ്ങുമ്പോൾ തന്നെ കണ്ടു മിത്തൂ ടെൻഷൻ അടിച്ച് അവളെ അന്വേഷിച്ചു നടക്കുന്നത്… അവൾ വിളിച്ചപ്പോൾ ഇപ്പോ എത്താം എന്ന് മെസ്സേജ് അയച്ചിട്ട് ഫോൺ സൈലന്റ് ആക്കി വച്ചതാണ്…എവിടെ പോയെന്നറിയതെ അവൾ വിഷമിച്ചു കാണും… അഭിയുടെ കൂടെ ഇറങ്ങുന്ന അമ്മാളൂനെ കണ്ട് മിത്തൂ ഒന്ന് ഞെട്ടി..

എല്ലാം തകർന്നെന്ന് അവൾക്ക് തോന്നി… “പോട്ടെ…സർ ന് ആഗ്രഹിച്ച പോലെ ഒരു ജീവിതം ഉണ്ടാവട്ടെ….ഇനി നമ്മൾ തമ്മിൽ കാണുമോ എന്നറിയില്ല…എന്നെ മനസിലാക്കിയല്ലോ…എല്ലാത്തിനും താങ്ക്സ്…” അതിന് മങ്ങിയ ചിരി ചിരിച്ച് അഭി വേഗത്തിൽ ഓടിച്ചു പോയി… കമ്പനിയിൽ ക്ലയന്റ് മീറ്റിങ്ങിൽ ആയിരുന്നു ശരത്ത്… അപ്പോഴാണ് കൊടുങ്കാറ്റ് പോലെ അഭി അവിടേക്ക് വന്നത്…. ശരത്തിന്റെ കോളർ പിടിച്ച് തന്റെ മുഖത്തോട് അടുപ്പിച്ചു…അവന്റെ ചുവന്ന് നിറഞ്ഞ കണ്ണുകൾ ശരത്തിനെ ഒന്ന് ഭയപ്പെടുത്തി… “ചതിച്ചല്ലേ…കൂടെപിറപ്പായി നടന്നിട്ട്…” അത്ര മാത്രം പറഞ്ഞ് അഭി അവനെ വിട്ട് പെട്ടെന്ന് തന്നെ അവിടുന്ന് പോയി…

ശരത്തിന് അഭി എല്ലാം അറിഞ്ഞെന്ന് മനസിലായി…അവൻ കാര്യങ്ങൾ ചന്ദ്രുവിനെ ഏൽപ്പിച്ച്‌ അഭിയെ തിരക്കി പോയി… അഭി കമ്പനിയിലെ പേർസണൽ റൂമിൽ ആയിരുന്നു… ഷെൽഫിൽ തിരഞ്ഞ് ഒരു ബോട്ടിൽ എടുത്ത് അതു പോലെ വായിലേക്ക് കമഴ്ത്തി… അത് കണ്ടു കൊണ്ടാണ് ശരത്ത് അവിടേക്ക് വന്നത്.. അവൻ ഓടി വന്ന് ബോട്ടിൽ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞു… “നീ എന്ത് ഭ്രാന്താ ഈ കാണിക്കുന്നത്…ഓരോന്ന് തുടങ്ങുവാണോ…” “നീ മിണ്ടരുത് എന്നോട്…നിനക്ക് ഞാൻ ആരുമല്ല…എന്നെ ചതിച്ചില്ലേ നീ…നീ എന്താ പറഞ്ഞത് അവളുടെ ലൈഫിൽ നടന്നത് പറഞ്ഞപ്പോൾ… അവളുടെ ഏട്ടന്റെ കൂട്ടുകാരൻ ആണെന്നോ….

ആണോടാ….അത് വെറും കൂട്ടുകാരൻ ആണോ.. അതോ അവളുടെ മുറചെറുക്കനോ.. പറ.. നിന്റെ വായിൽ നിന്ന് തന്നെ കേൾക്കണം എനിക്ക്…” “അഭി..ടാ…എല്ലാരുടെയും നല്ലതിന് വേണ്ടിയല്ലേ ഞാൻ…”ശരത്ത് സങ്കടപ്പെട്ടു… “വേണ്ടെടാ..ആരെയും വിഷമിപ്പിച്ചിട്ട് എനിക്ക് ഒന്നും നേടേണ്ട…വേണ്ട…വേണ്ടാ…” അപ്പോഴേക്കും അവൻ കുഴഞ്ഞു പോയിരുന്നു…ശരത്ത് അവനെ താങ്ങി ബെഡിൽ കിടത്തി… അവൻ ഞെരുക്കത്തിന് ഇടയിലും അമ്മൂ എന്ന് പറഞ്ഞു കൊണ്ടിരുന്നു…ശരത്തിന്റെ കണ്ണുകൾ നിറഞ്ഞു….അവൻ എന്തോ ഉറപ്പിച്ചു… അവൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു…കാര്യങ്ങൾ എല്ലാം പറഞ്ഞു……തുടരും..

സിദ്ധാഭിഷേകം : ഭാഗം 13

Share this story