ഈ സ്നേഹകുടകീഴിൽ… : ഭാഗം 12

ഈ സ്നേഹകുടകീഴിൽ… : ഭാഗം 12

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഏയ്‌… സോനാ ഞാൻതന്നെ വേദനിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല…. ജീവൻ പറഞ്ഞു… അപ്പോഴേക്കും അവളുടെ കണ്ണുകൾ നിയന്ത്രണം വിട്ടിരുന്നു… സോന മറന്നത് ഒക്കെ ഞാൻ വീണ്ടും ഓർമ്മിപ്പിച്ചു അല്ലേ…. കുറ്റബോധത്തോടെ ജീവൻ ചോദിച്ചു…. എങ്ങനെ മറക്കാനാണ് ജീവൻ…. മറുന്നുവെന്ന് അഭിനയിക്കാൻ അല്ലേ പറ്റു…. ഇതൊന്നും ജീവിതത്തിൽ ഒരിക്കലും എനിക്ക് മറക്കാൻ കഴിയുന്ന കാര്യങ്ങളല്ല….. നമുക്ക് ഒരു ചായ കുടിച്ചാലോ സോനാ…. പുറത്തേക്ക് ഒരു തട്ടുകട നോക്കി ജീവൻ ചോദിച്ചു….. സോനാ തലയാട്ടി… ജീവൻതന്നെ രണ്ടു ചായയും വടയും വാങ്ങി കൊണ്ടുവന്നു….

കാറിലിരുന്ന് അവർ അത് കഴിച്ചത്…. അപ്പോ ഇനി എന്താണ് സോനയുടെ പ്ലാൻ…. ഇനി കോച്ചിങ്ങിന് പോകുന്നില്ല… അവിടേക്ക് പോയാലും എൻറെ ഓർമ്മകൾ വല്ലാണ്ട് പിന്നിലേക്ക് പായും…. ഒന്ന് രണ്ട് ടെസ്റ്റ് എഴുതിയിട്ടുണ്ട്…. ഏതെങ്കിലും നല്ല ജോലി കിട്ടുന്നത് വരെ വീട്ടിൽ തന്നെ കൂടാം എന്ന് വിചാരിക്കുന്നത്…. അപ്പോ വിവാഹതിനെപ്പറ്റി…? ജീവൻ പ്രതീക്ഷയോടെ ചോദിച്ചു…. ഇനി ഒരിക്കലും എനിക്ക് അതിനെ കുറിച്ച് ചിന്തിക്കാൻ കഴിയും എന്ന് തോന്നുന്നില്ല ജീവൻ… ഒരിക്കൽ മനസ്സിൻറെ സമനില പോലും തെറ്റിയവൾ അല്ലേ ഞാൻ…. എന്നെ വിവാഹം കഴിക്കാൻ ഇനി ഏതായാലും അധികമാരും ധൈര്യപേടില്ല എന്നുള്ളത് മാത്രമാണ് ആകെയുള്ള ആശ്വാസം….

ആരെങ്കിലും അങ്ങനെ ധൈര്യം കാണിച്ചു മുന്നോട്ടുവന്നാൽ…. അവൻറെ ചോദ്യം കേട്ട് സോന അവനെതന്നെ ഉറ്റുനോക്കി…. സംശയിക്കേണ്ട ഞാൻ എൻറെ കാര്യം തന്നെയാണ് പറഞ്ഞത്…. ഞാൻ സധൈര്യം മുന്നോട്ടു വന്നാൽ സോനയുടെ പ്രതികരണം എന്തായിരിക്കും…. എനിക്ക് കഴിയില്ല ജീവൻ…. ദൃഡമായിരുന്നു അവളുടെ മറുപടി… ജീവൻ അങ്ങനെ ഒരു അർഥം വച്ചാണ് എന്നോട് ഇപ്പോൾ ഇടപെടുന്നത് എങ്കിൽ ഒരിക്കലും എനിക്ക് കഴിയില്ല…. സത്യയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ എനിക്ക് കഴിയില്ല…. എൻറെ മനസ്സിൻറെ ഏതോ തലങ്ങളിൽ ഒരു ചാഞ്ചാട്ടം വന്ന നിമിഷം സത്യയെ പോലെ എനിക്ക് ജീവനെ തോന്നിയിരുന്നു…. അപ്പോഴൊക്കെ ഞാൻ ജീവനോടെ അടുത്തു എന്നുള്ളത് സത്യമാണ്….

പക്ഷെ ഒരിക്കലും സത്യയെ മറന്നു ആസ്ഥാനത്തേക്ക് ജീവനെ കാണാൻ എനിക്ക് ഒരിക്കലും കഴിയില്ല…. അങ്ങനെ ഒരു ഉദ്ദേശം മനസ്സിൽ വച്ചാണ് ജീവൻ എന്നോട് ഇടപെടുന്നത് എങ്കിൽ ഈ സൗഹൃദം നമുക്ക് ഇവിടെ വച്ച് ഇപ്പോൾ അവസാനിപ്പിക്കാം…. സോന അത് പറഞ്ഞപ്പോൾ ജീവന് നേരിയ ഭയം തോന്നിയിരുന്നു…. അത്രയ്ക്ക് ഉറച്ചതായിരുന്നു അവളുടെ മറുപടികൾ… ഞാൻ വെറുതെ പറഞ്ഞതാ… വെറുതെ പറഞ്ഞതാണ് എന്ന് എനിക്ക് തോന്നുന്നില്ല….. ജീവൻറെ നോട്ടത്തിലും സംസാരത്തിൽ അങ്ങനെ ഒരു രീതി ഒളിഞ്ഞും തെളിഞ്ഞും എനിക്ക് തോന്നിയിരുന്നു….

എന്താണെങ്കിലും ജീവനോടെ കാര്യം തുറന്നു പറയണം എന്ന് എനിക്ക് തോന്നിയിരുന്നു….. നല്ലൊരു സൗഹൃദം ആണ് ഞാൻ ജീവനിൽ നിന്ന് ആഗ്രഹിച്ചിരുന്നത്… ഒരിക്കലും സത്യയുടെ സ്ഥാനത്തേക്ക് ജീവനെ കാണാൻ എനിക്ക് കഴിയില്ല…. ഞാൻ എന്റെ മനസ്സ് മുഴുവൻ മറ്റൊരാൾക്ക് കൊടുത്തു കഴിഞ്ഞു ജീവൻ…. അതിൻറെ പകുതി സ്നേഹം പോലും എൻറെ കയ്യിൽ ഇപ്പോൾ തിരിച്ചു തരാൻ ഇല്ല…. വെറുതെ എന്നെ വിവാഹം കഴിച്ചാൽ ജീവൻറെ ജീവിതം പോകും എന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല….. എൻറെ മനസ്സിൽ മുഴുവൻ സത്യോടുള്ള സ്നേഹം ആണ്….

ആസ്ഥാനം അപഹരിക്കാൻ മറ്റാർക്കും കഴിയില്ല ജീവനെ ഒരിക്കൽപോലും സ്നേഹത്തോടെ ഒന്ന് നോക്കാൻ പോലും എനിക്ക് കഴിയില്ല….. ആ ഞാനെങ്ങനെയാണ് ജീവനെ വിവാഹം ചെയ്യുന്നത്… എങ്ങനെ ആണ് പറഞ്ഞു മനസ്സിലാക്കുന്നത്…. എൻറെ സ്നേഹം മുഴുവനും ഞാൻ സത്യക്ക് കൊടുത്തു പോയി…. ഒരുതുള്ളിപോലും ജീവന് തരാൻ എൻറെ കയ്യിൽ ബാക്കിയില്ല…. പിന്നെ ഞാൻ എങ്ങനെയാണ് നിങ്ങളെ ആസ്ഥാനത്തേക്ക് കാണുന്നത്…. സോറി സോന… ജീവൻ പറഞ്ഞു…. സോനാ ഒന്നും സംസാരിച്ചില്ല…. തിരിച്ചു പോകാം അല്ലേ… ജീവൻ ചോദിച്ചപ്പോൾ അവൾ മെല്ലെ തലയനക്കി….

തിരികെ സോനയെ വീട്ടിലേക്ക് കൊണ്ടു വിടുമ്പോഴും സോന മൗനമായിരുന്നു… കാറിൽ നിന്നും അവൾ ഇറങ്ങി അവനോട് യാത്ര പോലും പറയാതെ അകത്തേക്ക് കയറിപ്പോയി…. പിന്നീട് തിരികെ അകത്തേക്ക് പോകാൻ ജീവനും തോന്നിയിരുന്നില്ല….. “ഇനി ഒരിക്കൽ കൂടെ നിന്നെ ഞാൻ നഷ്ടപ്പെടുത്തില്ല സോന…” അവൻ മനസ്സിൽ പറഞ്ഞു…. സോന തിരികെ ചെല്ലുമ്പോൾ സോഫി എത്തിയിട്ടുണ്ടാരുന്നു…. സോഫിയെ കണ്ടപ്പോൾ അവൾക്ക് പകുതി സന്തോഷം ആയിരുന്നു… കാതറിൻ മോളോട് ഒപ്പം കളിച്ചു അവൾ കുറേ വിഷമം ഒക്കെ മറന്നിരുന്നു….. രാത്രി ഭക്ഷണം കഴിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്..

ആനി ഫോൺ എടുത്തു…. “ഹലോ…. “ഹലോ ഞാൻ ജോൺസൻ ആണ്… ജീവന്റെ പപ്പാ. “മനസിലായി… “ഈ സമയത്ത് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം കേട്ടോ.. മോൾക്ക് വേറെ ആലോചന വല്ലോം വന്നരുന്നോ… “ഇ…. ഇല്ല…. ആനി മടിച്ചു പറഞ്ഞു “ഞങ്ങളുടെ ഭാഗത്തു നിന്ന് മോളെ ഇഷ്ട്ടം ആയി കേട്ടോ… വിളിച്ചു പറയാൻ കുറേ വൈകി… മോൻ കുറേ തിരക്കുകളിൽ ആയിരുന്നു… അവൻ ഇന്നാണ് സമ്മതം പറഞ്ഞത്…. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ നമ്മുക്ക് ബാക്കി കാര്യങ്ങൾ നോക്കാം…. ജോൺസനോട് എന്ത് മറുപടി പറയണം എന്ന് ആനിക്ക് അറിയില്ലാരുന്നു….

“ഞാൻ മൂത്ത മകളോടും മരുമകനോടും ഒന്ന് ആലോചിച്ചു പറയാം…. പെട്ടന്ന് അങ്ങനെ പറയാൻ ആണ് അവർക്ക് തോന്നിയത്… “ആയിക്കോട്ടെ… ഫോൺ വച്ചതും സെറ കാര്യം തിരക്കി….. “ആരാണ് അമ്മേ… “ജീവന്റെ വീട്ടിൽ നിന്നാണ്…. പെട്ടന്ന് സോന മുഖം ഉയർത്തി നോക്കി…. “എന്താണ് അമ്മേ സെറ ചോദിച്ചു… “അവർക്ക് വിവാഹത്തിന് സമ്മതം ആണ് എന്ന്… ആനിയുടെ മറുപടി കേട്ട് സോന ശക്തമായി ഞെട്ടി…. “എന്നിട്ട് അമ്മ എന്ത് പറഞ്ഞു… സെറ ചോദിച്ചു…. ഞാൻ എന്ത് പറയാനാ… സോഫിയോട് ആലോചിച്ചു പറയാം എന്ന് പറഞ്ഞു വച്ചു…. സോന പെട്ടന്ന് ഭക്ഷണം മതിയാക്കി എഴുനേറ്റു….

അവൾ പെട്ടന്ന് മുറിയിൽ പോയി ഫോൺ എടുത്തു ബാഗിൽ നിന്നും ജീവന്റെ നമ്പർ ഡയല് ചെയ്തു…. കുറേ നേരത്തെ ബെല്ലിനു ശേഷം ആണ് ഫോൺ എടുക്കപ്പെട്ടത്… “ഹലോ… ജീവന്റെ ശബ്ദം കേട്ടപ്പോൾ തന്നെ സർവ്വ ശക്തിയും ചോർന്നു പോകും പോലെ അവൾക്ക് തോന്നി…. “ജീവൻ… ഞാൻ ആണ് സോന… “പറയടോ… അവന്റെ ശബ്ദം ആർദ്രമായി…. കുറച്ചു മുൻപ് ജീവന്റെ വീട്ടിൽ നിന്നും വിളിച്ചു…. ജീവൻ കൂടെ അറിഞ്ഞോണ്ട് ആയിരുന്നോ അത്‌…. സോനയുടെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു…. കുറച്ചു നേരം ജീവൻ മൗനം പാലിച്ചു…. “അതെ സോന…. നിശബ്ദതയെ കീറിമുറിച്ചു ജീവൻ പറഞ്ഞു…

“ഞാൻ എല്ലാം പറഞ്ഞതല്ലേ ജീവൻ…. എന്നിട്ടും…. അവൾ കരച്ചിലിന്റെ വാക്കോളം എത്തി…. ” ഒന്നും ഒന്നും പ്രതീക്ഷിച്ചില്ല സോനാ ഞാൻ സമ്മതം പറഞ്ഞത്…. തന്റെ മാനസികാവസ്ഥ എനിക്ക് നന്നായി അറിയാം…. താൻ പറഞ്ഞതുപോലെ ഒരു നല്ല സൗഹൃദം…. അതിനപ്പുറം മറ്റൊന്നും ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നില്ല….. തനിക്ക് ചായാൻ ഒരു തോൾ…. താൻ പറഞ്ഞതുപോലെ തന്നെ കേൾക്കാനുള്ള ഒരാൾ…. അതിനപ്പുറം മറ്റൊന്നും ഞാൻ പറയുന്നില്ല…. അതിനപ്പുറം മറ്റൊന്നും തന്റെ മനസ്സിൽ എന്നോട് ഇഷ്ടം ഉണ്ടാവുന്നതുവരെ ഞാൻ തന്നോട് ആവശ്യപ്പെടില്ല….

പക്ഷേ ആദ്യം കണ്ട മാത്രയിൽ തന്നെ എൻറെ മനസ്സ് കീഴടക്കിയ പെൺകുട്ടിയാണ് നീ…. നിന്നെ നഷ്ടപ്പെടുത്തി കളയാൻ എൻറെ മനസ്സ് അനുവദിക്കുന്നില്ല…. എന്നെ സംബന്ധിച്ചിടത്തോളം എൻറെ ഭാഗ്യമാണ് സോനാ…. നിന്നോട് ഒപ്പം ഉള്ള ജീവിതം… ജീവൻ തമാശ പറയുവാണോ…? ഒരു ഭ്രാന്തിയായ എന്നെ വിവാഹം കഴിക്കുന്നതാണോ ജീവൻറെ ഭാഗ്യമായി കരുതുന്നത്… അത് സോന തന്നെ സോനക്ക് ഇട്ട പേരാണ്….. ഒരിക്കലും ഞാൻ അങ്ങനെ കരുതിയിട്ടില്ല…. സമ്മതമാണെങ്കിൽ നമുക്ക് വിവാഹം പ്രൊസിഡ് ചെയ്യാം…. ഇങ്ങനെ ഒരു തീരുമാനത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സോനയുടെ അമ്മ ആയിരിക്കും….

പക്ഷേ ഒരിക്കലും ഞാൻ തന്നെ ഫോഴ്സ് ചെയ്യില്ല….. തനിക്ക് സമ്മതമാണെങ്കിൽ മാത്രം…. പെട്ടെന്ന് ഒരു തീരുമാനം പറയേണ്ട…. പതുക്കെ വളരെ ആലോചിച്ച് സമ്മതം എന്ന് മാത്രം പറഞ്ഞാൽ മതി….. ആ ഒരു വാക്ക് കേൾക്കാനായി ഞാൻ കാത്തിരിക്കുകയാണ് എന്ന് മാത്രം കരുതിയാൽ മതി…. ഏറ്റവും കൂടുതൽ തന്നെ മനസ്സിലാക്കുന്ന ഒരാളാണ് തന്റെ ജീവിതത്തിലേക്ക് വരേണ്ടത് ഇപ്പോൾ…. അതിന് ഞാൻ യോഗ്യൻ ആണെന്ന് കരുതിയാൽ സമ്മതിക്കണം…. എന്താണേലും തനിക്ക് വിവാഹം കഴിക്കണ്ടി വരും ഒരിക്കൽ… സെറയുടെ ഭാവിക്ക് വേണ്ടി എങ്കിലും… വേറൊരാളെകൾ നല്ലത് ഞാൻ അല്ലേ…?

ആലോചിച്ചു തീരുമാനിക്ക്… ഗുഡ് നൈറ്റ്‌… അത്‌ പറഞ്ഞു ഫോൺ കട്ട്‌ ആയി… സോന എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു…. മനസ്സിൽ ചിന്തകൾ വടംവലി നടത്തുകയാണ്…. ജീവൻ പറഞ്ഞ ഓരോ വാക്കുകളും തന്നെ കുത്തി നോവിക്കുന്നത് പോലെ സോനയ്ക്ക് തോന്നി…. സത്യമാണ് അമ്മയെ താൻ ഒരുപാട് വേദനിപ്പിച്ചു…. തൻറെ വിവാഹം നടക്കുകയാണെങ്കിൽ അമ്മയുടെ മനസിന് ഒരു സമാധാനം ആണ്…. മാത്രമല്ല താൻ ഇങ്ങനെ വിവാഹം കഴിക്കാതെ നിന്നാൽ ജീവൻ പറഞ്ഞതുപോലെ അത് സെറയുടെ ജീവിതത്തെയും വളരെ വലുതായി തന്നെ ബാധിക്കും…

കാരണം അവളുടെ ജീവിതം കൂടി നഷ്ടപ്പെടാൻ പാടില്ല…. അല്ലെങ്കിൽ തന്നെ ഒരുപാട് വേദനകൾ അമ്മക്ക് നൽകിയിട്ടുണ്ട്…. പക്ഷേ അറിഞ്ഞു കൊണ്ട് ജീവൻറെ ജീവിതം തുലക്കാൻ തനിക്ക് കഴിയുന്നില്ല…. ഒരിക്കലും ജീവനെ സ്നേഹിക്കാൻ തനിക്ക് കഴിയില്ലെന്ന് ഉറപ്പാണ്…. എന്നിട്ടും താൻ എങ്ങനെ വിവാഹത്തിനു സമ്മതിക്കുക… തന്റെ അമ്മയുടെ സന്തോഷത്തിനുവേണ്ടി ആ ചെറുപ്പക്കാരന്റെ ജീവിതം തല്ലിക്കെടുത്താൻ തനിക്ക് കഴിയുമോ….? അന്ന് അവൾക് ഉറങ്ങാൻ കഴിഞ്ഞില്ല… പിറ്റേന്ന് രാവിലെ പള്ളിയിലേക്ക് പോകാൻ സോന തീരുമാനിച്ചിരുന്നു….

പള്ളിയിലേക്ക് പോകുമ്പോൾ പപ്പയെ കാണണം എന്ന് തന്നെയായിരുന്നു മനസ്സിൽ ചിന്ത…. അവർ കല്ലറയുടെ അരികിലേക്ക് ചെന്നു…. പപ്പാ എനിക്ക് മനസ്സ് വരുന്നില്ല അറിഞ്ഞുകൊണ്ട് അയാളുടെ ജീവിതം തകർക്കാൻ…. എനിക്ക് കഴിയുന്നില്ല…. അവൾ കണ്ണുനീരോടെ കല്ലറയിൽ തല ചേർത്ത് പറഞ്ഞു…. സാരമില്ല ഞാൻ എൻറെ ജീവിതം തകർക്കാൻ തയ്യാറാണ്….. അപ്പോഴാണ് ശബ്ദം കേട്ട ഭാഗത്തേക്ക് സോന തിരിഞ്ഞുനോക്കിയത്… അപ്പോൾ മാറിൽ കൈകൾ രണ്ടും പിണച്ച് കെട്ടി തന്നെ നോക്കി ഒരു ചിരിയോടെ നിൽക്കുകയാണ് ജീവൻ…(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 11

Share this story