ലിവിംഗ് ടുഗെതർ : ഭാഗം 15

ലിവിംഗ് ടുഗെതർ : ഭാഗം 15

എഴുത്തുകാരി: മാർത്ത മറിയം

ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്റെ സമയത്താണ് ഷൈൻ മെസ്സേജ് കണ്ടത്. “പോരുന്നത് വരെ കുഴപ്പം ഇല്ലാതിരുന്നിട്ട് ഇപ്പോൾ പെട്ടന്ന് ന്താണാവോ…? ” അവൻ ഫോൺ എടുത്തു മർത്തയുടെ നമ്പറിലേക് കാൾ കൊടുത്തു. 2 പ്രാവിശ്യം വിളിച്ചിട്ടും അവൾ കാൾ അറ്റൻഡ് ചെയ്തില്ല. എന്താണ് കാര്യം എന്ന് അറിയാൻ സാധിക്കാത്തതിൽ അവനു ചെറിയ നിരാശ തോന്നി. എന്നിരുന്നാലും അവൾക് തിരക്ക് ആവുമെന്ന് അവൻ ആശ്വസിച്ചു. ഭക്ഷണം കഴിച്ചു തിരികെ ക്ലാസ്സിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ആണ് മാർത്തയുടെ കാൾ വന്നത്. അവൻ വേഗം തന്നെ കാൾ അറ്റന്റ് ചെയ്തുകൊണ്ട് ബാത്റൂമിലേക് പോയി.

ഷൈൻ : “ഹലോ.. നീ എവിടെയാ….? ” മാർത്ത : “ഞാൻ മെസ്സേജ് അയച്ചിരുന്നുല്ലോ. കണ്ടില്ലേ..? ” ഉള്ളിൽ ഉള്ള പിടച്ചിൽ മറച്ചു വെച്ചുകൊണ്ട് അവൾ തിരിച്ചു ചോദിച്ചു. ഷൈൻ : “ഞാൻ കണ്ടു അതുകൊണ്ടല്ലേ കാൾ ചെയ്തത്. ” അവൻ അല്പം നീരസത്തോടെ പറഞ്ഞു. മാർത്ത : “ആഹ്ഹ് അത് തന്നെ. വീട്ടിൽ ചെറിയൊരു പ്രശ്നം. മമ്മി വീട്ടിലേക് ചെല്ലാൻ പറഞ്ഞു… ” അവൾ അതിവിധക്തമായി കള്ളം പറഞ്ഞു. ഷൈൻ : “നീ ഇപ്പോൾ എവിടെ എത്തി..? എങ്ങനെയാ പോകുന്നത്…? നല്ല രീതിയിൽ കാറ്റ് അടിക്കുന്നുണ്ടലൊ.. ബസിൽ ആണോ..? ” കാറ്റടിക്കുന്ന ശബ്ദം കേട്ടിട്ട് അവൻ ചോദിച്ചു. മാർത്ത : “ഞാൻ ഇപ്പോൾ ഹരിപ്പാട് കഴിഞ്ഞു.. ബസിൽ ആണ്.

സൈഡ് സീറ്റിൽ ആയതുകൊണ്ടാണ്… ഞാൻ വിട്ടിൽ എത്തീട്ടു വിളികാം. അപ്പോൾ വിശദമായി സംസാരികാം ” എന്ന് പറഞ്ഞുകൊണ്ട് മാർത്ത ഫോൺ കട്ട്‌ ചെയ്തു. എന്തോ ചോദിക്കാൻ വന്നത് അവൻ വിഴുങ്ങി. അവൾക് പ്രശ്നം ഒന്നും ഇല്ലന്ന് മനസിലാക്കിയപ്പോൾ ഷൈനിനു ഒരു ആശ്വാസം തോന്നി. . ന്തകിലും വല്യ പ്രശ്നം ഇല്ലാതെ അവൾ വീട്ടിലേക് പോവില്ല. പോയി വരട്ടെ. പക്ഷെ 2 വീക്ക്‌ അവൾ ഇല്ലാതെ ആ ഫ്ലാറ്റിൽ ഒറ്റയ്ക്കു നിൽക്കണം എന്ന് ഓർത്തപ്പോൾ അവനു നിരാശ തോന്നി. ഇടയ്ക്കുള്ള വേർപാട് നല്ലതിനാണെന്നു അവൻ സമാധാനിച്ചു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇതേ സമയം മാർത്തയുടെ മനസ്സിൽ ഒരുപാട് കൂട്ടികിഴിക്കലുകൾ നടക്കുകയായിരുന്നു. ഇടയ്ക്ക് എപ്പോളോ രണ്ട് നീര്തുള്ളികൾ അവളുടെ കണ്ണുകളിൽ നിന്നും അനുവാദം ഇല്ലാതെ ഉതിർന്നു വീണു. ഷൈൻ ആയിട്ടുള്ള ബന്ധം തന്നെ വേണ്ടിയിരുന്നില്ല എന്ന് ഒരു വേള അവൾ ഓർത്തു. അല്ല അവനെ പറഞ്ഞിട്ട് എന്താണ് കാര്യം.. താൻ തന്നെ അല്ലെ ഇതിനെല്ലാം മുൻകൈ എടുത്തത്. താൻ അല്പം കൂടെ ശ്രദ്ധിച്ചിരുനെകിൽ ഈ അവസ്ഥാ ഒഴിവാക്കാമായിരുന്നു… അവൾ ഒന്നു നീരുവീർപ്പിട്ടു….. പിന്നെ ഒന്നും ആലോചിക്കാൻ താല്പര്യം ഇല്ലാത്തത് പോലെ കണ്ണുകൾ അടച്ചു സീറ്റിൽ ചാരി കിടന്നു. കണ്ണുതുറന്നപ്പോൾ ബസ് എറണാകുളം എത്തിയിരുന്നു.

അവൾ അവിടെ ഇറങ്ങി കളമശ്ശേരി ക് ഉള്ള ബസ്സിൽ കയറി. അപ്പോളാണ് ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല എന്ന് അവൾ ഓർത്തത്. വിശക്കുന്നുണ്ടായിരുന്നുവെങ്കിലും അവൾ ബസിൽ തന്നെ ഇരുന്നു. ബസ് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയെന്നുള്ള ബസ് കണ്ടക്ടറുടെ ശബ്ദം ആണ് അവളെ സീറ്റിൽ നിന്നും എഴുനേൽപിച്ചത്. അവൾ ബസ് ഇറങ്ങി വെയിൽ നിന്നും കുറച്ചു നീങ്ങി നിന്നുകൊണ്ട് ഫോൺ എടുത്തു. അതിൽ ശ്രീതു എന്നു സേവ് ചെയ്ത നമ്പറിലേക് കാൾ ചെയ്‌തു. അവൾ നിൽക്കുന്ന സ്പോട് പറഞ്ഞുകൊടുത്തുകൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്തു. ശ്രീതു അവളുടെ കൂടെ പ്ലസ് ടു വരെ പഠിച്ചതാണ്.

ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ മെഡിസിൻനു പേടിക്കുന്നു. മാർത്ത ഫ്ലാറ്റിൽ നിന്നും ഇറങ്ങുന്നതിനു മുൻപേ അവളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. അവൾ ആണ് മെഡിക്കൽ കോളേജിലെക് വരാൻ മാർത്ഥയോടെ പറഞ്ഞത്. ദൂരെ നിന്നും ശ്രീതു വരുന്നത് മാർത്ത കണ്ടു. അവൾ ശ്രീതുവിന്‌ നേരെ കൈ വീശി കാണിച്ചു. അവളും കണ്ടുവെന്ന രീതിയിൽ കൈ ഉയർത്തി കാണിച്ചു. അടുത്ത് വന്നപാടെ ശ്രീതു അവളെ കെട്ടിപിടിച്ചു. “എടി മറിയാമ്മേ…. എത്ര നാളയാടി കണ്ടിട്ട്. ഇപ്പോൾ എങ്കിലും വിളിക്കാൻ തോന്നിയാലോ…. അതും പറഞ്ഞുകൊണ്ട് ശ്രീതു മർത്തയെ ഒന്നുടെ ഇറുക്കി.

“ശ്രീ ഞാൻ ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിൽ ആണ്. നിനക്ക് മാത്രമേ എന്നെ സഹായിക്കാൻ പറ്റു.. ” മർത്തയുടെ കണ്ണുകൾ നിറഞ്ഞു വന്നു. ഡീ നീ കരയല്ലേ… നമുക്ക് റെഡി ആകാം.. നീ വാ…. അല്ല നീ എന്തെകിലും കഴിച്ചിരുന്നോ..? ശ്രീതു അവളുടെ കൈയിൽ പിടിച്ചിട്ട് ചോദിച്ചു. കഴിച്ചെന്നോ ഇല്ലന്നോ അവൾ പറഞ്ഞില്ല പകരം അവളുടെ മുഖത്തേക് ദയനീയമായി നോക്കി. നീ വാ ഇപ്പോൾ ഡോക്ടർ ഐറാ ഫ്രീ ആയിരിക്കും. നമുക്ക് അവരെ ഒന്നു കണ്ടു നോകാം.. ശ്രീതു അവളെ ചേർത്തുകൊണ്ട് റോഡ് ക്രോസ്സ് ചെയ്ത് ഹോസ്പിറ്റലിൽ ലേക്ക് നടന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Dr. ഐറാ മെഹ്റിൻ MBBS . MD Gynecology നെയിം ബോർഡ്‌ വായിച്ചുകൊണ്ട് മാർത്ത കസേരയിൽ ഇരുന്നു. ശ്രീതുവും ഡോക്ടറും കൂടി കുറച്ചു നീങ്ങി നിന്നുകൊണ്ട് സംസാരികുനുണ്ടായിരുന്നു. ഇടയ്ക്ക് dr മർത്തയെ നോക്കികൊണ്ട് ശ്രീതുവിനോട് ദേഷ്യപെടുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കനത്ത മുഖവുമായി ഡോക്ടറും പിന്നാലെ കുനിഞ്ഞ ശിരസുമായി ശ്രീതുവും അവളുടെ അടുത്തേക് വന്നു. ഡോക്ടറുടെ മുഖം കണ്ടിട്ട് മർത്തയ്ക് ചെറുതായിട്ട് ഒരു വിറയൽ അനുഭവപെട്ടു. അവൾ അവരെ നേരിടാൻ ആവാതെ തല കുനിച്ചു. “മിസ്സ്‌ മാർത്ത എന്താണ് ചെയുന്നത്..?? കസേരയിൽ അമർന്നു കൊണ്ട് ഡോക്ടർ ചോദിച്ചു. “Bba ” അവൾ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു.

അല്ലാതെ lkg യിൽ അല്ലാലോ. അവർ പെട്ടന്നു ക്ഷോഭത്തോടെ പറഞ്ഞു. അവൾ അപ്പോളും തല ഉയർത്തിയില്ല. മാർത്ത.. നിങ്ങളോട് ആണ്…. ഡോക്ടർ പിന്നെയും വിളിച്ചു. അവൾ കണ്ണ് നിറച്ചുകൊണ്ട് മുഖം ഉയർത്തി. “നീ ഒന്നും ഈ ലോകത്തു അല്ലെ ജീവിക്കുന്നത്… ” ഇനി പറഞ്ഞിട്ട് എന്താ കാര്യം. ഡോക്ടർ ചെയറിലേക് ചാരി ഇരുന്നു. See മാർത്ത…. അബോർഷൻ ഒക്കെ നിയമപരമായി തെറ്റ് ആണ്. എന്തെകിലും ഒരു പാളിച്ച പറ്റിയാൽ എന്റെ ഡോക്ടർ ക്യാരീർ തന്നെ അവസാനിക്കും. പിന്നെ ശ്രീതു പറഞ്ഞത് കൊണ്ട് മാത്രം ഞാൻ ചെയ്തു തരാം… ബട്ട്‌ എനിക്ക് എന്ത് പ്രതിഫലം പ്രതീക്ഷികാം…?

ഡോക്ടർ ഒരു കുടില ചിരിയോടെ ചോദിച്ചു. ഡോക്ടറുടെ വാക്കുകൾ കേട്ടോ മർത്ത ഞെട്ടി. അവൾ ഡോക്ടറുടെ കണ്ണിലേക്കു നോക്കി അതിൽ പണത്തിനോട് ഉള്ള ആർത്തി നിറഞ്ഞു നില്കുന്നത് അവൾ കണ്ടു. “ഡോക്ടർ അവൾക് ആലോചിക്കാൻ സമയം കൊടുക്കണം.. ” ശ്രീതു ഡോക്ടറോട് പറഞ്ഞു. !ഓക്കേ 30 min സമയം തരാം. എനിക്ക് റൗണ്ടസ് ഉള്ളതാണ്. അതിനുളിൽ തീരുമാനം അറിയിക്കണം” എന്ന് പറഞ്ഞുകൊണ്ട് അവർ ഫോണിൽ നോക്കി ഇരുന്നു. ശ്രീതു മർത്തയെയും കൂട്ടികൊണ്ട് കോറിഡോറിലേക്ക് പോയി. “മാർത്ത നീ എന്താ പറയാൻ പോവുന്നത്…? ” ശ്രീതു അവളോട് ചോദിച്ചു. ” 1000 രൂപ പോലും തികച്ചു എടുക്കാൻ ഇല്ലാത്ത ഞാൻ അവരോട് എന്ത് പറയാൻ ആണ് ” മാർത്ത കല്ലിച്ച സ്വരത്തിൽ പറഞ്ഞു.

“അല്ല നിന്റെ പപ്പയോടു ചോദിച്ചാൽ തരില്ലേ..? ” ശ്രീതു സംശയത്തോട് ചോദിച്ചു. “ഞാൻ എന്താ അബ്ബയോടെ പറയേണ്ടത്.. മോള് ഇത്രനാളും ഒരു ചെക്കന്റെ കൂടെ അഴിഞ്ഞാടി നടന്നിട്ട് ഇപ്പോൾ വയറ്റിലുണ്ടാക്കി വന്നെന്നോ..? ആ പാപക്കറ മായ്ച്ചു കളയാൻ പൈസ വേണം എന്നോ..? ” അവൾ ശ്രീതുവിനെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു. Op സമയം കഴിഞ്ഞത് കൊണ്ട് അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. “മാർത്ത നിനക്ക് പ്രാന്ത് പിടിച്ചോ.. ” അവളുടെ തോളിൽ അമർത്തി പിടിച്ചുകൊണ്ടു ശ്രീതു ചോദിച്ചു. “ആടി എനിക്ക് പ്രാന്ത് ആണ്.. കാമ പ്രാന്ത്… ” അവൾ അവിടെ ഉള്ള കസേരയിൽ ഇരുന്നുകൊണ്ട് പുലമ്പി. “ടി നീ മിണ്ടാതെ ഇരിക്. ഇതൊക്കെ സാധാരണം ആണ്. “ശ്രീതു അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“എടി ഞാൻ എന്ത് ചെയുമെടി..? ” മാർത്ത ശ്രീതുന്റെ കൈയിൽ പിടിച്ചു. ഒരു ആശ്രയത്തിനെന്നവണം.. “നീ ഷൈനിനോട് പറയു… കുറച്ചു പൈസ അവനോട് തരാൻ പറയ്. ” ശ്രീതു ഒരു ഉപായം പോലെ പറഞ്ഞു. “ഏയ്‌ അത് പറ്റിലാടി…അവനെ ഒരു കാര്യത്തിനും ബുദ്ധിമുട്ടിക്കില്ല എന്ന് ഞാൻ അവനു വാക്ക് കൊടുത്തത് ആണ്. എന്റെ അശ്രെദ്ധ ആണ് ഇതിനൊക്കെ കാരണം. പിന്നെയും അല്ല അവന്റൽ ഇത്രയും പൈസ ഒന്നും ഉണ്ടാവില്ല. അവനും പടിക്കുകയല്ലേ. ” മാർത്ത ശാന്തമായി പറഞ്ഞു. എന്നാൽ പിന്നെ അവനോട് പറഞ്ഞു വീട്ടുകാരുമായി സംസാരിച്ചു കല്യാണം കഴിക്കാൻ നോക്ക്. അല്ലാത്ത വേറെ വഴി ഒന്നും ഇല്ല.. ശ്രീതു തീർത്തു പറഞ്ഞു.

“അതും പറ്റില്ല. അവർ കത്തോലിക്കാരാണ് അബ്ബായും ഫാമിലിയും ഒന്നും ഇത് ഉൾകൊള്ളില്ല. നാണക്കേട് ഓർത്തു ഷൈനിനെ കൊല്ലാനും മടിക്കുകയില്ല. പിന്നെയും അല്ല എനിക്ക് ഈ കുഞ്ഞിനെ പ്രസവിക്കാൻ താല്പര്യം ഇല്ല. ഇത് ഭൂമിയിലേക് വരാൻ പാടില്ല. 20 വയസിൽ നശിപ്പിക്കാൻ ഉള്ളത് അല്ല എന്റെ ജീവിതം. എനിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് ശ്രീ…. ” “ഞാൻ ഒരിക്കലും ഷൈനിനെ എന്റെ ലൈഫ് പാർട്ണർ എന്നാ നിലയിൽ കണ്ടിട്ടില്ല. ഒരിക്കലും ഒരു സാധാരണകാരന്റെ കൂടെ ജീവിച്ചു തീർക്കാൻ ഉള്ളത് അല്ല എന്റെ ജീവിതം. ഞാൻ ഷൈനിനെ കെട്ടിയാൽ എന്നെ പടിയടച്ചു പിണ്ഡം വെയ്ക്കും പിന്നെ ഒരിക്കലും അബ്ബയുടെ സ്വത്തിലോ ജീവിതത്തിലോ എനിക്ക് സ്ഥാനം ഉണ്ടാവില്ല.

പിന്നെയും ഒരുപാട് കാരണങ്ങൾ ഉണ്ട് പക്ഷെ അതൊന്നും പറഞ്ഞാൽ നിനക്ക് മനസിലാവില്ല. ” മാർത്ത എന്താന്ന് ഉദേശിക്കുന്നത് എന്ന് ശ്രീതുവിന്‌ മനസിലായില്ല. മർത്തയുടെ ഫീലിംഗ്സ് നിമിഷനേരങ്ങൾ കൊണ്ട് മാറിമറിയുന്നത് ശ്രീതു പേടിയോടെ നോക്കിക്കണ്ടു. “ഇതൊന്നും നീ നേരത്തെ ഓർത്തില്ലേ..? ” ശ്രീതുവിന്‌ ദേഷ്യം വരാൻ തുടങ്ങി. ഓഹ് പ്രേമത്തിന് കണ്ണിലെ എന്ന് പറയുന്നത് പോലെ കാമത്തിനും ഉണ്ടാകില്ലായിരിക്കും കണ്ണ് അല്ലേടി… ” ഒരു പുച്ഛത്തോടെ ശ്രീതു ചോദിച്ചു. “നിനക്ക് ഞാൻ പറയുന്നത് മനസിലാവില്ല. ” നീ ഇതിനെ ഒന്നു ഒഴിവാക്കി താ ബാക്കി പിന്നെ ആലോചിക്കാം.. കസേരയിൽ നിന്നും എഴുനേറ്റുകൊണ്ട് പറഞ്ഞു. “നീ വാ അവർ എത്രയാ ഉദേശിക്കുന്നത് എന്ന് ചോദിച്ചു നോകാം. ”

ശ്രീതു മുന്നിൽ നടന്നു കൊണ്ട് പറഞ്ഞു. മാർത്ത ഒന്നും പറയാതെ പിന്നാലെ നടന്നു. പക്ഷെ അവളുടെ മനസ്സിൽ അവൾ ചില തീരുമാനങ്ങൾ എടുത്തിരുന്നു. “May i come…. ” ശ്രീതു അനുവാദത്തിനു കാത്തു നിന്നു. “യെസ് ” റൂമിൽ നിന്നും dr ഐറാ യുടെ ശബ്ദം മുഴങ്ങി . ശ്രീതു ആദ്യ റൂമിൽ കയറി പിന്നാലെ മർത്തയും. പ്ലീസ് be sit.. കസേര ചൂണ്ടി കാണിച്ചുകൊണ്ട് dr പറഞ്ഞു. 2 പേരും ഇരുന്നു. നല്ലൊരു ഇരയാണ് മാർത്ത എന്ന് ഡോക്ടർക് തോന്നി. “ആഹ്ഹ് മാർത്ത എന്ത് തീരുമാനിച്ചു.. ” അവർ സൗഹൃദപൂർവം അവളെ നോക്കി ചിരിച്ചു. ഇവർക്കു ഇത് തന്നെ ആണ് പരിപാടി എന്ന് മർത്തയ്ക് തോന്നി.

“ഡോക്ടർ എത്രയാണ് ഫീസ് ” മാർത്ത ചോദിച്ചു മുൻപ് തന്റെ മുൻപിൽ വന്നിരുന്ന മാർത്ത അല്ല ഇപ്പോൾ ഉള്ളത് എന്ന് ഡോക്ടർക് തോന്നി. “3 lakh ” ഒരു കൂസലും ഇല്ലാതെ ഡോക്ടർ പറഞ്ഞു. “ഹ്മ്മ് മാർത്ത ഒന്നു അമർത്തി മൂളി. ” “മാർത്ത എന്ത് പറയുന്നു” ഡോക്ടർ ആർത്തിയോടെ ചോദിച്ചു. എനിക്ക് സമ്മതം ആണ് ക്യാഷ് ഓൺലൈൻ ട്രാൻസ്ഫർ ചെയാം ബട്ട്‌ 2 വീക്ക്‌ താമസം ഉണ്ടാവും. “12 വീക്ക്‌ വരെ ഫെന്റൽ റിസ്ക് ഇല്ലാതെ അബോർഷൻ ചെയാം. അത് കഴിഞ്ഞാൽ റിസ്ക് കൂടും അതുപോലെ തന്നെ ഫീസും കൂടും. ”

അവർ ഒരു വൃത്തികെട്ട ചിരി അവൾക് സമ്മാനിച്ചു. ഹ്മ്മ് 2 വീക്കിൽ ഞാൻ വരാം. അവൾ പറഞ്ഞുകൊണ്ട് എഴുന്നേറ്റു. “വെയിറ്റ് ” ഡോക്ടർ എന്തോ നോട്ട് പാഡിൽ കുറിച്ചുകൊണ്ട് പറഞ്ഞു. “വരുന്നതിന്റെ തലേ ദിവസം സ്കാൻ ചെയ്യണം. എന്നിട്ട് വരുമ്പോൾ ആ റിപ്പോർട്ട്‌ കൂടി കൊണ്ട് വരണം ” ആ ഷീറ്റ് അവൾക് നേരെ നീട്ടികൊണ്ട് ഡോക്ടർ പറഞ്ഞു. ആ ഷീറ്റ് വാങ്ങി അവർക്ക് നന്ദി പറഞ്ഞുകൊണ്ട് മാർത്ത ആ റൂമിൽ നിന്നും ഇറങ്ങി. ഇതെല്ലാം കണ്ടു അത്ഭുതം പൂണ്ട് നിൽക്കാനേ ശ്രീതുവിന്‌ കഴിഞ്ഞോളു……തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 14

Share this story