മഞ്ജീരധ്വനിപോലെ… : ഭാഗം 36

മഞ്ജീരധ്വനിപോലെ… : ഭാഗം 36

എഴുത്തുകാരി: ജീന ജാനകി

എല്ലാവരും വന്ന ശേഷമാണ് ഋതു തിരികെ വന്നത്…. ഭാമയെ കണ്ട അവളുടെ കണ്ണുകളിലെ ദേഷ്യം ദച്ചു ശ്രദ്ധിച്ചു…. ഭാമയ്കും അത് മനസ്സിലായി… എങ്കിലും അതി വിദഗ്ധമായി അത് മറച്ച് അവൾ പുഞ്ചിരിച്ചു…. “നീ എവിടെ പോയിരുന്നു ഋതു…” “അത്…. ഞാൻ…. ആഹ് എന്റെ ഒരു ഫ്രണ്ടിനെ കാണാൻ പോയതാ….” “ഞാൻ നിന്നെ ഇവിടൊക്കെ നോക്കി…” “ആം…. ഭാമേ എനിക്ക് നല്ല തലവേദനയുണ്ട്…. ഞാനൊന്നു കിടക്കട്ടെ…” “കഴിക്കുന്നില്ലേ….” “ഏയ്…. ഞാൻ പുറത്ത് നിന്നും കഴിച്ചു…” ഋതു വേഗം മുകളിലേക്ക് പോയി…. “ചേച്ചി…. അവളെ സൂക്ഷിക്കണേ….” “നീ പേടിക്കേണ്ടടീ ദച്ചൂട്ടീ….

ഞാൻ അവളെ പോയൊന്ന് കണ്ടിട്ട് വരാം…” “തനിച്ച് അവളുടെ അടുത്തേക്ക് പോണ്ട ചേച്ചി… ഞാനും വരാം….” “നീ എന്തിനാടീ പേടിക്കുന്നത്…. നീ അറിഞ്ഞു എന്നവൾ അറിയണ്ട… നിന്നെ അവളെന്തെങ്കിലും ചെയ്യും….” “എന്നാലും ചേച്ചി….” “ഒരെന്നാലും ഇല്ല…. അവൾക്ക് എന്നെ ശരിക്ക് അറിയില്ല മോളേ….” ഭാമ മുകളിലേക്ക് പോകുന്നത് ദച്ചു പേടിയോടെ നോക്കി നിന്നു…. ************ വല്ലാത്ത ഭാവത്തോടയാണ് ഋതു റൂമിൽ നിന്നത്…… അവൾ ബാഗ് കട്ടിലിൽ എറിഞ്ഞ ശേഷം തലയ്ക് കൈ കൊടുത്തിരുന്നു…. “ആ നശിച്ച ദച്ചു കാരണം എന്റെ പദ്ധതി ഫ്ലോപ്പായി…. നശിച്ചവൾ….” ഞരമ്പിലേക്ക് മയക്കുമരുന്ന് ഇഞ്ചക്ട് ചെയ്യാനായി തുടങ്ങിയപ്പോഴാണ് ഡോറിലൊരു കൊട്ട് കേട്ടത്….

പെട്ടെന്ന് ആ മരുന്നും സിറിഞ്ചും തലയിണയ്ക് അടിയിലായി വച്ചു…. ഋതു തലയൊക്കെ ഒന്ന് ഒതുക്കിയ ശേഷം പോയി ഡോർ തുറന്നു… വാതിൽക്കൽ നിന്ന ഭാമയെ കണ്ടതും അവളൊന്നു ഞെട്ടി… പക്ഷേ വേഗം തന്നെ അവൾ ഭാവം മാറ്റി…. “ഭാമയോ…. നീ എന്താ ഇവിടെ…. എന്തേലും വേണോ നിനക്ക്….” “ഞാനകത്തോട്ട് വന്നോട്ടെ….” ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ അവൾ റൂമിലേക്ക് ക്ഷണിച്ചു…. “പിന്നെന്താ… വാ….” ഭാമ റൂമിനകത്തേക്ക് കയറി…. അവിടെ വല്ലാത്തൊരു നെഗറ്റീവ് ഫീൽ തോന്നി അവൾക്ക്… അടഞ്ഞതും ലൈറ്റ് പിങ്ക് കളറിലെ പ്രകാശം… “ഋതൂ…. നീ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ….” “ഞാ…..ഞാനോ…. ഹേയ്…. നീ എന്താ അങ്ങനെ ചോദിച്ചത്….” “വെറുതെ… എന്നോട് നിനക്ക് ദേഷ്യം ഉണ്ടോ….”

“നീ എന്തൊക്കെയാടി പറയുന്നേ…. എനിക്ക് എന്തിനാ നിന്നോട് ദേഷ്യം…” “നീ ഓർമ്മ വച്ച കാലം മുതൽ മനസ്സിൽ കൊണ്ട് നടക്കുന്നവന്റെ ഭാര്യയോട് നിനക്കെങ്ങനെയാ സ്നേഹം തോന്നുന്നത് ഋതു….” ഋതു ഞെട്ടിത്തരിച്ചു…. “ആ സ്നേഹം നിറഞ്ഞവൾ എന്തിനാ ഓരോ തവണയും എന്നെ കൊല്ലാൻ ശ്രമിക്കുന്നത്….” “നീ എന്തൊക്കെയാ ഈ പറയുന്നത്….” “ഞാൻ എല്ലാം അറിഞ്ഞിട്ട് തന്നെയാടീ നിൽക്കുന്നത്… എന്നെ കണ്ടപ്പോൾ നിന്റെ കണ്ണിൽ കണ്ട ദേഷ്യവും ഞെട്ടലും തന്നെ ധാരാളം…. പിന്നെ എണ്ണയൊഴിച്ചിട്ട് കുപ്പി ഓടി ആ ബാസ്കറ്റിൽ കൊണ്ട് ഇട്ടപ്പോൾ അതിന്റെ കൊളുത്തിൽ ദേ നിന്റെ ഈ വളയുടെ ഒരു സെറ്റ് മണി കുടുങ്ങിയത് വെപ്രാളത്തിൽ ശ്രദ്ധിച്ചിട്ടുണ്ടാവില്ല…. ഇനി പറയ്….

എന്താ നിനക്ക് വേണ്ടത്….” “ഓഹ്…. കെട്ടിലമ്മ എല്ലാം അറിഞ്ഞോ… ഇനി ഞാൻ എന്തിനാ അഭിനയിക്കുന്നത്…. നിനക്കെന്താ അറിയേണ്ടത്…. എനിക്ക് എന്ത് വേണമെന്നോ…. എനിക്ക് വേണ്ടത് മാധവിനെ…. എന്റെ മാധവിനെ….” ഭാമ തറഞ്ഞു നിന്നു…. “എന്തേ…. ഇത്രയും നാളും കിച്ചേട്ടനെന്ന് വിളിച്ചവൾ ഇപ്പോ മാധവ് എന്ന് വിളിച്ചതുകൊണ്ടാണോ…. അത് നിങ്ങളെ ബോധിപ്പിക്കാൻ…. ഏട്ടനെന്ന് ചേർത്ത് വിളിക്കുമ്പോൾ ഞാൻ കംഫർട്ടബിൾ അല്ല…. അതൊക്കെ സഹോദരനെ വിളിക്കുന്നതല്ലേ…. അതുവേണ്ട…. ഋതുവിന്റെ മാധവ്…. അവനെ ഞാൻ എന്റേതാക്കുമായിരുന്നു…. പക്ഷേ എനിക്ക് വരാൻ പറ്റാത്ത അവസ്ഥയിലായിപ്പോയി…. അപ്പോഴേക്കും നിങ്ങളുടെ കല്യാണം അപ്രതീക്ഷിതമായി നടന്നു….

ഞാനെന്തു മാത്രം കരഞ്ഞെന്ന് അറിയോ…. അങ്ങനെയാ ഞാൻ വേഗം വന്നത്…. എന്ത് യോഗ്യതയുണ്ടെടീ അവനടുത്ത് നിൽക്കാൻ…. സമ്പത്തുമില്ല…. നിറവുമില്ല…. അവന് ചേരേണ്ടത് ഞാനല്ലേ…. നിന്നെക്കാൾ കൂടുതൽ വർഷം ഞാനല്ലേ സ്നേഹിച്ചത്…. അന്ന് നിന്നിൽ നിന്നും നിങ്ങളത്ര രസത്തിലല്ലെന്ന് എനിക്ക് മനസിലായി… അതുകൊണ്ട് തന്നെ നീ ഇല്ലാതായാലും അവന് അത്ര ഫീൽ ഉണ്ടാകില്ലാർന്നു…. അതിനാടീ നിന്റെ മേലേ പാമ്പിനെ കൊണ്ടിട്ടത്….” ഭാമ ഞെട്ടി…. “ഹേ….. ഹ…ഹ….ഹ…. അയ്യോടാ….. അത് ഞാൻ തന്നെയാ ചെയ്തത്… പക്ഷേ നീ രക്ഷപെട്ടു…. പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും നിങ്ങളടുത്തു….

നീ അവന്റെയുള്ളിൽ കാൻസർ പോലെ പടർന്നു…. അതിന്റെ ഇടയിലിപ്പോ ഒരു കുഞ്ഞും കൂടി…. മര്യാദയ്ക്ക് പോകാൻ പറഞ്ഞാൽ നീ പോകില്ല…. ചങ്കിൽ കൊണ്ട പ്രണയം ആയിപ്പോയില്ലേ…. അപ്പോ ഞാനെന്താ ചെയ്കാ…. ഇത്രയും നാളും ആരും അറിയാതെ ചെയ്തു…. ഇനി നേർക്ക് നേരെ നിന്ന് മുട്ടാം…. എന്താ….” ഭാമ ഒന്ന് നീട്ടി ശ്വാസമെടുത്തു…. എന്നിട്ട് അവളെ നോക്കി ചിരിച്ചു…. “പൊന്നു മോളേ…. ഞാൻ മിണ്ടാതെ ഇരുന്നത് ശത്രു ആരാന്ന് അറിയാത്തത് കൊണ്ടായിരുന്നു…. പക്ഷേ ഇപ്പോ എനിക്കറിയാം….

ഞാൻ എല്ലാവരോടും സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്നത് കൊണ്ട് ഞാൻ കണ്ണീർ സീരിയലിലെ നായികയാണെന്ന് വിചാരിച്ചെങ്കിൽ അത് നീ എട്ടാക്കി മടക്കി വച്ചേക്ക്…. അറിയില്ല നിനക്കെന്നെ…. ആണെന്നോ പെണ്ണെന്നോ ഞാൻ നോക്കില്ല…. അരിഞ്ഞുകളയും ഞാൻ…. പിന്നെ നീ എന്താ പറഞ്ഞത് യുദ്ധം ചെയ്യുമെന്നോ… നീ ചെയ്യ്…. എന്റെ സ്ഥാനത്ത് കേറിയിരിക്കാം എന്നാണ് ലക്ഷ്യമെങ്കിൽ നീ ശ്രമിച്ചോ…. എങ്ങനെ നേരിടണം എന്നെനിക്ക് അറിയാം…. കേട്ടോടീ കൃമി…” ഭാമ അവളെ നോക്കി പുച്ഛിച്ചിട്ട് താഴേക്ക് പോയി…. ഋതു ദേഷ്യം കൊണ്ട് ഡോർ വലിച്ചടച്ചു…. ************

“ഹും…. അവൾക്ക് എന്റെ കെട്ട്യോനെ തന്നെ വേണം…. കൊടുക്കണുണ്ട് ഞാൻ… അവളുടെ ഉണക്ക പ്രേമം….” സംസാരിച്ചു വന്ന് വന്ന് എന്തിലോ ഇടിച്ചു നിന്നു….. “ഓഹ്… എന്റെ തല…. ഇതെന്താ ചുമരോ….. ങേ…. രോമം ഉള്ള ചുമരോ….” “ടീ….” ഈ അലർച്ച എവിടെയോ…. തലയും തടവി മുകളിലേക്ക് നോക്കിയപ്പോൾ അതാ എന്റെ പ്രാണനാഥൻ…. ഇങ്ങേരെന്തിനാ ഈ ഷർട്ടിന്റെ ബട്ടണും തുറന്നിട്ട് നടക്കുന്നത്…. “എന്ത് സ്വപ്നം കാണുവാടീ…. എന്ത് വരവാ ഇത്…. നിനക്ക് സൂക്ഷിച്ചും കണ്ടും നടന്നൂടേ….” “ദേ മനുഷ്യാ…. നിങ്ങടെ കണ്ണ് എവിടെ ആയിരുന്നു…. നിങ്ങളെന്നെ കണ്ടില്ലേ….” “സീരിയസ്ലി… നിനക്ക് കുറച്ചു ശ്രദ്ധിച്ചൂടേ…..” “ആം…. അല്ല…. നിങ്ങൾക്ക് ചൂടെടുക്കുന്നുണ്ടോ….” “ഇല്ല….” “പിന്നെന്തിനാ ഈ ബട്ടണും തുറന്നിട്ട് നടക്കുന്നത്…. നാണമുണ്ടോ മനുഷ്യാ….” “ഇതെന്റെ വീടല്ലേ….

പിന്നെ ഈ ബട്ടൺ മുഴുവൻ എപ്പോഴും ഇറുക്കിയിട്ടാൽ മനുഷ്യന് ശ്വാസം മുട്ടൂലേ….” “നിങ്ങൾക്ക് ശ്വാസം മുട്ടിയാലും സാരല്യ… ബട്ടൻസ് തുറന്നിടാൻ ഞാൻ സമ്മതിക്കൂല….” “നിനക്കെന്താടീ പ്രാന്താണോ….” “എങ്കിൽ ഒരു കാര്യം ചെയ്യ്…. എന്റെ കൂടെ വാ….” “എന്തിനാ….” “അച്ചാറിടാൻ…. ഇങ്ങോട്ട് വാ മനുഷ്യാ….” ഞാൻ കണ്ണേട്ടനെയും കൊണ്ട് ഞങ്ങളുടെ ബെഡ്റൂമിനുള്ളിൽ കയറിയ ശേഷം ഡോർ ലോക്ക് ചെയ്തു…. “എന്താടീ….” “ഷർട്ടഴിക്ക്…..” “വാട്ട്….” “അഴിക്കാൻ….” കണ്ണേട്ടൻ ഷർട്ടഴിച്ചിട്ടു… ഞാൻ അടുത്തേക്ക് ചെന്ന ശേഷം കെട്ടിപ്പിടിച്ചു… “ടീ…. ദേഹത്ത് വിയർപ്പാണ്….” “എനിക്ക് വേണ്ടതും അതേ ഗന്ധമാണ്… ഇവിടെ ഞാൻ വല്ലാതെ കംഫർട്ടബിൾ ആണ്…. കണ്ണേട്ടന്റെ സെന്റൊന്നും എനിക്ക് പറ്റണില്ല…

ഈ വിയർപ്പ് മതി എനിക്ക്….” കണ്ണേട്ടൻ എന്നിലേക്ക് ചേർന്ന് വന്നതും കാര്യങ്ങൾ കൈവിട്ടു പോകും എന്ന് തോന്നിയപ്പോൾ….. “അതെ…. എങ്ങോട്ടാ…” “നിന്റെ ഒരാഗ്രഹമല്ലേ…. വാ….” “ഇങ്ങേരെ ഞാൻ…. ടീ ഷർട്ട് എടുത്ത് ഇടാനാ ഞാൻ പറയാൻ ഉദ്ദേശിച്ചത്…” “പുല്ല്…. അതിനാണോടീ നീ ഡോർ ലോക്ക് ചെയ്തത്….” “പിന്നെ ഡോർ തുറന്നിട്ടാണോ തുണി മാറുന്നത്….” “ഏതായാലും ഷർട്ടൊക്കെ അഴിച്ചതല്ലേ…” “അതിന്…..” “നീ ഇങ്ങോട്ടൊന്ന് വന്ന് നിന്നേ….” കണ്ണേട്ടൻ എന്നെ കണ്ണാടിയുടെ മുന്നിൽ പിടിച്ചു നിർത്തി…. എന്നിട്ട് എന്നെ പുറകിലൂടെ പുണർന്ന് നിന്നു… ഞങ്ങൾ ഞങ്ങളുടെ പ്രതിബിംബത്തെ കണ്ണാടിയിൽ നോക്കി….

“ബേബി ഹോർമോൺസ് പണി തുടങ്ങിയല്ലോ…” “എന്ത് പണി….” “നിന്റെ കവിള് നോക്കിയേ… തക്കാളി പോലെ വീർത്തു വരുവല്ലേ….” “ആണോ….” “പിന്നല്ലാതെ….” കണ്ണേട്ടൻ എന്നെ തിരിച്ചു നിർത്തിയ ശേഷം വയറിൽ കൈ വച്ചുകൊണ്ട് കുനിഞ്ഞു… “അപ്പേടെ ചുന്ദരീ…. നിന്റെ അമ്മയ്ക്ക് ഇപ്പോ ഭയങ്കര കുശുമ്പാട്ടോ…. അപ്പയെ കേറി ഭരിക്കുവാ…. മോള് വന്നിട്ട് വേണം നമുക്ക് ഇവളെ അടിച്ചു വെളിയിൽ കളയാൻ…..” “അയ്യെടാ…. ഒരപ്പയും മോളും….” കണ്ണേട്ടൻ ചിരിച്ചുകൊണ്ട് എന്റെ വയറിൽ അമർത്തി ചുംബിച്ചു…. എന്നിട്ട് എനിക്ക് നേരെ നിന്ന് മീശ പിരിച്ചു…. “നിങ്ങടെ മോൾക്ക് മാത്രേ കൊടുക്കുള്ളോ….” “ഇങ്ങനൊരു കുശുമ്പി…..” കണ്ണേട്ടൻ എന്റെ നെറ്റിയിൽ ചുംബിച്ചു….

ഞാനാ നെഞ്ചോട് പറ്റിച്ചേർന്ന് കിടന്നു…. (ആരൊക്കെ വന്നാലും കണ്ണേട്ടനെ ഞാൻ വിട്ടുകൊടുക്കില്ല…. എനിക്ക് ഈ നെഞ്ചിന്റെ താളമില്ലാതെ ജീവിക്കാൻ പറ്റില്ല…. എന്റെയാ…. എന്റെ മാത്രം… -ആത്മ) “പൊന്നൂട്ടീ….” “മ്….” “എന്റെ പൊന്നിന്റെ ടെൻഷൻ എന്താ…” ഞെട്ടി…. ഞാൻ ഞെട്ടി…. ഇങ്ങേരെങ്ങനെ അറിഞ്ഞു…. തല ഉയർത്തണ്ട…. കണ്ണിൽ നോക്കിയാൽ ചിലപ്പോൾ പറഞ്ഞുപോകും…. ഇത്രയും വലിയൊരു ആരോപണം പറയുമ്പോൾ അത്രത്തോളം തെളിവുകളും ശക്തമായി വേണ്ടേ…. ഇല്ലാതെയാണെങ്കിൽ അത് ഞങ്ങടെ ബന്ധത്തിനെ ബാധിക്കും… വേറെന്തേലും പറയാം… “ഏയ്…. മറഞ്ഞിരിക്കുന്ന ശത്രുവിന്റെ കാര്യം ആലോചിച്ചിട്ടാണ്…..” “നീയെന്തിനാ പേടിക്കുന്നേ…. ഞാനില്ലേ കൂടെ…..”

ഞാനാ നെഞ്ചിൽ തലോടിയിട്ട് അവിടെ ഉമ്മ വച്ചു…. “അതേ…. എനിക്കൊരു മോഹം….” “എന്താടീ….” “അന്ന് നമ്മൾ തറവാട്ടിൽ ചെമ്പകപ്പൂവിന്റെ നടുക്ക് കിടന്നില്ലേ…. അതേ പോലെ ചെമ്പകപ്പൂവിന്റെ ഇടയിൽ കിടക്കണം….” “എല്ലാവർക്കും കഴിക്കുന്ന ഭക്ഷണത്തോടാ താല്പര്യം…. നിനക്കെല്ലാം വെറൈറ്റി ആണല്ലോ…. എന്റെ വിയർപ്പ്, ചെമ്പകപ്പൂവ്…. ഇനി വേറേ വല്ലതും ഉണ്ടോ….” “തോന്നുമ്പോൾ പറയാം….” “എങ്കിൽ മാറ്…. ഞാൻ ചെമ്പകപ്പൂ കിട്ടുമോ എന്ന് നോക്കട്ടെ…” “അതിന് ഇന്നല്ല…. നാളെ മതി….” കണ്ണേട്ടൻ എന്നെ ഇറുകെ പുണർന്നു…. അന്നത്തെ രാത്രിയും ആ സ്നേഹിച്ചൂടിൽ ഞാൻ ലയിച്ചു…. ***********

കണ്ണേട്ടൻ രാവിലെ പോകുന്നത് വരെ എന്നെ വെറുതെ ഇരുത്തി ആഹാരം കഴിപ്പിക്കും…. രാവിലെ കൂട്ടുകാരെ കാണാനുള്ള തോന്നലിൽ ഹാപ്പി ആയിരുന്നെങ്കിലും ആ പാട്ട കൃമി കാരണം വന്ന സന്തോഷം ഫ്ലൈറ്റ് പിടിച്ചു പോയി…. ദച്ചു എന്റെ അടുത്ത് തന്നെയുണ്ട്… ദച്ചൂന്റെ മാറ്റം എല്ലാവർക്കും ഇഷ്ടായി…. കണ്ണേട്ടൻ പോയിട്ട് പത്ത് മിനുട്ടിൽ എല്ലാം വീട്ടിൽ ലാന്റ് ചെയ്തു…. അച്ചു – ഞങ്ങളിങ്ങെത്തി…. ആളെവിടെ…. ഭാമ – കൂടുതൽ സമയവും അവൾ റൂമിലാ… എന്തൊക്കെയോ ചുറ്റിക്കളി മണക്കുന്നുണ്ട്…. ആ റൂമിൽ തന്നെ ഭയങ്കര നെഗറ്റീവ് എനർജിയാ…. അമ്പു – എന്താ മണക്കുന്നത്…. ചിക്കനാണോ…. ഭാമ – കിഴങ്ങാടാ നീ…. അജു – വെറും കിഴങ്ങല്ല…. കൂവക്കിഴങ്ങ്…. എടാ കഴുപ്പണം കെട്ടവനേ…. അവൾക്ക് എന്തൊക്കെയോ ചുറ്റിക്കളി ഉണ്ടെന്ന്…. അമ്പു – ആ…. അങ്ങനെ പണ…. ഭാമ – അവളെന്നെ വെല്ലുവിളിച്ചേക്കുവാ… അമ്പു – അതവൾക്ക് നിന്നെക്കുറിച്ച് അറിയാഞ്ഞിട്ടാ….

നീ തനി കച്ചറയാണെന്ന് ഞങ്ങൾക്കല്ലേ അറിയൂ…. ഭാമ – നീ മേടിക്കും…. രാവിലെ തന്നെ ചൊറിയല്ലേ….. ലക്ഷ്മി – ആഹ്…. എല്ലാവരും വന്നോ…. എന്താ ഇവിടെ തന്നെ നിന്നുകളഞ്ഞത്…. കേറി വാ…. ആഹാരം കഴിക്കാം… അമ്പു – അതെ ആന്റി…. ഭയങ്കര വിശപ്പ്…. അമ്പു മുന്നേ കൈയും കഴുകി കഴിക്കാൻ ഇരുന്നു…. ബാക്കി എല്ലാവരും പുറകേയും…. ഞാൻ മുന്നേ കഴിച്ചതുകൊണ്ട് വിളമ്പിക്കൊടുക്കണം എന്നുണ്ടായിരുന്നു…. പക്ഷേ എല്ലാ ഫുഡും കണ്ടപ്പോൾ വയറിന്ന് എന്തോ ഉരുളുന്ന പോലെ തോന്നി…. ഞാൻ പതിയെ അവിടെ നിന്നും ഉൾവലിഞ്ഞ ശേഷം ബാത്ത്റൂമിൽ കയറി ഛർദ്ദിച്ചു…. രാവിലെ കണ്ണേട്ടൻ കഴിപ്പിച്ചത് മുഴുവൻ ഒറ്റ സ്റ്റെപ്പിന് പുറത്തെത്തി…. മുഖവും വായും കഴുകി പുറത്തേക്ക് വന്നു….

എന്റെ കണ്ണ് കലങ്ങിക്കിടക്കുന്നത് കണ്ടപ്പോഴേ എല്ലാവർക്കും മനസിലായി…. ദച്ചു കരിക്കിന്റെ വെള്ളം കൊണ്ട് വന്ന് തന്നു… അതാണ് ഇപ്പോൾ കൂടുതലും ഇഷ്ടം… അതുകൊണ്ടുതന്നെ കണ്ണേട്ടൻ എവിടെന്നേലും ദിവസവും വീട്ടിൽ കൊണ്ട് വന്ന് സ്റ്റോർ ചെയ്തു വയ്കും…. അമ്പു നല്ല അലക്കാണ്…. കൊക്കോപ്പുഴു അകത്ത് വീഗാലാന്റ് പണിതോ എന്ന് സംശയം ഇല്ലായ്കില്ലായ്കില്ല… അല്ലേലും എന്റെ സംശയം എന്നും അസ്ഥാനത്താണല്ലോ…. വെറുതെ പുറത്തൊക്കെ ഇറങ്ങി ഉലാത്തി….. “കൊച്ചു റോസാപ്പൂവേ…. എഴുന്നേറ്റു നിൽക്കു… കണ്ണുനീർ തുടയ്കൂ…. ഇഷ്ടമുള്ളൊരാളേ കണ്ണടച്ച് പിടിക്കൂ….” “നീ ഇങ്ങനത്തെ പാട്ടൊക്കെ പാടി കേൾപ്പിച്ചിട്ട് വേണം അവള് കേറി നിന്റെ കെട്ട്യോനെ പിടിക്കാൻ….” ഇതെന്താ അശരീരിയോ….

തിരിഞ്ഞു നോക്കുമ്പോൾ അമ്പുവാണ്…. “നിന്റെ അങ്കം വെട്ടലൊക്കെ കഴിഞ്ഞോ….” “ആഹ്…. ഇനി ഉച്ചയ്ക്ക് കഴിക്കാം…. ചങ്കേ നമുക്ക് വ്യക്തമായ ഒരു പ്ലാൻ വേണം…. അവൾക്ക് എട്ടിന്റെ പണി തന്നെ കൊടുക്കണം…. നീ ഇവിടെ നിക്ക്… ഞാനൊന്നു ബുദ്ധിപരമായി ആലോചിക്കട്ടെ….” അവൻ താടിയിലെ രോമം പിഴിതും വായുവിൽ ചിത്രം വരച്ചും നഖം കടിച്ചു തുപ്പിയും പ്ലാനണുണ്ട്…. അത് കണ്ടപ്പോൾ എനിക്ക് ഏതാണ്ട് ഒരു കാര്യം മനസിലായി…. ഇവന്റെ പ്ലാൻ അവൾക്കാണെങ്കിലും കറക്ടായിട്ട് എന്റെ നെഞ്ചത്ത് തന്നെ വരും….. എന്തായാലും ഞങ്ങൾ നാലുപേരുടെയും തല അവളെ ഓടിക്കാനുള്ള മിഷൻ റെഡിയാക്കാൻ പുകഞ്ഞുകൊണ്ടേയിരുന്നു………തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 35

Share this story