മിഴിയോരം : ഭാഗം 25

മിഴിയോരം : ഭാഗം 25

എഴുത്തുകാരി: Anzila Ansi

നിവിയും കുടുംബവും പ്രാർത്ഥനയോടെ ഐസിയു വിന്റെ മുന്നിൽ കാത്തിരുന്നു…. കാത്തിരിപ്പിന്റെ ഓരോ നിമിഷങ്ങളും ഒച്ചിന്റെ വേഗതയിൽ കടന്നു പോയി… ആദിയും കുടുംബവും അവരെ ആഹാരം കഴിക്കാൻ നിർബന്ധിച്ചെങ്കിലും അവരാരും കഴിക്കാൻ കൂട്ടാക്കിയില്ല…. കാത്തിരിപ്പിനൊടുവിൽ ഐസിയു വിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തിറങ്ങി… അപകടനില തരണം ചെയ്തു എന്ന് അദ്ദേഹത്തിന്റെ വാക്കുകൾ അവരിൽ ആശ്വാസത്തിന്റെ കുഞ്ഞു ദീപം തെളിഞ്ഞു… രണ്ടാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞ് നിവിയുടെ അച്ഛനെ ഇന്ന് ഡിസ്ചാർജ് ചെയ്യുകയാണ്…

നിവി വിട്ടിലേക്ക് വരാൻ ഒരുങ്ങിയെങ്കിലും അച്ഛനും അമ്മയും അവളെ തടഞ്ഞു…. നിർബന്ധിച്ച് ആദിയുടെ കൂടെ അവന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു….. വീട്ടിൽ വന്ന് കേറിയ ഉടൻ കുളിച്ച് കിടക്കയിലേക്ക് ചാഞ്ഞു… അവൾക്ക് രണ്ടാഴ്ചത്തെ ഉറക്കത്തിന്റെ ക്ഷീണമുണ്ടായിരുന്നു…. എല്ലാവരും മാറിയും തിരിഞ്ഞും വീട്ടിൽ പോയിട്ട് വന്നപ്പോഴും.. അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറാതെ നിവി അച്ഛനു കൂട്ടിരുന്നതാണ്…. അതിനാൽ ആദിയും അവളെ വിളിച്ചുണർത്താൻ നിന്നില്ല… നീണ്ട നിദ്രയിൽ നിന്നും അവളെ വിളിച്ചുണർത്തിയത് ഫോൺ കോൾ ആയിരുന്നു…. നിവി ഉറക്കത്തിനന്റെ ആലസ്യത്തോടെ ഫോണെടുത്തു തന്റെ ചെവിയോട് ചേർത്തു… എന്തുപറ്റി നിവി കുട്ടി ഉറക്കക്ഷീണം ഒക്കെ മാറിയോ..

നിവി ഞെട്ടലോടെ കട്ടിലിൽ നിന്ന് ചാടി എണീറ്റു… നിങ്ങൾ… നിങ്ങൾക്ക് ഇനിയും എന്താ വേണ്ടേ… നിവി വെപ്രാളത്തോടെ ചോദിച്ചു… എനിക്ക് വേണ്ടതൊക്കെ ഞാൻ തനിയെ വാങ്ങിച്ചോളാം പക്ഷേ നിവിയുടെ സഹായം വേണം കേട്ടോ… താൻ എന്താ ഉദ്ദേശിച്ചേ…? നാളെ ആദി അറ്റൻഡ് ചെയ്യാൻ പോകുന്ന മീറ്റിങ്ങിന് അവൻ ചെയ്തു വെച്ചിരിക്കുന്ന പ്രെസന്റ്റേഷൻ എനിക്ക് വേണം…. ഇന്ന് രാത്രി തന്നെ നീ അത് എടുത് എനിക്ക് മെയിൽ ചെയ്യണം… മെയിൽ ഐഡി ഞാൻ മെസ്സേജ് ചെയ്യാം… ഇല്ല ഞാൻ ചെയ്യില്ല…. ആദി ഏട്ടൻ ഒരുപാട് കഷ്ടപ്പെട്ടതാണ് ആ പ്രോജക്റ്റിന്റെ പേരിൽ…

നിവി ചെയ്യും ഇല്ലെങ്കിൽ ചെയ്യിപ്പിക്കാൻ എനിക്കറിയാം… അത് വേണോ നിവി… താൻ എന്തൊക്കെ പറഞ്ഞാലും ഇത് ഞാൻ ചെയ്യില്ല…. അങ്ങനെയുള്ള തീരുമാനമൊന്നും ഇപ്പോഴേ എടുക്കേണ്ട… ഞാനൊരു വീഡിയോ മെയിൽ ചെയ്യാം… അത് കണ്ടിട്ട് ചെയ്യുമോ ഇല്ലയോ എന്ന് പറഞ്ഞാൽ മതി….. ഫോൺ കട്ടായിതും നിവി മെയിൽ ഓപ്പൺ ചെയ്തു…. ആ വീഡിയോ കണ്ടതും അവളുടെ കയ്യിൽ നിന്നും ഫോൺ തറയിൽ വീണു…. വീണ്ടും ഫോൺ കോൾ വന്നു നിവി വെപ്രാളത്തോടെ തറയിൽ നിന്നും ഫോൺ എടുത്തു… ഇതൊന്നും സത്യമല്ല എന്റെ ഏട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല…

ആരയും വെറുതെ കൊല്ലൻ എന്റെ ഏട്ടനെ കൊണ്ട് പറ്റില്ല… മറുതലക്കൽ നിന്നും മറുപടിയായി ഒരു പൊട്ടിച്ചിരിയായിരുന്നു.. ശരിയാണ് നിവിയുടെ ഏട്ടൻ അങ്ങനെയൊന്നും ചെയ്യില്ല… പക്ഷേ താൽക്കാലികമെങ്കിലും ഈ വീഡിയോ കൊണ്ട് ഒരു സസ്പെൻഷൻ ഉറപ്പാണ്… കരിയറിലെ ആദ്യ സസ്പെൻഷനും ബ്ലാക്ക് മാർക്കും എന്റെ വക ഇരിക്കട്ടെ… നോ…. വേണ്ട…. ഒക്കെ ഞാൻ ചെയ്യുന്നില്ല… പക്ഷേ എനിക്ക് ഇന്ന് രാത്രി എട്ടരയ്ക്ക് മുമ്പ് ആ പ്രെസന്റ്റേഷൻ കിട്ടിയേ പറ്റൂ… പ്ലീസ്… അങ്ങനെയൊന്നും പറയരുത്… എന്നെക്കൊണ്ട് പറ്റില്ല… പറ്റണമെല്ലോ… പ്ലീസ് കാല് പിടിക്കാം ഞാൻ….

ആ ഫോൺ കോൾ കട്ടായി… നിവി വീണ്ടും വീഡിയോ കണ്ടു നോക്കി… ഏട്ടന്റെ കുഞ്ഞിലെ തൊട്ടുള്ള ആഗ്രഹമായിരുന്നു IPS…. ഡിഗ്രിക്ക് പഠിക്കുമ്പോളും രാപകലില്ലാതെയാണ് UPSC എക്സാം പ്രേഷൻ നടത്തിയത്… അതുകൊണ്ടുതന്നെ ഒരു കോച്ചിങ്ങിനു പോകാതെ 57ാം റാങ്ക് മേടിച്ചു…IAS വേണ്ടാന്നു വെച്ച IPS തിരഞ്ഞെടുത്തു…. ഒരു കൊല്ലത്തെ ട്രെയിനിങ്ങിന് ഇടയിൽ പല പല അംഗീകാരങ്ങളും ഏട്ടന്റെ കഴിവുകൊണ്ട് നേടിയെടുത്തു…. അതുകഴിഞ്ഞ് ജോലിക്ക് കയറിയപ്പോഴും എല്ലാവിധ ഡെഡിക്കേഷനോടുകുടി ജോലി ചെയ്യുന്ന ഏട്ടൻ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് പേർക്ക് മാതൃകയായി …

ഇതിൽ സത്യം ഒന്നുമില്ലെങ്കിലും… സത്യം തെളിയുന്നതുവരെ സസ്പെൻഷൻ കിട്ടും അത് ഏട്ടന്റെ സർവീസ് റെക്കോർഡിൽ ഒരു ബ്ലാക്ക് മാർക്ക് തന്നെയാക്കും…. പക്ഷേ അറിഞ്ഞു കൊണ്ട് ആദി ഏട്ടനെ ചതിക്കാൻ വയ്യല്ലോ ദേവിയെ…. ഇത് ആരോട് പറയും.. ആദി എന്നോട് പറഞ്ഞാലോ….വേണ്ട ഏട്ടനോട് പറയാം ഇനിയും വൈകിയാൽ നഷ്ടങ്ങൾ ഒരുപാടുണ്ടാകും… നിവി രണ്ടും കൽപ്പിച്ച് ഫോണെടുത്ത് ഏട്ടനെ വിളിക്കാൻ തുടങ്ങിയതും ഒരു മെസ്സേജ് ഫോണിൽ വന്നു…. മെസ്സേജ് കണ്ടു നിവി ഒന്ന് പകച്ചു പോയി… നിവി ഞെട്ടലോടെ ആ മെസ്സേജ് വീണ്ടും വായിച്ചു….. “ആദിയെയാണോ അതോ നിർമ്മലിനെയാണോ എല്ലാം അറിയിക്കാൻ പോകുന്നത്…..” ആരായിരിക്കും അയാൾ…?

ഇത്രയൊക്കെ തന്നെ പറ്റി അറിയാവുന്ന ആൾ ആരായിരിക്കും……? ആരെ സംശയിക്കും….? നിവിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലയിരുന്നു ഇനി ഏട്ടനെ വിളിച്ചാൽ…? വേണ്ട…. ഞാൻ കാരണം അപ്പുണ്ണിക്കോ വേറെ ആർക്കെങ്കിലുമോ എന്തെങ്കിലും ആപത്ത് ഉണ്ടായാലോ…. നിവി ആകെ ധർമ്മസങ്കടത്തിലായി…. ആരുടെ നേരെ കണ്ണടയ്ക്കും രണ്ടുപേരും എനിക്കേറ്റവും പ്രിയപ്പെട്ടവർ… എന്നോട് ക്ഷമിക്ക് ആദി ഏട്ടാ വരെ നിവൃത്തിയില്ല… നിവി അയാൾ പറഞ്ഞ പ്രസേന്റ്റേഷൻ ആദിയുടെ ലാപ്ടോപ്പിൽ നിന്നും കോപ്പി ചെയ്തു അയാൾക്ക് മെയിൽ അയച്ചു… ആ ഡീൽ നഷ്ടമായതിൽ ആദിക്ക് വിഷമം ഉണ്ടായിരുന്നു പക്ഷേ അത് പുറത്തു കാണിച്ചില്ല… നിവിക്ക് അത് മനസ്സിലായെങ്കിലും ചോദിക്കാൻ നിന്നില്ല…

പിന്നീട് ഇതുപോലെ ആദിയുടെ പല പ്രസേന്റ്റേഷനും നിവി അയാക്ക് അയച്ചു കൊടുക്കേണ്ടി വന്നു… ബിസിനസിൽ കോടികളുടെ നഷ്ടവും…ഓരോ തോൽവിയും ആദിയിൽ മാറ്റങ്ങൾ സൃഷ്ടിച്ചു…. ജോലിയിൽ കുറച്ചുകൂടി ശ്രദ്ധിക്കാൻ തുടങ്ങി… ഓരോ ദിവസം കൂടും തോറും നിവിക്ക് അവൻ കൊടുക്കാറുള്ള സമയം കുറഞ്ഞു വന്നു… പിന്നീട് അങ്ങോട്ട് നിവിക്ക് ആദിയെ കാണാൻകൂടി കിട്ടിയില്ല…. അങ്ങനെയിരിക്കെ അവന്റെ ഒരു പ്രെസന്റ്റേഷൻ അപ്പ്രൂവായി… ആദിയിൽ വീണ്ടും ആത്മവിശ്വാസം മുളപൊട്ടി… ആ ഡീൽ അപ്പ്രൂവയതിന്റെ ഒരു പാർട്ടി നടത്തി… നിവിയും കുടുംബവും എല്ലാവരും ഉണ്ടായിരുന്നു ആ പാർട്ടിയെ..നിവിയെ കണ്ടപ്പോൾ അവനിൽ സങ്കടം ഉണർത്തി…..

അവൾ ആകെ ക്ഷീണിച്ചിരുന്നു … കണ്ണ് ഒക്കെ കുഴിഞ്ഞു വല്ലാത്തൊരു രൂപം… തനിക്ക് അവളെ ശരിക്കും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നതിൽ അവനിൽ കുറ്റബോധം ഉണർന്നു… പാർട്ടി ഒക്കെ കഴിഞ്ഞ് നിവിയും ആദിയും ഒരുമിച്ച് വീട്ടിലേക്ക് തിരിച്ചു… റൂമിലെത്തി രണ്ടുപേരും ഫ്രഷായി ഇറങ്ങിവന്നു… ആദി നിവിയെ ഇറുകെ പുണർന്നു… അവളുടെ മുഖമാകെ ചുടുചുംബനങ്ങൾ കൊണ്ട് മൂടി… ആദിയുടെയും നിവിയുടെയും കണ്ണുകൾ ഒരു പോലെ നിറഞ്ഞു…. പരിഭവങ്ങളും പരാതികളും രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുതീർത്തു… അവസാനം ആദി അവളിലേക്ക് ലയിച്ചുചേർന്നു…. വിയർതോട്ടി നിവി ആദിയുടെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു… പിന്നീട് ദിവസങ്ങൾ കടന്നു പോയി…

അതിനിടയിൽ അന്നമ്മയുടെയും ആൽബി ഇച്ചായന്റെയും കല്യാണം കഴിഞ്ഞു….നിവി കൂട്ടുകാർക്ക്മൊത്ത് അടിച്ചുപൊളിച്ചു…. ആദിയും നിവിയും പഴയതുപോലെയായി.. അവരുടെ ജീവിതത്തിലേക്ക് സന്തോഷങ്ങൾ പിന്നെയും കടന്നു വന്നു… രണ്ടുമൂന്നു ദിവസമായി രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത… നിവി അത് കാര്യമായി എടുത്തില്ല… കുളികഴിഞ്ഞ് ഇറങ്ങി ടൗവ്വൽ വെക്കാൻ ഷെൽഫ് തുറന്നപ്പോളാണ് പാഡ് കണ്ണിൽ പെട്ടത്… തന്റെ ഡേറ്റ് തെറ്റിയാന്നുള്ള ഓർമ്മ അപ്പോഴാണ് നിവിയിൽ ഉണർന്നത്… അവളിൽ ഉണ്ടായ മാറ്റങ്ങൾ ഓരോന്നും ചിന്തിച്ച് തുടങ്ങി…

അതിയായ സന്തോഷത്തോടെ നിവി തന്റെ വലതുകൈകൊണ്ട് വയറിൽ ഒന്ന് തഴുകി….. ആദി ഏട്ടനോട് പറഞ്ഞാലോ…? അല്ലെങ്കിൽ വേണ്ട… കൺഫോം ചെയ്തിട്ട് ഒരു സർപ്രൈസ് കൊടുക്കാം…. അവളിൽ സന്തോഷം അണപൊട്ടി ഒഴുകാൻ തുടങ്ങി… നിവി വേഗം ഡ്രസ്സ് ചെയ്തു ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയായി….. ആദിയുടെ അമ്മ അവിടേക്ക് വന്നു.. മോളു ഇത് എവിടെ പോവാ… (അമ്മയോട് പറഞ്ഞാലോ..? വേണ്ട.. ആദി ഏട്ടനാണ് ആദ്യം അറിയേണ്ടേ….) അത് അമ്മേ വീട്ടിലോട്ട് ഒന്ന് പോകാൻ ഇറങ്ങിയതാ അപ്പുവിനെ ഒന്ന് കാണണം… എങ്കിൽ വൈകണ്ട മോള് ചെല്ല്…. ശരി അമ്മേ പോയിട്ട് വരാം… നിവി ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കാണാൻ അപ്പോണ്മെന്റ് എടുത്തു പുറത്തിരുന്നു….

ടെസ്റ്റ് റിസൾട്ട് എല്ലാം വന്നിട്ടുണ്ട് ഡോക്ടറെ കേറി കാണാൻ നേഴ്സ് വന്ന് പറഞ്ഞു…. റിസൾട്ട് പോസിറ്റീവാണ് അതിനർത്ഥം നിവി അമ്മയാകാൻ പോകുന്നു… അവിളിൽ സന്തോഷവും അതിനോടൊപ്പം അതിയായ ആഹ്ലാദവും നിറഞ്ഞു… അവൾ നേരെ വീട്ടിലേക്കാണ് പോയത് അപ്പുവിനെ കണ്ടു.. കുറച്ചുനേരം അവനോടൊപ്പം കളിച്ചു… പിന്നെ തിരിച്ച് അവരുടെ വീട്ടിലേക്ക് പോയി… നിവിയുടെ ഉള്ളിൽ മുഴുവൻ ആദിയോടെ പറയുമ്പോൾ അവനിക്ക് ഉണ്ടാകുന്ന സന്തോഷത്തെക്കുറിച്ചയിരുന്നു… അത് അവളിൽ കുസൃതി നിറച്ചു…. ഈ വാർത്ത അറിഞ്ഞപ്പോൾ തൊട്ടിൽ നിവി നടക്കുമ്പോഴും ഇരിക്കുമ്പോഴും ഒക്കെ ഒരു കൈകൊണ്ട് തന്റെ വയറു താങ്ങി.. അത് അവളിൽ തന്നെ അത്ഭുതം സൃഷ്ടിച്ചു…

താൻ അമ്മയാകാൻ പോകുന്നു എന്ന വാർത്ത തന്നെ ഒരു സ്ത്രീയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ… തന്റെ ജീവന്റെ ജീവനോടുള്ള കരുതൽ…. നിവി വീട്ടിലെത്തി കണ്ണാടിയുടെ മുന്നിൽ നിന്ന് ആദിയോടെ എങ്ങനെ പറയും എന്നുള്ളത് പ്രാക്ടീസ് ചെയ്തു…. ഓരോ രീതിയിലും അവൾ പറഞ്ഞു നോക്കി പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല…. ആദിയെ കാത്തിരുന്ന് നിവി ചെറുതായിട്ടൊന്നു മയങ്ങി… ഫോണിന്റെ നിർത്താനുള്ള ശബ്ദം കേട്ടാണ് നിവി ഉറക്കമുണർന്നത്…. മുറി ആകമാനം ഒന്ന് നോക്കി ഇല്ല…ആദി ഇപ്പോഴും വന്നിട്ടില്ല… വീണ്ടും ഫോണിന്റെ ശബ്ദം ആണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.. കുറെ നാളിന് ശേഷം വീണ്ടും ആ നമ്പറിൽ നിന്ന് കോൾ….

അത്രയും നേരം നിവിയിൽ ഉണ്ടായിരുന്ന സന്തോഷം ഒരു ഞൊടിയിടയിൽ അങ്ങോട്ട്‌ മാഞ്ഞുപോയി….. അവളിൽ ഭയം വന്നു നിറഞ്ഞു…. വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ ചെവിയോടു ചേർത്തു…. നിവേദിത ആദ്വിക് മഹേശ്വരി…. എന്താ…? എന്താ ഇനി വേണ്ടേ… ഇന്ന് നിവികുട്ടിക്കുള്ള അവസാന ടാസ്ക്കാണ് …. അതും പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു…എന്താണെന്ന് അറിയേണ്ടേ….? നേരം വെളുക്കുന്നത് വരെ സമയമുണ്ട്…. അപ്പോൾ എന്താണ് ടാസ്ക് എന്ന് പറയട്ടെയോ..? അല്ലെങ്കിൽ വേണ്ട… അതിനുമുമ്പ് നിവികുട്ടി വീട്ടിലേക്ക് ഒന്നു വിളിക്കണം… വീട്ടിലേക്കോ അതെന്തിന്…

വിളിക്കുമ്പോൾ നീ അറിയും വിളിച്ചു നോക്ക്… അതും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു… ഇനി അച്ഛൻ എന്തെങ്കിലും….? നിവി വെപ്രാളത്തോടെ ഏട്ടന്റെ നമ്പറിലേക്ക് ഫോൺ വിളിച്ചു…. ആദ്യം വിളിച്ചപ്പോൾ നമ്പർ ബിസിയാണ്… നിവി വീണ്ടും വീണ്ടും ട്രൈ ചെയ്തു… ബിസി തന്നെ… നിവിക്കെന്തോ ദേഷ്യവും ഭയവും ഒക്കെ തോന്നി…. ഏട്ടൻ അവളെ തിരിച്ചു വിളിച്ചു…. നിർമ്മലിന്റെ സ്വരം വല്ലാതെ നിർത്തിയിരുന്നു…. ഏട്ടാ എന്താ സ്വരം വല്ലാതെ ഇരിക്കുന്നെ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ… ഇനി അച്ഛൻ എന്തെങ്കിലും… അച്ഛന് കുഴപ്പമൊന്നുമില്ല മോളെ… പിന്നെ എന്താ ഏട്ടാ കാര്യം പറയ്യ്…. അത് പിന്നെ മോളെ.. അപ്പൂനെ കാണുന്നില്ല… എന്താ ഈ പറയുനെ… അവൻ അവിടെ തന്നെ കാണും നന്നായി നോക്ക്…

നീ ഇവിടെ നിന്നും പോയി ഒരു മണിക്കൂർ ആയി കാണും… അവന് ചോറ് എടുക്കാൻ പാറു അടുക്കളയിലേക്ക് പോയി…. തിരികെ വന്നപ്പോൾ അവൻ ഇവിടെ ഇല്ല…. നിവി ഒരു തളർച്ചയോടെ കട്ടിലിൽ ഇരുന്നു…. ആ നമ്പറിൽ നിന്ന് കോൾ വരുന്നുണ്ടായിരുന്നു…. ഏട്ടാ ഞാൻ തിരികെ വിളിക്കാം… നിർമ്മന്റെ കോൾ കട്ട് ചെയ്തു നിവി ആ ഫോൺ കോൾ എടുത്തു… ഇപ്പോൾ മനസ്സിലായോ എന്താ കാര്യമെന്ന്…. അപ്പുനെ ഒന്നും ചെയ്യരുത് ഞാൻ എന്തുവേണമെങ്കിലും ചെയ്യാം…. ആഹാ മിടുക്കി… നിവി ഈ നാട് വിടണം… എന്ത്… എന്താ നിങ്ങൾ ഈ പറയുന്നേ എന്ന ബോധം ഉണ്ടോ…? ബോധം ഉണ്ടായതുകൊണ്ടണ് ഇത് പറയുന്നത്….

ഈ നാടും എല്ലാവരെയും ഉപേക്ഷിച്ച് നീ പോണം… ഞാൻ പോകുന്നത് കൊണ്ട് നിങ്ങൾക്ക് എന്താണ് ലാഭം…? അത് നീ അറിയേണ്ട ആവശ്യമില്ല… Do what I said… ok… നിന്നെ കൊന്നു കളയാനാണ് ഞാൻ ആദ്യം തീരുമാനിച്ചത്.. പക്ഷേ ഒന്നും ചെയ്യാത്ത നിന്നെ കൊല്ലാൻ എനിക്ക് തോന്നിയില്ല… പക്ഷേ ഞാൻ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കൊല്ലും നിന്നെയല്ല നിന്റെ അപ്പുവിനെ…. വേണ്ട ഞാൻ നിങ്ങൾ പറയുന്നത് അനുസരിക്കാം …. അപ്പുവിനെ ഒന്നും ചെയ്യരുത്…പ്ലീസ്… പോകുന്നതിനു മുമ്പ് കുറച്ചു കാര്യങ്ങൾ നീ ചെയ്തു തീർക്കണം…. നീ അവിടുന്ന് പടിയിറങ്ങുമ്പോൾ നിന്റെ മനസ്സിൽ എല്ലാവരും മരിക്കണം അതുപോലെ തന്നെ അവർക്ക് നീ മരിച്ചു എന്നായിരിക്കും ഇനിയുള്ള അറിവ്…

എന്നെ എന്തിനാ എങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നേ… താൻ ആദ്യം തീരുമാനിച്ചതുപോലെ എന്നെ കൊന്നു കളഞ്ഞു കൂടെ…. വെറുതെ സംസാരിച്ചു നിൽക്കാൻ സമയമില്ല വേഗം ഞാൻ പറയുന്നത് ചെയ്യ്… നീ ഇപ്പോൾ ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ ഷാളിനോപ്പം നിന്റെ ഫോണും മഹേശ്വരി നിവാസിന്റെ ലെറ്റർ ബോക്സിൽ വെച്ചേക്കണം… നീ ഈ നാട്ടിൽ നിന്ന് പോയെന്ന് എനിക്ക് ഉറപ്പു വരുമ്പോൾ അപ്പു നിന്റെ വീട്ടിൽ എത്തിയിരിക്കും…വീണ്ടും ഞാൻ പറയുവാ അദിബുദ്ധി കാണിക്കാൻ നോക്കരുത് നിവി…. അപ്പു ജീവൻ നിന്റെ കയ്യിലാണ്.. എത്ര ദൂരം പോയി ഒളിക്കാമോ അവിടെ പോയി ഒളിച്ചോളൂ നിന്നെ ഇനി ഒരിക്കലും നിന്നെ അറിയാവുന്നവർ കാണാൻ പാടില്ല…

നിവിക്ക് ഞാൻ പറയുന്നത് മനസ്സിലായിക്കാണും എന്ന് കരുതുന്നു… നേരം പുലരുന്നതുവരെ ആദി അങ്ങോട്ട് വരില്ല… അതിനുമുമ്പ് നിനക്ക് തീരുമാനിക്കാം അപ്പുവിന്റെ ജീവനാണോ നിന്റെ ജീവിതമാണോ നിനക്ക് വേണ്ടത് എന്ന്…. അപ്പോൾ ഗുഡ് ബൈ നിവി ഇനി ഈ കോൾ നിന്നെ തേടി വരില്ല…. ആ കോൾ കട്ടായി…. നിവി ഒരു പ്രതിമ കണക്കക്കിന് കുറേനേരം അവിടെ നിന്നു…. അപ്പുവിന്റെ കളി ചിരികൾ ഓർമ്മയിൽ തെളിഞ്ഞപ്പോൾ നിവി സ്വയം മറന്നു…. എന്തു വിലകൊടുത്ത് അപ്പുവിനെ രക്ഷിക്കണം നിവി ഉറച്ച തീരുമാനത്തിൽ എത്തിയിരുന്നു… എല്ലാവരും ഉറങ്ങിയതിനു ശേഷം നിവി പുറത്തേക്കിറങ്ങി.. ഷാൾ ഊരി ഫോണിനൊപ്പം ലെറ്റർ ബോക്സിൽ വെച്ചു….

എങ്ങോട്ടെന്നില്ലാതെ നിവി നടക്കാൻ തുടങ്ങി… അവൾ ചെന്നുപെട്ടത് ആൽബിയുടെ കാറിന്റെ ഫ്രണ്ടിലായിരുന്നു… കാറിന്റെ ഡിം ലൈറ്റിൽ ആൽബി നിവിയെ വ്യക്തമായി കണ്ടു… പക്ഷേ അവളിലെ ആ ഭാവം അവൻ ആദ്യമായി കാണുകയായിരുന്നു… ആൽബി കാറിൽനിന്നിറങ്ങി നിവിയെ ചേർത്തുപിടിച്ചു… അവൾക്ക് വെള്ളം കൊടുത് അവന്റെ കാലിലേക്ക് ഇരുത്താൻ ശ്രമിച്ചെങ്കിലും നിവി അതിന് വിസമ്മതിക്കുകയാണ് ചെയ്തത്… ആൽബി ബലം പിടിച്ച് അവളെ കാറിലേക്ക് കയറ്റി… ആൽബി നിവിയെ കൊണ്ടു പോയത് അവരുടെ ഫ്ലാറ്റിലേക്ക് ആയിരുന്നു… ആൽബിക്ക് ഒപ്പം നിവിയെ കണ്ട അന്നാമ്മ ഒന്ന് ഞെട്ടി…

അന്നമ്മ അവളെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി…. നിവി ഒന്ന് സമാധാനപെട്ടു എന്ന് തോന്നിയപ്പോൾ ആൽബി കാര്യങ്ങൾ തിരക്കി…. നിവി ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും ആൽബി നിർബന്ധിച്ച് അവളെ കൊണ്ട് പറയിപ്പിച്ചു… അവനും അന്നമ്മയും ഒരു ഞെട്ടലോടെ അത് കേട്ടിരുന്നു…. പെട്ടെന്ന് ആൽബിയുടെ ഫോണിൽ വന്ന കോൾ ആണ് അവരെ ആ ഞെട്ടലിൽ നിന്ന് ഉണർത്തിയത്… ആൽബി ഫോണെടുതുനോക്കി.. പ്രൈവറ്റ് നമ്പർ…. ആൽബി മാറിനിന്നു സംസാരിക്കാൻ തുടങ്ങി.. കുറച്ചു കഴിഞ്ഞു ഫോൺ നിവിയെ ഏല്പിച്ചു….. നിവികുട്ടി നമ്മുടെ കോൺടാക്റ്റ് നീ തെറ്റിച്ചല്ലോ… ഞാ..ൻ ഞാ..ൻ അതു പി..ന്നെ അറിയാതെ…

പ്ലീസ് അപ്പുനെ ഒന്നും ചെയ്യരുത്.. നിവികുട്ടി കാരണം ദേ നമ്മടെ രഹസ്യം 2 പേര് കുടി അറിഞ്ഞു അതു പോട്ടെ ഞാൻ ക്ഷമിക്കാം… പക്ഷേ നിവി നിന്റെ ഉത്തരവാദിത്വമാണ് ആൽബിയും നിന്റെ കൂട്ടുകാരിയും വാ തുറക്കാതെ ഇരിക്കേണ്ടത്… പിന്നെ അപ്പുന്റെ കാര്യത്തിൽ ഞാൻ ചെറിയൊരു മാറ്റം വരുത്തി ഇനി അപ്പു വീട്ടിൽ എത്തണമെങ്കിൽ നിന്റെ മരണവാർത്ത ലോകം അറിയണം… അതു വരെ അപ്പു സേഫാണ്…ഇനി ഒരു തെറ്റ് നിന്റെ ഭാഗത്തുനിന്ന് ഉണ്ടായാൽ അതു ഞാൻ ക്ഷമിക്കില്ല കേട്ടല്ലോ… ആൽബിയും അന്നമ്മയും നിവിയെ ഒരുപാട് നിർബന്ധിച്ചു കാര്യങ്ങൾ നിർമ്മലനോടും ആദിയോടും തുറന്നുപറയാൻ….

പക്ഷേ നിവി അവരോട് തീർത്തു പറഞ്ഞു… അവർ എന്തെങ്കിലും അറിഞ്ഞാൽ നിവി പിന്നെ ജീവനോടെ ഉണ്ടാകില്ല എന്ന് …നിവിയെ പേടിച്ച് ആൽബിയും അന്നമ്മയും ഒന്നും തന്നെ പുറത്ത് പറഞ്ഞില്ല ആ രാത്രി തൊട്ടാണ് നിവി ഈ അജ്ഞാതവാസം തുടങ്ങിയത്…. പിറ്റേന്ന് ആൽബി നിവിയെ കോട്ടയത്തുള്ള അവന്റെ തറവാട്ടിലേക്ക് മാറ്റി… ഇതൊന്നുമറിയാതെ ആദിയും നിർമ്മലും സിദ്ധുവും കുടി നിവിയെയും അപ്പുനെയും തിരക്കി നടന്നു… ആറ്റിൽ നിന്ന് നിവിയുടെ ഷോൾ കിട്ടി ഒപ്പം അവളുടെ ഫോണും… അതോടെ പോലീസ് എൻക്വയറിയിൽ നിവി മരിച്ചു എന്ന് വിധി എഴുതപ്പെട്ടു… പിറ്റേദിവസത്തെ പത്രമാധ്യമങ്ങളിൽ നിവിയുടെ ചിരിക്കുന്ന ചിത്രത്തിന് ഒപ്പം ആ വാർത്തയും എഴുതിച്ചേർത്തു….

അന്നു തന്നെ അപ്പുനെ കിട്ടി… ഒരു മാസത്തിന് ശേഷം ആൽബിക്കും അന്നാമ്മക്കും ഒപ്പം നിവി കാനഡയിലേക്ക് ചേക്കേറി… ഫ്ലൈറ്റ് ലാൻഡ് ചെയ്യാനുള്ള അനൗൺസ്മെന്റ് കേട്ടപ്പോഴാണ് നിവി ഓർമയിൽ നിന്നും ഉണർന്നത്… ആരുട്ടി അപ്പോഴും അവളുടെ മാറിനോട് ചേർന്ന് കിടപ്പുണ്ടായിരുന്നു…. അവരെ എയർപോർട്ടിൽ നിന്നു വിളിക്കാൻ വന്നത് ആൽബി ഇച്ചായന്റെ അനിയൻ ആൽവിൻ ആയിരുന്നു… ബിനോയ് വിളിക്കാൻ വരാമെന്ന് പറഞ്ഞെങ്കിലും നിവി സമ്മതിച്ചില്ല…. അന്നമ്മയും ആരുട്ടിയും നിവിയും കുടി ആൽബി ഇച്ചായന്റെ തറവാട്ടിലേക്കണ് പോയത്…..തുടരും…..

മിഴിയോരം : ഭാഗം 24

Share this story