മിഴിയോരം : ഭാഗം 26

മിഴിയോരം : ഭാഗം 26

എഴുത്തുകാരി: Anzila Ansi

ഫ്ലൈറ്റ് ലാൻഡ് ചെയ്യാനുള്ള അനൗൺസ്മെന്റ് കേട്ടപ്പോഴാണ് നിവി ഓർമയിൽ നിന്നും ഉണർന്നത്… ആരുട്ടി അപ്പോഴും അവളുടെ മാറിനോട് ചേർന്ന് കിടപ്പുണ്ടായിരുന്നു…. അവരെ എയർപോർട്ടിൽ നിന്നു വിളിക്കാൻ വന്നത് ആൽബി ഇച്ചായന്റെ അനിയൻ ആൽവിൻ ആയിരുന്നു… ബിനോയ് വിളിക്കാൻ വരാമെന്ന് പറഞ്ഞെങ്കിലും നിവി സമ്മതിച്ചില്ല…. അന്നമ്മയും ആരുട്ടിയും നിവിയും കുടി ആൽബി ഇച്ചായന്റെ തറവാട്ടിലേക്കണ് പോയത്…. ഇക്കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഒരുപാട് പേരുടെ ജീവിതങ്ങൾ മാറി മറിഞ്ഞു…. നിർമ്മൽ ഒരുതരം ഏകാന്ത വാസത്തിലാണ്… ആരോടും പ്രത്യേകിച്ച് ഒന്നും സംസാരിക്കാതായി..

ലീവെടുത്ത് മുറിയിൽ അടച്ചു പൂട്ടി ഇരിപ്പാണ്…. നിവിയെ കാണാതായത് മുതൽ നിർമ്മൽ വല്ലാതെ തളർന്നിരുന്നു…..നിവിയെ കാണാതായതിൽ നിർമ്മലിനു പല സംശയങ്ങളും ഉണ്ടായിരുന്നു…. അവളുടെ കേസിന്റെ ചുമതലയിൽ നിന്നും അവനെ ഒഴിവാക്കിയതും അവളെ കണ്ടു പിടിക്കുന്നതിനു പകരം അവളുടെ മരണം ഉറപ്പാക്കുന്നത് പോലെയുള്ള അന്വേഷണമാണ് നടത്തിയത്… ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യുന്നത് പോലെ തോന്നി….ആർക്കുവേണ്ടി… എന്തിനുവേണ്ടി… അവളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം നിർമ്മലിനെ വല്ലാതെ തളർത്തി….അവൻ ആഗ്രഹിച്ചു നേടിയ ജോലിയോട് അന്നാദ്യമായി അവന് വെറുപ്പ് തോന്നി… രാഷ്ട്രീയക്കാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കേണ്ട വരുന്ന അവസ്ഥ…

അവന് ഈ നിയമ വ്യവസ്ഥിതിയോട് പുച്ഛം തോന്നി…. തന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ച പെങ്ങൾ… ജീവനോടെയുണ്ടോ എന്നു പോലും അറിയാത്ത അവസ്ഥ… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവന് ഉറപ്പായിരുന്നു തന്റെ കുഞ്ഞിപെങ്ങൾ എവിടെയോ ജീവനോടെ ഉണ്ടെന്ന്… അതിനാൽ അവൻ അലഞ്ഞുതിരിഞ്ഞ് അവൾക്ക് വേണ്ടി നടന്നു…. ജീവിതത്തിൽ നിർമ്മൽ അവന്റെ ഭൂമിയോളം സ്നേഹിച്ചത് മറ്റൊന്നിനെയുമില്ല….. നിർമ്മൽ പലപ്പോഴും ഒരു ഭ്രാന്തനെപ്പോലെ അലറി വിളിച്ച് പൊട്ടി കരയുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ പാറുവിനും അച്ഛനും അമ്മയ്ക്കും ഒക്കെ… പണ്ടത്തെ നിർമ്മൽ അല്ല ഇപ്പോൾ.. അപ്പുണ്ണിയുടെ കുസൃതികൾ പലപ്പോഴും പാറും അച്ഛനും അമ്മയും ചിരിക്കുമെങ്കിലും…. നിർമ്മൽ ചിരിക്കാൻ മറന്നിട്ട് 3 കൊല്ലം കഴിഞ്ഞ്…

നേരെ ചൊവ്വേ ആഹാരം പോലും അവൻ കഴിക്കാറില്ല… ആഹാരത്തിനു മുന്നിൽ കുറച്ചു നേരം ഇരിക്കും ഒരുപിടി വായിൽ വെച്ച് നിറകണ്ണുകളോടെ എണീറ്റ് പോകുന്നത് കാണാം…. ഇതിനോടകം ആ 35 കാരൻ 60 കാരനിലേക്ക് രൂപാന്തരപെട്ടിരുന്നു…. ഇതിനേക്കാൾ മോശമായ അവസ്ഥയിൽ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു….ആദി…. മുഴുക്കുടിയനായി ജീവിതം തള്ളിനീക്കുകയാണ്… തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം…. ബിസിനസ് എല്ലാം ഇപ്പോൾ നോക്കി നടത്തുന്നത് സിദ്ധു ആണ്….. മാസങ്ങളോളം നീണ്ടുനിൽക്കുന്ന യാത്രകളിൽ നിവിയുടെ ഫോട്ടോയും കൊണ്ട് പകൽ മുഴുവനും അവളെ തിരക്കി അലഞ്ഞുതിരിഞ്ഞ് നടക്കും രാത്രികളിൽ നിവിയുടെ ഓർമ്മകൾ അലട്ടുമ്പോൾ മദ്യത്തിന് അടിമപ്പെടും… ബോധം മറയുന്നതുവരെ കുടിക്കും…

നിവിയെ കാണാതായതിൽ എന്തൊക്കെയോ ദുരൂഹതകൾ ആദിക്കും നിർമ്മലിന്നും തോന്നിരുന്നു…. അവർ പല വഴിയിലൂടെയും അന്വേഷണങ്ങൾ നടത്തി… ഒന്നിനും ഒരു തുമ്പ കിട്ടിയില്ല… അതെല്ലാം അവരിൽ വീണ്ടും സംശയങ്ങളും നിറച്ചു…. ഇപ്പോഴും ആദി നിവിക്കുള്ള തിരച്ചിലിലാണ്….. രണ്ടുമാസത്തെ നീണ്ട യാത്രയ്ക്കൊടുവിൽ ആദി മഹേശ്വരി നിവാസിൽ തിരിച്ചെത്തി.. അവന്റെ ഇപ്പോഴത്തെ കോലത്തിൽ കണ്ടാൽ ആരും തിരിച്ചറിയില്ല അത് ആദിയാണെന്ന്… താടിയൊക്കെ നീട്ടിവളർത്തി വല്ലാത്തൊരു രൂപം… നിവി നാട്ടിൽ വന്നിട്ട് ഇപ്പോൾ രണ്ടു ദിവസം കഴിഞ്ഞു… ഇന്ന് അവൾ ആരുട്ടിയെ ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ടുപോവുകയാണ്….

ഒപ്പം അന്നമ്മയും ആൽവിനും ഉണ്ട്…. ഡോക്ടറെ കണ്ടു.. കുറച്ച് ടെസ്റ്റുകൾ ഒക്കെ നടത്താൻ എഴുതിക്കൊടുത്തു… ആരുട്ടിയെ ഒരു നഴ്സിന്റെ കയ്യിൽ ഏൽപ്പിച്ചു.. നിവി പി പി യുടെ അച്ഛന്റെ മുറിയിൽ തന്നെ ഇരുന്നു… ഇതേസമയം മഹേശ്വരി നിവാസിൽ ആദിയുടെ അമ്മ ചെറുതായിട്ടൊന്നു വീണു… അച്ഛനും ആദിയും കുടി അമ്മേ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…. അമ്മയ്ക്ക് വലിയ കുഴപ്പമൊന്നുമില്ല കൈക്ക് ചെറുതായിട്ട് ഒരു ചതവ് അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു…. ആദി മരുന്ന് മേടിക്കാൻ ഫാർമസിയിലേക്ക് നടന്നു…. വഴിയിൽ വെച്ച് ഒരു കൊച്ചു കുട്ടി കരയുന്നതു അവന്റെ ശ്രദ്ധയിൽപ്പെട്ടു… അവൻ ആ കുഞ്ഞിന്റെ അരികിൽ ചെന്ന് മുട്ടുകുത്തി ഇരുന്നു… ചുണ്ടു പിളർത്തി കണ്ണുകൾ തിരുമ്മി കരയുന്ന കുഞ്ഞിനോട് ആദിക്ക് അതിയായ വാത്സല്യം തോന്നി..

പഞ്ഞികേട്ട് പോലത്തെ ഒരു കുഞ്ഞു മാലാഖ… എന്തിനാ മോളെ ഇങ്ങനെ കരയുന്നേ.. മുഖമുയർത്തി ആരുട്ടി ആദിയെ നോക്കി വിതുമ്പിക്കൊണ്ട് ചോദിച്ചു…. അക്കിലെ ന്റെ മ്മേ കാന്തോ….? മോളുടെ അമ്മ എവിടെ പോയി…? നെസഅറ്റി മോൾടെ ഉവാവു നോചാൻ കൊന്തുവന്നതാ… ആ വാവയുടെ സംസാരം ആദിയിൽ വല്ലാത്ത കൗതുകം ഉണർത്തി….. ആണോ.. മോളുടെ അമ്മേ അങ്കിൾ കാണിച്ച് തരാട്ടോ… ചതിയും… (ആ കുഞ്ഞു കൈ ആദിക്ക് നേരെ നീട്ടി..) ആദി ചിരിച്ചുകൊണ്ട് അവന്റെ കൈ ആ കുഞ്ഞു കയ്യോട് ചേർത്തു പിടിച്ചു സത്യം ചെയ്തു… വാവയുടെ പേരെന്തുവാ… ആരുട്ടി….. അത് കേട്ടതും ആദിയിൽ ഒരു വിങ്ങൽ സൃഷ്ടിച്ചു… അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…. എഞ്ചിന അക്കില് കയ്യിന്നേ… അവൾ ചുണ്ടു പിളർത്തി ആദിയോടെ ചോദിച്ചു…

അയ്യോ അങ്കിൾ കരഞ്ഞത് അല്ലല്ലോ കണ്ണിൽ പൊടി വീണാത അനോ… ആരുട്ടി ഊതി താരമേ… അതും പറഞ്ഞ് ആ കുഞ്ഞ് ആദിയുടെ കണ്ണിൽ ഊതാൻ തുടങ്ങി.. ശ്വാസത്തെകൾ കൂടുതൽ ഉമിനീര് ആയിരുന്നു മുഖത്തേക്ക് വീണത്…. വർഷങ്ങൾക്കുശേഷം ആദിയുടെ മുഖത്ത് ചിരി വിരിഞ്ഞു…ആദിക്ക് ആ കുഞ്ഞ് അവന്റെ ആരൊക്കെയോ ആയി തോന്നി… കുറച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ അവന്റെ മനസ്സ് ആ കുഞ്ഞു മാലാഖ കീഴടക്കി…. നേഴ്സിന്റെ കയ്യിൽ നിന്ന് പിടിവിട്ട് ആരുട്ടി എങ്ങോട്ട് ഓടി പോയി എന്നാണ് ആ നേഴ്സ് നിവിയോട് പറഞ്ഞത്… നിവി ആ നഴ്സിനെ ഒരുപാട് വഴക്കുപറഞ്ഞു….നിവിയും അന്നമ്മയും ആൽവിനും പരിഭ്രാന്തിയോടെ ആരുട്ടിയെ തിരക്കി നടക്കുകയായിരുന്നു… നിവിടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു…. എല്ലാം നഷ്ടപ്പെട്ട നിവിക്ക് ജീവിക്കാൻ ആകെയുള്ള പ്രതീക്ഷയായിരുന്നു ആരുട്ടി…..

എല്ലാം നഷ്ടപ്പെട്ടു ഞാൻ ജീവിക്കുന്നത് പോലും എന്റെ കുഞ്ഞിനു വേണ്ടിയാണ്… അന്നമ്മേ ആരൂട്ടി ഇത് എവിടെ പോയതാ…നിവി നീയൊന്ന് സമാധാനപ്പെട് അവൾ ഇവിടെ എവിടെയെങ്കിലും കാണും… ആരുട്ടിയും ആദിയോട് വേഗം തന്നെ അടുത്തു… മരുന്ന് വാങ്ങിക്കാൻ പോയ ആദിയെ കാണാഞ്ഞിട്ട് അച്ഛനും അമ്മയും തിരക്കി ഇറങ്ങി.. ഒരു കുട്ടിയെ എടുത്ത് ചിരിച്ചുകൊണ്ടു നിൽക്കുന്ന അവനെ കണ്ടപ്പോൾ ആ മാതാപിതാക്കളുടെ മനസ്സുനിറഞ്ഞു… വർഷങ്ങളായി അവർക്ക് നഷ്ടമായ അവരുടെ മകന്റെ പ്രസന്നമായ മുഖം അവരിൽ ആശ്വാസം നിറച്ചു… അച്ഛനും അമ്മയും ആദിയുടെ അടുത്തേക്ക് ചെന്നു… ഇത് ആരുടെ കുഞ്ഞാ മോനെ… ആദിയുടെ കൈകളിൽ ഇരുന്ന കുഞ്ഞിനെ ചൂണ്ടി അച്ഛൻ ചോദിച്ചു… അറിയില്ല അച്ഛാ…

ഇവിടെനിന്ന് കരയുകയായിരുന്നു അമ്മയെ കാണാതെ…. എന്ത് ഐശ്വര്യമുള്ള കുഞ്ഞാ .. ആദിയുടെ അമ്മ ആരുട്ടിയുടെ കവിളിൽ വാൽസല്യത്തോടെ തലോടി പറഞ്ഞു…. ഒറ്റനോട്ടത്തിൽ കണ്ടാൽ ആദി മോന്റെ കുഞ്ഞ് ആണെന്ന് തോന്നു അല്ലേ ഏട്ടാ… കുഞ്ഞിലെ ഇവനെ കാണാനും ഇങ്ങനെ തന്നെ അല്ലായിരുന്നോ….അമ്മ ആ പറഞ്ഞത് ആദിയിൽ വല്ലാത്ത വിഷമം ഉളവാക്കി…. അവൻ ആ കുഞ്ഞിനെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു…. ആദിയിൽ പേരറിയാത്തൊരു വികാരം വന്നു നിറഞ്ഞു… മോളുടെ അമ്മയുടെ പേര് എന്താ… അമ്മ…! അമ്പടി കേമി നീ ആളു കൊള്ളാല്ലോ… ആദിയുടെ അച്ഛൻ ആ കുഞ്ഞു വയറിൽ ഇക്കിളി ഇട്ട് കൊണ്ട് പറഞ്ഞു അക്കിലിന്റെ പേയ് എന്തുവാ…?

ആഹാ നീ ആള് കൊള്ളാലോ അച്ഛനെയും മോനെയും അങ്കിൾ ആക്കിയോ…. മോള് ഇനി എന്നെ അപ്പുപ്പൻ എന്ന് വിളിച്ച മതി.. അപ്പുപ്പൻ എന്നു വെച്ചാൽ ആയ..? മോളുടെ അച്ഛന്റെ അച്ഛൻ… അനോ….അപ്പൊ ആരുട്ടിന്റെ അച്ഛന്റ അച്ഛ അനോ..? അവരുടെ എല്ലാം മുഖം വാടി… മോളുടെ അച്ഛൻ എവിടെയാ… ആരുട്ടിക്ക് അച്ഛാ ഇല്ല പപ്പ യാ.. ആഹാ മോള് അച്ഛനെ പപ്പാ എന്നാനോ വിളിക്കുന്നെ… അച്ഛാ അല്ല പപ്പ… പെട്ടെന്ന് ആരോ ആരുട്ടിയെ വിളിച്ചു… ആരുട്ടി…… അവർ എല്ലാരും ഒന്നിച്ചു തന്നെ തിരിഞ്ഞു നോക്കി….. ആരുട്ടിയെ വിളിച്ച ആളെ കണ്ട് ആദി ഒന്നു ഞെട്ടി…

തുടരും….. ❤❤❤❤❤❤❤❤❤❤❤❤❤❤ Nb:നിങ്ങൾക്കെല്ലാവർക്കും പല സംശയങ്ങൾ ഉണ്ടെന്ന് എനിക്കറിയാം… നിവി ഒരു പൊട്ടിയാണോ എന്ന ചോദ്യം ഒരുപാടുപേർ ഉന്നയിച്ചു…… ഞാൻ ആദ്യ പാർട്ടുകളിൽ വ്യക്തമാക്കിയിരുന്നു… നിർമ്മലിന്റെയും നിവിയുടെയും ബന്ധത്തിന്റെ ആഴം…. നിവിക്ക് അവളുടെ ഏട്ടൻ അവൾക്ക് അച്ഛൻ കൂടിയാണ്…. അങ്ങനെയുള്ള ഏട്ടന്റെ കുഞ്ഞ് അവളുടെ സ്വന്തം കുഞ്ഞു തന്നെയല്ലേ… ആ കുഞ്ഞിന് ഒരു ആപത്ത് വരുമ്പോൾ തീരുമാനമെടുക്കുന്നത് തലച്ചോറല്ല മറിച്ച് ഹൃദയമായിരിക്കും… നിവി ചെയ്തത് മറ്റുള്ളവർക്ക് മണ്ടത്തരമായി തോന്നും പക്ഷേ അവളുടെ ഭാഗത്തുനിന്ന് ഒന്ന് ആലോചിച്ചു നോക്കിക്കേ അവൾ ചെയ്തതും ശെരി അല്ലേ……നിവിക്ക് വന്നുകൊണ്ടിരുന്ന ഫോൺ കോളുകൾ വെറും ഭീഷണിപെടുതൽ മാത്രമല്ലായിരുന്നു… ആഴ്ചകളോളം അവളുടെ അച്ഛൻ മരണത്തോട് മല്ലിട്ടു… ആദിക്ക് ഉണ്ടായി ആക്സിഡന്റ്…

നിർമ്മലിനെ ചതിയിൽ പെടുത്താനുള്ള ശ്രമം… ഇതെല്ലാം അവളെ ഭയപ്പെടുത്താൻ വെറുതെ പറഞ്ഞതല്ല മറിച്ച് മറ്റാരും അറിയുന്നതിനു മുമ്പ് തന്നെ സംഭവങ്ങൾ നടന്ന് മിനിറ്റുകൾക്കുള്ളിൽ നിവിയെ അയാൾ അറിയിച്ചു എങ്കിൽ ശത്രു നിസ്സാരക്കാരനല്ല… ഇനിയും ദുരന്തങ്ങൾ താങ്ങാൻ വയ്യാത്തതുകൊണ്ടാണ് നിവി അങ്ങനെ ഒരു തീരുമാനം എടുത്തെങ്കിലോ… പിന്നെ ഏട്ടൻ പോലീസയിട്ടും വെറും ഷാളും ഫോണും കിട്ടിയപ്പോൾ നിവി മരിച്ചു എന്നു പറഞ്ഞു കേസ് ക്ലോസ് ചെയ്യുമോ..? ഈ പാർട്ടിൽ അതിനുള്ള ഉത്തരം ഉണ്ട്… നിർമ്മലിന്റെ മാനസികാവസ്ഥ കൂടി മനസ്സിലാക്കണം… ഒരു പോലീസുകാരൻ എന്നതിലുപരി അവൻ ഒരു ഏട്ടനാണ് അനിയത്തികുട്ടിയെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്ന ഒരു ഏട്ടൻ…. പണവും അധികാരവും ഉണ്ടെങ്കിൽ ഏതു കേസും തേച്ചു മായിച്ചു കളയാം…

ഇനി മരിച്ച നിവി എങ്ങനെ വിദേശത്ത് പോയി എന്നുള്ള ചോദ്യം… ഇതിലൂടെ നിങ്ങൾക്ക് മനസ്സിലായിക്കാണും അവരുടെ ശത്രു ശക്തനാണ്.. നിവിയുടെയും ആദിയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ഓരോ ചലനങ്ങളും അറിയാൻ കഴിവുള്ളവനാണ് ശത്രു…… നിവി ആൽബിയുടെ ഫ്ലാറ്റിൽ എത്തി മിനിറ്റുകൾക്കകം ആൽബിയുടെ ഫോണിൽ കോൾ വരണമെങ്കിൽ ശത്രു നിസ്സാരക്കാരനാണോ…? അപ്പോൾ നിവി ആ നാടു വിടുന്നതു വരെയും അവരുടെ കണ്ണുകൾ അവളുടെ പുറകിൽ തന്നെ ഉണ്ടാകുമല്ലോ….. നിവിയെ നാട് കടത്തേണ്ടത് ശത്രുവിന്റെ ആവശ്യമാണ്… ഇത്രയൊക്കെ ചെയ്യാൻ കഴിവുള്ള അവർക്ക് നിവിയെ രാജ്യം കടത്തുന്നത് വളരെ എളുപ്പമാണ്… സംശയങ്ങളൊക്കെ മാറി എന്ന് വിശ്വസിക്കുന്നു… നിവിയുടെയും ആദിയുടെയും കല്യാണം അങ്ങനെ നടത്തിയപ്പോൾ പലരും പറഞ്ഞു ലോജിക് ഇല്ല എന്ന് പക്ഷേ സത്യം പിന്നീടുള്ള ഭാഗം വ്യക്തമാക്കിയിരുന്നു…

ഇതൊരു തുടർക്കഥയാണ്….. ഞാൻ ഈ കഥ എഴുതുന്നതിനു മുമ്പ് തന്നെ എന്റെ മനസ്സിൽ ചിത്രീകരിച്ചു വെച്ചിട്ടുണ്ട്…എല്ലാംകൂടി ഒരു പാർട്ടി എഴുതി തീർക്കാൻ പറ്റില്ലല്ലോ… തുടർന്ന് വായിക്കുംതോറും കഥയിലെ ലോജിക്കുകൾ മനസ്സിലാകും…. ചിലപ്പോൾ ഞാൻ എഴുതുന്നതിന്റെ കുഴപ്പമായിരിക്കും… “അറിയാത്ത പണിക്ക് പോയാൽ ഇങ്ങനെ ഇരിക്കും ” എനിക്ക് സമയം ഒട്ടും കിട്ടാറില്ല… എഴുതിക്കഴിഞ്ഞു മിക്കപ്പോഴും വായിച്ചു കൂടി നോക്കാറില്ല….. അതുകൊണ്ട് കുറേ ടൈപ്പിംഗ് മിസ്റ്റേക്കുകളും ഉണ്ടാകാറുണ്ട്… നിങ്ങളുടെ എല്ലാവരുടെയും കമന്റുകൾ ഞാൻ കാണാറുണ്ട് പക്ഷേ റിപ്ലൈ തരാൻ പലപ്പോഴും കഴിയുന്നില്ല…. എന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി നന്ദി…. ഇനിയും നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു….

മിഴിയോരം : ഭാഗം 25

Share this story