സിദ്ധാഭിഷേകം : ഭാഗം 16

സിദ്ധാഭിഷേകം : ഭാഗം 16

എഴുത്തുകാരി: രമ്യ രമ്മു

അമ്മാളൂ എല്ലാം കേട്ട് സ്തംഭിച്ചു നിന്നു… ഇനി എന്ത് ചെയ്യും….ഒരുപിടിയും ഇല്ലല്ലോ… മിത്തൂനെ വിളിച്ചാലോ…അല്ലെങ്കിൽ നാളെ അവിടെ പോകാം…അവളോടും സിദ്ധുവേട്ടനോടും സംസാരിക്കാം…എന്റെ മഹാദേവ എന്തേലും ഒരു വഴി കാണിച്ചു തരണേ….അച്ഛനോട് എല്ലാം പറഞ്ഞാലോ…അച്ഛനെ വിഷമിപ്പിക്കാനും വയ്യല്ലോ… 〽〽〽〽〽〽〽〽〽〽〽〽〽〽〽〽〽 ….ശ്വേതാംബരധരേ ദേവിശ്വേതാംബരധരേ ദേവിശ്വേതാംബരധരേ ദേവിനാനാലങ്കാര ഭൂഷിതേജകസ്ഥിതേ ജകൻമാധർ മഹാലക്ഷ്മി നമോസ്ഥുതേശ്വേതാം ബരധരേ ദേവിനാനാലങ്കാര ഭൂഷിതേജകസ്ഥിതേ ജകൻമാധർ മഹാലക്ഷ്മി നമോസ്ഥുതേ….

കാലത്ത് പൂജാമുറിയിൽ നിന്നും ഒഴുകി വന്ന കീർത്തനത്തിൽ ലയിച്ച് ആണ് നന്ദു കണ്ണ് തുറന്നത്…നാളുകൾക്ക് ശേഷം സുഖമായി ഉറങ്ങിയ ഒരു പ്രതീതി…കുളിച്ചു വേഷം മാറി താഴേക്ക് ചെന്നു… “എത്ര നേരായി ഏട്ടാ കാത്തു നിക്കുന്നു… എന്തൊരു ഉറക്കമാ…” അവൻ അവളെ ഒന്ന് നോക്കി…ഇളം നീല നിറത്തിലുള്ള ദാവണി ആയിരുന്നു വേഷം… “നീ എവിടെ പോകുന്നു…” “അത്..ശരി..ഡോക്ടർ പതിവുകൾ ഒക്കെ മറന്ന് പോയോ….ഇവിടെ ഉള്ളപ്പോ എങ്കിലും അമ്പലത്തിൽ പൊയ്ക്കൂടെ ഏട്ടാ…” “ഓ..ഞാൻ വൈകീട്ട് പോകാം എന്ന് വച്ചിട്ടാ…നീ പൊയ്ക്കോ…” “കഷ്ട്ടുണ്ട് ട്ടോ.. എത്ര നാൾ കൂടിയാണ്.. ഏട്ടന്റെ കൂടെ പോകാം എന്ന് വച്ചിട്ട്…എന്ന ഞാനും വൈകീട്ടെ ഉള്ളൂ…”

“നീ കുളിയൊക്കെ കഴിഞ്ഞതല്ലേ…ചെല്ല്..അച്ഛനും ദീപും എന്തോ അത്യാവശ്യത്തിന് പുറത്തു പോയിരിക്കുകയാണ്…അവളുടെ പതിവ് നീ മുടക്കണ്ടാ…ചെല്ലടാ…”രഞ്ജു പറഞ്ഞു.. “ഉം..ശരി..ഞാൻ ഡ്രസ് ചെയ്തിട്ട് വരാം…” ######## “ഏട്ടൻ കാരണമാണ് ഞാൻ ഇന്ന് വൈകിയത്…” “സാരില്ലെടി…ദൈവം അവിടെ തന്നെ ഉണ്ടാകും..നമ്മൾക്ക് അല്ലെ തിരക്ക്….മൂപ്പർക്ക് എന്ത് തിരക്ക്..” “ഹും…😏 നന്ദൂട്ടാ ,,, ഞാൻ ഇന്നലെ മുതൽ ശ്രദ്ധിക്കുന്നതാ..എന്താ ഏട്ടന് പറ്റിയെ.. പഴയ ചിരിയും കളിയും ഒന്നുമില്ലല്ലോ…” “എനിക്ക് എന്ത് പറ്റാൻ..കുറച്ചു വർക്ക് കൂടുതൽ ആണ്..അതിന്റെ ഇടയിൽ പി ജി യും..ഇപ്പോ തോന്നുന്നു… ദീപൂട്ടനെ പോലെ എന്തേലും മതിയായിരുന്നു എന്ന്…” “ഏട്ടൻ തന്നാണോ പറയുന്നത്…എന്ത് ഇഷ്ടത്തോടെ എടുത്ത പ്രൊഫഷൻ ആണ്…എന്നിട്ടിപ്പോ എന്താ പറ്റിയെ… എന്തോ ഒരു വിഷമം ഏട്ടന് ഉണ്ട്..എന്നോട് പറഞ്ഞൂടെ…” “ഒന്നുല്ലടി… നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട…”

“ഉം..ശരി…” അമ്പലത്തിൽ നിന്ന് വന്ന് ഡ്രസ് മാറി അവൾ മിത്തൂനും വീട്ടുകാർക്കും ഉള്ള ഡ്രസ്സും എടുത്ത് അവളുടെ പ്രീയപെട്ട വണ്ടിയും എടുത്ത് ഇറങ്ങി… അവിടെ എത്തി എല്ലാർക്കും ഓണക്കോടിയൊക്കെ കൊടുത്ത് മിത്തൂനെ കൂട്ടി പുറത്തിറങ്ങി…അവളുടെ മുഖഭാവത്തിൽ നിന്നും അവൾ ഒരുപാട് ടെൻഷനിൽ ആണെന്ന് മിത്തൂന് മനസിലായി… “എന്താടി…നിനക്ക് ഒരു വല്ലായ്മ…” “മിത്തൂ അയാൾ എന്നെ പറ്റിച്ചതാടി… അയാൾ ഈ കല്യാണം ഒഴിഞ്ഞില്ല അവൾ ഇന്നലെ അഭി പറഞ്ഞ കാര്യങ്ങൾ പറഞ്ഞു… “ആഹാ..അടിപൊളി….അപ്പോ ശരിക്കും നിന്റെ കല്യാണം ഉറപ്പിച്ചു അല്ലേ.. ദേവൻ സാറും ദീപുവേട്ടനും അതിന്റെ ഓട്ടത്തിൽ ആയിരിക്കും….” “ഞാൻ ഇനി എന്ത് ചെയ്യും.. ഒരുപിടിയും കിട്ടുന്നില്ല…”

“എന്ത് ചെയ്യാൻ..കെട്ടണം..അല്ല പിന്നെ… ടി..നീ നല്ല ബുദ്ധിയുള്ളവളാ.. നിന്നെ ഞാൻ ഉപദേശിക്കേണ്ട കാര്യമില്ല… നിനക്കൊന്ന് ആലോചിച്ചൂടെ നിന്റെ മാത്രം സന്തോഷം ആഗ്രഹിക്കുന്ന ഒരു കുടുംബത്തെ വിഷമിപ്പിക്കണോ… ഒക്കെ പോട്ടെ നീ ഇത് വേണ്ടാന്ന് വച്ചിട്ട് സിദ്ധുവേട്ടന്റെ കൂടെ ജീവിക്കാൻ ആണോ ..അയാൾ നിന്നെ എന്നെങ്കിലും ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ..നിന്നെ സ്വീകരിക്കുമോ… എനിക്ക് തോന്നുന്നില്ല…നീ വിഡ്ഢിയല്ലല്ലോ…ചിന്തിച്ചു കൂടെ..കോമൻസെൻസ് ഇല്ലേ..നിനക്ക്… ഇതോന്നും അല്ല നിന്റെ പ്രശ്നം… എനിക്ക് അറിയാം അതെന്താണെന്ന്.. കല്യാണശേഷം ഉള്ള ജീവിതമാണ് നിന്റെ പ്രശ്നം… നിന്റെ ആ ശ്വാസം മുട്ടൽ… നീ തന്നെ വിചാരിച്ചാൽ മാറ്റാൻ പറ്റുന്നതെ ഉള്ളൂ..അതൊക്കെ.. മനസ്സ് തുറന്ന് സംസാരിക്കുക.. മനസ്സ്‌ തുറന്ന് സ്നേഹിക്കുക..

അഭി സാറിന് നിന്നെ മനസിലാവും.. നീ എല്ലാം പറഞ്ഞതല്ലേ..എല്ലാം അറിഞ്ഞ ശേഷം ആണ് ഈ ആലോചനയുമായി വന്നതും…പിന്നെ എന്താണ് പ്രശ്നം.. നിന്റെ അന്നത്തെ പ്രായത്തിൽ നിന്റെ നിഷ്കളങ്കമായ മനസ്സിൽ പ്രേമമോ മറ്റുള്ള കാര്യങ്ങളോ ഒന്നുമില്ലാത്ത ആ സമയത്താണ് നീ എല്ലാരേക്കാളും ഇഷ്ട്ടപ്പെട്ട ഒരാളിൽ നിന്ന് നിനക്കൊരു മോശം അനുഭവം ഉണ്ടായത്… അന്നത്തെ നിന്റെ മനസ്സിന് അത് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു… ഒരുപക്ഷേ സിദ്ധുവേട്ടൻ നിന്നോട് ഇഷ്ട്ടം പറഞ്ഞ ശേഷമാണ് നിന്നെ കിസ്സ് ചെയ്തതെങ്കിൽ നിനക്ക് ഇത്ര വിഷമം അനുഭവിക്കേണ്ടി വരില്ലായിരുന്നു…. ഇപ്പോ നിനക്ക് പേടി അതേ സാഹചര്യം കല്ല്യാണ ശേഷം നേരിടേണ്ടി വരുമ്പോൾ നിന്റെ മനസ്സ്‌ കൈവിട്ട് പോകുമോ എന്നതാണ്… അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കണം നീ..

കഴിഞ്ഞതെല്ലാം മറക്കാൻ കഴിയണം…അഭിസാറിന് നിന്നെ മനസ്സിലാവും…അദ്ദേഹത്തിന്റെ സ്നേഹത്തിൽ നിന്റെ മനസ്സിന്റെ മുറിവ് ഉണങ്ങും…എനിക്ക് ഇങ്ങനെ ഒക്കെ പറഞ്ഞു തരാനേ അറിയൂ…ബാക്കി ഒക്കെ നീ മനസിലാക്കുക….നീ സന്തോഷമായി ജീവിക്കുന്നത് എനിക്കും കാണണം…” അമ്മാളൂന് കുറച്ചു ആശ്വാസം തോന്നി…അവൾ പറയുന്നതിൽ കാര്യമുണ്ടെന്നു തോന്നി… അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവരെ കടന്ന് ദീപുവിന്റെ വണ്ടി പോയത്…അത് മിത്തൂന്റെ വീടിന്റെ മുന്നിൽ നിന്നു…ദേവനും ദീപുവും ഇറങ്ങി മിത്തൂന്റെ വീട്ടിലേക്ക് കയറി… “ടി..അവരെന്താ ഇവിടെ…” “നിശ്ചയം അറിയിക്കാൻ വന്നതാവും…” “ഉം…വാ..പോയി നോക്കാം…” അവർ ചെന്നപ്പോൾ ദീപു പുറത്തേക്ക് ഇറങ്ങുവായിരുന്നു…പിന്നാലെ ദേവനും… “ആഹാ..എവിടെ കറങ്ങി നടക്കുവാണ് രണ്ടാളും…”

“ഞങ്ങൾ വെറുതെ… പുറത്തൊക്കെ..” “മോള് തറവാട്ടിലേക്ക് പോയോ…” “ഇല്ലാ..എന്തേ അച്ഛാ…” “എങ്കിൽ വാ…അച്ഛമ്മയെ കണ്ടിട്ട് വരാം..” “ആഹ്..ശരി…” അവർ ചെല്ലുമ്പോൾ സുലോചന മുറ്റത്ത് തന്നെ ഉണ്ടായിരുന്നു..എല്ലാരേയും കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു… ദേവന്റെ അടുത്ത് ചെന്ന് അയാളെ പുണർന്നു… “അമ്മേ..ഞാൻ…” “ഒന്നും പറയണ്ടാ…എനിക്ക് മനസ്സിലാവും..നീ വാ…ഇപ്പോഴെങ്കിലും ഈ വീട്ടിൽ കയറ്.. എന്റെ മോള് സന്തോഷിക്കുകയേ ഉള്ളൂ..വാടാ…വാ..” അവർ അകത്തു കയറി..കയ്യിൽ കരുതിയ കവർ അയാൾ അമ്മയെ ഏൽപ്പിച്ചു…”അമ്മയ്ക്കുള്ള ഓണക്കോടിയാ…” “എന്തിനാ..ഇതൊക്കെ..കോടിയൊക്കെ എന്റെ അമ്മാളൂ നേരത്തെ കൊണ്ടു തന്നല്ലോ…” “അത് അവളുടെ വകയല്ലേ.. ഇത് എന്റെ വകയാ…” “നിങ്ങൾ ഇരിക്ക്…ഞാൻ കുടിക്കാൻ എടുക്കാം…” “അച്ഛമ്മ ഇരിക്ക്..ഞാൻ എടുക്കാം…

“അമ്മാളൂ അടുക്കളയിലേക്ക് ചെന്നു… ശബ്ദം കേട്ട് സിദ്ധു അങ്ങോട്ട് വന്നു.. ദേവൻ അവനെ ഒന്ന് നോക്കി..കയ്യിലെ കവറിൽ നിന്ന് ഒരെണ്ണം എടുത്ത് അവന്റെ നേരെ നീട്ടി… അവൻ ഒന്ന് സംശയിച്ചു…പിന്നെ കുനിഞ്ഞ് ആ കാലിൽ തൊട്ടു… രണ്ടു തുള്ളി കണ്ണിർ ദേവന്റെ കാലിൽ വീണു…അയാൾ അവനെ എഴുന്നേൽപ്പിച്ചു… “സാരില്ല..എല്ലാം ശരിയാകും.. വിഷമിക്കരുത്….കേട്ടോ..നീയും എന്റെ മോൻ തന്നെയാ…എന്റെ രാധികയുടെ മോൻ… ഒരിക്കൽ അവളെ മനസ്സിലാക്കാതെ ഞാൻ അകറ്റി നിർത്തി..ഒടുവിൽ അവളെ കാണാൻ വന്നപ്പോഴേക്കും എന്നെ തോൽപ്പിച്ച് അവൾ പോയി…ഇപ്പോൾ നീ ചെയ്തു പോയൊരു തെറ്റ് ഞാൻ ക്ഷമിച്ചില്ലെങ്കിൽ പിന്നെ… പോട്ടെ അതൊക്കെ നമ്മൾക്ക് മറക്കാം..”

“അമ്മാളൂന്റെ വിവാഹം ഉറപ്പിച്ചു..ഞായറാഴ്ച്ച നിശ്ചയം ആണ്..അത് പറയാൻ കൂടിയാണ് വന്നത്…നിങ്ങൾ രണ്ടുപേരും ഉണ്ടാവണം…എല്ലാത്തിനും മുന്നിലായി…” അവർ ചിരിച്ചു…അപ്പോഴേക്കും അമ്മാളൂ സംഭാരവും ആയി വന്നു…സിദ്ധുവിന് കൊടുക്കുമ്പോൾ അവൻ അവളെ നോക്കിയൊന്ന് ചിരിച്ചു… കുറച്ചു നേരം വിശേഷങ്ങൾ ഒക്കെ പറഞ്ഞ് അവർ പോകാൻ ഇറങ്ങി.. അത് വരെ ദീപുവും സിദ്ധുവും പരസ്പരം നോക്കിയതെ ഇല്ലായിരുന്നു…അവരോട് യാത്ര പറയുമ്പോൾ ദീപുവിന്റെ കണ്ണുകൾ സിദ്ധുവിൽ ഉടക്കി..തലയും താഴ്ത്തി നിക്കുന്ന അവനെ കണ്ടപ്പോൾ പഴയ കളിക്കൂട്ടുകാരനെ ദീപുവിന് ഓർമ്മ വന്നു.. അവന്റെ അടുത്തേക്ക് ചെന്ന് അവനെ കെട്ടിപിടിച്ചു…..

പ്രതീക്ഷിക്കാതെ ദീപു അങ്ങനെ ചെയ്തപ്പോൾ സിദ്ധു ഒന്ന് ഞെട്ടി…പിന്നെ തിരികെ പുണർന്നു.. അവന്റെ തോളിൽ താടി ചേർത്ത് വിതുമ്പി… അവനെ വിട്ട് കുറച്ചു മാറി നിന്ന് ദീപു അവന്റെ മുഖം ഉയർത്തി… കൊച്ചുകുഞ്ഞിനെ പോലെ വിതുമ്പുന്ന അവനെ വീണ്ടും കെട്ടിപിടിച്ചു… “നീ എന്നും എന്റെ അനിയനല്ലേടാ….” പിന്നെ പരസ്പരം നോക്കി ചിരിച്ചു… ഇതെല്ലാം കണ്ട് നിന്ന എല്ലാരുടെയും കണ്ണ് നിറഞ്ഞു… അമ്മാളുവിന്റെ മനസ്സിൽ നിന്നും വലിയ ഒരു ഭാരം ഇറങ്ങിയ പോലെ തോന്നി..അവൾ ഓടി ചെന്ന് അച്ഛന്റെ നെഞ്ചിൽ ചാരി… “എന്റെ മോൾക്ക് സന്തോഷമായോ..” “ഉം..ഒത്തിരി..” “എന്ന അച്ഛൻ പോകട്ടെ… മോള് വൈകാതെ വാ ട്ടോ…, അവർ യാത്ര പറഞ്ഞിറങ്ങി…അമ്മാളൂ സിദ്ധുവിന്റെ മുറിയിലേക്ക് പോയി…

അവന്റെ അടുത്തിരുന്നു…. “സിദ്ധുവേട്ടൻ എപ്പോ എത്തി എറണാകുളത്ത്ന്ന്..” “ഇന്നലെ തന്നെ വന്നു..” കുറച്ചു നേരം അവർ ഒന്നും മിണ്ടിയില്ല… “എന്റെ നിശ്ചയത്തിന് വരില്ലേ…” “വരും…” “ഉം…സിദ്ധുവേട്ടന് എന്നോട് ദേഷ്യം ഉണ്ടോ…” “എന്തിന്… എനിക്ക് എന്നോട് തന്നെയാണ് ദേഷ്യം… എല്ലാം നഷ്ടപ്പെടുത്തിയത് ഞാൻ തന്നെയാണ്… സാരില്ല… ഇപ്പോ എല്ലാം കലങ്ങി തെളിഞ്ഞല്ലോ….നീ ചെല്ല് ഞാൻ കിടക്കട്ടെ…” “എന്നെ അകറ്റുകയാണല്ലേ….ശരി ഞാൻ പോകുന്നു…” “മാളൂട്ടി… ” കുറെ നാളുകൾക്ക് ശേഷമുള്ള ആ അവന്റെ വിളി കേട്ട് അവൾ സന്തോഷത്തോടെ അവനെ നോക്കി… “എന്നെ ഓർത്തു നിന്റെ ജീവിതം കളയരുത്… നിനക്ക് മുന്നിൽ നല്ലൊരു ജീവിതമുണ്ട്… അത് നശിപ്പിക്കരുത്…”

“ശരി…..പക്ഷെ സിദ്ധുവേട്ടന്റെ ജീവിതം ഇങ്ങനെ കളയാൻ തന്നെയാണോ ഉദ്ദേശം…” “അല്ല…നല്ല ജോലിക്ക് ഞാൻ ശ്രമിക്കുന്നുണ്ട്…കിട്ടിയാൽ പോകും…” ” സത്യാണോ…” “ഉം…നീ കഴിഞ്ഞതൊക്കെ മറക്കണം…എന്നോട്…എന്നോട്..ക്ഷമിക്കണം…” “😥😥..മതി..ഇത്രയും മതി..എനിക്ക് സന്തോഷമായി..ഞാൻ ഇതൊന്നും പ്രതീക്ഷിച്ചല്ല വന്നത്..സിദ്ധുവേട്ടൻ എന്നെ പഴയ പോലെ മാളൂട്ടി ന്ന് വിളിച്ചില്ലേ.. അത് തന്നെ ധാരാളം… ..വരട്ടെ…” “😊😊😊….ഉം…” 🎊🎊🎊🎊🎊🎊 നിറഞ്ഞ മനസ്സോടെയാണ് അമ്മാളു വീട്ടിൽ എത്തിയത്… അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി… കുറെ നാളായി മനസ്സിൽ കിടന്ന ഒരു വലിയ ഭാരം ഒഴിഞ്ഞ പോലെ… എങ്കിലും അഭിയെ കുറിച്ച് ഓർത്തപ്പോൾ എന്തോ ഒരു ഭയവും… മിത്തൂ പറഞ്ഞപോലെ അഭി സർ എന്നെ മനസ്സിലാക്കുമോ… താൻ ഇത്ര നാളും കണ്ട തന്റെ വലിയ സ്വപ്‍നം….

അതിന് എന്തെങ്കിലും തടസ്സം നിൽക്കുമോ.. അത് ആരോടും തുറന്ന് പറഞ്ഞിരുന്നില്ല.. മിത്തൂനോട് ഒഴിച്ച്.. അവൾക്ക് മാത്രേ അറിയൂ… നേടിയെടുത്തിട്ട് എല്ലാരേയും അറിയിക്കാൻ നിന്നതാണ്… നടക്കുമോ…എന്തോ…. അഭിസാറിനെ കണ്ടിട്ട് അധികം നാളായിട്ടില്ല…എങ്കിലും ആ കണ്ണുകളിൽ ഒളിപ്പിച്ച തന്നോട് ഉള്ള പ്രണയം പലപ്പോഴും തളർത്തി കളഞ്ഞിട്ടുണ്ട്… വരുന്നിടത്ത് വച്ച് നോക്കാം… ഇനി എല്ലാം മഹാദേവന്റെ കയ്യിലാണ്… അവിടുന്ന് തീരുമാനിക്കുന്നത് പോലെ വരട്ടെ… അവൾ എന്തൊക്കെയോ ആലോചിച്ചു കൂട്ടി…. ◽▫◾▪◽▫◾▪◽▫◾▪◽▫◾ ഇന്നാണ് തിരുവോണം… അമ്മാളൂ സെറ്റ് പാവാടയും ബ്ലൗസും ആയിരുന്നു വേഷം..എല്ലാവരും അമ്പലത്തിൽ പോയി വന്നു..പൂക്കളം ഒരുക്കി…സദ്യ ഉണ്ടാക്കി കഴിച്ചു… ഉച്ചയ്ക്ക് ശേഷം മിത്തൂന്റെ വീട്ടുകാരും വീണയുടെ വീട്ടുകാരും എല്ലാം ചേർന്ന് അമ്മാളൂന്റെ വീട്ടിൽ ഒത്തു ചേർന്നു..

കളിയും തമാശയും ആയി ഉമ്മറത്ത് ഇരുന്നപ്പോൾ ആണ് അങ്ങോട്ട് ഒരു കാർ വന്നത്… മിത്തൂനും അമ്മാളൂനും വണ്ടി കണ്ടപ്പോൾ തന്നെ മനസ്സിലായി…ഡ്രൈവിങ് സീറ്റിൽ നിന്ന് ശരത്തും കോ സീറ്റിൽ നിന്ന് അഭിയും പിന്നിലെ ഡോർ തുറന്ന് ശർമിളയും ശ്രീയും ചന്ദ്രുവും ഇറങ്ങി… ഡിക്കി തുറന്ന് കുറെ കവറുകളുമായി അവർ അങ്ങോട്ട് വന്നു… എല്ലാവരും മുന്നോട്ട് വന്ന് അവരെ സ്വീകരിച്ചു…ദേവൻ അഭിയുടെ കയ്യിൽ പിടിച്ചു…. അകത്തേക്ക് എല്ലാരേയും ക്ഷണിച്ചു…..മിത്തൂവും വീണയും അമ്മാളുവും പതുക്കെ അടുക്കളയിലേക്ക് വലിഞ്ഞു… “ടി..ഇതെന്താ..ഇങ്ങേർക്ക് ഒന്ന് പറഞ്ഞിട്ട് വന്നൂടെ…ശ്ശേ…” അപ്പോഴേക്കും രഞ്ജുവും സീനയും വനജയും(വീണയുടെയും ആകാശിന്റെയും അമ്മ) അങ്ങോട്ട് വന്നു…

“എന്താ ഇപ്പോ ഉണ്ടാക്കുക ചേച്ചി..”രഞ്ജു വനജയോട് ചോദിച്ചു.. “നീ പായസം എടുത്തു അമ്മളൂന്റെ കയ്യിൽ കൊടുത്തയക്ക്…..അപ്പോഴേക്കും വൈകിട്ട്‌ വേണ്ടത് എല്ലാം നമ്മൾക്ക് ഉണ്ടാക്കാം…” “എന്നെ കൊണ്ടൊന്നും വയ്യ..അമ്മ കൊടുത്താൽ മതി…”അമ്മാളൂ പറഞ്ഞത് കേട്ട് രഞ്ജു അവളെ നോക്കി പേടിപ്പിച്ചു.. “മര്യാദക്ക് കൊടുത്തേക്കണം പറഞ്ഞേക്കാം..” വീണയും മിത്തുവും അവളുടെ അവസ്ഥ കണ്ട് ചിരിയടക്കി… “ചിരിച്ചോടി.. എനിക്കും വരും ഇത് പോലെ ഒരവസരം…😏😏” ഹാളിൽ അഭിയുടെ കണ്ണുകൾ അമ്മാളൂനെ തിരഞ്ഞു…ട്രേയുമായി വരുന്ന അവളെ കണ്ടപ്പോൾ ആ മുഖം ഒന്ന് വിടർന്നു…അവൾ പായസം എല്ലാവർക്കും കൊടുത്ത് പോകാനായി തിരിഞ്ഞപ്പോൾ ശർമിള അവളെ വിളിച്ചു…

…കുറെ കവറുകൾ അവൾക്ക് നേരെ നീട്ടി..അമ്മാളൂ അച്ഛനെയും ഏട്ടൻമാരെയും നോക്കി.. “വാങ്ങിക്ക് മോളെ…ദേവൻ പറഞ്ഞു.. അവൾ അത് വാങ്ങി അവരുടെ കാലിൽ തൊട്ടു….ശർമിളയുടെ മനസ്സ് നിറഞ്ഞു… “ഇവൾ ആൾ കൊള്ളാലോ..അമ്മായിയമ്മയെ കയ്യിൽ എടുത്തല്ലോ…”ശരത് അഭിക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു..അഭിയുടെ കണ്ണുകളിൽ അവൾ മാത്രം നിറഞ്ഞു.. “ഭാഭി..എന്താ ഞങ്ങളെ മൈൻഡ് ആക്കാത്തത്..”ശ്രീയും അടുത്തേക്ക് വന്നു..കൂടെ ചന്ദ്രുവും..അമ്മാളൂ അവരെ നോക്കി ചിരിച്ചു… “ഹായ്..ഭാഭി.. ഞാൻ ചന്ദ്രു..ഇവളുടെ ഏട്ടനാ…”അവൻ കൈ നീട്ടി.. അവളും തിരിച്ചു കൈ കൊടുത്തു… “വാ…അവൾ ശ്രീയെ കൂട്ടി അടുക്കളയോട് ചേർന്ന് ഉള്ള ഡൈനിങ്ങ് ഏരിയയിലേക്ക് ചെന്നു..

അവിടെ വീണയും മിത്തുവും ഉണ്ടായിരുന്നു.. “ഇത് എന്റെ ഫ്രണ്ട്‌സ് ആണ്..വീണ..മിത്ര..” “ഹായ് ഞാൻ ശ്രീധന്യ….മിത്രയെ അറിയാം..കണ്ടിട്ടുണ്ട്…” അവർ സംസാരിച്ചു കൊണ്ടിരുന്നു..ശ്രീ പെട്ടെന്ന് അവരുമായി കൂട്ടായി..അപ്പോൾ അവൾ പെട്ടെന്ന് എന്തോ ഓർത്ത് തലയ്ക്ക് അടിച്ചു… “ഭാഭിയെ കൂട്ടി കൊണ്ട് ചെല്ലാൻ പറഞ്ഞിരുന്നു..ഭയ്യാ…ഞാൻ കത്തിയടിച്ചിരുന്ന് മറന്ന് പോയി…ശ്ശോ… വാ..നമ്മൾക് പോയിട്ട് വരാം..ഇല്ലെങ്കിൽ എൻറെ പോക്കറ്റ് മണി കട്ടാക്കും ഭയ്യാ…” “ഏയ്..ഞാനില്ല…” “പ്ലീസ് ഭാഭി…” അപ്പോഴേക്കും രഞ്ജു അവളെ വിളിച്ചു.. അവരെല്ലാം അങ്ങോട്ട് ചെന്നു.. “അഭിക്ക് നിന്നോട് എന്തോ സംസാരിക്കണം എന്ന്.. ചെല്ല്…” അവൾ ദയനീയമായി മിത്തൂനെ നോക്കി..അവൾ ഈ നാട്ടുകാരിയെ അല്ലെന്നുള്ള ഭാവത്തിൽ നിന്നു…കയ്യും കാലും വിറക്കുന്ന പോലെ നെഞ്ചിടിപ്പ് പുറത്തു വരെ കേൾക്കാം…

അവൾ പതുക്കെ ഹാളിലേക്ക് ചെന്നു… “മോന് നിന്നോട് എന്തോ സംസാരിക്കണമത്രെ… ബാൽക്കണിയിലേക്ക് പൊയ്ക്കോ”ദേവൻ പറഞ്ഞു.. ‘മോനോ.. ഏത് മോൻ…ഇള്ളകുട്ടിയല്ലേ…ഒരു മോൻ…😏😏അവൾ മനസ്സിൽ ഓർത്തു.. “നമ്മൾക്ക് ബാൽക്കണിയിലേക്ക് പോകാം അല്ലെ…” അവളുടെ ആലോചന കണ്ട് അഭി ചോദിച്ചു.. അവിടെ എല്ലാവരും ഒന്ന് ചിരിച്ചു… അവൾ പതുക്കെ മുകളിലേക്ക് ചെന്നു..പിറകിലായി അഭിയും.. ബാൽക്കണിയിലെത്തി അവൾ ഒതുങ്ങി നിന്നു.. അവിടെ സെറ്റ് ചെയ്ത ത്രീ സീറ്റഡ് സോഫയിൽ അഭി ഇരുന്നു…ഗ്ലാസ് റൂഫ് ആയിരുന്നതിനാൽ നല്ല വെളിച്ചം ഉണ്ടായിരുന്നു…പുറത്തേക്ക് നോക്കി ഒന്നും മിണ്ടാതെ നിൽക്കുന്ന അമ്മാളൂനെ അഭി ഒന്ന് നോക്കി…

അവളുടെ കറുത്ത കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളും തുടുത്ത കവിളുകളും അവൻ നോക്കി ആസ്വദിച്ചു.. അവന്റെ നോട്ടം തന്റെ നേരെ ആണെന്ന് കണ്ട അമ്മാളൂ വല്ലാതെയായി…അഭി അവളുടെ കയ്യിൽ പിടിച്ച് തന്റെ അടുത്തായി ഇരുത്തി…അവൾ കുറച്ച് അകന്ന് ഇരുന്നു.. അഭി ചിരിച്ചു… അവളുടെ നോട്ടം ഒരിക്കൽ പോലും അവന്റെ നേരെ വീണില്ല.. “തനിക്ക് എന്നോട് ദേഷ്യമാണോ…”അഭി ചോദിച്ചു… അവൾ മറുപടി പറഞ്ഞില്ല.. “ഒന്നിങ്ങോട്ട് നോക്കെടോ…അതേ… പറഞ്ഞു പറ്റിച്ചത് ഒന്നുമല്ല… എല്ലാം അറിഞ്ഞിട്ട് തന്നെയാ ഇവിടേക്ക് വന്ന് കല്യാണം ആലോചിച്ചത്… എനിക്ക് തന്നെ അത്രയ്ക്ക് ഇഷ്ട്ടമാണ്..നെഞ്ചിൽ നിന്ന് ഇറക്കി വിടാൻ നോക്കി.. പറ്റുന്നില്ല…എന്താ ചെയ്യാ…

പിന്നെ തീരുമാനിച്ചു ആർക്ക് വേണ്ടിയും വിട്ടു കൊടുക്കില്ലാന്ന്.. തന്നെ ഞാൻ ഒരിക്കലും വേദനിപ്പിക്കല്ല.. ആ ഒരു വാക്ക് ഞാൻ തരാം…പോരെ..” അവൾ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി ഇരുന്നു… “എന്റെ അമ്മൂ..താൻ ഇങ്ങനെ പൂച്ചയെ പോലെയിരിക്കാതെ..പഴയ പുലി കുട്ടിയെ ആണ് എനിക്ക് ഇഷ്ട്ടം.. എറിഞ്ഞാൽ അതേപോലെ തിരിച്ചു വരുന്ന പഴയ ജാൻസി റാണി…” അവൻ പതുക്കെ കൈ എടുത്ത് അവളുടെ തോളിലൂടെ കൈയിട്ട് ചേർത്ത്പിടിച്ചു.. അവൾ പെട്ടന്ന് എഴുന്നേറ്റു… “അതേ..തൊടാതെ സംസാരിക്കാൻ ഉള്ളത് പറഞ്ഞാ മതി…” “😂😂…തോളിൽ അല്ലെ കൈ വച്ചുള്ളൂ…”അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. “😏😏..എവിടെയായാലും…സർ ന് എന്താ പറയാനുണ്ടെന്ന് പറഞ്ഞത്…” “ഹും.. ഈ സർ വിളി വേണ്ടാന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ…മാറ്റാൻ ആയില്ലേ…”

“ആയില്ല…ആവുമ്പോൾ മാറ്റം…” “ഓ..തന്റെ ഇഷ്ട്ടം…” അവൻ ഒന്നൂടെ അവളെ വലിച്ച് സോഫയിൽ ഇരുത്തി… “അമ്മൂ…😍 “അമ്മൂ…😍 അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി..പരസ്പരം അവ ആകർഷിക്കപ്പെട്ടു…ഇതുവരെ തോന്നാത്ത എന്തോ ഒന്ന് തന്നെ പൊതിയുന്നതായി അവൾക്ക് തോന്നി..അവൾ മിഴികൾ താഴ്ത്തി.. അഭി അവളുടെ മുഖം കയ്യിൽ എടുത്ത് മുഖത്തോട് അടുപ്പിച്ചു..നെറ്റിയിൽ ചുണ്ട് ചേർത്തു…ഒരു നനുത്ത സ്പർശനം ഏറ്റ് അവൾ ഒന്ന് പിടഞ്ഞു… “അമ്മൂ…ഐ ലൗ യൂ മോളെ…ഐ ലൗ യൂ മാഡ്ലി..😘😘” അമ്മാളൂ വല്ലാത്ത ഒരുവസ്ഥയിൽ ആയിരുന്നു.. ദേഹം മുഴുവൻ തളരുന്ന പോലെ..മുഖത്തേക്ക് രക്തം ഇരച്ചു കയറി.. കൈകൾ പാവാടയിൽ കൊരുത്തുപിടിച്ചു…അവൾ ആകെ വിയർത്തു..

തനിക്ക് എന്താ സംഭവിക്കുന്നത് എന്നറിയാതെ അവൾ വിഷമിച്ചു… അവൾ ഉടനെ അവിടെ നിന്നും എഴുന്നേറ്റു…അവൾ നന്നായി വിയർത്തിട്ടുണ്ടായിരുന്നു…അഭി അവളെ ഒന്ന് പുൽകാൻ കൊതിച്ചു..എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നിന്നു.. “അമ്മൂ….എന്തെങ്കിലും ഒന്ന് പറ പെണ്ണേ… നിന്നെ കാണുമ്പോൾ ഞാൻ പരിസരം മറന്ന് പോകുന്നു..” “റൊമാൻസ് ആണോ ഇവിടെ.. ഞങ്ങൾക്ക് വരാവോ…”അങ്ങോട്ട് വന്ന ശരത്തും ശ്രീയും ആയിരുന്നു.. അമ്മാളൂ വേഗം അവന്റെ അടുത്ത് നിന്ന് മാറി നിന്നു.. “എന്തിനാടാ ഇങ്ങോട്ട് വന്നേ..താഴെ എന്തോരം സ്ഥലമുണ്ട് കാണാൻ…”അഭി ചോദിച്ചത് കേട്ട് അവർ പൊട്ടി ചിരിച്ചു.. “അതേ ലേർണേഴ്സ് ലൈസൻസ് പോലും കിട്ടിയിട്ടില്ല.. മറക്കണ്ട…രണ്ടാളും…”

“ഞാൻ..ഞാൻ..താഴേക്ക് പോട്ടെ…”അമ്മാളൂ പറഞ്ഞു.. “ഞാനും വരുന്നു ഭാഭി…”ശ്രീയും കൂടി.. “എന്തായിരുന്നു..ഇവിടെ..”ചോദിച്ചു കൊണ്ട് ശരത് അഭിയുടെ വയറ്റിൽ പതുക്കെ ഇടിച്ചു… “പോടാ…. എന്താവാൻ…” “നീ ആക്രാന്തം കാണിച്ചിട്ടാവും…”☺☺ “അറിയില്ലെടാ…അവളെ കാണുമ്പോൾ എല്ലാം മറക്കുന്നു…” “നീ പേടിക്കാതെ..അവൾ നിന്റെ ആണ്..പിന്നെ എന്റെ വക ഒരു ബിഗ് സർപ്രൈസ് ഉണ്ട്.. നിങ്ങളുടെ കല്യാണത്തിന്….” “എന്ത് സർപ്രൈസ്..🤔🤔” “എന്നാ പിന്നെ അതിനെ സർപ്രൈസ് എന്ന് പറയണോ..ബേവക്കൂഫ്…ഒന്ന് പറയാം..നിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അത്…പോരെ…” “അവളെ നേടുക എന്നതാണ് ഇപ്പോ എന്റെ വലിയ ആഗ്രഹം…” അഭി ദൂരേക്ക് നോക്കി ഒന്ന് നിശ്വസിച്ചു……തുടരും..

സിദ്ധാഭിഷേകം : ഭാഗം 15

Share this story