ഈ സ്നേഹകുടകീഴിൽ… : ഭാഗം 13

ഈ സ്നേഹകുടകീഴിൽ… : ഭാഗം 13

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ജീവൻ അവൾക്ക് അരികിലേക്ക് വന്നു മുട്ടുകുത്തിയിരുന്നു….. ശേഷം കല്ലറയിലേക്ക് നോക്കി പറഞ്ഞു…. “ഹായ് ഗുഡ്മോർണിംഗ് പപ്പാ… പപ്പയുടെ മോള് പറയുന്നത് കേട്ടില്ലേ…. എന്റെ ജീവിതം പോകുമത്രേ….. അതിൽ എനിക്ക് ഇല്ലാതെ എന്ത് കുഴപ്പമാണ് പപ്പയുടെ മകൾക്ക് ഉള്ളത്….. എൻറെ ജീവിതം പോയാലും സാരമില്ല…… എനിക്ക് പപ്പയുടെ മോളെ ഒരുപാട് ഇഷ്ടമാണ് എന്ന് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാമോ…. ചിരിയോടെ സോനയുടെ മുഖത്തേക്ക് നോക്കി ജീവൻ പറഞ്ഞു…. എന്ത്…. സമ്മതം ആണെന്നോ….?

എങ്കിൽ അതൊന്ന് പപ്പ മോളെ പറഞ്ഞു കൊടുക്ക്….. പപ്പാ പറഞ്ഞത് കേട്ടില്ലേ എന്നെ ഇഷ്ടമായെന്ന്…. ഇനി മോൾക്ക് ഇഷ്ടമായാൽ മതി…. ജീവൻ അത് പറയുമ്പോൾ സോന അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു….. ജീവൻ എന്തറിഞ്ഞിട്ടാണ് ഇതിന് ചാടി പുറപ്പെടുന്നത്…. വീട്ടിൽ വിളിച്ച് സമ്മതം ആണെന്ന് പറയുന്നു….. ഇനി ഞാൻ അമ്മയോട് എന്ത് മറുപടി പറയും…. അവൾ ജീവനെ തന്നെ നോക്കി ഒരു പച്ച കുർത്തയും കസവുമുണ്ടും ആണ് വേഷം ആദ്യമായാണ് ആവേഷത്തിൽ അയാളെ കാണുന്നത്…. അമ്മയോട് ഒറ്റ മറുപടി പറഞ്ഞാൽ മതി എന്നെ വിവാഹം കഴിക്കാൻ താൽപര്യം ആണെന്ന് മാത്രം…. അമ്മയ്ക്ക് അത്‌ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നും….

എനിക്കറിയാം സോന എന്നെ ഉൾക്കൊള്ളാൻ തനിക്ക് കുറച്ച് സമയം വേണം…. സമയം തനിക്ക് എടുക്കാം ആവിശ്യത്തിന്….. പക്ഷേ തന്നെ മറന്ന് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ എനിക്കിപ്പോ കഴിയും എന്ന് തോന്നുന്നില്ല…. ഞാൻ പറഞ്ഞില്ലേ എൻറെ മനസ്സിൽ ഒരു കുഞ്ഞു വാശി ഉണ്ടായിരുന്നു ഞാൻ ആദ്യമായിട്ട് പെണ്ണുകാണാൻ പോകുന്ന പെൺകുട്ടി തന്നെ വിവാഹം കഴിക്കണം എന്ന്…. സോന ആയിട്ട് അതിന് തടസ്സം പറയാതിരുന്നാൽ മതി…. അവൾ അവനോട് മറുപടി ഒന്നും പറയാതെ തിരികെ പോയി…. വീട്ടിലേക്ക് ചെന്നപ്പോഴും അവളുടെ മനസ്സ് സംഘർഷം നിറഞ്ഞതായിരുന്നു…. ☂☂☂☂

ജീവനെ കണ്ടു സംസാരിക്കാൻ ആനി തീരുമാനിച്ചിരുന്നു… അന്ന് തന്നെ അവർ ഹോസ്പിറ്റലിൽ പോയി…. കുറെ സമയത്തിന് ശേഷമാണ് ജീവനെ കാണാനായി ആനിയ്ക്ക് കഴിഞ്ഞത്…. മോനെ….. തിരക്കാണോ…. അല്ല അമ്മേ…. ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ വീട്ടിലേക്ക് വന്നു കണ്ടേനെ…. ഇവിടെ വരെ വന്ന് ബുദ്ധിമുട്ടിയത്… സ്നേഹപൂർവ്വം ജീവൻ തിരക്കി…. ഇന്നലെ മോന്റെ വീട്ടിൽനിന്ന് വിളിച്ചിരുന്നു…. അവർക്ക് വിവാഹത്തിന് സമ്മതം ആണെന്ന് പറഞ്ഞു പക്ഷേ ജീവൻ എല്ലാം അറിഞ്ഞിട്ടും എങ്ങനെ സംഭവിച്ചു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല…. എന്ത് അറിഞ്ഞു എന്നാണ് അമ്മ ഉദ്ദേശിച്ചത്…. അവൾക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നും….

അവളുടെ മനസ്സിൻറെ താളം ഒന്ന് തെറ്റിയത് ആണെന്നോക്കെ ജീവൻ അറിയാമല്ലോ…. എന്നിട്ടും ജീവൻ എങ്ങനെയാണ് ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന് എനിക്ക് മനസിലാകുന്നില്ല…. അതൊന്നും സോനയെ വിവാഹം കഴിക്കാതെ ഇരിക്കാൻ ഉള്ള കാരണങ്ങൾ ആയി എനിക്ക് തോന്നിയിട്ടില്ല…. ഒരു പ്രണയം ഉണ്ടാരുന്നത് അത്ര വലിയ തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല….. പിന്നെ മനസ്സിൻറെ താളം തെറ്റിയത്.., ആത്മാർത്ഥമായി സ്നേഹിച്ചത് കൊണ്ടാണല്ലോ അവൾക്ക് അങ്ങനെ ഒരു അവസ്ഥ വന്നത്…, അതും അവളുടെ ഒരു നല്ല സ്വഭാവം ആയിട്ടാണ് ഞാൻ കാണുന്നത്…..

അതുകൊണ്ട് തന്നെയാണ് ഈ വിവാഹത്തിന് സമ്മതമാണെന്ന് ഞാൻ വീട്ടിൽ പറഞ്ഞതും…… അമ്മയോട് ആദ്യ സംസാരിച്ചിട്ട് വീട്ടിൽ പറഞ്ഞാൽ മതി എന്ന് തന്നെ ആണ് വിചാരിച്ചത്…. ഒരുപക്ഷേ സോനായെ പോലെ അമ്മയും സമ്മതിച്ചില്ലെങ്കിലോന്ന് ഒരു സംശയം തോന്നി…. അതുകൊണ്ട് വീട്ടിൽനിന്ന് പ്രോസിഡ് ചെയ്യാം എന്ന് കരുതിയത്….. . അവളുടെ കാര്യങ്ങളൊക്കെ അറിയുമ്പോൾ വീട്ടിൽ എല്ലാവർക്കും ഇതൊരു ബുദ്ധിമുട്ടാവും….. ജീവൻറെ ചിന്തകൾ ആയിരികില്ല എല്ലാർക്കും….. അങ്ങനെയൊന്നും കരുതണ്ട….. എൻറെ വീട്ടിലുള്ളവരെ ഞാൻ പറഞ്ഞു മനസ്സിലാക്കികൊള്ളാം തൽക്കാലം ആരും ഒന്നും അറിയണ്ട….

അത് വേണ്ട മോനെ അത് പിന്നെ വലിയ പ്രശ്നങ്ങൾക്ക് കാരണമാകും….. അങ്ങനെ ഒന്നും ഉണ്ടാവില്ല ഞാൻ തന്നെ എല്ലാം പതുക്കെ എൻറെ വീട്ടിൽ പറഞ്ഞു മനസ്സിലാക്കി കൊള്ളാം…. ഉടനെതന്നെ….. വിവാഹത്തിന് മുൻപ് തന്നെ….. എങ്കിലും മോനെ…. അമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട…. എൻറെ കൈകളിൽ സോന സുരക്ഷിത ആയിരിക്കും എന്ന് അമ്മയ്ക്ക് ഉറപ്പുണ്ടെങ്കിൽ മാത്രം ഈ വിവാഹത്തിന് സമ്മതിച്ചാൽ മതി….. ആ ഉറപ്പ് എനിക്കുണ്ട് ജീവൻ…. പക്ഷെ….. അത് മാത്രം മതി…. മറ്റൊന്നും ആലോചിക്കേണ്ട…. പിന്നെ വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ല എന്ന കാര്യം സോനയയോട് പറയണ്ട….

ചിലപ്പോൾ അതൊരു കാരണമാക്കി അയാൾ വിവാഹത്തിനു സമ്മതിക്കാതെ വരും…. ഇത്രമാത്രം റിസ്ക് എടുക്കാനും മാത്രം എന്താ മോനെ ഈ വിവാഹത്തിൽ കാണുന്നത്… അറിയാതെ ആനി ചോദിച്ചു പോയി….. എനിക്കറിയില്ല അമ്മേ….. ആദ്യം കണ്ടപ്പോൾ തന്നെ ഒരുപാട് എനിക്ക് ഇഷ്ടമായി സോനയെ…. അമ്മ ചോദിച്ച ചോദ്യം ഞാനും ഒരു 100 തവണ എൻറെ മനസ്സിൽ ചോദിച്ചിട്ടുണ്ട്…. പക്ഷേ ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല…. ഒരുപക്ഷേ സോന വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ചിലപ്പോൾ എൻറെ ജീവിതത്തിൽ എനിക്ക് മറ്റൊരു വിവാഹം പോലും ഉണ്ടാകില്ലെന്ന് വരും….

അത്രമാത്രം ഞാൻ ഇപ്പൊ എൻറെ മനസ്സിൽ സോനേയും നിങ്ങളെയൊക്കെ ഇഷ്ടപ്പെടുന്നുണ്ട്…. അതുകൊണ്ടാ….. ആനി നന്ദിയോടെ അവനെ ഒന്നു നോക്കി…. അതിനുശേഷമാണ് ഇറങ്ങിയത്….. തിരികെ വന്നതും അവർ സോഫിയ വിളിച്ച് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു…. ഇനി ഇപ്പൊ അവളെ എങ്ങനെയെങ്കിലും സമ്മതിക്കണം…. എങ്കിലും ജീവന്റെ വീട്ടുകാർ അറിയാതെ…. അമ്മക്ക് എന്താണ്…. അങ്ങനെ എല്ലാരേം അറിയിക്കാൻ മാത്രം എന്ത് അസുഖം ആണ് അവൾക്ക് ഉള്ളത്…. ജീവൻ പറഞ്ഞത് തന്നെ ആണ് അതിന്റെ ശരി…. അവന് എല്ലാം അറിയാല്ലോ….

മറ്റുള്ളവരുടെ മുന്നിൽ അവൾ ഒരു പരിഹാസപാത്രം ആകുന്നത് എന്തിനാ… അമ്മ അവളെ പറഞ്ഞു സമ്മതിപ്പിക്കാൻ നോക്ക്…. ഞാൻ പറഞ്ഞാൽ അവൾ കേൾക്കും എനിക്ക് തോന്നുന്നില്ല…. അതൊക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചു കൊള്ളാം… ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം…. ജീവന് അങ്ങനെ ഒരു മനസ്സുണ്ടെങ്കിൽ അത് വലിയ കാര്യം ആണ്… ഫോൺ വച്ചതും സോഫി ക്രിസ്റ്റിയെ വിളിച്ചു സന്തോഷം പങ്കുവച്ചു… ശേഷം വീട്ടിലേക്ക് പോകാൻ ഒരുങ്ങി…. ☂☂☂

എന്താണ് താൻ ജീവനോടെ മറുപടി പറയുന്നത്….. തനിക്ക് മുൻപിൽ അവൻ വെച്ചു നീട്ടുന്നത് ഒരു ജീവിതമല്ല….. പഴയ സോനയിലേക്ക് ഒരു മടക്കം ആണ്… ഭൂതകാലത്തെ മറന്ന് പുതിയൊരു ജീവിതം….. അതാണ് അവൻ പറയുന്നത്…. പക്ഷേ അതിന് തനിക്ക് സാധിക്കുമോ….? ഒരുപക്ഷേ ജീവനെ ഉൾക്കൊള്ളാൻ തനിക്ക് സാധിച്ചില്ലങ്കിൽ നഷ്ടമാകുന്നത് ഒരു ചെറുപ്പക്കാരന്റെ ജീവിതം കൂടിയാണ്…. സോന….. സോഫിയുടെ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്…. “ചേച്ചി എപ്പോൾ വന്നു…. “വന്നേ ഉള്ളു…. വിശേഷം ഒക്കെ ഞാൻ അറിഞ്ഞു… “എന്ത് വിശേഷം…

“ജീവന്റെ കാര്യം…. അവളുടെ മുഖത്തെ സന്തോഷം മായുന്നത് സോഫി കണ്ടു…. “എല്ലാം അറിഞ്ഞിട്ടും ചേച്ചിക്ക് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു….. . “എന്ത് അറിഞ്ഞിട്ട്….? സോനക്ക് പെട്ടന്ന് മറുപടി ഉണ്ടായില്ല…. “നീ ഒരാളെ സ്നേഹിച്ചു…. അവൻ മരിച്ചുപോയി…. അവൻ ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഞങ്ങൾ നിങ്ങൾടെ വിവാഹം നടത്തിത്തന്നേനെ ഇപ്പോൾ അവൻ ജീവനോടെ ഇല്ല…. മരിച്ചു പോയത് നിന്റെ കാമുകൻ ആണ്… ഭർത്താവ് അല്ല… ഇങ്ങനെ വിധവ വേഷം കെട്ടി വേറെ വിവാഹം വേണ്ടന്ന് വയ്ക്കാൻ… സോഫി പറഞ്ഞപ്പോൾ സോന കരഞ്ഞു പോയി…. “മോളെ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി ചേച്ചി പറഞ്ഞതല്ല….

നിൻറെ ജീവിതത്തിൽ അമ്മ എടുക്കുന്ന തീരുമാനം ഒരിക്കലും തെറ്റി പോവില്ല എന്ന് തന്നെയാണ് മോളെ എൻറെ വിശ്വാസം…. വിശ്വാസം അല്ല അത് തന്നെയാണ് സത്യം…. നിനക്ക് വേണ്ടി അമ്മ തെരഞ്ഞെടുക്കുന്നത് ഏറ്റവും മികച്ചത് തന്നെയായിരിക്കും…. ഒരു മകൾക്കു നൽകാൻ കഴിയുന്ന മികച്ച സമ്മാനം തിരഞ്ഞെടുക്കാൻ അവളുടെ അമ്മയേക്കാൾ വലുതായി ആർക്കും കഴിയില്ല…. പ്രത്യേകിച്ച് അവളുടെ ജീവിതത്തിലെ കാര്യമാകുമ്പോൾ ഏറ്റവും മികച്ചത് തന്നെ തിരഞ്ഞെടുക്കാൻ ഏതൊരു അമ്മയും തീരുമാനിക്കും…. നമ്മൾ ചില കളിപ്പാട്ടങ്ങൾ ഒക്കെ കാണുമ്പോൾ നമുക്ക് ഒരു ഇഷ്ട്ടം തോന്നും ആദ്യം കാണുമ്പോൾ ഒരു ആകർഷകത്വം തോന്നും……

പക്ഷേ അത് നമ്മൾ സ്വന്തമാക്കി കഴിയുമ്പോൾ ആ ഭ്രമവും ആകർഷണവും ഒക്കെ എവിടെയോ പോയി മറിയും….. പക്ഷേ മറ്റു ചില കളിപ്പാട്ടങ്ങൾ ഉണ്ട് കാഴ്ചയിൽ നമ്മൾക്ക് വലിയ ഇഷ്ടം തോന്നില്ല….. പക്ഷേ സ്വന്തമാക്കിയതിനു ശേഷം നമുക്ക് അതിനോടു വല്ലാത്തൊരു ആത്മബന്ധം ആയിരിക്കും…. അതുകൊണ്ട് അമ്മയുടെ തീരുമാനം ഒരിക്കലും നിന്റെ ജീവിതത്തിൽ തെറ്റ് ആവില്ല എന്ന് എനിക്ക് ഉറപ്പുണ്ട്…. നീ ആലോചിക്ക്…. എന്ത് സന്തോഷത്തോടെ ആണ് അമ്മ എന്നോട് ഈ കാര്യങ്ങൾ പറഞ്ഞതെന്ന് അറിയോ…. നീ നല്ല ഒരു തീരുമാനം എടുത്താൽ അമ്മക്ക് സന്തോഷം ആകും…. സോഫി മുറി വിട്ട് ഇറങ്ങി….. ☂☂☂

അന്ന് രാത്രിയിൽ ഉറക്കം കണ്ണുകളെ തഴുകിയില്ല…. ജീവൻ അയാളെപ്പറ്റി തനിക്കൊന്നും അറിയില്ല….. ഒന്ന് രണ്ട് പ്രാവശ്യം കണ്ടിട്ടുള്ള പരിചയം മാത്രമേ ഉള്ളൂ….. സംസാരത്തിൽ മാന്യനാണ്…. തന്നോട് ആ മാന്യത പുലർത്തി തന്നെ ആണ് സംസാരിച്ചിട്ടുള്ളത്…. എല്ലാം അറിഞ്ഞിട്ടും ക്ഷമിക്കാനുള്ള മനസ്സ് അയാൾക്കുണ്ട്….. പക്ഷേ എല്ലാം മനസ്സിലാക്കി അയാൾ തന്നെ ജീവിതത്തിലേക്ക് ക്ഷണിച്ച അയാളെ എല്ലാം മറന്ന് പൂർണമായി സ്നേഹിക്കാൻ തനിക്ക് കഴിയുമോ….? മനസ്സിൽ വടംവലി മുറുകുകയാണ്…….. മനസ്സിലെ ചിന്തകൾ കാഠിന്യമേറിയപ്പോൾ അവൾ മുറിയിൽ നിന്നും ഇറങ്ങി ബൈബിൾ ഇരിക്കുന്ന സ്ഥലത്തേക്ക് പോയി…..

ബൈബിൾ തുറന്നു ഒരു വാചകം നോക്കാൻ ആയിരുന്നു…. പണ്ടുമുതലേയുള്ള ശീലമാണ് എന്തെങ്കിലും മനസ്സിൽ തനിക്ക് തീരുമാനമെടുക്കാതെ വരുമ്പോൾ അത് കർത്താവിനു വിട്ടുകൊടുക്കും…… ഈശോയുടെ തീരുമാനം എന്താണെങ്കിലും താനത് സ്വീകരിക്കും പണ്ട് മുതലേ അങ്ങനെയായിരുന്നു…. എന്തിനാ സത്യയുടെ കാര്യത്തിൽ പോലും അങ്ങനെയാണ് തീരുമാനമെടുത്തത്….. അക്ഷരങ്ങളിൽ കുസൃതി ഒളിപ്പിച്ച അവൻ തന്നോട് സംസാരിച്ചപ്പോൾ താൻ ചെയ്യുന്നത് ശരിയാണോ എന്നറിയാൻ ആദ്യമായി നോക്കിയതും ബൈബിളായിരുന്നു….. അന്ന് കിട്ടിയ വചനം ഇപ്പോഴും മനസ്സിലുണ്ട്….

ഒരിക്കൽ കൂടി സോന ബൈബിളിലേക്ക് കണ്ണുകൾ താഴ്ത്തി…. അവൾ ബൈബിൾ എടുത്തു മനസ്സിൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചു…. കർത്താവേ ഒരു തീരുമാനമെടുക്കാൻ അവിടെനിന്ന് എന്നെ സഹായിക്കണമേ … കണ്ണുകൾ അടച്ചു തുറന്ന് ആ വചനത്തിൽ നോക്കി… ” വിവേകമുള്ള മകൻ അച്ഛൻറെ ഉപദേശം സ്വീകരിക്കുന്നു… ” അതുവരെ ഉണ്ടായിരുന്ന സകല പ്രതീക്ഷകളെയും ആ ഒറ്റ വചനം തകർത്തു കളഞ്ഞിരുന്നു…. അച്ഛൻറെ ഉപദേശം എന്ന് പറഞ്ഞാൽ അച്ഛൻറെ ആത്മാവ് ആഗ്രഹിക്കുന്നതെന്തും അമ്മയുടെ ആഗ്രഹം തന്നെയായിരിക്കും…. ഈ വിവാഹത്തിന് താൻ സമ്മതിക്കണം എന്ന് തന്നെയാണ് കർത്താവ് പറയാതെ പറയുന്നത്….

ഇനി എൻറെ ജീവിതം കർത്താവിൻറെ ഇഷ്ടംപോലെ സംഭവിക്കട്ടെ ….. അത്രയും മാത്രം പ്രാർത്ഥിച്ച് അവിടെ ഇരുന്ന് കൊണ്ട് എടുത്ത ജപമാല ചൊല്ലാൻ തുടങ്ങി….. ജപമാല ചൊല്ലി എപ്പോഴോ ഉറങ്ങിപ്പോയി….. അവിടെത്തന്നെ ഇരുന്നാണ് ഉറങ്ങിയത്…. രാവിലെ അമ്മയാണ് തട്ടി വിളിച്ചത്….. നീ ഇന്നലെ ഇവിടെ ഇരിക്കുകയായിരുന്നോ…. മനസ്സ് വല്ലാതെ വേദനിച്ചപ്പോൾ കുറച്ചുനേരം പ്രാർത്ഥിക്കാം എന്ന് കരുതി…. അവൾ മുറയിലേക്ക് നടന്നു…. വിറയാർന്ന കൈകളോടെ അവൾ മുറിയിലേക്ക് ചെന്ന് ജീവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…. കാത്തിരുന്നപോലെ ഒറ്റബെല്ലിൽ ഫോൺ എടുക്കപ്പെട്ടു…

ഹലോ സോന…. പരിചിതമായ ശബ്ദം ചെവിയിലേക്ക് വന്നപ്പോൾ എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം അവൾ കുഴങ്ങി…. ശേഷം അവൾ വിറയാർന്ന ശബ്ദത്തിൽ തിരിച്ച് ഹലോ പറഞ്ഞു….. ജീവൻ ഞാൻ ആലോചിച്ചു…. തീരുമാനവും എടുത്തു…. എന്താണ് സോന പറയു…. എനിക്ക് സമ്മതം ആണ്…. പക്ഷെ എനിക്ക് എത്രത്തോളം ജീവനെ സ്നേഹിക്കാൻ കഴിയും എന്ന് എനിക്ക് അറിയില്ല…. പക്ഷേ ജീവൻ പറഞ്ഞതുപോലെ എനിക്ക് വിഷമങ്ങൾ വരുമ്പോൾ ചേർത്തു പിടിക്കാനുള്ള ഒരാളായി…. ജീവനെ കാണാൻ എനിക്ക് കഴിയും…. ഒരാളെ ജീവനുതുല്യം സ്നേഹിച്ചവൾ ആണ് ഞാൻ….

ആ സ്നേഹം കൊണ്ട് മുറിവേറ്റവൾ…. അതോടൊപ്പം തന്നെ മനസ്സിൻറെ സമനില പോലും നഷ്ടപ്പെട്ടുപോയവൾ…. എന്നെ സ്നേഹിക്കാൻ ജീവന് എങ്ങനെ സാധിക്കുന്നു എന്ന് ഇപ്പോഴും എനിക്ക് അറിയില്ല…. പക്ഷേ എൻറെ മുന്നിലേക്ക് ജീവൻ വച്ച് നീട്ടുന്നത് പുതിയൊരു ജീവിതമാണ്….. എനിക്കറിയാം…. ആ ജീവിതത്തിനോട് എത്രത്തോളം പൊരുത്തപ്പെടാൻ കഴിയും എന്ന് എനിക്കറിയില്ല….. പക്ഷേ എന്നെ മനസ്സിലാക്കാൻ മറ്റാരെക്കാളും നന്നായി ജീവന് സാധിക്കുമെന്ന് ഒരു വിശ്വാസം ഉണ്ട്…. എൻറെ മനസ്സ് കണ്ടു എൻറെ എല്ലാ പ്രയാസങ്ങളും മനസ്സിലാക്കി എന്നെ സ്വീകരിക്കാൻ കഴിയുമെങ്കിൽ ജീവനോടെപ്പം ഒരു ജീവിതത്തിന് ഞാൻ തയ്യാറാണ്…..

പക്ഷേ എല്ലാ അർത്ഥത്തിലും ജീവൻറെ ഭാര്യ ആകണമെങ്കിൽ എനിക്ക് കുറച്ച് സമയം വേണം….. അതൊരിക്കലും പഴയകാലങ്ങളിൽ സത്യയെ മറക്കാൻ അല്ല…. ജീവനെ ഉൾക്കൊള്ളാൻ ആണ്…. ആ കാലങ്ങൾ ഒന്നും ഒരിക്കലും എൻറെ മനസ്സിൽ നിന്നും മായില്ല…. പക്ഷേ ജീവനെ ഉൾക്കൊള്ളാൻ ആത്മാർത്ഥമായി ശ്രമിക്കാം….. ഒരിക്കൽ കൂടി ഞാൻ പറയുന്നു ജീവൻറെ ജീവിതം വെച്ച് ഇങ്ങനെ ഒരു റിസ്ക് എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്…. എനിക്ക് പണ്ടുമുതലേ റിസ്ക് എടുക്കുന്നത് സോനാ താല്പര്യം….. ഏതാണെങ്കിലും തനിക്ക് എന്നെ വിവാഹം കഴിക്കാൻ സമ്മതമാണെങ്കിൽ വീട്ടിൽ സമ്മതമാണെന്ന് പറഞ്ഞോളൂ…..

ആ ഒരു നിമിഷം ജീവൻ വല്ലാതെ സന്തോഷിചു…. നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നതിനാൽ അവൻ ഹോസ്പിറ്റലിൽ ആയിരുന്നു…. ഫോൺ വെച്ചതും ജീവൻ നേരെ ചെന്നത് പൂജയുടെ ക്യാബിനിലേക്ക് ആണ്…. അവിടെ അഭയ ഉണ്ടായിരുന്നു…. എന്താടാ മുഖത്ത് ഭയങ്കര സന്തോഷം….. അഭയ് ഉത്സാഹത്തോടെ ചോദിച്ചു…. അവൾ വിവാഹത്തിന് സമ്മതിച്ചു…. ആര്….? അഭയ് വിശ്വാസം വരാതെ ചോദിച്ചു…. സോനാ…. അഭയയുടെ മുഖത്തെ ചിരി പെട്ടെന്ന് തന്നെ മാഞ്ഞു…. കൺഗ്രാറ്റസ്…. വരുത്തി വച്ച ചിരിയോടെ അഭയ് പറഞ്ഞു…. അവൻ പെട്ടെന്ന് ഫോണെടുത്ത് പുറത്തേക്ക് പോയി…. വളരെ ഹാപ്പി ന്യൂസ് ആണല്ലോ ജീവാ ഇത്…. പൂജ സന്തോഷത്തോടെ പറഞ്ഞു….

എനിക്കൊരു സർജറി ഉണ്ട് ഞാൻ നിങ്ങളോടെ പറയാൻ വേണ്ടി വന്നതാ….. ഉത്സാഹത്തോടെ ജീവൻ പുറത്തേക്കിറങ്ങി…….. കുറച്ചു സമയങ്ങൾക്ക് ശേഷം അഭയ് തിരികെ വന്നു…. അവന്റെ സന്തോഷം കണ്ടില്ലേ….. നല്ല സന്തോഷത്തിലാണ് അല്ലേ…. അഭയയോട് പൂജ ചോദിച്ചു…. ആ സന്തോഷം എന്നും നില നിന്നാൽ മതി മാത്രം…. അത്രയും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി…. ശേഷം ഫോണെടുത്ത് കാതോട് ചേർത്തു…. അവരുടെ വിവാഹം ഉറപ്പിച്ചു…. ഒന്നും പറയാതെ മറുവശത്തു ഫോൺ കട്ടായി…. അഭയ് വീണ്ടും ചിന്തകളിലേക്ക് പോയി….. പിന്നീട് രണ്ടു വീട്ടുകാരും ഒരുമിച്ച് വിവാഹം ഉറപ്പിക്കുന്ന തിരക്കിലായിരുന്നു….. എല്ലാത്തിനും ഒന്നു നിന്ന് കൊടുക്കുക മാത്രമേ സോന ചെയ്തിരുന്നുള്ളൂ….

ഇടയ്ക്കിടെ ജീവൻ വിളിക്കുമെങ്കിലും അവളാ കോളുകൾ പരമാവധി ചുരുക്കി ചുരുക്കി സംസാരിക്കാതെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…. . പിറ്റേന്ന് ജീവന് ഹോസ്പിറ്റൽ അഡ്രസ്സിൽ ഒരു കൊറിയർ വന്നു…. അത്‌ പൊട്ടിച്ചപ്പോൾ അതിൽ സോനയുടെയും സത്യയുടെയും കുറച്ച് ഫോട്ടോസ് ആയിരുന്നു…. സോനയുടെ തോളിൽ കൈയ്യിട്ട് അവളെ ചേർന്ന് നിൽക്കുന്ന സത്യ…. ഒരുമിച്ചുള്ള കുറേ ഫോട്ടോസ്… പലതും മോർഫ് ചെയ്തതാണ്…. ഒപ്പം ഒരു കത്തും… പ്രിയപ്പെട്ട ഡോക്ടർ…. ഒരുത്തന്റെ കൂടെ എല്ലാ അർത്ഥത്തിലും കഴിഞ്ഞ ഒരുതന്റെ എച്ചിൽ ആയ ഒരു പെണ്ണിനെ മാത്രേ ഡോക്ടർ ജീവന് വിവാഹം കഴിക്കാൻ കിട്ടിയുള്ളൂ…? കഷ്ടം തന്നെ ഡോക്ടർ…. ജീവന്റെ ചെന്നിക്ക് നിന്നും വിയർപ്പ് പൊടിഞ്ഞു……(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 12

Share this story