ലിവിംഗ് ടുഗെതർ : ഭാഗം 16

ലിവിംഗ് ടുഗെതർ : ഭാഗം 16

എഴുത്തുകാരി: മാർത്ത മറിയം

ഹോസ്റ്റലിൽ തന്നോട് ഒപ്പം നില്കാൻ ശ്രീതു ഒരുപാട് നിര്ബന്ധിച്ചെകിലും മാർത്ത അവളുടെ ക്ഷണം നിരസിച്ചു കൊണ്ട് വീട്ടിലേക്കുള്ള ബസ് കാത്തു നില്കാൻ തുടങ്ങി. ശ്രീതുവിന് അവളെ ഒട്ടും മനസിലാക്കാൻ സാധിച്ചില്ല .” പണ്ട് മുതലേ ഒറ്റ ബുദ്ധികാരി ആണ് മാർത്ത. അവൾ എന്ത് വിചാരിക്കുന്നുവോ അത് ലഷ്യം കാണാൻ ഏത് അറ്റം വരെ പോകുന്ന സ്വഭാവം ആണ് . അതുകൊണ്ട് മാർത്ത ഇങ്ങനെ ഒരു പ്രശ്നം പറഞ്ഞപ്പോൾ ശ്രീതുവിന്‌ അതിശയം ഒട്ടും തോന്നിയില്ല. ഇതല്ല ഇതിന്റെ അപ്പുറത്തെ പ്രശ്നങ്ങൾ വണ്ടി വിളിച്ചു പോയി വാങ്ങുന്നവൾ ആണ് മാർത്ത…. ” എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ശ്രീതു തിരികെ ഹോസ്പ്പിറ്റലിലേക് തിരിഞ്ഞു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ബസിൽ ഇരിക്കുമ്പോളും മർത്തയുടെ മനസിൽ “3 ലക്ഷം എങ്ങനെ ഉണ്ടാകുമെന്നുള്ള “ചിന്ത അലട്ടികൊണ്ട് ഇരുന്നു. ബസ് ഒന്നു ഹംപ് ചാടിച്ചപ്പോൾ ഉണ്ടായ കുലുക്കത്തിൽ അവളുടെ കൈ അറിയാതെ അവളുടെ വയറിൽ അമർത്തി പിടിച്ചു. ഉള്ളിലുള്ള തന്റെ അംശത്തിനു ഒരു കവചം പോലെ. മാതൃത്വത്തിന്റെ ഒരു കുഞ്ഞു റാന്തൽ അവളുടെ മിഴിയിൽ തെളിഞ്ഞു. എന്തോ ഓർത്തത് പോലെ പെട്ടന്ന് അവൾ കൈ വലിച്ചു. “അങ്ങനെ അബോർഷൻ ആവുന്നുവെങ്കിൽ ആവട്ടെ” എന്ന് അവൾ ചിന്തിച്ചു. എന്നാലും ഓരോ കുലുക്കവും അവളിൽ മാതൃത്വം ഉണർത്തികൊണ്ട് കൊണ്ടിരുന്നു.

ബസ് സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ നേരം നല്ലത് പോലെ ഇരുട്ടിയിരുന്നു. അവൻ ഒരു യൂബർ വിളിച്ചു വീട്ടിലേക് വച്ചുപിടിച്ചു. യാത്രയിൽ ഉടനീളം അവളുടെ കരങ്ങൾ വയറിൽ അമർന്നു തന്നെ ഇരുന്നു. വിട്ടിൽ എത്തിയപാടെ മമ്മി ഓടി വന്നു. പിന്നാലെ വാലുപോലെ ഇവയും റൂത്തും പിന്നാലെ ഓടി വന്നു. “മറിയം ” നീ എന്താ പറയാതെ വന്നത്…? എങ്ങനെയാണ് വന്നത്…? ഒറ്റശ്വാസത്തിൽ ഇത്രയും ചോദിച്ചുകൊണ്ട് അമ്മ അവളെ കെട്ടി പിടിച്ചു. അത് കണ്ടു ഇവയും റൂത്തും അവളുടെ കാലുകളിൽ കേട്ടു പിടിച്ചു. എനിക്ക് വീട്ടിലേക് വരുനെകിൽ നേരത്തെ അനുവാദം വാങ്ങണോ മിസിസ്സ് അന്ന…? അവൾ കുറുമ്പൊടെ ചോദിച്ചു.

“മത്താ ” രൂത്ത് കൊഞ്ചി വിളിച്ചു. അവൾ കുനിഞ്ഞു നിന്നു 2 പേരെയും ചേർത്ത് പിടിച്ചു എടുത്തു. കേക്ക്… താ… ഇവ അവളുടെ ഷോൾഡർ ബാഗിൽ പിടിച്ചു വലിക്കാൻ തുടങ്ങി. അപ്പോൾ ആണ് അവർക്ക് കൊടുക്കാൻ ഒന്നു വാങ്ങിയില്ല എന്ന് അവൾ ഓർത്തത്. “മാർത്ത കുളിച്ചിട്ട് വന്നിട്ട് കേക്ക് തരവേ… ” അവൾ അവരോട് ഒരു കള്ളം പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ട് അവരെ മമ്മയുടെ കൈയിൽ കൊടുത്തുതുകൊണ്ട് മുകളിലേക്കു പോയി. എന്തെകിലും കഴിക്കാൻ എടുത്തു വെയ്ക്കാൻ പോകുന്ന വഴി അവൾ മമ്മിയോടെ വിളിച്ചു പറഞ്ഞു. “തനിക്കു നല്ല രീതിയിൽ അഭിനയിക്കാൻ അറിയാം” എന്ന് മാർത്ത മനസ്സിൽ ഓർത്തു.

റൂമിൽ കയറി ഡോർ അടച്ചുകൊണ്ട് മാർത്ത ബെഡിൽ മലർന്നു കിടന്നു. കിടന്നുകൊണ്ട് തന്നെ അവൾ ബാഗിൽ നിന്നും ഫോൺ വലിച്ചെടുത്തു. നെറ്റ് ഓൺ ചെയ്തപ്പോൾ തന്നെ വാട്സ്ആപ്പ് മെസ്സേജ് ൻറെ പെരുമഴ. അതിൽ നിന്നു അവൾ ഷൈനിന്റെ മെസ്സേജ് എടുത്തു. താൻ എവിടെ എത്തിയെന്നും എത്തുമ്പോൾ വിളിക്കണം എന്ന് പറഞ്ഞാണ് മെസ്സേജ്. അവൾക് വിളിക്കാൻ ഒട്ടും താല്പര്യം തോന്നിയില്ലെകിലും മെസ്സേജ് റീഡ് ആയ സ്ഥിതിക് വിളിച്ചില്ലകിൽ അവനു സംശയം തോന്നും എന്ന് വിചാരിച്ചുകൊണ്ട് അവൾ അവനെ വിളിക്കാൻ തുടങ്ങി. ഫസ്റ്റ് റിങ്ങിൽ തന്നെ അവൻ കാൾ അറ്റൻഡ് ചെയ്തു.

“ഷൈൻ ഞാൻ ഇപ്പോൾ എത്തിയൊള്ളു അതാ വിളിക്കാൻ വൈകിയത്. ” ഒരു ഹെലോ പോലും പറയാതെ അവൾ പറഞ്ഞു. “എനിക്കും തോന്നി അല്ലകിൽ മാർത്ത എന്നെ വിളിക്കാതിരിക്കേണ്ട കാര്യം ഉണ്ടോ ” അവൻ പറഞ്ഞു. “ഹ്മ്മ് “.അവൾ വെറുതെ മൂളി “ആട്ടെ വിട്ടിൽ എന്താ പ്രശനം..? ” അവൻ ആകാംഷയോടെ ചോദിച്ചു. “ഏയ്യ് അതൊന്നും ഇല്ല മമ്മി ക് എന്നെ കാണാൻ കള്ളം പറഞ്ഞതാണ്. ” അവൾ അവനു ഒരു സംശയത്തിന് ഇട കൊടുക്കാതെ പറഞ്ഞു. “അത്രയും ഒള്ളോ…? ” അവൻ ആശ്വാസത്തിൽ പറഞ്ഞു. “ആഹ്ഹ്… ഞാൻ എന്നാ വെയ്ക്കട്ടെ. ബസ്സിൽ യാത്ര ചെയ്തിട്ട് വല്ലാത്ത ക്ഷീണം. ഒന്നു കിടക്കട്ടെ…… . ”

അവൾ അവനെ ഒഴിവാക്കാൻ എന്നാവണം പറഞ്ഞു. “ആഹ്ഹ് ശെരി എന്തെകിലും ഉണ്ടകിൽ വിളിക്കാൻ “പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ട്‌ ചെയ്തു. അവൾ ആശ്വാസത്തോടെ ഒന്നു ശ്വാസം വിട്ടു. കുളിച്ചാൽ ഒന്നും കൂടി ആശ്വാസം കിട്ടും എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് അവൾ ബാത്റൂമിലേക് കയറി. ഡ്രസ്സ്‌ മാറ്റവെ അവളുടെ വയറിൽ അവൾ പതുക്കെ തലോടി. ഉള്ളിൽ ഒരു തൂവൽ ചലിക്കുന്നത് പോലെ അവൾക് അനുഭവപെട്ടു. “ഏഹ്ഹ് കുഞ്ഞു അനങ്ങാറായോ..? ” അവൾ സംശയത്തോടെ പിന്നെയും അവൾ തൊട്ട് നോക്കി. ഇല്ല തന്റെ തോന്നൽ ആണെന്നു അവൾ മനസിലാക്കി. ഒരു നേർത്ത പുഞ്ചിരി അവളുടെ ചുണ്ടിൽ തത്തി കളിച്ചു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കുളി കഴിഞ്ഞു വന്നപ്പോളേക്കും അവള്കിഷ്ടപെട്ട മോര് കറിയും ചിക്കൻ വരട്ടിയതും ചോറും എടുത്തു വെച്ചുകൊണ്ട് മമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു. “ഇന്നു സൺ‌ഡേ അല്ലാലോ പിന്നെ എന്താ ചിക്കൻ” അവൾ ചിക്കൻ കറിയിൽ നിന്നും ഒരു പീസ് എടുത്തു വായിൽ വെച്ചു. “അത് എന്തോ എനിക്ക് ഇന്ന് നീ വരുമെന്നു തോന്നി. “വാത്സല്യപൂർവ്വം മമ്മ പറഞ്ഞു. ഓഹ് അത് വെറുതെ… കാര്യം പറ…? അവൾ ചോറെടുത്തുകൊണ്ട് പറഞ്ഞു. “കാര്യം പറഞ്ഞതാടി .. ” അവളുടെ പ്ലേറ്റിലേക് കൊണ്ടാട്ടം വെച്ചുകൊണ്ട് അന്ന പറഞ്ഞു. “ഇവയും റൂത്തും എവിടെ..? ” ചുറ്റും നോക്കികൊണ്ട്‌ അവൾ ചോദിച്ചു. അവൾ വന്നു അവളുടെ പിന്നിൽ നിന്നും മാറില്ല അവർ. “അവർ കിടന്നു. കുറച്ചു നേരം നിന്നെ നോക്കി നിന്നു.

നിന്റെ നീരാട്ടിന്റെ സമയം അറിയാവുന്നത്കൊണ്ട് ഞാൻ അവർക്ക് കഴിക്കാൻ കൊടുത്തു. ” അന്ന പറഞ്ഞു. “അബ്ബാ എന്ന് വരും മമ്മ….? ” “അടുത്ത മാസം വരും. ” അന്ന മറുപടി പറഞ്ഞു. “നീ കഴിച്ചു കഴിഞ്ഞു ബാക്കി ഫ്രിഡ്ജിൽ വെച്ചേക്ക്. ഞാൻ അവരുടെ അടുത്തേക് പോകട്ടെ. അല്ലകിൽ എഴുനെല്കുമ്പോൾ ആരെയും കണ്ടില്ല എങ്കിൽ കരയും. ” അന്ന എഴുനേറ്റു ബെഡ് റൂമിലേക്കു പോയി. പിന്നെയും മാർത്ത തനിച്ചായി. കുഞ്ഞു മാലാഖയുടെ ചിന്തകൾ അവളെ ഭരിക്കാൻ തുടങ്ങി. വേഗം തന്നെ ഭക്ഷണം കഴിച്ചെന്നു വരുത്തി. ബാക്കി ഒക്കെ എടുത്തു വെച്ചുകൊണ്ട് അവൾ റൂമിലേക്കു നടന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

തിരിഞ്ഞു മറഞ്ഞു കിടന്നിട്ടും ഷൈനിനു ഉറക്കം വരുണ്‌ടായിരുന്നില്ല. മാർത്ത വിട്ടിൽ പോയാൽ അന്ന് ഷൈനിന്റെ അവസ്ഥ ഇങ്ങനെ ആണ്. ഇത്രയൊക്കെ സ്നേഹം ഉണ്ടായിട്ടും അവളെ ജീവിതത്തിലേക്കു ക്ഷണിക്കാൻ കഴിയാത്ത വിരോധാഭാസം എന്നാണെന്നു അവനു ഇടയ്ക് ആലോചിക്കാറുണ്ട്. അതിന് പ്രതേകിച്ചു ഒരു ഉത്തരവും അവനു കിട്ടാറില്ല. “ചിലപ്പോൾ കുറച്ചും കൂടി നല്ലൊരു പെണ്കുട്ടിയെ.. ആവും ആഗ്രഹിക്കുന്നത്. നാളെ ഒരു വാശിക്ക് അവൾ വേറെ ഒരുത്തന്റെ കൂടെ പോവില്ല എന്ന് ആരു കണ്ടു. ഒരു വാശി പുറത്താണ് തന്റെ കൂടെ വന്നു താമസിക്കുന്നത് തന്നെ .

എന്നു വേണമെകിലും അവൾ തന്നെ വീട്ടു പോകുമെന്നും അവനു നന്നായി അറിയാം അത് എന്നാണെന്നു മാത്രമേ അറിയാത്തത് ആയിട്ടോളൂ. ” ചിന്തകൾക്ക് ഭാരം ഏറിയപ്പോൾ അവൻ ഒരു സിഗരറ്റ് പുകച്ചുകൊണ്ട് അവൻ ബാൽക്കണിയിലേക് പോയി. രാത്രിയിലെ നഗരത്തിനു ഒരു പ്രതേക ഭംഗി അവനു തോന്നി. മാർത്ത ഉള്ളപ്പോൾ അവൻ സിഗററ്റ് വലിക്കാറില്ല. അവൾക് ഇഷ്ടമാണോ അല്ലയോ എന്ന് അവൻ ചോദിച്ചിട്ടു ഇല്ല. എങ്കിലും അവൾക് വേണ്ടിയെന്ന പോലെ അവൻ അത് ഒഴിവാക്കാറുണ്ട്.

ആകാശത്തേക്കു പുക ഊതി വിട്ടുകൊണ്ട് അവൻ അങ്ങനെ നിന്നു. ആ സിഗെരെറ്റ് എരിഞ്ഞു തിർന്നപ്പോൾ അവൻ തിരികെ ബെഡ് റൂമിലേക്കു വന്നു. പതിയെ നിദ്രയുടെ ദേവി അവനെ കടാക്ഷിക്കാൻ തുടങ്ങി. തന്റെ ഒരു കുഞ്ഞു ജീവൻ ഭൂമിയിൽ മുളപൊട്ടിയതറിയാതെ അവൻ പതിയെ ഉറക്കത്തിലേക് അലിഞ്ഞു ചേർന്നു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഒരു ഓപ്പറേഷൻ ടേബിളിൽ നിവർന്നു കിടക്കുകയായിരുന്നു മാർത്ത. കാലുകൾ ന്തോ ഒന്നിൽ പൊക്കി വെച്ചിരിക്കുന്നു. ചുറ്റിലും ലൈറ്റുകളും മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടു നിറഞ്ഞിരുന്നു. ഡോക്ടർ ഐറാ അവളുടെ കാലിന്റെ അടുത്ത് നില്കുന്നുണ്ടായിരുന്നു.

അവർക്ക് അപ്പോൾ ഒരു കശാപ്പുകാരന്റെ മുഖമായിരുന്നു. അവർ പെട്ടന്ന് അവളുടെ കാലിന്റെ ഇടയിലേക്ക് കൈകൾ കടത്തി എന്തോ ഒന്നിനെ വലിച്ചു പുറത്തേക് എടുത്തു. മാർത്ത വേദന കൊണ്ട് അലറാൻ തുടങ്ങി. രക്തം ഇറ്റു വീഴുന്ന ഒരു മാംസ കഷ്ണം കൈകൾ കൊണ്ട് ഉയർത്തി അവർ അട്ടഹസിക്കാൻ തുടങ്ങി. അവർ അതും കൊണ്ട് മർത്തയുടെ മുഖത്തിന്റെ നേർക്ക് ചുവടു വെച്ചു കൊണ്ടിരുന്നു. അവരുടെ മുഖം കൂടുതൽ ക്രൂരമായി മാറി. നിന്റെ പാപത്തിന്റെ കറ നീ തന്നെ തിന്നു തീർക്കടി.. എന്നും പറഞ്ഞു കൊണ്ട് അവർ ആ മാംസക്കഷ്ണം അവളുടെ വായിലേക്ക് തള്ളി കേറ്റി. “ജീസസ്….. ” മാർത്ത ഞെട്ടി എഴുന്നേറ്റു.

Ac റൂമിലും അവൾ വെട്ടിവിയർത്തു. താൻ ഇത്രയും നേരം കണ്ടത് സ്വപ്നം ആണെന്ന് അവൾക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അത്രയ്ക്കും ഭീകരമായി അവൾ അത് അനുഭവിച്ചു. അതിന്റെ നെടുക്കം അവളെ വിട്ടു പോവുന്നുണ്ടായിരുന്നില്ല. ഇപ്പോളും ആ സ്വപ്നം തന്റെ ചുറ്റിനും ഉണ്ടെന്നു അവൾ ക് തോന്നി. മാർത്ത പതുകെ ബെഡിൽ നിന്നും ഇറങ്ങി. അപ്പോളും അവളുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ജഗ്ഗിലെ വെള്ളം എടുത്തു കുടിച്ചുകൊണ്ടവൾ തിരികെ ബെഡിൽ വന്നിരുന്നു. ഇനി തനിക്കു ഉറക്കം വരില്ല എന്ന് അവൾക് ബോധ്യപ്പെട്ടു.

ഒരു ആശ്വാസത്തിനായി നെഞ്ചിൽ കൈ വെച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഷൈനിനെ വിളിക്കണം എന്ന് അവൾക് തോന്നി. മൊബൈലിൽ സമയം നോക്കിയപ്പോൾ 2.30 am. ഇപ്പോൾ അവൻ ഉറങ്ങുകയായിരിക്കും എന്ന് തോന്നിയത്കൊണ്ട് അവൾ ആ ഉദ്യമം വേണ്ട എന്ന് വെച്ചു. ഉറക്കം വരാൻ വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അവൾ കണ്ണുകൾ അടച്ചു കിടന്നു. പിന്നെയും പ്രാർത്ഥിച്ചുകൊണ്ട് അവൾ കാണുകൾ അടച്ചു കിടന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ വാതിലിൽ മുട്ട് കേട്ടുകൊണ്ട് ആണ് മാർത്ത കണ്ണ് തുറന്നത്. ഇന്നലെ ഉറങ്ങാത്തത്തിന്റെ എല്ലാ ലക്ഷണങ്ങളും അവളുടെ മുഖത്തുണ്ടായിരുന്നു.

കാണുകൾ വലിച്ചു തുറന്നുകൊണ്ട് അവൾ വാതിലിന്റെ അടുത്തേക് നീങ്ങി. ഇവയും റൂത്തും മത്സരിച്ചു തട്ടുകയായിരുന്നു. വാതിൽ തുറന്ന പാടെ 2 പേരും അകത്തേക്കു കുതിച്ചു. അവളുടെ ബെഡിൽ വലിഞ്ഞു കേറികൊണ്ട് ചാടാൻ തുടങ്ങി. അവരുടെ പ്രവർത്തി കണ്ടിട്ട് മർത്തയ്ക് ചിരി വന്നു. അവർ ഇത്രയും വലുതായി എന്ന് ഓർത്തപ്പോൾ അത്ഭുതവും. ഇവയെ തന്റെ കൈയിലെക് ആണ് പ്രസവിച്ചു തന്നത്. റൂത്തിനെ അബ്ബയുടെ കയ്യിലും. ഒരു ചുവന്ന റോസാ പൂ കൈയിൽ കിട്ടിയ പോലെ ആയിരുന്നു അന്നു തോന്നിയത്. അവരാണ് ഇന്ന് തന്റെ മുൻപിൽ നിന്നും ചാടി കളിക്കുന്നത്.

തന്റെ വയറിന്റെ ഉള്ളിലും ഇത് പോലുള്ള ഒരു പൂമൊട്ട് ഒളിച്ചിരിക്കുന്നുടെന്ന ഓർമ അവളിൽ ഉൾപുളകങ്ങൾ സൃഷ്ടിച്ചു. അതിലും പെട്ടന്നു തന്നെ അത് ഒരു ഇടിമിന്നൽ ആയി മാറിയത് മാർത്ത അറിഞ്ഞു. “ദൈവമേ 3 ലക്ഷം രൂപയ്ക്ക് ഞാൻ എന്ത് ചെയ്യും ” അവൾ അവളോട് തന്നെ ചോദിച്ചു. “നീ എന്താ പിറുപിറുക്കുന്നത് ” മാർത്ത തിരിഞ്ഞു നോക്കിയപ്പോൾ അന്ന ബെഡ് കോഫിയുമായി നടന്നു വരുന്നതാണ് കണ്ടത്. “ഒന്നുല മമ്മി ഇവരുടെ കാര്യം പറയുകയായിരുന്നു. ” മുഖത്തെ പരിഭ്രമം വിതക്തമായി മറച്ചുകൊണ്ട് മാർത്ത പറഞ്ഞു. “ഇവരുടെ കാര്യം പറയാതിരിക്കുന്നത് ആണ് ബേധം. “അന്ന കോഫി അവളുടെ കയ്യിൽ കൊടുത്തു.

എന്നിട്ട് ഇവയെയും രൂത്തിനെയും താഴെ ഇറക്കി ബെഡ് കുടഞ്ഞു വിരിച്ചു. മാർത്ത പതിയെ കോഫി മോത്തി കുടിച്ചുകൊണ്ടിരുന്നപ്പോൾ ഉള്ളിൽ നിന്നും എന്തോ ഉരുണ്ടു വരുന്നത് പോലെ തോന്നി. അത് ഒരു ഓക്കാനം പോലെ അവളുടെ വാ വരെ എത്തി. സംഭവം പന്തി അല്ലെന്നു തോന്നിയ മാർത്ത വായും പൊത്തിപിടിച്ചുകൊണ്ട് ബാത്റൂമിലേല്ക് പാഞ്ഞു. അവളുടെ പ്രവൃത്തി കണ്ടിട്ട് അന്ന അന്തംവിട്ടു നിന്നു. അവർ ഓടിപോയി മർത്തയുടെ പുറം തടവി കൊടുത്തു.അവളുടെ വായിൽ നിന്നും വരുന്ന മഞ്ഞ ദ്രാവകം അവരിൽ ചില സംശയങ്ങൾ ഉണർത്തി……തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 15

Share this story