അനു : ഭാഗം 51

അനു : ഭാഗം 51

എഴുത്തുകാരി: അപർണ രാജൻ

പ്രഭാവതിയുടെ മറുപടി കേട്ടതും വിശ്വയ്ക്ക് എല്ലാം കൈ വിട്ടു പോകുന്നപ്പോലെയാണ് തോന്നിയത് . ഇതുവരെ താൻ സ്വപ്നം കണ്ടതൊക്കെ ഒരു നിമിഷം കൊണ്ട് ചിതറി തെറിച്ചപ്പോലെ ….. “അവളെ തന്നെ കെട്ടാനാണ് നിന്റെ താല്പര്യമെങ്കിൽ എനിക്ക് ഇങ്ങനെ ഒരു മകനില്ലന്ന് ഞാൻ കരുതും ……. ” പ്രഭാവതിയുടെ ശബ്ദം ഒന്നുകൂടി ഉയർന്നതും വിശ്വ തിരിഞ്ഞവരെ നോക്കി . “ഇത്രയും നാളും ഞാൻ അവളെ സ്നേഹിച്ചത് , എന്തെങ്കിലും ഒരു മുടന്തൻ ന്യായം കേൾക്കുമ്പോൾ ഇട്ടേച്ചു പോകാനല്ല……. ” തന്റെ അമ്മയെ നോക്കി പതിയെ , എന്നാൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു കൊണ്ടവൻ പുറത്തേക്ക് നടന്നതും ഈശ്വർ തിരിഞ്ഞു തന്റെ ഭാര്യയെ നോക്കി . ✨✨✨✨✨✨✨✨✨✨✨✨✨✨✨✨

ഒന്നും മിണ്ടാതെ കണ്ണിനു മുകളിൽ കൈ വച്ചു കൊണ്ട് കിടക്കുന്ന വിശ്വയെ കണ്ടതും മഹി ശബരിയെ നോക്കി . കാര്യങ്ങളെല്ലാം അവൻ അവരോട് തുറന്നു പറഞ്ഞെങ്കിലും , എന്ത് ചെയ്യണമെന്ന് രണ്ടാൾക്കും ഒരു പിടിയും ഇല്ലായിരുന്നു . “നീ ഇങ്ങ് വന്നെ???? ” വിശ്വയെ തന്നെ ദയനീയമായി നോക്കി നിൽക്കുന്ന മഹിയെ കണ്ടു ശബരി വേഗം അവന്റെ അടുത്തേക്ക് നടന്നു . “നീ ഇങ്ങു വന്നെ???? ” വിശ്വയെ എഴുന്നേൽപ്പിക്കാതെ തന്നെ തന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് പോകുന്ന ശബരിയെ കണ്ടു , മഹി തന്റെ പുരികം പൊക്കി . “നിനക്ക് അറിയാമായിരുന്നോ???? ” തന്നെ തന്നെ ഉറ്റു നോക്കിക്കൊണ്ടുള്ള ശബരിയുടെ ചോദ്യം കേട്ടതും മഹി ഇല്ലയെന്ന രീതിയിൽ തലയനക്കി .

ഇല്ലയെന്ന രീതിയിലുള്ള മഹിയുടെ മറുപടി കണ്ടതും അവന്റെ തല നോക്കി ഒന്ന് കൊടുക്കാനാണ് ശബരിക്ക് തോന്നിയത് . ഇങ്ങനെയൊരു കിഴങ്ങൻ…..!!! “നിങ്ങൾ ഇവിടെ എന്തെടുക്കുവാ???? ” എവിടെ നിന്നോ പെട്ടെന്ന് പൊട്ടി മുളച്ചപ്പോലെയുള്ള വിശ്വയുടെ ചോദ്യം കേട്ടതും മഹിയും ശബരിയും ചെറുതായി ഞെട്ടി . “ഏയ് ……. ഞങ്ങൾ ഇവിടെ……. ചുമ്മാ …… ” ഇനി കൂടുതൽ കാര്യങ്ങൾ പറഞ്ഞു അവനെ വീണ്ടും വിഷമിപ്പിക്കണ്ടല്ലോയെന്ന രീതിയിൽ മഹി പറഞ്ഞതും , ശബരി മഹിയെ കടന്നുക്കൊണ്ട് വിശ്വയുടെ നേരെ നോക്കി . “നീ എന്ത് തീരുമാനിച്ചു????? അമ്മ പറയുന്നത് കേൾക്കാനോ , അതോ ……???? ” ശബരിയുടെ ഗൗരവം നിറഞ്ഞ ചോദ്യം കേട്ടതും വിശ്വ അവന്റെ നേരെ നോക്കി .

“നീ എന്ത് തീരുമാനിച്ചാലും ഞാനും അവനും നിന്റെ ഒപ്പം ഉണ്ടാകും……. പക്ഷേ ഒരു കാര്യം ഓർക്കണം , ഇത്ര ഒക്കെ നടന്നിട്ടും ……. അവൾ നിന്നെ ഒന്ന് വിളിക്കുകയോ , പോട്ടെ ഒരു മെസ്സേജ് പോലും അയച്ചട്ടില്ല എന്ന കാര്യം നീ മറക്കരുത്……. ” ഞാൻ ഉദ്ദേശിക്കുന്നത് നിനക്ക് മനസ്സിലായോ എന്ന ഭാവത്തിൽ നിൽക്കുന്ന ശബരിയെ കണ്ടതും , അവൻ പതിയെ ചിരിച്ചു . “അവൾ എന്നെ വേണ്ടന്ന് വിചാരിച്ചു വിളിക്കാത്തതല്ല …… ” ചെറു പുഞ്ചിരിയോടെയുള്ള വിശ്വയുടെ മറുപടി കേട്ടതും , ശബരിയുടെ ഒപ്പം മഹിയുടെയും നെറ്റി ചുളിഞ്ഞു . “ഇനി എന്ത് വേണം , എന്ത് ചെയ്യണം എന്നൊക്കെ ആലോചിച്ചു ഒരു തീരുമാനം എടുക്കാൻ വേണ്ടി അവൾ എനിക്ക് കുറച്ചു സമയം തന്നതാണ് …….. അത് കഴിയുമ്പോൾ അവൾ തന്നെ എന്നെ വിളിച്ചോളും…… ” ആത്മവിശ്വാസം നിറഞ്ഞ വിശ്വയുടെ മറുപടി കേട്ടതും മഹിയുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു . അവനവളെ മനസ്സിലാക്കില്ലന്ന് ആരാണ് പറഞ്ഞത്????? ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

“അപ്പോൾ നീ ഇതുവരെ പോലീസിനെ വിളിച്ചില്ലേ???? ” ഷാനയുടെ ചോദ്യം കേട്ടതും അനു ഇല്ലയെന്ന് തലയാട്ടി . “അതെന്താ???? ” “ഞാൻ കുറച്ചു സമയം കൊടുക്കാൻ തീരുമാനിച്ചു ……. ” ഷാനയുടെയും അനുവിന്റെയും സംസാരം കേട്ടുക്കൊണ്ട് നിന്ന സരൂവിന്റെ ചോദ്യം അടുക്കളയിൽ നിന്നും കേട്ടതും അനു തന്റെ റൂമിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു . “നീ ഹോസ്പിറ്റലിൽ പോകുന്നില്ലേ???? ” തന്റെ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറുന്ന അനുവിനെ കണ്ടതും , ഷാന തന്റെ തട്ടൻ നേരെയാക്കുന്നതിനിടയിൽ ചോദിച്ചു . “ഇല്ല…….. എനിക്ക് ഉറങ്ങണം ……. ” പുതപ്പിനുള്ളിലേക്ക് ഒന്ന് കൂടി ചുരുണ്ടു കൂടിക്കൊണ്ടവൾ പറഞ്ഞതും , ഷാന പിന്നെ ഒന്നും പറയാൻ നിന്നില്ല . മുറിയുടെ വാതിലടച്ചുക്കൊണ്ട് വരുന്ന ഷാനയെ കണ്ടപ്പോൾ തന്നെ സരൂവിനു കാര്യം മനസ്സിലായി . ഇന്നവൾ ഹോസ്പിറ്റലിലേക്ക് പോകുന്നില്ല . ✨✨✨✨✨✨✨✨✨✨✨✨✨✨✨✨

ഉറക്കത്തിൽ നിന്നും എഴുന്നേറ്റതും അനു നേരെ നോക്കിയത് ക്ലോക്കിലേക്കാണ് . രണ്ടര……. ആറു മണിക്കൂർ കിടന്നു ഉറങ്ങിയോ????? അഴിഞ്ഞു കിടക്കുന്ന മുടി മുഴുവനും എടുത്തു കെട്ടി വച്ചു കൊണ്ടവൾ കിടക്കയിൽ നിന്നും എഴുന്നേറ്റു , നേരെ അടുക്കളയിലേക്ക് നടന്നു . എന്തെങ്കിലും ഒന്ന് അകത്തേക്ക് എത്തിക്കണം……. ഇപ്പോൾ തന്നെ വയറിൽ നിന്ന് എന്തൊക്കെയോ അപശബ്ദങ്ങൾ കേട്ട് തുടങ്ങി . വിശപ്പ് കാരണം കിടന്നു ഇരയ്ക്കുന്ന വയർ തടവി കൊണ്ട് അനു ഫ്രിഡ്ജ് തുറന്നു , അകത്തേക്ക് നോക്കി .

കൈയിലിരിക്കുന്ന പ്ലേറ്റ് മേശ പുറത്തു വച്ചു കൊണ്ട് അനു കസേരയിലേക്ക് ഇരുന്നു . രാവിലെ കഴിക്കാൻ വേണ്ടി സരൂവും ഷാനയും കൂടി ഉണ്ടാക്കി വച്ചതു മുഴുവനും , പിന്നെ ഫ്രിഡ്ജിലിരുന്ന രണ്ടാപ്പിളും കൂടി കഴിച്ചപ്പോഴാണ് അനുവിന്റെ വയർ നിറഞ്ഞത് . വിശപ്പ് മാറിയതും അനു തന്റെ മുറിയിലേക്ക് നടന്നു . വിശ്വയെ വിളിക്കണം . എന്താണ് തീരുമാനമെന്നറിയണം . തന്റെ ഫോണിൽ തെളിഞ്ഞു കാണുന്ന നമ്പറിലേക്ക് നോക്കി അനു കുറച്ചു നേരം നിന്നു . എന്തോ ഒരു പേടി പോലെ???? അനിയെ പോലെ അവസാനം ഒന്നും വേണ്ടന്ന് പറഞ്ഞു പോയാലോ???? തനിക്കത് താങ്ങാൻ പറ്റുമോ???? ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

“എന്തായി????? ” ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരിക്കുന്ന തന്റെ അച്ഛനെ വിശ്വ പ്രതീക്ഷയോടെ നോക്കി . തന്റെ അമ്മയല്ലേ????? തന്നെ മനസ്സിലാക്കുമെന്നൊരു പ്രതീക്ഷ . എന്നാൽ ഒന്നും മിണ്ടാതെ ദൂരെക്ക് തന്നെ നോക്കിയിരിക്കുന്ന ഈശ്വറിനെ കണ്ടതും വിശ്വ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല . അല്ലെങ്കിൽ തന്നെ എന്ത് ചോദിക്കാനാണ് . പലപ്പോഴും തോന്നിയിട്ടുണ്ട് , വിച്ചുവും ഞാനും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന്???? ശരിയാണ് അമ്മയ്ക്ക് എന്നെ ഇഷ്ടമായിരുന്നു , വിച്ചുവിനെക്കാൾ കൂടുതൽ തന്നെ സ്നേഹിച്ചു . അല്ല …… പലപ്പോഴായി അമ്മ പറയുന്നത് കേട്ട് കേട്ട് എനിക്കും അങ്ങനെ തോന്നി തുടങ്ങി . അമ്മയ്ക്കും തന്നെ ഇഷ്ടമാണെന്ന് ……

എന്നാൽ വിച്ചുവിനെ പോലെ തന്നെയായിരുന്നു അമ്മയ്ക്ക് ഞാനും . വ്യത്യാസമെന്തെന്നാൽ അമ്മ ഒരിക്കലും മകളെ പോലെ കണ്ടില്ല , ഒരന്യയായി കണ്ടു . എന്നെ സ്വന്തം മകനെ പോലെയും . “ഞാൻ പറ്റാവുന്ന അത്രയും ശ്രമിച്ചു …….. പക്ഷേ …….. ” ബെഞ്ചിലിരിക്കുന്ന വിശ്വയുടെ കൈയിൽ പിടിച്ചു കൊണ്ടയാൾ പറഞ്ഞതും , അവൻ പതിയെ പുഞ്ചിരിച്ചു . ഇങ്ങനെ ഒക്കെയെ ഇത് നടക്കുവെന്ന് അവനും അറിയാമായിരുന്നു . എങ്കിലും എവിടെയോ ഒരു പ്രതീക്ഷ , അമ്മ തന്നെ മനസ്സിലാക്കുമെന്ന് . ✨✨✨✨✨✨✨✨✨✨✨✨✨✨✨✨

നിർത്താതെയുള്ള കാളിംഗ് ബെല്ലിലെ കിളിയുടെ ശബ്ദം കേട്ടതും അനു ഉറക്കത്തിൽ നിന്നും എഴുന്നേറ്റു . കണ്ണുകൾ തുറന്നതും അനുവിന്റെ നോട്ടം നീണ്ടത് ക്ലോക്കിലേക്കാണ് . ഞാൻ വീണ്ടും കിടന്നു ഉറങ്ങിയോ??? . കണ്ണുകൾ രണ്ടും ഒന്നമർത്തി തുടച്ചു കൊണ്ടവൾ തന്റെ ഫോണിലേക്ക് നോക്കി . വന്നു കിടക്കുന്ന മെസ്സേജിലും മിസ്സ്‌ കാളുകളിലൊന്നും വിശ്വയുടെ പേരില്ലന്ന് കണ്ടതും , അനുവിന് തന്റെയുള്ളിലായി എന്തോ കിടന്നു പിടയുന്നപ്പോലെ തോന്നി . കിടക്കുന്നതിന് മുൻപ് കുറഞ്ഞതൊരു പത്തമ്പത് തവണ ഞാൻ വിളിച്ചതാണ് …… അപ്പോഴൊന്നും എടുത്തില്ല . ഇതുവരെ തന്നെ തിരിച്ചു വിളിച്ചത് പോലുമില്ല ….. തന്നെ ഇനി വേണ്ടന്ന് വച്ചു കാണുമോ???? അങ്ങനെ ഒരു ചിന്ത വന്നതും , അവൾ വേഗം തന്റെ തല കുടഞ്ഞുക്കൊണ്ട് കിടക്കയിൽ നിന്നും എഴുന്നേറ്റു .

വാതിൽ തുറന്നതും തന്റെ ചെവിയിൽ വന്നു പതിക്കുന്ന കൂർത്ത ശബ്ദം മാത്രം മതിയായിരുന്നു , അത്രയും നേരം വിശ്വയെ പറ്റി ഓർത്തു വേവലാതിപ്പെട്ടുക്കൊണ്ടിരുന്ന അനുവിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകാൻ . ഏത് അലവലാതിയാണ് ഇങ്ങനെ കിടന്നു വിളിക്കുന്നത്???? തന്റെ ഉറക്കം പാതിയിൽ മുറിച്ചു കളഞ്ഞ , ആ വൃത്തികെട്ടവനെ മനസ്സിൽ ചീത്ത വിളിച്ചുക്കൊണ്ടവൾ വാതിൽ തുറന്നതും , മുന്നിൽ നിൽക്കുന്നയാളെ കണ്ടതും അത്രയും നേരം അവളുടെ മനസ്സിലുണ്ടായിരുന്നു ഭാരമെല്ലാം ആ ഒരാളെ കണ്ടപ്പോൾ മാഞ്ഞു പോയപ്പോലെ . “താനെന്താടൊ ഇങ്ങനെ നോക്കുന്നെ???? ” അനുവിന്റെ നേരെ പുരികമുയർത്തി കൊണ്ട് വിശ്വ ചോദിച്ചത് കേട്ടതും , അനു പതിയെ തന്റെ തല വെട്ടിച്ചു

“അതെന്ത്യേ എനിക്കെന്റെ ചെക്കനെ നോക്കി കൂടെ???? ” ജന്മനാ അവളുടെ കൂടെ കൂടിയതാണ് എന്നു വിശ്വ വിശ്വസിക്കുന്ന അതെ ചിരിയോട് കൂടി അനു ചോദിച്ചതും , അവൻ തന്റെ കണ്ണ് ചുഴറ്റി . “അകത്തേക്ക് വിളിക്കില്ലേ???? ” അവളുടെ കുത്തിയുള്ള നോട്ടത്തിൽ നിന്ന രക്ഷപെടാനെന്നപ്പോലെയവൻ ചോദിച്ചതും , അവൾ ചിരിച്ചുക്കൊണ്ട് വാതിൽ തുറന്നു . “കൂട്ടുക്കാരൊക്കെ എന്ത്യേ???? ഇവിടെ ഇല്ലേ???? ” ഒച്ചയും അനക്കവും ഇല്ലാതെ കിടക്കുന്ന അവരുടെ ഫ്ലാറ്റിലേക്ക് നോക്കിക്കൊണ്ട് സോഫയിലേക്കിരുന്നുക്കൊണ്ടവൻ ചോദിച്ചു . “അവർ ഹോസ്പിറ്റലിൽ പോയി ……. ഞാൻ പോയില്ല ……. ” വിശ്വയുടെ എതിരെയായ് വന്നിരുന്നു കൊണ്ടവൾ പറഞ്ഞതും ,

അവൻ പതിയെ തന്റെ തലയാട്ടി . “ചായ ഒക്കെ ഇട്ട് തരണമെന്നെനിക്ക് ആഗ്രഹമൊക്കെ ഉണ്ട് ……. പക്ഷേ ചായ വയ്ക്കാൻ എനിക്കറിയില്ല …….. ഉണ്ടായിരുന്ന ജ്യൂസ്‌ മുഴുവൻ ഞാൻ കുടിച്ചു തീർത്തു ……… അതുകൊണ്ട് കുടിക്കാൻ പച്ചവെള്ളം മതിയോ ???? ” തന്റെ നേരെ യാതൊരു വിധ നാണമോ ഉളുപ്പോ ഇല്ലാതെ ചിരിച്ചു കൊണ്ട് നിൽക്കുന്ന അനുവിനെ കണ്ടതും , ഒന്നും വേണ്ടേ എന്ന രീതിയിൽ അവന്റെ തല വെട്ടിച്ചു . “കാൾ എന്താ എടുക്കാതെ ഇരുന്നത്???? ” അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടവൾ ചോദിച്ചതും , അവൻ ഇരുന്നിടത്ത് നിന്നും പതിയെ നിവർന്നിരുന്നു . “അച്ഛനെ കാണാൻ പോയേക്കുവായിരുന്നു …….. അതിന്റെ ഇടയിൽ ഫോൺ ശ്രദ്ധിച്ചില്ല …….. കണ്ടപ്പോൾ ഞാൻ തിരിച്ചു വിളിച്ചിരുന്നു ……. ”

“എന്നിട്ട് ????? ” വിശ്വ തന്നെ വിളിച്ചിരുന്നു എന്നറിഞ്ഞതും അനുവിന്റെ മുഖം വിടർന്നു . “വിളിച്ചപ്പോൾ ഔട്ട്‌ ഓഫ് കവറേജെന്ന് പറഞ്ഞു …….. ഇവിടെ ആദ്യം ഹോസ്പിറ്റലിൽ പോയി ……. അവിടെ ഇല്ലന്നറിഞ്ഞപ്പോഴാണ് ഫ്ലാറ്റിലേക്ക് വന്നത്…….. കുറെ നേരം ബെല്ലടിച്ചു നോക്കി ……. വാതിൽ തുറക്കാത്തത് കണ്ടു തിരിച്ചു പോകാമെന്ന് വിചാരിച്ചപ്പോഴാണ് താൻ വന്നത്……. ” ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് , തന്റെ നേരെ നോക്കുന്ന വിശ്വയെ കണ്ടതും അവൾ മനസ്സിലായിയെന്ന രീതിയിൽ തലയനക്കി . “ഒന്നും ചോദിക്കാനില്ലേ??? ” കുറച്ചു നേരത്തെ മൗനത്തിന് ശേഷം അനു ചോദിച്ചതും , അത്രയും നേരം ഇനിയെന്ത്‌ പറയുമെന്നറിയാതെ തന്റെ കാലിലേക്ക് നോക്കി നിന്ന വിശ്വ , പതിയെ തലയാട്ടി .

എല്ലാം അറിയണമെന്നുണ്ട് …….. ഒത്തിരി ചോദിക്കാനുമുണ്ട്…… അവളെങ്ങനെ ശങ്കറിന്റെ അടുത്തെത്തിയെന്ന് ????? അവളുടെ അമ്മയ്ക്കെന്ത്‌ പറ്റിയെന്ന്???? എന്തുകൊണ്ട് എന്നോട് പറഞ്ഞില്ലയെന്ന്???? തന്നെ വിശ്വാസമില്ലാത്തത് കൊണ്ടാണോയെന്ന്????? അല്ലെങ്കിൽ തന്നെ അത്ര കണ്ടു സ്നേഹിക്കാത്തത് കൊണ്ടാണോയെന്ന്????? “എന്റെ അമ്മ എം ബി ബി എസിന് പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് , ലാസ്റ്റ് ഇയറിൽ പഠിച്ചു കൊണ്ടിരുന്ന ശേഖർ എന്ന പയ്യൻ …… അതായത് എന്റെ ബയോളജിക്കൽ ഫാദർ …… ഇഷ്ടത്തിലായത് …….. ” പതിയെ നിശ്വസിച്ചുക്കൊണ്ടവൾ പറഞ്ഞു തുടങ്ങിയതും , വിശ്വ പതിയെ അവളുടെ നേരെ നോക്കി . നിറഞ്ഞ കണ്ണുകളും , വിതുമ്പുന്ന വാക്കുകളും പ്രതീക്ഷിച്ചു നോക്കിയ വിശ്വ ,

പക്ഷേ അനുവിന്റെ ചുണ്ടിൽ തെളിഞ്ഞു കാണുന്ന പരിഹാസം നിറഞ്ഞ വാക്കുകളും പുച്ഛം കലർന്ന ചിരിയും കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു . “അവരുടെ ബന്ധം അങ്ങനെ അധികം പേർക്കൊന്നും അറിയില്ലായിരുന്നു …….. പ്രണയം തലയ്ക്കു പിടിച്ചപ്പോഴായിരിക്കും ചെയ്യുന്നതൊന്നും അത്ര തെറ്റായി തോന്നിയിട്ടുണ്ടാവില്ല ……. മൂന്ന് നാലോ വർഷം അവർ ആത്മാർത്ഥമായി പ്രണയിച്ചു നടന്നു …….. ” അത് പറയുമ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞു കണ്ട വെറുപ്പ് വിശ്വയ്ക്ക് ഊഹിക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ . “ഒരു ദിവസം അവർ തമ്മിൽ എന്തോ വഴക്ക് ഒക്കെ ഉണ്ടായി ……. മിസ്റ്റർ ശേഖർ ഇറങ്ങി പോയി …….

വാശി കാരണം രണ്ടും തിരിഞ്ഞു നോക്കിയില്ല …….. അങ്ങനെ ആ വഴക്ക് രണ്ടാഴ്ച നീണ്ടു ……. ഒരു ദിവസം ക്ലാസ്സിൽ വച്ചു അമ്മ ബോധം കെട്ടു വീണു , അന്നേരം ആണ് എന്റെ വരവ് ……. ഒരു മാസം വളർച്ച ……. വേഗം മിസ്റ്റർ ശേഖരനെ വിളിച്ചു , വിളിച്ചപ്പോഴാണ് അടുത്ത ട്വിസ്റ്റ്‌ , നിർമല എന്റെ ചെറിയമ്മയായി നിശ്ചയം കഴിഞ്ഞു എന്നു …….. അമ്മയുടെ വീട്ടിൽ കാര്യം അറിഞ്ഞു , അമ്മയുടെ പഠിപ്പ് മുടങ്ങി ……. വീട്ടുക്കാർ മിണ്ടാതെയായി ……. ആത്മാർത്ഥ പ്രണയം ഇട്ടേച്ചു പോയി …….. നാട്ടുകാരുടെ മുഖത്ത് നോക്കാതെയായി ……… ” ചെറിയൊരു ഈർഷ്യ കൂടി അനുവിന്റെ ശബ്ദത്തിൽ കലരാൻ തുടങ്ങിയതും , വിശ്വ പതിയെ എഴുന്നേറ്റു അവളുടെ അടുത്തായി ചെന്നിരുന്നു . “അപ്പോൾ അങ്കിളോ??? ”

സോഫയിലായി തളർന്നപ്പോലെ കിടക്കുന്ന അവളുടെ കൈയെടുത്തു തന്റെ കൈയിലേക്ക് വച്ചക്കൊണ്ടവൻ ചോദിച്ചതും , അനുവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു . പുച്ഛമോ പരിഹാസമോ ഒന്നും ഇല്ലാത്തൊരു ചിരി . “ഞാൻ പ്ലേ സ്കൂളിൽ പോയി കൊണ്ടിരുന്നപ്പോഴാണ് അച്ഛനെ ആദ്യമായി കാണുന്നത്…… അച്ഛന് അമ്മയെ ഒത്തിരി ഇഷ്ടമായിരുന്നു …….. കണ്ടയന്ന് തൊട്ട് , ഇന്നുവരെ …….. അച്ഛനദ്യം വിചാരിച്ചത് അമ്മയുടെ കല്യാണം കഴിഞ്ഞതാണ് എന്നാണ് , പിന്നെയാണ് അങ്ങനെയല്ല കാര്യങ്ങളെന്ന് അച്ഛൻ അറിഞ്ഞത് …….. ” അവളുടെ അച്ഛനെ പറ്റി പറയാൻ തുടങ്ങിയപ്പോൾ മാത്രം അവളുടെ മുഖത്ത് തെളിഞ്ഞു കാണുന്ന പുഞ്ചിരിയും , സന്തോഷവും കണ്ടു അവൻ പതിയെ ചിരിച്ചു . അച്ഛന്റെ മകൾ……. “അങ്കിളിനറിയാമായിരുന്നോ???? ”

അവളുടെ വിരലിൽ പതിയെ കളം വരച്ചുക്കൊണ്ടവൻ ചോദിച്ചതും , അനു പതിയെ മൂളി . “എല്ലാം അറിഞ്ഞു കൊണ്ടാണ് അച്ഛൻ വന്നത് …….. പക്ഷേ അമ്മയ്ക്കറിയില്ലായിരുന്നു …….. അമ്മയ്ക്ക് അച്ഛനെ ഇഷ്ടവുമല്ലായിരുന്നു …….. അന്നേരമാണ് അച്ഛന്റെ തുറുപ്പു ചീട്ടായി ഞാൻ വരുന്നത് ……. അമ്മ പോയി കഴിയുമ്പോൾ കാർന്നോരെന്നെ കാണാൻ വരും ……. അമ്മയെ കിട്ടാൻ വേണ്ടിയിട്ട് എനിക്ക് കൈ കൂലിയായി എന്തോരം മിട്ടായിയും ഐസ് ക്രീമുമൊക്കെ വാങ്ങി തന്നിട്ടുണ്ടെന്നറിയോ???? ഇതൊക്കെ തന്നു കഴിഞ്ഞു അവസാനം പുള്ളി എനിക്ക് ഒരു കത്ത് തരും …… a b c d പോലും എഴുതാൻ അറിയാത്ത ഞാൻ അത് അമ്മയ്ക്ക് കൊടുക്കും , വായിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ ഒറ്റ കീറലാണ് …….

പിന്നെ പിന്നെ കീറലൊക്കെ മാറി ……. പകരം ചിരിയായി …….. മിട്ടായി ചേട്ടനെ കെട്ടമ്മേ കെട്ടമ്മേന്നും പറഞ്ഞു ഞാൻ അമ്മയുടെ പുറകെ നടപ്പായി …….. അവസാനം എനിക്ക് നാല് വയസുള്ളപ്പോൾ എനിക്ക് എന്റെ അച്ഛനെ കിട്ടി …….. ” അനു ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തിയതും , അവൻ മൂളി കൊണ്ടവളെ നോക്കി . എന്നോടെന്താണ് പറയാതെയിരുന്നതെന്ന ഭാവത്തിൽ തന്നെ നോക്കുന്ന വിശ്വയെ കണ്ടതും അനു പതിയെ നിശ്വസിച്ചു . “വിശ്വാസമില്ലാത്തത് കൊണ്ടൊന്നുമല്ല ……. എന്തോ , എന്നെ നോക്കുന്ന കണ്ണുകളിൽ സഹതാപം കാണരുതെന്ന് തോന്നി ……. ” അത് പറഞ്ഞപ്പോൾ മാത്രം തന്റെ കൈകളിൽ മുറുകുന്ന വിശ്വയുടെ കൈകൾ കണ്ടതും അനു ചിരിച്ചു . “എന്റെമ്മയുടെ സമ്മതമില്ലാതെ കല്യാണം കഴിച്ചുവെന്ന് വച്ചു തനിക്ക് കുഴപ്പമുണ്ടോ ,???? ” “ഉണ്ട് …….. ” (തുടരും ….. ) Max ഒരു part കൂടി . അതിൽ കൂടുതൽ പോവില്ല.

അനു : ഭാഗം 50

Share this story