ഈ സ്നേഹകുടകീഴിൽ… : ഭാഗം 14

ഈ സ്നേഹകുടകീഴിൽ… : ഭാഗം 14

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അത് വായിച്ചപ്പോൾ ഒരേപോലെ ദേഷ്യവും സങ്കടവും ജീവനു തോന്നി….. തൻറെ ഭാര്യ ആകാൻ പോകുന്ന പെൺകുട്ടിയാണ്…. മറ്റൊരുവൻ ഒപ്പം ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ…… മോശമായി പറയാനൊന്നും ആ ഫോട്ടോയിൽ ഇല്ല….. ഒരുമിച്ച് തോളിൽ കയ്യിട്ടു നിൽക്കുന്ന ഒരു ചിത്രം….. അതിനപ്പുറം ഒന്നുമില്ല ഏതോ ബീച്ചിൽ പോയപ്പോൾ എടുത്ത ചിത്രം ആണെന്ന് തോന്നി…. പക്ഷേ ആ കത്തിലെ വാചകങ്ങൾ അത് തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി….. കുറച്ചുനേരം ആലോചനയിൽ ഇരുന്നതിനു ശേഷം ജീവൻ ആ കത്തും ഫോട്ടോസും ഒരേ പോലെ വലിച്ചുകീറി….

അതിനുശേഷം വേസ്റ്റ് ബാസ്കറ്റിലേക്ക് വലിച്ചെറിഞ്ഞ ശേഷം അകത്തേക്ക് പോയി മുഖം ഒന്ന് കഴുകി വന്നു…. ഒന്ന് ഫ്രഷ് ആയതുപോലെ അയാൾ വീണ്ടും അയാളുടെ തിരക്കുകളിലേക്ക് ഊളിയിട്ടു….. വിവാഹത്തിൻറെ തിരക്കുകൾ ആയിരുന്നു രണ്ടു വീടുകളിലും….. വളരെ സന്തോഷപൂർവ്വം ആയിരുന്നു ഓരോ കാര്യങ്ങളും ആനി ചെയ്തു തീർത്തിരുന്നത്….. വിവാഹ ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ തന്നെ സോഫിയും കുഞ്ഞും വീട്ടിലേക്ക് വന്നിരുന്നു…. എങ്കിലും വൈകുന്നേരം അവർ പോകുമായിരുന്നു…..

ക്രിസ്റ്റി വിവാഹത്തോട് അനുബന്ധിച്ച് നാട്ടിലേക്ക് എത്താം എന്ന് പറഞ്ഞു ….. മൊബൈൽ ഫോണും സോഷ്യൽ കോൺടാക്ട് ഒന്നുമില്ലാത്തത് വല്ലാത്ത ഒരു സമാധാനമായി സോനക്ക് തോന്നിയിരുന്നു…. എങ്കിലും അവളുടെ വേദനിപ്പിക്കുന്ന ഓർമ്മകൾ ഇടയ്ക്കിടെ അവളെ തേടി എത്താറുണ്ടായിരുന്നു…. എൻഗേജ്മെൻറ് ഉള്ള ഡ്രസ്സ് എടുക്കുന്ന കാര്യത്തിൽ ആയിരുന്നു പിന്നീട് തർക്കം….. ജീവൻറെ വീട്ടിൽനിന്നും അവൻറെ അമ്മയും പെങ്ങളും ജീവനും എത്തുമെന്ന് അറിയിച്ചിരുന്നു….. ഒരുമിച്ച് പോയി വിവാഹത്തിനും മനസമ്മതത്തിനും ഉള്ള ഡ്രസ്സും മിന്നും വാങ്ങാം എന്നായിരുന്നു ആനിയുടെ അഭിപ്രായം….

ജീവനോടെ ഒപ്പം ജീവൻറെ സാന്നിധ്യത്തിൽ ഒരുമിച്ച് നിൽക്കാൻ ഉള്ള ഒരു എക്സ്പീരിയൻസ് ആണ് തനിക്ക് എന്ന് സോന ഓർത്തു…. പിറ്റേന്ന് പറഞ്ഞതുപോലെ വണ്ടിയുമായി ജീവൻ വന്നിരുന്നു…. കോഡ്രൈവർ സീറ്റിൽ അവൻറെ അമ്മയായിരുന്നു…. പുറകിൽ പെങ്ങളും….. സോഫി ചേച്ചി ടെക്സ്റ്റൈൽസ് ലേക്ക് എത്തിക്കോളാം എന്നായിരുന്നു പറഞ്ഞിരുന്നത്…. അതുകൊണ്ടുതന്നെ ഇവിടെനിന്നും കയറാൻ ആനിയും സോനയും സെറയും മാത്രമേ ഉണ്ടായിരുന്നുള്ളൂ….. വണ്ടി അത്യാവശ്യം വലുതായിരുന്നു അതുകൊണ്ട് എല്ലാവർക്കും അതിൽ യാത്ര ചെയ്യാൻ സാധിക്കുമായിരുന്നു….

അകത്തേക്ക് കയറുന്ന തന്നെ ചിരിയോടെ ജീവൻ നോക്കിയപ്പോൾ സോനക്ക് വല്ലാത്ത അസഹിഷ്ണുത തോന്നിയിരുന്നു… മോൾ ഇവിടെ ഇരുന്നോ…. ഇനി അത്‌ നിന്റെ അവകാശം ആണ്… ചിരിയോടെ ലീന എഴുനേറ്റ് മാറി…. സോനക്ക് വല്ലായ്മ തോന്നി….. എങ്കിലും അവൾ അത്‌ പുറത്ത് കാണിച്ചില്ല…. യാത്രയിൽ എല്ലാരും സന്തോഷത്തോടെ സംസാരിക്കാൻ തുടങ്ങി…. സോന പുറത്തേക്ക് മിഴികൾ ഊന്നി…. ഇടയ്കിടയ്ക്ക് ജീവന്റെ കണ്ണുകൾ അവളെ തേടി വന്നപ്പോൾ അത്‌ മനഃപൂർവം അവഗണിച്ചു…. സെറ പെട്ടെന്ന് ജീനയുമായി കൂട്ടുകൂടി…. അവർ അവരുടെ ലോകത്തിൽ കഥകൾ പറഞ്ഞു ഇരിക്കുകയാണ്…..

അമ്മമാർ അവരുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന തിരക്കിലുമാണ്…. ഒരു നിമിഷം താൻ ഒറ്റപ്പെട്ട് പോയി എന്ന് അവൾക്ക് തോന്നിയിരുന്നു…. “സോന എന്താ മിണ്ടാതെ ഇരിക്കുന്നത്…. അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ ജീവൻ ചോദിച്ചു…. “ഹേയ്… അവൾ ഒരു ചിരി അവന് നൽകി…. എന്താണ് ജീവൻറെ പപ്പാ വരാഞ്ഞത്…. ലീന യോട് ആയി ആനി ചോദിച്ചു…. അച്ചായന് ഒരുപാട് യാത്ര ചെയ്യാനൊന്നും പറ്റില്ല…. ഒരു ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന ആളാണ്…. പിന്നെ പുള്ളി മനപൂർവ്വം വരുന്നില്ല എന്ന് പറഞ്ഞത്…… സ്ത്രീകളുടെ കൂടെ തുണിയെടുക്കാൻ പോകുന്നത് പുള്ളിക്ക് ഇഷ്ടം അല്ല… ഇവനും അങ്ങനെ ആണ്….

പിന്നെ ഇവൻ വിവാഹത്തിന് ഇഷ്ടം കൂടി നോക്കണ്ടേ എന്ന് വിചാരിച്ചു കൂടെക്കൂട്ടിയത്….. “സോന ചേച്ചി ആൾക്ക് ഷോപ്പിംഗ് ഇഷ്ടം അല്ല…. ഒക്കെ മാറ്റി എടുത്തോണം… പുറകിൽ ഇരുന്ന് ജീന പറഞ്ഞപ്പോൾ ഒരു ചിരി നൽകി സോന…. ഇന്ന് ഒരു ദിവസം ലീവ് എടുത്തതിന് എന്നെ പറയാൻ ബാക്കി ഒന്നുമില്ല…. ലീന പറഞ്ഞു…. അത് പിന്നെ ഉത്തരവാദിത്തപ്പെട്ട ഒരു ജോലിയിൽ ഇരിക്കുന്ന ആൾ അല്ലേ…. ആനി ജീവനെ അനുകൂലിച്ചു…. അതൊന്നും പറഞ്ഞാൽ അമ്മച്ചിക്ക് മനസ്സിലാകുന്നില്ല…. ഒന്നുമല്ലെങ്കിലും മനുഷ്യരുടെ ജീവൻ കൈയ്യിൽ വെച്ചു കൊണ്ട് ചെയ്യുന്ന ജോലി അല്ലെ….

അപ്പൊ നമുക്ക് ഇങ്ങനെ ലീവ് എടുത്തു കല്യാണവും ആഘോഷം ഒക്കെ ആഘോഷിച്ചു കൊണ്ട് നടക്കാൻ പറ്റുമോ….. ജീവൻ ചിരിയോടെ പറഞ്ഞു… കല്യാണം കഴിക്കാനുള്ള സമയം എങ്കിലും നീ ഒന്ന് കണ്ടെത്തിയാൽ മതി…. കല്യാണം കഴിയുമ്പോൾ ഇങ്ങനെ തന്നെ പറയണേ… ജീന വിടാൻ ഭാവം ഇല്ല…. സോനക്ക് വല്ലായ്മ തോന്നി…. ജീവൻ ഭംഗിയായി ഒന്ന് ചിരിച്ചിരുന്നു…. അവൻറെ ചിരിക്ക് ഒരു പ്രത്യേക ഭംഗി ഉണ്ടെന്ന് സോനക്ക് തോന്നിയിരുന്നു….. ആദ്യം ഡ്രസ്സ് എടുക്കാൻ വേണ്ടി തന്നെ ആയിരുന്നു പോയത്….. അവിടെ അവരെയും കാത്തു സോഫിയും കുഞ്ഞും നിൽപ്പുണ്ടായിരുന്നു…..

എൻഗേജ്മെൻറ് വേണ്ട ഡ്രസ്സ് ആണ് ആദ്യം എടുത്തത്…. ഒന്നിനും സോനയ്ക്ക് പ്രത്യേകം അഭിപ്രായങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല….. എല്ലാം മറ്റുള്ളവരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്ത അവൾ നിൽക്കുകയായിരുന്നു….. എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഹെവി സ്റ്റോൺ വെച്ച ലഹങ്ക ആയിരുന്നു മനസമ്മതത്തിനു വേണ്ടി തിരഞ്ഞെടുത്തിരുന്നത്…. അതേ കളറിലുള്ള ഒരു കുർത്തയും കസവുമുണ്ടും ആയിരുന്നു ജീവനും തിരഞ്ഞെടുത്തിരുന്നത്…. പിന്നീട് വിവാഹ വസ്ത്രം എടുക്കുന്ന തിരക്കിലായിരുന്നു….. ഗൗൺ മതിയെന്ന് ജീനയും സെറയും വാശി പിടിച്ചപ്പോൾ സാരിയാണ് നല്ലതായിരുന്നു സോഫിയുടെയും ലീനയുടെയും ആനിയുടെയും അഭിപ്രായം….

ഭൂരിപക്ഷത്തിന്റെ അഭിപ്രായം നോക്കി ഗോൾഡ് കളറിൽ അധികം സ്റ്റോൺ വർക്ക് ഇല്ലാത്ത ഒരു സാരിയാണ് തിരഞ്ഞെടുത്തത്…. പിന്നീട് മന്ത്രക്കോടി വാങ്ങാൻ ആയിരുന്നു രണ്ടുപേരെയും വിളിച്ചത്… കുറേ സാരികൾ വലിച്ചു നിരത്തി ഇട്ടപ്പോൾ ഏതു വേണമെന്ന് എല്ലാവരും സോനയോട് ചോദിച്ചു…… ഇടയിൽ സെറ പറഞ്ഞു… ഇടയ്ക്ക് ചേട്ടായിയുടെ ഇഷ്ടം കൂടി ചോദിക്കാം…. അത്‌ ശരിയാ…. മന്ത്രക്കോടി ചെറുക്കന്റെ അവകാശം ആണ്… സോഫി ഏറ്റു പിടിച്ചു…. നിങ്ങൾ രണ്ടുപേരും ഏതാണ് ഇഷ്ടപ്പെട്ടത് എന്ന് പറ…. സോനാ എന്തു ചെയ്യണമെന്നറിയാതെ നിന്നു….

പറയടോ… ജീവൻ പ്രോത്സാഹനം നൽകി…. ജീവന് ഇഷ്ട്ടം ഉള്ളത് പറ… സോന പറഞ്ഞു.. ഒരു കാര്യം ചെയ്യ് രണ്ടുപേരും ഇഷ്ട്ടപെട്ടത് ചൂണ്ടി കാണിക്ക്… സെറ പറഞ്ഞു…. കൂട്ടത്തിൽ ഇഷ്ടപ്പെട്ട ഒരു സാരി യിലേക്ക് രണ്ടുപേരും വിരൽചൂണ്ടി…. രണ്ടുപേരും ഒരേ സാരിയിൽ ആരുന്നു വിരൽ ചൂണ്ടിയത്…. ഒരു റാണിപിങ്ക് നിറത്തിൽ ഉള്ള സാരീ ആയിരുന്നു അത്‌… രണ്ടുപേർക്കും ഒരേ ടേസ്റ്റ് ആണല്ലോ…. സോഫി കളിയാക്കി പറഞ്ഞു…. എന്തുകൊണ്ടോ സോനക്ക് അപ്പോൾ സന്തോഷം തോന്നിയിരുന്നു…. അതിന്റെ പ്രതിഭലനം പോലെ ഒരു പുഞ്ചിരി അവൾ ജീവന് നൽകി…..

പിന്നീട് ബാക്കിയുള്ളവർക്ക് ഡ്രസ്സുകൾ എടുക്കുന്ന തിരക്കിലായിരുന്നു….. സോന ഒരിടത്ത് മാറിയിരിക്കുന്നത് കണ്ട് ജീവൻ അവളുടെ അരികിലേക്ക് വന്നു…. താൻ ഓക്കേയാണോ….? എന്തൊരു ആൺകംഫര്ട്ടബിള് ഉള്ളതുപോലെ തോന്നുന്നു…. അങ്ങനെയൊന്നുമില്ല ജീവൻ… തൻറെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും….. പക്ഷേ ഇനി അതു തന്നെ ചിന്തിച്ചിരുന്നിട്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല…. അവരൊക്കെ കാണിക്കാൻ വേണ്ടി എങ്കിലും ഒന്ന് ഹാപ്പി ആയിരിക്കു…. ഇതൊക്കെ ലൈഫിൽ ഒരിക്കൽ മാത്രം കിട്ടുന്ന എക്സ്പീരിയൻസുകളാണ് പിന്നീട് ഈ നിമിഷങ്ങൾ ഒന്നും നമ്മൾ ആഗ്രഹിച്ചാൽ പോലും തിരിച്ചു വരില്ല…. പ്രയാസപ്പെട്ട് ഒരു ചിരി ജീവനു മുൻപിൽ അവൾ വരുത്തി….

പിന്നീട് എല്ലാരും താലിമല വാങ്ങാൻ ആയിരുന്നു പോയത്…. മിന്നു ചെറുതായതുകൊണ്ട് തന്നെ ശരീരത്തിൽ പറ്റിച്ചേർന്നു കിടക്കുന്ന നേരിയ മാലയായിരുന്നു സോനക്ക് ഇഷ്ടം….. പക്ഷേ അവൾ അത് ആരോടും പറയാൻ ആയി പോയിരുന്നില്ല….. ചെറിയ ചെയ്നിന്റെ അത്യാവശ്യം നീളം മാത്രം ഉള്ള ഒരു മാലയാണ് അതിനായി ജീവൻ സെലക്ട് ചെയ്തത്…. ഇത് ഇഷ്ട്ടം ആയോ…..? അവളുടെ നേരെ അത് ഉയർത്തിക്കാണിച്ച് ജീവൻ ചോദിച്ചു…. അവൾ ഹൃദ്യമായി ഒന്ന് ചിരിച്ചു…. അതിൽ അവനുള്ള മറുപടി ഉണ്ടായിരുന്നു…. തൻറെ മനസ്സ് അറിഞ്ഞ് ജീവൻ പ്രവർത്തിച്ചപ്പോൾ ആ നിമിഷം അവൾക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു….

ഇതെന്നാ ഇത്…. ചെറിയ എന്തോ നാരുപോലെ….. വല്ലവരും കണ്ടാൽ വിചാരിക്കും നീ ഒരു പിശുക്കൻ ആണെന്ന്…. ഒന്നുമില്ലേലും ഒരു ഡോക്ടർ അല്ലേ…. ഇത്രയും കൊച്ചു മാല ആണോ വാഴ്ത്താൻ അച്ഛൻറെ കയ്യിൽ കൊടുക്കുന്നത്….. അച്ഛൻ തന്നെ എന്ത് കരുതും…. ഒന്നുമല്ലെങ്കിലും കുരിശു ഇടുമ്പോ വെയിറ്റ് എങ്കിലും താങ്ങാൻ പറ്റണ്ടേ…. ലീന തൻറെ പരാതി പറഞ്ഞു…. ഇതിനു പൊലിമ ഇല്ലന്നെ ഉള്ളൂ…. നല്ല വെയിറ്റ് ഉണ്ട്…. മൂന്നര പവന് ഉണ്ട്…. ജീവൻ പറഞ്ഞു…. കാണുന്നവർക്ക് അറിയില്ലല്ലോ ഇത് 3പവൻ ആണെന്ന്…. ഒരു 5 പവൻ എങ്കിലും എടുക്കാം മാല…. ലീന ചൊടിച്ചു… കാണുന്നവരെ കാണിക്കാൻ വേണ്ടി അല്ലല്ലോ അമ്മച്ചി…. നമ്മുടെ സന്തോഷത്തിനുവേണ്ടി അല്ലേ…..

ഇപ്പൊ എല്ലാവരും ന്യൂജനറേഷൻ ആണ്… വലിയ ചങ്ങല ഒന്നും കഴുത്തിൽ ഇട്ടു നടക്കാൻ ആർക്കും താല്പര്യം ഉണ്ടാവില്ല…. അല്ലേൽ സോനയോട് ചോദിച്ചു നോക്ക് ഇഷ്ടമായില്ലേന്ന്…. അച്ഛൻ വാഴ്ത്തുന്ന മാല വേണം പിന്നീടങ്ങോട്ട് താലിമാല ഇടാൻ…. അല്ലാതെ പിന്നെ മാല മാറി ഇടുന്നത് ഒന്നും എനിക്ക് ഇഷ്ട്ടം അല്ല…. എല്ലാരും നോക്കിയപ്പോൾ സോനയുടെ മുഖത്ത് തൃപ്തി കാണാമായിരുന്നു….. “എങ്കിലും മാല കുറച്ചൂടെ പൊലിമ ഉള്ളത് മതിയാരുന്നു…. സോഫിയും പറഞ്ഞു…. ഇപ്പോഴത്തെ കാലത്ത് പെൺകുട്ടികൾ ഒന്നും വല്ല്യ മാല ഇട്ടു നടക്കാൻ പോകുന്നില്ല…. ജനറേഷൻ മാറിയത് നിങ്ങൾ ആരും അറിഞ്ഞില്ലേ… ജീന പറഞ്ഞു…

അവരുടെ ഇഷ്ടത്തിന് അത് എടുക്കുന്നതല്ലേ നല്ലത്…. ആനി കൂടി അതിനെ പിന്തുണച്ചപ്പോൾ ലീന പിന്നീടൊന്നും പറഞ്ഞില്ല…. സോനയുടെ മുഖത്തുനിന്നും അതാണ് ഇഷ്ടമായെന്ന് വായിച്ചെടുക്കാമായിരുന്നു…. എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം ആണ് പിരിഞ്ഞത്…. സോഫിയയും കുഞ്ഞിനെയും വീട്ടിൽ കൊണ്ടു വിട്ടതിന് ശേഷമാണ് ആനിയെയും സോണിയയും വീട്ടിൽ കൊണ്ടു വിട്ടത്…. തിരിച്ച് യാത്ര പറയും മുൻപ് തന്നെ സോനയുടെ നേർക്ക് ജീവൻ ഒരു പുഞ്ചിരി സമ്മാനിച്ചിരുന്നു….. അപ്പോൾ ഒരു മടിയുമില്ലാതെ ഒരു പുഞ്ചിരി തിരിച്ചു നൽകാൻ അവൾ മറന്നിരുന്നില്ല….

ഈ യാത്ര അവരുടെ അകലം തെല്ല് കുറച്ചു എന്ന് സോനക്കും തോന്നിയിരുന്നു….. അകത്തേക്ക് കയറിയതും സോനാ കുളിക്കാൻ ആയാണ് പോയത്…. ആ യാത്ര അവളെ നന്നേ ക്ഷീണിച്ചിരുന്നു…. കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ വാങ്ങിയ ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും എല്ലാം അഭിപ്രായം പറയുന്ന അമ്മയെ ആണ് കണ്ടത്…. അവൾക്ക് അതൊന്നും കണ്ടിട്ട് സന്തോഷിക്കാൻ തോന്നിയിരുന്നില്ല….. വൈകുന്നേരം ചായ കുടിക്കുന്ന സമയത്ത് ആനി ഒരു ഗ്ലാസ് പാൽ ആണ് സോനക്ക് നൽകിയത്…. ഇതെന്താ അമ്മ ചേച്ചിക്ക് മാത്രം പാൽ…. ഇവളുടെ കല്യാണം അടുത്തിരിക്കുന്നു….

ഇനി ഇങ്ങനെ കോലം കെട്ട് ഇരുന്നാൽ വല്ലോരും എന്നാണ് വിചാരിക്കുന്നത്…. നീ വല്ലതും നന്നായിട്ട് കഴിക്കാൻ നോക്ക് കൊച്ചേ.. പിന്നീട് അങ്ങോട്ട് ഭക്ഷണം കഴിപ്പിക്കലുകളും ആയി ആനി ഒരു വശത്തു…. സൗന്ദര്യ സംരക്ഷണമായി സെറ മറുവശത്തു…. നിന്നു കൊടുക്കുക മാത്രേ സോനക്ക് നിവർത്തി ഉണ്ടായിരുന്നുള്ളു…. തൊടിയിലെ പല പച്ചിലകളും അടുക്കളയിലെ പല പൊടികളും എന്തിനു ഏത്തക്ക തൊലി വരെ സെറ സോനയുടെ മുഖത്ത് പരീക്ഷിച്ചു… അവസാന ചൊറിയണം അരച്ച് ഇട്ടാലോന്ന് ഭയന്ന് സോന കൈക്കൂപ്പി പിൻവാങ്ങി… ഈ നാളുകളിൽ ഒക്കെ ഒരുപാട് വേദന തനിക്ക് തോന്നിയില്ല എന്ന് അത്ഭുതതോടെ സോന ഓർത്തു….

കുറേ പുതിയ പാചക ക്ലാസുകൾ സോഫി ചേച്ചിയുടെ വക…. സോന ചെറുതായി എല്ലാത്തിലും സന്തോഷം കണ്ടെത്തി…. ☂☂☂☂ എൻറെ തീരുമാനം നീ ആ വിവാഹത്തിനു സമ്മതിക്കാതെ ഇരിക്കുന്നതായിരുന്നു ജീവൻ നല്ലത്….. അഭയ് പറഞ്ഞു….. എന്നെങ്കിലും നിന്നെ സ്നേഹിച്ചു കൊള്ളാം എന്നുള്ള ഒരു ഉറപ്പിൽ ഒരു വിവാഹം…… എന്തു വിശ്വസിച്ചാണ് നീ അവളെ വിവാഹം കഴിക്കുന്നത്….. അത് മറക്കുന്നത് അല്ലേ ജീവൻ നല്ലത്…… മറക്കാൻ ആയിരുന്നെങ്കിൽ അത് എനിക്ക് നേരത്തെ ആകാമായിരുന്നു….. എനിക്ക് എന്തോ അവളെ മറക്കാൻ കഴിയുന്നില്ല….. ഇത്ര ബുദ്ധിമുട്ടി സ്വന്തമാക്കാനും മാത്രം അവളുടെ എന്തു കോളിറ്റി ആണ് നീ കണ്ടത്…..

അഭയ് തന്റെ ദേഷ്യം മറച്ചു വച്ചില്ല…. നമ്മൾ ഒരാളെ ഇഷ്ടപ്പെടുന്നത് എന്ത് കോളിറ്റി കണ്ടിട്ടാണ് നമുക്ക് അറിയില്ലല്ലോ….. ചിലരുടെ സംസാരം ആവാം…. ചിലരുടെ രൂപം…. ചിലരുടെ ആറ്റിട്യൂട്… അങ്ങനെ ആളുകലെ ഇഷ്ടപ്പെടാൻ നമുക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടല്ലോ….. ഇതിൽ എന്നെ ആകർഷിച്ചത് എന്താനെന്നു എനിക്കറിയില്ല…. എൻറെ അഭിപ്രായത്തിൽ നീ സ്വന്തം ജീവിതം അവൾക്ക് മുൻകൂർ കൊണ്ടുപോയി ഫിക്സഡ് ഡിപ്പോസിറ്റ് ഇടുന്ന ആയിട്ടാ തോന്നുന്നത്….. എന്നെങ്കിലുമൊരിക്കൽ നിന്നെ സ്നേഹിക്കും എന്നുള്ള അവളുടെ വാക്കും വിശ്വസിച്ചു ഒരു വിവാഹത്തിനൊരുങ്ങുന്ന നിന്നെ പോലെ ഒരു മണ്ടനെ ഞാൻ വേറെ കണ്ടിട്ടില്ല…..

അഭയ് തന്റെ നിലപാട് വ്യക്തമാക്കി….. ശരിയായിരിക്കാം പക്ഷേ ഒരുപാട് വൈകാതെ അവൾ എന്നെ സ്നേഹിച്ചിരിക്കും… എന്ന് എനിക്ക് ഉറപ്പാണ് എൻറെ സ്നേഹം തിരിച്ചറിയാൻ അവൾക്ക് ഇനിയുള്ള സമയം വിദൂരമല്ല….. നിനക്ക് ഭ്രാന്താണ്…… അവൾ എനിക്ക് ഒരു ഭ്രാന്ത് ആയി മാറി കഴിഞ്ഞു….. നിൻറെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ….. അതും പറഞ്ഞു അവിടെ നിന്നും അഭയ് ഇറങ്ങി പോയിരുന്നു….. നിന്നോട് സ്നേഹം ഉള്ളതുകൊണ്ട് ആണ് അഭയ് പറയുന്നത് നീ അതൊന്നും കാര്യമാക്കേണ്ട….

നിനക്ക് അവളോടുള്ള ഇഷ്ടം എനിക്കല്ലേ അറിയൂ…. പൂജ അവനോട് പറഞ്ഞു…. തിരിച്ച് പൂജയ്ക്ക് ഒരു നനഞ്ഞ ചിരി മാത്രമായിരുന്നു ജീവൻ സമ്മാനിച്ചത്….. എല്ലാവരോടും ഇങ്ങനെയൊക്കെ പറയുമ്പോഴും അവൻറെ മനസ്സിലും ഒരു രൂപമുണ്ടായിരുന്നില്ല ഒരിക്കലെങ്കിലും സോന തന്നെ സ്നേഹിക്കുമോ എന്നുള്ളത്…. ☂☂☂ പിറ്റേന്ന് പള്ളിയിൽ പോയി തിരിച്ചു വരുമ്പോൾ ആണ് സോനയുടെ അരികിൽ ഒരു ബൈക്ക് കൊണ്ട് നിർത്തിയത്…. ഹെൽമറ്റ് ഊരിയപ്പോൾ മുന്നിൽ കണ്ട മുഖം കണ്ടു സോന ഞെട്ടി…….(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 13

Share this story