ലിവിംഗ് ടുഗെതർ : ഭാഗം 17

ലിവിംഗ് ടുഗെതർ : ഭാഗം 17

എഴുത്തുകാരി: മാർത്ത മറിയം

മാർത്ത കൂടുതൽ ഉച്ചത്തിൽ ഓക്കാനിക്കാൻ തുടങ്ങി. വയറിൽ ഉള്ളത് എല്ലാം പോയി കഴിഞ്ഞിട്ടും അവൾക് ഭയങ്കരമായ അസ്വസ്ഥത തോന്നി. വായ കഴുകി തിരിഞ്ഞു നോക്കിയത് മമ്മയുടെ എരിയുന്ന മിഴികളിലേക് ആയിരുന്നു.. “മാർത്ത എന്താ ഇത്…? ” അന്ന കത്തുന്ന മിഴികളോടെ ചോദിച്ചു. മമ്മി തന്നെ “മാർത്ത” എന്ന് വിളിച്ചത് കേട്ടപ്പോൾ തന്നെ അവൾക് മനസിലായി മമ്മി ക് എന്തോ സംശയങ്ങൾ ഉണ്ടെന്നു. മമ്മയ്ക് അധികം ദേഷ്യം ഉള്ളപ്പോൾ ആണ് മാർത്ത എന്ന് വിളിക്കുന്നത്. “ബെഡ് കോഫീ പതിവില്ല മമ്മി അതാണ്. ”

ഒന്നു പകച്ചെങ്കിലും മാർത്ത പറഞ്ഞൊപ്പിച്ചു. “ഇവിടെ വെച്ചൊക്കെ നീ പല്ല് തേക്കാതെ കുടിക്കാറുണ്ടലോ..? ” അന്ന സംശയത്തോടെ ചോദിച്ചു. “കുറെ ആയി മമ്മ ഈ ശീലം നിർത്തിട്ട്. പിന്നെ മമ്മി കൊണ്ട് വന്നത് കളയണ്ടാലോ എന്ന് കരുതിയാണ് ” മുഖത്തെ പരിഭ്രമം മറയ്ക്കാൻ എന്നാവണം മാർത്ത ഇവയെയും രൂത്തിനെയും കളിപ്പിച്ചുകൊണ്ട് പറഞ്ഞു. “ഹ്മ്മ് ” നിർത്തിയ ശീലങ്ങൾ വീണ്ടും തുടങ്ങേണ്ട. വേഗം പല്ല് തേച്ചിട്ട് വാ ഭക്ഷണം തരാം. വയറ്റിൽ ഒന്നും ഇല്ലാത്തത് അല്ലെ. ” അന്ന മാർത്ത പറഞ്ഞത് വിശ്വസിച്ചു. ആ സാധു മാതാവിന് ഒരിക്കലും തന്റെ മകളെ അവിശ്വസിക്കാൻ കഴിയുമായിരുന്നില്ല.

ഒരു നെടുവീർപ് ഇട്ടുകൊണ്ട് മാർത്ത ബാത്റൂമിലേക് കയറി. ഇനിയും എത്ര നാൾ കള്ളം പറഞ്ഞു മമ്മയെ വിശ്വസിപ്പിക്കാൻ പറ്റും എന്ന് അവൾ ഓർക്കാതിരുന്നില്ല. തന്റെ വാശിയെ ഓർത്തു അവൾക് ആദ്യമായി ദുഃഖം തോന്നി. അതിലുപരി നിരാശയും. പല്ലുതേച്ചു കഴിഞ്ഞു തിരികെ ബെഡിൽ വന്നിരുന്നപ്പോൾ ആണ് ഷൈനിനെ വിളിച്ചില്ലലോ എന്ന് ഓർത്തത്. വേഗം ഫോൺ എടുത്തു dial ചെയ്ത് ചെവിയോട്‌ ചേർത്തു പിടിച്ചു. ഓരോ റിങ്ങും തന്റെ ഹൃദയത്തിൽ ആണ് മുഴങ്ങുന്നത് എന്ന് മർത്തയ്ക് തോന്നി. “ഹലോ.. ” ഷൈനിന്റെ ഉറക്കപിച്ചിൽ ഉള്ള ശബ്ദം മർത്തയുടെ ചെവിയിൽ എത്തി. “എഴുന്നേറ്റില്ലേ..? ”

മാർത്ത ചോദിച്ചു. “ഇല്ല.. ” ഒറ്റവാക്കിൽ ഉള്ള മറുപടിക് ശേഷം അവിടെ നിന്നും അനക്കം ഒന്നും കേൾക്കാതായപ്പോൾ മർത്തയ്ക് മനസിലായി അവൻ പിന്നെയും ഉറക്കത്തിലേക് പോയി എന്ന്. പിന്നെ ഒന്നു സംസാരിക്കാതെ അവൾ ഫോൺ കട്ട്‌ ചെയ്ത് താഴേക്കു പോയി. മമ്മി കുട്ടികളെ കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു. പക്ഷെ മമ്മയുടെ മനസ് ഇവിടെ ഒന്നും അല്ല എന്ന് മർത്തയ്ക് മനസിലായി. “മമ്മ……. നീട്ടി വിളിച്ചുകൊണ്ടു അവൾ കസേരയിൽ ഇരുന്നു. ഇന്ന് എന്താ സ്പെഷ്യൽ എന്ന് ചോദിച്ചുകൊണ്ട് അവൾ പ്ലേറ്റ്സ് ഓരോന്നായി പൊക്കി നോക്കി. ഇടിയപ്പവും മുട്ട കറിയും ആയിരുന്നു.

അവൾ അത് പ്ലേറ്റിലേക് വിളമ്പി കൊണ്ട് കഴിക്കാൻ ഇരുന്നു. മമ്മ അപ്പോളും അവളെ ശ്രദ്ധിക്കാതെ കുട്ടികളെ കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു. “മമ്മി ഏത് ലോകത്ത…. മാർത്ത ഉറക്കെ ചോദിച്ചു. അന്ന ഒന്നു ഞെട്ടി. അവർ അവളെ തിരിഞ്ഞു നോക്കി. “നീ വന്നോ.. ” അവർ അവളുടെ നേരെ തിരിഞ്ഞു. ആഹ്ഹ്ഹ് നടക്കട്ടെ…. മമ്മയെ കളിയാക്കികൊണ്ട് അവൾ ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. ഇടയ്ക്ക് ഒരു കയ്പ് അവളുടെ വായിലേക്ക് ഊറി വരുന്നത് അവൾ അറിഞ്ഞു. മമ്മി അറിഞ്ഞാൽ കൂടുതൽ പ്രശ്നം ആവുമെന്ന് അവൾക് അറിയാവുന്നത് കൊണ്ട് അവൾ പെട്ടന്ന് തന്നെ കഴിപ്പ് മതിയാക്കി എഴുന്നേറ്റു.

“അല്ല നീ ഒന്നും കഴിച്ചില്ലല്ലോ… ” അന്ന അവളുടെ പ്രവൃത്തികണ്ടു ചോദിച്ചു. “ഒന്നുല്ല മമ്മി ഒരു അര്ജന്റ് കാര്യം ഉണ്ട്. ഇപ്പോൾ വരാം ” എന്ന് പറഞ്ഞുകൊണ്ട് അവൾ പെട്ടന്നു തന്നെ മുകളിലേക്കു പോയി… റൂം എത്തുന്നതിനു മുൻപേ ഛർദി അവളുടെ വായിൽ എത്തിയിരുന്നു. ഒരു കണക്കിന് പിടിച്ചുവച്ചു കൊണ്ട് അവൾ ബാത്റൂമിൽ കയറി. ഛർദിച്ചു ഛർദിച്ചു കുടൽ പുറത്ത് വരുമെന്നു തോന്നി പോയി അവൾക്. തളർച്ചയുടെ അവൾ തിരികെ ബെഡിൽ വന്നു കിടന്നു. ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല. എത്രയും വേഗം മടങ്ങി പോകണം എന്ന് അവൾ തീരുമാനിച്ചു.

അല്ലകിൽ തന്നെ രാവിലത്തെ പ്രശ്നം മമ്മിയിൽ സംശയത്തിന്റെ വിത്തുകൾ പാകിട്ടുണ്ടെന്നും അവൾക് മനസ്സിലായിരുന്നു. “പക്ഷെ തിരികെ ഷൈനിന്റെ അടുത്തേക് തിരിച്ചു പോയാൽ ക്യാഷ് എങ്ങനെ റെഡി ആകും..?” “വൈകും തോറും അബോർഷനുള്ള സാധ്യത കുറവല്ലേ..? ” “ഈ ഛർദി ഒക്കെ കണ്ടാൽ അവനു മനസിലായാലോ..? ” അവൾക് ആകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. കുറച്ചുനേരം കണ്ണുകൾ അടച്ചിരുന്നു അവൾ ആലോചനയിൽ ആണ്ടു. “എന്തായാലും ഇന്ന് തിരിച്ചു പോയിട്ട് ബാക്കി ഒക്കെ അവിടെ ചെന്നിട്ട് ആലോചിക്കാം” എന്ന് അവൾ തീരുമാനിച്ചു.

അവൾ പെട്ടന്ന് തന്നെ ബാഗ് പാക്ക് ചെയ്തുകൊണ്ട് താഴേക്കു ഇറങ്ങി ചെന്നു. “നീ എവിടെ പോവാ പെട്ടന്ന്..? ” അവളുടെ കൈയിലെ ബാഗ് നോക്കികൊണ്ട് അന്ന ചോദിച്ചു. “അത് മമ്മ നാളെ സെമിനാർ ഉണ്ട്. അത് അറ്റൻഡ് ചെയ്തില്ലെകിൽ പ്രശ്നം ആവും. ” അവൾ നേരത്തെ കരുതിവെച്ചിരുന്ന മറുപടി അന്നയോട് പറഞ്ഞു. “ഇത്ര ഇമ്പോര്ടന്റ്റ്‌ ആയിരുനെകിൽ ഒരു ദിവസത്തിന് വേണ്ടി മാത്രം വന്നതെന്തിനാണ്..? ” അന്ന പരിഭവത്തോടെ പറഞ്ഞു. അവർക്ക് അവളെ കണ്ടു മതിയായിരുന്നില്ല. “ഇത്ര പെട്ടന്ന് ഡേറ്റ് കിട്ടുമെന്നു അറിയില്ലായിരുന്നു അതാണ് മമ്മി…. ”

അന്നയുടെ തോളിൽ കെട്ടിപിടിച്ചുകൊണ്ട് മാർത്ത കൊഞ്ചി. “ഉച്ചയ്ക് കഴിച്ചിട്ട് പോവാടി.. മമ്മി നല്ല ചെമ്മീൻ റോസ്റ്റ് ഉണ്ടാകാം ” അന്ന അവളെ തലോടി. ചെമ്മീൻ എന്ന് കേട്ടപോലെ മർത്തയ്ക് മനം പുരട്ടി. “വേണ്ട മമ്മി ഉച്ച കഴിഞ്ഞു പോയാൽ ഒരുപാട് വൈകും. പിന്നെയുമല്ല സെമിനാറിന് ഒരുങ്ങാനും പറ്റൂല. എന്റെ പൊന്നു അന്നകുട്ടി അല്ലെ പ്ലീസ്….” അവൾ ഷോൾഡർ ബാഗ് എടുത്തുകൊണ്ടു പറഞ്ഞു. “ഇവയോടും റൂത്തിനോടും മമ്മ പറഞ്ഞാൽ മതി അല്ലകിൽ അവർ കരച്ചിൽ തുടങ്ങും. ”

“ആഹ്ഹ് ശെരി സൂക്ഷിച്ചു പോ…. ” അന്ന 4000 രൂപ പേഴ്സിൽ നിന്നും എടുത്തിട്ട് അവളുടെ കൈയിൽ വെച്ചു കൊടുത്തിട്ട് പറഞ്ഞില്ല. “ശെരി മമ്മി എത്തീട്ടു വിളിക്കവേ…. ” അന്നയുടെ കവിൾ ഒരു ഉമ്മ കൊടുത്തിട്ട് മാർത്ത പുറത്തേക് നടന്നു. തന്റെ മകൾ ഒരു ചുഴിയിൽ അടപെട്ടതറിയാതെ അന്ന അവൾ പോകുന്നതും നോക്കി നിന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤ സ്റ്റാൻഡിൽ ചെന്നപ്പോളേക്കും അവൾക് ഡയറക്റ്റ് ഫ്ലാറ്റിന്റെ അടുത്ത് ഇറങ്ങാൻ പാകത്തിനുള്ള ബസ് കിട്ടി. ഒരു സൈഡ് സീറ്റിൽ സ്വസ്ഥതയോടെ അവൾ ചാരി ഇരുന്നു. “ഇപ്പോൾ ബസ് എടുത്താൽ ഷൈൻ വരറാവുമ്പോളേക്കും ഫ്ലാറ്റിൽ എത്താം. ”

അവൾ മനസ്സിൽ കണക് കൂട്ടി കൊണ്ട് ഒന്നു കണ്ണുകൾ അടച്ചു. ചിരിക്കുന്ന ഒരു കുഞ്ഞു മാലാഖയുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അവൾ ഞെട്ടി ഉണർന്നു. അപ്പോളേക്കും ബസ് അവൾക് ഇറങ്ങേണ്ട സ്റ്റോപ്പിൽ എത്താറായിരുന്നു. അവൾ ബസിൽ നിന്നും ഇറങ്ങി നേരെ ഫ്ളാറ്റിലേക് നടന്നു. ബേസ്‌മെന്റൽ ഷൈനിന്റെ ബുള്ളറ്റ് വിശ്രമിക്കുന്നത് കണ്ടപ്പോൾ അവൾക് ആശ്വാസം തോന്നി. ഫ്ലാറ്റിന്റെ ഡോർ തുറന്നു കിടക്കുകുകയായിരുന്നു. അവനെ ഒന്നു പറ്റിക്കാം എന്ന് കരുതി മാർത്ത മാർജാര പാദങ്ങളോടെ പമ്മി പമ്മി ബെഡ്റൂമിന്റെ അടുത്തേക് ചെന്നു. “ഒരു കള്ളൻ കേറിയാൽ പോലും ഇവൻ അറിയില്ലലോ “എന്ന് മാർത്ത ഓർത്തു.

പതുകെ ബെഡ്റൂമിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട് മാർത്ത അകത്തേക്കു കയറി. ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടുകൊണ്ട് അവൻ കുളിക്കുകയാണെന്നു അവൾ അനുമാനിച്ചു. അവൻ ഇറങ്ങുമ്പോൾ അവനു ഒരു സർപ്രൈസ് കൊടുക്കണം എന്നാ രീതിയിൽ അവൾ ഷെൽഫിന്റെ സൈഡിൽ പാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോളേക്കും കുളി ഒക്കെ കഴിഞ്ഞു അവൻ ഒരു ടവ്വലും ചുറ്റി പുറത്തേക് വന്നു. ചുണ്ടിൽ ഒരു മൂളിപ്പാട്ട് തത്തി കളിക്കുന്നതായിരുന്നു. കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു കൊണ്ട് അവൻ എന്തൊക്കെയോ കോപ്രായം കാണിക്കുന്നുണ്ടായിരുന്നു.

ഇതെല്ലാം കാണുമ്പോൾ അവൾക് ചിരി വരുണ്ട്കിലും അവൾ അത് കടിച്ചമർത്തി. പക്ഷെ ഒരു വേള അവൾ ചിരിച്ചു പോയി. ഷൈൻ ഞെട്ടി തിരിഞ്ഞു നോക്കി. അവളെ കണ്ടപ്പോൾ അവൻ ഷോക്ക് ആയി. “നീ എപ്പോള് വന്നേടി..? അവൻ അവളുടെ അടുത്തേക് വന്നു. “ഇപ്പോ വന്നോളൂ.. . അവൾ ബാഗ് നിലത്തേക്കിട്ടു… “അല്ല നീ ഇങ്ങനെ അകത്തേക് കയറി…? ” സംശയത്തോടെ ഷൈൻ അവളുടെ മുഖത്തേക്ക് നോക്കി. “അതൊക്കെ കയറി…. അതുകൊണ്ടെന്താ ഒരാളുടെ കണ്ണാടി പ്രേമം കാണാൻ പറ്റി.

” അവൾ അവനെ കൊള്ളിച്ചുകൊണ്ട് പറഞ്ഞു. ഒരു ചമ്മലോടെ ചിരിച്ചുകൊണ്ട് അവൻ അവളെ ചുറ്റി പിടിച്ചു ഭിത്തിയോട് ചേർത്തു നിർത്തി. മുഖം അവളുടെ മുഖത്തിന്റെ നേരെ കൊണ്ടു വന്നു. അവന്റെ ഉദ്ദേശം മനസിലാക്കിയ മാർത്ത അവനെ തള്ളി ബെഡിലേക് മറച്ചിട്ടുകൊണ്ട് ഓടി ബാത്റൂമിലേക് കയറി. “ഞാൻ കുളിച്ചിട്ടു വരാം…. ” ബാത്‌റൂമിൽ നിന്നും അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. ഒരു ചെറു പുഞ്ചിരിയോടെ അവൻ അവളെയും കാത്ത് അങ്ങനെ കിടന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഷവറിന്റെ കിഴിൽ നിന്നിട്ടും മർത്തയുടെ ഉള്ളു തിളയ്ക്കുകയായിരുന്നു. മുന്നോട്ടുള്ള വഴിയിൽ മുഴുവൻ ഇരുട്ട് പരന്നത് പോലെ അവൾക് തോന്നി. 3 ലക്ഷം ഇത് വരെ റെഡി ആയിട്ടില്ല… എത്ര നാൾ ഇത് ഒളിപ്പിച്ചു വെയ്ക്കാൻ കഴിയും… അവസാനം ഷൈനിനോട് എല്ലാം തുറന്നു പറയാം എന്ന് അവൾ തീരുമാനിച്ചു. അവൻ എങ്ങനെ ഉൾകൊള്ളൂമെന്നുള്ള ആശങ്ക അവളെ അലട്ടി. “അവന്റെ ജീവിതത്തിൽ തുടരാൻ വേണ്ടി മനഃപൂർവം തന്നെ ഒപ്പിച്ചതെന്നു പറയുമോ…? ” “ഇനി അവന്റെ അല്ല എന്നങ്ങാനും പറയോ…? ” “തന്റെ ഭാവിയെ ഇതും പറഞ്ഞു ചൂഷണം ചെയ്യുമോ…? വിവിധ ചിന്തകൾ അവൾക് ചുറ്റും പറന്നു നടന്നു.

ഷൈനിനോട് തുറന്നു പറയാം എന്നുള്ള തീരുമാനത്തിൽ തന്നെ അവൾ ഉറച്ചു നിന്നു. അല്ലാതെ അവൾക് മുമ്പിൽ വേറെ വഴികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഷൈൻ വന്നു വാതിലിൽ തട്ടിയപ്പോൾ ആണ് മർത്തയ്ക് ചിന്തകളിൽ നിന്നും മോചനം കിട്ടിയത്. വേഗം തന്നെ തന്നെ തല തുവർത്തികൊണ്ട് അവൾ വാതിൽ തുറന്നു.. ഷൈൻ അവളെ നോക്കികൊണ്ട് വാതിൽക്കൽ നില്കുന്നതായിരുന്നു. അവന്റെ കണ്ണുകൾ അവളുടെ ദേഹത്ത് കൂടി പരതി നടക്കുന്നത് കണ്ടിട്ട് അവൾക് ദേഹം പൊള്ളുന്നത് പോലെ തോന്നി. അവൻ പതിയെ അവളുടെ അടുത്തേക് നീങ്ങി വന്നു.

ഒരു കൈ കൊണ്ട് അവളുടെ അരയിൽ ചുറ്റിപിടിച്ചു നെഞ്ചോടമർത്തി. “എന്റെ പെണ്ണെ നിന്നിൽ ഉള്ള കൊതി ഈ ജന്മം എന്നിൽ തീരില്ല എന്ന് തോനുന്നു. ” അവൻ പ്രേമപൂർവ്വം അവളുടെ കാതിൽ മൊഴിഞ്ഞു. അത് കേട്ടിട്ടു മർത്തയിൽ ഒരു പുളകങ്ങളും ഉണ്ടായില്ല. എങനെ അവനോട് ആ കാര്യം പറയും എന്നായിരുന്നു അവളുടെ ചിന്ത. അവളെ കൈയിൽ കോരിഎടുത്തുകൊണ്ടു അവൻ ബെഡിലേക് മറഞ്ഞു. “ഷൈൻ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. ” അവനെ തള്ളി മാറ്റിക്കൊണ്ടവൾ പറഞ്ഞു… “പറച്ചിൽ ഓക്കേ പിന്നെ ഇപ്പോൾ പ്രവൃത്തികൾ മാത്രം” എന്ന് പറഞ്ഞുകൊണ്ട് അവൻ അവളിൽ പടർന്നു കയറാൻ തുടങ്ങി.

അവന്റെ വിരലുകൾ അവളുടെ മേനിയിൽ മായാജാലങ്ങൾ തീർത്തു. ഉള്ളിലെ കുഞ്ഞു ജീവൻ പിടയ്കുന്നത് പോലെ മർത്തയ്ക് അനുഭവപെട്ടു. അവനെ തള്ളി മാറ്റാൻ അവൾ ആഗ്രഹിച്ചെങ്കിലും അവന്റെ രസച്ചരട് പൊട്ടിക്കാൻ അവൾക് കഴിയില്ലായിരുന്നു. അത്രമേൽ മന്ത്രികമായി അവളിലെ ഓരോ അണുവും അവനിൽ ആകൃഷ്ടയായിരുന്നു. അവസാനം തളർന്നു ഷൈൻ മാറികിടന്നപ്പോളും മാർത്തയുടെ മനസ് അവനെ അഗ്രഹിച്ചുകൊണ്ടേ ഇരുന്നു. “നീ എന്താ നേരത്തെ പോന്നത്..? ” ടവൽ എടുത്തു ഉടുത്തുകൊണ്ട് അവൻ ചോദിച്ചു. “ഒന്നും ഇല്ല… പോരണം എന്ന് തോന്നി പോന്നു.. ” മാർത്ത ഒരു ബ്ലാങ്കെറ്റ് വാരി ചുറ്റി.

“ഹ്മ്മ്.. ” ഷൈൻ ബാൽക്കണിയിലേക് നടന്നു. ആകാശം സീമന്തത്താൽ കുളിച്ചിരുന്നു. സൂര്യൻ ചന്ദ്രനുവേണ്ടി ഒഴിഞ്ഞു പോവുന്നത് മൂഹുർത്തം ആയിരുന്നു… “ഒരിക്കൽ മർത്തയെന്ന സൂര്യൻ ചന്ദ്രൻ ആകുന്ന വേറെ ഏതോ ഒരു പെൺകുട്ടിക് വേണ്ടി ആകാശമാകുന്ന തന്നെ വിട്ടു പോവും” എന്നോർത്തു ചുവന്ന ആകാശത്തേക്കു നോക്കി ഷൈൻ അങ്ങനെ നിന്നു. ആ ബ്ലാങ്കെറ് തന്നെ പുതച്ചുകൊണ്ട് മാർത്ത അവനരികിലേക് വന്നു നിന്നു. അവളും ആ കാഴ്ച സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു ഷൈനിനു തോന്നി. “അല്ല നിനക്ക് എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞിട്ട് ” ഓർത്തത് പോലെ ഷൈൻ ചോദിച്ചു.

അത്… പിന്നെ എങനെ തുടങ്ങും എന്ന് മാർത്തയ്ക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല. “പറയടി… നിനക്ക് എന്താ ഒരു സ്റ്റാർട്ടിങ് ട്രബിൾ ” അവൻ അവളുടെ മുഖത്തേക്ക് നോക്കി. “ഷൈൻ നമുക്ക് ഇടയിലേക്ക് ഒരു കുഞ്ഞു കൂടി വന്നാൽ നിന്റെ പ്രതികരണം എന്തായിരിക്കും..? ഒറ്റ ശ്വാസത്തിൽ മാർത്ത ചോദിച്ചു. മുഖത്തു ഒരു സ്വാഭാവികത വരുത്തുവാൻ അവൾ പരിശ്രമിച്ചുകൊണ്ടിരുന്നു. കുഞ്ഞോ..? അവൻ സംശയത്തോടെ അവളെ നോക്കി “അത് എന്തിനു നമ്മുടെ ഇടയിൽ വരണം. കുഞ്ഞും കുടുംബവവും ആയി ജീവിക്കാൻ അല്ലാലോ നമ്മൾ ഒരുമിച്ചു താമസിക്കുന്നത്… ” ഷൈൻ പുറത്തേക് നോക്കി കൊണ്ട് പറഞ്ഞു.

“അല്ല ഷൈൻ ഏതാകിലും തരത്തിൽ ഞാൻ പ്രെഗ്നന്റ് ആയാൽ നീ എന്ത് ചെയ്യും…? ” അവൾ പേടിച്ചു പേടിച്ചു ചോദിച്ചു. അവൻ അവളുടെ നേരെ തിരിഞ്ഞു. എങനെ നീ പ്രെഗ്നന്റ് ആവും…? അതിന് ഞാനും കൂടി അറിയണ്ടേ.. അവനിൽ അസ്വസ്ഥത പടരുന്നത് അവൾ അറിയുണ്‌ടായിരുന്നു… “മാർത്ത പറ എന്താ പ്രശ്നം..? ” അവന്റെ മുഖത്തു കൂടുതൽ ചുവന്ന രാശി പരക്കാൻ തുടങ്ങി. മർത്തയുടെ തൊണ്ട വറ്റി വരണ്ടു. ഒരിറ്റു വെള്ളത്തിനു വേണ്ടി അവൾ അതിയായി ആഗ്രഹിച്ചു. “മാർത്ത നിന്നോട് തന്നെയാ ചോദിയ്ക്കുന്നത്… ” അവളെ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു .

അവന്റെ മുഖഭാവം അവളെ കൂടുതൽ ഭയപ്പെടുത്തി. ഒന്നുല്ല. ഞാൻ വെറുതെ… പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ മാർത്ത വിറച്ചു. “ഹ്മ്മ്മ്….. ഈ സംസാരം എനിക്ക് തീരെ ഇഷ്ടം അല്ല. അതുകൊണ്ട് ഇനി മേലിൽ ഈ വക സംസാരം ഇവിടെ വേണ്ട… കേട്ടോ… ” കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് പോലെ ഷൈൻ ബാൽക്കണി വിട്ടു പോയി. നിറഞ്ഞ കണ്ണുകളോടെ അവൾ പുറത്തേക് നോക്കി നിന്നു. ആ കുഞ്ഞു മാലാഖ അവളെ ആശ്വസിപ്പിക്കാൻ എന്നാവണം അവളുടെ ഗർഭപാത്രഭിത്തിയിൽ കൂടുതൽ ചേർന്നിരുന്നു….തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 16

Share this story